Thursday, January 23, 2025
Novel

കൗസ്തുഭം : ഭാഗം 34

എഴുത്തുകാരി: അഞ്ജു ശബരി

metrojournalonline.comഒരാഴ്ചയ്ക്ക് ശേഷം.. “കുഞ്ഞാ… അനു കുഞ്ഞാ … ” അനു കണ്ണും തിരുമ്മി എഴുന്നേറ്റപ്പോൾ ബെഡിൽ നച്ചു മോള് ഉണ്ടായിരുന്നു.. അല്ല ഇതാരാ കുഞ്ഞെടെ നച്ചൂട്ടനോ… മോളെന്താ ഇത്ര രാവിലെ… അത് അമ്മമ്മ കുഞ്ഞേനെ വിച്ചാൻ പറഞ്ഞു… കുഞ്ഞ എണീച്ചു ബാ.. മ്മക്ക് ടാറ്റാ പോവാം.. എങ്ങോട്ട് പോവാനാ മുത്തേ… അതെനിച്ചു അറിഞ്ഞൂടാ.. പച്ചേ അച്ഛമ്മ മോക്ക് പുത്തനുടുപ്പ് വാങ്ങിച്ചു തന്നു.. എന്നാ വാ നമ്മക്ക് അമ്മമ്മയോട് ചോദിക്കാം എവിടെക്കാ പോവുന്നെ എന്ന്..

അനു നക്ഷത്ര മോളേ എടുത്തു കൊണ്ട് താഴേക്ക് ഇറങ്ങി ചെന്നു.. അവിടെ അടുക്കളയിൽ അമ്മയും സനയും സൈനുമ്മയും തിരക്കിട്ട പണിയിൽ ആയിരുന്നു.. ഇതെന്താ എല്ലാവരും കൂടെ എന്തെങ്കിലും വിശേഷം ഉണ്ടോ… അനു ചോദിക്കുന്നത് കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.. അല്ല എന്റെ നാത്തൂന് ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ.. അതെന്താ ഏട്ടത്തി അങ്ങനെ ചോദിച്ചത്.. അല്ല അനു കുറച്ചു നാളായി നീ മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങാറേ ഇല്ലല്ലോ.. സന പറഞ്ഞു.. അത് ശരിയാണ് അവൾ ഓർത്തു..

നവി പോകുമ്പോൾ തന്നെ കൂടെ കൂട്ടും എന്ന് അനു പ്രതീക്ഷിച്ചിരുന്നു… പക്ഷേ അത് ഉണ്ടായില്ലല്ലോ അപ്പോൾ അവൾ സ്വയം തന്നിലേക്ക് തന്നെ ഉൾവലിഞ്ഞു.. മുറിക്ക് പുറത്തിറങ്ങുന്നത് പോലും വിരളമായിരുന്നു… ഒരുപക്ഷേ തന്റെ മാറ്റം എല്ലാവർക്കും മനസ്സിലായിട്ടും തന്നെ അധികം വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് ആരും ഒന്നും ചോദിക്കാതിരുന്നത്.. അനു ഓർത്തു.. അനു ചേച്ചി എന്താ പകൽക്കിനാവ് കാണുകയാണോ.. നാദിയുടെ ചോദ്യമാണ് അനുവിനെ സ്വപ്ന ലോകത്തു നിന്നും ഉണർത്തിയത് അപ്പോഴാണ് അനു നാദിയയെ ശ്രദ്ധിക്കുന്നത്.

നീയെന്താ രാവിലെതന്നെ സാരി ഒക്കെ ഉടുത്ത് എവിടെ പോവ്വാ.. സനാ നീ പോയി റെഡി ആയിക്കോ ബാക്കിയുള്ളത് ഞാൻ ചെയ്തോളാം.. സൈനുത്തയും പൊയ്ക്കോ.. സുമിത്രാമ്മ പറഞ്ഞു.. ഇതെന്താ ഇവിടെ നടക്കുന്നത് നിങ്ങളൊക്കെ എവിടെ പോവാ.. വല്ലപ്പോഴും മുറിക്ക് പുറത്തിറങ്ങണം മോളെ എങ്കിലേ വീട്ടിൽ നടക്കുന്നതൊക്കെ അറിയുള്ളു… അതും പറഞ്ഞിട്ട് സന പോയി.. എന്താ അമ്മെ ഇവിടെ നടക്കുന്നത് അമ്മയെങ്കിലും ഒന്നു പറയൂ.. ഒന്നുല്ല മോളെ… നവിയുടെ മുത്തശ്ശിക്ക് അവരുടെ കുടുംബ ക്ഷേത്രത്തിൽ ഒരു നേർച്ച ഉണ്ടായിരുന്നു…

