Friday, April 19, 2024
Novel

ഭദ്രദീപ് : ഭാഗം 10

Spread the love

എഴുത്തുകാരി: അപർണ അരവിന്ദ്

Thank you for reading this post, don't forget to subscribe!

അച്ഛാ.. അച്ഛൻ പറഞ്ഞത്പോലെത്തന്നെയാണ് സംഭവങ്ങൾ.. ഭദ്രേച്ചിയും കുടുംബവും വല്യ സന്തോഷത്തിലാണ്. ..ദീപക് മേനോനുമായി ഭദ്രേച്ചിയുടെ കല്യാണം ഉറപ്പിച്ചത് ഞാനെന്റെ കണ്ണുകൊണ്ടിപ്പോൾ കണ്ടതാണ്..

എന്ത്… സത്യമാണോ..

അതെ.. വൈകാതെ അവരുടെ കാര്യങ്ങൾ പഴയപോലെതന്നെയാവും

ഇല്ലാ.. ഞാൻ സമ്മതിക്കില്ല… വെറുതെ വിടരുത്.. അവരെ സ്വസ്ഥമായി ജീവിക്കാൻ ഞാൻ അനുവദിക്കില്ല.. എന്ത് വേണമെന്ന് ഞാൻ അറിയിക്കാം.. നീ തിരിച്ചുപൊയ്ക്കോ..

ഭ്രാന്ത്‌ പിടിച്ചുകൊണ്ട് രവി ശങ്കർ ഫോൺ വെച്ചു.. ദേഷ്യംകൊണ്ട് അയാളുടെ കണ്ണുകൾ ചുവന്നിരുന്നു.. മുഷ്ടി ചുരുട്ടി ചുവരിൽ ആഞ്ഞടിച്ചുകൊണ്ട് അയാൾ നിലത്തിരുന്നു..

എന്ത് പറ്റി രവിയേട്ടാ… ആരാ വിളിച്ചത്..
ശബ്‌ദം കേട്ടുകൊണ്ട് സുഭദ്ര ഓടിക്കിതച്ചെത്തി

നിന്റെ മകൾ ശ്രീപ്രിയയാണ് വിളിച്ചത്.. അവൾ ആ നാശങ്ങളുടെ വീട്ടിൽ പോയിരുന്നു… അവിടെ നടക്കുന്നതെന്താണെന്ന് അറിയാൻ ഞാനവളെ പറഞ്ഞുവിട്ടതായിരുന്നു…
രവിശങ്കർ പല്ലുകടിച്ചുകൊണ്ട് പറഞ്ഞു..

എന്നിട്ട്.. എന്നിട്ടെന്തുണ്ടായി

നിന്റെ നാത്തൂനും മക്കളും ഇപ്പോളും സന്തോഷമായ് ജീവിക്കുന്നു.. അത് തന്നെ.. ആ ഭദ്രയുടെ കല്യാണമാണ്.. അതും കോടിയുടെ ആസ്തിയുള്ള ആ മേനോന്റെ വീട്ടിലേക്ക്..
ഹ.. ഹ…. ഞാൻ നടത്തികൊടുക്കാം അവളുടെ കല്യാണം… കല്യാണമല്ല.. അടിയന്തരമാണ് നടക്കാൻ പോകുന്നത്… ജീവനോടെ വിടില്ല ഒന്നിനെയും… ഒന്നിനെയും…
ഓരോ വാക്കുകൾ ഉച്ചരിക്കുമ്പോളും അയാളുടെ മുഖം ചുവന്ന് തടിച്ചിരുന്നു..

രവിയേട്ടാ.. എന്തിനാണ് ഇനിയുമവരെ ഉപദ്രവിക്കുന്നത്.. സ്വത്തുക്കൾ മുഴുവൻ നമുക്ക് ലഭിച്ചില്ലേ.. കേസിനുപോലും പോവാതെ എല്ലാം നമുക്ക് വിട്ടുതന്നിട്ടും അവരെ വിടാതെ പിന്തുടരുന്നതെന്തിനാണ്..

