Thursday, December 19, 2024
Novel

കൗസ്തുഭം : ഭാഗം 14

എഴുത്തുകാരി: അഞ്ജു ശബരി


ലോഡ് മുഴുവനും ഇറക്കിയിട്ട് നവി റൂമെടുത്ത ഹോട്ടലിലേക്ക് പോകുമ്പോൾ പെട്ടെന്ന് തന്റെ മുന്നിൽ കൂടെ മിന്നായം പോലെ പോയ ഒരാളെ കണ്ടു അവൻ തിരിഞ്ഞു നിന്നു..

“അയ്യർ അങ്കിൾ ആണോ അത്… ”

“അതെ.. ഒന്ന് നിൽക്കുമോ… ”

ആരോ.. പുറകിൽ നിന്നും വിളിക്കുന്നത് കേട്ട് അദ്ദേഹം തിരിഞ്ഞുനിന്നു..

പെട്ടെന്ന് നവിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖം വിളറി വെളുത്തു..

അപ്പോഴാണ് നവി അത് ശ്രദ്ധിക്കുന്നത് ആ മനുഷ്യനൊപ്പം ഒരു മൂന്നു വയസുള്ള പെൺകുട്ടി കൂടെയുണ്ടായിരുന്നു…

നവി അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടു ആ മനുഷ്യൻ വേഗം ഒരു ഓട്ടോറിക്ഷ പിടിച്ച് എങ്ങോട്ടോ പോയി..

“അങ്കിളേ പോകല്ലേ ഒന്ന് നിൽക്ക്.. പ്ലീസ്.. ”

നവി ഓടി വന്നപ്പോഴേക്കും ഓട്ടോ മുന്നോട്ട് നീങ്ങി..

ആ ഓട്ടോറിക്ഷ കണ്മുന്നിൽ നിന്നും മറയുന്നത് വരെ നവി അതിന്റെ പിറകെ ഓടി.. പക്ഷേ ഓട്ടോയുടെ വേഗത്തിനൊപ്പം ഓടിയെത്താൻ അവന്‌ കഴിഞ്ഞില്ല..

“ശേ… ഇനിയെന്ത് ചെയ്യും.. ”

അവസാനം അവൻ തിരികെ റൂമിലെത്തി…

കൈ ചുരുട്ടി മുഷ്ടി കൊണ്ട് മുറിയുടെ ഭിത്തിയിൽ ആഞ്ഞടിച്ച അവനവന്റെ ദേഷ്യം തീർത്തു…

“ഒരു കൈയകലത്തിൽ വന്നിട്ട്… ആമി… നീ എവിടെയാ… ”

ഭ്രാന്ത് പിടിച്ച പോലെ നവി ഉച്ചത്തിൽ അലറി…

“എങ്ങനെ കണ്ടുപിടിക്കും ഞാൻ… ഇവിടെ അടുത്ത് എവിടെയെങ്കിലും തന്നെ അവർ ഉണ്ടാകും..”

“ഒരു പക്ഷെ അദ്ദേഹം പോയ ഓട്ടോറിക്ഷ… ആ ഓട്ടോഡ്രൈവറെ കണ്ടുപിടിച്ചാൽ ചിലപ്പോൾ എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടും..”

അവൻ വേഗം കുളിച്ച് ഫ്രഷായി അദ്ദേഹം പോയ ഓട്ടോ അന്വേഷിച്ച് പുറത്തേക്കിറങ്ങി..

രാത്രി ഏറെ വൈകുവോളം അന്വേഷിച്ച് നടന്നിട്ടും ആ ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടുപിടിക്കാൻ നവനീതിന് ആയില്ല…

അവസാനം നിരാശയോടെ അവൻ മുറിയിലെത്തി..

