Sunday, December 22, 2024
Novel

ആഇശ: ഭാഗം 7

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

യുസുഫിന്റെ മരണം എനിക്ക് തന്നെ താങ്ങാൻ കഴിയുന്നതിന്റെ അപ്പുറം ആണ് .പ്രായമായ ഒരുമ്മ അടുത്ത് വന്ന് എന്നെ ചേർത്ത് പിടിച്ചു, മോൾക്ക് കുറച്ചു കഴിഞ്ഞകത്തോട്ട് കേറാം .വേറെയും മുതിർന്ന സ്ത്രീകൾ അടുത്തു വന്നു .

മോളിവിടിരിക്ക് എന്നും പറഞ്ഞ് അകത്തേക്ക് വെച്ച കാലുകൾ പതിയെ തിരികെ പടിയിറങ്ങി.

വീടിന്റെ സൈഡിൽ സ്ത്രീകൾ ഇരുന്ന ഭാഗത്ത് ഒരു കസേരയിൽ കൊണ്ടിരുത്തി .

എന്റെ ഏങ്ങലും കിതപ്പും കണ്ടിട്ടാവണം ആരൊക്കയോ എനിക്ക് വെള്ളം കൊണ്ടു തന്നു .

ആ വെള്ളത്തിൽ എന്റെ കണ്ണീർത്തുള്ളികളും വീണിരുന്നു .ബോഡി വീട്ടിനകത്തേക്ക് കൊണ്ടു പോകുന്നു .

അതവിടുന്ന് കേൾക്കുന്ന ശബ്ദത്തിൽ എനിക്ക് തിരിച്ചറിയാമായിരുന്നു .

എന്റെ കുറേ പിന്നിലായി പിറകിൽ സ്ത്രീകളിൽ പ്രായമായ ആരോ പറയുന്നത് കേട്ടു .ആ കൊച്ചവിടെ ഏതോ അറബിക്കൊപ്പമാർന്നു.

അറബി അവനെ വീടിനു പുറത്താക്കി അങ്ങനെ അവൻ വീട് വിട്ട് കുറേക്കാലം എവിടയോ ആയിരുന്നു .വണ്ടി ഇടിച്ചതല്ല അവൻ വണ്ടിക്ക് മുന്നിൽ എടുത്തു ചാടിയതാന്നാ കേൾക്കുന്നേ .

അതാ അവന്റെ തളള അവളെ വീട്ടിൽ കയറ്റാത്തെ .

അവിടെ ആരോടാ ആരൊക്കെയാ അവരുടെ ഈ കഥ കേൾക്കുന്നത് എന്നെനിക്കറിയില്ല .

പക്ഷെ എന്റെ പിന്നാമ്പുറത്തെ
ശബ്ദമടച്ച് പറയുന്നതൊക്കെ എനിക്ക് കേൾക്കാമായിരുന്നു .

ഇത്രയും ക്രൂരമായ കഥകൾ ഇവർക്ക് മെനഞ്ഞെടുക്കാനും പറയാനും കഴിയുന്നത് അതും എന്റെ ഭർത്താവിന്റെ മയ്യത്ത് ഈ വീടിനകത്തുള്ളപ്പോൾ .

ചിലർ ഇവൾ ആഡംബര പ്രേമിയാർന്നു അങ്ങിനെ അറബിയുമായി ചേർന്ന് എന്തൊക്കയോ ഉണ്ടായതാണ് … ഇതിനിടയിൽ ശരിക്കും വണ്ടി ഇടിച്ചതാണോ അതോ എന്ന സംശയങ്ങൾ ….. ചിലർ മിണ്ടാതിരി ആ
കൊച്ചവിടിരിക്കുന്നു …. പല തരം ശബ്ദങ്ങൾ എന്റെ കാതിൽ ചിലമ്പുന്നു .മതപരമായ ആചാരങ്ങളോടെ പാരായണങ്ങൾ തുടങ്ങിയിരിക്കുന്നു .

ആരൊക്കയോ ന്യൂസ് പേപ്പർ മടക്കി എനിക്ക് വീശി തരുന്നുണ്ട് .

