Saturday, April 27, 2024
Novel

ഭദ്രദീപ് : ഭാഗം 3

Spread the love

എഴുത്തുകാരി: അപർണ അരവിന്ദ്

Thank you for reading this post, don't forget to subscribe!

വീട്ടിൽ തിരിച്ചെത്തിയപ്പോളും മനസ്സ് മറ്റെവിടെയോ ആയിരുന്നു.. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഞാൻ നീറി പുകഞ്ഞു..

കരഞ്ഞുകരഞ് ജീവിക്കുന്നത് നിർത്തണം ഭദ്രേ.. നീ കുറച്ചുകൂടി സ്ട്രോങ്ങ്‌ ആവേണ്ടതുണ്ട്, ഞാൻ എന്നെ തന്നെ ഉപദേശിച്ചുതുടങ്ങി.

പഴയ ഭദ്രയിൽ നിന്ന് ഞാൻ മാറി തുടങ്ങുന്ന ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്.. ഒരാഴ്ച്ച സമയമുണ്ട്, അതുകഴിഞ്ഞാൽ ജോലിക്ക് പോയ്‌ തുടങ്ങണം, കിട്ടുന്ന പണം കൊണ്ട് ഭാമയെ പഠിപ്പിക്കണം, അവളുടെ ഭാവി ഭദ്രമാക്കണം.

അതെല്ലാം കഴിഞ്ഞ് വേണം എന്റെ സ്വപ്‌നങ്ങൾ നിറവേറൻ.. തറവാട്ടിൽ പോയ്‌ അച്ഛൻ ഉറങ്ങുന്ന മണ്ണ് കാണണമെന്നുണ്ടായിരുന്നു, പക്ഷെ എന്ത് ചെയ്യാം.. എല്ലാം വെറും മോഹങ്ങൾ മാത്രമായ് അവശേഷിക്കട്ടെ..

ദിവസങ്ങൾ പെട്ടന്ന് കടന്ന് പോയ്‌. തിങ്കളാഴ്ച ആയിരുന്നു ജോലിക് ജോയിൻ ചെയ്യേണ്ടത്. ഇനാഗുറേഷൻ ഡേ ആയത് കൊണ്ട് നേരത്തെ തന്നെ പുറപ്പെട്ടു.. ഒരുപാട് ആളുകൾ പങ്കെടുക്കുന്ന പരിപാടിയായിരുന്നു… മലയാളത്തിന്റെ പ്രിയതാരം നസ്രിയ ആയിരുന്നു ചീഫ്ഗസ്റ്റ്‌..

എല്ലാം നന്നായി തന്നെ നടന്നു.. അത്യാവശ്യം നല്ല തിരക്ക് അന്ന് തന്നെ ഷോപ്പിൽ ഉണ്ടായിരുന്നു..ദീപക് സർ ഓടിനടന്ന് എല്ലാം മാനേജ് ചെയ്യുന്നുണ്ട്.. അയാൾ എന്നെ കാണുമ്പോൾ മുഖം കനപ്പിച്ചു വെക്കുന്നുണ്ടെങ്കിലും എനിക്ക് പ്രേത്യേകിച്ചൊന്നും തോന്നിയില്ല. പഴയ ദേഷ്യവും വാശിയും ഒന്നും.. ഭദ്ര പഴയ തൊട്ടാവാടി പെണ്ണല്ല, ഞാൻ മനസ്സിനെ വീണ്ടും വീണ്ടും പറഞ്ഞു പഠിപ്പിച്ചു..

തിരക്കൊഴിഞ്ഞ സമയത്ത് സാരി സെക്ഷനിലെ അറൻജ്മെന്റ്സിനായ് മുകളിലത്തെ നിലയിലേക്ക് പോയതായിരുന്നു ഞാൻ..

ഭദ്രേ….

എവിടെയോ കേട്ട് മറന്ന ശബ്‌ദം മുഴങ്ങിയപ്പോളാണ് തിരിഞ്ഞ് നോക്കിയത്.

ദിയ… എന്റെ പ്രിയപ്പെട്ട കൂട്ടുകാരി… മനസ് പതിയെ മന്ത്രിച്ചു.

