Saturday, January 18, 2025
Novel

ഇന്ദ്രധനുസ്സ് : ഭാഗം 14

നോവൽ
******
എഴുത്തുകാരി: ബിജി

മൈഥിലിക്ക് അപകടം സംഭവിച്ചു എന്ന് കോളേജിൽ നിന്ന് വിളിച്ച് അറിയിച്ചതിനാൽ പൂമംഗലം കോവിലകത്തിൽ നിന്ന് വാമദേവനും ആൺമക്കളും മദ്രാസിലേക്ക് തിരിച്ചു.

ആശുപത്രിയിൽ എത്തിയപ്പോഴാണ് അറിയുന്നത് മകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു അതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് ….

രണ്ടാൺ മക്കൾ ജനിച്ചതിന് ശേഷം ഉണ്ടായ കൺമണി. കർക്കശക്കാരനായ ആ പിതൃഹൃദയം തേങ്ങി. അവളുടെ കുറുമ്പകൾക്ക് മുന്നിൽ മാത്രമാണ് താൻ ചിരിച്ചോണ്ട് നില്ക്കാറുള്ളത്.

വലുതായപ്പോഴും തൻ്റടുത്തുള്ള കൊഞ്ചൽ അവളുടെ ചെറിയ ചെറിയ പിടിവാശികൾ ആൺമക്കൾ ഭയം കലർന്ന അകൽച്ച കാണിക്കും.

ഇപ്പോഴും കൊച്ചു കുട്ടികളേപ്പോലേ ചിണുങ്ങലുമായി തൻ്റടുത്തവരുന്ന മകൾ
വാടിയ ചേമ്പിൽ തണ്ടുകണക്കെ ആരാ ലോ പിച്ചി ചീന്തപ്പെട്ട് ആശുപത്രി കിടക്കയിൽ കിടക്കുന്ന മകളെ ഒന്നു നോക്കിയതും വാമദേവൻ തളർന്നു.

സഹോദരിയുടെ അവസ്ഥയിൽ രണ്ടു സഹോദരൻമാരും വേദനിച്ചു.ഒരു അഴ കാർന്ന ചിത്രശലഭത്തെപ്പോലെ പാറിപ്പറന്നു നടന്നവൾ.

പെങ്ങളുടെ ദാരുണമായ വിധിയിൽ സങ്കടവും ഇതിനു കാരണക്കാരനായവനെ ഓർത്ത് അതിരൂക്ഷമായ കോപവും ഉണ്ടായി.

ഡോക്ടർ വീളിപ്പിച്ചതിനനുസരിച്ച് അച്ഛനും മക്കളും ഡോക്ടറുടെ മുറിയിലേക്ക് ചെന്നു. ഡോക്ടർ ആദിശേഷൻ അവരോട് ഇരിക്കാൻ പറഞ്ഞു

‘ഡോക്ടർ’ എൻ്റെ മകൾക്ക് ഇപ്പോഴെങ്ങനെയുണ്ട് വാമദേവൻ വേപൂഥോടെ ചോദിച്ചു.

അവരെ നോക്കിയിട്ട് ഡോക്ടർ പറഞ്ഞു”നിമ്മതിയാ ഇരുങ്കോ
പ്രോബ്ളം ഒന്നുമേയില്ല ഉങ്ക പൊണ്ണ് നല്ലാ താൻ ഇരുക്കുത്( സമാധാനം ആയി ഇരിക്കു നിങ്ങളുടെ മകൾ സുഖമായിരിക്കുന്നു)

റേപ്പ് ആൻഡ് സുയിസൈഡ് അറ്റംമ്ൻ്റ് ആണതിനാൽ നാങ്കേ പോലിസ്ക് ഇൻഫോമം പണ്ണിയിരുക്ക്
( പീഡനവും ആത്മഹത്യാശ്രമവും ആയതിൽ പോലിസിനെ വിവരമറിയിച്ചിട്ടുണ്ട്)

പക്കത്തു താൻ കാവൽ തുറൈ നീങ്കെ അങ്ക വിസാരിച്ചാൽ കറക്റ്റാ ഡീറ്റൈൽസ് കിടയ്ക്കും
(അടുത്തു തന്നെയാണ് പോലീസ് സ്റ്റേഷൻ ആവിടെ തിരക്കിയാൽ ശരിയായ വിവരം ലഭിക്കും.)