കുറെയധികം പ്രശ്നങ്ങളുണ്ടായി എല്ലാവരും പല വഴിക്ക് പോയപ്പോൾ അമ്മ നേർന്നതാണ് സുമിത്രാമ്മ പറഞ്ഞു.. അതിന്.. അനു ചോദിച്ചു.. അതിന് നമ്മളും പോകുന്നുണ്ട്.. നമ്മൾ എന്തിനാ പോകുന്നത് അവരുടെ കുടുംബപ്രശ്നം തീർക്കാൻ അവർ നടത്തുന്ന പൂജയിൽ നമുക്ക് എന്ത് കാര്യം… അനു ചോദിച്ചു.. നമുക്ക് കാര്യം ഉണ്ടായിട്ട് ഒന്നുമല്ല.. ഇതുപോലെ പൂജകൾ ഒക്കെ നടത്തുമ്പോൾ വളരെ അടുപ്പമുള്ള വേണ്ടപ്പെട്ടവരെ ക്ഷണിക്കാറുണ്ട്… അതുപോലെ ഇന്നലെ വൈകിട്ട് ചന്ദ്രേട്ടനും ഭദ്രയും ഇവിടെ വന്നു ക്ഷണിച്ചതാണ്.. അപ്പൊ ഉമ്മച്ചിയും നാദിയും വരുന്നുണ്ടോ..

പിന്നെ അവരെ ഒഴിവാക്കാൻ പറ്റുമോ അവരും ഇപ്പൊ നമ്മുടെ കുടുംബം അല്ലേ അവരും ഉണ്ട്… അമ്പലത്തിലെക്കോ..?? അവർ പുറത്തു നിന്നോളും ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കയറുന്നില്ല.. ഞാൻ ഇല്ല അമ്മേ നിങ്ങൾ പോയിട്ട് വാ.. പെണ്ണേ നിന്ന് കൊഞ്ചാതെ പോയി റെഡിയായിട്ട് വാ.. ആഹാ അമ്മയും മോളും ഇവിടെ സംസാരിച്ചുകൊണ്ട് ഇരിക്കുവാണോ സമയം ഒരുപാടായി വേഗം റെഡി ആയിട്ടു വാ അനുവും അമ്മയും തമ്മിൽ സംസാരിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടു കൊണ്ട് കയറി വന്നു സുഭദ്രാമ്മ പറഞ്ഞു അല്ല ഭദ്രയോ..

സുമിത്രെ രാവിലെ ഒരു കാന്താരി ഇങ്ങോട്ട് വന്നിട്ടുണ്ടായിരുന്നു എവിടെ ആൾ ഇതുവരെ അവിടേക്ക് തിരിച്ചെത്തിയില്ലല്ലോ അപ്പോഴേക്കും മുകളിൽനിന്നും ഒരു ശബ്ദം കേട്ട് എല്ലാവരും മുകളിലോട്ട് നോക്കി അച്ഛമ്മേ.. ഞാനിവിടെയുണ്ട്.. എടി കുറുമ്പി നീ ഇവിടെ നിൽക്കുവാ അങ്ങോട്ട് വാ അമ്മ നിന്നെ അന്വേഷിക്കുന്നു.. ദേ വരുന്നു.. ആഹാ അച്ഛമ്മയുടെ മുത്ത് സുന്ദരി ആയിട്ടുണ്ടല്ലോ.. ആരാ എന്റെ മുത്തിനെ ഇങ്ങനെ ഒരുക്കിയെ അത് നാദി കുഞ്ഞ… ഞങ്ങൾ അങ്ങോട്ടു ചെല്ലട്ടെ നിങ്ങൾ വേഗം റെഡിയായിക്കോ നമുക്ക് ഒരു എട്ടുമണി ആകുമ്പോഴേക്കും പോകണം..