മുറിയിൽ എത്തിയപ്പോഴാണ് തന്റെ ഫോൺ അവിടെ മറന്നു വെച്ചു എന്നുള്ള കാര്യം അവന്‌ മനസ്സിലായത് അത് എടുത്തു നോക്കിയപ്പോൾ അതിൽ ഒരുപാട് മിസ്കോൾ കണ്ടു…

കൂടുതലും ശ്രീനിയുടെ ആയിരുന്നു അതോടൊപ്പം പരിചയമില്ലാത്ത മറ്റൊരു നമ്പരും കണ്ടു..

അവൻ ശ്രീനിയുടെ നമ്പറിലേക്ക് തിരിച്ചു വിളിച്ചു…

“നവി നീ എവിടെയാ എത്ര നേരം ഞാൻ നിന്നെ വിളിക്കുന്നു…”

“ഞാനൊന്ന് പുറത്തേക്കിറങ്ങിയതാ ഫോൺ എടുക്കാൻ മറന്നു പോയി..”

” എന്താടാ എന്തുപറ്റി നിന്റെ ശബ്ദം വല്ലാതിരിക്കുന്നത് എന്തെങ്കിലും പ്രശ്നമുണ്ടോ..”

“ചെറിയൊരു പ്രശ്നമുണ്ട്..”

“എന്താ… എന്താണെന്ന് വെച്ചാൽ നീയൊന്ന് തുറന്നു പറയൂ”

“ഞാൻ ആമീടെ അച്ഛനെ കണ്ടു..”

“നേരാണോ എന്നിട്ട്..”

“എന്നെ കണ്ട് അദ്ദേഹം വേഗം ഒരു ഓട്ടോറിക്ഷയിൽ കയറി പോയി..”

“ഞാൻ ആ ഓട്ടോയുടെ പുറകെ ഓടി പക്ഷേ എനിക്ക്… എനിക്കവരെ കണ്ടുപിടിക്കാനായില്ല..”

“അതെന്തിനാ അദ്ദേഹം നിന്നെ കണ്ടിട്ട് പേടിച്ചോടിയത്.. അതിന് പിന്നിൽ എന്തോ കാര്യമായ കാരണം ഉണ്ടല്ലോ..”

“അതാ ശ്രീനി എനിക്ക് മനസ്സിലാവാത്തത് എന്നെക്കണ്ട് പേടിച്ചു ഓടണമെങ്കിൽ എന്തോ കാര്യമായ കാരണം ഉണ്ടായിട്ടുണ്ട്.. ”

“അതുമാത്രമല്ല ഞാൻ അദ്ദേഹത്തിനൊപ്പം ഒരു ചെറിയ പെൺകുട്ടിയെ കണ്ടു…”

“കുട്ടിയോ?? ”

“അതേ ഒരു ചെറിയ കുട്ടി ഏകദേശം മ മൂന്നോ നാലോ വയസ്സുമാത്രം പ്രായമുള്ള കുട്ടി…”

“അത് ചിലപ്പോൾ അവരുടെ ഏതെങ്കിലും ബന്ധുക്കളുടെ കുട്ടി ആവും…”

“അതങ്ങനെ ആവാനേ വഴിയുള്ളൂ… എന്നാലും എന്തിനാ അദ്ദേഹം ഓടിയത്..”

“ശ്രീനി ഒരു രണ്ട് ദിവസം നീ അവിടത്തെ കാര്യങ്ങളൊക്കെ നോക്കണം ഞാൻ എന്തായാലും അത് കണ്ടു പിടിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ…”

“ശരിയെടാ ഇവിടുത്തെ കാര്യം ഓർത്ത് ടെൻഷൻ ആവണ്ട നീ എങ്ങനെയെങ്കിലും അവരെ കണ്ടുപിടിക്കാൻ നോക്ക്…”

ശ്രീനി ഫോൺ വെച്ചിട്ട് തിരിഞ്ഞപ്പോൾ അനു അവിടേക്ക് നടന്നു വരുന്നത് കണ്ടു…

“ശ്രീനി നവി വിളിച്ചിരുന്നോ..”

” ദേ ഇപ്പൊ വിളിച്ചു വെച്ചിട്ടേ ഉള്ളൂ..”

