Saturday, January 18, 2025
Novel

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

നോവൽ
******
എഴുത്തുകാരി: അഫീന

പോകുന്ന വഴി മുഴുക്കെ പെണ്ണ് നിർത്താതെ സംസാരിച്ചോണ്ടിരിക്കെ. വേറാര് നമ്മടെ ഷാന കുട്ടി. കരഞ്ഞോണ്ടിരുന്ന ഞാൻ അവള്ടെ പൊട്ടത്തരങ്ങൾ കേട്ട് ചിരിച്ചു പോയി.

ഇവിടെ നമ്മടെ ആള് പഴേ പടി തന്നെ. കലിപ്പ്..
ഇതിനെ ഞാൻ എങ്ങനെ മെരുക്കി എടുക്കും എന്റെ റബ്ബേ..

എന്റെ വീട്ടിന്ന് കുറച്ചു ദൂരെയാണ് ഷാനുക്കടെ വീട്. ഒരു രണ്ട് മണിക്കൂർ യാത്ര ഇണ്ടാവും.
നാലരയോട് കൂടി അവിടെ എത്തി.
ആഡംബരങ്ങളൊന്നും ഇല്ലാത്ത ഇരു നില വീട്. പഴമയുടെ ചെറിയോരു ടച് ഉള്ള പുതിയ വീട് എന്ന് വേണം പറയാൻ.
ഫ്രണ്ടിൽ കുറച്ചു അതികം തന്നെ മിറ്റം ഉണ്ട്. പക്ഷെ ചെടികൾ ഒന്നും ഇല്ലാ. കുറച്ച് ഭാഗത്തു മാത്രം രണ്ട് മൂന്നു ചെടി ചട്ടികൾ ഉണ്ട്. വണ്ടി കയറി പോകുന്ന ഭാഗം മാത്രം ഭംഗിയായി കട്ട വിരിച്ചിട്ടുണ്ട്.

അങ്ങനെ വീടിന്റെ ഭംഗി ആസ്വദിച്ചോണ്ട് ഇരുന്നപ്പഴാ ഷാന വന്നു ഡോർ തുറന്നത്.

” ഇതെന്ത് നോക്കികൊണ്ടിരിക്കെ. ഇറങ്ങിയാട്ടേ രാജകുമാരി. ”

” രാജകുമാരിയാ ”

” ആ ഇനിയിപ്പോ ഇങ്ങളല്ലേ ഇവിടത്തെ രാജകുമാരി. എന്നെയൊക്കെ ഇനി ആര് മൈൻഡ് ചെയ്യാൻ ”

” അമ്പടി കുറുമ്പി. പെണ്ണിന് കുശുമ്പ് തൊടങ്ങീലോ. ഇവിടെ വാടി കാന്താരി ” എന്നും പറഞ്ഞു ഷാനുക്കടെ അമ്മായി ഓളെ പിടിച്ചോണ്ട് പോയി.
ഉമ്മ വന്നു സലാം പറഞ്ഞു എന്നെ കൈ പിടിച്ചു കയറ്റി.
” ഷാനാ, മോളെ ഇത്താത്താനെ റൂമിലേക്ക്‌ കൊണ്ട് പോ ” ഉമ്മയാണ്

വാ ഇത്താത്താന്നും പറഞ്ഞു പെണ്ണ് എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി. മുകളിൽ ആയിരുന്നു മുറി. മാറി ഉടുക്കാനുള്ള ചുരിതാർ എടുത്ത് തന്നിട്ട് പെണ്ണ് മുങ്ങി. ഓൾക് റെഡി ആവണത്രെ. ഒരേ ഒരു ഇക്കാക്കാടെ നിക്കാഹ് അല്ലേ. പെണ്ണ് തകർക്കുവാണ്.

ഞാൻ വേഗം പോയി ഫ്രഷ് ആയി വന്നു. മുടിയിക്കെ കോതി ഉണക്കി കൊണ്ടിരിക്കുമ്പോഴാ വാതിലിൽ മുട്ട് കേട്ടത്. വേഗം ഒരു ഷാൾ എടുത്തിട്ട് വാതിൽ തുറന്നു. ഷാനുക്കയാണ്.