അവരോട് പറഞ്ഞിട്ട് സുഭദ്ര കുഞ്ഞിനെയുംകൊണ്ട് വീട്ടിലേക്ക് പോയി അപ്പോഴേക്കും സുമിത്രാമ്മ ഗ്യാസ് ഓഫ് ആക്കി അടുക്കളയിൽ നിന്നും ഇറങ്ങി വന്നു.. അനു.. വാ.. അവർ അനുവിനെ വിളിച്ചുകൊണ്ട് മുറിയിലേക്ക് പോയി.. മുറിയിൽ ചെന്നിട്ട് അലമാര തുറന്ന് അതിൽ നിന്നും ഒരു പാക്കറ്റ് എടുത്ത് അനുവിന് കൊടുത്തു… ഇതെന്താമ്മേ.. ഇത് ഇന്നലെ അക്ഷയ് വാങ്ങിയിട്ട് വന്നതാണ്… എല്ലാവർക്കും ഡ്രസ്സ് എടുത്തിട്ടുണ്ട് അവൻ… അനു ആ പാക്കറ്റ് തുറന്നു നോക്കി.. അതിലൊരു സാരി ആയിരുന്നു…

സ്വർണ്ണ കസവുള്ള പൊൻമാൻ നീല നിറത്തിലുള്ള ഉള്ള ഒരു കാഞ്ചിപുരം പട്ട് സാരി.. അയ്യോ ഇത് പട്ടുസാരിയല്ലേ.. ഞാൻ ഇങ്ങനത്തെ ഒന്നും ഉടുക്കില്ലല്ലോ പിന്നെ എന്തിനാ എനിക്ക് ഇത്… അനു ചോദിച്ചു… ആ അത് നീ പോയി നിന്റ ഏട്ടനോട് ചോദിക്ക്.. കുറേ നാൾക്ക് ശേഷം അല്ലേ അവൻ എല്ലാവർക്കും ഡ്രസ്സ് എടുത്തു കൊടുത്തത് അതാവും നല്ല വിലയുള്ളത് നോക്കി വാങ്ങിച്ചത്… ഇതെന്താ ഈ കവറിൽ വേറെ എന്തോ ഉണ്ടല്ലോ… ആവോ ഞാൻ നോക്കിയില്ല നീ എന്താന്ന് വെച്ചാ തുറന്നു നോക്ക്..

അതിൽ ഒരു വൈര മാല ഉണ്ടായിരുന്നു… അമ്മേ ഇത് ഡയമണ്ട് അല്ലേ.. എനിക്കിങ്ങനെ വിലകൂടിയ ഓർണമെൻസും സാരിയും ഒന്നും ഇഷ്ടമല്ല… ഏട്ടനോട് ഇത് ഏട്ടത്തിക്ക് കൊടുക്കാൻ പറയാം… നിനക്കെന്താ പെണ്ണേ… നിനക്ക് വാങ്ങിയത് പോലെ തന്നെ അവൻ അവൾക്കും വാങ്ങിയിട്ടുണ്ട്… അവൾക്ക് മാത്രമല്ല നാദിക്കും വാങ്ങിച്ചു കൊടുത്തു… നീ ഇത് തിരികെ കൊണ്ട് കൊടുത്താൽ അവന് വിഷമമാകും… അതുകൊണ്ട് വേഗം പോയി കുളിച്ച് ഇതു ഉടുത്ത് ഇറങ്ങിവരാൻ നോക്കൂ സാരി ഞാൻ കൊടുക്കാം പക്ഷേ മാല അത് ഞാൻ ഇടില്ല… അതെന്താ മോളെ ഏട്ടൻ വാങ്ങിത്തരുന്നത് നീ ഉപയോഗിക്കില്ലെ…

