Wednesday, December 18, 2024
Novel

കൗസ്തുഭം : ഭാഗം 36 – അവസാനിച്ചു

എഴുത്തുകാരി: അഞ്ജു ശബരി

നവി… എന്താ താമസിച്ചത്… ശ്രീനി ചോദിച്ചു.. ഇടയിൽ ഒന്നുരണ്ടു തവണ നിർത്തി ഇറങ്ങേണ്ടി വന്നു അതാണ് ലേറ്റ് ആയത് എല്ലാവരും കൂടെ അകത്തേക്ക് കയറി.. അപ്പോഴേക്കും മറിയാമ്മ ചേട്ടത്തി അവർക്കായി ചായയും പലഹാരവും കൊണ്ടുവന്നു.. ദൂരയാത്ര കഴിഞ്ഞു വന്നതല്ലേ കുളിക്കണമെങ്കിലോ കിടക്കണമെങ്കിലോ മുറി തയ്യാറാക്കിട്ടുണ്ട്.. മറിയാമ്മ ചേട്ടത്തി എല്ലാവരോടുമായി പറഞ്ഞു.. ശ്രീനി… ഗസ്റ്റ് ആരെങ്കിലും ഉണ്ടോ.. നവി ചോദിച്ചു… രണ്ട് കപ്പിൾസ് ഉണ്ട്… ഫ്രഞ്ച് ആണ്.. ഇപ്പൊ സൈറ്റ് സീയിങ്ങിന് തേക്കടി പോയേക്കുവാ… ശ്രീനി പറഞ്ഞു.. മ്മ്… എല്ലാവരും ഫ്രഷ് ആകാനും റസ്റ്റ്‌ എടുക്കാനുമായി മുറികളിലേക്ക് പോയി.. അനു തന്റെ മുറിയിലേക്ക് പോയി.. പുറകെ നവിയും..

ജനലിൽ കൂടെ പുറത്തേക്ക് നോക്കി നിൽക്കുവായിരുന്നു അനു.. നവി പിറകിൽ കൂടെ വന്നു അനുവിനെ കെട്ടിപിടിച്ചു.. നിന്നനില്പിൽ അനു ഒന്ന് പുളഞ്ഞു.. അനു… നവി ആർദ്രമായി വിളിച്ചു… അനുവിന്റെ ഭാഗത്ത്‌ നിന്നും മറുപടി ഒന്നും ഇല്ലാഞ്ഞപ്പോൾ നവി അവളെ തന്റെ നേരെ നിർത്തി.. അനുവിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു.. എന്തിനാടോ ഈ കണ്ണ് നിറഞ്ഞത്… ഏയ് ഒന്നുമില്ല.. അങ്ങനല്ല… പറയെടോ എന്താ പറ്റിയത്.. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ.. എല്ലാവരെയും ഒന്നിച്ചു ഇങ്ങനെ.. ഒട്ടും പ്രതീക്ഷിച്ചില്ല.. ഞാൻ എങ്ങനാ താങ്ക്സ് പറയേണ്ടത്… താങ്ക്സ് ഒന്നും വേണ്ട പക്ഷെ.. പക്ഷേ… എന്താ നവി.. അനു… എനിക്കൊരാഗ്രഹമുണ്ട് അത് സാധിച്ചു തരുമോ.. എന്താ…

എന്നെകൊണ്ട് പറ്റുന്നതാണെങ്കിൽ ചെയ്യാം.. അതെ… അനു… അന്ന് തന്റെ അമ്മയുടെ ഒരു ഫ്രണ്ടായ നഴ്സിനെ കാണാൻ പോയപ്പോൾ… തന്നെ തിരിച്ചറിയാനായി അവർ പറഞ്ഞു തന്ന ഒരു അടയാളം ഉണ്ട്… നവി പറയുന്നതെന്തെന്നു മനസ്സിലാവാതെ അനു നിന്നു.. അടയാളമോ എന്തടയാളം… അത്.. പിന്നെ.. ഒരു മറുക്… എനിക്കതൊന്നു കാണണം.. അയ്യേ.. ഒന്ന് പോയെ… അനു നവിയെ തള്ളിമാറ്റി.. നവി അനുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ഇട്ടു.. ഞാൻ വേറൊന്നും ചോദിച്ചില്ലല്ലോ കഴുത്തിന്റെ പിന്നിലുള്ള ആ മറുക് ഒന്നു കാണണം എന്നല്ലേ പറഞ്ഞുള്ളു… പതിയെ നവി അനുവിന്റെ കാതിൽ പറഞ്ഞു.. ഓഹ് അതായിരുന്നോ… പിന്നെ നീയെന്താ കരുതിയത്.. ഏഹ്.. ഒന്നു പോ നവി.. നവി പതിയെ അനുവിന്റെ മുടി മാറ്റി..

