Wednesday, January 22, 2025
Novel

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 48

നോവൽ
എഴുത്തുകാരി: അമൃത അജയൻ


നിവയുടെ ഫോണാണ് ശബ്ദിച്ചത് … മയി അതെടുത്തു നോക്കി …
നിവ സേവ് ചെയ്തിട്ടില്ലാത്ത ഏതോ നമ്പറിൽ നിന്നാണ് കാൾ … അവൾ നിവയെ നോക്കി … അവളും ഫോണിലേക്ക് തുറിച്ചു നോക്കി നിൽപ്പാണ് ..
” ബെഞ്ചമിനല്ല …. ബട്ട് ” മയി സംശയത്തോടെ പറഞ്ഞു … ……….
അവളുടെ വാക്കുകളിൽ ഒരപകട സൂചനയുണ്ടായിരുന്നു …
റിങ്ങ് കഴിയും മുൻപേ മയി കോൾ ബട്ടണിൽ വിരലമർത്തി ചെവിയോടടുപ്പിച്ചു …
മറുവശത്ത് നിന്ന് ഒരമർത്തിയ ചിരിയാണ് ആദ്യം കേട്ടത് …
” നിവ രാജശേഖർ …………..”
കൊല്ലുന്ന ചിരിയുടെ അകമ്പടിയോടെ അജ്ഞാതൻ മുരണ്ടു …
മയി മറുപടി പറയാൻ തുടങ്ങിയതും അതിനു തടയിട്ടെന്നവണ്ണം അജ്ഞാതന്റെ പതിഞ്ഞ സ്വരം അവളുടെ വീണ്ടുമവളുടെ കാതിൽ വീണു …
” അല്ല …. ദയാമയി ….. ദയാമയി നന്ദകുമാർ … റൈറ്റ് ……..?”
മയിയുടെ നെറ്റിയിൽ ചുളിവു വീണു … തന്റെ സർട്ടിഫിക്കറ്റുകളിൽ മാത്രമാണ് ദയാമയി നന്ദകുമാർ എന്നുള്ളത് …
താൻ സ്വയം ഇൻട്രൊഡ്യൂസ് ചെയ്യുന്നത് ദയാമയി എന്ന് മാത്രമാണ് .. അടുപ്പമുള്ളവർക്കു പോലും തന്റെ ഫുൾ നെയിം അറിയാനിടയില്ല …
” ഹലോ ……… ആർ യു ദേർ ………” മറുപടിയൊന്നും കിട്ടാഞ്ഞതിനാൽ അയാൾ ഒരു റോബോർട്ട് എന്ന പോലെ ഉച്ചരിച്ചു …
” ഹലോ ………. ” മയി തിരിച്ച് ഹലോ പറഞ്ഞു ….
” ദയാമയി ….?”
” യാ ……… ഹു ആർ യു ? “
” ണോ ….ണോ …..ണോ ……. ഡോണ്ട് ആസ്ക് ക്വൊസ്റ്റ്യൻസ് ടു മി … എനക്കത് ഇസ്തമല്ല …..”
അയാളുടെ മലയാള ഉച്ചാരണത്തിൽ നിന്ന് വിളിച്ചയാൾ മലയാളിയല്ലെന്ന് മയി ഊഹിച്ചു …
അവൾ മിണ്ടാതെ നിന്നു … എന്താണ് വേണ്ടതെന്ന ചിന്തയിലായിരുന്നു അവൾ .. പെട്ടന്ന് മയി ഫോണെടുത്ത് കോൾ റെക്കോർഡിംഗിലാണോ എന്ന് നോക്കി ..
മുൻപൊരിക്കൽ നിവയോട് കോൾറിക്കോർഡിംഗ് ആക്ടീവാക്കിയിടാൻ മയി പറഞ്ഞിരുന്നു … അവളത് അക്ഷരംപ്രതി അനുസരിച്ചിരുന്നു ..
മയി ഫോൺ തിരികെ കാതോട് ചേർത്തു …
” ദയാമയി ……..” അജ്ഞാതൻ വിളിച്ചു …
” പറഞ്ഞോളൂ …….”