എന്ത് പറഞെടി നായെ…. ….
അലറി വിളിച്ചുകൊണ്ട് രവിശങ്കർ സുഭദ്രയുടെ കഴുത്തിൽ ആഞ്ഞുപിടിച്ചു.. ശ്വാസം ലഭിക്കാൻ സുഭദ്ര അപ്പോളും പിടയുന്നുണ്ടായിരുന്നു.. കഴുത്തിന് കുത്തിപ്പിടിച്ച് സുഭദ്രയെ തള്ളിയെറിയുമ്പോളും അയാൾ അട്ടഹസിക്കുന്നുണ്ടായിരുന്നു..

നിനക്ക് അവരോട് സഹതാപം തോന്നിത്തുടങ്ങിയോ…. ഹ.. ഹ.. ഹ.. അത് കൊള്ളാല്ലോ.. നിന്റെ അച്ഛനും പരിവാരങ്ങളും തകർത്ത എന്റെ കുടുംബത്തെയോർത്ത് നിനക്ക് സഹതാപമില്ലെ…
രാത്രിയ്ക്ക് രാത്രി നാട്ടിൽ നിന്ന് ഓടിച്ചുവിട്ടപ്പോൾ അന്ന് മനസ്സിൽ കണ്ടതാണ് നിന്റെ തറവാടിന്റെ നാശം..
എന്നോട് തർക്കുത്തരം പറയാൻ വന്നാൽ നിന്റെയും ഗതി അതുതന്നെയാവും… കൊന്നുകളയും ഞാൻ… ചോദിക്കാൻ പോലും വരില്ല ആരും..
അയാൾ വീണ്ടും സുഭദ്രയുടെ കഴുത്തിൽ ബലമായി പിടിച്ചുകൊണ്ട് പറഞ്ഞു..

കഴുത്തിൽ നിന്ന് പിടി വിടുവിച്ചുകൊണ്ട് സുഭദ്ര ചുമക്കാൻ തുടങ്ങി.. ശബ്‌ദമിടറിക്കൊണ്ട് അവൾ പറഞ്ഞു… രവിയേട്ടാ.. തെറ്റുചെയ്തവരൊക്കെ മരിച്ചുമണ്മറഞ്ഞു.. ഭദ്ര എന്ത് തെറ്റ് ചെയ്തിട്ടാണ് അവളോട് ഇങ്ങനെയൊക്കെ.. ശ്രീപ്രിയയെ സ്വന്തം അനിയത്തിയെ പോലെയല്ലേ അവൾ നോക്കിയത്.. രവിയേട്ടനും എപ്പോളുംഅവൾ സഹായമേ ചെയ്തുള്ളു… എന്നിട്ടും..

നാവടക്ക്… നിന്റെ ശബ്‌ദമിവിടെ കേട്ട്പോവരുത്.. നിന്റെ കുടുംബത്തിൽ ഇനി ഒരു പ്രണയവും പൂവണിയരുത്.. ഞാൻ അനുവദിക്കില്ല ഒന്നിനും.. കൊല്ലും… എല്ലാത്തിനേയും നശിപ്പിക്കും..

രവിയേട്ടാ.. നിർത്തു… നമുക്ക് ശ്രീക്കുട്ടിയുടെ കാര്യവും നോക്കി ജീവിച്ചാൽ പോരെ… ഭദ്രയും കുടുംബവും എന്തെങ്കിലും ചെയ്യട്ടെ.. നമുക്കത് വിടാം. ശ്രീകുട്ടിയുടെ വിവാഹപ്രായമായ ഈ സമയത്ത് അതിനല്ലേ മുൻഗണന കൊടുക്കേണ്ടത്.. നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ അവൾ തനിച്ചാവില്ലേ.. ശ്രീയെ ആരെങ്കിലും പ്രണയിച്ചു കടത്തിക്കൊണ്ടുപോയി വിവാഹം ചെയ്താൽ എന്റെ വീട്ടുകാർ ചെയ്തത് രവിയേട്ടനും ചെയ്യില്ലേ…

ഉത്തരത്തിനു പകരം രവിശങ്കർ സുഭദ്രയുടെ മുഖത്ത് ആഞ്ഞു തല്ലി.. അടിയുടെ ശക്തിയിൽ അവർ തെറിച്ചുപോയി നിലത്തു വീണു.. ചുണ്ട് മുറിഞ് രക്തം വരാൻ തുടങ്ങിയിരുന്നു..

