Wednesday, January 22, 2025
Novel

ഹരിബാല : ഭാഗം 14

നോവൽ
എഴുത്തുകാരി: അഗ്നി


പിറ്റേന്ന് ഇന്ദു വൈകിയാണ് എഴുന്നേറ്റതും.. എഴുന്നേറ്റയുടനെ തന്നെ തലേ ദിവസത്തെ ഓർമ്മകൾ അവളിൽ സുഖമുള്ളൊരു നോവായി പെയ്തിറങ്ങി…

തന്റെ കൂടെ ഇപ്പോഴും തന്റെ വിച്ചുവേട്ടൻ ഉള്ളതായി അവൾക്ക് തോന്നി…അവനോടുള്ള സ്നേഹം അവളുടെ ഹൃദയത്തിൽ നിറഞ്ഞുപൊന്തി..പക്ഷെ പൊടുന്നനെ അവന് കൊടുത്ത വാക്ക് അവൾക്കോർമ്മ വന്നു….

വിച്ചുവേട്ടന് ഇനി അമ്മൂട്ടന്റെ മാത്രം കുട്ടേട്ടനാകാൻ കഴിയില്ല എന്നുള്ള കാര്യം വേദനയോടെ ആണെങ്കിലും അവൾ ഉൾക്കൊള്ളാൻ ശ്രമിച്ചു…കൂടാതെ അവന് കൊടുത്ത വാക്ക് പാലിക്കണമെന്നും..

രാവിലെ തന്നെ അവൾ കുളിച്ചൊരുങ്ങി..വിച്ചുവിന്റെ അസ്ഥിതറയിൽ ചെന്ന് കുറച്ചുനേരം നിന്നു..അതിലൂടെ വീശിപോയ കുളിർതെന്നലിൽ അവൾക്ക് വിച്ചുവിന്റെ സാന്നിധ്യം അനുഭവപെട്ടു…

അവൾ അവിടെവച്ച് ഇനി എന്നും ഹരിയുടെ ഉത്തമ ഭാര്യയായിരിക്കുമെന്ന് ശപഥം ചെയ്തു…അത് വിച്ചുവിന് സന്തോഷം ഏകിയെന്നതുപോലെ അവിടെ നിന്ന ചെമ്പകത്തിൽ നിന്നും പൂക്കൾ അവളുടെ മേലേക്ക് വർഷിച്ചു.

അസ്ഥിതറയിൽ നിന്നും വന്ന ബാലയുടെ മുഖത്തെ പ്രസന്നത അച്ചായിയും അമ്മിയും വൈശുവും ശ്രദ്ധിച്ചു…അത് അവരുടെ മുഖത്തേക്കും പടർന്നു..അന്ന് രാവിലെ അവൾ അവിടെ പണ്ടത്തെതുപോലെ തന്നെ,സ്വന്തം വീടുപോലെ തന്നെ എല്ലാ കാര്യങ്ങളും ഓടി നടന്ന് ചെയ്യുന്നത് കണ്ട അവിടെയുള്ളവരുടെ കണ്ണുകൾ നിറഞ്ഞു..

അവൾ പഴയ ഇന്ദു ആയതുപോലെ തോന്നി അവർക്ക്..അതായിരുന്നു അവർക്ക് വേണ്ടത്..തലേന്ന് രാത്രി അവൾ ഒത്തിരി ചിന്തിച്ചെടുത്ത തീരുമാനം ആയിരിക്കും ഇതെന്ന് കരുതി അവർ സന്തോഷിച്ചു…

കുറച്ച് നേരത്തിന് ശേഷം സുധാകരൻ അവളെ കൂട്ടാനായി വന്നു..പോരാൻ നേരം അമ്മി അവളുടെ നെറുകയിൽ മുത്തം.വച്ച് അവളെ അനുഗ്രഹിച്ചു…ഇനിയും പരീക്ഷണങ്ങൾ ഒന്നും അവളുടെ ജീവിതത്തിൽ നൽകരുതേ എന്ന് അവർ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.

