Saturday, January 18, 2025
Novel

കൗസ്തുഭം : ഭാഗം 30

എഴുത്തുകാരി: അഞ്ജു ശബരി

ഒരു ദിവസം സുഭദ്ര ആരും കാണാതെ ആമിയുടെ വീട്ടിലെത്തി.. അവിടെ മുറ്റത്തു നിന്ന് കളിക്കുന്ന നക്ഷത്ര മോളേ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടി.. അത് കണ്ടുകൊണ്ടാണ് ആമി പുറത്തിറങ്ങി വന്നത്.. പെട്ടെന്ന് സുഭദ്രയെ കണ്ടപ്പോൾ ആമിയൊന്നു പകച്ചു.. സുഭദ്രയും അപ്പോഴാണ് ആമിയെ കണ്ടത്.. അവർ പതിയെ കുഞ്ഞിനെ താഴെ നിർത്തി… മോള് അമ്മയുടെ അടുത്തേക്ക് ഓടി ചെന്നു… “അമ്മെ… ദോ അച്ഛമ്മ… അച്ഛമ്മ വന്നു…” കുഞ്ഞ് അച്ഛമ്മയെന്നു വിളിച്ചപ്പോൾ അവരുടെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി… അവർ പതിയെ നടന്ന് ആമിയുടെ അടുത്തെത്തി… “മോളെ..

മോള് അമ്മയോട് ക്ഷമിക്കണം അമ്മയ്ക്ക് ഇതൊന്നും അറിയില്ലായിരുന്നു ഒന്നും എന്റെ അറിവോടുകൂടി അല്ല.. ജീവൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം അവന് മാത്രമാണ് ഞാനൊ അവന്റെ അച്ഛനൊ ഒന്നും അറിഞ്ഞിട്ടില്ല.. ” “നിന്നെ ഞാൻ നേരത്തെതന്നെ എന്റെ മരുമോളായി കണ്ടതാണ് അത് പക്ഷേ എന്റെ നവനീതിന്റെ ഭാര്യ ആയിട്ടായിരുന്നു…” “ഇപ്പോഴും നീ എന്റെ മരുമോൾ ആണ് അത് പക്ഷേ ജീവന്റെ ഭാര്യായിട്ട് ആണെന്ന് മാത്രം… ” “അമ്മയോട് എനിക്ക് ദേഷ്യം ഒന്നുമില്ല… അമ്മ അകത്തേക്ക് കയറി വാ… ” ആമി അവരെ അകത്തേക്ക് വിളിച്ചു.. “ഇപ്പോൾ വേണ്ട മോളെ ഇനി ഒരു ദിവസം വരാം.. ”

“അച്ചമ്മേ… ” നച്ചു മോള് വീണ്ടും വിളിച്ചു… അത് കേട്ടപ്പോൾ സന്തോഷം കൊണ്ട് അവർ കുഞ്ഞിനെ വാരിയെടുത്തു… “മോൾക്ക് എങ്ങനെ അറിയാം ഞാൻ മോൾടെ അച്ഛമ്മയാണെന്നു… ” സുഭദ്ര ആമിയെ നോക്കികൊണ്ട് ചോദിച്ചു… “അവൾക്ക് എല്ലാവരെയും അറിയാം.. നേരത്തെ കുഞ്ഞ് ചോദിക്കാറുണ്ടായിരുന്നു അച്ഛൻ എവിടെയാണെന്ന്… കല്യാണത്തിന്റെ അന്ന് കാണിച്ചു കൊടുത്തു… ഇവിടെ വന്നതിന് ശേഷം ഓരോരുത്തരെയും കാണിച്ചു കൊടുത്തിട്ട് ഞാൻ കുഞ്ഞിന് പറഞ്ഞു കൊടുത്തു… അതുകൊണ്ട് അവൾക്ക് എല്ലാരേയും അറിയാം.. ” “അച്ഛമ്മേടെ മുത്തിന്റെ പേരെന്താ.. ” “നച്ചത്ര… അമ്മ നച്ചു വിളിച്ചും.. ” അച്ഛമ്മയും നച്ചുന്ന് വിളിച്ചോട്ടെ… “അത് കേട്ട് നക്ഷത്ര മോള് ഒന്ന് ആലോചിച്ചു.. എന്നിട്ട് പറഞ്ഞു… ” “അച്ഛമ്മ വിളിച്ചോ പച്ചേ അച്ഛ വിളിച്ചെണ്ട.. ” കുഞ്ഞ് അങ്ങനെ പറഞ്ഞപ്പോൾ ആമിയും സുഭദ്രയും ഞെട്ടി പോയി.. “അതെന്താ മുത്തേ അങ്ങനെ..” “അച്ഛേ എനിച്ചു പേടിയാ…