നിന്റെ വീട്ടുകാർ….അങ്ങനത്തെ ചിന്തയൊക്കെ ആയോ… ശരിയാക്കിത്തരാം എല്ലാം… എല്ലാവരെയും കൊല്ലും.. ആ തറവാട് ഞാൻ നശിപ്പിക്കും..
കണ്ണുരുട്ടി സുഭദ്രയെ നോക്കികൊണ്ട് രവിശങ്കർ പുറത്തേക്കിറങ്ങി..

നാളെ തന്നെ ശ്രീപ്രിയയെ കാര്യങ്ങൾ പറഞ് മനസിലാക്കിക്കണം.. അയാൾ മനസ്സിലോർത്തു.

=====================================

അച്ഛൻ എന്താണ് പറയുന്നത്.. എനിക്ക് മനസിലായില്ല..

ശ്രീക്കുട്ടി… പറയുന്നത് ശ്രെദ്ധിക്കു.. നീ വിളിച്ചാൽ ഭദ്ര പുറത്തേക് വരും.. ഉറപ്പാണ്.. അവൾ നിന്റെയടുത്തേക്ക് വരാനായി വണ്ടികാത്ത് നിൽക്കുമ്പോൾ രമേശിന്റെ വണ്ടി നമ്മൾ പറഞ്ഞുവിടും…. കോരപ്പുഴയുടെ ഇടിഞ്ഞ പാലത്തിന് മുകളിലൂടെ വണ്ടി ഓടിക്കുമ്പോൾ നിയന്ത്രണം നഷ്ടപെട്ട വണ്ടി പുഴയിലേക്ക് വീഴും … വെറുമൊരു സ്വാഭാവിക അപകടമായ് മാറും ഭദ്രയുടെ മരണം.. എല്ലാം രവി നോക്കിക്കൊള്ളാമെന്നു പറഞ്ഞിട്ടുണ്ട്..
നീ ഭദ്രയെ ഒന്ന് വിളിച്ചാൽ മാത്രം മതി..

ഭദ്രേച്ചി ആ വണ്ടിയിൽ കയറിയില്ലെങ്കിലോ…

ഇല്ലെങ്കിൽ അവൾ സഞ്ചരിക്കുന്ന വണ്ടി നമ്മൾ അപകടപ്പെടുത്തും അത് തന്നെ

അച്ഛാ എനിക്കെന്തോ പേടിപോലെ.. നമ്മൾ പിടിക്കപെടുമോ..

നീ ഒന്നുകൊണ്ടും പേടിക്കണ്ട.. അച്ഛൻ എല്ലാം ഒരുക്കി വെച്ചിട്ടുണ്ട്..

അയാളുടെ ചുണ്ടിൽ ചതിയുടെ ചിരി മിന്നിമറയുന്നുണ്ടായിരുന്നു..

====================================

എന്താണ് എന്റെ ഭദ്ര കുട്ടിക്ക് ഇത്ര ഗൗരവം…

ഒന്നുല്ല സാർ… ഞാൻ..

സാറോ.. കെട്ടാൻ പോവുന്ന ആളെയാണോ സാർ എന്നൊക്കെ വിളിക്കുന്നത്..

അത്… അങ്ങനെയാണല്ലോ ശീലം… നാവിൽ നിന്ന് പോവുന്നില്ല..

അതിന് ഒരു വഴിയുണ്ട്.. ഒന്നടുത്ത് വന്നാൽ പറഞ്ഞുതരാം..

അയ്യെടാ.. അങ്ങനെയിപ്പോ വേണ്ടാ..

ശോ.. ഇത് വല്ലാത്ത കഷ്ടമാണല്ലോ.. ഞാൻ നിന്നെ പിടിച്ചു തിന്നൊന്നുമില്ല.. ഒന്ന് അടുത്ത് വാടോ..

