Thursday, December 19, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 3

നോവൽ
******
എഴുത്തുകാരി: ബിജി

യദു ഒരു മാസ്മരിക ലോകത്തായിരുന്നു.

അവളുടെ മുൻപിൽ ഇന്ദ്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു.

എന്നാണ് എപ്പോഴാണ് നിന്നെ ഞാൻ പ്രണയിച്ചു തുടങ്ങിയത്
രാവിനും പകലിനുമിടയിൽ ചില നിമിഷങ്ങളുണ്ട്

പൂക്കൾ വിരിയാനെടുക്കുന്ന ചില നിമിഷങ്ങൾ നാം അറിയാതെ നമ്മെ കടന്നു പോകുന്ന
ആ നിമിഷള്ളിലൊന്നിലാണ് ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയത്

പ്രിൻസിപ്പൽ മാം സംസാരിക്കുന്നതു കേട്ടാണ് ഇന്ദ്രനെന്ന അനുഭൂതിയിൽ നിന്ന് യദു മുക്തയായത്

വിദ്യാർത്ഥികളെ പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്

മിസ്റ്റർ ഇന്ദ്രധനുസ്സിനെ നമ്മുടെ സ്കൂളിലേക്ക് കൊണ്ടുവന്നതിനു പിന്നിൽ ചില ലക്ഷ്യങ്ങൾ ഉണ്ട്.

നമ്മുടെ കോളേജിൻ്റെ അക്കാദമിക്ക് നിലവാരം ഉയർത്താൻ അദ്ദേഹത്തിൻ്റെ സേവനം അനിവാര്യമാണ്.

ഈ അധ്യയന വർഷം അദ്ദേഹം നമ്മളോടൊപ്പം ഉണ്ടാകും

നിങ്ങളുടെ മലയാളം പ്രൊഫസർ ആയി.
ഹുറെ!……

നീട്ടിയൊരു വിസിലടി….

ആരാണെന്നു മനസ്സിലായല്ലോ.

ഇതെന്തു സാധനം ഇതിനു വട്ടായോ
മരിയ ഒന്നു നോക്കി
വിദ്യാർത്ഥികൾ കൈയ്യടിച്ചു.

പെൺക്കുട്ടികൾക്ക് ഭയങ്കര സന്തോഷം
ഇനി എല്ലാവരും അവരവരുടെ ക്ലാസിൽ പോകുക.

യദുവും വാലുകളും എഴുന്നേറ്റു. അവർ നോക്കുമ്പോൾ ഇന്ദ്രൻ അഖിലിനോട് സ സംസാരിച്ച് നില്ക്കുന്നു.

ഏതു നേരത്താണോ ഇംഗ്ലിഷ് എടുക്കാൻ തോന്നിയത്. മലയാളം മതിയായിരുന്നു.

ഓ! അങ്ങനെ

രണ്ടിനും ചിരിയടക്കാൻ വയ്യ

നീയൊന്നും ഓവറാക്കണ്ട.

കാണില്ലെന്നു കരുതിയ ആളെ കാണിച്ചു തന്നു

ഒരു ഡിപ്പാർട്ട്മെൻറല്ലെങ്കിലും
എനിക്ക് ദിവസവും കാണാമല്ലോ

വീണ്ടും അവൾ ഇന്ദ്രൻ നില്ക്കുന്നിടത്തേക്ക് നോക്കി

ഓരോ നിമിഷവും അവനെ കാണുമ്പോൾ തളരുന്നു
ശക്തമായ വേദന
പ്രണയം ഒരു തീജ്വാലയാണ്

ശരീരത്തിൻ്റെ ഓരോ പരമാണുവിലും പടർന്നു പിടിക്കുന്ന തീജ്വാല
അതിൽ കത്തിയമരുകയാണ്
ഞാനിന്ന്
എനിക്ക് ഇന്ദ്രനെ ഒന്നു കാണണം
ഒന്നു സംസാരിക്കണം’
പിടിച്ചു നില്ക്കാൻ പറ്റണില്ലെനിക്ക്
ഇന്ന് കണ്ടതൊന്നും കാണലല്ലായിരുന്നോ
മരിയ ഇടപെട്ടു.

എന്തൊക്കെയായിരുന്നു.

ബൊക്കെ കൊടുക്കുന്നു കവിത ,പ്രൊപ്പോസൽ
ഇനിയെന്താ നിനക്ക് ‘

പെട്ടെന്ന് ഇന്ദ്രൻ നില്കുന്നിടത്തേക്ക് അവളൊന്ന് നോക്കി
അവൻ ഇങ്ങോട്ടു നോക്കിയതുപോലെ അവൾക്കു തോന്നി
തോന്നലാരിക്കും.