അച്ഛ അവിടെ നിന്ന് മോളേ നോക്കും അത് കാണുമ്പോൾ മോൾക്ക് പേടിയാവും… പച്ചേ കുഞ്ഞച്ചനെ മോക്ക് ഇഷ്ടാ..” “കുഞ്ഞച്ഛനാരാ… ” സുഭദ്ര ചോദിച്ചു.. “നവിയെ മോള് അങ്ങനാ വിളിക്കുന്നത്..” ആമി പറഞ്ഞു.. “കുഞ്ഞച്ചനെ മോൾക്ക് ഇഷ്ടമാണോ.. ” “ആ കുഞ്ഞച്ചൻ വരുമ്പോൾ മോക്ക് മിഠായിയും പാപ്പവും കൊണ്ടുവരുല്ലോ.. ” ” മോളെ ഞാൻ കുഞ്ഞിനെ ഒന്ന് വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോട്ടേ…” “അമ്മെ.. അത് അത് വേണോ…” “അവിടെ ഞാനും അമ്മയും മാത്രമേ ഉള്ളൂ… ഇപ്പോ ജോലി ഒന്നുമില്ലാത്തതുകൊണ്ട് അച്ഛനും ജീവനും കൂടി എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങാൻ ആയിട്ടുള്ള ഓട്ടത്തിലാണ്… ”

” മോള് ഇവിടെ നിന്ന് കളിക്കുന്നത് കാണുമ്പോൾ അമ്മ അവിടെ നിന്ന് നോക്കാറുണ്ട്… അമ്മയ്ക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമാണ്… ചൈത്ര വരുമ്പോൾ ഒന്നോ രണ്ടോ ദിവസം കുഞ്ഞുങ്ങളെ കൊണ്ട് ഇവിടെ നിൽക്കാനായി അമ്മ നിർബന്ധിച്ച് പിടിച്ചുനിർത്തും…” “പക്ഷെ അവളുടെ ഭർത്താവിന് അതൊന്നും ഇഷ്ടമല്ല അത് കാരണം അവൾ വേഗം തിരിച്ചു പോകും” “ഞാനൊന്ന് കൊണ്ട് പോയിട്ട് വേഗം വരാം ഒരു അഞ്ചു മിനിറ്റ്… ” “ശരി അമ്മ കൊണ്ടു പൊയ്ക്കോ… ” സുഭദ്ര വേഗം കുഞ്ഞിനെ എടുത്തു അവരുടെ വീട്ടിലേക്ക് പോയി… “അമ്മേ ഇത് കണ്ടോ ഇതാരാ വന്നിരിക്കുന്നു നോക്കിക്കേ… ” സുഭദ്ര വിളിക്കുന്നത് കേട്ട് അച്ഛമ്മ പതിയെ പിടിച്ചു പിടിച്ചു പുറത്തേക്കിറങ്ങി വന്നു.. അവരുടെ കയ്യിൽ നച്ചു മോളെ കണ്ടതും അച്ഛമ്മയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു… ” അയ്യോ ഇതാരാ വന്നേ… ” അച്ഛമ്മ ചോദിച്ചു..

