Wednesday, May 22, 2024
Novel

ആഇശ: ഭാഗം 1

Spread the love

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

Thank you for reading this post, don't forget to subscribe!

ഞാന് ഐഷുട്ടി എന്ന ആയിഷ .ഞാന് പൂനയിലാണ് ജോലി ചെയ്യുന്നത് .ഇന്ന് നാട്ടിലേക്ക് തിരിക്കുകയാണ് .ഒരുപാട് നാളിന് ശേഷം കടുത്ത മഴ .

അന്തരീക്ഷ മലിനീകരണം കൊണ്ട് നിറഞ്ഞ ഈ നഗരത്തിലെ ചൂടില് മഴ കടുത്ത് പെയ്യുന്നു .

എത്ര മഴയാണങ്കിലും ഈ യാത്ര പോയേ തീരൂ .ഫ്ലൈറ്റ് നും ട്രെയിനിനും ടിക്കറ്റ്‌ നോക്കി കിട്ടിയില്ല .

പൂനെ ഹടാപ്സര് നിന്നും ലോണാവില വഴി ആണ് ഈ യാത്ര റെഡ് ബസില്,അവസാനം റെഡ് ബസ്‌ ബുക്ക്‌ ചെയിതു.

എത്ര പ്രകൃതി സുന്ദരമായ താഴ് വരകള് ഇത് വഴിയുള്ള യാത്ര വല്ലാത്ത ഒരനുഭവം തന്നെയാണ് .

വളഞ്ഞു പുളഞ്ഞ റോഡുകള് താണ്ടിയുള്ള ഒരു യാത്ര പിന്നെ മല തുരന്നുണ്ടാകിയ തുരങ്കങ്ങള് വഴിയുള്ള യാത്ര .ബസിന്റ കിളി വാതിലൂടെ എല്ലാ കാഴ്ചകളും കണ്ടു കൊണ്ട് ഒരു യാത്ര .

ഞാന് ഐഷു എന്റെ സ്കൂള് പഠനവും എല്ലാം ഒരു ഹോസ്റ്റല് ഉള്ള സ്കൂളില് ആയിരുന്നു .ഹോസ്റ്റലില് ആണ് ഞാന് പഠിച്ചതും വളർന്നതും .

ഉപ്പയും ഉമ്മയും ദുബായിലും .എന്റെ ക്ലാസ്സില് എന്നല്ല സ്കൂളിലെ മുഴുവന് കുട്ടികളെ എടുത്താലും അവിടുത്തെ പ്രധാന സുന്ദരികളില് ഒരാള് തന്നെ ആയിരുന്നു ഞാന് .

പാല് നിറമാണനിക്ക് ,നല്ല വെളുത്തു ചുവന്നു തുടുത്ത മുഖത്തില് നല്ല വെറ്റില മുറുക്കി ചുവപ്പിച്ച നിറത്തിലുള്ള ചുണ്ടുകള് കണ്മഷി കോറിയിട്ട കണ്ണുകള് വരച്ചെടുത്ത പുരികങ്ങള് ഇളം കാപ്പിപൊടി നിറത്തിലുള്ള കണ്ണുകള് .

നല്ല തുമ്പ് ഉള്ള മൂക്കും വയസ്സിനു മുന്നേ നടന്നു നീങ്ങിയ തുടുത്ത ശരീരവും തലയിലെ തട്ടവും എന്നെ സുന്ദരിയാക്കി .എന്റെ ക്ലാസ്സില് ഞാന് തന്നെ ഏറ്റവും സുന്ദരി .

വെളുത്ത നിറവും തുടുത്ത മേനിയും എനിക്ക് ദിവസവും ആരാധകരുടെ എണ്ണം കൂട്ടി കൊണ്ടിരുന്ന കാലം .

അന്ന് എന്റെ മുലകള് രണ്ടും തുടുത്ത് വളർന്നി രുന്നു എന്റെ ക്ലാസ്സിലെ മറ്റുള്ളവരേക്കാള് ,സ്കൂള് യുണിഫോമിൽ രണ്ടു വശത്ത് നിന്നും അവ രണ്ടിനെയും വലിച്ചു പിടിച്ചു വെക്കും പോലെ ആയിരുന്നു ,എന്റെ വയറിനെ ആയിരുന്നു ഭയം അതും അല്പം കൊഴുപ്പ് കൂടിയ നിലയില് പൊക്കിള് കോടി ഡ്രെസ്സില് എടുത്തു കാണിക്കുമായിരുന്നു .

നടക്കുമ്പോള് എന്റെ നിതംബങ്ങള് ഇളകി ആടിയ ആ പ്രായത്തില് ഇതെല്ലാം എന്നെ വളരെ അധികം ഉള്ളിന്റ ഉള്ളില് സന്തോഷിപ്പിച്ചിരുന്നു പുറമേ നാണം പറഞ്ഞാലും .

ആണ്കുട്ടികള് എന്റെ വരവിനെ കാത്തു നില്കുുന്നതും എന്നെ തമാശ പറഞ്ഞു ചിരിപ്പിക്കാന് ശ്രമിക്കുന്നവരും ചേഷ്ടകള് കൊണ്ട് എന്റെ ചിരി കൊണ്ട് തൃപ്തി അടയുന്നവരും ലവ് ലെറ്ററുമായി കാത്തു നിന്ന സീനിയര്സും ഇത് കൂടാതെ ഹോസ്റ്റലില് ചെല്ലുമ്പോള് എന്നെ പ്രേമിക്കുന്ന പെണ്കു ട്ടികള് വരെ ഉണ്ടായിരുന്നു .