“പിന്നെ ഒരു വിവരം ഉണ്ട്.”

” എന്താ ശ്രീനി”

“നവി ഇടുക്കിയിൽ വച്ച് ആമിയുടെ അച്ഛനെ കണ്ടു..”

ശ്രീനിയുടെ വാക്കുകൾ അനുവിൽ ഒരു നടുക്കം ഉണ്ടാക്കി..

“എന്നിട്ട്…”

ശ്രീ നടന്ന കാര്യങ്ങളെല്ലാം മനുവിനോട് പറഞ്ഞു…

“മ്മ്… ”

” അനു.. എനിക്കൊരു അപേക്ഷയുണ്ട്. ”

“അപേക്ഷയോ എന്താ ശ്രീനി…”

“അവൻ എങ്ങനെയെങ്കിലും ആമിയെ കണ്ടു പിടിക്കട്ടെ അവർ തമ്മിൽ കാണരുതെന്ന് താനൊരിക്കലും പ്രാർത്ഥിക്കരുത്… അവൾക്ക് വേണ്ടി സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച് വന്നതാ അവൻ…”

” ഇല്ല ശ്രീനി അർഹതയില്ലാത്തത് ഒന്നും ഈ അനുരാധ ആഗ്രഹിക്കില്ല… അവർ വേഗം ഒന്നാകട്ടെ ഞാനും പ്രാർത്ഥിക്കാം..”

അടുത്ത രണ്ട് ദിവസവും നവി ആമിയേ അന്വേഷിച്ച് അവിടെ തന്നെ നിന്നു… പറ്റാവുന്ന സ്ഥലങ്ങളിലൊക്കെ അവളെ അന്വേഷിച്ചു നടന്നു പക്ഷേ അവരെ അവന് കണ്ടെത്താൻ കഴിഞ്ഞില്ല..

💮💮💮💮💮💮💮💮💮💮💮💮💮💮💮

അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിൽ നിന്നും കൌസ്തുഭത്തിലേക്ക് ഒരു ഫോൺ വന്നു..

“ഹലോ ആരാ.. ”

“ശ്രീനി ആണോ.. ”

” അതേ”

” ശ്രീനി ഞാൻ ഹോസ്പിറ്റലിൽ നിന്നും പ്രദീപാണ്..”

” എന്താ പ്രദീപേട്ടാ..”

” ഡോക്ടർ ഉണ്ടോ അവിടെ.. മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നില്ല”

” ഉണ്ടല്ലോ ഒരു മിനിറ്റ് ഞാൻ ഇപ്പോ വിളിക്കാം..”

” അനു… ഇയാൾക്ക് ഒരു ഫോൺ ഉണ്ട്”

അനു വേഗം വന്ന് റിസീവർ എടുത്തു ചെവിയിൽ വച്ചു…

ഹലോ ആരാ..

“ഡോക്ടർ ഞാൻ പ്രദീപ് ആണ്…”

“എന്ത് പ്രദീപേട്ടാ ഈ നേരത്ത്.”

“ഡോക്ടർ ഹോസ്പിറ്റലിലേക്ക് ഒന്ന് വരണം..”

“എന്താ ഇപ്പോ..”

“ഇവിടെ ഡോക്ടറെ കാണണം എന്ന് പറഞ്ഞിട്ട് ഒരാൾ ഒരു നായയെയും കൊണ്ട് വന്ന് ബഹളം വെക്കുന്നു…”

“ബഹളം വെക്കുന്നോ എന്തിന്..”

“അത് അറിയില്ല അവർക്ക് ഡോക്ടറെകണ്ടെ പറ്റുള്ളൂ ഡോക്ടർ എന്തോ മരുന്ന് മാറി കൊടുത്തു എന്നാണ് പറയുന്നത്…”

“ഞാനിപ്പോ വരാം ഒരു 10 മിനിറ്റ്..”

“എന്താ..അനു എന്താ പ്രശ്നം..”