ഡോക്ടറിന് നന്ദി പറഞ്ഞ് അവർ പുറത്തിറങ്ങി.പോലിസ്റ്റേഷനിൽ പോകുന്നതിന് മുൻപ് അവർ ഒരു തീരുമാനമെടുത്തു.

കേസുമായി മുന്നോട്ടു പോയാൽ നാടൊട്ടുക്ക് അറിയും പ്രതാപികളായ പൂമംഗലം കോവിലകം ലോകർക്കു മുന്നിൽ നാണം കെടും.

പിന്നെ തങ്ങൾക്കു പുറത്തിറങ്ങി നടക്കാൻ സാധിക്കില്ല. മകളുടെ ഭാവിയും തുലയും

മകളോട് ഈ ക്രൂരത കാണിച്ചവനെ നിയമത്തിനു മുൻപിൽ കൊണ്ടു വരണമെന്ന് അവർക്ക് തോന്നിയില്ല അതിലും വലുതാണ് തങ്ങളുടെ അഭിമാനം എന്നവർ ശഠിച്ചു.

പോലീസ് സ്റ്റേഷനിൽ പോയി കേസോന്നും ഇല്ലെന്നു എഴുതി കൊടുത്തു. കാശിൻ്റെ ബലത്തിൽ എല്ലാം ഓക്കെ ആയി.

മൈഥിലിക്ക് ബോധം വന്നപ്പോൾ താൻ മരിക്കാൻ പോലും അർഹയല്ലേ. വിധിയുടെ കൊടും ക്രൂരതയിൽ അവൾ നെഞ്ചു തകർന്ന് കരഞ്ഞു. ആർക്കും ഒരു നിമിഷം കൊണ്ട് കശക്കി എറിയുവാനുള്ളതാണോ പെണ്ണ്

തൻ്റേതല്ലാത്ത തെറ്റുകൊണ്ട് താനീ അനുഭവിക്കുന്ന ദുരവസ്ഥ അതിന് സമൂഹം തനിക്ക് നല്കുന്ന പേര് ” ഇര”
എനിക്കൊരു മുഖമില്ല പേരില്ല ഇനിയുണ്ടെങ്കിലോ അതു വല്ല സ്ഥലപ്പേരിലും ആയിരിക്കും.

മകളേയും കൊണ്ട് വാമദേവൻ നാട്ടിലേക്ക് തിരിച്ചു.ആരോടും ഒന്നും പറയരുത് എല്ലാം മറന്നേക്കു അവൾ അച്ഛനെയൊന്നു നോക്കി പിന്നെ കണ്ണടച്ചിരുന്നു.

അങ്ങനെ മറക്കാൻ പറ്റുന്ന നഷ്ടമാണോ തൻ്റെ ജീവിതത്തിലുള്ളത് അച്ഛനും സഹോദരങ്ങൾക്കും അഭിമാനം സംരക്ഷിക്കുക അത്ര മാത്രം അല്ലാതെ എന്ത്?

മൈഥിലിക്ക് മരവിപ്പ് മാത്രം ആയിരുന്നു.
വീട്ടിൽ എത്തിയതും ഇന്ദിരാഭായിത്തമ്പുരാട്ടി മകളെ കെട്ടിപ്പിടിച്ച് കരഞ്ഞു അതല്ലാതെ ആ സാധു എന്തു ചെയ്യാൻ
മൈഥിലി സ്വന്തം മുറിയിൽ ഒതുങ്ങിക്കൂടി പുറത്തിറങ്ങാറേയില്ല. സംഗീതത്തെ ജീവാത്മാവ് ആയി കരുതിയവൾ ഇപ്പോഴൊന്നു മൂളാൻ കൂടി മറന്നു.