വെളുത്ത മെലിഞ്ഞ കഴുത്തിലുള്ള കറുത്ത മറുകിൽ നവി അധരങ്ങൾ ചേർത്തു… അനുവിന്റെ കണ്ണുകൾ താനെ അടഞ്ഞു.. അപ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്.. അനു വേഗം നവിയിൽ നിന്ന് അടർന്നു മാറി.. ശേ.. ആരാ ഇപ്പൊ..കട്ടുറുമ്പാവാൻ.. നവി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് വാതിൽ തുറന്നു നോക്കി… നച്ചു മോള് ആയിരുന്നു അത്.. ചെറിയച്ചാ… അച്ചോടാ ചെറിയച്ചേടെ മുത്തായിരുന്നോ.. ചെറിയച്ഛൻ ടാറ്റാ കൊണ്ടൊവാം എന്ന് പറഞ്ഞില്ലേ… പോകാല്ലോ.. നമ്മളിപ്പോ വന്നതല്ലെയുള്ളു.. പറ്റില്ല ഇപ്പൊ പോണം… നച്ചു മോള് വാശിപിടിക്കാൻ തുടങ്ങി.. നച്ചു മോൾടെ വാശിക്ക് മുൻപിൽ എന്തുചെയ്യണം എന്നറിയാതെ നവി നിന്നു .. അത് കണ്ട് അനുരാധ ചിരിക്കാൻ തുടങ്ങി… നവി കലിപ്പിച്ചു അനുവിനെ നോക്കി… ചിരിച്ചോ ചിരിച്ചോ.. നിന്നെഞാൻ പിന്നെ എടുത്തോളാം.. നവി അനുവിനോട് പറഞ്ഞിട്ട് നച്ചു മോളെയും കൊണ്ട് പുറത്തേക്കിറങ്ങി..

എല്ലാവരും ഫ്രഷ് ആയി കുറച്ച് നേരം റസ്റ്റ് എടുത്തിട്ട് ഒരു അഞ്ചര ആയപ്പോഴേക്കും നവിയുടെ തോട്ടത്തിലേക്ക് ഇറങ്ങി… നിറയെ പച്ചക്കറികളും പഴങ്ങളും വിളഞ്ഞു പഴുത്തു കിടക്കുന്നത് കണ്ട് വിശ്വാസം വരാതെ എല്ലാവരും നിന്നു.. നവി.. മോനെ… ഇതൊക്കെ നീതന്നെയാണോ ചെയ്തത്.. എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല.. ചന്ദ്രബാബു പറഞ്ഞു.. ഇതെല്ലാം നവിയുടെ മാത്രം അധ്വാനം ആണ് അങ്കിളേ… ശ്രീനി പറഞ്ഞു.. പച്ചക്കറിത്തോട്ടത്തിൽ നിന്ന് കുറച്ചു ദൂരം ചെന്നപ്പോൾ ഒരു വല്യ കുളം കണ്ടു… വെള്ളം കണ്ടപ്പോൾ നച്ചു മോള് അവിടേക്ക് ഓടി ജീവൻ വേഗം കുഞ്ഞിനെ പിടിച്ചത് കൊണ്ട് മോള് വെള്ളത്തിൽ വീണില്ല..

