Breaking
Novel

അറിയാതെ : ഭാഗം 22

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരി: അഗ്നി


എല്ലാവരും മുന്നിലെ മുറിയിലേക്ക് എത്തിയതും കാശി സൈറയെ തന്നോട് ചേർത്ത് നിർത്തി…അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും കാശിയുടെ ഒരു നോട്ടത്തിൽ അവൾ അടങ്ങി…കുഞ്ഞുങ്ങൾ ആണെങ്കിൽ ഒന്നും അറിയാതെ സോഫയിൽ ഇരുന്നുകൊണ്ട് കാശിയും സൈറയും അവർക്കായി കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കുകയാണ്…

കാശി എല്ലാവരോടും കണ്ണുകൾ കൊണ്ട് ഇരിക്കുവാനായി ആംഗ്യം കാണിച്ച ശേഷം പതിയെ പറഞ്ഞു തുടങ്ങി…….

“എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്…”

അവൻ ഗൗരവമായി സംസാരിക്കുന്നത് കണ്ടപ്പോൾ എല്ലാവരും അവന്റെ നേർക്ക് തങ്ങളുടെ മിഴികൾ നീട്ടി…സൈറയാണെങ്കിൽ എല്ലാം അറിഞ്ഞശേഷമുള്ള “കാശിയുടെ” പ്രതികരണം എന്താകുമെന്ന് ഓർത്തുകൊണ്ട് തന്റെ വലതു കയ്യാൽ താൻ ഇട്ടിരുന്ന വസ്ത്രത്തിന്റെ തുമ്പ് പിടിച്ചു ഞെരിച്ചുകൊണ്ടിരുന്നു….

കാശി പറഞ്ഞു തുടങ്ങി…
“അത്…അത്…..”
അത്രയും സമയം.ധൈര്യം സംഭരിച്ചു നിന്ന കാശി കിടന്ന് വിക്കാൻ തുടങ്ങി..

“എടാ..നീ എന്താണെന്ന് വച്ചാൽ പറ.. എനിക്ക് ദേഷ്യം വരുന്നു…”
ജാനകി പതുക്കെ അവനോട് ചൂടായി..

“അത്..അമ്മെ…ഞാൻ പറയാം…”
അങ്ങനെ പറഞ്ഞുംകൊണ്ട് കാശി അവന്റെ ശ്വാസം ഉള്ളിലേക്കെടുത്തു..
അവൻ പറഞ്ഞു തുടങ്ങി..

“അത് വേറെ ഒന്നുമല്ല..നിങ്ങളെയാരെയും അറിയിക്കാതെ..കൃത്യമായി പറഞ്ഞാൽ ഒരു മൂന്ന് മാസങ്ങൾക്ക് മുൻപ് എനിക്ക് സൈറയെ വിവാഹം ചെയ്യേണ്ടി വന്നു..

അവൾക്ക് അങ്ങനെയൊരു കാര്യത്തെപ്പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല..ഞാൻ പിടിച്ച പിടിയാലെ കുറച്ചു ദൂരെ കൊണ്ടുപോയി ആണ് രജിസ്റ്റർ ഓഫീസിൽ ചെന്ന് സൈറയെ വിവാഹം ചെയ്തത്…സാക്ഷികളായി ജയകൃഷ്ണനും സഞ്ജയും ഉണ്ടായിരുന്നു..കൂടെ ജയകൃഷ്ണന്റെ ഭാര്യയും..”

അവൻ ഇത്രയും പറഞ്ഞുകൊണ്ട് അടി കിട്ടുമോ എന്നുള്ള ഭയത്തിൽ തന്റെ തല താഴ്ത്തി നിന്നു…

എന്നാൽ പെട്ടന്നാണ് അവനെ ഞെട്ടിച്ചുകൊണ്ട് അവിടെ പൊട്ടിച്ചിരികൾ അലയടിച്ചത്…എന്താണെന്ന് ഒന്നും അറിയാതെ കുഞ്ഞാമിയും കുഞ്ഞാദിയും അതിൽ പങ്കാളികളായി…..

കാശി എല്ലാവരെയും അന്തിച്ചു നോക്കി..ഒന്നും മനസ്സിലാകാതെ അവൻ അവന്റെ അടുത്ത് നിന്നിരുന്ന സൈറയെ നോക്കിയപ്പോൾ അവളെ അവിടെ കണ്ടില്ല..അവൾ ജാനമ്മയുടെ അടുക്കൽ ചെന്ന് കെട്ടിപ്പിടിച്ചു നിൽപ്പുണ്ടായിരുന്നു..