“മോൾക്ക് മനസ്സിലായോ ഇത് ആരാണെന്ന്… ” സുഭദ്ര കുഞ്ഞിനോട് ചോദിച്ചു… “അറിയാം മുത്തച്ചി അല്ലേ… ” ആഹാ മിടുക്കി മുത്തിന് എല്ലാവരെയും എല്ലാരും അറിയാലോ… “ഭദ്രേ.. കുഞ്ഞിന് കഴിക്കാൻ എന്തെങ്കിലും കൊടുക്ക്.. ” “അയ്യോ അത് മറന്നു… നച്ചു മോള് ഇവിടെയിരിക്ക് മോൾക്ക് അച്ഛമ്മ പാപ്പം കൊണ്ടുവരാം… ” കുഞ്ഞിനെ മുത്തശ്ശിയുടെ അടുത്തിരിത്തിയിട്ട് സുഭദ്ര വേഗം അകത്തു പോയി കുഞ്ഞിന് കൊടുക്കാനായി ബിസ്ക്കറ്റും മിട്ടായിയും പാലും ഒക്കെ എടുത്തിട്ട് വന്നു… “എനിച്ചീ ബിക്കറ്റ്‌ വേണ്ട.. ” “അച്ചോടാ മുത്തിന് ഈ ബിക്കറ്റ്‌ ഇഷ്ടല്ലേ.. ” “അല്ല.. ” “പിന്നെന്താ ഇഷ്ട്ടം… ” “മോൾക്ക് കീം ബിക്കറ്റ്‌ മതി.. ” ” ഇപ്പൊ ഇതൊക്കെ ഉള്ളു ഇവിടെ ഇരുന്ന ക്രീം ബിസ്കറ്റ് ഒക്കെ മോൾടെ ചേട്ടനും ചേച്ചിയും കഴിച്ചു തീർത്തു.. അടുത്ത തവണ മോള് വരുമ്പോൾ അച്ഛമ്മ ക്രീം ബിസ്‌ക്കറ്റു വാങ്ങിച്ചു വെയ്ക്കാം.. ”

അങ്ങനെ കുറച്ചു നേരം കുഞ്ഞ് അവരോടൊപ്പം ഇരുന്നു കളിച്ചു.. “അച്ചമ്മേ… വീട്ടി പോണം.. ” “അമ്മയെ കാണണോ മോൾക്ക്.. ” “മ്മ്.. ” അത് പറഞ്ഞു കുഞ്ഞു ചിണുങ്ങാൻ തുടങ്ങി… “കരയേണ്ടാട്ടൊ… ദാ ഇപ്പൊ പോകാം.. ” അമ്മെ ഞാൻ കുഞ്ഞിനെ കൊണ്ടക്കിട്ട് വരാം.. ശോ ഞാനെന്റെ കുഞ്ഞിനെ കണ്ണുനിറച്ചു കണ്ടില്ല… ” അച്ഛമ്മ പറഞ്ഞു.. “സാരമില്ല അമ്മെ ഒന്നുമില്ലെങ്കിലും മോള് നമ്മുടെ തൊട്ടടുത്തില്ലേ… ഇടക്ക് പോയി കാണാമല്ലോ… ” “ഭദ്രേ… ” “എന്താമ്മേ.. ” “നീയെന്നെ ഒന്ന് പിടിക്ക് എനിക്ക് ആമി മോളേ കാണണം.. ” അങ്ങനെ അവർ മൂന്നും കൂടി ആമിയുടെ വീട്ടിലേക്ക് പോകാനിറങ്ങി അപ്പോഴാണ് ജീവൻ അവിടേക്ക് വന്നത്… ജീവനെ കണ്ട് പേടിച്ചു നച്ചു മോള് സുഭദ്രയുടെ തോളിലേക്ക് മുഖം അമർത്തി കിടന്നു..