” ആ ഇയാള് ഫ്രഷ് ആയോ. ഇനി ഞാൻ ഫ്രഷ് ആകട്ടെ ”

ഹോ സമാധാനം ഇത്രയെങ്കിലും പറഞ്ഞല്ലോ. ആള് വേഗം ഫ്രഷ് ആയി വന്നു.
” ഡോ, ഞാൻ താഴേക്ക് പോവേണ്. ഇവിടെ ഇയാളെ ഒരുക്കാൻ ആള് വരും ”

” ആ. ശെരി ഷാന വരില്ലേ ഒരുക്കാൻ നേരം ”

” ആ അവള് ഉണ്ടാകും. പിന്നെ നല്ലത് പോലെ ഒരുങ്ങണം കേട്ടോ. എന്റെ ഓഫീസിൽ ഉള്ളവരൊക്കെ വരും. രാവിലെ മേക്കപ്പ് ഒന്നും ചെയ്തില്ലേ. ഒരു ബ്യൂട്ടിഷനെ വെക്കാമായിരുന്നു. ”

” ബ്യൂട്ടീഷ്യൻ ഉണ്ടാര്ന്നു. എനിക്ക് ഓവർ മേക്കപ്പ് ഇഷ്ടോല്ല. അതൊണ്ട് ഞാനാ പറഞ്ഞേ ലൈറ്റ് മേക്കപ്പ് മതീന്ന് ”

” ആ എന്തായാലും റിസപ്ഷന് നല്ല മേക്കപ്പ് ഇട്ടോ. കൊളീഗ്സിന്റെ മുമ്പിൽ ഞാൻ കുറേ സങ്കൽപ്പങ്ങള് ഒക്കെ പറഞ്ഞു നടന്നതാ ”

” ഹ്മ്മ് ”
ആള് വേഗം പോയി. അല്ലാ ഇപ്പൊ പറഞ്ഞേന്റെ ഉദ്ദേശം ന്താ. ആ എന്തേലും ആകട്ടെ. ഇപ്പൊ റിസപ്ഷന് ഒരുക്കാൻ ആള് വരും. എന്ത് കോലം ആക്കോ എന്തോ..

കുറച്ചു കഴിഞ്ഞപ്പോ ഷാന ബ്യൂട്ടിഷാനെ കൊണ്ട് വന്നു. പിന്നെ ഒരു യുദ്ധം ആയിരുന്നു. ഡ്രസ്സ്‌ കണ്ടപ്പോ തന്നെ ഞമ്മള് ഞെട്ടി പണ്ടാരമടങ്ങി.
ആഷ് കളറിൽ നിറയെ കല്ല് വർക് ചെയ്ത ലെഹെങ്ങ. സ്കേർട് ടോപ് എന്ന് വേണ്ട ഷാളില് വരേ നിറച്ചും വർക്ക്‌. കണ്ണ് അടിച്ചു പോകും അത്രക്ക് തിളക്കം ഉണ്ട്. എനിക്കാണെങ്കി ഇങ്ങനെ തിളങ്ങണ ഡ്രെസ്സ് ഒന്നും ഇഷ്ടം അല്ല താനും.
എന്ത് ചെയ്യാനാ നുമ്മടെ ചെക്കന്റെ സെലെക്ഷൻ ആയി പോയില്ലേ…

ഷാനകുട്ടി നല്ല അടിപൊളി ഗൗൺ ആണ് ഇട്ടത്. ഒരുക്കിക്കഴിഞ്ഞു കണ്ണാടിയിൽ നോക്കിയപ്പോ എനിക്ക് എന്നെ തന്നെ മനസ്സിലായില്ല. ആകെ പുട്ടി അടിച്ചു വെച്ചെക്കെ. എന്ത്‌ ചെയ്യാനാ …

എല്ലാരും റെഡി ആയി വന്നിട്ട് എന്നെ താഴേക്ക് കൊണ്ട് വന്നു. ഷാനുക്കയും റെഡി ആയി നിക്കണുണ്ട്. ആഷും വൈറ്റും കോമ്പിനേഷൻ ഉള്ള ഷർവാണി ആണ് വേഷം. എന്നെ കണ്ട് ആളൊന്നു ചിരിച്ചു. ആ ചിരിയിൽ ലേശം കളിയാക്കാൻ ഇല്ലേ… ഏയ് ചിലപ്പോ എന്റെ തോന്നൽ ആയിരിക്കും.