അങ്ങനെയല്ലേട്ടാ ഇത്രയും വിലയുള്ള ഒന്നും എനിക്കിഷ്ടമല്ല… ഇന്നത്തേക്ക് മാത്രം മതി… ഏട്ടന് വേണ്ടി എങ്കിലും… ശരി… പക്ഷേ ഇനി ഒരിക്കലും ഞാൻ അത് ഉപയോഗിക്കില്ല… വേണ്ട അത് നിന്റെ ഇഷ്ടം പോലെ ചെയ്തോ.. അനു ഡ്രസ്സും ഓർണമെൻസും എടുത്ത് മുറിയിലേക്ക് പോയി.. 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 കുറച്ചുകഴിഞ്ഞ് എല്ലാവരും റെഡി ആയി പുറത്തേക്കിറങ്ങി… അനു നീ ഒന്നും കഴിച്ചില്ലല്ലോ.. സന ചോദിച്ചു. എനിക്ക് വേണ്ട ഏട്ടത്തി ഇന്നെന്തോ വിശപ്പ് തോന്നുന്നില്ല.. നീ വന്നേ ഒരു ദോശ എങ്കിലും കഴിക്ക് എല്ലാവരും ഭക്ഷണം കഴിച്ചിട്ട് പോയി.. വാ ഏട്ടത്തി എടുത്ത് തരാം.. വേണ്ട… അനുചേച്ചി മുല്ലപ്പൂ വെക്കാം…

ഈ മുല്ലപ്പൂ ഒക്കെ വെച്ച് നീ എന്താ എന്നെ കല്യാണപെണ്ണ് ആക്കുവാണോ ഓ പിന്നേ കല്യാണപെണ്ണായാൽ മാത്രമേ പൂവ് വയ്ക്കാവൂ എന്നുണ്ടോ പിന്നെ ഒരുങ്ങി കെട്ടി നടന്നിട്ട് ആര് കാണാനാ.. അനു പറഞ്ഞു കാണേണ്ട ആള് ചിലപ്പോ വന്നാലോ… സന പറയുന്നത് കേട്ട് അനു ഞെട്ടി തിരിഞ്ഞുനോക്കി ഏട്ടത്തി എന്താ അങ്ങനെ പറഞ്ഞത് ഞങ്ങളും ഈ നാട്ടിലൊക്കെ തന്നെയാ മോളെ ജീവിക്കുന്നത്.. നിന്റെ ഈ മാറ്റത്തിന് കാരണം എന്താണെന്ന് ഞങ്ങൾക്കൊക്കെ അറിയാം… ഏട്ടത്തി നവി വരുമോ..

അറിയില്ല മോളെ കുടുംബ പൂജയാണ് എല്ലാവരും പങ്കെടുക്കണമെന്ന് നിർബന്ധമുണ്ട് ആ സ്ഥിതിക്ക് നവി വരുമെന്ന് പ്രതീക്ഷിക്കാം നവി വരും എന്ന് കേട്ടപ്പോൾ അനുവിന്റെ കണ്ണിൽ ഒരു തിളക്കം ഉണ്ടായി അതുവരെ ഒന്നിലും താൽപര്യമില്ലാതിരുന്ന അവൾ നന്നായി തന്നെ ഒരുങ്ങി ഇറങ്ങി വന്നു 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 രണ്ട് മൂന്ന് കാറുകളിലായി അവരെല്ലാവരും കൂടി കുടുംബ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു… പൂക്കൾ ഒക്കെ വെച്ചു ക്ഷേത്രം നല്ലതുപോലെ അലങ്കരിച്ചിട്ടുണ്ടായിരുന്നു… നക്ഷത്ര മോള് ജീവന്റെ കയ്യിലായിരുന്നു.. ആമി അനുവിനെ അടുത്തേക്ക് വന്നു.. ആമി നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ അവിടെ… ഇല്ല അനു..

ജീവന് എന്നോട് സംസാരിക്കണം എന്നുണ്ട് പക്ഷേ ഞാൻ അടുപ്പിക്കുന്നില്ല അതുകൊണ്ട് മോളെ കൊണ്ടാണ് ഓരോന്ന് പറയിപ്പിക്കുന്നത്.. ഈ സാരി വാങ്ങിച്ചു മോളുടെ കയ്യിൽ കൊടുത്തു വിട്ടു.. ഞാനിത് ഉടുക്കാതെ മാറ്റിവെച്ചതാ പിന്നെ അമ്മയും കൂടി വന്ന് പറഞ്ഞപ്പോൾ താൽപര്യമില്ലെങ്കിൽ കൂടെ ഞാനിത് ഉടുത്തു.. അതാ ആമീ നല്ലത് വാശിയും വൈരാഗ്യവും കൊണ്ട് എത്ര നാൾ നമുക്ക് ജീവിക്കാൻ പറ്റും… അപ്പോഴേക്കും ക്ഷേത്രത്തിന്റെ ഉള്ളിൽനിന്നും പൂജാരി ഇറങ്ങിവന്നു ഒരു താലവുമായി.. നവിയുടെ അച്ഛൻ അതിലേക്ക് എന്തോ വെച്ച് കൊടുക്കുന്നത് അനു കണ്ടു…