അപ്പോൾ അഖിൽ ഇന്ദ്രനും ചേർന്നുള്ള സെൽഫി എടുക്കുകയായിരുന്നു.

ഇതു കണ്ട് മറ്റു വിദ്യാർത്ഥിക്കും സെൽഫിക്കായി ചെന്നു
എല്ലാരുടെ കൂടെയും ചിരിച്ചോണ്ട് നിന്ന് കൊടുക്കുന്നു.

ആർട്ട്സ് ക്ലബ് സെക്രട്ടറി തനുജ വർമ്മ ഓട്ടോഗ്രാഫ് വാങ്ങുന്നു.
ഞാനും ഒന്നു പോയിട്ട് വരാം
നിന്നോട് പറഞ്ഞിട്ട് കാര്യമില്ല മരിയ സഹികെട്ടു .

അവളു പോട്ടെടി അവളൊന്നു സംസാരിക്കട്ടെ
നിങ്ങൾ എന്നെ പുശ്ചിക്കുന്നുണ്ടാകും
പ്രായത്തിൻ്റെ നെഗളിപ്പാണെന്ന് ‘ ചിന്തിക്കും
കേവലം ഒരു ഡയറിക്കു പിന്നിൽ ഇത്രയ്ക്കെന്താണെന്ന് കരുതും.

ഒരു വ്യക്തിയുടെ വെറും ആകുലതകൾ അല്ലായിരുന്നു.

ഒരു മനസ്സിൻ്റെ തുറന്നു കാട്ടൽ
ഇന്ദ്രധനുസ്സെന്ന വ്യക്‌തിയുടെ തുറന്നു പറച്ചിൽ അതും കവിതയിലൂടെ
എവിടെച്ചെന്നു ഞാൻ തേടും
അലയുകയായിരുന്നു ഞാൻ
നേരിട്ടു കണ്ടപ്പോഴോ
കണ്ട മാത്രയിൽ ഓടിച്ചെല്ലണമെന്നുണ്ട്

മറ്റൊന്നിനുമല്ല

കണ്ണു നിറച്ചു കാണാൻ

എൻ്റെ പരിഭവം പറയാൻ

ഇത്ര നാളും എവിടെയായിരുന്നു എന്നു ചോദിക്കാൻ

ശരിയാ യാദവി മറ്റെല്ലാം മറക്കുന്നു കേവലം ഒരു ഡയറിയിലെ ചില വരികളുടെ പേരിൽ അയാളെ മനസ്സിൽ കൊണ്ടു നടക്കുക

എവിടെയെങ്കിലും നടക്കുമോ
പ്രണയം അങ്ങനെയാ

തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല
ഒരിക്കലും പരസ്പരം കാണാതെ ചിലർ സ്നേഹിക്കുന്നില്ലേ
നഷ്ടപ്രണയത്തിനെ ഓർത്ത് ഇന്നും തനിച്ചു ജീവിക്കുന്ന എത്രയോ പേർ നമ്മുക്കു ചുറ്റുമുണ്ട്
സ്നേഹിക്കുന്നവരുടെ നൻമയെ കരുതി തൻ്റെ സ്നേഹം വിട്ടുകൊടുക്കുന്ന മറ്റു ചിലർ എല്ലാത്തിലും ഒന്നു മാത്രമേയുള്ളു പ്രണയം

ഒന്നിനും ആരുടേയും മുന്നിൽ മുട്ടുമടക്കാത്ത
യാദവി പ്രണയത്തിനു മുൻപിൽ മുട്ടുമടക്കി
യദുവിൻ്റെ മനസ്സൊന്നു വിങ്ങി

എനിക്ക് വിധിച്ചിട്ടില്ലെങ്കിൽ സാരമില്ല

ഞാൻ സ്നേഹിച്ചു കൊണ്ടേയിരിക്കും

ഇനി മറ്റൊരു മടക്കമില്ല.

അതെൻ്റെ അച്ഛനുമമ്മയ്ക്കും തീരാവേദനയായിരിക്കും
പക്ഷേ എനിക്കിതേ കഴിയൂമാതാപിതാക്കളെ മറന്നിട്ടല്ല മനസ്സിനെ വഞ്ചിക്കാൻ കഴിയാഞ്ഞിട്ടാ
“” അപ്പോഴാണ് തനിയേ കാറിനടുത്തേക്ക് വരുന്ന ഇന്ദ്രനെ അവർ കണ്ടത്
എനിക്കൊന്നു മിണ്ടണം അല്ലേൽ എൻ്റെ ഹൃദയം ഹാ…. ഈ വേദന … താങ്ങാൻ വയ്യ.