ആമി ഓടിയെത്തി കുഞ്ഞിനെ വാങ്ങിച്ചു.. എന്താടോ പേടിച്ചു പോയോ.. ജീവൻ ചോദിച്ചു.. ചെറുതായിട്ട്.. ആമി പറഞ്ഞു.. എന്തിനാ ഞാനില്ലേ നിങ്ങൾക്ക്… ജീവൻ ഒരു കയ്യിൽ മോളെയും മറ്റൊരു കയ്യിൽ ആമിയെയും ചേർത്ത് പിടിച്ചു നടന്നു.. അപ്പോഴേക്കും ബാക്കിയുള്ളവരും നടന്നു അവിടെയെത്തി.. കുളത്തിനോട് ചേർന്നുള്ള ഭാഗത്ത് അവർ ഇരുന്നു… അപ്പോഴേക്കും മറിയാമ്മ ചേടത്തി ഒരു വലിയ പാത്രവുമായി അവിടേക്ക് വന്നു ഇതെന്താ… നവിയുടെ അമ്മ ചോദിച്ചു.. ഇത് പുഴുക്ക് എന്ന് പറയും.. മലയോര പ്രദേശങ്ങളിൽ കൃഷി ഒരുപാട് ഉണ്ടാവുമല്ലോ അപ്പൊ ഞങ്ങൾക്കൊക്കെ ഇഷ്ട്ടം ചോറിനേക്കാൾ കപ്പയും ചേനയും കാച്ചിലും ഒക്കെയാണ്… ഇതെല്ലാം കൂടി ഒന്നിച്ചു ഉപ്പിട്ട് പുഴുങ്ങി അതിനോടൊപ്പം നല്ല കാന്താരിമുളക് ചമ്മന്തിയും ഇച്ചിരി അച്ചാറും കട്ടങ്കാപ്പിയും കൂടെ കഴിക്കും..

മറിയാമ്മ ചേട്ടത്തി പറഞ്ഞു ആഹാ.. ഇത് കൊള്ളാമല്ലോ.. ഞാനിതു ആദ്യമായ് കേൾക്കുന്നു… സുഭദ്രാമ്മ പറഞ്ഞു.. ചേട്ടത്തി വേഗം കുറച്ച് വട്ടയില പറിച്ചു അതിൽ കുറച്ച് പുഴുങ്ങിയ കപ്പയും ചേനയും ചേമ്പും കാച്ചിലും ഒക്കെ ഓരോ കഷണം വെച്ച് കൂട്ടാനായി കാന്താരിമുളകു ചമ്മന്തിയും അച്ചാറും കട്ടൻകാപ്പിയും എല്ലാവർക്കും കൊടുത്തു.. അവർ അത് കഴിച്ച് എഴുന്നേറ്റ് കഴിഞ്ഞപ്പോഴേക്കും നവിയും ശ്രീനിയും കുളത്തിൽ നിന്നും വലയിട്ട് മീൻ പിടിക്കാൻ തുടങ്ങി.. തിലോപ്പിയും കരിമീനും ഒക്കെ വലയിൽ കയറി.. അത് കണ്ട് ആവേശം കൊണ്ട് അക്ഷയും നൗഫലും ജീവനും അവരോടൊപ്പം കൂടി.. കൃഷിയുടെ ആവശ്യത്തിന് വേണ്ടി ഉണ്ടാക്കിയ കുളം ആണ് പിന്നെ അതിലേക്ക് കുറച്ച് മീൻ കുഞ്ഞുങ്ങളെ ഇട്ടുകൊടുത്തു..

പുറത്തേക്ക് കൊടുക്കുന്നൊന്നുമില്ല കൂടുതലും ഇവിടെ വരുന്ന ഗസ്റ്റിന് കൊടുക്കാൻ വേണ്ടി തന്നെയാണ്… മറിയാമ്മ ചേട്ടത്തി എല്ലാവരോടുമായി പറഞ്ഞു.. കുറച്ചധികം മീൻ പിടിച്ചു നവി ചേട്ടത്തിയുടെ കയ്യിൽ കൊടുത്തു… ചേട്ടത്തി ഒക്കെതിനെയും നല്ലതുപോലെ മസാല പുരട്ടി ഫ്രിഡ്ജിലേക്ക് വെച്ചോളൂ… എന്നിട്ട് അവർ നേരെ മുന്തിരി തോട്ടത്തിലേക്ക് പോയി വിളവെടുപ്പ് കഴിഞ്ഞതിനാൽ അവിടെയും ഇവിടെയുമൊക്കെ നാലഞ്ചു മുന്തിരി കുലകൾ ഉണ്ടായിരുന്നു.. ശ്രീനി അത് പറിച്ചു എല്ലാവർക്കും കൊടുത്തു.. എന്തൊരു മധുരമാ ഈ മുന്തിരിങ്ങക്കു.. സുമിത്രാമ്മ ചോദിച്ചു.. അത് മരുന്നൊന്നുമടിക്കുന്നതല്ല അമ്മെ.. അതാണ് ഇത്രയും രുചി.. ശ്രീനി പറഞ്ഞു.. അപ്പോഴേക്കും നേരം സന്ധ്യ മയങ്ങി..