ജീവൻ മോളേ വാത്സല്യത്തോടെ നോക്കി.. അച്ഛമ്മയും അമ്മയും ജീവനെ മൈൻഡ് ചെയ്യാതെ ആമിയുടെ അടുത്തേക്ക് പോയി.. ആ പ്രശ്നത്തിന് ശേഷം അമ്മയും അച്ഛമ്മയും ജീവനോടും ജീവന്റെ അച്ഛനോടും മിണ്ടാറേ ഇല്ലായിരുന്നു.. അവർ ആമിയുടെ അടുത്തേക്ക് കുഞ്ഞുമായി പോകുന്നത് ജീവൻ ജനാലയിൽ കൂടി നോക്കി നിന്നു… അപ്പോഴാണ് അവന്റെ കണ്ണുകൾ ആമിയിൽ ഉടക്കിയത്… ഇളം നിറത്തിലുള്ള കോട്ടൺ സാരിയിൽ അവൾ അതീവ സുന്ദരിയായി അവനു തോന്നി.. വൈഷ്ണ ആമിയുടെ മുന്നിൽ ഒന്നുമല്ല.. ജീവൻ അവളെ കണ്ണിമവെട്ടാതെ നോക്കി നിന്നു… അവൾ തന്റെ പാതിയാണെന്നും നച്ചു മോള് തന്റെ മോളാണെന്നും ഓർത്തപ്പോൾ ജീവന്റെ മനസ്സിൽ മോളോട് വാത്സല്യവും ആമിയോട് പ്രണയവും നിറഞ്ഞു.. അവരെ രണ്ടാളെയും നെഞ്ചോട് ചേർക്കാൻ അവൻ കൊതിച്ചു…

🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳 ആമിയെയും കുടുംബത്തിന്റെയും വീടെടുത്തു താമസിപ്പിച്ചത് നവി ആയിരുന്നു.. ഈ പ്രശ്നങ്ങളൊക്കെ തൽക്കാലം ഒതുങ്ങിയെങ്കിലും അച്ഛനും ജീവനും അവരെ ഉപദ്രവിക്കുമോ എന്നുള്ള ഭയം നവിക്ക് ഉണ്ടായിരുന്നു… അത് കാരണം നവി അവിടെ അടുത്ത് തന്നെയുള്ള ഒരു ലോഡ്ജിൽ റൂമെടുത്തു താമസിച്ചു.. ശ്രീനിയെ തിരിച്ചു പറഞ്ഞു വിടാൻ നോക്കിയെങ്കിലും നവി ഇല്ലാതെ പോകില്ല എന്ന് പറഞ്ഞു ശ്രീനി പോകാൻ കൂട്ടാക്കിയില്ല… അടുത്ത ദിവസം രാവിലെ തന്നെ വീട്ടിലേക്ക് ആവശ്യമുള്ള സാധങ്ങളുമായി നവി അവിടേക്ക് വന്നു. എന്തിനാ മോനെ നീയിതൊക്കെ വാങ്ങിച്ചുകൊണ്ട് വന്നത്… ഇപ്പൊത്തന്നെ ഞങ്ങക്ക് വേണ്ടി ഒരുപാട് ചെയ്തു അതൊക്കെ തന്നെ ധാരാളം.. അയ്യർ പറഞ്ഞു.. അങ്കിളെന്തൊക്കെയാ ഈ പറയുന്നത്…

ആമിയിപ്പോൾ എന്റെ ഏട്ടത്തിയമ്മയാ… ഏട്ടത്തിയെയും നച്ചുമോളെയും ഞാൻ നോക്കും എന്ന് പറഞ്ഞാണ് ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത്… ഇതെന്റ കടമയാണ്… അവർക്ക് ഒരു കുറവും വരാതെ ഞാൻ നോക്കും… നവി പറഞ്ഞു.. നവി… ചെയ്തതൊക്കെ ധാരാളം.. പറ്റുമെങ്കിൽ എനിക്കൊരു സഹായം കൂടി ചെയ്തു തരണം.. ആമി പറഞ്ഞു.. “എന്താ ഏട്ടത്തി… ” “എനിക്കൊരു ജോലി വേണം… ” “അത് ഞാൻ നോക്കാം… ” “അനുവിനോട് പറഞ്ഞാൽ അനു ചെയ്യും പക്ഷേ എന്തോ എന്റെ അഭിമാനം അത് സമ്മതിക്കുന്നില്ല… ” “അത് സാരമില്ല.. ഞാനൊന്ന് നോക്കട്ടെ.. നച്ചു എവിടെ?? ” “മോള് ഉറക്കമാ.. ” “ശോ.. എന്നാ ഉറങ്ങിക്കോട്ടെ തല്ക്കാലം ഞാൻ വന്നകാര്യം പറയേണ്ട അവൾക്ക് സങ്കടമാകും.. ” “മ്മ് ശരി.. ” “ഞാൻ ഇറങ്ങുന്നു.. പിന്നെ വരാം.. ” അവരോട് യാത്ര പറഞ്ഞു നവി ഇറങ്ങി..