അവൾ ഓടി വന്നെന്നെ കെട്ടിപിടിച്ചു.

ഇതെന്താടി… നീ ഇതെന്തൊക്കെയാ ചെയ്യുന്നത്.. phd ചെയ്യാൻ അബ്രോഡ്‌ പോവുകയാണെന്ന് പറഞ്ഞല്ലേ നമ്മൾതമ്മിൽ അന്ന് പിരിഞ്ഞത്.. എന്നിട്ടിപ്പോ… ഇവിടെ.. അതും ഇങ്ങനെയൊരു ജോലിയിൽ..

ദിയാ .. പതിയെ പറയൂ.. എല്ലാവരും കേൾക്കും.. എല്ലാം ദൈവനിശ്ചയം ആണ് മോളെ.. എല്ലാ ജോലിയും ഭദ്ര ചെയ്ത് പഠിക്കട്ടെ എന്ന് മൂപ്പര് നിശ്ചയിച്ചാൽ നമുക്കെന്തു ചെയ്യാൻ കഴിയും. ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

എന്നാലും…. എനിക്കിതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല.. നിന്നെ എത്രയോ തവണ ഞാൻ വിളിച്ചിരുന്നു.. പക്ഷെ ഒരിക്കൽ പോലും നീ കാൾ അറ്റന്റ് ചെയ്തില്ല.. ഒരിക്കൽ ഏട്ടന്റെ കൂടെ നിന്റെ വീട് വരെ ഞാൻ വന്നിരുന്നു.. പക്ഷെ അവിടെയാകെ കാട് പിടിച്ചുകിടക്കുകയായിരുന്നു..

നീ ഫാമിലിയായാവും അബ്രോഡ്‌ പോയതെന്നാണ് ഞാൻ കരുതിയത്.. എന്നെ ഒരിക്കൽ പോലും നീ വിളിക്കാത്തതിൽ എനിക്ക് ഒരുപാട് വിഷമമുണ്ടായിരുന്നു… പക്ഷെ ഞാൻ വിചാരിച്ചപോലെ ഒന്നുമല്ല കാര്യങ്ങൾ എന്നെനിക്ക് തോന്നുന്നു .. എന്നോട് എന്താണ് നടന്നതെന്ന് ദയവ് ചെയ്ത് പറയൂ ഭദ്രാ..

ഞാൻ പറയാം ദിയ.. ആരും ഒന്നും അറിയാതിരിക്കട്ടെ എന്ന് കരുതിയാണ് വിളിക്കുകപോലും ചെയ്യാതിരുന്നത്.. പക്ഷെ ഇപ്പോൾ….

ഈ എന്നോടെങ്കിലും പറഞ്ഞുകൂടായിരുന്നോ ഭദ്രേ… നിന്റെ ഫാമിലി ഒക്കെ എവിടെയാണ്.. അച്ഛൻ തറവാട് വിട്ട് ഇങ്ങോട്ടൊക്കെ വന്നോ..

അച്ഛൻ… അച്ഛൻ ഇല്ലാം ഉപേക്ഷിച്ച് പോയ്‌ ദിയ.. അച്ഛന്റെ മരണശേഷമാണ് ഞങ്ങൾ ഇങ്ങോട്ട് പോന്നത്. എന്റെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു..

അച്ഛൻ…. ഭദ്രേ…. ഞാൻ.. സോറി ഭദ്രേ… എനിക്കിതൊന്നും…

സാരല്ല ദിയ… ഒന്നും ആരെയും അറിയിക്കാതിരുന്നതാണ്…. അങ്ങനെയായിരുന്നു കാര്യങ്ങൾ.. അച്ഛൻ ഞങ്ങളെ വിട്ടുപോയി.. അതിലും തമാശ മറ്റൊന്നാണ്., നിനക്ക് രവി അങ്കിൾനെ ഓർമയില്ലേ.. ഞാൻ പറയാറുണ്ടായിരുന്നില്ലേ…

ആഹ്… ഓർമയുണ്ട്.. കോളേജിൽ നിന്നെ ഇറക്കാൻ വരാറുണ്ടായിരുന്നല്ലോ.. ഒരു പാവം മനുഷ്യൻ… അദ്ദേഹമല്ലേ…

