Wednesday, January 22, 2025
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 20

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

തൊട്ടുതൊട്ടില്ലെന്ന മട്ടിൽ തന്റെ അടുത്തുകൂടെ പോയ ലോറിയുടെ മുന്നിൽ നിന്നും ആരോ തന്നെ പിന്നിലേക്ക് വലിച്ചതായി അറിഞ്ഞു. കണ്ണുകൾ അടഞ്ഞു പോകുന്നതിനു മുൻപ് തന്നെ താങ്ങിയിരിക്കുന്നയാളെ കൃത്യമായി അവൾ കണ്ടു.. സിഷ്ഠാ… മോളെ.. കണ്ണുതുറക്ക്.. അയാൾ അവളെ തട്ടി വിളിച്ചു.. ബോധം പൂർണമായി വിട്ടകലുന്നതിനു മുൻപ് അവൾ മെല്ലെ മന്ത്രിച്ചു.. നന്ദൂട്ടാ…. ന്റെ നന്ദൻ.. അത്രയും പറഞ്ഞുകൊണ്ടാ കൈകളിലേക്കവൾ കുഴഞ്ഞു വീണു.

പുറത്തെ വരാന്തയിൽ അക്ഷമയോടെ അയാൾ നടന്നു കൊണ്ടിരുന്നു. പുറകിലൊരു കരസ്പർശം അറിഞ്ഞതും തിരിഞ്ഞു നോക്കി.. ദേവ്… നീയിവിടെ?ശരിക്കും ഷോക്ക് ആയി. ഞാൻ ക്യാഷുവാലിറ്റിയിൽ കിടക്കുന്ന.. അതെയോ… ആ കുട്ടി വളരെ വീക്ക് ആണ് .. ഭക്ഷണം കഴിക്കാത്തതിന്റെതായ ക്ഷീണവും എന്തോ വിഷാദവും ആ കുട്ടിയെ വല്ലാതെ തളർത്തിയിട്ടുണ്ട്. ഡോക്ടർ പറഞ്ഞു. എനിക്ക് തോന്നി.. അവൻ പറഞ്ഞു തന്നോട് കൂടുതലായിട്ട് പറയണ്ടല്ലോ. താനൊരു ഡോക്ടർ അല്ലേ..

കാർഡിയോളജി ആണ് മെയിൻ എങ്കിലും ഇതൊക്കെ തനിക്കും ഹാൻഡിൽ ചെയ്യാൻ അറിയാമല്ലോ. മറുപടിയായി ചെറു പുഞ്ചിരി മാത്രമാണ് അവൻ നൽകിയത്. ബൈ ദ ബൈ.. ആ കുട്ടി തന്റെ.. അതിന് മറുപടി പറയാൻ അവൻ ആഞ്ഞപ്പോഴാണ് അങ്ങോട്ടേക്ക് വരുന്ന ഹരിയെയും കൂട്ടുകാരെയും അവൻ കാണുന്നത്. ഓടി അവന്റെ മുന്പിലെത്തിയ ഹരിയെ ദേഷ്യത്തോടെ നോക്കി അവൻ പറഞ്ഞു.. നിനക്ക് ശ്രദ്ധിക്കാൻ പറ്റില്ലെങ്കിൽ അവൾക്ക് കൂട്ട് വരേണ്ട കാര്യമെന്തായിരുന്നു ഹരി.

അത് പിന്നെ… ഹരി നിന്നു വിക്കാൻ തുടങ്ങിയതും അവൻ കൈയ്യെടുത്തു തടഞ്ഞു. കൂടുതൽ ഒന്നും പറയേണ്ട.. ആ റൂമിൽ ഉണ്ട്. കൈചൂണ്ടി മുറി കാണിച്ചു കൊടുത്തു അവൻ നടന്നു നീങ്ങി. സംശയത്തോടെ അവളെ നോക്കി നിന്ന ഡോക്ടർ അടുത്ത് വന്ന് അവളോട് ചോദിച്ചു. ദേവ് ന്റെ? അനിയത്തിയാണ്.. ഹരിപ്രിയ.. ഹരിപ്രിയ മാധവ്.. സർ വസു.. വസിഷ്ഠ ലക്ഷ്മി ഓക്കേ ആവുന്നു. കുറച്ചു കഴിഞ്ഞാൽ കാണാം. തന്റെ ഫ്രണ്ട് ആണല്ലേ ആ കുട്ടി. ആരോഗ്യം ശ്രദ്ധിക്കണം. ഞാൻ ദേവ് നോട് പറയാം എന്തായാലും.