വേണ്ടാ ഏട്ടാ..

ആഹാ.. അത് കൊള്ളാല്ലോ.. ഏട്ടനോ…. ശോ.. ഒന്നുടെ വിളിക്ക്… കേൾക്കട്ടെ..

ജീവിതകാലം മുഴുവൻ ഉണ്ടല്ലോ ഇനി ഈ വിളി കേൾക്കാൻ.. അതുകൊണ്ട് ഇപ്പൊ കേട്ട് മടുക്കണ്ട..

നിന്റെ ഈ ശബ്‌ദം ഞാൻ മടുക്കാനോ.. എന്റെ പ്രാണനാണ് നിന്റെ ഈ ശബ്‌ദം..

ദീപക് ഭദ്രയുടെ അടുത്തേക്ക് നടന്നുനീങ്ങി.. അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് അവന്റെ ഇരു കരങ്ങളും തോളിൽ അമർത്തി വെച്ചു.. അവർ തമ്മിലുള്ള അകലം കുറഞ്ഞുവരുന്നുണ്ടായിരുന്നു…. ഇരുവരുടെയും ഹൃദയമിടിപ്പിന്റെ വേഗത കൂടാൻ തുടങ്ങി.. നെറ്റിയിൽ വിയർപ്പ്കണങ്ങൾ പൊടിഞ്ഞിരുന്നു..

ഏട്ടത്തിയമ്മേ…
ദിയയുടെ ശബ്‌ദം കേട്ടപ്പോൾ രണ്ടുപേരും വേഗം അടർന്നുമാറി .. ദീപക് ദിയയെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു. ഭദ്രയാണെങ്കിൽ ആകെ ചമ്മിയ മുഖഭാവമായിരുന്നു

സോറി ദീപുഏട്ടാ..
ദിയ കണ്ണിറുക്കികൊണ്ട് ദീപക്കിനോട് പറഞ്ഞു..

ഹം.. നിന്നെ വേഗം കെട്ടിച്ചുവിടാൻ അച്ഛനോട് പറയണം.. നീ വെറും കട്ടുറുമ്പാ..
ദീപക് ദിയയുടെ ചെവിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു..

ഇപ്പോളെങ്കിലും ബോധം വന്നല്ലോ.. എത്ര നാളായി ഞാൻ കാത്തിരിക്കുന്നു..
ദിയ ചിരിച്ചുകൊണ്ട് പറഞ്ഞു..
മൂന്നുപേരുടെയും ചിരിയുടെ ഇടയിലാണ് ഭദ്രയുടെ ഫോൺ വൈബ്രേറ്റ് ചെയ്തത്.. ശ്രീക്കുട്ടി എന്ന പേര് കണ്ടപ്പോൾ തന്നെ ഭദ്രയുടെ കണ്ണുകൾ വിടർന്നിരുന്നു.. ഭദ്ര ഫോൺ ഓണാക്കി അല്പം മാറി നിന്നു സംസാരിച്ചു.. ദിയയും ദീപക്കും ആരെന്ന ഭാവത്തിൽ ഭദ്രയെ നോക്കി.. കുറച്ചു സമയത്തിന് ശേഷം ഭദ്ര ചിരിച്ചുകൊണ്ട് ദീപകിന്റെ അരികിൽ വന്നു..

എന്താ ഭദ്രേ.. വലിയ സന്തോഷത്തിൽ ആണല്ലോ.. ആരാ വിളിച്ചത്..
ദിയ ചിരിച്ചുകൊണ്ട് ചോദിച്ചു..

ശ്രീപ്രിയ.. എന്റെ ശ്രീക്കുട്ടി..

അത് ആരെന്ന ഭാവത്തിൽ ദീപക് ഭദ്രയെ നോക്കി.