ഹം.. പാവം….മുഖംമൂടി അണിഞ്ഞ ചെന്നായ ആയിരുന്നു അയാൾ… ഒരാളെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് എന്നെ പഠിപ്പിച്ചത് അയാളാണ്..
ഞാൻ നടന്ന സംഭവങ്ങളെല്ലാം ദിയയോട് വിവരിച്ചു.. അഛന്റെ മരണവും വീടുവിട്ടിറങ്ങിയതും ജോലിയിൽ കയറിയതും എല്ലാം…
ദിയ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ കണ്ണ് നിറച്ചുനിൽക്കുകയായിരുന്നു..

ഭദ്രേ…. ഞാൻ എങ്ങനെയാണ് നിന്നെ സമാധാനിപ്പിക്കേണ്ടത്.. കൂടെ ഉണ്ടാവേണ്ട പ്രിയപ്പെട്ട കൂട്ടുകാരി ആയ ഞാൻ പോലും നിനക്ക് സഹായവുമായി എത്തിയില്ല.. എന്നോട് ക്ഷമിയ്ക്ക് ഭദ്രേ….
ദിയ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപിടിച്ചു..

ദിയ… പ്ലീസ് കരയരുത്.. ഞാൻ പറയാതെ നീ എങ്ങനെയാണ് ഇതെല്ലാം അറിയുക.. നിന്റെയടുത്ത് ഒരു തെറ്റുമില്ല…നീ കരയുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല..

ഡ്യൂട്ടിക്കിടയിലാണ് ദിയയുമായ് സംസാരിച്ചുനിൽക്കുന്നതെന്ന് പെട്ടന്നാണ് ബോദ്യം വന്നത്.. ചുറ്റും നോക്കിയപ്പോൾ എല്ലാവരും ഓരോ ജോലിയിൽ തിരക്കിലാണ്.. പക്ഷെ രണ്ട് ഉണ്ടക്കണ്ണുകൾ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു..
ദീപക് സർ…
എന്റെ നെഞ്ചോന്ന് കത്തി.. ഈശ്വരാ.. അയാൾക്ക് അടിയുണ്ടാക്കാനുള്ള വക ആയി.. ഇന്ന് ഇതും പറഞ് അയാളെന്നെ ഇവിടുന്ന് ഇറക്കി വിടും…

ഭദ്രേ… ടി…നീ എന്താ ഈ ചിന്തിച്ചുകൂട്ടുന്നത്…
ദിയ തോളിൽ തട്ടി വിളിച്ചു.

എന്റെ പൊന്നു ദിയ…ഞാൻ നിന്നെ വിളിക്കാംട്ടോ.. ഇവിടെ ഇനിയും സംസാരിച്ചുനിന്നാൽ ആ കാലൻ എന്നെ ശരിയാക്കും..

കാലനോ… ഏത് കാലൻ..

ആ ദീപക് കാലൻ.. ഞാൻ കവിൾ വീർപ്പിച്ച് പറഞ്ഞു..

അയാൾ ഒരു പാവമല്ലേ..

നിനക്ക് അങ്ങേരെ അറിയുമോ…

ഹം.. ചെറുതായ്..

നല്ല പാവം തന്ന്യാ… എന്നെ മൂക്കുകൊണ്ട് ഇക്ഷ ഇണ്ണ വരപ്പിക്കാറുണ്ട്.. കാലൻ.. വെറുതെ അടിയുണ്ടാക്കാൻ വരും..

നിനക്ക് അയാളോട് ദേഷ്യമാണോ..
ദിയ എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..

ദേഷ്യം…. ദേഷ്യമൊക്കെ ഉണ്ട്… പക്ഷെ….

പക്ഷെ…. എന്താ ഒരു പക്ഷെ..