ഞാൻ ഏതോ ലോകത്തായത് പോലെ .സാമ്പ്രാണിയുടെയും കുന്തിരിക്കവും ചന്ദനത്തിരിയും കത്തിയമരുന്ന മണം .എന്റെ യൂസുഫ് ഇനി ഈ ലോകത്തില്ല .

എന്റെ മനസ്സ് ഒന്നറിയാൻ ഒരു അഞ്ച് മിനിറ്റ് അവൻ ഉണർന്നെങ്കിൽ .

എന്റെയൊപ്പം അന്തിയുറങ്ങിയ എന്റെ യൂസുഫിന്റെ ശരീരം ഇനി മണ്ണോട് ചേരും .

അവന്റെ ഹൃദയമിടിപ്പും ശ്വാസവും ഇവിടുള്ള എല്ലാവരേക്കാൾ നന്നായി എനിക്കറിയാം .ഞാനാ മാറിൽ ചെവിയമർത്തി കിടന്നിട്ടുണ്ട്.

എന്റെ യൂസുഫാണത് .ആരും എന്നെ ഒന്നു വിളിക്കുന്നില്ലല്ലോ അകത്തേക്ക് .

എന്റെ അവസ്ഥയെന്തെന്ന് എനിക്ക് തന്നെ സ്വയം തിരിച്ചറിയുവാൻ ആകുന്നില്ല.

മരിച്ച് ഫ്രീസറിൽ വെച്ച ബോഡി ആയതു കൊണ്ട് പെട്ടെന്ന് തന്നെ മറവ് ചെയ്യാൻ അവിടെ കൂടി നിന്നവർ തീരുമാനിച്ചു .

യൂസഫിന്റെ മയ്യത്തുമായി ആളുകൾ ഇറങ്ങി അതു കണ്ടപ്പോഴാണ് എനിക്ക് എന്നെ തന്നെ തടയാൻ കഴിയാതെ പോയത് .

എന്നെ ആരും അകത്തേക്ക് കൊണ്ട് പോയിരുന്നില്ല .യൂസുഫിനെ കാണിച്ചതു പോലുമില്ല അതു വരെ .

എന്റെ നിയന്ത്രണങ്ങൾ നഷ്ടപ്പെട്ട നിമിഷങ്ങൾ .

നിൽക്കവിടെ
മരിച്ചയാളുടെ ഭാര്യയായ ഞാനിവിടെയുണ്ട് .എന്നെ കാണിക്കാതെ എവിടെ കൊണ്ട് പോകാനാണ് അവന്റെ ശരീരം .

ഏത് കിത്താബിലാ ഭാര്യയെ കാണിക്കരുതെന്ന് പറഞ്ഞിട്ടുള്ളത് .എടുത്ത് കൊണ്ട് വാ നിന്റെയൊക്കെ കിത്താബുകൾ . എന്റെ ശബ്ദം അവിടെമാകെ മുഴങ്ങി.

ആരൊക്കയോ ഇടപെടു .അവരുടെ വാക്ക് കേട്ട് ഇനി ബോഡി ഇവിടെ വെച്ച് താമസിപ്പിക്കണ്ട .ഫ്രീസറിൽ കുറേ ദിവസം ഇരുന്നതാ .

അത് ചീഞ്ഞ് പോയാലും എന്റെ ഭർത്താവിന്റെ ശരീരമാ .

ഞാൻ തെമ്മാടി ആയാലും വേശ്യ ആണെന്ന് ആര് പറഞ്ഞാലും അന്റെയൊക്കെ പളളി രജിസ്ടറിൽ ഇപ്പോഴും ഈ മയ്യത്തിന്റെ ഭാര്യ ഞാൻ തന്നാ .

അല്ലാന്ന് ഉണ്ടേൽ ഇവിടെ പളളിയിലെ പ്രമാണിമാർ പറയട്ടെ .

എന്നെ കാണിക്കാതെ ഒരിഞ്ച് നിങ്ങൾ ഈ മയ്യത്തിനെ മുന്നോട്ടെടുക്കില്ല .
ഇതെന്റെ യുസുഫാണ് .

എന്നെ ആരൊക്കെ എന്നറിയില്ല പലരും ചേർന്ന് പിടിച്ചു മാറ്റുകയായിരുന്നു .ഞാൻ അലമുറയിട്ടു .ചുറ്റും ചില സ്ത്രീകളും നിലവിളിക്കും പോലെ .