പൂജാരി താലവുമായി വീണ്ടും അകത്തേക്ക് കയറിപ്പോയി.. കുറച്ചു കഴിഞ്ഞ് അദ്ദേഹം വീണ്ടും പുറത്തേക്കിറങ്ങി വന്നു.. മുഹൂർത്തം ആവാറായി വരനെയും വധുവിനെയും വിളിക്കാം.. അദ്ദേഹം ചന്ദ്രബാബു വിനോട് പറഞ്ഞു.. അത് കേട്ട് അനു സംശയത്തോടെ ചുറ്റിനും നോക്കി.. ചന്ദ്രബാബുവിന്റെ കൂടെ നടന്നു വരുന്ന ആളെ കണ്ട് അവൾ അത്ഭുതപ്പെട്ടു പോയി.. വെള്ളമുണ്ടും ക്രീം കളർ ഷർട്ടുമിട്ട് നവി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അപ്പോഴേക്കും അക്ഷയ അനുവിന് അടുത്തെത്തി.. അച്ഛൻ ഇല്ലാത്തതിനാൽ അച്ഛന്റെ സ്ഥാനത്തുനിന്ന് അമ്മ വേണം അനുവിനെ കൂട്ടിക്കൊണ്ടുപോകാൻ.. അക്ഷയ് പറഞ്ഞു..

അങ്ങനെ അല്ല മോനേ അമ്മയല്ലത് ചെയ്യേണ്ടത് ചേട്ടന് അത് ചെയ്യാനുള്ള അധികാരം ഉണ്ട് നീ വേണം അനുവിനെ കൈപിടിച്ചു കൊടുത്തു.. ചുറ്റും നടക്കുന്നത് എന്താണെന്ന് മനസ്സിലാക്കാതെ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു അനു.. അക്ഷയ് അവളുടെ കയ്യിൽ പിടിച്ചു നടന്നപ്പോൾ യാന്ത്രികമായി അനു അവനോടൊപ്പം നടന്നു.. അക്ഷയ് അനുവിനെ നവിയുടെ അടുത്ത് നിർത്തി.. അനു നവയുടെ മുഖത്തേക്ക് പോലും നോക്കിയില്ല.. അപ്പോഴാണ് അനു ചുറ്റിനും നിൽക്കുന്ന ആളുകളെ ശ്രദ്ധിച്ചത്.. മറിയാമ്മ ചേട്ടത്തിയും പ്രമോഷും അനുവിന്റെ ഹോസ്പിറ്റലിൽ നിന്ന് ജീനോയും പ്രദീപേട്ടനും ശ്രീനിയും വീട്ടുകാരും..

ജീവന്റെ കല്യാണത്തോടെ പിണങ്ങി നിന്ന ചൈത്രയുടെ വീട്ടുകാരും പിണക്കം മറന്നു കല്യാണത്തിന് വന്നിട്ടുണ്ടായിരുന്നു.. അപ്പോഴേക്കും പൂജാരി താലിയുമായി വന്നു.. ചന്ദ്രബാബു താലിയെടുത്തു നബിയുടെ കയ്യിൽ കൊടുത്തു നവി താലി എടുത്ത് അനുവിനെ കഴുത്തിലേക്ക് കെട്ടി.. ആ സമയത്ത് അവളുടെ കാതിൽ മറ്റാരും കേൾക്കാതെ പയ്യെ പറഞ്ഞു.. എങ്ങനെയുണ്ടായിരുന്നു എന്റെ സർപ്രൈസ്.. അതിന് മറുപടിയായി നവിയുടെ കയ്യിലേക്ക് വീണത് അനുവിന്റെ കണ്ണുനീർ ആണ്.. അനു താൻ കരയുവാണോ.. നവി ചോദിച്ചത് കേൾക്കാത്ത ഭാവത്തിൽ അനു നിന്നു..