” ഒറു കോംപ്രമൈസിന് റെഡിയാണോ …? ” അയാളുടെ കൗശല കണ്ണുകൾ മയി മനസിൽ കണ്ടു …
” എന്ത് കോംപ്രമൈസ് ………”
അഞ്ജാതൻ അമർത്തിച്ചിരിച്ചു …
” ഐ നോ .. ഐ നോ യൂ ആർ വെരി … വെരി സ്മാർട്ട് .. ബട്ട് …. ഡോണ്ട് പ്ലേ വിത് മി …….. ” അതൊരു വാർണിംഗാണെന്ന് മയിക്ക് തോന്നി ….
അവൾ മിണ്ടാതെ നിന്നു …
” നീ ഇത് പോലൊറു കോൾ പ്രതീഷ്ച്ചിർന്നൂന്ന് എനക്കറിയാം ..
അത് ആരിക്ക് വേന്റിയാണിന്നും എണക്കറിയാം …. ണീ കാത്തിർന്ന കോള് തന്നെയാണിത് … നാൻ ചോദിക്കുന്നത് നീ ഒറു കോംപ്രമൈസിന് തയ്യാറാണോ എന്നാണ് ..
ഇന്നലെ നീ അങ്ങനൊരു കാറ്യം സൂചിപ്പിച്ചിറുന്നു ബഞ്ചമിനോട് … ” അയാൾ ചെറുതായി ചിരിച്ചു ….
” ഹി ഈസ് മൈ ബോയ് ….” അത് പറയുമ്പോൾ അയാളുടെ വാക്കുകളിൽ അഭിമാനം തുളുമ്പുന്നത് മയി തിരിച്ചറിഞ്ഞു ..
” പറഞ്ഞോളു …….” മയി അർത്ഥസമ്മതം പോലെ പറഞ്ഞു …
” പറയാം … അതിനു മുൺപ് നീ നിന്റെ മെയിൽ ഒന്ന് ചെക്ക് ചെയ്യൂ … ” അയാൾ നിർദ്ദേശിച്ചു …
മയിയുടെ കഴുത്തിലൂടെ വിയർപ്പ് ചാലിട്ടു .. അവളറിയാതെ തന്നെ ഒരു ഭയം അവളെ വലയം ചെയ്തിരുന്നു … ധൈര്യമൊക്കെ ചോർന്നു പോകുന്നതു പോലെ …
അവൾ മുഖം അമർത്തി തുടച്ചു കൊണ്ട് ടീപ്പോയിലിരുന്ന ലാപ്പിലേക്ക് നോക്കി .. പിന്നെ ചെയറിലേക്ക് വന്നിരുന്ന് മെയിൽ ബോക്സ് ഓപ്പൺ ചെയ്തു …
രാഘേശജാരാവിൻ20 എന്ന ജിമെയിൽ ഐഡിയിൽ നിന്ന് പുതിയൊരു മെയിൽ വന്നു കടപ്പുണ്ടായിരുന്നു ..
” മെയിൽ നോക്കിയോ …….” ഉടൻ തന്നെ കൊല്ലുന്ന ചിരിയുടെ അകമ്പടിയോടെ ഫോണിൽ നിന്ന് ചോദ്യം വന്നു ..
മയി ഞെട്ടിപ്പോയി …
” ആ …………” അവൾ യാന്ത്രികമായി പറഞ്ഞു …
” റാഘേശജാറാവിൻ20 എന്ന മെയിൽ ഐഡിയിൽ നിന്ന് നിണക്കൊരു മെയിൽ വന്നിട്ടുണ്ട് .. അതൊന്നു റ്റുറന്നു നോക്ക് …. ” അയാൾ ആജ്ഞാപിച്ചു …
ആ മെയിൽ ഓപ്പൺ ചെയ്തു അതിലൂടെ കണ്ണോടിച്ച മയിയുടെ ശ്വാസം നിലച്ചു … നിവയുടെ ഫോട്ടോസും വീഡിയോസുമായിരുന്നു അത് .. ഒരിക്കൽ കൂടി അതിലേക്ക് നോട്ടമയയ്ക്കാനുള്ള ശേഷി മയിക്കില്ലായിരുന്നു …
തന്റെ കുഞ്ഞനുജത്തിയെ …..