തൻ്റെ ദുര്യോഗത്തിൽ തന്നെ മാത്രം പഴിച്ചു കൊണ്ട് ഓരോ ദിവസവും തള്ളി നീക്കി’ രണ്ടു മാസം കഴിഞ്ഞപ്പോൾ അവൾ നടുക്കത്തോടെ മനസ്സിലായി തന്നിലുള്ള മാറ്റങ്ങളെ

മകൾ ഗർഭിണിയാണെന്നറിഞ്ഞ ആ അമ്മ നെഞ്ചു തകർന്ന് കരഞ്ഞു.
മൈഥിലിക്ക് മരവിപ്പ് മാത്രം ഇനിയും എന്തൊക്കെ അനുഭവിക്കണം

സ്ത്രീക്കു മാത്രം ലഭിക്കുന്ന അവാച്യമായ സൗഭാഗ്യം ഒരു കുഞ്ഞിന് ജന്മം നല്കുക സ്ത്രീ തൻ്റെ പുരുഷനിൽ പ്രണയത്താൽ സമർപ്പിതമായതിൻ്റെ ദിവ്യ നിമിഷം തനിക്കോ ഒരു മൃഗത്താൽ ആക്രമിക്കപ്പെട്ടതിൻ്റെ അവശേഷിപ്പ്…

ഇതേ സമയം ഇതെങ്ങനേലും നശിപ്പിച്ച് കോവിലകത്തിൻ്റെ മാനം കാക്കണം എന്ന ചിന്തയായിരുന്നു.
ഇതൊന്നുമറിയാതെ തൻ്റെ ഉദരത്തിൽ വളരുന്ന തുടിപ്പിനെക്കുറിച്ചു മാത്രമായി മൈഥിലിയുടെ ചിന്ത

ഓരോ ദിവസം കഴിയുംതോറും തൻ്റെ വയറ്റിലുള്ള ജീവൻ അവൾക്ക് സാന്ത്വനമായി മാറിക്കൊണ്ടിരുന്നു. അവളൊന്നു തീരുമാനിച്ചു ആരെ തിർത്താലും വളർത്തണം തൻ്റെ ജീവിതം ഈ കുഞ്ഞിനു വേണ്ടിയുള്ളതാണ്

ഇന്ദിരാഭായി മകളോടു പറഞ്ഞു നമ്മുക്കിതു വേണ്ട അച്ഛൻ നാളെ ഡോക്ടറുടെ അടുത്ത് കൂട്ടീട്ടു പോകും
ഇല്ല…. സമ്മതിക്കില്ല -മൈഥിലിശക്തമായി എതിർത്തു

എന്നാൽ ഇതു കേട്ടു വന്ന വാമദേവൻ ഈ നാശം പിടിച്ച ജന്തു ഇനി വേണ്ട നാളെ റെഡി ആയിക്കോ എൻ്റെ തീരുമാനത്തിൽ മാറ്റമില്ല അതു പറഞ്ഞിട്ട് അവളെ കനപ്പിച്ചൊന്നു നോക്കീട്ട് പുറത്തേക്ക് പോയി

എന്തോ തൻ്റെ കുഞ്ഞിനു വേണ്ടി ഏതറ്റം വരെ പോകുന്ന അമ്മയായി അവൾ…..
രക്ഷപെടണം എൻ്റെ ജീവിതത്തിൽ എനിക്കുള്ള ആശ്വാസം അതാണീ ജീവൻ ഇല്ല നശിപ്പിക്കില്ല അവൾ ഉറച്ചു തീരുമാനിച്ചു കൊണ്ട് എഴുന്നേറ്റു.

മൈഥിലി രാത്രിയാകാൻ കാത്തിരുന്നു ആരും പൂമുഖത്തില്ലെന്നു കണ്ടതും അവൾ ഇറങ്ങി നടന്നു
പൂമംഗലത്തെ മൈഥിലി ആകെ മാറിയിരിക്കുന്നു അവൾക്കുതന്നെ അത്ഭുതമായി

തൊട്ടാവാടിയായിരുന്നവൾ ഇന്ന് ഇരുട്ടിലൂടെ ലക്ഷ്യമില്ലാതെ നടന്നു.
അപ്പോഴാണ് കോവിലകത്തെ പഴയ പണിക്കാരനായിരുന്ന നാരായണൻ്റെ ചെറിയ വീട് കണ്ടത്.

അവൾ അങ്ങോട്ട് നടന്നു.

അവിടെ നാരായണനും ഭാര്യ കനകവും മകൻ മണികണ്ഠനുമാണുള്ളത്
നാരായണന് മൈഥിലിയെ കണ്ടതും അമ്പരപ്പായി കരഞ്ഞുകൊണ്ട് മൈഥിലി എല്ലാം തുറന്നു പറഞ്ഞു.