അക്ഷയ് അനുവിന്റെ കയ്യിലേക്ക് പൂമാല എടുത്തു കൊടുത്തു.. ചന്ദ്രബാബു നബിയുടെ കയ്യിലേക്കും കൊടുത്തു.. അതുകഴിഞ്ഞു അവർ പരസ്പരം മോതിരമിട്ടു.. ശേഷം അമ്പലത്തിന്റെ ഓഡിറ്റോറിയത്തിൽ സദ്യ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു.. ഇതെന്താ എന്റെ പെങ്ങളുടെ മുഖം വീർത്തിരിക്കുന്നത്… നിങ്ങൾ എല്ലാവരും കൂടെ ചേർന്ന് എന്നെ പറ്റിച്ചില്ലേ… ആരും എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ.. അനു പരിഭവത്തോടെ പറഞ്ഞു.. അതൊക്കെ ഈ അളിയന്റെ ബുദ്ധിയാണ് എന്റെ പെങ്ങളൂട്ടിക്ക് ഒരു സർപ്രൈസ് കൊടുക്കണമെന്ന് പറഞ്ഞപ്പോൾ എങ്ങനാ ഞങ്ങൾ പറ്റില്ലെന്ന് പറയുന്നത് അല്ലേടാ അക്ഷയ്..

നൗഫൽ പറഞ്ഞു.. അമ്മ പോലും ഒരു വാക്ക് പറഞ്ഞില്ലാലോ… എന്തായിരുന്നു അമ്മയുടെ അഭിനയം.. അങ്ങനെ അഭിനയിക്കാൻ പെട്ട പാട് എനിക്കെ അറിയൂ… സുമിത്രാമ്മ പറഞ്ഞു അപ്പോഴേക്കും ഫോട്ടോഗ്രാഫർ വന്നു എല്ലാവരെയും പിടിച്ചു നിർത്തി ഫോട്ടോ എടുക്കാനായി.. ഫോട്ടോ എടുക്കുമ്പോൾ ജീവൻ ആമിയുടെ അടുത്ത് ചേർന്നു നിൽക്കുന്നത് അനു ശ്രദ്ധിച്ചിരുന്നു… ആരും ശ്രദ്ധിക്കാത്ത സമയത്ത് ജീവന്റെ വലതുകൈ ആമിയുടെ ഇടതു കൈയിൽ കോർത്തു പിടിച്ചു… ആമി അത് എതിർത്തില്ല… ഫോട്ടോ എടുക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഒന്നും അനു നവിയെ മൈൻഡ് ചെയ്തില്ല…

അത് കഴിഞ്ഞു നവി കൊടുത്ത ചുവന്ന പട്ടുസാരിയും ഉടുത്ത് ആഭരണങ്ങളും ഇട്ട് ഒരു വധുവായി തന്നെ അവർ ക്ഷേത്രത്തിൽ നിന്നും ഇറങ്ങി.. എന്നിട്ട് എല്ലാവരും കൂടെ നവിയുടെ വീട്ടിലേക്ക് പോയി.. സുഭദ്രാമ്മ നിലവിളക്ക് കൊടുത്തു അനുവിനെ സ്വീകരിച്ചു.. ആമി അനുവിനെ കൂട്ടികൊണ്ട് നവിയുടെ മുറിയിലേക്ക് പോയി.. അനു നിന്റെ മുഖമെന്താ വാടിയിരിക്കുന്നതു പരിഭവം ഇതുവരെ തീർന്നില്ലേ… ആമി ചോദിച്ചു.. പരിഭവം അല്ല ആമി.. സോറി ഏട്ടത്തി… എനിക്കിതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. അനുവിന്റെ സംസാരം കേട്ട് ആമിയൊന്നു ചിരിച്ചു.. നീയെന്നെ ഏട്ടത്തി എന്നൊന്നും വിളിക്കേണ്ടാ… ആമി എന്ന് തന്നെ വിളിച്ചാൽ മതി..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അന്ന് വൈകിട്ടു അവരുടെ വില്ല ഹാളിൽ ഒരു റിസപ്ഷൻ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു… കടും വയലറ്റ് നിറത്തിലുള്ള വെൽവെറ് ഗൗണിൽ അനുരാധ അതീവ സുന്ദരിയായിരുന്നു… അതിനു മാച്ചിങ് ആയ ഷർട്ടും ക്രീം പാന്റും ആയിരുന്നു നവിയുടെ വേഷം… ഫങ്ക്ഷൻ കഴിഞ്ഞപ്പോഴേക്കും കുറെയധികം താമസിച്ചിരുന്നു.. എല്ലാവരും വീട്ടിലെത്തിയ പുറകെ അക്ഷയും അമ്മയും സനയും കൂടെ അവിടേക്ക് വന്നു.. അവരെ അവിടെ കണ്ടപ്പോൾ സുഭദ്ര അമ്പരന്നു.. ഇതെന്താ എല്ലാവരും കൂടെ.. നമ്മൾ ഇപ്പൊ കണ്ടു പിരിഞ്ഞതല്ലേയുള്ളു..