മയിയുടെ കാലും കൈയും വിറച്ചു … തൊണ്ട വറ്റിവരണ്ടു … അവൾ മുഖമുയർത്തി നിവയെ നോക്കി … ബാൽക്കണിയുടെ അരഭിത്തിയിൽ ചാരി മയിയെ നോക്കി ഉദ്വോഗത്തോടെ നിൽക്കുകയായിരുന്നു അവൾ ..
മയിയുടെ മുഖഭാവം കണ്ട നിവ , അവൾക്കടുത്തേക്ക് വരാൻ തുനിഞ്ഞതും അവൾ മെയിൽ ബോക്സ് ക്ലോസ് ചെയ്തു കളഞ്ഞു …
നിവ മയിയുടെ അരികിൽ വന്ന് സ്ക്രീനിലേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല …..
മയിയുടെ കാതോരം ചേർന്നിരുന്ന ഫോണിൽ ചിരിയുയർന്നു … അയാൾ നിർത്താതെ ചിരിച്ചു …
അയാളുടെ വന്യമായ ചിരി മയിയുടെ ജീവൻ പറിച്ചെടുക്കാൻ പോന്നതായിരുന്നു …
” ദയാമയി ……..” അലറും പോലെ അയാൾ വിളിച്ചു …
മയി ശ്വാസമറ്റിരിക്കുകയായിരുന്നു … അവളിൽ നിന്ന് ഒച്ച പുറത്തേക്ക് വന്നില്ല …
” നീ മെയിൽ കണ്ടുവോ …..?” അയാൾ ശാന്തനായി ചോദിച്ചു …
” ആഹ് …. …. ആ ..” അവൾ വാക്കുകൾക്കായി തപ്പി തടഞ്ഞു …
” കണ്ടള്ളോ … നിന്റെ പൊണ്ണ് … ഏതൊക്കെയോ ചെറുപ്പക്കാരുടെ കൂടെ … അവൾക്ക് പോളും അറിയില്ല അവറാറാന്ന് … പാവം … ബോധമില്ലായിരുന്നു … ” അയാൾ പരിതപിക്കുന്നത് പോലെ നടിച്ചു പരിഹസിച്ചു ചിരിച്ചു …
” പറയ് … ഞങ്ങളെന്താ വേണ്ടത് ….?” ആദ്യത്തെ മരവിപ്പുകൾ വിട്ട് മയി എന്തും നേരിടാൻ സന്നദ്ധയായ മട്ടിൽ ചോദിച്ചു .. ഭയന്നു നിന്നിട്ട് കാര്യമില്ലെന്ന് അവൾക്കുറപ്പായിരുന്നു …
” ഗുഡ്‌….. ഈ സ്പോർട്സ്മാൻ സ്പിറിറ്റാണ് വേണ്ടത് … ” അയാൾ വേട്ടക്കാരനെപ്പോലെ ചിരിച്ചു ..
” ഇനി പറയാം … എണക്കാവശ്യം ഒറു ഒപ്പും സീളുമാണ് … നിന്റെ ഹസ്ബന്റിന്റെ … “
മയിയുടെ കണ്ണ് തുറിച്ചു .. ആ നിമിഷം മയിക്കെല്ലാം വ്യക്തമായി .. ഒരു നേർത്ത സംശയം അവൾക്കുണ്ടായിരുന്നു ഇതിനു പിന്നിൽ ആലപ്പുഴയിലെ പ്രോജക്റ്റുമായി ബന്ധമുള്ളവരുണ്ടോ എന്ന് .. ഇപ്പോൾ അവൾക്കുറപ്പായി ..
അയാൾ പറഞ്ഞു വരുന്നത് താൻ കരുതിയിരുന്നിടത്തേക്ക് തന്നെയാണ് …
ആലപ്പുഴയിലെ അവരുടെ പദ്ധതിക്കെതിരെ നിഷിൻ നൽകിയ റിപ്പോർട്ട് പിൻവലിച്ച് അവർക്കനുകൂലമായി റിപ്പോർട്ട് നൽകി അതിന് അനുമതി നൽകണം … അതിനു വേണ്ടി ആ നീചന്മാർ കുരുക്കിയത് പാവം ഒരു പെൺകുട്ടിയെ …
അവളുടെ മനസിലേക്ക് ആദർശിന്റെ മുഖം തെളിഞ്ഞു വന്നു … അവൻ കൂടി അറിഞ്ഞു കൊണ്ടാവുമിത് ..
