Friday, November 22, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 9

നോവൽ
******
എഴുത്തുകാരി: ബിജി

ഒന്നും ആലോചിക്കാതെ അവളെ നെഞ്ചോട് ചേർത്തു

അവൾ അവനെ തള്ളി മാറ്റി

ഇതിനു മാത്രം ഉള്ള സ്നേഹം അല്ലെങ്കിൽ
കാണുമ്പോൾ മാത്രമുള്ള സ്നേഹം

അത്രയും കേട്ടതേയുള്ളു ഇന്ദ്രന് ദേഷ്യത്താൽ വിറഞ്ഞു കയറി

ഇപ്പോൾ പൊയ്ക്കോണം എൻ്റെ മുൻപിൽ നിന്ന്
ഇറങ്ങെടി അവളെ മുന്നോട്ട് തള്ളി….

അവൾ വാതിലിൽ തലയിടിച്ച് താഴെ വീണു

അവൾ നിറകണ്ണുകളോടെ എഴുന്നേറ്റു തലയ്ക്കേറ്റ വേദനയെക്കാളും അവളെ വിഷമിപ്പിച്ചത് തൻ്റെ വാക്കുകൾ കാരണം അവനേറ്റ മുറിവാണ്

ഇന്ദ്രാ ഞാൻ തെറ്റായൊന്നും ഉദ്ദേശിച്ചില്ല.

ക്ഷോഭത്താൽ കണ്ണുകൾ ചുവന്ന് കവിളുകൾ വിറയ്ക്കുന്നു

നിനക്കെന്തറിയാമെടി എന്നെപ്പറ്റി
നിൻ്റെ ശരീരത്തെയാണോ ഞാൻ’….
ബാക്കി പറയാനാവാതെ അവൻ തലയിൽ കൈവച്ചു.

എൻ്റെ അമ്മ കഴിഞ്ഞാൽ ഞാൻ സ്നേഹിച്ച ഏക വ്യക്തി നീയാണ്.

ഇന്ദ്രാ ഞാൻ….
അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല.

അവൻ വേഗം അവളുടെ അടുത്ത് വന്ന് ഇരു തോളത്തു പിടിച്ചുലച്ചു

പിന്നെ നീ എന്താടി പറഞ്ഞതിൻ്റെ അർത്ഥം
നീ അങ്ങനെയൊക്കെയാണോ എന്നെ കുറിച്ച് മനസ്സിലാക്കി വച്ചിരിക്കുന്നത്.

നിനക്കറിയുമോ നീ ഐ ലവ് യൂ പറഞ്ഞുടനെ പിന്നാലെ വന്നവനല്ല

നിയെന്നെ സ്നേഹിക്കുന്നതിന് എത്രയോ മുൻപ് നിന്നെ നെഞ്ചിലേറ്റിയവനാ ഞാൻ

യദു വിറങ്ങലിച്ച് പോയി ശരീരം തളരുന്നതുപോലെ തോന്നി യദുവിന്

എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു
അവൾക്കതിനുള്ള ധൈര്യമില്ലായിരുന്നു.

അവൾ നിസ്സഹയായി അവനെ നോക്കി

ആക്സിഡൻ്റായി റോഡിൽ കിടന്ന അമ്മയെ ഒരു പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചു.

ചുറ്റും നിന്നവർ വെറും കാഴ്ചക്കാരായപ്പോൾ അവൾ അമ്മയ്ക്ക് തുണയായി

ആദ്യം അത് കേട്ടപ്പോൾ ആ പെൺകുട്ടിയോട് നന്ദിയും കടപ്പാടുമാണ് തോന്നിയത്

സ്വന്തം കാര്യത്തിനായി പാഞ്ഞു നടക്കുന്ന ഈ ലോകത്ത് മറ്റൊന്നും ആരും ശ്രദ്ധിക്കാറില്ല.
അല്ലെങ്കിൽ മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് എന്തിന് പൊല്ലാപ്പുണ്ടാക്കുന്നു എന്ന മനോഭാവം

അവിടെ അവൾ വേറിട്ടുനിന്നു
അവളോട് എനിക്ക് ആരാധന തോന്നി

ഹോസ്പിറ്റലിൽ കൊണ്ടിട്ടിട്ട് പോകുകയല്ലായിരുന്നു ദിവസവും അവൾ അമ്മയെ കാണാൻ വരുമായിരുന്നു.