എല്ലാവരും കൂടെ റിസപ്ഷൻ വെച്ച ഹാളിലേക്ക് പുറപ്പെട്ടു. പിന്നെ വീണ്ടും ഫോട്ടോ എടുപ്പും പരിചയപ്പെടലും. ഉപ്പയും ഉമ്മാമയും മാമീം മാമയും കുഞ്ഞോനും ആമീം മറ്റു ബന്ധുക്കളും എത്തീട്ടുണ്ട്. ദിവ്യയും അമ്മേം അച്ഛനും ചേട്ടായീം ചേച്ചിയും വന്നു ഫോട്ടോ ഒക്കെ എടുത്തു. ഹബീക്കയും അമ്മായീം വന്നൂട്ടോ.

അങ്ങനെ പരിപാടികളൊക്കെ കഴിഞ്ഞ് ആകെ ക്ഷീണിച്ചു തളർന്ന് നേരെ എന്റെ വീട്ടിലേക്. നിക്കാഹ് കഴിഞ്ഞ് ആദ്യ ദിവസം പെണ്ണിന്റെ വീട്ടിലാണ്. അങ്ങനെ ഉമ്മനോടും വാപ്പാനോടും നമ്മുടെ ഷാനകുട്ടിയോടും യാത്ര പറഞ്ഞു ഇറങ്ങി.

രാത്രി ഒരുപാട് വൈകിയാണ് വീട് എത്തിയെ. എല്ലാം അഴിച്ചു പറിച്ചു കളഞ്ഞ് റിയൽ ഐഷു ആവാൻ തിടുക്കമായിരുന്നു. ഷാനുക്കനേ അവിടെ കുട്ടി പട്ടാളങ്ങൾ വലഞ്ഞേക്കണേന്. അത് കണ്ടിട്ട് ഞമ്മക് ചിരി വരുന്നുണ്ടായിരുന്നു.

വേഗം റൂമിൽ പോയി ഫ്രഷ് ആയി. ഹോ പുട്ടി കഴുകി കളയാൻ ഒത്തിരി പാടുപെട്ട്. ഒരു ചുരിതാർ എടുത്തിട്ട് കണ്ണ് എഴുതി ഞാൻ താഴേക്ക് ചെന്നു.

അപ്പോഴും നമ്മുടെ പടകൾ ഷാനുക്കനെ വിട്ടിട്ടില്ല. അവസാനം മാമ വന്നു എല്ലാത്തിനേം ഓടിച്ചു. ഞാൻ ഷാനുക്കക്ക് റൂം കാണിച്ച് കൊടുത്തു. മാറാൻ ഉള്ള ഡ്രെസ്സും എടുത്ത് കൊടുത്തു. താഴേക്ക് വന്നു.

ആ നമ്മുടെ ദിവ്യ ഹാജർ. ചേച്ചി പെണ്ണ് വന്നില്ല. ഇത്രേം രാത്രി ആയില്ലേ അതാ. ഞാൻ ചെന്നപ്പോഴേക്കും എല്ലാം കൂടെ എന്നെ ഓരോന്ന് പറഞ്ഞു കളിയാക്കാൻ തുടങ്ങി. ആദ്യരാത്രിയെ കുറിച്ചുള്ള കമന്റ്‌ ആയിരുന്ന് കൂടുതലും.

പക്ഷെ എന്റെ മനസ്സിലേക്ക് ആദ്യം വന്നത് പുള്ളി സങ്കല്പത്തെ കുറിച്ച് പറഞ്ഞതാ. എന്റെ മുഖം മാറുന്നത് കണ്ടിട്ടാണെന്ന് തോന്നണു ദിവ്യ എന്നേം പിടിച്ചോണ്ട് കുറച്ചു മാറി നിന്നത്.

” ഡീ എന്ത് പറ്റി മുഖം എല്ലാം വാടി ഇരിക്കുന്നേ ”

ഷാനുക്ക പറഞ്ഞത് ഞാൻ അവളോട് പറഞ്ഞു.

” അതാണോ കാര്യം. അയ്യേ ഞാൻ വിചാരിച്ചു എന്തോ വെല്യ പ്രശ്നം ആണെന്ന്. എടി ചിലപ്പോ നിന്റെ കെട്ടിയോൻ നിന്നെ കളിയാക്കാൻ പറഞ്ഞതാവും. അതോർതോണ്ടും ഇരുന്ന് ആ പാവത്തിന്റെ ഫസ്റ്റ് നൈറ്റ്‌ കുളമാക്കരുത്. ”

“എടീ ദുഷ്ടേ മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി ഇരിക്കുമ്പോഴാ അവക്കടെ ഒരു ഫസ്റ്റ് നൈറ്റ്‌.”