ഈ വീടിനോട് ചേർന്ന് നിന്ന് കൊണ്ട് അവനെങ്ങനെ ഈ ക്രൂരത ചെയ്യാൻ കഴിഞ്ഞു .. !
” ദയാമയിക്ക് കാറ്യങ്ങൾ മനസിളായിക്കാണും എന്ന് എനക്കറിയാം .. എന്നാലും പറയാം .. ആലപ്പുളയിലെ എന്റെ പ്രോജക്ട് .. നിന്റെ ഹസ്ബന്റ് കാറണം അത് മൊടങ്ങിപ്പോയി .. അയാളെ സ്ഥലം മാറ്റി , പകരം ഒറാളെ കൊണ്ടു വന്നു ചെയ്യാമെന്നു വച്ചാൽ ..
നിഷിൻ കൊടുത്ത റിപ്പോർട്ട് തിറുത്തണം … അങ്ങനെ സംഭവിച്ചാൽ കൊറേ പരിസ്ഥിതി സംരക്ഷകറും അവറും എവ്റും ചോദ്യങ്ങൾ ,സമറങ്ങൾ എല്ലാം കൂടെ പ്രശ്നമാണ് … അത് നിഷിൻ തന്നെ ചെയ്താൽ ഈ ഹെഡേക്ക് ഒഴിവാക്കാം ..
ഒരു ചെറിയ മിസ്റ്റേക്ക് പട്ടിയതാന്ന് പറഞ്ഞാൾ മതി .. പാവങ്ങൾ വിസ്വസിച്ചോളും .. അതിനു വേണ്ട കൺവീൻസിംങ് ആയ പോയിന്റ്സ് ഒക്കെ എന്റെയാളുകൾ പറഞ്ഞു തറും…. “
മയിയുടെ ശ്വാസതാളമുയർന്നു … എന്താണയാളോട് പറയേണ്ടത് … പറ്റില്ലെന്ന് പറയാം … ആ നിമിഷം അവളുടെ മനസിലേക്ക് അയാളയച്ച മെയിൽ ഓർമ വന്നു …
അത് വച്ച് ബ്ലാക്ക് മെയിൽ ചെയ്യാനാണുദ്ദേശം ….
ഇതൊക്കെ മുൻപേ കരുതിയിരുന്നതാണ് .. പക്ഷെ അത് കൺമുന്നിൽ കണ്ടപ്പോൾ അവളുടെ ധൈര്യമൊക്കെ വാർന്നു പോയി ..
” ഞങ്ങൾക്കാലോചിക്കണം …..” ഒടുവിലവൾ പറഞ്ഞു …
” ങും … ങും …. ആലോചിക്കാം … പക്ഷെ ഒറു കാര്യം .. പോലീസിനെ ഇൻഫോം ചെയ്താൽ അറിയാലോ തൊട്ടടുത്ത സെക്കന്റിൽ നിങ്ങളുടെ കുട്ടിയെ ഈ ലോകം മുഴുവൻ കാണും …
അതിബുദ്ധി ഉപയോഗിച്ച് ഈ നമ്പറിലൂടെയോ ആ മെയിൽ ഐഡി വഴിയോ എന്നിളേക്കെത്താം എന്നാണുദ്ദേശമെങ്കിൽ നടക്കില്ല … ആ മെയിൽ ഐഡി..
റാഘേശജാറാവിൻ എന്താണെന്നറിയോ … വെറുതെ അതൊന്നു തിരിച്ചു വായിച്ചു നോക്ക് … ” അയാൾ അമർത്തി ചിരിച്ചു …
മയി മനസിൽ ആ ജംഗ്ലീഷ് അക്ഷരങ്ങൾ കൺസ്ട്രക്ട് ചെയ്തു .. പിന്നെ തിരിച്ചു വായിച്ചു നോക്കി …
നിവ രാജശേഖർ .. !
അവളൊന്നു നടുങ്ങി …
അടുത്ത നിമിഷം അവളുടെ ചെവിയോട് ചേർന്നിരുന്ന ഫോണിൽ കൊല ചിരിയുയർന്നു …
” ദയാമയി പേടിച്ചു അല്ലേ …. അതാണ് ഞാൻ … അതവൾക്കു വേണ്ടി ഞാനുണ്ടാക്കിയ മെയിൽ ഐഡിയാണ് ..