എന്നിട്ട് അനുവിന്റെ വീട്ടിലേക്ക് ചെന്നു.. “അമ്മെ.. ഇതാരാ വന്നേക്കുന്നതെന്ന് നോക്കിയേ.. ” അനു പറയുന്നത് കേട്ട് സുമിത്രാമ്മ ഇറങ്ങി വന്നു… “ആഹാ മോനെപ്പോ എത്തി.. ” “ദാ ഇപ്പൊ വന്നതേയുള്ളു അമ്മെ.. ” “നീയെന്തെങ്കിലും കഴിച്ചിട്ടാണോ വന്നത്..” “ഏയ് അല്ല.. ” “എന്നാ കൈ കഴുകി ഇരിക്ക്.. ഞാൻ കഴിക്കാനെടുക്കാം ” അതും പറഞ്ഞു സുമിത്രാമ്മ അകത്തേക്ക് പോയി.. അക്ഷയും നൗഫലും ഓഫീസിൽ പോയോ… ഇല്ല.. റെഡി ആകുന്നു.. അനു എന്തിനാ എന്നെ കാണണമെന്ന് പറഞ്ഞത്… “എനിക്കല്ല നവിയോട് ഏട്ടനെന്തോ പറയണമെന്ന്.. ” “അതെന്താ.. ” “ആവോ.. നവി ഇരിക്ക് ഞാൻ വിളിക്കാം.. ” അനു അക്ഷയയെ വിളിക്കാനായി റൂമിലേക്ക് പോയി.. കുറച്ചു കഴിഞ്ഞു ഇറങ്ങി വന്നു… നവി.. ശ്രീനി എവിടെ കണ്ടില്ലല്ലോ.. അനു ചോദിച്ചു.. “അവൻ വീട്ടിലേക്ക് പോയേക്കുവാ.. അമ്മ മാത്രമല്ലെ ഉള്ളു അവിടെ… ” അപ്പോഴേക്കും അക്ഷയ് ഇറങ്ങിവന്നു… നവി തിരക്കിലാണോ..

ഏയ് അല്ല നീ എന്താ കാണണം എന്ന് പറഞ്ഞേ.. “ഞാനൊരു കാര്യം പറഞ്ഞാൽ നീ എതിര് പറയരുത്…” അക്ഷയ് ചോദിച്ചു “നീ ആദ്യം കാര്യം പറയ് എന്നിട്ട് പറയാം വേണോ വേണ്ടയോ എന്ന്” നവി പറഞ്ഞു.. “നീ എന്നോടൊപ്പം കമ്പനിയിലേക്ക് വരണം… എന്നെകൊണ്ട് ഒറ്റയ്ക്ക് ഇത്രയും കമ്പനികൾ മാനേജ് ചെയ്യാൻ പറ്റത്തില്ല… നിന്നെപ്പോലെ ഒരാൾ കൂടെയുണ്ടെങ്കിൽ എനിക്കത് വലിയ സഹായമാകും” അക്ഷയ് പറഞ്ഞു “ഞാൻ ഊഹിച്ചു നീ പറഞ്ഞു വരുന്നത് അതാകുമെന്ന്” “അക്ഷയ് നിനക്കറിയാമോ എനിക്ക് ബിസിനസ്നോടും കമ്പനിയോടും ഒന്നും ഒരു താൽപര്യവുമില്ല… എനിക്ക് താല്പര്യം കൃഷിയും പച്ചക്കറികളും മൃഗങ്ങളും ഒക്കെയാണ്…” “ഞാൻ ഇപ്പോ ഇവിടെ നിൽക്കുന്നത് തന്നെ ആമിയെയും കുടുംബത്തെയും ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കാൻ എന്റെ അച്ഛനും ചേട്ടനും ശ്രമിക്കും എന്ന് എനിക്കറിയാം അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അവർക്ക് സഹായത്തിന് ഇവിടെ മറ്റാരും ഇല്ല അതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നത്…”