അവരെല്ലാവരും കൂടെ തിരികെ കൗസ്തുഭത്തിലേക്ക് പോന്നു.. രാത്രിയിലെ തണുപ്പിൽ നവി ക്യാമ്പ് ഫയർ കൂട്ടി… അതിനോടൊപ്പം നേരത്തെ പിടിച്ച മീനും മുന്നേ തയ്യാറാക്കി വെച്ച ചിക്കനും അവർ എല്ലാവരും കൂടെ ഗ്രിൽ ചെയ്തു… അതോടൊപ്പം കഴിക്കാൻ നല്ല ചൂട് ചപ്പാത്തിയും വെജിറ്റബിൾ സലാഡും സ്ത്രീകളെല്ലാം ചേർന്ന് ഉണ്ടാക്കി.. അവർ എല്ലാവരും കൂടെ തീ കൂട്ടിയത് കണ്ടപ്പോൾ ആ ഫ്രഞ്ച് ഫാമിലിയും അവരോടൊപ്പം കൂടി.. 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 അടുത്ത ദിവസം രാവിലെ എല്ലാവരെയും കൊണ്ടുപോയി നവി തന്റെ ഫാം കാണിച്ചു കൊടുത്തു.. നാദി അവർക്കൊപ്പം പോയില്ല.. അവൾക്ക് തണുപ്പടിച്ചപ്പോൾ തലവേദന ഉണ്ടായി..

അങ്ങനെ നാദി വീട്ടിൽ തന്നെ ഇരുന്നു.. നവി… എന്താ അനു.. നവീ… നാദി വീട്ടിൽ ഒറ്റയ്ക്കല്ലേ… ഇവരിവിടൊക്കെ ചുറ്റി കാണുമ്പോഴേക്കും നമുക്കൊന്ന് വീട്ടിൽ പോയിട്ട് വരാം.. അനുവിന്റെ നിർബന്ധത്തിന് വഴങ്ങി നവി അനുരാധയെയും കൂട്ടി കൊണ്ട് വീട്ടിലേക്ക് പോയി.. അവിടെ വീട്ടിൽ നാദി ഇല്ലായിരുന്നു.. മറിയാമ്മച്ചേട്ടത്തി നാദിയ എവിടെ.. അനു ചോദിച്ചു.. അനുമോളെ.. നാദി പുറത്തേക്ക് ഇറങ്ങി… അനു പുറത്തേക്ക് ഇറങ്ങി നോക്കി അവിടെ നാദി ശ്രീനിയോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.. അത് കണ്ട് സംശയത്തോടെ അവർ രണ്ടും പരസ്പരം നോക്കി.. അനുവിനെയും നവിയെയും പെട്ടെന്നവിടെ കണ്ടപ്പോൾ അവർ രണ്ടും ഒന്ന് പകച്ചു.. എന്താ ശ്രീനി ഒരു കള്ളത്തരം..