അവൾക്കു വേണ്ടി പല സിം കണക്ഷൻസ് എള്ളാം ഞാൻ റെഡിയാക്കിയിട്ടുണ്ട് .. സോ ഒരു ട്വന്റി ട്വന്റി ഗെയിമിന് ശ്രമിക്കരുത് ..
ആ പെണ്ണിനെ നിങ്ങൾക്ക് വേണമെങ്കിൽ … വേണമെങ്കിൽ മാത്രം ഹസ്ബന്റിനെ കാറ്യങ്ങൾ പറഞ്ഞു മനസിലാക്കുക …… ഒറു ദിവസം മുഴുവൻ ഞാൻ സമയം തറും …
അത് കഴിഞ്ഞ് ഏത് നിമിഷവും ഞാൻ വിളിക്കും … എനിക്കുള്ള മറുപടിക്കായ് … ബൈ ….. ” അത്രയും പറഞ്ഞ് അയാൾ കാൾ അവസാനിപ്പിച്ചു …
മയി സ്തംഭിച്ചു നിന്നു … തളർച്ചയോടെ അവൾ ഫോൺ ടീപ്പോയിലേക്ക് വച്ചു …
” എന്താ ഏടത്തി ….?” മയിയുടെ ഭാവം നിവയെ ഭയപ്പെടുത്തി …
അവളുടെ ശബ്ദത്തിലെ പതർച്ച തിരിച്ചറിഞ്ഞ മയി സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു … അവളെ തളർത്തിക്കൂടാ …
കുറച്ചു നിമിഷങ്ങൾ മുൻപ് വരെ ഇത് അവളുടെ പ്രശ്നമായിരുന്നു .. പക്ഷെ ഇപ്പോൾ ….
അവളൊരിര മാത്രമാണ് …. ! എതിരാളികൾ ചൂണ്ടയിൽ കൊരുത്ത ഇര … !
അവളുടെ ജീവനോ ജീവിതമോ ഭാവിയോ ഒന്നും അവരെ ബാധിക്കുന്ന ഒന്നല്ല .. അവർക്കു ജയിക്കാൻ വേണ്ടി അവളെ വച്ചവർ ചൂതാട്ടം നടത്തും .. .. ജയിക്കാനായാലും പക വീട്ടാനായാലും അവരവളെ ഉപയോഗപ്പെടുത്തും …
” ഏട്ടത്തി …. എന്താന്ന് പറ …? ” നിവ അവളെ കുലുക്കി വിളിച്ചു …
മയി തിരിഞ്ഞു നിവയെ നോക്കി …
” ഏയ് …. നീ പേടിക്കണ്ട … ധൈര്യമായിട്ടിരിക്ക് … ” നിവയുടെ തോളത്ത് പിടിച്ച് മെല്ലെ തട്ടി ആശ്വസിപ്പിക്കും പോലെ അവൾ പറഞ്ഞു …
എന്നാൽ ഇനിയെന്ത് വേണമെന്ന് അവൾക്ക് ഒരൂഹവുമില്ലായിരുന്നു …
” ആരാ വിളിച്ചതെന്ന് പറ ….” നിവ അവളെ പിടിച്ചുലച്ചു …
” അത് … അത് നിനക്കുള്ള കോളായിരുന്നില്ല ….. നിഷിനുള്ളതായിരുന്നു ……”
” എന്റെ ഫോണിലേക്കോ …….” അവൾക്ക് വിശ്വാസം വന്നില്ല ….
” ങും … നീയിപ്പോ പൊയ്ക്കോ … നമുക്ക് പിന്നെ സംസാരിക്കാം … എനിക്ക് നിഷിനെ വിളിക്കണം …. ” അവൾ പറഞ്ഞു …
നിവ അവളെ തന്നെ നോക്കി …
” നീ ചെല്ല് ……..” മയി അവളെ സമാധാനിപ്പിച്ചു ….
നിവ കടന്നു പോയപ്പോൾ മയി വന്ന് തന്റെ ഫോണെടുത്തു … നിഷിന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും അവനെ കിട്ടിയില്ല … മയി ലാപും ഫോണുമൊക്കെയെടുത്ത് റൂമിലേക്ക് നടന്നു ..