വീട്ടിൽ നിന്ന് എടുത്തിട്ട് വരുന്ന ആഹാരവുമായി

പക്ഷേ ആദ്യ രണ്ടു ദിവസവും എനിക്കവളെ കാണാൻ സാധിച്ചില്ല.
എന്നാൽ ഒരു ദിവസം ഞാനവളെ കണ്ടു.

‘ എൻ്റമ്മയുടെ മുടി ചീകി കെട്ടി വയ്ക്കുന്ന മുഖത്തെപ്പോഴും ചിരിയുള്ള ഏതു നേരവും കലപില വർത്തമാനം പായുന്ന അവളെ അവളറിയാതെ ഞാൻ കണ്ടു.

കഞ്ഞി കുടിക്കാൻ മടി കാണിക്കുന്ന അമ്മയെ നിർബന്ധിച്ചും ശകാരിച്ചും സ്നേഹത്തോടെ കഞ്ഞി കൊടുക്കുന്നവൾ

അമ്മയ്ക്ക് അവളുടെ കാര്യം മാത്രമേ എന്നോട് എപ്പോഴും പറയാനുണ്ടായിരുന്നുള്ളു.

അമ്മയ്ക്ക് അവൾ അത്ര പ്രീയപ്പെട്ടതായി മാറിയിരുന്നു.

പതിയെ എൻ്റെ മനസ്സിലും അവൾ സ്ഥാനമുറപ്പിച്ചു
ഇത് പറഞ്ഞ് ഇന്ദ്രൻ യദുവിനെയൊന്നു നോക്കി

ഇത്രയുമൊക്കെ ഇതിൻ്റെ പിന്നിൽ നടന്നിരുന്നോ എന്നുള്ള ഭാവം അവളുടെ മുഖത്ത് ഇന്ദ്രൻ കണ്ടു.
ഒരു ദിവസം അവൾ അമ്മയെ കാണാൻ വന്നില്ല
തൊട്ടടുത്ത ദിവസം അമ്മ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി

അവളോട് ഒരു വാക്കു പോലും പറയാതെ വരുന്നതിൽ അമ്മയ്ക്ക് വിഷമം ആയിരുന്നു.
എനിക്കും ഉണ്ടായിരുന്നു ചങ്കിലൊരു പിടച്ചിൽ
അമ്മയ്ക്ക് ഏകദേശം അവളെ കുറിച്ച് എല്ലാം അറിയാമായിരുന്നു.

കാരണം അവളുടെ നോൺ സ്റ്റോപ്പ് സംസാരം തന്നെ കുട്ടിക്കാലം മുതലുള്ള കഥകൾ അമ്മയോട് പറഞ്ഞിരുന്നു. നാടും വീടും എല്ലാം

അതുകൊണ്ട് കണ്ടു പിടിക്കാൻ വല്യ പ്രയാസമുണ്ടയില്ല

യദു വിൻ്റെ മുഖത്ത് ചമ്മിയ ചിരി വന്നു.
ശ്ശെടാ ഞാനിങ്ങനെയൊക്കെയാണോ കുറച്ചു സംസാരിക്കുമെന്ന് വച്ച്

അവളുടെ വീടിൻ്റെ മുന്നിലൂടെ പോകുന്നത് സ്ഥിരം ഏർപ്പാടാക്കി
ഒരു ദിവസം നിൻ്റെ വീടിൻ്റെ മുന്നിൽ കൂടി വന്നപ്പോൾ കണ്ടത് മരത്തിൽ കയറുന്ന നിന്നെ കൈയ്യിലൊരു കിളി കുഞ്ഞും കൂട്ടിൽ നിന്ന് വീണതാ തിരിച്ചു വയ്ക്കാൻ കയറിയതാ

നിൻ്റെ അമ്മ ചൂലും കൊണ്ട് താഴെ നിലക്കുന്നു.

ഓരോ ദിവസവും നിൻ്റെ കുറുമ്പുകൾ കാണാൻ ഞാൻ വരുമായിരുന്നു.