അയാളിൽ എവിടെയോ ഒരു നന്മ ഉണ്ട് ദിയാ , എന്നെ ജോലിയിൽ തിരഞ്ഞെടുത്തത് അയാളാണെന്ന് രാഘവൻസർ പറഞ്ഞിരുന്നു. അത് മാത്രമല്ല ഈ ഷോപ്പിനു മുൻപിൽ ഉണ്ടായിരുന്ന ഭിക്ഷക്കാർക്ക് അയാൾ വസ്ത്രം നൽകിയിരുന്നു..പലരെയും സഹായിക്കുന്നത് ഈ ഞാൻ തന്നെ എത്രയോ തവണ കണ്ടിട്ടുണ്ട്

ഓഹോ.. ദിയ കള്ളചിരിയോടെ ചോദിച്ചു

ദീപക് സർ എത്ര ദേഷ്യപ്പെട്ടാലും ആ കണ്ണുകളിൽ മറ്റെന്തോ ഒന്ന് എനിക്ക് കാണാൻ കഴിയുമായിരുന്നു.. നിർവചിക്കാൻ കഴിയാത്ത എന്തോ ഒന്ന് .
ചിലപ്പോൾ അയാൾ ഒരു ഭ്രാന്തനാണെന്നു തോന്നും പക്ഷെ അയാളിൽ ഒരു നല്ല മനുഷ്യനും ഉണ്ട്…

ഹം… ആയിക്കോട്ടെ ഭദ്രക്കുട്ടി…. നിന്റെ ജോലി നടക്കട്ടെ.. ഇനി ഞാൻ കാരണം നിന്റെ കാലൻ മോൾടെ കരണം പുകക്കണ്ട ..

പുതിയ ഫോൺ നമ്പർ പരസ്പരം കൈമാറി ഞാനും ദിയയും പരസ്പരം പിരിഞ്ഞു.. അവളുടെ സാമീപ്യം എനിക്ക് വല്ലാത്ത ആശ്വാസം നൽകിയിരുന്നു…തീർച്ചയായും അവളെ ഒരു ദിവസം ഞങ്ങളുടെ പുതിയ വീട്ടിലേക്ക് ക്ഷണിക്കണം..അമ്മയ്ക്കും അത് വലിയ സന്തോഷമാകും ഞാൻ മനസ്സിലോർത്തു.

=====================================

ദിയ വീട്ടിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു. ഫോൺ എടുത്ത് ഏട്ടനെ വിളിച്ചു..

റിങ്…. റിങ്…

ഏട്ടാ ഞാൻ വീട്ടിലേക്ക് പോവാട്ടോ.. ഏട്ടൻ ഒന്നിങ്ങോട്ട് വരുമോ.. ഞാൻ താഴെ പാർക്കിങ് ഏരിയയിൽ ഉണ്ട്

ആ ഇതാ വരുന്നു.. നീ അവിടെത്തന്നെ നിന്നോ..

എന്താ മോളെ, നീ ആ ഭദ്രകാളിയുമായ് സംസാരിക്കുന്നത് കണ്ടല്ലോ..

ഭദ്രകാളിയോ.. ഏട്ടൻ എന്തൊക്കെയാ പറയുന്നത്..

അധികം അഭിനയിക്കല്ലേ ദിയമോളെ, ഞാൻ കണ്ടിരുന്നു..

ഹ ഹ.. കാലൻ എല്ലാം കണ്ടിരുന്നു ല്ലേ…

കാലാനോ.. ടീ…

ചൂടാവല്ലേ… ഞാൻ പറഞ്ഞതല്ല എന്റെ പൊന്നാങ്ങളെ..

ഹം..ആ ഭദ്രകാളി പറഞ്ഞതാകും.. ഞാൻ ഇപ്പൊ അവിടെ എത്തും ശരിയാക്കി തരാംട്ടോ..

ഫോൺ വെച്ച് ദീപക് ദിയയുടെ അടുത്തേയ്ക്ക് നടന്നു…

എന്താ ദിയേ.. എന്താണ് നിങ്ങൾ തമ്മിലുള്ള കണക്ഷൻ…

അതൊരു സ്ട്രോങ്ങ്‌ കണക്ഷൻ ആണ് ഏട്ടാ.. വലിയ സ്റ്റോറി ആണ്.. പക്ഷെ എനിക്കറിയേണ്ടത് മറ്റൊന്നാണ്..

ഹം… എന്താ…

സ്നേഹമുള്ളവരോട് മാത്രം അടികൂടുന്ന പ്രേത്യേകതരം വട്ടുള്ള എന്റെ ഈ ഏട്ടൻ എന്തിനാണ് എന്റെ ഭദ്രയുമായ് ഉടക്കിയത്..