തിരിഞ്ഞു പോകാനാഞ്ഞ ഡോക്ടറോട് ഹരി ചോദിച്ചു. ഏട്ടനെ.. ഏട്ടനെ അറിയുമോ? എന്റെ ജൂനിയർ ആയിരുന്നു ദേവ്.. കുറച്ചു കഴിഞ്ഞാൽ കേറി കണ്ടോളു ട്ടോ. അത്രയും പറഞ്ഞയാൾ നടന്നു നീങ്ങി. നിന്റെ ഏട്ടനാണോ നേരത്തെ കണ്ടയാൾ.. ഹമ്.. ദി വെൽ നോൺ കാർഡിയോളോജിസ്റ്.. ഹരിനന്ദ്.. വോട്… നീ ഡോക്ടർ ഹരിനന്ദ് ദേവിന്റെ സിസ്റ്റർ ആണോ.. നിക്കി ചോദിച്ചു. അതേ… ഉത്തരമെന്നോണം അവൾ പറഞ്ഞു. നീ ഇതെവിടെയായിരുന്നു മഹി.. പെട്ടെന്നെങ്ങോട്ടാ മുങ്ങിയത്.

അങ്ങോട്ടേക്ക് എത്തിയ മഹിയോട് നിക്കി ചോദിച്ചു.. ഓഹ് അത് അനുപമ വിളിച്ചതാണ്.. നമ്മളെവിടെ എന്നറിയാൻ…അവരൊക്കെ അവിടേക്ക് എത്തുന്നുള്ളു. ഹാ ശരി.. അല്ല ഹരി നിന്റെ ഏട്ടൻ എങ്ങോട്ട് പോയി.. ഇവിടെ എവിടെയെങ്കിലും കാണും. ഹരി പറഞ്ഞു. സുദേവ് അറിഞ്ഞാലുള്ള കാര്യത്തെ പറ്റി ആലോചിച്ചായിരുന്നു ഹരിക്ക് തന്റെ ടെൻഷൻ അത്രയും. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 നെറ്റിയിൽ ഏറ്റുവാങ്ങുന്ന അനന്തന്റെ സ്നേഹചുംബനങ്ങളും നെറ്റിയിൽ തലോടിപ്പോകുന്ന അവന്റെ കരങ്ങളും അവളിൽ പുഞ്ചിരി വിരിയിച്ചു. തന്റെ അധരങ്ങളിൽ അവൻ ചാർത്തുന്ന സ്നേഹമുദ്രണം…

കണ്ണടച്ചങ്ങനെ കിടന്നു. സ്വപ്നമാണോ യാഥാർത്യമാണോ.. ഒന്നും അറിവില്ല. കണ്ണ് വലിച്ചു തുറന്ന് നോക്കുമ്പോൾ കാണുന്നത് കറങ്ങി കൊണ്ടിരിക്കുന്ന ഫാൻ ആണ്. നടന്നതെല്ലാം വീണ്ടും മനസിലേക്ക് തികട്ടി വന്നപ്പോൾ തടയണ ഭേദിച്ചാ കണ്ണീരിനെ ഒഴുകാൻ വിട്ടു. അനന്തനായി ചുറ്റും കണ്ണുകൾ കൊണ്ട് പരതി.. ഇല്ല വരില്ല… അനന്തൻ ഇന്ന് മറ്റൊരാളുടെ മാത്രമായിരിക്കുന്നു. വെറുതെയെങ്കിലും താനും ആഗ്രഹിച്ചിരുന്നു ഇവിടെ എത്തുന്നതിനു മുൻപ് വരെ കണ്ട മെസ്സേജുകൾ ഒന്നും സത്യമാവരുതെന്ന്. പക്ഷെ… സത്യം… തന്റെ കണ്മുന്നിൽ കണ്ടത്.. ഒരിക്കലും മാറാത്തതാണ്..

വീണ്ടും മരുന്നിന്റെ സെഡേഷനിൽ ഉറക്കത്തെ പുൽകി. തന്റെ അരികിലിരുന്നാരോ കൈ പിടിക്കുന്നതും ചേർത്തു ചുംബിക്കുന്നതും തന്നെ ചേർത്തണക്കുന്നതും സ്വപ്നത്തിലെന്ന പോലെ അവൾ അനുഭവിച്ചുകൊണ്ടിരുന്നു. ആ വ്യക്തിക്കിന്നും അനന്തന്റെ മുഖമായിരുന്നെന്ന് മാത്രം.. ഏറെ നേരത്തെ മയക്കം വിട്ട് വസുവുണരുമ്പോൾ കാണുന്നത് തന്നെ നോക്കി ഇരിക്കുന്ന കണ്ണനെ ആണ്. അവനെ കണ്ടതും ഞെട്ടിയെങ്ങെങ്കിലും പതിയെ ഓർമ്മകൾ ചാലിട്ടൊഴുകിയപ്പോൾ അവൾ അവയെ കൈകൾ കൊണ്ട് ഒപ്പിയെടുത്തു.