ഏയ് ഒന്നുമില്ല നവി.. ഞാൻ വെറുതെ നാദിയ ഇവിടെ നിൽക്കുന്നത് കണ്ടപ്പോൾ ചുമ്മാ.. ഞങ്ങൾ ഫാമിൽ വന്നപ്പോൾ ശ്രീനി നീയവിടെ ഉണ്ടായിരുന്നല്ലോ പിന്നെപ്പോഴാ ഇവിടേക്ക് വന്നത്.. അത് പിന്നെ നവി രാവിലെ മറിയാമ്മച്ചേട്ടത്തി കൂടുതൽ പാല് വേണമെന്ന് പറഞ്ഞു അത് കൊണ്ടുകൊടുക്കാൻ വന്നതാ.. ശരി ഞങ്ങൾ വിശ്വസിച്ചു അല്ലെ അനു.. നവി പറഞ്ഞു… നാദി.. മിണ്ടാപൂച്ചയെപോലെ നിന്നിട്ട് നീ… അനു ചോദിച്ചു.. അനുവേച്ചി.. പറ്റിപ്പോയി… എന്നെ ചീത്ത പറയരുത്… നാദിയുടെ കുറ്റസമ്മതം കേട്ടപ്പോൾ അവർ രണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി.. ഞാൻ വെറുതെ പറഞ്ഞതാ ഇപ്പൊ കള്ളി വെളിച്ചത്തായി അല്ലെ… അനു പറയുന്നത് കേട്ട് ചമ്മലോടെ നാദി ശ്രീനിയുടെ പിന്നിലൊളിച്ചു..

അളിയാ ചതിക്കരുത് നിങ്ങൾ രണ്ടാളും വേണം നാദിയുടെ ചേട്ടനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിക്കാൻ.. ശ്രീനി പറഞ്ഞു.. നാദിയ അനുവിന്റെ അനിയത്തി ആണ് ആ സ്ഥിതിക്ക് അവൾ എന്റെയും അനിയത്തിയാ അപ്പൊ എന്റെ അനിയത്തിയെ നീ കെട്ടുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ… അല്ലെ അനു.. അതെ ശ്രീനിയെനിക്ക് സ്വന്തം ആങ്ങള തന്നെയാണ് ശ്രീനിയെപ്പോലൊരാളെ നാദിക്കു കിട്ടിയാൽ അതാണ് ഏറ്റവും സന്തോഷം…

പക്ഷെ അത് ഞങ്ങളല്ലല്ലോ തീരുമാനിക്കേണ്ടത്… അനു പറഞ്ഞു.. അതെ നിങ്ങൾ രണ്ടുപേരും രണ്ടു വിശ്വാസത്തിൽ ഉള്ളവരാണ്.. നിങ്ങളുടെ വീട്ടുകാർ ഇത് അംഗീകരിക്കണമെന്നില്ല… എങ്കിലും നമുക്ക് സംസാരിച്ചു നോക്കാം… അവർ പറയുന്നത് കേട്ടപ്പോൾ നാദിക്കും ശ്രീനിക്കും കുറച്ചു ആശ്വാസമായി.. അനു നമുക്ക് പോകണ്ടേ… എല്ലാവരും നമ്മളെ കാത്തു ഫാമിൽ വെയിറ്റ് ചെയ്യുന്നു ഉണ്ടാവും… നിങ്ങൾ സംസാരിച്ചോ.. ഞങ്ങൾ കട്ടുറുമ്പ് ആവുന്നില്ല…. അതും പറഞ്ഞ് ചിരിച്ചുകൊണ്ട് നവിയും അനുവും ഫാമിലേക്ക് പോയി..

രണ്ടാഴ്ച അവർ എല്ലാവരും അവിടെ അടിച്ചു പൊളിച്ചു… കുമിളിയും തേക്കടിയും കുട്ടിക്കാനവും മൂന്നാറും ഒക്കെ കറങ്ങി.. അവസാനം എല്ലാവർക്കും പോകേണ്ട ദിവസമായി.. പോകുന്ന കാര്യം പറഞ്ഞപ്പോൾ അമ്മമാർക്ക് ഒക്കെ ഭയങ്കര വിഷമം തോന്നി… അനുവിനെയും നവിയെയും അവിടെ ആക്കി പോകാൻ അവർക്ക് തീരെ താൽപര്യമില്ലായിരുന്നു… പക്ഷേ നവി അവിടെവിട്ടു വരില്ല എന്ന് മനസ്സിലായപ്പോൾ നിര്ബന്ധിച്ചിട്ടു കാര്യമില്ല എന്ന് അവർക്ക് മനസ്സിലായി.. അങ്ങനെ രണ്ടുമൂന്നു കാറുകളിലായി എല്ലാവരും പോകാൻ തയ്യാറായി ഇറങ്ങിവന്നു… നച്ചു മോൾക്ക് ആയിരുന്നു ഏറ്റവും വിഷമം… എല്ലാവരും പോകാൻ ഇറങ്ങിയിട്ടും ചന്ദ്രബാബു മാത്രം പുറത്തേക്കിറങ്ങി വന്നില്ല… അച്ഛൻ ഇതെവിടെ പോയി… ജീവൻ അക്ഷമനായി…