” അതെന്തേ നിനക്ക് ഫസ്റ്റ് നൈറ്റ്‌ വേണ്ടേ ”

” ഓഹ് നിനക്ക് അതിന്റെ വിചാരം മാത്രേ ഉള്ളോ. ”

” അതെന്തേ നിനക്ക് ഫസ്റ്റ് നൈറ്റ്‌ വേണ്ടേ ”

” എടി പുല്ലേ തമാശിക്കാണ്ട് ഞാൻ പറയണ കേക്ക്. ഞാൻ പറയുന്നേന്റെ ഇടയിൽ ഒരക്ഷരം മിണ്ടി പോകരുത്. നിനക്ക് അറിയാലോ ഷാനുക്ക ഇത്രേം ദിവസം ആയിട്ടും എന്നോട് അധികം സംസാരിച്ചിട്ടില്ല. അധികം എന്നല്ല ഒട്ടും തന്നെ സംസാരിച്ചിട്ടില്ല. എന്നെ കുറിച്ച് ഷാനുക്കക്കോ അങ്ങേരെ കുറിച്ച് എനിക്കോ ഒന്നും അറിയില്ല.

ഉമ്മ വിളിക്കുമ്പോ പുള്ളിക്കാരന്റെ കാര്യങ്ങളൊക്കെ ചോദിക്കാന്ന് വിചാരിക്കും. പക്ഷെ ഷാനുക്ക വിളിക്കാറുണ്ട് സംസാരിക്കാറുണ്ട് എന്നൊക്കെയാ എല്ലാരോടും പറഞ്ഞേക്കണേ. പിന്നെങ്ങനാ.

എനിക്ക് പണ്ട് തൊട്ട് പ്രേമിച്ചു കെട്ടണം എന്നായിരുന്നു ആഗ്രഹം. അത് നിന്നെക്കാളും നന്നായി വേറെ ആർക്കും അറിയില്ലല്ലോ. പക്ഷെ അതിനുള്ള ചാൻസ് കിട്ടിയില്ല. നിക്കാഹ് ഉറപ്പിച്ചപ്പോ ഇനി പ്രേമിക്കലോന്ന് വിചാരിച്ചതാ.

പക്ഷേങ്കി പുള്ളി ഒന്നു മൈൻഡും കൂടി ചെയ്യാണില്ല. പുള്ളിക്കാരന് എന്നെ ഇഷ്ടം അല്ലെന്ന് തോന്നണു. അല്ലെങ്കി ആരെങ്കിലും ഇങ്ങനെ ചെയ്യോ. എന്നോട് മിണ്ടാൻ തന്നെ താല്പര്യം ഇല്ലാത്ത പോലെയാ.

എനിക്കും ഉണ്ട് മാര്യേജ് ലൈഫിനെ കുറിച്ച് കുറേ സങ്കല്പങ്ങൾ. എല്ലാരും പറയും എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് ആണെന്ന്. അങ്ങനെ അഡ്ജസ്റ്മെന്റിൽ മാത്രം കൊണ്ട് പോകേണ്ടതാണോ ഒരു ദാമ്പത്യ ജീവിതം.
അങ്ങനെ ആയ അതൊരു ലൈഫ് ആണോ. വെറും അഭിനയമല്ലേ. ”

” ഡി എല്ലാരുടേം സ്വഭാവം ഒരു പോലെ ആവില്ലല്ലോ. ചിലപ്പോ നിന്റെ കെട്ടിയോന് അങ്ങനെ സംസാരിക്കാൻ ഒന്നും അറിയില്ലായിരിക്കും.