“അതുകൊണ്ട് എനിക്ക് ഉത്തരവാദിത്തങ്ങൾ ഒന്നും ഏറ്റെടുക്കുന്നില്ല പിന്നെ അനു ഉണ്ടല്ലോ എവിടെ… നിനക്ക് പോയ്ക്കൂടെ ചേട്ടനൊപ്പം കമ്പനിയിലേക്ക്…” “നല്ല കഥയായി… നവിക്ക് അറിയാമല്ലോ എന്റെ സ്വഭാവം നീ എന്നെ എപ്പോഴും കളിയാക്കുന്നതല്ലേ എനിക്ക് മൃഗങ്ങളും അവരുടെ ആശുപത്രിയും ഒക്കെ മതി… ഞാൻ ഒരുപാട് ഇഷ്ടത്തോടെ ചെയ്യുന്ന ഒരു പ്രൊഫഷനാണ് അത് വിട്ട് മറ്റൊന്നിലേക്ക് എനിക്ക് താല്പര്യമില്ല…” നവി എന്നാലും ഒന്നൂടെ ആലോചിച്ചിട്ട് തീരുമാനമെടുത്ത പോരെ… അക്ഷയ് ചോദിച്ചു… എന്റെ തീരുമാനത്തിനു മാറ്റമൊന്നുമില്ല അക്ഷയ്… പിന്നെ നീ എന്നോട് ഇങ്ങനെ ഒരു കാര്യം ചോദിച്ച കൊണ്ട് ഞാൻ നിന്നോട് ഒരു സഹായം ചോദിക്കുകയാണ്…

എന്താ നവീ ചോദിക്ക്… അക്ഷയ് നിനക്ക് പറ്റുമെങ്കിൽ ആമിക്ക് എന്തെങ്കിലും ഒരു ജോലി കൊടുക്കണം… അത്രയേ ഉള്ളൂ അത് നീ പറയണ്ട കാര്യമില്ല അതിനുമുമ്പുതന്നെ ആമിയുടെ അപ്പോയിൻമെൻറ് ലെറ്റർ ഞങ്ങൾ റെഡിയാക്കി വെച്ചിരിക്കുകയാണ് അല്ലെ അനു… അതെ നവി… ഇത് നവി തന്നെ ആമിക്ക് കൊടുക്കണം. വേണ്ട അനു അത് അനു തന്നെ കൊടുത്താൽ മതി… സുമിത്രാമ്മ ഭക്ഷണം എടുത്ത് വെച്ചു അത് കഴിച്ചിട്ട് അവരോട് യാത്ര പറഞ്ഞു നവി ഇറങ്ങി.. റോഡിൽ ഇറങ്ങിയപ്പോൾ സുഭദ്ര അവിടെ നിന്ന് നോക്കുന്നത് നവി കണ്ടിട്ടും കാണാത്ത മട്ടിൽ ഇറങ്ങിപ്പോയി.. നവി പോകുന്നത് നോക്കി അനു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.. ആമിയോടുള്ള കരുതലിന്റെ ഒരംശം പോലും തന്നോടില്ല എന്നോർത്തപ്പോൾ ആമിയോട് ഒരൽപ്പം കുശുമ്പ് തോന്നി അനുവിന്…