കാശിയുടെ മുഖഭാവം കാണുന്തോറും സൈറയൊഴികെ എല്ലാവരും ചിരിച്ചുകൊണ്ടിരുന്നു…അവൾക്കാണെങ്കിൽ എന്ത് വേണമെന്നൊരു പിടിയും ഉണ്ടായിരുന്നില്ല…

അവസാനം ജാനമ്മ സംസാരിച്ചു തുടങ്ങി…
“മോനെ..ഈ ഒരു സമയത്തിനായി ഞാൻ കാത്ത് കാത്തിരിക്കുകയായിരുന്നു….

നീ ഇപ്പോൾ പറഞ്ഞ കാര്യം അത് ഞങ്ങൾ എല്ലാവരും നേരത്തെ അറിഞ്ഞതാണ്…അതുകൊണ്ട് തന്നെയാണ് നീ പറയുമ്പോഴെല്ലാം ഒരു ആലോചനയും കൂടാതെ എങ്ങോട്ടാണെങ്കിലും സൈറയെ നിന്റെ കൂടെ വിടുന്നത്…അവളുടെ ആവശ്യങ്ങളെല്ലാം നിന്നെകൊണ്ട് ചെയ്യിപ്പിക്കുവാൻ ശ്രമിക്കുന്നത്…”

കാശി ഒന്നും മനസ്സിലാവാതെ അവരെ നോക്കി…ജാനകിയുടെ ഓർമ്മകൾ മൂന്ന് മാസം പിന്നിലേക്ക് പോയി…

******************************

അന്നൊരു വൈകുന്നേരം ആയിരുന്നു…ജാനകി കുഞ്ഞുങ്ങളുടെ കൂടെ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സൈറ കയറി വരുന്നത്…

“ഹാ…മോള് വന്നോ…ഇന്നിവര് ഭയങ്കര കുറുമ്പായിരുന്നു..ഇച്ചിരി കഷ്ടപ്പെട്ട് പോയി..”..
അതും പറഞ്ഞുകൊണ്ട് ജാനകി ഒന്ന് ചിരിച്ചു..

സൈറ തിരികെ ഒന്ന് ചിരിച്ചു കാണിച്ചെങ്കിലും അവളുടെ മുഖത്ത് എന്തോ ഒരു തെളിച്ചക്കുറവ് ജാനകി ശ്രദ്ധിച്ചു…അതവർ കാര്യമാക്കിയില്ല…എന്തെങ്കിലും പറയുവാൻ കഴിയുമെങ്കിൽ അവൾ തന്നെ അത് അവരോട് പറയട്ടെ
എന്നാലോചിച്ചു..

അവൾ വന്ന ഉടൻ തന്നെ ആദിയും ആമിയും അവലിടെ മേലേക്ക് ചാഞ്ഞു..അതുകൊണ്ട് അമ്മയെയും കുഞ്ഞുങ്ങളെയും അവരുടെ ലോകത്തേയ്ക്ക് വിട്ടിട്ട് ജാനകി ഒന്ന് കിടക്കാൻ പോയി..

സൈറ ആ സമയം കൊണ്ട് കുഞ്ഞുങ്ങളെ പാല് കൊടുത്തതിന് ശേഷം തട്ടിയുറക്കി ഒന്ന് കുളിച്ചു തിരികെ വന്നു..

എന്നിട്ട് അവൾ പതിയെ ജാനകിയുടെ അടുക്കൽ ചെന്നു… അവർ മിയയുടെ മുറിയിലായിരുന്നു കിടന്നിരുന്നത്..അവിടെ ചെന്ന് സൈറ ജാനമ്മയുടെ അരികിലായ് അവരെ കെട്ടിപ്പിടിച്ചു കിടന്നു…ജാനമ്മ അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു…

“ജാനമ്മെ..”…സൈറ വിളിച്ചു

“എന്താ മോളെ…”

“അത് ജാനമ്മെ..എനിക്ക് ..എനിക്കൊരു കാര്യം പറയാനുണ്ട്…അത് ഇപ്പൊ പറയാൻ കഴിയില്ല…നാളെ പറയാം..നാളെ രൂദ്രേട്ടൻ ഒരു കേസിന്റെ ആവശ്യത്തിനായി വേറെ എവിടെയോ പോകുകയാണ്…മറ്റെന്നാളെ തിരികെ വരികയുള്ളൂ..