എന്റെ രണ്ട് കാലുകളും മുട്ടുൾപ്പടെ തറയിൽ ഉരയുന്നു .ഉരഞ് എന്റെ കാലുകൾ പൊട്ടിയിരുന്നു .

അപ്പോൾ എന്റെ ഉപ്പ വന്നാണ് എന്നെ ചേർത്ത് പിടിച്ചത് .

മനുഷ്യരിങ്ങനാ മോളേ മൃഗങ്ങളാ മൃഗങ്ങൾ അവരോളം ന്റെ മോളൂട്ടി തരം താഴണ്ട … ന്റ മോൾക്ക് അന്റെ ഉപ്പ ഉണ്ട് മോൾക്ക് യൂസുഫിനെ ഉപ്പ കാട്ടിത്തരാം അന്റെ യൂസുഫിനെ .ആരാ തടയുകയെന്നറിയണമല്ലോ .

തടയുന്നോന്റെ മയ്യത്ത് ഞാനെടുക്കും .നെറെ കുട്ടീടെ കണ്ണീരിന് പടച്ചോൻ ചോദിക്കും നിങ്ങളോടൊക്കെ .

ഞാൻ കരഞ്ഞ് ഏങ്ങലടിച്ചു .എന്റെ വായിൽ നിന്നും പതയൊക്കെ വന്നു തുടങ്ങി .ഒരു ഭ്രാന്തിയെ പിടിച്ചു വെക്കും പോലെ അവരെല്ലാം എന്നെ വീണ്ടും ഇറുക്കി പിടിച്ചിരുന്നു .

എന്റെ യൂസുഫ് ഞാൻ നൊന്തു പെറ്റ എന്റെ പൊന്നു മോളുടെ ഉപ്പയെയാ ആ കൊണ്ട് പോയത് .
എനിക്ക് കാണണം അവനെ .എന്നെ മോഹിച്ച് സ്വന്തമാക്കിയവനാ എന്റ യൂസുഫ് .

ഈ ലോകം അവൻ കീഴടക്കിയെന്നാ അവൻ ആദ്യരാത്രിയിൽ എന്നോട് ആദ്യം മൊഴിഞ്ഞത് .

അവനാണീ ലോകം ഇട്ടെറിഞ്ഞ് പോകുന്നത് .

അവളെ വണ്ടിയിൽ കയറ്റൂ എന്ന് ഉപ്പ ആരോടോ പറഞ്ഞു .എന്നെ വണ്ടിയിൽ പിടിച്ച് കയറ്റി ഇരുത്തി .എന്റൊപ്പം എന്റെ മോളും .

അവളുടെ നിഷ്കളങ്ക മുഖത്തേക്ക് ഒന്ന് നോക്കി …
ന്റ മോളേ നീയിന്ന് നിന്റെ ഉപ്പാനെ കണ്ടോ ? ……….
ഞാൻ വളരെയധികം തളർന്നത് പോലെ .

പള്ളിയിൽ പ്രാർത്ഥനയുണ്ട് അത് കഴിഞ്ഞ് അടക്കം ചെയ്യും മുമ്പേ കാണിക്കാൻ കഴിയുള്ളൂ എന്ന് ആരൊക്കയോ പറയുന്നു .

ഞാനും ഉപ്പയും ഒക്കെ വണ്ടിയിൽ തന്നെ കാത്തിരുന്നു .

ഉപ്പ ഒരു കുപ്പി വെള്ളം വാങ്ങി കൊണ്ടു വന്നത് എന്റെ നേരെ നീട്ടി .

എനിക്ക് വേണ്ട ഉപ്പാ എനിക്ക് യൂസുഫിനെ കണ്ടാൽ മതി .ഉപ്പാ അവർ അവനെ മറവു ചെയ്യും .

എനിക്ക് ഒന്ന് കാണണം ഉപ്പാ …. അവര് അവനെ മറവു ചെയ്യും ഉപ്പാ പോയി പറയ് ഉപ്പാ എനിക്കൊന്ന് കാണണന്ന് .