അതോടൊപ്പം നീയെൻ്റെയാണെന്നുള്ള ചിന്തയും വളർന്നു.
” പ്രണയം അനാദിയാം അഗ്നിനാളം
ആദി പ്രകൃതിയും പുരുഷനും
ധ്യാനിച്ചുണർന്നപ്പോൾ

പ്രണവമായ് പൂവിട്ടൊരു
അമൃത ലാവണ്യം
ആത്മാവിൽ അത്മാവ്
പകരുന്ന പുണ്യംപ്രണയം”
( കടപ്പാട് മധുസൂദനൻ നായർ)

ഇന്ദ്രൻ കവിത ചൊല്ലിയതും യദു അവനെ നോക്കി

തൻ്റെ ജീവനായ ഡയറിയിലെ ആദ്യ കവിത
എന്തൊക്കെയോ പറയണമെന്നുണ്ട് ഇന്ദ്രാ …
എനിക്കൊന്നും പറയാൻ കഴിയണില്ല

നിന്നോടു പ്രണയം തോന്നിയ നിമിഷം ഞാൻ ഡയറിയിൽ കുറിച്ചിട്ട കവിത

പിന്നീടങ്ങോട്ട് നീയും ഞാനും കവിതകളായി ആ വയലറ്റുതാളുകൾ നിറഞ്ഞു കൊണ്ടിരുന്നു.

ഒരു ദിവസം നിൻ്റെ വീടിനു മുന്നിലൂടെ പോകുമ്പോഴാണ് ചന്തുവുമായുള്ള നിൻ്റെ സംസാരം കേട്ടത് നിൻ്റെ കോയമ്പത്തൂർ യാത്രയെ കുറിച്ച്

നീയും തീവ്രമായി എന്നെ സ്നേഹിക്കണം
നീയറിയാതെ ഞാൻ സ്നേഹിക്കുന്ന പോലെ

ഞാൻ ആരെന്നറിയാതെ നീയെന്നെ സ്നേഹിക്കണം

വാശിയൊന്നുമല്ല ഞാൻ അത്രയ്ക്കു ജീവനായി നിന്നെ സ്നേഹിക്കുന്നുണ്ട്
പുറകേ നടന്ന് ഇഷ്ടം പറയാൻ ഇന്ദ്രന് കഴിയില്ലല്ലോ
നിന്നെ നഷ്ടപ്പെടുന്നത് എൻ്റെ മനസ്സ് അനുവദിക്കില്ല

അതിനാണ് മനപ്പൂർവ്വം നിൻ്റടുത്ത് ഡയറി വച്ചത്

നീ നല്ല ഉറക്കമായിരുന്നു. ട്രെയിൻ പാലക്കാട് സ്റ്റേഷനിൽ എത്തിയപ്പോഴേ തിരക്കു കുറഞ്ഞിരുന്നു.

നീ ഉണർന്നപ്പോൾ ഡയറി നീ എടുക്കുന്നതും ചുറ്റും നോക്കുന്നതും ഞാൻ കണ്ടിരുന്നു.

നീയത് ബാഗീൽ വയ്ക്കുന്നതും കണ്ടിട്ടാണ് ഞാൻ തിരിച്ചു പോന്നത്

നിന്നെ കാണാൻ വേണ്ടിയാ നിൻ്റെ കോളേജിൽ ലെക്ചറിങ് പോസ്റ്റിന് അപ്ലൈ ചെയ്തത്.

യദു ഞെട്ടിത്തരിച്ചു പോയി അവൻ്റെ മുഖത്തേക്കൊന്നു നോക്കി അവിടെ പ്രണയമല്ല ദേക്ഷ്യം …..
തന്നെ മനസ്സിലാക്കത്തതിലുള്ള ദേക്ഷ്യം

ഇന്ദ്രൻ ഡയറി …..
യദുവിന് തലചുറ്റുന്നതു പോലെ തോന്നി

ഇനി പറയ് ഞാൻ നിൻ്റെ ശരീരത്തെയാണോ സ്നേഹിച്ചത്
ഇതൊന്നും ഇപ്പോൾ പറയണമെന്ന് വിചാരിച്ചതല്ല.

നീയെൻ്റെ താലിയണിയുമ്പോൾ പറയണമെന്നു കരുതിയതാ
ഇനിയതിൻ്റെ ആവശ്യമില്ലല്ലോ

പിന്നെ ഇപ്പോൾ പറഞ്ഞത് ഇന്ദ്രൻ ഒരു പെണ്ണിനേയും വേറൊരർത്ഥത്തിൽ കണ്ടിട്ടില്ല.
എനിക്കതിന് കഴിയില്ല അതൊന്നു മനസ്സിലാക്കാൻ വേണ്ടിയാ
പൊയ്ക്കൊള്ളു

വികാര വിക്ഷോഭത്തിൽ ഇന്ദ്രൻ ആടിയുലഞ്ഞു.