അത്… അവൾ രവി അങ്കിളിന്റെ മകളാണ്.. പക്ഷെ അവളൊരു പാവമാണ്.. എന്റെ വാലിൽ തൂങ്ങി നടന്ന കുട്ട്യാ.. പാവം ഇപ്പോൾ എന്നെ കാണാൻ കൊതിയാവുന്നത്രെ.. എന്റെ നമ്പർ എവിടുന്നോ തപ്പിയെടുത്തതാണ്.. സ്വന്തം അച്ഛന്റെ ദുഷ്ടത്തരമൊന്നും അവൾക്കിപ്പോളും അറിയില്ല.. പാവം എന്റെ ശ്രീക്കുട്ടി
ഭദ്ര കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു..

എന്റെ ഭദ്രേ.. നീയിത്ര പാവമാവരുത്.. അവർക്ക് മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിലോ.. ഒരുപക്ഷേ ശ്രീക്കുട്ടിയുടെ സഹായം തേടി രവിശങ്കർ നിന്നെ വിളിപ്പിച്ചതാണെങ്കിലോ

ഇല്ലാ.. അങ്ങനെയൊന്നും ചെയ്യാൻ അവൾക്ക് കഴിയില്ല..
ഭദ്രയുടെ മുഖം വീണ്ടും വാടി

നിങ്ങൾ ഇത്ര ശുദ്ധൻമാരായത്കൊണ്ടാണ് എല്ലാവരും പറ്റിച്ചിട്ടുപോകുന്നത്..

ഭദ്ര ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നു…

അവൾ മറ്റെന്തെങ്കിലും പറഞ്ഞോ..

ഇന്ന് വൈകീട്ട് അവളെ കാണാൻ ചെല്ലാൻ.. അവൾ എന്നെയും കാത്ത് സുഭാഷ് പാർക്കിൽ ഉണ്ടാകുമെന്ന് .

ഞാനും കൂടെവരാം.. ദീപക് ഭദ്രയെ നോക്കി പറഞ്ഞു

അതെന്തിനാണ്.. ഞാൻ തനിയെ പോയ്ക്കോളാം.. നിങ്ങൾക്ക് ബോർ അടിക്കും.. ഞാൻ പെട്ടന്ന് പോയ്‌ വരാം.. ഇനി ഇതൊരു അപകടം ആണെങ്കിൽ തന്നെ അത് എന്നിൽ അവസാനിക്കട്ടെ, വെറുതെ ബാക്കിയുള്ള നിങ്ങൾ കൂടെ അതിലേക്ക് ചാടണ്ട..

ഞാനാണ് ഭർത്താവ്..അത് മറന്നുപോണ്ടാ.. ഞാൻ പറയുന്നത് നീ കേട്ടാൽ മതി.. മര്യാദക്ക് എന്റെ കൂടെ വന്നോ..

ദീപക്കിന്റെ കണ്ണുരുട്ടലിൽ ദിയ സമ്മതം പ്രകടിപ്പിച്ചു.
ശ്രീപ്രിയയ്ക്ക് സർപ്രൈസ് നൽകാമെന്ന് പറഞ് കുറച്ചു നേരത്തെ തന്നെ ഭദ്രയും ദീപക്കും അവളുടെ ഹോസ്റ്റലിലേക്ക് പോയി.കുറച്ചു സുഹൃത്തുക്കൾ ഒരുമിച്ച് താമസിക്കുന്ന ഒരു ചെറിയ വീട്ടിലായിരുന്നു ശ്രീക്കുട്ടിയുടെയും താമസം .

സ്ഥലം ഭദ്രയ്ക്ക് നേരത്തെതന്നെ അറിയാമായിരുന്നത്കൊണ്ട് അതികം ചുറ്റിത്തിരിയേണ്ടി വന്നില്ല..സെമിനാർ പ്രസന്റേഷന് വേണ്ടി കുറെ നാൾ ഭദ്രയും ശ്രീക്കുട്ടിയുടെ കൂടെ അവിടെ താമസിച്ചത്കൊണ്ട് ചുറ്റുപാടൊക്കെ ഭദ്രക്ക് പരിചിതമാണ്.. രണ്ട് ദിവസം മുൻപ് കഴിഞ്ഞുപോയ ശ്രീക്കുട്ടിയുടെ പിറന്നാളിന്റ കേക്കും ഭദ്രയുടെ കൈയിലുണ്ടായിരുന്നു.. ചെറിയൊരു ബർത്ത്ഡേ പാർട്ടികൂടെ പ്ലാൻ ചെയ്തായിരുന്നു ഭദ്ര എത്തിയത്..