കുഞ്ഞുന്നാളിൽ മുതൽ കാണുന്ന തമ്പുരാട്ടിക്കുട്ടിയെ ഈ അവസ്ഥയിൽ കണ്ടപ്പോൾ അയാൾക്കും സങ്കടമായി.

നാരായണൻ കൈയ്യൊഴിഞ്ഞു

ഭയന്നിട്ടാകുഞ്ഞേ എന്തെങ്കിലും സഹായം ചെയ്താൽ എൻ്റെ കുടുംബത്തെ വെട്ടിയരിയും കൊച്ചു . പൊയ്ക്കൊള്ളു തൊഴുകൈയ്യോടെ കരഞ്ഞു യാചിച്ച അവളെ ഉപേക്ഷിക്കാൻ ആ പാവം പണിക്കാരനായില്ല. ആ രാത്രി തന്നെ തൻ്റെ മകനോടൊപ്പം അവരെ നാടുകടത്തി…..

ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് മൈഥിലി ഓർമ്മകളിൽ നിന്നുണർന്നത്
ഫോണെടുത്തതും കഥാകൃത്ത് ശിവദത്തതാണ്.

ഇന്ദ്രൻ്റെ ഫോണിൽ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് വിളിച്ചതാണ് ‘ ഇവിടെ ഇല്ലെന്നു പറഞ്ഞതും കോൾ കട്ടായി .

അപ്പോഴാണ് മൈഥിലി ഓർത്തത് തന്നെ ഇവിടെ വിട്ടേച്ചു പോയതാണ് ഇതുവരെ വന്നില്ലല്ലോ
ഇന്ദ്രനെ വിളിച്ചതും ഫോൺ സ്വിച്ച്ഡ് ഓഫ്

ഇതെവിടെപ്പോയി കിടക്കുന്നു ‘വല്ല കഥാചർച്ചയിലായിരിക്കും. കഥ കൊണ്ടിരുന്നാൽ പിന്നെ ഊണും ഉറക്കവും കാണില്ല.

എവിടെ ആയാലും ആ മനസ്സൊന് ആറിത്തണുത്താൽ മതിയാരുന്നു.

@@@@@@@@@@@@@@@@@@@

കാറിൽ കയറുന്നതിന് മുൻപ് തിരിഞ്ഞ് നോക്കിപ്പോയ ഇന്ദ്രൻ്റെ കണ്ണുകളിലെ പ്രണയം ഇപ്പോഴും തന്നെ കൊത്തിവലിക്കുന്ന പോലെ തോന്നി

യാദവി’ വല്ലാത്തൊരു നിർവൃതിയിലായിരുന്നു.
അന്നു രാത്രിയിൽ അവൻ്റെയൊരു കോളിനായി കണ്ണിൽ എണ്ണ കിട്ടിയില്ല വെള്ളവും ഒഴിച്ച് കാത്തിരുന്നു

എവിടുന്ന് ശങ്കരൻ വീണ്ടും ദാ.. അവിടെത്തന്നെ

ഇതിനെയൊക്കെ ഒന്നു റൊമാൻ്റിഫിക്കേഷൻ വരുത്താൻ എന്താ ചെയ്യണ്ടേ
കാണുമ്പോഴോ അസ്സൽ ഉമ്മർ തന്നെ വഷളൻ കേൾക്കണ്ട പഞ്ഞിക്കിടും

ഇനി തമ്പുരാനെ കോളേജിൽ വച്ച് കാണാം
യദു മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.

ചന്തു ഫുൾവോൾട്ടേജായി കാലത്ത് ഹാജരായി എന്താടി ഇന്ന് ആകപ്പാടെ ഒരു വെട്ടം കോളേജിൽ പോകുന്ന വഴി ചോദിച്ചു.