ഡ്രിപ് ഇട്ടതുകൊണ്ട് തന്നെ കൈക്ക് നല്ല വേദനയുണ്ടായിരുന്നു. അതറിഞ്ഞെന്നവണ്ണം കണ്ണൻ അവളുടെ അടുത്ത് വന്നിരുന്നു കണ്ണുനീരൊപ്പി കൊടുത്തു. തിരിച്ചൊന്നും പ്രതികരിക്കാതെ അവളിരുന്നു. ഹരിയൊക്കെ നിങ്ങളുടെ ഫ്രണ്ടിന്റെ വീട്ടിൽ പോയി ഡ്രസ്സ് ഒക്കെ എടുക്കാനുണ്ടല്ലോ. ഡ്രിപ് തീർന്നാൽ പോകാം. അവളുടെ നോട്ടത്തിനുത്തരമെന്നവണ്ണം അവൻ പറഞ്ഞു. ഇവിടെ… ഞാൻ ഇവിടെ എത്തിയിട്ട്.. ചിലമ്പിച്ച സ്വരത്തോടെ വസു തന്റെ സംശയം ചോദിച്ചു. മൂന്നു നാലു മണിക്കൂർ കഴിഞ്ഞു.

അത്രയും പറഞ്ഞവൻ ഒരു പാത്രമെടുത്തു അവളുടെ അരികിൽ വന്നിരുന്നു. തനിക്ക് മുന്നിൽ സ്പൂണിലാക്കി എന്തോ വച്ചിരിക്കുന്ന കണ്ണന്റെ മുഖത്തേക്ക് വസു നോക്കി. ബോഡി വളരെ വീക്ക് ആണ്.. വല്ലതും കഴിച്ചാലേ വീടെത്താൻ ഒക്കു.. തിരിച്ചൊന്നും പറയാതെ അവൻ കോരി കൊടുത്ത ഇളനീർ വെള്ളമൊക്കെ അവൾ കുടിച്ചിറക്കി. കണ്ണുനീർ പിടിച്ചു നിർത്താനാകാതെ വീണ്ടും ഒഴുകി കൊണ്ടിരുന്നു. സിഷ്ഠയുടെ പ്രണയത്തിനായി അവളൊഴുക്കുന്ന കണ്ണുനീർ… കരഞ്ഞു കരഞ്ഞു തളർന്നു കിടക്കുന്ന അവളെ അവൻ തട്ടി വിളിച്ചു. ഡ്രിപ് തീർന്നു.. പോകാം.. വസു എഴുന്നേറ്റതും അവളോട് പറഞ്ഞു.

തന്നോട് ചേർത്തു നിർത്തി അവളെ പിടിച്ചുകൊണ്ടവൻ കാറിൽ കൊണ്ടിരുത്തി. അവരൊക്കെ എറണാകുളത്ത് വെയിറ്റ് ചെയ്യും.. അത്രയും പറഞ്ഞവൻ വണ്ടി സ്റ്റാർട്ട് ചെയ്തു… ഒന്നും പറയാനില്ലാത്തത് കൊണ്ടു തന്നെ മൗനത്തെ കൂട്ടുപിടിച്ചു ജീവിക്കുക. തന്റെ പ്രാണനാണ് നഷ്ടമായിരിക്കുന്നത്. എന്നാൽ ജീവനൊടുക്കാൻ തനിക്കാകുമോ പാരിജാതയെ പോലെ… ഇല്ല കഴിയില്ല.. ഒരിക്കലും തനിക്ക് കഴിയില്ല… പക്ഷെ നിലയില്ലാ കയത്തിൽ താനിപ്പോൾ താഴ്ന്നു പോകുകയാണ്.