ഓഹോ.. അപ്പം അവൾ നിന്നോട് പരാതി പറഞ്ഞതാണ്…

പരാതി ഒന്നുമല്ല.. ചെറിയൊരു പരിഭവം.. പാവം അവൾക്ക് അറിയില്ലല്ലോ ഈ ദിയ എസ് മേനോന്റെ പ്രിയപ്പെട്ട ജേഷ്ഠൻ ആണ് ഈ ദീപക് മേനോൻ എന്ന്..

ഓഹോ.. അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ..

ഹം… അവൾ ഒരു പാവമാണ് ഏട്ടാ.. എല്ലാവരും കൂടെ ചതിച്ചതാണ് ആ പാവത്തെ.. നമ്മൾ അന്ന് ചെമ്പകശ്ശേരി തറവാട് തേടി പോയത് ഏട്ടന് ഓർമയില്ലേ.. എന്റെ ഫ്രണ്ട്നെ കാണാൻ..

ആ.. ഓർമയുണ്ട്.. അന്ന് അവിടെ ആരും ഉണ്ടായിരുന്നില്ല.

അതെ.. അത് ഭദ്രയുടെ വീടാണ് ഏട്ടാ.. അവിടെ നിന്ന് അവളെ ഇറക്കിവിട്ടതാണ്
ദിയ ഭദ്രയുടെ കഥ ദീപക്കിനോട് വിവരിച്ചു..അച്ഛന്റെ മരണവും രവിഅങ്കിൾന്റെ ചതിയും എല്ലാം

ഓഹ് ഗോഡ്…. എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു..

ഏട്ടാ.. നമുക്ക് അവളെ സഹായിക്കണം.. എന്റെ ഭദ്ര ഇങ്ങനെ കഷ്ടപ്പെടുന്നത് കാണാൻ എനിക്ക് കഴിയില്ല…

ഓ അതിനെന്താ സഹായിക്കാലോ.. എങ്ങനെ സഹായിക്കണം.. ന്റെ ദിയകുട്ടി പറയൂ.. ഏട്ടത്തിയമ്മയായ് വീട്ടിലോട്ട് കൊണ്ടുവരാണോ…

അയ്യെടാ മോനെ… ആള് കൊള്ളാല്ലോ.. അപ്പോളെ എനിക്കൊരു ഡൌട്ട് വന്നതാ . ഏട്ടൻ ആള് കൊള്ളാല്ലോ…

പിന്നല്ല….നിന്റെ ഭദ്രകാളിയുടെ സ്വഭാവഗുണം കൊണ്ടാ ഞാൻ ചീത്തവിളിച്ചുപോകുന്നത്, അവൾ ഓരോന്ന് ഒപ്പിച്ചുവെക്കും.. അവളുടെ ജീവിതത്തിൽ എന്തോ സംഭവിക്കുന്നുണ്ടെന്ന് എനിക്ക് നേരെത്തെതന്നെ തോന്നിയിരുന്നു.. കാരണം അവളെ ജോലിയിൽ നിന്നു പുറത്താക്കാൻ അത്രയും പ്രഷർ എനിക്ക് കിട്ടിയിട്ടുണ്ട്.
ഹം നോക്കാം എന്താ ചെയ്യാൻ കഴിയുക എന്ന്.. ഭദ്ര ഇതൊന്നും അറിയണ്ട… ഓക്കേ..

ഹം.. ഓക്കേ ഏട്ടാ.. എന്റെ ഏട്ടൻ കൂടെയുണ്ടെങ്കിൽ എല്ലാം ശരിയാകും എനിക്ക് ഉറപ്പാണ്..

എങ്കിൽ ഭദ്രയെ നാളെ വീട്ടിലേക്ക് വിളിക്ക്.. ആൾക്കൊരു സർപ്രൈസ് കൊടുക്കാം..

അത്രക്ക് വേണോ ദീപക് മേനോനെ..

നീ വിളിക്കെന്റെ ദിയകുട്ടി….

തുടരും

ഭദ്രദീപ് : ഭാഗം 1

ഭദ്രദീപ് : ഭാഗം 2