അതുകൊണ്ട് നാളെ രാത്രി ഒരു എട്ട് മണിയാകുമ്പോൾ എല്ലാം പറയാം..കേട്ടിട്ട് ‘അമ്മ ഞങ്ങളെ വഴക്ക് പറയരുത്.. ‘അമ്മയോട് മാത്രമല്ല…എല്ലാവരോടും എനിക്ക് ഇക്കാര്യം പറയണം…

ജാനകി പതിയെ അവളുടെ തലയിൽ തലോടി…ആ തലോടലിൽ സൈറ പതിയെ ഉറക്കത്തിലേക്ക് ആണ്ടുപോയി…

പിറ്റേ ദിവസം സാധാരണ ദിവസം പോലെ കടന്നുപോയി….അന്ന് ഉച്ചയ്ക്ക് കാശി കേസിനാസ്പദമായ അന്വേഷണത്തിനായി പുറത്തേയ്ക്ക് പോയി…രണ്ട് ദിവസം കഴിഞ്ഞേ മടങ്ങുകയുള്ളൂ എന്ന് നേരത്തെ പറഞ്ഞിരുന്നു…

അന്ന് രാത്രിയിൽ എല്ലാവരും സൈറയുടെ ഫ്‌ളാറ്റിൽ ഒത്തു കൂടി….രാധാകൃഷ്ണൻ ജാനകി പറഞ്ഞതിനനുസരിച്ചു നാട്ടിൽ നിന്നും.വന്നിരുന്നു…കൂടെ മഹേശ്വരിയും…

സൈറയുടെ വാക്കുകൾക്ക് കാതോർക്കാനായി എല്ലാവരും കാത്തിരുന്നു…അവിടെ സാമും മിയായും ജാനാകിയും കൃഷ്ണനും മഹേശ്വരിയും കുഞ്ഞുങ്ങളുമായിരുന്നു ഉണ്ടായിരുന്നത്…

അത് കൂടാതെ സ്കൈപ്പിൽ സൈറ ലില്ലിയേയും ജെക്കബിനെയും (സാമിന്റെ മാതാപിതാക്കൾ) ജീനയെയും മാത്യൂസിനെയും (മിയയുടെ മാതാപിതാക്കൾ) ആ സമയത്തു തന്നെ വീഡിയോ കോൾ ചെയ്തിരുന്നു…

എല്ലാവരും സൈറ പറയുന്ന വാക്കുകൾക്കായി കാത്തിരുന്നു…അവൾ പതിയെ പറഞ്ഞു തുടങ്ങി..

“എല്ലാവരോടുമായി എനിക്കൊരു കാര്യം പറയാനുണ്ട്…അത് എങ്ങനെ പറയുമെന്നോ നിങ്ങളുടെ പ്രതികരണം എന്താകുമെന്നോ എനിക്കറിയില്ല…എന്നാൽ അത് പറയാതെ എനിക്ക് ഇനി ഉറങ്ങാനും കഴിയില്ല…”

ഒരു ദീർഘനിശ്വാസത്തോടെ അവൾ തുടർന്നു… എല്ലാവരും.ആകാംഷയോടെ കാത്തിരുന്നു..

“അത്…മറ്റൊന്നുമല്ല..എന്റെയും രുദ്രേട്ടന്റെയും വിവാഹം കഴിഞ്ഞു…”

അത് കേട്ടതും എല്ലാവരും അറിയാതെ തന്നെ അവരവരുടെ സ്ഥാനങ്ങളിൽ നിന്നും എഴുന്നേറ്റു..ജാനകി പതിയെ സൈറയുടെ അടുക്കൽ ചെന്ന് അവളുടെ കൈകൾ തന്റെ കൈകളുമായി കോരുത്തു… എന്നിട്ട് ചോദിച്ചു..

“മോളെന്താ പറഞ്ഞത്…”.

“അതെ അമ്മേ..ഞങ്ങളുടെ വിവാഹം കഴിഞ്ഞു..എന്നാൽ ഇത് ആരും അറിയരുത് എന്നാണ് രൂദ്രേട്ടൻ പറഞ്ഞിരിക്കുന്നത്..പക്ഷെ എനിക്കതിന് കഴിയാത്തതുകൊണ്ടാണ് നിങ്ങളുടെ അടുക്കൽ ഞാൻ തുറന്ന് പറഞ്ഞത്…

എന്താണ് അതിന് പിന്നിലുള്ള കാരണം എന്ന് എനിക്കറിയില്ല…പക്ഷെ നിങ്ങളാരും ഇത് അറിഞ്ഞതായി ഭാവിക്കണ്ട..സമയം ആകുമ്പോൾ രൂദ്രേട്ടൻ തന്നെ പറയും…അത് വരെ നിങ്ങൾ കാത്തിരിക്കണം….”

അത് പറഞ്ഞുംകൊണ്ട് തലയും താഴ്ത്തി നിന്ന സൈറയുടെ തലയെ ജാനകി പതിയെ ഉയർത്തി…എന്നിട്ട് അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി…സൈറ കുറച്ചു നേരം ജാനകിയെ കെട്ടിപ്പിടിച്ചു നിന്നു…അവരെ പൊതിഞ്ഞുകൊണ്ട് മഹിയും മിയയും നിന്നു…

അവൾ തലയുയർത്തി നോക്കിയപ്പോഴേയ്ക്കും എല്ലാവരുടെയും മുഖത്തെ സന്തോഷം കണ്ട അവളുടെ ചുണ്ടുകളിലും ഒരു പുഞ്ചിരി വിടർന്നു….