ഞാൻ പോയി നോക്കാം… നവി പറഞ്ഞു.. അപ്പോഴേക്കും അദ്ദേഹം പുറത്തേക്കിറങ്ങി വന്നു പക്ഷേ പോകാൻ തയ്യാറായിരുന്നില്ല… അച്ഛാ സമയം ഒരുപാടായി റെഡി ആയില്ലേ ഇതുവരെ… ജീവൻ ചോദിച്ചു.. അദ്ദേഹം നവിയുടെ അടുത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു… കഴിഞ്ഞ നാലുവർഷം നിന്നെ പിരിഞ്ഞ് ഞങ്ങൾ ജീവിച്ചു… ഇനിയെനിക്ക് നിന്നോടൊപ്പം ജീവിക്കണം.. എനിക്ക് ഈ സ്ഥലവും ഇവിടുത്തെ കൃഷിയും കാര്യങ്ങളും ഒക്കെ ഭയങ്കര ഇഷ്ടമായി… കുറച്ചു നാൾ ഞങ്ങളും ഇവിടെ നിൽക്കുവാ നിന്നോടൊപ്പം… അപ്പോഴേക്കും പുറകേ അമ്മയും വന്നു.. അനു ഓടിവന്നു ചന്ദ്രബാബുവിന്റെ കയ്യിൽ പിടിച്ചു..

അച്ഛനും അമ്മയും ഇവിടെ ഞങ്ങളോടൊപ്പം നൽകുന്നത് തന്നെയാണ് ഞങ്ങൾക്കും സന്തോഷം.. പക്ഷേ നച്ചു മോളോ.. അവൾക്ക് നിങ്ങളെ കണ്ടില്ലെങ്കിൽ വിഷമം ആകില്ലേ… അനു പറഞ്ഞു.. അത് സാരമില്ല അനു മോളുടെ കാര്യം ഞാൻ നോക്കിക്കോളാം.. പിന്നെ എന്റെ അപ്പയും അമ്മയും ഉണ്ടല്ലോ… അച്ഛനും അമ്മയും നിങ്ങളോടൊപ്പം നിൽക്കണമെന്ന് ആഗ്രഹിച്ചതല്ലേ അവരിവിടെ നിൽക്കട്ടെ… ആമി പറഞ്ഞു.. എല്ലാവർക്കും അത് സമ്മതമായിരുന്നു.. അങ്ങനെ നവിയുടെ അച്ഛനുമമ്മയും ഒഴികെ ബാക്കിയെല്ലാവരും നാട്ടിലേക്ക് പുറപ്പെട്ടു.. സമയം കിട്ടുമ്പോഴെല്ലാം കൗസ്തുഭത്തിലേക്ക് വരാം എന്ന് പറഞ്ഞ് …

അടുത്ത ദിവസം രാവിലെ അനു കണ്ണു തുറന്നപ്പോൾ നവി മുറിയിൽ ഉണ്ടായിരുന്നില്ല.. ഇതെവിടെ പോയി ഇത്രയും രാവിലെ.. അനു എഴുനേറ്റ് പുറത്തേക്ക് വന്നു.. അവിടെ ഒരു ബുള്ളറ്റ് തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു അതിന്റെ രണ്ടു സൈഡിലും ബാഗ് പാക്ക് ചെയ്തു വെച്ചിരുന്നു.. അനു സംശയത്തോടെ ചുറ്റിനും നോക്കി.. ടോ ഭാര്യേ… നവി വിളിക്കുന്നത് കേട്ട് അനു തിരിഞ്ഞു നോക്കി.. കൈ പിണച്ചു കെട്ടി വാതിലിൽ ചാരി നവി നിൽക്കുന്നുണ്ടായിരുന്നു.. നവി.. അപ്പൊ… എങ്ങനയാ മൃഗ ഡോട്ടരെ നമുക്ക് പോയാലോ… അനു നവി പറയുന്നത് മനസ്സിലാവാതെ നിന്നു.. എവിടെക്കാ നവി.. ഈ ലോകം മുഴുവനും ചുറ്റണം പിന്നെ എനിക്ക് നിന്നെ തനിച്ചു കിട്ടണം.. മതിയാവോളം പ്രണയിക്കണം..