“എന്നെങ്കിലും എന്റെ ഇഷ്ട്ടം നവി മനസ്സിലാക്കും അത് വരെ ഞാൻ നിനക്കായി കാത്തിരിക്കും നവി… ” അനു പറഞ്ഞു… അനുവിന്റെ ഭാവമാറ്റവും നവിയെ നോക്കുന്നതും ഒരു മതിലിനപ്പുറം നിന്നു ആമി കാണുന്നുണ്ടായിരുന്നു.. 🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴 സ്വത്തിനു വേണ്ടി സന ശിവദാസന്റെ മകളാണെന്ന് തെളിയിക്കുന്നതിനു വേണ്ടി ബെന്നി കോടതിയിൽ ഒരു ഹർജി സമർപ്പിച്ചിട്ടുണ്ടായിരുന്നു… കോടതി ഡിഎൻഎ ടെസ്റ്റ് ചെയ്യാനായി ഉത്തരവിട്ടിരുന്നു… അതിനായി സുമിത്രാമ്മയുടെ സാമ്പിൾ എടുത്തിരുന്നു.. അന്നതിന്റെ വിധി വരുന്ന ദിവസമായിരുന്നു… അത് കേൾക്കാനായി ബെന്നിയും സനയും അനിയും ഉണ്ടായിരുന്നു.. “അങ്കിളേ.. എനിക്കെന്തോ വല്ലാത്ത ടെന്ഷൻ.. ” സന പറഞ്ഞു.. “എന്തിനാ മോളേ ഞങ്ങളൊക്കെയില്ലേ.. നീ സമാധാനമായി ഇരിക്ക്.. ” അനി അവളെ സമാധാനിപ്പിച്ചു.. കോടതിവരാന്തയിൽ നിൽക്കുമ്പോഴാണ് തന്റെ ബിഎംഡബ്ലിയു കാറിൽ അക്ഷയ് വന്നിറങ്ങുന്നത് അവർ കണ്ടത് അക്ഷയെ കണ്ടപ്പോൾ സന പുച്ഛത്തോടെ മുഖം തിരിച്ചു നിന്നു.. അത് കണ്ടു അവനൊന്നു ചിരിച്ചു..

അണയാൻ പോകുന്ന തീയുടെ ആളി കത്തൽ ആണതെന്ന് അക്ഷയ്ക്ക് അറിയാമായിരുന്നു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ കോടതിയിൽ കേസ് വിളിച്ചു… ഡിഎൻഎ റിപ്പോർട്ട്‌ ഫലം നെഗറ്റീവ് ആണെന്ന് കോടതിയിൽ തെളിഞ്ഞു.. കോടതി വിധി കേട്ട് മൂവരും ഞെട്ടി തരിച്ചിരുന്നു… കള്ളക്കേസ് കൊടുത്തു കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ നോക്കിയ ബെന്നിക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു.. ബെന്നി ദേഷ്യത്തോടെ കോടതിയിൽ നിന്നും പുറത്തേക്കിറങ്ങി പോയി.. പുറകെ അനിയും.. സന എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു.. എന്നിട്ട് ഡാഡിയോടൊപ്പം കാറിലേക്ക് കയറാൻ ചെന്നപ്പോഴേക്കും ബെന്നി കാറെടുത്തു പോയി… സന തിരിഞ്ഞ് നോക്കിയപ്പോൾ അക്ഷയ് അവിടെ നിൽക്കുന്നുണ്ടായിരുന്നു.. അത് കണ്ടു അവൾ ദേഷ്യത്തോടെ ഒരു ഓട്ടോ പിടിച്ചു കാറിനു പുറകെ പോയി..

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

കൗസ്തുഭം : ഭാഗം 21

കൗസ്തുഭം : ഭാഗം 22

കൗസ്തുഭം : ഭാഗം 23

കൗസ്തുഭം : ഭാഗം 24

കൗസ്തുഭം : ഭാഗം 25

കൗസ്തുഭം : ഭാഗം 26

കൗസ്തുഭം : ഭാഗം 27

കൗസ്തുഭം : ഭാഗം 28

കൗസ്തുഭം : ഭാഗം 29