ശ്രീക്കുട്ടി വരുന്നതിന് മുൻപ് എല്ലാം അറേഞ്ച് ചെയ്യാമെന്ന് പറഞ് ഭദ്ര റൂമിന്റെ കീ തപ്പിയെടുത്തു….

വീട്ടിൽ ആരും ഇല്ലാതിരുന്നത്കൊണ്ട് ഭദ്രയും ദീപക്കും മനോഹരമായ് ഒരുക്കങ്ങൾ നടത്തി.. കേക്ക് സെറ്റ് ആക്കിവെച്ച് ബാക്കിയുള്ള പരിപാടികൾ നോക്കുമ്പോളാണ് പുറത്ത് വണ്ടിയുടെ ശബ്‌ദം കേൾക്കുന്നത്.. ശ്രീക്കുട്ടി ആണോ എന്നറിയാൻ ജനലിലൂടെ ഒളിഞ്ഞുനോക്കിയ ഭദ്ര അവരുടെ പ്രവർത്തികണ്ട് ഞെട്ടി..

മുതലാളി ഒന്നുകൊണ്ടും പേടിക്കണ്ട.. ആ പെണ്ണ് ഇനി ജീവനോടെയുണ്ടാവില്ല.. അവളുടെ കാര്യം ഞാനേറ്റു..
ശബ്‌ദം വ്യക്തമല്ലെങ്കിലും അവരുടെ ഉദ്ദേശം നല്ലതല്ലെന്ന് ഭദ്രയ്ക്ക് പെട്ടന്ന് വ്യക്തമായ്..

അവളെ ആ പഴയ കോളേജ്ഓഫീസിന്റെ മുറിയിൽ പൂട്ടിയിട്ടിട്ടുണ്ട്… നല്ല ഉരുപ്പടിയാ.. ശാന്തമ്മയുടെ കൈയിൽ ഏൽപ്പിച്ചാൽ നല്ല പൈസ കിട്ടും.. ആ രവിയ്ക്ക് ഇതിലും വലിയൊരു പണി കൊടുക്കാനില്ല.. നമ്മളെ വഞ്ചിച്ച അയാൾക്ക് ഈ പെണ്ണിനെ വിറ്റ പൈസയുടെ ഒരു ഭാഗം കൊടുക്കണം
ഹ ഹ ഹ…..മകളുടെ അവസ്ഥ അറിഞ് ഉരുകിയുരുകി അവൻ സ്വയം അവസാനിക്കണം…….

അയാളുടെ വാക്കുകൾ കേട്ട് ഭദ്ര ഞെട്ടിത്തരിച്ചു…

നമ്മുടെ ശ്രീക്കുട്ടിയുടെ കാര്യമല്ലേ പറയുന്നത്… ഈശ്വരാ.. ഇതെന്തൊക്കെയാണ് സംഭവിക്കുന്നത്.. ശ്രീകുട്ടിയെ രക്ഷിക്കണം ദീപുഏട്ടാ. പ്ലീസ്‌.. അവളുടെ അവസ്ഥ അറിഞ്ഞുകൊണ്ട് നമ്മൾ എങ്ങനെ സഹായിക്കാതിരിക്കും… എന്തെങ്കിലും ചെയ്യണം…
ഭദ്ര കരഞ്ഞുകൊണ്ട് ദീപക്കിന്റെ മാറിലേക്ക് വീണു..