നോക്കിക്കോ ഇന്ന് കഴിയുമ്പോ എല്ലാം ശരിയാകും. ഇന്ന് തന്നെ നിന്റെ ഈ സങ്കൽപ്പങ്ങളും പൊക്കി പിടിച്ചോണ്ട് നിക്കരുത്. ഇന്ന് പുള്ളി എന്തിനെകിലും മുതിരുവാണെങ്കി പറ്റില്ലെന്ന് പറഞ്ഞേക്കരുത്. പിന്നെ അതൊരു ബുദ്ധിമുട്ടാകും ”

” അയ്യാ രണ്ട് കെട്ടി പരിചയം ഉള്ള പോലെ ആണല്ലോ നിന്റെ വർത്താനം കേട്ടാ രണ്ട് കെട്ടിയ പോലെ ഉണ്ടല്ലോ ”

” ഹി ഹി അതെ നമ്മടെ ക്ലാസ്സിലെ കല്യാണം കഴിഞ്ഞ പിള്ളേര് കഥ പറയുമ്പോഴേ കേക്കണം. അതെങ്ങനാ അങ്ങനെ എന്തേലും കേൾകുമ്പോളേക്കും ഓടില്ലേ നീ ”

” ഓ അതൊന്നും എനിക്ക് കേക്കണ്ട. ഹ്മ്മ്. ഓരോ പൊട്ടത്തരങ്ങൾ. എടി എന്റെ ഒരിത് വെച്ച് കല്യാണം എന്ന് വെച്ചാ രണ്ട് ശരീരം ഒന്നു ചേരുന്നതല്ല രണ്ട് മനസ്സ് ഒന്നു ചേരുന്നതാ.

എങ്കിലേ ആ വിവാഹ ബന്ധം നല്ലതാവുള്ളു. അല്ലെങ്കി എല്ലാം വെറും അഭിനയമാകും.

പരസ്പരം മനസ്സിലാക്കി പ്രണയിച്ചു അതിന് ശേഷം ശരീരം കൊണ്ട് ഒന്നാവണം അതാ എന്റെ ആഗ്രഹം. അല്ലെങ്കിലും പരസ്പരം ഒന്നും അറിയാത്ത ആളുടെ കൂടെ എങ്ങനെയാടി കിടക്കണേ. ”

” ഓ നീയും നിന്റെ ഒരു സങ്കൽപ്പോം. കാര്യം ഒക്കെ ശെരി തന്നെയാ. പക്ഷെ എല്ലാരും അങ്ങനെ ചിന്തിക്കണം എന്നില്ലല്ലോ. ഹാ നീ എന്തായാലും നിന്റെ കെട്യോനോട് സംസാരിച്ചു നോക്ക്. ”

” ഹ്മ്മ് ”

അങ്ങനെ ഒരു ഗ്ലാസ്‌ പാലും കൊണ്ട് നമ്മള് റൂമിലേക്ക് ചെന്നു. ചെന്നപ്പോ ചെക്കനുണ്ട് ഫോണിൽ തോണ്ടി കൊണ്ടിരിക്കാണ്. എന്നോട് മിണ്ടാൻ നേരമില്ല ഫോൺ നോക്കികൊണ്ടിരിക്കാൻ ഒരു കൊഴപ്പോം ഇല്ലാ.
എന്തോ ആളോട് മിണ്ടാൻ പേടി ആകുന്ന പോലെ

” ഷാനിക്ക പാല് ”

” ആ അതവിടെ വെച്ചോ എനിക്ക് ഇഷ്ടമല്ല പാല് ”

” ആ ”

എന്ത് ചെയ്യൂന്ന് ആലോചിച്ചു നിക്കുമ്പോഴാ ഷാനിക്ക സംസാരിച്ചു തുടങ്ങിയത്.

” ആയിഷ എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്. സമാദാനത്തിൽ കേൾക്കണം ”

എന്റെ റബ്ബേ ന്താണീ പഹയൻ പറയാൻ പോണത്. വെറുതെ ടെൻഷൻ അടിപ്പിക്കാതെ അങ്ങട് പറഞ്ഞൂടെ. ഇങ്ങനെ ജനല് തുറന്നിട്ട് പുറത്തേക്കും നോക്കികൊണ്ടിരിക്കാനെന്തിനാ.

” എന്താ പറയാനുണ്ടെന്ന് പറഞ്ഞേ ”

” അത് ഞാൻ പറയാൻ പോകുന്നത് ഇയാള് എങ്ങനെ എടുക്കും എന്നറിയില്ല. ഞാൻ നേരത്തെ പറഞ്ഞല്ലോ കുറച്ചു കോൺസെപ്റ് ഒക്കെ ഉള്ള ആളായിരുന്നു ഞാൻ. തന്നെ കാണാൻ വന്നപ്പോ എനിക്ക് തന്നോട് അങ്ങനൊരു ഫീലിംഗ് തോന്നിയില്ല.