ഒരു മരുപ്പച്ച തേടിയെന്നോണം തന്റെ കയ്യും രക്ഷക്കായി നീട്ടുന്നുണ്ട്. എന്നാൽ തനിക്കതിൽ പിടിച്ചു കയറാനുള്ള ആത്മവിശ്വാസമില്ല.. ഇനിയും ഈ ചുഴിയിൽ പെട്ട് ആത്മ ഹൂതി ചെയ്താൽ മതി.. പ്രണയ ചുഴി…. അത്രമേൽ അഗാധമായ ഗർത്തം… ശ്വാസം വിലങ്ങുന്നെങ്കിലും അതിൽ പെട്ട് പോകാനാഗ്രഹിക്കുന്നു. എന്നാൽ തന്നെ ആ ചുഴിയിൽ നിന്നും ആരോ പുറത്തേക്ക് വലിക്കുന്നതായി തോന്നി. നന്ദാ…. ഉറക്കെ വിളിച്ചവൾ ഉറക്കത്തിൽ നിന്നുമെഴുന്നേറ്റു. നോക്കുമ്പോൾ മുന്നിൽ നീണ്ടു കിടക്കുന്ന റോഡ് സ്ട്രീറ്റ് ലൈറ്റിൽ മിന്നി കൊണ്ടിരിക്കുന്നു.

തനിക്ക് നേരെ വെള്ളം നീട്ടികൊണ്ടു തൊട്ടടുത്ത ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന കണ്ണനെ ഒന്ന് നോക്കി. വെള്ളം ആർത്തിയോടെ കുടിച്ചു. കുറച്ചാശ്വാസമായിരിക്കുന്നു. സിഷ്ഠാ… നീ ഓക്കേ അല്ലേ.. കണ്ണൻ വിളിച്ചതും അവളൊന്ന് ഞെട്ടി. ഒരു തരം നിർവികാരത തന്നെ വന്ന് പൊതിയുന്നതവൾ അറിഞ്ഞു… തിരിച്ചൊന്നും പറയാതെ അവനെ തന്നെ നോക്കിയിരുന്നു. അവിടെ… അവിടെ എങ്ങനെ എത്തിയത്… മിഥു… അല്ല മിഥുന ചന്ദ്രശേഖർ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു…. നിർജീവമായൊരു പുഞ്ചിരി അവനു സമ്മാനിച്ചു കൊണ്ടവൾ പറഞ്ഞു.. മിഥുന അനന്ത് പദ്മനാഭ്..

ഒരുനിമിഷം അവളുടെ മുഖത്തേക്ക് നോക്കിയ അവൻ ഒന്ന് ശങ്കിച്ചു. വിവേചിച്ചറിയാൻ കഴിയാത്തൊരു ഭാവത്തോടെ ആയിരുന്നു വസു ഇരുന്നത്. ഇച്ഛൻ… ഇച്ഛനോട് ഒന്നും പറയരുത്.. പറയാൻ തക്കവണ്ണം ഒന്നും എനിക്കറിയില്ല വസിഷ്ഠ ലക്ഷ്മി. നിന്നെ അപകടത്തിൽ നിന്നും രക്ഷിച്ചതിൽ കവിഞ്ഞൊന്നും… അവന്റെ വാക്കുകൾ കൊടുത്ത ആശ്വാസത്തിൽ അവൾ പുറത്തേക്ക് നോട്ടമയച്ചു. വിരഹ മഴയുടെ നൂലിനറ്റം പട്ടമായ് ഞാൻ പാറി പാറി…

കണ്ടതില്ലാ നിന്നയല്ലാതൊന്നു മീ പ്രപഞ്ചത്തിൽ… (ഓമലാളേ നിന്നെ ഓർത്ത്-Raaza&Beegum) വീണ്ടും വീണ്ടും ഒഴുകി കൊണ്ടിരിക്കുന്ന തന്റെ കണ്ണുനീരിനെ എന്ത് പേരിട്ടാണ് താൻ വിളിക്കേണ്ടത്. മറ്റൊരാൾക്ക് സ്വന്തമായതിനെയാണ് താൻ ഇത്രയും കാലം മോഹിച്ചതെന്നോ? അതോ തന്റെ മാത്രമെന്ന് വിശ്വസിച്ചതെന്നോ. പുറകോട്ട് നീങ്ങുന്ന കാഴ്ചകൾ പോലെ ചിന്തകളും ഓടി തുടങ്ങി..