അമ്മ ഒന്നും അറിയണ്ട എന്തെങ്കിലും പറഞ്ഞ് ഇപ്പോൾത്തന്നെ ഇറങ്ങിക്കോണം

എൻ്റെ മുന്നിൽ ഇനി വന്നേക്കരുത്
ഇന്ദ്രൻ തിരിച്ച് റൂമിൽക്കയറി വാതിലടച്ചു.

യദ്യ കുറച്ചു നേരം കൂടി അവിടെ നിന്നു പതിയെ താഴെയിറങ്ങി

പ്രാണനായകനെ കാണാൻ വന്നതല്ലേ കണ്ടു സംതൃപ്തിയായി
സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടാ ഒക്കെ കേട്ടിട്ടും മിണ്ടാതിരുന്നത്

നമ്മളും മോശമല്ലല്ലോ

പെട്ടെന്ന് നെഞ്ചോട് ചേർത്തപ്പോൾ ഒരു ഫ്ലോയിലങ്ങ് പറഞ്ഞു പോയതാ

അതിൻ്റെ അർത്ഥവും വ്യാകരണവും ഓർത്തില്ല.

ഇയാളുടെ കൈയ്യിൽ നിന്ന് തല്ലു കിട്ടി ചാവത്തേയുള്ളു.

സ്വയം സംസാരിച്ചോണ്ടു വരുന്ന യദു വിനെ നോക്കി മൈഥിലി ചിരിച്ചു

എന്താ പിറുപിറുക്കുന്നത് ഇന്ദ്രൻ്റെ ഡോസ് കിട്ടിയതുപോലുണ്ടല്ലോ

എൻ്റെ പൊന്നാൻറീ ഇതുപോലൊരു മുതല് നമിച്ചു. യദു മൈഥിലിയെ തൊഴുതു.
എൻ്റെ കൊച്ചിനെ കളിയാക്കിയാലുണ്ടല്ലോ അവളുടെ ചെവിക്ക് കളിയായി പിടിച്ചു

ഈ തല്ലും കുറുമ്പും സ്ഥിരമായി വാങ്ങിക്കൂട്ടാൻ പോരുന്നോ മൈഥിലി കുസൃതി കണ്ണാൽ ചോദിച്ചു.

യദു വായും പൊളിച്ചു നിന്നു
വായടക്കെടി….. നമ്മുടെ ദീപുവാണ്

മൈഥിലി ചിരിച്ചു.
ടീ കൊച്ചു കാന്താരി നിൻ്റെ വരവ് ചുമ്മാതല്ലെന്ന് ആർക്കാണറിയാത്തത്

എൻ്റെ മോനേ കണ്ടപ്പോഴുള്ള നിൻ്റെ വിറയൽ നമ്മളും ഈ പ്രായമൊക്കെ കഴിഞ്ഞതാണേ…

എൻ്റെ ആൻ്റീ നിങ്ങള് മുത്താണ്
ഇന്ദ്രൻ്റെ …അമ്മേന്നുള്ള വിളി കേട്ടു .ഭാഗ്യം താഴെയിറങ്ങിയില്ല മുകളിലാണ്

പൊട്ടാ… വേഗം വാടാ ഇല്ലേൽ ശവപ്പെട്ടി കൂടി നീ ചുമക്കേണ്ടി വരും
ദീപൂനേയും വിളിച്ച് പുറത്തേക്കോടി

ദീപൂ വേഗം വണ്ടി പുറത്തേക്ക് വിട്ടു.
ഇന്ദ്രൻ താഴെയെത്തിയപ്പോൾ മൈഥിലി ചോദിച്ചു. മോൻ കവിതയൊക്കെ പഠിപ്പിച്ചോ

എന്താ അമ്മേ കവിതയോ
അല്ല നീയാ കുറച്ചു മുൻപേ പറഞ്ഞത്

ആർക്കോ കവിതയുടെ അസ്കിതയുണ്ടെന്ന്

ഇന്ദ്രൻ അമ്മയെ ഒന്നു ചുഴിഞ്ഞു നോക്കി കുസൃതി മിന്നിതിളങ്ങുന്നു.