ശരി നീ വാ ഞങ്ങളുണ്ട് എന്തിനും
കാറിൻ്റെ ഡോർ തുറക്കാൻ പോയ ഇന്ദ്രനെ യദു വിളിച്ചു
“”സാർ…..

ങാ എന്താ
ഇതുവരെപ്രസന്നമായ മുഖത്തോടിരുന്ന ഇന്ദ്രൻ അവളെ കണ്ടതും
ക്ഷോഭത്തോടെ അവളെയൊനു നോക്കി
അവൻ്റെ ശബ്ദം കേട്ടതും അവളൊന്നു വിക്കി
അവളെ രക്ഷിക്കാനെന്നവണ്ണം മരിയ പെട്ടെന്നു പറഞ്ഞു സർ ….

ആട്ടോഗ്രാഫ്…..

ഞാൻ സെലിബ്രറ്റിയൊന്നുമല്ല
അവൻ ഈർഷ്യയോടെ പറഞ്ഞു.

വേറെന്തെങ്കിലും ഉണ്ടോ?

അത് ചോദിച്ചത് യദുവിനെ നോക്കിയാരുന്നു
പെട്ടെന്നവൻ അവളുടെ മുഖത്തു നിന്നും ദൃഷ്ടി മാറ്റി.

സർ

എൻ്റെ കവിത.മറുപടി
യദുനിന്ന് വിക്കി വാക്കുകളൊന്നും
പുറത്തേക്ക് വരുന്നില്ല.

തൊണ്ടക്കുഴിയിൽ അക്ഷരങ്ങൾ കുരുങ്ങുന്നു.അവളുടെ കണ്ണു നിറഞ്ഞു
നിനക്കെന്തെങ്കിലും പറയാനുണ്ടോ
ഇന്ദ്രന് ദേഷ്യം വരുന്നുണ്ടായിരുന്നു.

ഞാൻ ചൊല്ലിയ കവിതയ്ക്ക് മറുപടി
ഇന്ദ്രന് കലശലായ ദേഷ്യം വന്നു.

നിൻ്റെ കവിതയ്ക്ക് മാർക്കിടാൻ വന്നതല്ല ഞാൻ
നോൺസെൻസ്……..

കാര്യമില്ലാതെ ദേഷ്യപ്പെടുന്നതു കണ്ടിട്ട്
യദുവിന് ചൊറിഞ്ഞു കേറി
പഴയ യദുവാകാൻ പിന്നെ താമസമുണ്ടായില്ല.

സാറിൻ്റെ മാർക്ക് സാറിൻ്റെ കൈയ്യിലിരിക്കട്ടെ
എനിക്ക് സാറിനെ മാത്രം മതി
I Love u ഇന്ദ്രധനുസ്സ്
Oപ്പേ……..
എന്നൊരൊച്ച
രണ്ടാളും യദുവിനെ നോക്കി

അടി വീണതല്ല.

കാറിൻ്റെ ഡോർ വലിച്ചടച്ച ശബ്ദമാണ് കേട്ടത് ഇന്ദ്രൻ ഭയങ്കര സ്വീഡിൽ വണ്ടി മുന്നോട്ടെടുത്തു
എനിക്കു വയ്യേ അറ്റാക്ക് വന്ന പോലെ (ചന്തൂ)
അവളുടെ ഓഞ്ഞ ഐഡബ്ലൂ…

അടിവീഴേണ്ടതാ
പിന്നെ ഞാനെന്തു വേണം
ആദ്യമായി സംസാരിക്കാൻ പോയതാ
അപ്പോഴാ ചൊറിഞ്ഞവർത്തമാനം
എന്നെ ചൊറിഞ്ഞാൽ ഞാൻ മാന്തും
കണ്ട എല്ലാരുടെ കുടെ സെൽഫി എടുക്കാം ആട്ടോ ഗ്രാഫ് കൊടുക്കാം
നമ്മളു ചോദിച്ചപ്പോൾ സെലിബ്രറ്റി അല്ലെന്ന്

ഇപ്പോൾ എന്താ ഒരു സമാധാനം
നമ്മുടെ ഭാഗം ക്ലിയർ ആയി
പറയാനുള്ളത് പറഞ്ഞു
അതാടി ഞാനും ആലോചിക്കുന്നേ
എല്ലാരുടെ കൂടെയും ചാഞ്ഞും ചരിഞ്ഞു സെൽഫി എടുക്കുന്നു.
ആ കൂതറ തനുജയ്ക്ക് ആട്ടോഗ്രാഫ് കൊടുക്കുന്നു
ഞാൻ ചോദിച്ചപ്പോൾ അയാൾക്ക് ജാഡ
മരിയ്ക്ക് വിറഞ്ഞു കയറി
നിൻ്റെ ആളാണെന്നൊന്നും വിചാരിക്കത്തില്ല.

