കൃഷ്ണരാധ: ഭാഗം 14
നോവൽ: ശ്വേതാ പ്രകാശ്
ഇലക്ഷന്റെ തിരക്കുകളും വോട്ട് അഭ്യർത്ഥിക്കലും എല്ലാം തകൃതി ആയി നടന്നു കൂടെ അവരുടെ പ്രെണയവും അങ്ങിനെ ഇലക്ഷൻ ദിവസം വന്നെത്തി വിനുവും കൂട്ടരും അതിന്റെ തിരക്കിൽ ആണ് റിസൾട്ട് അന്നു തന്നെ അറിയുന്നത് കൊണ്ട് എല്ലാവരും അതിന്റെതായ തിരക്കിലും ആയിരുന്നു വിനുവിനോട് പലപ്പോഴും രാധു സംസാരിക്കാൻ നോക്കിയെങ്കിലും വിനു ഓരോ തിരക്കുകളിൽ പെട്ട് രാധുനോട് സംസാരിക്കാനും പറ്റുന്നുണ്ടായിരുന്നില്ല റിസൾട്ട് വരുമ്പോൾ ഏതു പാർട്ടി ജയിച്ചാലും ഒരു സഘർഷം പതിവാണ് ഇതിനിടയിൽ വിനു രാധുനെ കാണാൻ അവളുടെ അടുത്തേക്ക് വന്നു
ലൈബ്രറിയിലേക്ക് രാധു പോകുക ആയിരുന്നു രാധുവിന്റെ കൈയിൽ കയറി വിനു പിടിച്ചു വലിച്ചു ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ട് പോയി അവൾ പരിഭവം കൊണ്ട് വിനുവിനെ നോക്കാതെ നിൽക്കുക ആയിരുന്നു വിനു അവളുടെ മുഖം കൈ കുമ്പിളിൽ വാരി എടുത്തു അവളുടെ കണ്ണുകൾ കലങ്ങി ഇരുന്നിരുന്നു “”എന്താടാ കണ്ണ് നിറഞ്ഞിരിക്കുന്നെ”” അവൻ ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല “”ഓ പിണക്കല്ലേ റിസൾട്ട് ഒന്നറിയട്ടെ നിന്റെ പിണക്കം മാറ്റി തരാം നിന്റെ മറുപടി പറയണം റിസൾട്ട് അറിഞ്ഞു കഴിഞ്ഞാൽ””അത്രയും പറഞ്ഞു വിനു മുൻപോട്ടു നടന്നു
കുറച്ചു മുൻപിൽ എത്തി തിരിഞ്ഞു നോക്കി “”ടാ റിസൾട്ട് അറിഞ്ഞു കഴിയുമ്പോൾ ഒച്ചയും ബഹളവും ഒക്കെ കേൾക്കും നീ ക്ലാസ്സിൽ നിന്നും ഇറങ്ങേണ്ട കാരണം ഉള്ളോണ്ടാണെന്നു കൂട്ടിക്കോ””വിനു അത്രയും പറഞ്ഞു മുൻപോട്ട് നടന്നു അങ്ങിനെ റിസൾട്ട് വരാൻ ടൈം ആയി ഇരു പാർട്ടിയുടെ കൊടിയും കൊണ്ട് ഇരു കൂട്ടരും നിന്നു റിസൾട്ട് വന്നപ്പോൾ എല്ലാ കൊല്ലത്തെയും പോലെ വിനുവിന്റെ പാർട്ടി തന്നെ ജയിച്ചു പ്രെധോഷും കൂട്ടരും ഈൗ അവസരത്തിന് വേണ്ടി കാത്തിരിക്കുക ആയിരുന്നു ഇരു പാർട്ടി കാരും തമ്മിൽ പൊരിഞ്ഞ അടിയാണ്
ക്ലാസ്സിൽ നിന്നും ഇറങ്ങേണ്ട എന്ന് കരുതിയിട്ടും അവളുടെ മനസ് അനുവദിച്ചില്ല രാധു രണ്ടു കല്പ്പിച്ചു വരാന്തയിലേക്ക് ഇറങ്ങി രാധുവിന്റെ കണ്ണുകൾ നിറഞ്ഞു ഇതു വിനു കണ്ടു അവന്റെ ഉള്ളിലും ഒരു നോവുണ്ടായി വിനുവിനെ നോക്കിക്കൊണ്ട് നിന്നിരുന്ന രാധുനെ ആ അടിപിടിക്കിടയിലേക്ക് ആരോ തള്ളിയിട്ടു അവൾ തിരിഞ്ഞു നോക്കിതും അവളെ തള്ളി ഇട്ട ആള് മുൻപോട്ട് നടന്നിരുന്നു വിനു ഇതെല്ലാം കാണുന്നുണ്ടായിരുന്നു പ്രെദോഷ് ഒരു കത്തിയുമായി രാധുവിന്റെ അരികിലേക്ക് നടന്നു രാധു എന്തു ചെയ്യണം എന്നറിയാതെ ചുറ്റിനും നോക്കി പ്രെദോഷ് കത്തിയുമായി രാധുവിന്റെ അരികിലേക്ക് വരുന്നത് വിനു കണ്ടു