പെണ്ണ് നാണം വാരി വിതറുന്നു
ശ്ശെടാ!! ഇതും കൈവിട്ടോ
ഗായൂ ….അങ്ങയുടെ നല്ല കുഞ്ഞ് വഴി തെറ്റി

ടി… എനിക്കൊരു കാര്യം പറയാനുണ്ട്
പെണ്ണെന്തോ ഉരുണ്ട് കളിക്കുന്നുണ്ടല്ലോ

പറയെടി.. എന്താ?? ഞാൻ ചോദിച്ചു
അത്…. അഖിലേട്ടൻ.. ഇഷ്ടമാണെന്നു പറഞ്ഞു
ഞാൻ ഒന്നു ഞെട്ടി
രണ്ടും പക്വതയും കൂടി ചേരും

അവളെ അളക്കാനായി പറഞ്ഞു
ഇങ്ങേരെന്തു വഷളനാ…

അപ്പോഴേക്കും ആ മുമൊന്നു മങ്ങി
യ്യോ … ടി… അങ്ങനൊന്നും അല്ല അഖിലേട്ടൻ ഡീസൻ്റാ ചന്തു കവിളൊന്നു ചുവപ്പിച്ചു നാണത്താൽ .

എങ്ങനെ… എങ്ങനെ ഞാനൊന്ന് ആക്കി ചിരിച്ചു.
ഇതൊക്കെ എപ്പോ???
ഇവളെൻ്റെ കൂടെത്തന്നെ എപ്പോഴും ഉണ്ടായിരുന്നല്ലോ
നിൻ്റെ ആള് ആക്സിഡൻ്റായി കിടന്നപ്പോൾ അലറി വിളിച്ച് നീ പോയത് ഓർമ്മയില്ലേ

ദാ… ഇപ്പോൾ പോക്ക് പിടി കിട്ടി
ഇന്ദ്രൻ ആക്സിഡൻ്റായി കിടന്നപ്പോൾ എന്നെ മാത്രം ഇന്ദ്രൻ്റെ റൂമിലേക്ക് പറഞ്ഞു വിട്ടിട്ട് അവിടെ പുതിയ പണിപ്പുരയിലായിരുന്നല്ലേ

ഞാനെന്താ അഖിലേട്ടനെ കുറിച്ച് വിചാരിച്ചിരുന്നത് ഞങ്ങൾക്കായി പ്രൈവസി തന്നിട്ട് പാവം ചന്തുവിൻ്റെ കൂടെ നില്ക്കുവാണെന്ന്
ശരിയാക്കിത്തരാം ചെയർമാനേ…

എന്താടി തീറ്റ കിട്ടിയപ്പോഴേക്കും നീ വീണോ യദുചോദിച്ചു
ഇല്ല…. പക്ഷേ എനിക്കിഷ്ടമാണ്.
കുറച്ചു ടെസ്റ്റിങ് ഉണ്ട് അത് ഓകെ ആണെങ്കിൽ ഇഷ്ടം പറയും

ഇതെന്തു പിണ്ണാക്ക്
ടെസ്റ്റ് ചെയ്ത് നോക്കാൻ യദു ചോദിച്ചു. അപ്പോഴേക്കും കോളേജെത്തി

കഥാനായകൻ എത്തിയോന്നറിയാൻ പുള്ളിയുടെ രഥം നോക്കി അവിടെങ്ങും ഇല്ല ഇതെന്താ സമയത്തൊന്നും വരാത്തെ ഇവിടെ ഇങ്ങനൊരുത്തി ഉണ്ടെന്നുള്ള വല്ല വിചാരവും ഉണ്ടോ

ഇന്ദ്രൻ അന്ന് കോളേജിൽ എത്തിയതേയില്ല കൈയ്യുടെ മുറിവ് ഭേദമായില്ലായിരിക്കും
അന്നു രാത്രി ഒന്നു വിളിച്ചു നോക്കാൻ തന്നെ വിചാരിച്ചു.
കൈയ്യ്ക്ക് എങ്ങനെയുണ്ടന്ന് ചോദിക്കാം

അപ്പോൾ പിന്നെ വഴക്കു പറയില്ല.
കോൾ ചെയ്തപ്പോൾ സ്വിച്ച്ഡ് ഓഫ്

തൊട്ടടുത്ത ദിവസവും ഇന്ദ്രൻ കോളേജിലും എത്തിയില്ല ഫോണും സ്വിച്ച്ഡ് ഓഫ്
കൈയ്യ് ഇതുവരെയും ശരിയായി കാണില്ലേ യാദവി ടെൻഷനിലായി