അവിടെ ഞാനും നീയും മതി മറ്റാരും വേണ്ട.. അനുവിന് കേൾക്കാൻ പാകത്തിന് നവി പതുക്കെ പറഞ്ഞു.. അപ്പോ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എങ്ങനെയാണ്… നമ്മളിവിടെ ഇല്ലെങ്കിൽ.. നിങ്ങൾ ധൈര്യമായി പോയിട്ട് വാ മക്കളേ… ഇനി കുറച്ചു നാൾ ഇവന്റെ സാമ്രാജ്യം ഞാൻ ഒന്ന് ഭരിക്കട്ടെ… പുറകിൽ നിന്ന് അച്ഛൻ പറയുന്നത് കേട്ട് അവർ തിരിഞ്ഞു നോക്കി.. ഞാനല്ല ചന്ദ്രേട്ടാ നമ്മൾ… അമ്മ കൂട്ടിച്ചേർത്തു.. അത് കേട്ട് അവർ രണ്ടും പരസ്പരം നോക്കി പുഞ്ചിരിച്ചു.. അങ്ങനെ നവിയും അനുവും യാത്ര തിരിച്ചു…. വിവാഹത്തിന് മുൻപ് കൊടുക്കാൻ കഴിയാത്ത പ്രണയം പരസ്പരം പകർന്നു കൊടുത്തു കൊണ്ട്… അവരുടെ മാത്രം ലോകത്തേക്ക്… വണ്ടി മുന്നോട്ട് നീങ്ങിയപ്പോൾ അനു പുറകോട്ടു നോക്കി ആ ഗേറ്റിന് മുന്നിൽ വെച്ച “”കൗസ്തുഭം “” എന്നുള്ള ബോർഡിൽ അവളുടെ കണ്ണുകൾ ഉടക്കി..

നമ്മൾ വേഗം വരും ഇവിടേക്ക് തന്നെ.. ഞങ്ങളുടെ പ്രണയം ഇവിടെയാണ്.. എവിടെ പോയാലും ഇവിടേക്ക് തന്നെ തിരിച്ചു വരണം… അല്ലെ നവി… അനു ഒന്നുകൂടി നവിയെ മുറുക്കി കെട്ടിപിടിച്ചു..

അവസാനിച്ചു… കൗസ്തുഭത്തിനു സപ്പോർട്ട് നൽകികൊണ്ട് ആദ്യം മുതൽ അവസാനം വരെ കൂടെ നിന്ന എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും … ഒരു ചെറിയ പ്രണയകഥ എഴുതാനായി തുടങ്ങിയതാണ് പക്ഷേ ഞാൻ പോലും അറിയാതെ അത് ഇത്രയും വലിയ ഒരു കഥയായി മാറി….പലപ്പോഴും സമയക്കുറവ് കാരണം കമന്റ്‌ റിപ്ലൈ കൊടുക്കാൻ പറ്റിയിട്ടില്ല… അധികം താമസിയാതെ മറ്റൊരു കഥയുമായി വീണ്ടും വരാം…

സ്നേഹത്തോടെ ✍️അഞ്ജു ശബരിനാഥ്…

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

കൗസ്തുഭം : ഭാഗം 21

കൗസ്തുഭം : ഭാഗം 22

കൗസ്തുഭം : ഭാഗം 23

കൗസ്തുഭം : ഭാഗം 24

കൗസ്തുഭം : ഭാഗം 25

കൗസ്തുഭം : ഭാഗം 26

കൗസ്തുഭം : ഭാഗം 27

കൗസ്തുഭം : ഭാഗം 28

കൗസ്തുഭം : ഭാഗം 29

കൗസ്തുഭം : ഭാഗം 30

കൗസ്തുഭം : ഭാഗം 31

കൗസ്തുഭം : ഭാഗം 32

കൗസ്തുഭം : ഭാഗം 33

കൗസ്തുഭം : ഭാഗം 34

കൗസ്തുഭം : ഭാഗം 35