രാധുവിനെ വിനു വിളിക്കുന്നുണ്ടായിരുന്നു എങ്കിലും ഒച്ചയുടെയും ബഹളത്തിന്റെയും ഇടക്ക് രാധു വിനുവിന്റെ വിളി കേട്ടില്ല വിനു എല്ലാവരെയും ഉന്തി മാറ്റി രാധുവിന്റെ അരികിലേക്ക് ഓടി അടുത്തു പ്രെദോഷ് രാധുവിനെ കുത്താനായി കൈ ഓങ്ങിതും വിനു അവളെ വന്നു ചുറ്റി പിടിച്ചു രാധുവിനു കൊള്ളേണ്ട കുത്ത്മാറി വിനുവിനു ആണ് കൊണ്ടത് ഒരു നിമിഷം കോളേജും കുട്ടികളും എല്ലാം മൗനം ആയി രാധു വിനുവിനെ ചുറ്റി പിടിച്ചിരുന്ന കൈ ഉയർത്തി നോക്കി അവളുടെ കൈവെള്ള വിനുവിന്റെ ചുടു ചോരയിൽ മുങ്ങിയിരുന്നു അവളുടെ കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല വിനുവിന്റെ ബോധം മറഞ്ഞു അവളുടെ കൈയിൽ നിന്നും അവൻ താഴേക്കു ഊർന്നു പോയി
അവൾ അവന്റെ അടുത്തായി മുട്ട് കുത്തി ഇരുന്നു ആരൊക്കെയോ അവരുടെ അടുത്തേക്ക് ഓടി അടുത്തു മഴത്തുള്ളികൾ അവരുടെ ദേഹത്തേക്ക് പതിച്ചു അവൾ കൈകൾ അവന്റെ മുഖത്തോട് ചേർത്തു “”വിനുവേട്ടാ””ആദ്യമായി അവൾ വിനുവിനോട് മിണ്ടി “”വിനുവേട്ടാ””വീണ്ടും രാധുവിന്റെ ചുണ്ടുകൾ അവന്റെ പേര് വിളിച്ചു അവളുടെ കണ്ണുനീർ തുള്ളികൾ അവന്റെ മുഖത്തു വീണു ചിതറി കുറച്ചു പേർ പ്രേദോഷിന്റെ പുറകേ ഓടി ആരൊക്കെയോ ചേർന്നു രാധുനെ പിടിച്ചു മാറ്റി വിനുവിനെ എടുത്തു അവൾ കരഞ്ഞു കൊണ്ട് അവരുടെ കൈയിൽ കിടന്നു കുതറി വിനുവിനെ കൊണ്ട് പോയ വണ്ടിയുടെ പുറകേ അവൾ ഓടി അപ്പോഴും അവളുടെ ചുണ്ടുകൾ വിനുവിന്റെ പേര് മന്ധ്രിക്കുന്നുണ്ടായിരുന്നു അവളെ കിരൺ പിടിച്ചു നിർത്തി “”എന്നെ വിട് എനിക്ക് വിനുവേട്ടന്റെ ഒപ്പം പോകണം””കിരണിന്റെ കൈയിൽ കിടന്നു എങ്ങി കരഞ്ഞുകൊണ്ട് രാധു പറഞ്ഞു വിനുവിന്റെ പാതി ബോധത്തിലും തനിക്കു വേണ്ടി അലമുറ ഇട്ടു കരയുന്ന രാധുവിനെ കണ്ടിരുന്നു അപ്പോഴേക്കും വണ്ടി കോളേജ് ഗേറ്റ് കടന്നു പോയിരുന്നു
രണ്ടു ദിവസം കഴിഞ്ഞു വിനുവിനെ റൂമിലേക്ക് മാറ്റിയിരുന്നു അതുവരെ വിനുവിന്റെ അമ്മ വിനുവിന്റെ അടുത്തു നിന്നും മാറിയിട്ടുണ്ടായിരുന്നില്ല വിനുവിന്റെ അമ്മ ഉള്ളപ്പോൾ രാധുനെ വിനുവിന്റെ അടുത്തു കൊണ്ടുവരാൻ പറ്റില്ലാ എന്ന് കിരണിനു നന്നായിട്ട് അറിയാമായിരുന്നു പക്ഷേ രാധുനെ വിനുവിനെ കാണിച്ചില്ല എങ്കിൽ അവളുടെ അവസ്ഥ മോശം ആകുമെന്ന് കിരണിനു നന്നായിട്ട് അറിയാമായിരുന്നു അതുകൊണ്ട് കിരൺ മനഃപൂർവം നിർബന്ധിച്ചു ലക്ഷ്മിയെ പറഞ്ഞു വിട്ടു ആ സമയം നോക്കി കിരൺ രാധുനെ വിനുവിന്റെ അടുത്തു കൊണ്ട് വന്നു അവളെ വിനുവിന്റെ റൂമിൽ ആക്കിയ ശേഷം കിരൺ പുറത്തേക്കിറങ്ങി പോയി വിനു മയങ്ങി കിടക്കുക ആയിരുന്നു