വീട്ടിൽ എത്തിയതും കണ്ണൻ വസുവിനെ തട്ടി വിളിച്ചു. ഇറങ്ങ്.. വീടെത്തി.. അത്രയും പറഞ്ഞവൻ കാറിൽ നിന്നും വെളിയിലിറങ്ങി. കണ്ണാ… മോനെ വസുവിനിപ്പോൾ എങ്ങനെയുണ്ട്. സുമ തിരക്കി. കുഴപ്പമില്ല സുമയമ്മേ.. അവൾക്ക് നല്ല ക്ഷീണം ഉണ്ട്. ഡോർ തുറന്നിറങ്ങിയ വസുവിനെ കണ്ടതും സുദേവ് അമ്പരന്നു. അലങ്കോലമായി ഇരിക്കുന്ന മുടിയും കറുപ്പ് വീണ കൺതടങ്ങളും കാണെ അവനൊന്നമ്പരന്നു. എല്ലാവരെയും ഒന്ന് നോക്കികൊണ്ട് വസു തന്റെ മുറിയിലേക്ക് പോയി. എന്തോ ചോദിക്കാനാഞ്ഞ സുദേവിനെ കണ്ണൻ കണ്ണുകൾ കൊണ്ട് വിലക്കി. നീ വാ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്.

അത്രയും പറഞ്ഞു കണ്ണൻ ഗാർഡൻ ഏരിയയിലേക്ക് നടന്നു. നിന്റെം ഹരിയുടേം വിവാഹം ഇനി വച്ചു താമസിപ്പിക്കണ്ട. അതിനെ കുറിച്ചൊന്ന് ആലോജിക്ക്.ഞാൻ കാരണം നിങ്ങൾ ഒന്നിക്കാൻ താമസിക്കേണ്ട. പക്ഷെ.. നിന്റെ കാര്യം ശരിയാവാതെ. അതിനി ശരിയാവില്ലട… പലതും അങ്ങനെയാണ് സുധി. നമ്മളാഗ്രഹിക്കുന്നത് ആഗ്രഹിക്കുന്നത് പോലെ കിട്ടിക്കോളണം എന്നില്ല. നീയിത് എന്താ പറയുന്നേ കണ്ണാ.. ഞാൻ നിനക്ക് വേണ്ടി… വേണ്ട.. സുധി.. എന്റെ ഹരിക്ക് അവളാഗ്രഹിച്ച ജീവിതം കൊടുക്ക്. നിങ്ങളുടെ പ്രണയം വിജയിക്കട്ടെ.. പുറത്തു കാണിക്കുന്നില്ലെങ്കിലും എനിക്കറിയാം അവൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. നിന്റേതാകാൻ ആഗ്രഹിക്കുന്നുണ്ട്.

എന്റെത് ഇങ്ങനെ ഒക്കെയായി.. ജനിച്ചപ്പോൾ തൊട്ടുള്ളതാണ് ഈ ഭാഗ്യദോഷം അതിനി ഇതിലായിട്ട് മാറ്റികുറിക്കേണ്ട.. കണ്ണാ… നിന്നെ പോലെ നിനക്കെ പറ്റുള്ളൂ.. സുദേവിന്റെ മറുപടിക്ക് നിർജീവമായൊരു പുഞ്ചിരി നൽകി കണ്ണൻ തിരികെ പോയി. എന്നാൽ ഇതിനോടകം തന്നെ സുദേവ് ചില കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ചിരുന്നു. നിന്റെ ഇഷ്ടം എന്ത് വില കൊടുത്തും ഞാൻ നേടി തന്നിരിക്കും കണ്ണാ.. മറഞ്ഞു പോകുന്ന കണ്ണന്റെ വണ്ടി നോക്കി സുദേവ് മനസ്സിൽ പറഞ്ഞു.

തന്റെ മുറിയിൽ ജനാലയിലൂടെ പുറത്തേക്ക് നോക്കി വസു നിന്നു… പൊട്ടുപോലെ കാണുന്ന ചന്ദ്രനെ നോക്കി അവൾ വിളിച്ചു… നന്ദാ… എന്നെ തനിച്ചാക്കിയല്ലേ.. പറ്റണില്ല നന്ദാ.. എന്റേതല്ലെന്ന് വിശ്വസിക്കാൻ എനിക്ക് പറ്റണില്ല്യ.. മറ്റൊരാൾക്ക് സ്വന്തമായതിനെ ഇനിയും തിരികെ ആഗ്രഹിക്കുന്നില്ല… എന്നാൽ വസുവിന്റെ ബുദ്ധിയും ഹൃദയവും പടവെട്ടി കൊണ്ടിരുന്നു.. പ്രണയത്തിനായി.. പ്രണയത്തിനു മാത്രമായി… ചെമ്പകം പൂക്കും… കാത്തിരിക്കാം.. അഷിത കൃഷ്ണ (മിഥ്യ )

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 1

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 2

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 3

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 4

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 5

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 6

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 7

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 8

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 9

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 10

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 11

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 12

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 13

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 14

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 15

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 16

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 17

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 18

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 19