അവൾ അവളുടെ താലിയെടുത്ത് പുറത്തേയ്ക്കിട്ടു…അത് കണ്ടാൽ താലിയാണെന്ന് പറയുകയില്ലായിരുന്നു..

ഒരു സ്വർണ ചെയിൻ അതിൽ ഹൃദയാകൃതിയിലുള്ളൊരു ലോക്കറ്റ്…അതിനകത്തായി ഓം ചിഹ്നവും കുരിശും കൂടെ ആലേഖനം ചെയ്ത ആലില താലി ഉണ്ടായിരുന്നു…

******************************

“എല്ലാവർക്കും സത്യം പറഞ്ഞാൽ അത് കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു…കാരണം നിങ്ങളെ എങ്ങനെ ഒരുമിപ്പിക്കും എന്നാലോചിച്ചു നടന്ന ഞങ്ങൾക്ക് ഈ വാർത്ത മനസ്സിലൊരു കുളിർമഴയായ് തീരുകയാണുണ്ടായത്……”

ഇത്രയും കേട്ടപ്പോഴേയ്ക്കും കാശി അന്തിച്ചുപോയി കാരണം അവനെ സംബന്ധിച്ച് ഇതൊരു പുതിയ അറിവായിരുന്നല്ലോ….

സൈറ അവിടെ ജാനാകിയെ ചുറ്റിപ്പിടിച്ചു നിൽക്കുന്ന കണ്ടപ്പോൾ കാശി അങ്ങോട്ടേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു…

അവന്റെ നോട്ടം തന്നിലേയ്ക്കാണെന്ന് മനസ്സിലായ സൈറ വീണ്ടും മുഖം താഴ്ത്തി ലില്ലിയുടെ പിന്നിലേയ്ക്കൊളിച്ചു…

അവൻ വീണ്ടും അവളെ നോക്കുന്നത് കണ്ട ജാനകി സംസാരിച്ചു തുടങ്ങി..

“നീ അവളെ നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട…അവൾ അന്ന് അത് പറഞ്ഞത് അവൾക്കത് ശെരിയാണെന്ന് തോന്നിയതുകൊണ്ടാണ്..അതുപോലെ അത് പുറത്ത് പറയാതിരിക്കാൻ നീ ശഠിച്ചതിന് പിന്നിലും കാരണങ്ങൾ പലതും ഉണ്ടാകാം..എന്നാലും നിനക്ക് ഞങ്ങളെ വിശ്വാസം ഉള്ളെടുത്തോളം കാലം അത് അവൾ ഞങ്ങളോട് തുറന്ന് പറഞ്ഞതിൽ ഒരു തെറ്റും കാണുന്നില്ല…”

ജാനകിയുടെ വാക്കുകൾ അന്തിമമാണെന്ന് മനസ്സിലാക്കിയ അവൻ പിന്നീട് ഒന്നും മിണ്ടാതെ സൈറയുടെ അടുക്കലേക്ക് ചെന്ന് അവളെ ചേർത്തുപിടിച്ചു….

ആദിയും ആമിയും അപ്പോഴേയ്ക്കും അവരുടെ അടുക്കലേക്ക് എത്തിയിരുന്നു…അവർ കുഞ്ഞുങ്ങളെയും എടുത്തുകൊണ്ട് പതിയെ കാശിയുടെ ഫ്‌ളാറ്റിലേക്ക് പോയി..

അവരെ അവരുടെ ലോകത്തേയ്ക്ക് വിട്ടുകൊണ്ട് ബാക്കിയുള്ളവർ അവരവരുടെ ജോലികളിലേയ്ക്ക് തിരിഞ്ഞു….

******************************

ഫ്‌ളാറ്റിലേക്ക് ചെന്നയുടൻ തന്നെ കുഞ്ഞുങ്ങൾ അവിടെകിടന്ന് തുള്ളിച്ചാടുവാൻ തുടങ്ങി..സൈറയും അവരുടെ കളികൾ കണ്ടുകൊണ്ടിരുന്നു…

പെട്ടന്നാണ് കാശി അവളുടെ അടുക്കൽ ചെന്നിരുന്നത്….അവൾ പതിയെ അവന്റെ മുഖത്തേയ്ക്ക് നോക്കി…അവിടെ അവൻ കുഞ്ഞുങ്ങളുടെ കളി കാണുന്ന തിരക്കിലായിരുന്നു…

സൈറ അവനോട് സംസാരിക്കാനായി തയ്യാറെടുത്തു..

(തുടരും….)

അറിയാതെ : ഭാഗം 23

Comments are closed.