ലൈക്‌ ഒരാളെ കാണുമ്പോ തന്നെ തോന്നില്ലേ ഇവൾ എനിക്കുള്ളതാണെന്ന്. അങ്ങനെ ഒന്നും നിനക്ക് തോന്നിയില്ല.

ബട്ട്‌ ഉമ്മക്കും വാപ്പാക്കും തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു.

ഞാൻ കുറേ എതിർത്തു നോക്കി അവര് സമ്മതിച്ചില്ല. എന്റെ സമ്മതം ഇല്ലാതെയാണ് ബാക്കി ഉറപ്പിക്കലും പരിപാടിയും ഒക്കെ നടന്നത്. പിന്നെ ഞാൻ അക്‌സെപ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പറ്റുന്നില്ല.

എനിക്ക് കുറച്ച് കാന്താരി ടൈപ് പെണ്ണിനെയാ ഇഷ്ടം. പിന്നെ കുറച്ചു മോഡേണും. തന്നോട് ആദ്യം സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി താനൊരു അയ്യോ പാവം ടൈപ് ആണെന്ന്. അതാ പിന്നെ അതികം സംസാരിക്കാതിരുന്നേ. പിന്നെ ഓഫീസിൽ തിരക്കും ഉണ്ടായിരുന്നു. ”

” ഷാനുക്ക ഇത് നിങ്ങക്ക് അന്നേ പറയാമായിരുന്നില്ലേ. ഇവിടെ വരേ എത്തിക്കേണ്ട കാര്യം ഉണ്ടോ. ഇനിയിപ്പോ ന്ത്‌ ചെയ്യും. ”

” താൻ ടെൻഷൻ ആവാതെ. ഞാൻ പറഞ്ഞു വന്നത് എനിക്ക് കുറച്ചു ടൈം വേണം. കെട്ടിയ പെണ്ണിനെ ഉപേക്ഷിക്കൂന്നല്ല ഞൻ പറഞ്ഞേ.

എനിക്ക് കുറച്ച് ടൈം വേണം. എല്ലാത്തിനോടും ഒന്നു പൊരുത്തപ്പെടാൻ.
അത് വരേ ഒന്നു കാത്തിരിക്കാമോ. ഞാൻ ട്രൈ ചെയ്യുന്നുണ്ടെടോ തന്നെ ഇഷ്ടപ്പെടാൻ. എന്നെ മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു.

അത് വരേ നമുക്ക് ഫ്രെണ്ട്സ് ആയിരിക്കാം. പരസ്പരം നമുക്ക് രണ്ട് പേർക്കും മനസ്സിലാക്കേം ചെയ്യാം. താൻ എന്ത് പറയുന്നു ”

” ഒക്കെ. ഞാൻ ഇത് എങ്ങനെ പറയൂന്നു വെച്ച് ഇരിക്കേർന്നു. എനിക്ക് സമ്മതം. ”

“ശെരി എന്നാ കിടന്ന് ഉറങ്ങയിരുന്നു. ഇവിടെ സോഫ ഒന്നും ഇല്ലല്ലോ. ഒരു കട്ടിലിൽ കിടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ ” ഷാനുക്ക

” ബുദ്ധിമുട്ട് ഒന്നും ഇല്ലാ. പക്ഷേങ്കി വേണ്ട. ഞാൻ താഴെ കിടന്നോളാം. ”

” വേണ്ടെടോ നമ്മള് ഇപ്പൊ ഫ്രണ്ട്‌സ് അല്ലേ. അപ്പൊ ബെഡ് ഷെയർ ചെയ്യുന്നതിൽ എനിക്ക് കുഴപ്പം ഒന്നും ഇല്ല. വേണമെങ്കിൽ തലയിണ വെക്കാം. ”

താഴെ വിരിക്കാനെടുത്ത ബ്ലാങ്കെറ്റ് ബെഡിൽ മതിൽ കെട്ടി ഉറങ്ങാൻ കിടന്ന്. എന്തോ ഒരു ആശ്വാസം തോന്നി. രണ്ട് കാരണങ്ങൾ കൊണ്ടാണേലും ഞാൻ പറയാൻ ഉദേശിച്ചത്‌ തന്നെ ആണല്ലോ ഷാനുക്കയും പറഞ്ഞേ.