കാണിച്ചു തരും മോളേ അന്റെ യൂസുഫിനെ കാണിച്ചിട്ടേ നമ്മൾ പോകുകയുള്ളൂ .

ആരോ വണ്ടിയുടെ അടുക്കലേക്ക് വന്ന് എന്തോ പറയുന്നു. എന്റെ തളർന്ന കണ്ണുകൾ ഉയർത്തി ഉപ്പായെ കാത്തു … വണ്ടിയിൽ നിന്നിറങ്ങാൻ പറഞ്ഞു .

പളളിയുടെ ഒരു കോണിൽ വെച്ചവർ യൂസുഫിന്റെ മുഖത്തെ തുണി മാറ്റി .സുന്ദരനായിരിക്കുന്നു എന്റെ യൂസുഫ് .എന്തൊരു സൗന്ദര്യം .

അവൻ ശാന്തമായി ഉറങ്ങും പോലെ .

എന്റെ യൂസുഫേ ഒന്ന് കണ്ണ് തുറക്കടാ നിന്റെ ആയിശ യാടാ ഞാൻ … നിന്റെ ആയിശ …. ഞാൻ നിനക്ക് വേണ്ടിയല്ലേടാ ജീവിച്ചത് …

നിനക്ക് വേണ്ടിയല്ലേ പൊരുതി നിനക്കായി കാത്തു നിന്നത് … നമ്മുടെ മോളയെയും എന്നെയും വിട്ടു പോകല്ലേ യൂസുഫേ ……

ഞാൻ പിന്നെ കണ്ണ് തുറക്കുമ്പോൾ എന്റെ വീടാണ് കണ്ടത് .

ഇവിടെ കുറേ ആളുകൾ ഉണ്ട്. ഭർത്താവ് മരണപ്പെട്ടാൽ മുസ്ലിം സ്ത്രീകൾ നാല് മാസം പത്ത് ദിവസം പുറത്തിറങ്ങാൻ പാടില്ല അത് ഭർത്താവിന്റെ വീട്ടിൽ ആണ് ഇരിക്കാറുള്ളത്.
അവർ അതും നിഷേധിച്ചിരിക്കുന്നു .

മുട്ടു മടക്കി തലയിണ കട്ടിലിന്റെ തല ഭാഗത്തെ പടിയിൽ വെച്ച് ഞാൻ ചാരി ഇരുന്നു .ഞാൻ എന്താ കഴിഞ്ഞ ദിവസം അനുഭവിച്ചതെന്ന് ഓർക്കാൻ പോലും വയ്യ.

വല്ലാത്ത തല വേദനയും .അപ്പുറത്തെ മുറിയിൽ നിന്ന് അനിയത്തിമാർ എന്റെ വിളി കേട്ടു വന്നു .

എനിക്കുള്ള ഗുളികയും. മൂത്ത അനിയത്തി എന്നെ കെട്ടിപ്പിടിച്ചു എന്റെ നെറ്റിയിലും കവിളിലും ഉമ്മ തന്നു .

അവൾ എന്റെ മുഖം അവളുടെ മാറോട് ചേർത്ത് വെച്ച് ഏങ്ങലോടെ പൊട്ടി പൊട്ടി കരഞ്ഞു .ഇളയവൾ എന്റെ കാൽപാദത്തിൽ കൈയ്യും വെച്ച് കട്ടിലിൽ ഇരുന്നു .

അവർക്ക് എന്നെ ആശ്വസിപ്പിക്കാൻ വാ തുറക്കാൻ ശ്രമിക്കും പോലെ .
നാല് മാസം പത്ത് ദിവസം ആണ് ഒരു മുറിയിൽ ഇരിക്കണ്ടത് .

ഇപ്പോൾ എങ്ങനെ എന്ന് പറയുവാൻ ആ ദിവസങ്ങൾ എനിക്ക് ഓർമ്മയിലില്ല .ചിലപ്പോൾ ഞാനന്ന് ആ ദിവസങ്ങളെ മറക്കാൻ ശ്രമിച്ചിട്ടുള്ളത് കൊണ്ടാകാം ഓർമ്മയിൽ നിന്ന് മറഞ്ഞത് .