മുറിയിലിരുന്ന് അവളൊരുപാടാലോചിച്ചു … പത്തിരുപത് മിനിറ്റ് കഴിഞ്ഞിട്ടാണ് നിഷിന്റെ കോൾ വന്നത് …
* * * * * * * * * * * * * *
ടൈനിംഗ് ടേബിളിലേക്ക് മയിയെ കാണാഞ്ഞിട്ട് ഒന്നു രണ്ട് വട്ടം നിവ വന്നു നോക്കി … അവളുടെ റൂം അടഞ്ഞു കിടക്കുകയായിരുന്നു ….
” നിഷിൻ … നീ പറ ….. എന്താ തീരുമാനം …? ” മയി ഫോണിലൂടെ ചോദിച്ചു ….
” ആലോചിക്കാനൊന്നുമില്ല …പോലീസിലറിയിക്കാം … ” അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു …
” നിഷിൻ …….” മയി നടുക്കത്തോടെ വിളിച്ചു …
” മയി … എന്തിനു വേണ്ടിയാണെങ്കിലും എനിക്കിങ്ങനെയൊരു ചതി ഇവിടുത്തെ പാവം ജനങ്ങളോട് ചെയ്യാൻ കഴിയില്ല .. കായലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യബന്ധന തൊഴിലാളികൾ , ഇവിടുത്തെ കർഷകർ ,
കായലോടു ചേർന്നു ജീവിക്കുന്ന കുടുംബങ്ങൾ ഇവരിൽ പലരുടെയും കിടപ്പാടം നഷ്ടപ്പെടും , പലർക്കും തൊഴിൽ നഷ്ടപ്പെടും , ആരോഗ്യ പ്രശ്നങ്ങളുണ്ടാകും , പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകും ..
അവിടം കൊണ്ടു തീരില്ല .. കായൽ നികത്തലും കയ്യേറ്റവും കുടിയൊഴിപ്പിക്കലും തുടങ്ങിയ അഴിമതികൾ വേറെ .. ഇതൊക്കെ ഞാൻ പറയാതെ നിനക്കറിയാമല്ലോ …”
” അറിയാഞ്ഞിട്ടല്ല നിഷിൻ .. ഞാൻ പെട്ടന്ന് നിവയെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളു ……”
” എന്തുവന്നാലും നേരിടാൻ അവളെ പ്രാപ്തയാക്കണമെന്ന് നീ തന്നെയല്ലെ പറഞ്ഞത് … അത് ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടു തന്നെയല്ലേ …. ” അവൻ ചോദിച്ചു ..
” അതെ … പക്ഷെ ആ മെയിൽ കണ്ടപ്പോ ….”
ഒരു വേള അവനും നിശബ്ദനായി …
” സിവിൽ സർവീസ് അക്കാഡമിയിൽ എന്റെ കൂടെയുണ്ടായിരുന്ന ശരൺ ഇപ്പോ ക്രൈംബ്രാഞ്ചിലുണ്ട് …
അവനോട് അവൾക്കുള്ള ഭീഷണി വരെ ഞാൻ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു .. ആ ബെഞ്ചമിന്റെ നമ്പറും കൊടുത്തിട്ടുണ്ട് .. നിയമപരമായി തന്നെ നീങ്ങാം നമുക്ക് .. ” നിഷിന്റെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നു ..
” അതാണ് ശരിയെന്ന് അറിയാം നിഷിൻ … പക്ഷെ ഇനിയിവിടെ ഉണ്ടാകാൻ പോകുന്നതൊക്കെ ആലോചിക്കുമ്പോഴാണ് എനിക്ക് ….”
” അവന്മാരുടെ ഭീഷണിക്ക് വഴങ്ങാൻ നിന്നാൽ അതിവിടം കൊണ്ടൊന്നും അവസാനിക്കില്ല മയി .. ആ പ്രോജക്ട് അവിടെ തലയുയർത്തി നിന്നാലും ആ വാൾ എന്റെ തലയ്ക്കു മീതെ അവന്മാർ തൂക്കും എന്റെ പെങ്ങളുടെ രൂപത്തിൽ ..