എങ്കിലും ഇനി എന്താകും എന്നൊരു ആശങ്ക കൂടി ഉണ്ടായിരുന്നൂട്ടോ. ഷാനുക്കക്ക് എന്നെ സ്നേഹിക്കാൻ പറ്റിയില്ലെങ്കിലോ എന്നോർത്തു.

രണ്ടു ദിവസത്തെ ഉറക്കമൊഴിച്ചിലും ഇന്ന് രാവിലെ തൊട്ടുള്ള നിൽപ്പും എല്ലാം കൊണ്ട് ആകെ ക്ഷീണിച്ചിരുന്നത് കൊണ്ട് വേഗം ഉറങ്ങി പോയി.

@@@@@@@@@@@@@@@@@@@@@@@@

രാവിലെ എണീറ്റ് കുളിയൊക്കെ പാസ്സാക്കി നിസ്കരിച്ചിട്ടു ഞാൻ താഴേക്ക് ചെന്ന്. ഇപ്പോഴും ആള് നല്ല ഉറക്കത്തിലാ. താഴേക്കു ചെന്നപ്പോ തൊട്ട് തുടങ്ങി ഓരോരുത്തരുടെ ഒലക്കമേലെ ആക്കി ചിരി. അതാണ് സഹിക്കാൻ പറ്റാത്തെ.

ഞാൻ വേഗം റൂമിലേക്ക്‌ പോയി. ആൾക് പാല് ഇഷ്ടം അല്ലല്ലോ ഇനി പാലൊഴിച്ച ചായ കുടിക്കുമോ ആവോ. എന്തായാലും ചോദിച്ചിട്ട് ചെയ്യാം.

ഞാൻ ചെന്നപ്പോ എണീറ്റ് ഇരിപ്പുണ്ട്. ഫോണിലും കുത്തികൊണ്ടിരിക്കേണ്.

” ഷാനിക്കാ ഇങ്ങള് ചായ കുടിക്കോ. അല്ല പാല് ഇഷ്ടം അല്ലെന്ന് പറഞ്ഞല്ലോ അതാ ചോദിച്ചേ. ”

” എനിക്ക് ബ്ലോക്ക്‌ ടീ മതി. ഇപ്പൊ വേണ്ട ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോ മതി. ”

” ആ ശെരി. എന്നാ ഫ്രഷ് ആയി വന്നോ. ഡ്രെസ്സ് ഒക്കെ എടുത്ത് വെച്ചിട്ടുണ്ട് ”

ഷാനുക്ക കുളിക്കാൻ കേറിയപ്പോ ഞാൻ ഫോണെടുത്തു ദിവ്യയെ വിളിച്ചു. അവള് എന്തേലും ചോദിക്കുന്നതിനു മുമ്പ് ഇവിടേക്ക് വരാൻ പറഞ്ഞു.

ഫുഡ്ഡ് കഴിച്ചു കഴിഞ്ഞ് അടുത്തുള്ള ബന്ധുക്കളുടെ വീട്ടിലൊക്കെ പോയി വന്നപ്പോഴേക്കും ദിവ്യ എത്തി. അവളേം പിടിച്ചോണ്ട് ഞാൻ ബാൽക്കണിയിലേക്ക് പോയി.

” ഡീ നീ എന്തിനാ എന്നെ ഇങ്ങോട്ടേക്കു പിടിച്ചോണ്ട് വന്നേ, എന്തിനാ വരാൻ പറഞ്ഞേ എന്തേലും പ്രശ്നം ഉണ്ടായാ”

” ഒന്നു നിർത്തി നിർത്തി ചോദിക്കടി ”

” ആ എന്നാ പറ ”

” ആ ഇന്നലത്തെ കാര്യം പറയാനാ വരാൻ പറഞ്ഞേ. ”

” നീ പറഞ്ഞോ ആളോട്. അതോ ഒന്നും മിണ്ടാതെ ഇരുന്നാ ”

” ഇല്ലെടി ഞാൻ പറയാൻ ഇരുന്നത് അങ്ങേര് പറഞ്ഞേടി ”

” എന്തോന്ന് ”

” ടി പരസ്പരം മനസ്സിലാക്കിയത് പുതിയ life തുടങ്ങിയ മതീന്ന് ”