ഭദ്രേ.. എന്താ നമുക്ക് ചെയ്യാൻ കഴിയാ.. ഈ ഓഫീസ്.. അത് എവിടെയാണ്…

അത്.. അവളുടെ കോളേജിന്റെയടുത്ത് ഒരു പഴയ ബിൽഡിംഗ്‌ ഉണ്ട്.. ഒരുപക്ഷെ അതാവും..അല്ലാതെ ഈ ചുരുങ്ങിയ സമയംകൊണ്ട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോവാൻ കഴിയുമെന്ന് തോന്നുന്നില്ല.. നമുക്ക് പോയ്‌ നോക്കിയാലോ ഏട്ടാ . സ്ഥലം എനിക്കറിയാം

ഹം… വരൂ…

ദീപക് വിവരങ്ങൾ പെട്ടന്ന് തന്നെ സുഹൃത്തായ സ്ഥലം എസ് ഐ രതീഷിന്റെ അറിയിച്ചിരുന്നു, സമയം പാഴാക്കാതെ ഇരുവരും ഭദ്ര പറഞ്ഞ ബിൽഡിംഗ്‌ തിരക്കി യാത്രതിരിച്ചു..
പുറമെ കാട് പിടിച്ചുകിടക്കുന്ന ഒരു ദുരൂഹത നിറഞ്ഞ സ്ഥലമായിരുന്നു അത്.. ശബ്‌ദമുണ്ടാക്കാതെ ദീപക് ബിൽഡിംഗ്‌ന്റെ പുറംഭാഗം വഴി അകത്തേക്ക് നോക്കി.. ഒന്നും വ്യക്തമായിരുന്നില്ല..

പക്ഷെ കത്തിതീരാത്ത സിഗെരെറ്റ് കുറ്റികൾ ഉള്ളിൽ ആളുകളുണ്ടെന്ന് ബോധ്യമാക്കി..ശബ്‌ദമുണ്ടാക്കാതെ ഭദ്ര ദീപക്കിന്റെ തൊട്ടുപുറകിൽ അകത്തേക്ക് കയറി.. അകത്ത് നിന്ന് ശബ്‌ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു..

അച്ഛാ.. എന്നെ രക്ഷിക്കു.. അവരെന്നെ പിടിച്ചുകൊണ്ടുവന്നതാണ്.. എനിക്ക് പേടിയാവുന്നുണ്ട്..

ചിലക്കാതെ നിൽക്കെടി നായെ..

കറുത്ത മനുഷ്യൻ ശ്രീക്കുട്ടിയുടെ കവിളിൽ ആഞ്ഞു തല്ലി.. അവളുടെ മുഖം മുഴുവൻ അടിയുടെ പാടുകളുണ്ട്.. കണ്ട കാഴ്ചകൾ വിശ്വസിക്കാൻ കഴിയാതെ ഞാൻ ശ്വാസം പിടിച്ചുവച്ചു..

എന്റെ മോളെ ഒന്നും ചെയ്യരുത്… ഞാൻ എന്താ ചെയ്യേണ്ടത്.. എന്റെ മോളെ വെറുതെവിടണം..

രവി അങ്കിളിന്റെ നിലവിളിശബ്‌ദം ഫോണിലൂടെ തെളിഞ് കേൾക്കുന്നുണ്ട്..

നിന്റെ മകളെ ഞാൻ ഉപദ്രവിക്കില്ല.. സ്നേഹിക്കും.. ആ സ്നേഹത്തിന്റെ ചിത്രങ്ങൾ ഇനി ലോകം മുഴുവൻ കാണും… ഹ ഹ.. ഹ…
എന്തൊക്കെയോ പറഞ് ആ കറുത്തമനുഷ്യൻ ഫോൺ നിലത്തെറിഞ്ഞു.. പേടിച്ചുമാറി നിൽക്കുകയായിരുന്നു ശ്രീക്കുട്ടി.. ആ തടിച്ചുകറുത്ത മനുഷ്യൻ അവളുടെ അടുത്തേക്ക് നടന്ന് നീങ്ങി ശ്രീക്കുട്ടിയുടെ മാറിലുള്ള ഷോൾ എടുത്തെറിഞ്ഞു..
അതിൽ കൂടുതൽ എനിക്ക് കണ്ട് നിൽക്കാൻ കഴിയുമായിരുന്നില്ല.. നിലത്ത് കിടന്ന വലിയ ഇരുമ്പ് ദണ്ഡ് കൈയിലെടുത്തുകൊണ്ട് അലറി വിളിച്ച് ഞാൻ അയാളുടെ തലയിൽ ആഞ്ഞടിച്ചു…