കാറ് മനയ്ക്കപ്പിള്ളിയുടെ ഗേറ്റ് കടന്നു..അവരെ കാത്തെന്നപോലെ ഹരിയുടെ ‘അമ്മ അവിടെ നിൽപ്പുണ്ടായിരുന്നു…

“ആഹാ..ഇത്ര വേഗം നിങ്ങളിങ്ങേത്തിയോ”..’അമ്മ അതും ചോദിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി..

ബാല ഓടിച്ചെന്നവരെ പുണർന്നു..
“ഞാൻ വേഗം ഇങ്ങെത്തിയമ്മേ…ഹരിയേട്ടൻ വിളിച്ചിരുന്നോ.. എപ്പോഴാ ഏട്ടൻ പോയത്..”
ഇതെല്ലാം പറയുമ്പോഴും അവളുടെ ഉള്ളിന്റെ ഉള്ളിൽ ചെറിയൊരു വിങ്ങൽ നിലനിന്നിരുന്നു…

“അവൻ അവിടെ എത്തിയെന്നും പറഞ്ഞ് ഇപ്പോൾ വിളിച്ചതെയുള്ളൂ..”

“ആഹാ…ഞാൻ പോയി വസ്ത്രം മാറിയിട്ട് വരാട്ടോ അമ്മേ…”

അവൾ അതും പറഞ്ഞുകൊണ്ട് മുകളിലേക്ക് പോയി…ഇടക്കെപ്പോഴോ ഒരു മിന്നായം പോലെ വിച്ചുവിന്റെ ഓർമ്മകൾ അവളിലേക്ക് വരാൻ തുടങ്ങിയപ്പോഴേക്കും അവൾ വിച്ചുവിന് കൊടുത്ത വാക്കിനു പുറത്ത് ആ ഓർമ്മകളെ ശാസിച്ചു നിറുത്തി…

“എഡോ…അവൾ മാറാൻ ശ്രമിക്കുന്നുണ്ടല്ലേ നമ്മുക്ക് വേണ്ടി..നമ്മുടെ ഹരിക്ക് വേണ്ടി..”
സുധാകരക്കുറുപ്പ് ഭാര്യയോട് പറഞ്ഞു..

“ഞങ്ങൾ സ്ത്രീകൾ അങ്ങനെയാ ഏട്ടാ..സാഹചര്യങ്ങളോട് വേഗം പൊരുത്തപ്പെടാൻ കഴിയും..ഉള്ളിലുള്ള എത്ര വലിയ വേദനകളെയും കടിച്ചമർത്തിക്കൊണ്ട്”

അവർ അതും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു…

ബാല മേരെ മുറിയിലേക്ക് ചെന്നു…അവൾ അന്നാണ് ആ മുറിയെല്ലാം കാണുന്നത്…ആ മുറിയിൽ ഒരു കബോർഡും സോഫയും കട്ടിലും മേശയുമായിരുന്നു ഉണ്ടായിരുന്നത്..

കബോർഡിന് മുകളിലായി കുറേയേറെ ട്രോഫികൾ അടുക്കിയൊതുക്കി വച്ചിരുന്നു…അതിന് ഇടത്തുവശത്തായി കുറേയേറെ മെഡലുകളും തൂക്കിയിട്ടിരുന്നു…കോളേജ് കാലഘട്ടത്തിൽ ഹരിയേട്ടൻ നല്ലൊരു കായികതാരമായിരുന്നല്ലോ എന്നവൾ ഓർത്തു…

അവൾ എല്ലാം നോക്കികണ്ടുകൊണ്ടിരുന്നപ്പോഴാണ് ഒരു ഡയറി അവളുടെ ശ്രദ്ധയിൽ പെട്ടത്…അതിന്റെ പുറത്ത് ഇങ്ങനെ എഴുതിയിരുന്നു…
“എന്റെ മാത്രം സ്വന്തം…”