സുഭദ്ര ചോദിച്ചു.. ആന്റി അങ്കിളിനെ ഒന്നു വിളിക്കാമോ.. അക്ഷയ് ചോദിച്ചു.. “ഭദ്രേ.. ആരാവിടെ.. ” അപ്പോഴേക്കും ചന്ദ്രബാബു അവിടേക്ക് ഇറങ്ങി വന്നു.. അല്ല നിങ്ങളായിരുന്നോ… എന്താ ഇപ്പൊ… താഴത്തെ ശബ്ദം കേട്ട് എല്ലാവരും അവിടേക്ക് ഇറങ്ങി വന്നു.. അങ്കിളേ.. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു… അക്ഷയ് പറഞ്ഞു.. നിനക്കെന്നോട് എന്തുവേണമെങ്കിലും പറഞ്ഞൂടെ അതിനൊരു മുഖവുരയുടെ ആവശ്യം ഉണ്ടോ… അങ്കിൾ ഇത് സ്വീകരിക്കണം… എന്ന് പറഞ്ഞു അക്ഷയ് കുറച്ചു പേപ്പേഴ്സ് അയാൾക്ക് നേരെ നീട്ടി.. ഇതെന്താ… ചന്ദ്രബാബു ചോദിച്ചു..

ഇത് അങ്കിൾ തുടങ്ങിയ കമ്പനികളുടെ ഡോക്യൂമെന്റസ് ആണ്… അങ്കിളിന്റെ അധ്വാനം കൊണ്ട് ഉണ്ടാക്കിയതൊന്നും ഞങ്ങൾക്ക് വേണ്ട… അത് അങ്കിളിനു അവകാശപെട്ടതാ.. വേണ്ട അക്ഷയ്.. എനിക്ക് ഇപ്പൊ സ്വത്തിനോടൊന്നും ഒരു താല്പര്യവുമില്ല.. എന്റെ മക്കൾ സമ്പാദിക്കുന്നതിൽ നിന്ന് ഒരു പങ്കു കഴിച്ചു ജീവിക്കണം… കൊച്ചുമക്കളോടൊപ്പം കളിക്കണം.. അതില്പരം സന്തോഷം വേറൊന്നുമില്ല.. എന്നാലും അതല്ല അങ്കിളേ അര്ഹതയില്ലാത്തത് ഞങ്ങൾക്ക് വേണ്ട.. അക്ഷയ് ജീവന്റെ അടുത്തെത്തി ആ ഡോക്യുമെന്റ്സ് ജീവനെ പിടിച്ചേല്പിച്ചു.. ഇതിനി ജീവേട്ടന് അവകാശപ്പെട്ടതാ.. അക്ഷയ് അത്.. ജീവൻ പറഞ്ഞു.. ആരും ഒന്നും പറയേണ്ട..