“ശ്രീനി എനിക്കൊരു സഹായം ചെയ്യാമോ.. എന്നെയൊന്നു ഹോസ്പിറ്റലിൽ കൊണ്ടുപോകണം അവിടെ എന്തോ ആരൊക്കെയോ വന്നു പ്രശ്നമുണ്ടാക്കുന്നു എന്ന് പറയുന്നു..”

“അതിനെന്താ ഞാനിപ്പോ വരാം വരാം അഞ്ച് മിനിറ്റ്..”

“ശരി…”

ശ്രീനി വേഗം തന്നെ അനുവിനെ കൊണ്ട് ആശുപത്രിയിലേക്ക് പോയി..

“ദേ ഡോക്ടർ വരുന്നു.. ” പ്രദീപ്‌ പറഞ്ഞു..

“ഓ വന്നോ…നിങ്ങൾക്കറിയാമോ വിദേശത്തുനിന്നും ലക്ഷങ്ങൾ കൊടുത്തു കൊണ്ടുവന്നതാ ഇവളെ… നിങ്ങൾ എന്ത് മരുന്നാ ഇവൾക്ക് കൊടുത്തത്.. ഇന്നലെ ഇവിടെ വന്നു ഇൻജെക്ഷൻ എടുത്തിട്ട് പോയതിനുശേഷം കിടക്കുന്ന കിടപ്പാണ് അതിന് ശേഷം ഇവൾ ഇതുവരെ തലപൊക്കിട്ടില്ല..”

“ഇഞ്ചക്ഷൻ എടുത്തെന്നോ ആര്… ഞാൻ അങ്ങനെ ഒരു ഇൻജക്ഷൻ എടുത്തിട്ടില്ല..”

“കൊള്ളാം ഇന്നലെ ഞാൻ ഇവളെ കൊണ്ട് ഇവിടെ വന്നപ്പോൾ ഇവിടെ നിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ നിങ്ങൾ തന്നെയാണ് ഇഞ്ചക്ഷൻ എടുത്തത് എന്നിട്ടു ഇപ്പൊ പറയുന്നോ നിങ്ങൾ എടുത്തിട്ടില്ലന്ന്….”

“മര്യാദയ്ക്ക് എന്റെ നായയ്ക്ക് മരുന്ന് എന്താണെന്ന് വെച്ചാൽ കൊടുത്തു ശരിയാക്കിക്കോ അവൾക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ നിങ്ങളെ നിങ്ങളുടെ ജോലിയിൽ തുടരാൻ സമ്മതിക്കില്ല ഞാൻ അത് പ്രശ്നമാകും…”

“ശ്രീനി എനിക്കറിയില്ല ഇങ്ങനെയൊരു നായയെ ഞാൻ നോക്കിയിട്ടില്ല എന്റെ അമ്മയാണെ സത്യം…”

“നീ ഇങ്ങനെ ഒരു നായയെ നോക്കിയിട്ടില്ല എന്നുള്ള കാര്യം എനിക്ക് അറിയാം മോളെ…”

പെട്ടെന്ന് പുറകിൽ നിന്നും ആരുടെയോ ശബ്ദം കേട്ടപ്പോൾ അനു ഞെട്ടിതിരിഞ്ഞുനോക്കി

പുറകിൽ നിൽക്കുന്ന ആളെ കണ്ട് അവൾ തറഞ്ഞു നിന്നു..

“അല്ലാ എന്റെ കുഞ്ഞു പെങ്ങൾ പേടിച്ചു പോയോ..”

“ഏട്ടൻ… ഏട്ടൻ എങ്ങനെ ഇവിടെ?? ”

” നീ എന്താ കരുതിയത് ഇതുപോലൊരു സ്ഥലത്ത് വന്ന് ഒളിച്ചു താമസിച്ചാൽ ആരും ഒന്നും അറിയില്ല എന്നോ… ആദ്യം മര്യാദയുടെ ഭാഷയിൽ ഞാൻ അമ്മയോട് ചോദിച്ചു അപ്പോൾ അവർ തയ്യാറായില്ല നീ എവിടെയാണെന്ന് പറഞ്ഞു തരാൻ ”

” അവസാനം ഞാൻ എന്റെ സ്വന്തം നിലക്ക് തന്നെ കണ്ടുപിടിച്ചു..”