എന്റെ വാവയ്ക്ക് വേണ്ടത് എന്നെന്നേക്കുമായി ഒരു പ്രശ്ന പരിഹാരമാണ് … അത് ഞാനുണ്ടാക്കും …
നീയെന്റെ കൂടെയുണ്ടായാൽ മതി .. എന്റെ വാവയെ ഞാനേൽപ്പിക്കുന്നത് നിന്റെ കൈയ്യിലാ .. ” അവന്റെ ശബ്ദം അറിയാതൊന്നിടറി …
” ഞാനുണ്ടാകും നിഷിൻ എന്തിനും … ഒരു വാക്ക് ഞാൻ തരാം… എല്ലാ കൊടുങ്കാറ്റും പേമാരിയും അവസാനിച്ച് കാർമേഘം മാഞ്ഞ് ആകാശം തെളിയുന്നൊരു ദിവസമുണ്ടായാൽ അന്ന് , ഈ ജന്മത്തിൽ നിനക്ക് തരാൻ കഴിയുന്ന ഏറ്റവും നല്ലൊരു സമ്മാനം ഞാൻ തരും …….”
” മയീ ….. ” അവന്റെയാ വിളി നേർത്തുപോയി …
അൽപ നേരം ഇരുവരും മൗനമായി …
” നീ വീട്ടിലേക്ക് വാ നിഷിൻ .. അല്ലാതെ പറ്റില്ല … എല്ലാമറിയുമ്പോൾ ഇവിടെയെല്ലാവരും പേടിക്കും .. അച്ഛന്റെ കാര്യം ഓർക്കുമ്പോഴാ ……” അവൾ തന്റെയാശങ്ക പങ്കുവച്ചു …
” ഞാൻ നാളെ രാവിലെ എത്താം … ” അവൻ ഉറപ്പു പറഞ്ഞു ….
* * * * * * * * * *
പിറ്റേന്ന് രാവിലെ തന്നെ നിഷിൻ വീട്ടിലെത്തി … അതുവരെയും വീട്ടിലുള്ള ആരോടും മയി ഒന്നും പറഞ്ഞിരുന്നില്ല …
നിഷിൻ വന്നപാടെ മയിക്കൊപ്പം റൂമിൽ വന്നിരുന്ന് തലേ ദിവസത്തെ കോൾ റെക്കോർഡിംഗ് മുഴുവൻ കേട്ടു … അയാളയച്ച ഈ മെയിൽ മയി നിഷിനെ കാണിച്ചത് മടിച്ചു മടിച്ചാണ് …
അവന്റെ ചങ്ക് പിളർത്തുന്ന കാഴ്ചയായിരുന്നു അത് … മയി അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു ….
” അവൾ … അവൾക്കെങ്ങനെ ഇങ്ങനെയൊരു ചതി ……..” അവൻ ഇടർച്ചയോടെ ചോദിച്ചു …
അവളവനെ ഹൃദയത്തോട് ചേർത്ത് ആശ്വസിപ്പിച്ചു …
” നീ തളർന്നു പോകരുത് നിഷിൻ ……” അവളവന്റെ കവിളിൽ തലോടി …
കുറേ സമയം അവരൊരുമിച്ചിരുന്നു .. ശേഷം നിഷിൻ ഫോണുമായി എഴുന്നേറ്റു …
” ഞാൻ ശരണിനെ വിളിക്കട്ടെ … ഇവിടെയെത്തിയിട്ട് അറിയിക്കാൻ പറഞ്ഞിരുന്നു … അവനിങ്ങോട്ടു വരും .. ” അവനൊന്നു നിർത്തി…
” വാവയോട് സംസാരിക്കണം … ഇവിടെ എല്ലാവരോടും കാര്യങ്ങൾ പറയണം … കേസ് കൊടുക്കണം ….
നമുക്കിനി വിശ്രമമില്ലാത്ത ദിവസങ്ങളാണ് മയി ….” അവന്റെ വാക്കുകൾ ചിലമ്പിച്ചു പോകുന്നത് മയി തിരിച്ചറിഞ്ഞു …
അവൾ മിഴിയുയർത്തി അവനെ നോക്കി

തുടരും

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 24
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 27
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 28
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 29
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 30
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 31
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 32
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 33
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 34
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 35
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 36
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 37
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 38
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 39
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 40
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 41
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 42
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 43
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 44
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 45
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 46
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 47