എനിക്കിഷ്ടമായി
ഞാനത് അന്നേ ആഗ്രഹിച്ചതാ
എന്തിഷ്ടമായീന്ന് യാദവിയുടെ കാര്യമാ പറഞ്ഞത്

ഇന്ദ്രനു ദേക്ഷ്യം ആയി അമ്മയ്ക്ക് വേറൊന്നും ഇല്ലേ പറയാൻ

ഇന്ദ്രൻ ചാടിത്തുള്ളിക്കൊണ്ട് റൂമിലേക്ക് പോയി
***************************************

നീയും ഇന്ദ്രനും മുടിഞ്ഞ പ്രേമം ആണല്ലേ ദീപൂ കൊസ്റ്റ്യൻ ചെയ്യുകയാണ്

എന്താടാ പറയുക ഇഷ്ടം എന്നല്ല ജീവനാണ് ഇന്ദ്രനും അങ്ങനെ തന്നെ

ഭയങ്കര ചൂടനാ …
എപ്പോഴാ പൊട്ടിത്തെറിക്കുന്നേന്ന് പറയാൻ പറ്റില്ല.

ഇപ്പോഴും ഒന്നൊന്നര ഉടക്കും കഴിഞ്ഞേച്ച് കണ്ടു പോകരുതെന്ന് പറഞ്ഞേക്കുവാ….
ടാ നീ കോളേജിൽ ആരോടും പറയല്ലേ…

മാത്താ അങ്ങേരാളു പുലിയാ
നിനക്ക് അയാളേ ചേരൂ.

വീട്ടിലിറക്കി വിട്ട് ദീപു പോയി
അവളെ കണ്ടപ്പോഴേക്കും ചന്തു ഓടി വന്നു

അവളോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ ബോധം പോയില്ലന്നേയുള്ളു

ടീ …. സാറാളു മോശമല്ലല്ലോ എന്നിട്ടെന്തു ഓഞ്ഞ ജാഡയായിരുന്നു നീ ഐ ലവ് യൂന്ന് പറഞ്ഞപ്പോൾ
വണ്ടിയെടുക്കുന്നു പറക്കുന്നു ചന്തു പറഞ്ഞപ്പോൾ

യദു ഒന്നു പുഞ്ചിരിച്ചു
എന്നാലും അവളുടെ ഉള്ള് നീറിക്കൊണ്ടിരുന്നു.

ഇന്ദ്രാ….ക്ഷമിക്ക് ഈ ഒരു തവണ ഇനിയൊരിക്കലും ആവർത്തിക്കില്ല

അത്രമേൽ നിന്നെ സ്നേഹിക്കുന്നു.
ഞയറാഴ്ച അച്ഛനും അമ്മയുംമായി അടിച്ചു പൊളിച്ചു.

ഇന്ദ്രൻ്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.
അടുത്ത ദിവസം ചന്തുവും ആയി കോളേജിലേക്ക് വച്ചുപിടിച്ചു.

സ്കൂട്ടി പാർക്ക് ചെയ്തിട്ടു വരുമ്പോഴാണ് ഇന്ദ്രൻ കാറിൽ നിന്നിറങ്ങുന്നത് കണ്ടത്.

ഒന്നും ആലോചിക്കാതെ പെട്ടെന്നങ്ങോട്ട് ഓടി

കാല് സ്ലിപ്പായി സിനിമയിലും കഥയിലും ഒക്കെ കാണും പോലെ നായകൻ ഇടുപ്പിലൂടെ താങ്ങി നെഞ്ചോടു ചേർക്കുമെന്നൊക്കെ കരുതിയ യദു മൂടിടിച്ച് വീണു
തിരിഞ്ഞു പോലും നോക്കാതെ ഇന്ദ്രൻ പോയി.

ആരെങ്കിലും കണ്ടോന്നു ചുറ്റും നോക്കിയപ്പോൾ മരിയയും ചന്തുവും തലയറഞ്ഞു ചിരിക്കുന്നു.
കുറച്ചു പിള്ളാര് പുശ്ചിക്കുന്നു.

ഹും ലോകത്താരും വീഴാത്തതുപോലെ

എന്നാലും ആ കാലനെന്നെ ഒന്നു പിടിക്കാമായിരുന്നു.

എൻ്റെ പുക കാണാനായിരിക്കും ഈ കോളേജിലോട്ടു തന്നെ കെട്ടിയെടുത്തത്.

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7

ഇന്ദ്രധനുസ്സ് : ഭാഗം 8