സമയം ഒത്തിരിയായി ഞങ്ങളിറങ്ങുന്നു.. അവർ യാത്ര പറഞ്ഞു ഇറങ്ങി.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നവി മുറിയിലേക്ക് ചെന്നപ്പോൾ അനു എന്തോ ആലോചിച്ചു പുറത്തേക്ക് നോക്കി നിൽക്കുവായിരുന്നു.. അവൻ പതിയെ പുറകിലൂടെ ചെന്ന് അവളെ കെട്ടിപിടിച്ചു.. അനു ബലമായി അവനെ തള്ളിമാറ്റി.. അനു.. എന്തായിത്.. ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് അത് മറക്കരുത്… കഴിഞ്ഞ ഒരാഴ്ച നീയെന്നെ വിഷമിപ്പിച്ചത് എത്രയാണെന്ന് നിനക്കറിയുമോ… എന്നിട്ട് ഈ കല്യാണത്തിന്റെ കാര്യം എന്നോട് ഒരു വാക്ക് പറഞ്ഞോ..

ഇതാണോ സസ്പെൻസ്.. ഒരു പെണ്ണിന് അവളുടെ വിവാഹത്തെ പറ്റി എന്തൊക്ക സ്വപ്‌നങ്ങൾ ഉണ്ടാവുമെന്ന് അറിയുമോ… ക്ഷണക്കത്തു മുതൽ ഇടുന്ന ഡ്രെസ്സും ആഭരണങ്ങളും വരെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് എന്നിട്ട് ഞാനൊ എന്റെ കല്യാണം ആണെന്ന് അറിയുന്നത് മണ്ഡപത്തിൽ വെച്ചു.. അനു അത് ഞാൻ നിനക്ക് സന്തോഷം ആകട്ടെ എന്ന് കരുതിയല്ലേ.. സന്തോഷം ഇതാണോ നവി സന്തോഷം.. വിവാഹത്തിന് മുൻപ് നിന്നെ പ്രണയിച്ചു നടക്കണം.. നിന്റെ കൈകളിൽ കൈ കോർത്ത് രാത്രിയിൽ നിലാവത്തു കൂടെ നമ്മുടെ മുന്തിരി തോട്ടത്തിൽ കൂടെ നടക്കണം… നിന്റെയൊപ്പം ബൈക്കിൽ ഈ ലോകം മുഴുവനും ചുറ്റണം..

അങ്ങനെ എന്തൊക്ക ആഗ്രഹങ്ങൾ ഉണ്ടായിരുന്നു… നിനക്കിതൊക്കെ കേൾക്കുമ്പോൾ തമാശ ആകും പക്ഷേ എനിക്കങ്ങനെ അല്ല.. അനു ഇതൊക്കെ ഇനിയും ആകാമല്ലോ.. പറ്റില്ല നവി… വിവാഹത്തിന് മുൻപത്തെ പ്രണയം പോലെ വിവാഹത്തിന് ശേഷം പ്രണയിക്കാൻ കഴിയില്ല.. സത്യത്തിൽ നീ ആമിയെ സ്നേഹിക്കുന്നത് കണ്ടു അസൂയ തോന്നിട്ടുണ്ട്.. അത് എനിക്കും കിട്ടണമെന്ന് ആഗ്രഹിച്ചു ഞാൻ.. അനു മതി.. ആ മതി ഞാൻ നിർത്തി.. ഞാൻ കിടക്കുവാ എനിക്ക് ഉറക്കം വരുന്നുണ്ട്.. അനു വേഗം ഒരു തലയിണയും ഷീറ്റും എടുത്തു താഴെകിടന്നു.. അവൾ ഉറങ്ങിയതിനു ശേഷവും നവി പുറത്തു തന്നെ നിന്നു അനു പറഞ്ഞതൊക്കെ ഓർത്തുകൊണ്ട്..

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

കൗസ്തുഭം : ഭാഗം 21

കൗസ്തുഭം : ഭാഗം 22

കൗസ്തുഭം : ഭാഗം 23

കൗസ്തുഭം : ഭാഗം 24

കൗസ്തുഭം : ഭാഗം 25

കൗസ്തുഭം : ഭാഗം 26

കൗസ്തുഭം : ഭാഗം 27

കൗസ്തുഭം : ഭാഗം 28

കൗസ്തുഭം : ഭാഗം 29

കൗസ്തുഭം : ഭാഗം 30

കൗസ്തുഭം : ഭാഗം 31

കൗസ്തുഭം : ഭാഗം 32

കൗസ്തുഭം : ഭാഗം 33