അങ്ങിനെയാണ് യൂസുഫിന്റെ ഓർമ്മയിൽ ഞാൻ 13 ദിവസങ്ങൾ പൂർത്തിയാക്കിയത് .

അന്ന് 14 ആം ദിവസമാണ് എനിക്ക് വേണ്ടി ത്യാഗപ്പെട്ട ഉപ്പയുടെ ശബ്ദം വീടിന്റെ ഹാളിന്റെ ഭാഗത്ത് നിന്ന് കേൾക്കുന്നത് .ഉച്ചത്തിലുള്ള ശബ്ദം മിണ്ടാതിരിക്കാൻ ഉമ്മ പറയുന്നത് വ്യക്തം .

ഞാൻ എണീറ്റ് മുറിക്ക് വെളിയിൽ പോകാൻ കഴിയുമോ എന്നൊന്നും അറിയാത്തതിനാൽ വാതിലിന്റെടുക്കൽ വന്നു നിന്നു. വിഷയം എന്നെ കുറിച്ചാണെന്ന് മനസ്സിലായി .

വല്ലോന്റേം കൂടെ കിടന്നിട്ട് വന്ന നിന്റെ മോളെന്നെ മാനം കെടുത്തിയില്ലേ ഈ നാട്ടുകാരുടെ മുന്നിൽ പിന്നെ നീ അവൾക്ക് വക്കാലത്ത് പറയുന്നോ .

വല്ല നാട്ടുകാരും പറയുന്ന കേട്ട് നിങ്ങൾ തുള്ളുന്നതെന്തിനാണ് .

നാട്ടുകാര് പറയുന്നത് കേട്ടിട്ടോ നീയും ഞാനുമൊക്കെ ദുബായിൽ പോയി നേരിട്ട് കണ്ടതല്ലേ പുതിയ സൂപ്പർ മാർക്കറ്റും എല്ലാം ,ഈ വീട് വരെ പണയത്തിലായിരുന്നില്ലേ .

അവളെങ്ങിനെ അത് വീട്ടീന്ന് പ്രസവച്ചിട്ട നിനക്കന്ന് മോളോട് ചോദിക്കാഞ്ഞതെന്ന് .ഞാനാ കടം വീടട്ടെ എന്ന് കരുതി കണ്ണടച്ചു .അല്ലാതെനിക്ക് ബുദ്ധിയില്ലാത്തോണ്ട് അല്ല .

നിന്റെ മോൾക്ക് ഞാനൊരു പൊട്ടനാണെന്ന് ചിലപ്പോളൊരു വിചാരമുണ്ട് .

അന്ന് നമ്മളെ ദുബായി മുഴുവൻ എല്ലായിടവും കൊണ്ട് പോയ ആ അറബിക്ക് എന്താ പ്രാന്താ .അവൻ തന്നെയാകും ഈ നാട്ടുകാര് പറയുന്ന അറബി ചെക്കൻ .

അവന്റെ രീതികൾ കണ്ടപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു .
എത്രയോ പേർ ഗൾഫിലുണ്ട് അവരെയൊന്നും അറബികൾ കൊണ്ട് നടക്കുന്നില്ലല്ലോ .പിന്നെന്തിനാ അന്ന് മരണ വീട്ടിൽ നിങ്ങള് കിടന്ന് ന്റെ മോളെന്ന് പറഞ്ഞ് തുള്ളിയത് .

അതോ ഇത് ബല്യ കഥ നല്ല നിലയിൽ കെട്ടിച്ചു വിട്ടിട്ടു മയ്യത്തു പോലും കിട്ടാതെ അവളെ നിർത്തുമ്പോൾ തല കുനിഞ്ഞത് എന്റെ യാ .എന്തൊരഹങ്കാരമാർന്നു എനിക്ക് അങ്ങോട്ട് കെട്ടിച്ചു വിട്ട ശേഷം .

നാട്ടുകാര് പറയും പോലെ ധൂർത്തിൽ ജീവിക്കാൻ നിന്റെ മോൾ ഇനി അറബിയെ കൊണ്ട് വഴിയാധാരമാക്കി ആ പാവം ചെക്കനെ ഇറക്കി വിട്ട് അവനെ കൊണ്ട് അത് മഹത്യ ചെയ്യിപ്പിച്ചതല്ലെന്ന് ആര് കണ്ടു .നിങ്ങൾ ഒന്ന് മിണ്ടാതിരിക്കുമോ ? ഒരുത്തി കരഞ്ഞു തളർന്നിരിപ്പുണ്ടിവിടെ .