“വാ എന്റെ കൂടെ… “അക്ഷയ് വന്ന് അനുവിന്റെ കയ്യിൽ പിടിച്ചു…

“വിട്.. ഞാൻ എങ്ങോട്ടും വരുന്നില്ല… ‘

‘നീ വരും.. ഇല്ലെങ്കിൽ നിന്നെ കൊണ്ടുപോകാൻ എനിക്കറിയാം.. മനസ്സിലായോ?? ”

“ശ്രീനി… ”

“എടൊ നിങ്ങളാരാ അവളെ വിട്.. ”

“ഓഹ് നിനക്ക് ചോദിക്കാനും പറയാനുമൊക്കെ ആളുകൾ ആയല്ലോ.. ഇവനാണോ ഇപ്പൊ നിന്നെ കൊണ്ടുനടക്കുന്നത്.. ”

അക്ഷയ് പറഞ്ഞു തീരുകയും ശ്രീനിയുടെ കൈ അവന്റെ മുഖത്ത് വീഴുകയും ഒരുമിച്ചായിരുന്നു..

“അനാവശ്യം പറയുന്നോ…”

‘ അപ്പോഴേക്കും അവിടെ ആള് കൂടി സംഗതി വഷളാവുന്നു എന്ന് മനസ്സിലായപ്പോൾ അക്ഷയ് അനുവിന്റെ കൈവിട്ട് പുറത്തേക്കിറങ്ങി..”

എന്നിട്ട് വീണ്ടും അവളുടെ അടുത്തേക്ക് നടന്നു വന്നിട്ട് പറഞ്ഞു..

“നിന്റെ പണി ഞാൻ തെറിപ്പിക്കും.. ആ നായയെ ഞാൻ വിഷംകൊടുത്ത് കൊല്ലും… എന്നിട്ട് നീ കൊടുത്തത് ആണെന്നും പറഞ്ഞു നിനക്കെതിരെ തെളിവ് ഉണ്ടാകും നിന്റെ ജോലി ഞാൻ തെറിപ്പിക്കും അപ്പൊ നീ നാട്ടിലേക്ക് തന്നെ വരുമല്ലോ അവിടെ വച്ച് നമുക്ക് കാണാം…”

അക്ഷയും കൂട്ടുകാരും വേഗം കാറിൽ കയറി പോയി..

“അനു.. ആരാത്.. എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം.. ”

‘അത്.. പിന്നെ.. “.

“അനു.. പറയാതെ താൻ പോകാം എന്ന് കരുതേണ്ട.. എനിക്കറിയണം ആരാത്.. ”

‘അതെന്റെ ഏട്ടനാണ് ശ്രീനി.. എന്റെ സ്വന്തം കൂടപ്പിറപ്പ് … ‘

“അനു പറയുന്നത് കേട്ട് വിശ്വാസം വരാതെ ശ്രീനി നിന്നു.. ‘

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അടുപ്പിച്ചു രണ്ടു ദിവസവും അന്വേഷിച്ചിട്ടും ആമിയെ കണ്ടെത്താനാവാതെ നവി കുമളിയിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചു …

റൂമിൽ നിന്നും ഇറങ്ങി താഴേക്ക് വന്ന് തൊട്ടടുത്ത കടയിൽ നിന്നും ഒരു ചായ വാങ്ങി കുടിക്കുമ്പോഴാണ് അവിടെ ഉള്ള ന്യൂസ്പേപ്പറിൽ ഒരു പരസ്യം അവന്റെ കണ്ണിൽ പെട്ടത്…

നവി വേഗം ചായ ഗ്ലാസ്‌ തിരികെ വെച്ചിട്ട് ആ പേപ്പർ വാങ്ങി വണ്ടിയിലേക്ക് നടന്നു..

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13