അത് അവൻ അന്ന് പറഞ്ഞതുപോലെ തന്റെ മനം കീഴടക്കിയ ആ കുട്ടിയെക്കുറിച്ചുള്ളതായിരിക്കും എന്നവൾ ഊഹിച്ചു..മറ്റൊരാളുടെ ഡയറി എടുത്ത് വായിക്കുന്നത് തെറ്റാണെങ്കിൽ പോലും അത് ആരാണെന്നറിയാണുള്ള ആകാംക്ഷയിൽ അതെടുത്ത് വായിക്കാനായി കൈ നീട്ടി…

അപ്പോഴേക്കും അവളുടെ ഫോൺ അടിച്ചു ..ആ ഡയറി അതുപോലെതന്നെ അവിടെ വച്ചിട്ട് ഫോൺ എടുക്കാനായി ചെന്നു…

അവളുടെ ഉറ്റ കൂട്ടുകാരി ട്രീസയായിരുന്നു അവളെ വിളിച്ചത്…അവൾ പണ്ടേ നോക്കിവച്ചതുപോലെ തന്നെ മാത്‌സ് ഡിപ്പാർട്മെന്റിലുണ്ടായിരുന്ന അവരുടെ സാർ ജോയൽ കുരിശിങ്കൽ എന്ന അവളുടെ ജോചായനെ തന്നെ കെട്ടി ഇപ്പൊ ജോഷ്വായുടെയും ജോവാനയുടെയും അമ്മയാണ്….

ഒരു മണിക്കൂറോളം അവളോട് ഞാൻ സംസാരിച്ചിരുന്നു..സംസാരിച്ച് കഴിഞ്ഞ് കാൾ കട്ടാക്കിയപ്പോഴാണ് വേറൊരു കാൾ വന്നത്..നോക്കിയപ്പോൾ അജിതേട്ടനായിരുന്നു…

എനിക്കെന്തോ ആ കാൾ എടുക്കാൻ തോന്നിയില്ല…ഞാൻ കുട്ടേട്ടന്റെ വീട്ടിൽ നിന്നും ഇറങ്ങുന്നതിന് മുൻപേ അജിതേട്ടൻ വന്നിരുന്നു..ആരും കാണിക്കാത്ത ശ്രദ്ധയും നോട്ടവും ഒകെ കാണുമ്പോൾ എന്തോ വല്ലാത്തൊരു ദേഷ്യം.മനസ്സിൽ തോനുന്നു
.പക്ഷെ നമുക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ..അതുകൊണ്ട് അത് എടുക്കാതെ ഞാൻ ഫോൺ മാറ്റിവച്ചു..

അപ്പോഴേക്കും താഴെ നിന്നും ‘അമ്മ എന്നെ വിളിച്ചു….ഞാൻ താഴേക്കിറങ്ങി ചെന്നു..

“ആ..മോളെ..മോള് വൈകുന്നേരം അമ്പലത്തിൽ പോയിട്ട് വരണം കേട്ടോ…”

“ആ ശെരി അമ്മേ…”

അപ്പോഴാണ് അമ്മയുടെ കയ്യിൽ ചീരയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്…ഞാൻ വേഗം.തന്നെ അത് ചെന്ന് വാങ്ങി അരിയാൻ തുടങ്ങി..അപ്പോഴേക്കും ഏടത്തി എത്തിയിരുന്നു..ഏടത്തി വീണമോള്ടെ പ്ലെസ്‌കൂളിൽ പോയതായിരുന്നു..

പിന്നെ ഞങ്ങൾ മൂന്നുപേരും കൂടെ ഊണിന് തയ്യാറാക്കി…അതിനിടയിലെല്ലാം അവരുടെ വായിൽ നിന്നും ഏറ്റവും കൂടുതൽ വന്ന പേര് ഹരിയേട്ടന്റെ ആയിരുന്നു…
ആൾക്ക് ഒരു വിചിത്രമായ പ്രേമം ഉണ്ടായിരുന്നുവത്രെ…ആ വിചിത്രത്തിന്റെ അർത്ഥം എന്താണെന്ന് ചോദിച്ചിട്ട് മാത്രം ഏടത്തി പറഞ്ഞില്ല..