എന്തിന് എന്തിന് കരയണം .ഒരുത്തനെ കൊന്നിട്ടെന്തിന് അവന് വേണ്ടി കരയണം .
നിങ്ങൾക്കെന്താ പ്രാന്തായോ ?

അതേടീ പ്രാന്താ അവൾക്ക് താഴെ രണ്ടെണ്ണം പുര നിറഞ്ഞ് തുടങ്ങീക്കണ് .അവർക്കിപ്പം ഓടി വരും രാജകുമാരൻമാർ .

ആ വിചാരം ഉണ്ടാർന്നേൽ പിഴച്ചു നടക്കില്ലായിരുന്നു .

ഞാൻ വാതിൽ ചാരി അതിന്റെ പിന്നിൽ തല ചാരി മുഖം ഉയർത്തി ആ വാതിലിനു പിന്നിൽ ചാരി നിൽപ്പുണ്ടാർന്നു .വെറുതെ ചാരി നിന്നതല്ല എല്ലാം കേട്ട് .

കരഞ്ഞ് കൊണ്ട് തന്നെ .എന്റെ ജീവിത കഥ മുഴുവൻ ഒഴിയാത്ത കണ്ണീരിന്റ ഉറവിടം വറ്റിയിട്ടില്ലല്ലോ ….

ഞാൻ എന്റെ മൊബൈലെടുത്തു .
ദുബായിക്ക് ടിക്കറ്റെടുത്തു .

യൂസുഫിന് വേണ്ടി ആചാരം വെടിയാതെ നാല് മാസം പത്ത് ദിവസമിരിക്കണ്ട നിയമം മാറ്റി വെച്ച് പതിനഞ്ചാം നാൾ .

പെട്ടിയിൽ വസ്ത്രങ്ങൾ മാത്രം നിറച്ച് എന്റെ മകളെയും കൂട്ടി എന്റെ സ്വന്തം വീട്ടിൽ നിന്ന് .

നീയെങ്ങോട്ടാ പോകുന്നെ എന്ന എന്റെ ഉപ്പാന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാനുണ്ട് … അല്ല പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ കഴിയും .

” പക്ഷെ സ്വന്തം എന്ന് തോന്നിയവരും ,സ്വന്തം എന്ന് കരുതുന്നവരും നമ്മുടെ മറുപടികൾ അർഹിക്കാത്ത ചില സന്ദർഭങ്ങൾ ഉണ്ട് ,അത് അവർക്ക് നമ്മെ തിരിച്ചറിയാനാകാത്ത ഹൃദയം കൊണ്ട് തുറന്ന് ചോദ്യങ്ങൾ ചോദിക്കുമ്പോൾ ,
പ്രത്യേകിച്ച് നമ്മൾ സഹികെട്ട് അവസാനം ഒരു ഉറച്ച തീരുമാനങ്ങളിലെത്തപ്പെടുന്ന സന്ദർഭങ്ങളിൽ അപ്പോൾ അവർക്ക് മറുപടി കൊടുക്കാൻ മൗനമാണ് നല്ല ഉത്തരം ”

ഉപ്പയുടെയും .കസേരയിൽ തലതാഴ്തി ഒരു കൈ തലയിൽ വെച്ചിരിക്കുന്ന ഉമ്മയെയും .വീടിന്റെ വരാന്തയിൽ കണ്ണീരോടെ നോക്കി നിൽക്കുന്ന അനിയത്തിമാരുടെയും മുന്നിലൂടെ …..

ഞാൻ 4 മാസം 10 ദിവസം പൂർത്തിയാക്കാതെ ,അല്ല പൂർത്തിയാക്കാനാവാതെ എന്റെ വീട്ടിൽ നിന്നിറങ്ങി.

പറന്നുയർന്നു 15 ആം നാൾ ആകാശത്തിലേക്ക് …
ദുബൈയിലേക്ക് ……

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4

ആഇശ: ഭാഗം 5

ആഇശ: ഭാഗം 6