വിനുവിന്റെ കിടപ്പു കണ്ട് രാധുവിന്റെ കണ്ണുകൾ നിറഞ്ഞു അവൾ പതിയെ അവന്റെ അടുത്തു ചെന്നിരുന്നു അവന്റെ മുടിയിഴയിൽ തലോടി അവളുടെ സ്പർശം അറിഞ്ഞ വണ്ണം അവന്റെ മുഖത്തു അവൾ അറിയാതെ ഒരു ചിരി വിടർന്നു അവളുടെ ചുണ്ടുകൾ അവന്റെ നെറ്റിയിൽ അമർന്നു “”അതേ എന്റെ മറുപടി അറിയണ്ടേ സഖാവേ….💞 എനിക്ക് പൂർണ്ണ സമ്മത ഈൗ 💕സഖാവിന്റെ സഖി💕ആവാൻ””അവൾ അവന്റെ കാതിൽ മൊഴിഞ്ഞു ശേഷം അവൾ അവന്റെ അടുത്തു നിന്നും എഴുന്നേറ്റു നടന്നു മുൻപോട്ട് നടന്ന അവളുടെ ഷാളിൽ വിനു കയറി പിടിച്ചു അവൾ ഞെട്ടി തിരിഞ്ഞു നോക്കി തന്നെ നോക്കി ഒരു കള്ള ചിരിയോടെ വിനു കട്ടിലിൽ കിടക്കുക ആയിരുന്നു അവളുടെ മുഖം കണ്ട വിനുവിന്റെ ഉള്ളം ഒന്ന് പിടഞ്ഞു
കണ്ണൊന്നും എഴുതിയിട്ടില്ല അവളുടെ അവൻ ഏറ്റവും കൂടുതൽ പ്രേണയിച്ച കണ്ണുകൾഅകത്തേക്ക് കുഴിഞ്ഞു ചുറ്റും ഇരുട്ട് പടർന്നിരുന്നു ഉറങ്ങിട്ട് ഒന്ന് രണ്ടു ദിവസ ആയെന്നു അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു മുഖത്തെ പ്രേസരിപ്പും തന്നെ കാണുമ്പോൾ ചുവന്നു തുടുക്കുന്ന കവിളുകളും എല്ലാം മാറിയിരിക്കുന്നു മുടി ഒന്ന് കോതി ഒരു ക്ലിപ് ഇട്ടിട്ടേ ഉള്ളു അവൻ അവളുടെ ഷാളിൽ പിടിച്ചു വലിച്ചു അവന്റെ അടുത്തേക്ക് നിർത്തി ‘”എന്തു കോലാടി നിന്റെ “”അവൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു അതിനു അവളുടെ മറുപടി അവന്റെ മാറിൽ വീണു ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അവൻ അവളെ തന്റെ നെഞ്ചോടു ചേർത്തു നിർത്തി
അവളുടെ കരച്ചിൽ തെല്ലൊന്നു അടങ്ങി എന്ന് കണ്ടപ്പോൾ അവൻ അവളെ പിടിച്ചുയർത്തി കണ്ണുകൾ തുടച്ചു “”അതേ ഇനി ഈൗ സഖാവിന്റെ പെണ്ണ് കരയരുത് ഇനി എന്റെ മുൻപിൽ വരുമ്പോൾ ദേ ഞാൻ ഏറ്റവും കൂടുതൽ പ്രേണയിച്ച കണ്ണുകളിൽ ഈൗ വിഷാദ ഭാവം വേണ്ടാട്ടോ “”അവളെ ചേർത്തു നിർത്തി ആ കണ്ണുകളിൽ ചുംബിച്ചു കൊണ്ട് വിനു പറഞ്ഞു അവർ പ്രേണയിച്ചു തുടങ്ങിയിട്ട് നാലു കൊല്ലങ്ങൾ കഴിഞ്ഞു അത്രയും ഓർത്തു അവൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു അവളെ കാണാൻ അവന്റെ ഉള്ളം അതിയായി ആഗ്രഹിച്ചു
(തുടരും)