അങ്ങനെ ആ ദിവസവും കടന്നുപോകാറായി.. ഇതിനിടയിൽ രണ്ട് തവണകൂടെ അജിതേട്ടന്റെ കോളുകൾ വന്നിരുന്നു..എങ്കിലും ഞാൻ അതിലൊന്നും ശ്രദ്ധിക്കാതെ ഹരിയേട്ടന്റെ ഇഷ്ടങ്ങളൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…ഇടയ്ക്കൊക്കെ വിച്ചുവേട്ടൻ മനസ്സിലേക്ക് ഓടി വരുമെങ്കിലും അപ്പോൾ തന്നെ ഞാൻ ഏട്ടന് കൊടുത്ത വാക്ക് പതിന്മടങ്ങായി എന്റെ ഓർമ്മയിലേക്ക് വരും..എന്നാലും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ കുഴിച്ചുമൂടാൻ പറ്റാത്ത ഒരു വിങ്ങലായി വിച്ചുവേട്ടൻ ഇപ്പോഴും ഉണ്ടെന്നുള്ളതാണ് സത്യം…ആത്മാർത്ഥ പ്രണയമെപ്പോഴും അങ്ങനെയാണല്ലോ…ദൈവത്തിന്റെ ഓരോ വികൃതികൾ..

വൈകുന്നേരമായപ്പോൾ ഞാൻ അമ്പലത്തിലേക്ക് ചെന്നു..അവിടെ ചെന്നപ്പോൾ കഴിഞ്ഞ ദിവസം ഹരിയെട്ടൻ എന്നെ ഇവിടെ വച്ച് ചേർത്തു പിടിച്ചു കാര്യം ആണ് ഓർമ്മ വന്നത്..

ഞാൻ അമ്പലത്തിൽ.കയറി തൊഴുതു പ്രാർത്ഥിച്ചു…പിന്നെ അമ്പലത്തിന് ചുറ്റും വലം വെച്ചതിന് ശേഷം ഹരിയെട്ടന് വേണ്ടി കുറച്ച് വഴിപാടുകളൊക്കെ കഴിപ്പിച്ച് പ്രസാദം വാങ്ങി പുറത്തേക്കിറങ്ങി..എന്റെ മനസ്സിൽ ആ സമയം മുഴുവനും നിറഞ്ഞ് നിന്നിരുന്നത് ഹരിയേട്ടൻ മാത്രമായിരുന്നു…രാവിലെ ഏടത്തിയും അമ്മയും പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ ഓർത്തു…ഏട്ടന്റെ ചെറുപ്പത്തിലേ കുസൃതികളും കൂട്ടുകാരും അങ്ങനെയെല്ലാം…ഏട്ടന്റെ നഷ്ട്ട പ്രണയവും എല്ലാം പറഞ്ഞുട്ടോ…

അങ്ങനെ ഓരോന്ന് ആലോചിച്ചോണ്ട് നടക്കുന്നതിനിടയിലാണ് അങ്ങകലെ ബൈക്കിൽ ചാരി നിൽക്കുന്ന ആളെ ഞാൻ കണ്ടത്..അയാളെ കണ്ടതും അസാധാരണമായ ഒരു ഭയം എന്നിൽ ഉടലെടുത്തു….ചുറ്റും ആരും ഇല്ലാത്തത് എന്റെ ഭയത്തെ വർധിപ്പിച്ചു…

(തുടരും..)

 

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9

ഹരിബാല : ഭാഗം 10

ഹരിബാല : ഭാഗം 11

ഹരിബാല : ഭാഗം 12

ഹരിബാല : ഭാഗം 13