” ഹോ ഇപ്പോഴാ സമാദാനം ആയെ. നീ ഇനി പറഞ്ഞു കുളമാക്കുമോ എന്നായിരുന്നു എന്റെ പേടി ”

” ഒന്നു പോടീ, കാര്യം പുള്ളിക്കാരൻ അങ്ങനെ പറഞ്ഞപ്പോ ആശ്വാസം ഒക്കെ തോന്നിയെങ്കിലും കാരണം കേട്ടപ്പോ എന്തോ ഒരു വല്ലായ്ക ”

” എന്ത് പറ്റിയെടി, പേടിപ്പിക്കാതെ കാര്യം പറ ”

” ഞാൻ പറഞ്ഞില്ലെരുന്നോ നിന്നോട് ഷാനുക്കക്ക് എന്നെ ഇഷ്ടം അല്ലാന്നാ തോന്നണെന്ന്, അത് തോന്നലല്ലെടി സത്യമാ ”

” നീ എന്തുവാടി പറയാനേ. ഇഷ്ടമല്ലെങ്കി പിന്നെ കെട്ടിയെന്തിനാ ”

” അത് വീട്ടിലുള്ളോര് നിർബന്ധിച്ചിട്ടാ കിട്ടിയെന്ന്. അത് കൊണ്ട് കുറച്ചു ടൈം വേണംന്ന് ”

” നീ പേടിക്കണ്ട എല്ലാം ശരിയാകും. നിനക്കും അത് തന്നെ അല്ലെർന്നോ ആഗ്രഹം. ഇനിയിപ്പോ നിങ്ങൾ പ്രേമിച്ചു പൊളിക്ക് മുത്തേ. ”

” ഹി ഹി അങ്ങോട്ട് ചെന്നാ മതി. ഇന്നലെ സോഫ്റ്റ്‌ ആയിട്ടാണ് സംസാരിച്ചെങ്കിലും പതിവ് കലിപ്പ് മോത്ത് വന്നിട്ടുണ്ട്. ”

” അതൊക്കെ നീ വിചാരിച്ചാ മാറും. എന്തായാലും നിന്റെ കെട്യോനെ കറക്കി എടുക്കാൻ അവിടത്തെ ഉമ്മേം വാപ്പേം നിന്റെ കൂടെ ഉണ്ടാകും. ഷാന കുട്ടി എന്തായാലും കാണും. ”

” അതൊർക്കുമ്പോ ഒരു സമാദാനം ഒക്കെ ഉണ്ട്.”

“അപ്പൊ എങ്ങനെയാ മുത്തേ പൊളിക്കല്ലേ ”

” പിന്നില്ലാ നമ്മള് പൊളിച്ചടക്കും ”

അങ്ങനെ വൈകുന്നേരം ആയി. ഇന്ന് തന്നെ പോണം ഷാനുക്കടെ വീട്ടിലേക്. ഹബീക്കയും ചേട്ടായീം കൂടിയാ കൊണ്ടാക്കണേ.

എല്ലാരേം കെട്ടിപ്പിടിച്ചു കരഞ്ഞു. അത്രേം നേരം കളിയാക്കി കൊണ്ടിരുന്നെങ്കിലും ഇറങ്ങാൻ നേരം ദിവ്യ നല്ല കരച്ചിൽ ആയിരുന്നു.

പോകാൻ നേരം മാമിയോട് യാത്ര പറഞ്ഞു. ഒന്നു മൂളിയത്തല്ലാതെ ഒന്നും പറഞ്ഞില്ല. എന്നെ നോക്കിയും കൂടെ ഇല്ലാ.
ഇറങ്ങാൻ നേരം നമ്മുടെ രണ്ടു കുരിപ്പുകളും കൂടെ കയറി.

അങ്ങനെ ഞമ്മള് ഞമ്മടെ ചെക്കന്റെ വീട്ടിലേക് പോവാണ് സൂർത്തുക്കളെ…..
ബാക്കി അങ്കം ഇനി അവിടെയാണ്.
എന്റെ ചെക്കനെ കറക്കി എടുക്കാൻ എന്തൊക്ക കാണിച്ചുകൂട്ടണം ആവോ….
പടച്ചോനേ ഇങ്ങള് കാത്തോളീ…..

തുടരും

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4