മൂന്നാം ദിവസവും ഇന്ദ്രനെ യദുവിന് കാണാൻ സാധിച്ചില്ല.
ഇതെവിടാ ഇന്ദ്രാ ഇയാൾക്ക് മറ്റുള്ളവരുടെ വേദന അറിയില്ലല്ലോ ചുമ്മാ കളിപ്പിക്കല്ലേ ഇന്ദ്രാ.…

അഖിലേട്ടനോടു ചോദിച്ചപ്പോഴും ഒരറിവുമില്ലെന്നു പറഞ്ഞു
അന്ന് കോളേജിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അകത്ത് ആരുടെയൊക്കെയോ ഉച്ചത്തിലുള്ള സംസാരം വീട്ടിൽ നിന്നു കേട്ടു

വണ്ടി നിർത്തി അകത്തു വന്ന പ്പോൾ മൈഥിലി ആൻ്റി …
അച്ഛനും വീട്ടിലുണ്ട് അമ്മ ആൻ്റിയെ സമാധാനിപ്പിക്കുന്നു
എന്തോ പ്രശ്നമുണ്ടെന്ന് ആൻ്റിയുടെ കരഞ്ഞു തളർന്ന മുഖം കണ്ടപ്പോഴേ മനസ്സിലായി

ഇന്ദ്രൻ… എനിക്ക് ശരീരം തളരുന്നതുപോലെ തോന്നി
ആൻ്റി… ഇന്ദ്രൻ.. എനിക്കറിയില്ല എനിക്കറിയില്ല എൻ്റെ കണ്ണന് എന്തു പറ്റിയെന്ന് അറിയില്ല. ഭ്രാന്തിയെപ്പോലെ അവർ പുലമ്പിക്കൊണ്ടിരുന്നു.

പെട്ടെന്ന് ആ മുഖത്ത് രോഷം ആളിക്കത്തി “എൻ്റെ മോനേ നിങ്ങളു കൊന്നോ പറയ്.”….
ആൻ്റി…സത്യം പറ ഇന്ദ്രൻ വീട്ടിലില്ലേ…

ഇല്ല അവൻ പോകില്ല എന്നെ തനിച്ചാക്കിട്ടെങ്ങും പോകില്ല.
എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു

പിന്നെ ശാന്തമായി എന്നെ നോക്കിട്ട്
പറഞ്ഞു നീയവന് പ്രാണനാ മോളേ…

അവരു വലിയ വായിൽ കരഞ്ഞു അവൻ്റെ കാർ റോഡരികിൽ നിന്ന് പോലീസ് കണ്ടെത്തി ഇന്ദ്രനെ കാണാനില്ല’ എൻ്റെ കുഞ്ഞിന് എന്തു പറ്റിയോ

ഇതു കേട്ടതും യദു മരവിപ്പിൽ മൈഥിലിയെ കെട്ടിപ്പിടിച്ച് കരഞ്ഞു
മൈഥിലി വിഷ്ണുവർദ്ധൻ്റെ അടുത്തേക്ക് ചെന്നു. എൻ്റെ മകന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ വരും അന്ന് നിങ്ങളറിയും മൈഥിലി ആരാണെന്ന് …. ഒരു പെണ്ണിൻ്റെ സഹനത്തിന് കിട്ടിയ വരമാണവൻ
അവരുടെ കണ്ണുനീരിൽ പ്രപഞ്ചം പോലും കത്തിജ്വലിക്കുന്നതു പോലെ അതെ അവൾ അമ്മയാണ്….

തുടരും
ബിജി
മൈഥിലിയുടെ പാസ്റ്റ് കുറച്ചു സ്പീഡിൽ തീർത്തു. ഇനിയും കുറച്ചു കാര്യങ്ങൾ പുറത്തു വരാനുണ്ട് വഴിയേ അറിയാം
ഇന്ദ്രനെ കാണാനില്ല അതിനി എന്താവുമോ കുറച്ചു കാത്തിരിക്കാം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7

ഇന്ദ്രധനുസ്സ് : ഭാഗം 8

ഇന്ദ്രധനുസ്സ് : ഭാഗം 9

ഇന്ദ്രധനുസ്സ് : ഭാഗം 10

ഇന്ദ്രധനുസ്സ് : ഭാഗം 11

ഇന്ദ്രധനുസ്സ് : ഭാഗം 12

ഇന്ദ്രധനുസ്സ് : ഭാഗം 13