പറഞ്ഞേക്കാം.

പോട്ടെടി
നിയങ്ങ് ക്ഷമിക്ക്
യദു അവളെ നോക്കി
പെട്ടെന്ന് അഖിൽ അങ്ങോട്ടു വന്നു.

യാദവി
എന്താ ഇവിടെ പ്രശ്നം
അവൾ കണ്ണടച്ച് ചുമൽ കൂച്ചി
ഒന്നുമില്ല
സാറിന് സ്പീഡോമാനിയ
എനിക്കറിയാം നിന്നെ നീയെന്തെങ്കിലും ചളി അടിച്ചു കാണും
അല്ലെങ്കിലേ ആളൊരു ഇടഞ്ഞ കൊമ്പനാ
ചുമ്മാകേറി മേയല്ലേ.

വടിച്ചെടുക്കാൻ കിട്ടില്ല.

അഖിലേട്ടന് നന്നായി അറിയുന്ന പോലുണ്ടല്ലോ യദുവിന് അറിയാൻ ആകാംക്ഷയായി
അറിയാം……

ഇന്ദ്രേട്ടനെ…..

ഞങ്ങളൊരേ നാട്ടുകാരാ
അതിലുപരി ഞാൻ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വം

എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്
അവൻ യദുവിന് നേരേ തിരിഞ്ഞു
എന്താടി കാലത്തെ ഏന്നെ സോപ്പിട്ടപ്പോഴെ കത്തിയതാ
അവളുടെയൊരു ബൊക്ക കൊടുക്കൽ എന്താ ഉദ്ദേശം

ഇവൾക്കയാളോടു മുടിഞ്ഞ പ്രണയമാ
യദു മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ മരിയ പറഞ്ഞു.

ചേട്ടൻ ഇവളെ ഒന്നു ഹെൽപ്പ് ചെയ്യാമോ
അഖിൽ ഉറക്കെ പൊട്ടിച്ചിരിച്ചു.

ഇന്ദ്രേട്ടനോട് പ്രണയമോ
അപ്പോൾ അതിനാരുന്നു കവിത ചൊല്ലൽ പ്രൊപോസൽ നാടകമൊക്കെ
തീക്കട്ടയിൽ ഉറുമ്പരിക്കുമോ
യാദവി ഇവിടം കൊണ്ട് നിർത്തിക്കോ
നിനക്ക് കുഞ്ഞു കളിക്കാനുള്ള ആളല്ല ഇന്ദ്രേട്ടൻ
അതൊരു കനലാണ് വെറുതെ അതിനിടയിലേക്ക് ചെല്ലരുത്.

ഇന്ദ്രനെ പ്രണയിക്കും അതിന് ആരുടേയും അനുവാദം വേണ്ടല്ലോ.

എനിക്കാ മനസ്സിൽ സ്ഥാനമില്ലെങ്കിലും ജീവിതാവസാനം വരെ പ്രണയിച്ചു കൊണ്ടേയിരിക്കും
ഇതിൻ്റെ പേരിൽ മരിക്കേണ്ടി വന്നാലും
പിന്നോട്ടില്ല
യദൂ നീ എന്തറിഞ്ഞിട്ടാ
അവൾ കൈ ഉയർത്തി അഖിലിനെ തടഞ്ഞു
വേണ്ട ഒന്നും പറയണ്ട
എനിക്കൊന്നും അറിയുകയും വേണ്ട
വാശിയല്ല അഖിലേട്ട
എന്നെ കൊണ്ട് സാധിക്കില്ല മറക്കാൻ അവളതും പറഞ്ഞ് ക്ലാസിലേക്ക് ഓടി അഖിൽ വേദനയോടെ അതു നോക്കി നിന്നു.

” തീച്ചൂളയിലെന്നപോൽ അവളുടെ മനമൊന്നു പിടഞ്ഞു.ഓരോ ചുവടുവയ്ക്കുമ്പോഴും അവൾ തളരുന്നു ണ്ടായിരുന്നു..….
നീണ്ട വരാന്തയിലൂടെ അവൾ നടന്നു.

“ചിന്തകളിൽ ഇന്ദ്രൻ മാത്രം”….

” മഞ്ഞുമൂടിയ മനസ്സിലേക്ക്
ഒരു മഴയായി നീ പെയ്തിറങ്ങി
നീയെന്ന വർഷ കാലമെന്നിൽ അവസാനിക്കാതിരുന്നെങ്കിൽ
ഒരു കടലായി ഞാൻ
ആർത്തിരമ്പുമായിരുന്നു.”

ചന്തുവും മരിയയും അവളുടൊപ്പം ഓടി എത്തി

 

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2