ചോര മുഖത്തേക്ക് തെറിക്കുന്നുണ്ടായിരുന്നു..
ശ്രീക്കുട്ടിയോട് രക്ഷപെടാൻ ഞാൻ വിളിച്ചുപറയുന്നുണ്ടായിരുന്നു.. കണ്ണ് നിറച്ചുകൊണ്ട് അവളെന്നെ നോക്കിനിന്നു..എന്നെ കടന്ന് പിടിക്കാൻ വന്ന രണ്ട് തടിമാടന്മാരെ ദീപു ഏട്ടൻ എടുത്തെറിഞ്ഞു.. നാലും അഞ്ചും ആളുകൾ പല ഭാഗത്ത്‌ നിന്നായി ഓടി വരാൻ തുടങ്ങി..അടിയുടെ പൂരമായിരുന്നു അവിടെ..

ഓരോരുത്തരെയും ദീപുഏട്ടൻ തൂക്കിയെടുത്തെറിഞ്ഞു . നിലത്ത് വീണ് കിടന്ന ഇരുമ്പ് ദണ്ഡെടുത്ത് ദീപു ഏട്ടനെ അടിക്കാൻ ഒരാൾ ഒരുങ്ങിയതും ഞാൻ അതിനിടയിൽ കയറി… വലിയ ശബ്ദത്തോടെ എന്റെ തലയിൽ അത് ആഞ്ഞടിച്ചതും എന്റെ ബോധം നഷ്ടപ്പെട്ടതും ഒരുമിച്ചായിരുന്നു.. അവിടമാകം രക്തം ചിന്നി ചിതറി..

ഭദ്രേ………………….. ദീപു ഏട്ടൻ അലറി വിളിച്ചു..

ഭദ്രേച്ചി…… ശ്രീക്കുട്ടി കരഞ്ഞകൊണ്ട് അടുത്തേക്ക് പാഞ്ഞു വരുന്നുണ്ട്..

രതീഷ് സാറും ബാക്കി പോലീസ്‌കാരും അപ്പോൾ തന്നെ അവിടെയെത്തിയിരുന്നു.. രവി അങ്കിളും കൂടെയുണ്ടായിരുന്നു.. .. എന്താണ് സംഭവിച്ചതെന്നറിയാതെ ചുറ്റിലും ആളുകൾ കൂടി…പ്രതികളെ വിലങ്ങുവെച്ച് കൊണ്ടുപോയി….സകല മാധ്യമ പ്രവർത്തകരും അപ്പോഴേക്കും അവിടെയെത്തിയിരുന്നു..ആംബുലൻസിന്റെ ശബ്‌ദം അവിടമാകം മുഴങ്ങി..

എനിക്ക് വേണ്ടി ഭദ്രേച്ചി… അച്ഛാ.. ഞാൻ ഇതെങ്ങനെ സഹിക്കും… നമുക്ക് തെറ്റ് പറ്റി അച്ഛാ.. ഭദ്രേച്ചിയോട് ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു..
ശ്രീപ്രിയ രവിശങ്കറിന്റെ കെട്ടിപിടിച്ചുകരഞ്ഞു..

എന്ത് ചെയ്യണമെന്നറിയാതെ തരുത്ത് നിൽക്കുകയാണ് ദീപക്.. അവന്റെ ചെവികളിൽ ആ ശബ്‌ദം മുഴങ്ങിക്കേട്ടു “.. സഹോദരിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വയം ജീവൻ ത്യേജിച്ച് ഒരു പെൺകുട്ടി .. ”

തുടരും

ഭദ്രദീപ് : ഭാഗം 1

ഭദ്രദീപ് : ഭാഗം 2

ഭദ്രദീപ് : ഭാഗം 3

ഭദ്രദീപ് : ഭാഗം 4

ഭദ്രദീപ് : ഭാഗം 5

ഭദ്രദീപ് : ഭാഗം 6

ഭദ്രദീപ് : ഭാഗം 7

ഭദ്രദീപ് : ഭാഗം 8

ഭദ്രദീപ് : ഭാഗം 9