അന്ന് ഞാന് ഒമ്പതില് പഠിക്കുമ്പോഴാണ് അഫ്സല് എന്റെ പിന്നാലെ നടക്കാന് തുടങ്ങിയത് .എന്റെ സീനിയര് ആണ് അവന് .എന്റെ നാട്ടുകാരനും സുന്ദരനും ആയ ഒരാള് .

അവനു അത്ര പെട്ടെന്നൊന്നും പിടി കൊടുക്കാന് ഞാന് തയ്യാര് അല്ലായിരുന്നു .

അങ്ങനെ ആ കുഞ്ഞു പ്രേമം ഉള്ളില് മുളപൊട്ടുമ്പോളക്കും എന്റെ ഉപ്പയും ഉമ്മയും നാട്ടില് തിരികെ വന്നു ,ഇനി ഉപ്പ നാട്ടില് തന്നെ എന്തെങ്കിലും തുടങ്ങുവാന് ഉള്ള പ്ലാന് .

എനിക്ക് രണ്ടു അനിയത്തിമാര് ഉണ്ട് പക്ഷെ അവരൊന്നും എന്നെക്കാള് സുന്ദരിമാരല്ലട്ടോ .

എന്റെ പത്താം ക്ലാസ്സ്‌ പഠനം കഴിഞ്ഞു നാട്ടില് ഒരു കോളേജില് ചേർക്കാന് തീരുമാനിച്ച സമയം .

അന്ന് ആ സമയത്ത് തന്നെ എന്നെ കെട്ടിച്ചു വിടാന് ധൃതി എന്റെ വീട്ടുകാരേക്കാള് നാട്ടിലെ ബ്രോകർമാർക്ക് ആയിരുന്നു .

അവര് അന്നെ എന്റെ വീട് കയറി ഇറങ്ങി കൊണ്ടേ ഇരുന്നു .ഏതു ഗള്ഫ്കാരന് പെണ്ണ് കെട്ടാന് വന്നാലും എന്നെ കവലയില് കണ്ടാ മതി പിറ്റേന്നു ആ ആലോചനയും വീട്ടില് ബ്രോകര് ദൂതന്മാര് വഴി വരും .

ഒന്ന് കല്യാണത്തിന് പോയാല് അവിടെയുമുണ്ടാകും എന്നെ കെട്ടാന് ഉള്ള അപേക്ഷ .

ഉപ്പയും ഉമ്മയും പതിനെട്ടു തികയട്ടെ എന്ന് പറഞ്ഞു കുഴയാറാണ് പതിവ്,ഈ സമയത്ത് ഞാന് അഫ്സലുമായി വളരെ അധികം അടുത്ത് കഴിഞ്ഞിരുന്നു .അവനും ഞാനും ഇണ കുരുവികളായി പാറി പറക്കുന്ന കാലം .അവന് ചേർന്ന കോളേജില് തന്നെ ഞാനും ചേർന്നു ഞങ്ങള് പ്രണയത്തിനു പരസ്പരം ഐക്യദാർഡ്യയം പ്രഖ്യാപിച്ചു .

കോളേജില് അവന് രാഷ്ട്രീയ നേതാവും കൂടെ ആയി മുന്നിലൂടെ നെഞ്ചും വിരിച്ചുള്ള അവന്റ പ്രകടനങ്ങള് എന്നെ ശെരിക്കും ത്രില്ലടിപ്പിച്ചിരുന്നു .

എനിക്ക് വരുന്ന കല്യാണ ആലോചനകളുടെ എണ്ണം കൂടുന്നത് കണ്ടിട്ട് ചെക്കനു സഹിക്കാന് ആയില്ല ,അവന്റ ഉപ്പാനേം ഉമ്മെയും കൂട്ടി വീട്ടില് എത്തി എന്നെ കെട്ടിച്ചു തരുമോന്നു തന്നെ ചോദിച്ചു .

അവന്റ പഠനം കഴിഞ്ഞു ഒരു ജോലിക്ക് കേറുംമ്പോളെക്കും എനിക്ക് പതിനെട്ടും തികയും അവനു ഒരു വരുമാനം ആയി തുടങ്ങുകയും ചെയ്യും അപ്പോള് കല്യാണം മതി എന്നും എന്നെ തുടര്ന്നും പഠിക്കാന് വിടാമെന്നും ഒക്കെ ഉള്ള അവനിലെ രാഷ്ട്രീയ പ്രഖ്യാപനങ്ങള് തികച്ചും ഉപ്പാക്ക് തൃപ്തികരമായി തോന്നിയത് കൊണ്ടാകാം ഞങ്ങടെ പ്രണയത്തിനു എന്റെ വീട്ടുകാരും അവന്റ വീട്ടുകാരും പച്ച കോടി കാട്ടിയത് .

പിന്നെ ഞാന് അവന്റ പെണ്ണായി .എന്നും ഫോണ് വിളികള് കോളേജ് കാന്റീനില് പരിപ്പ് വടയും ചായയും .

ഞാൻ ഉണ്ടാകുന്ന നെയ്യ് പത്തലും കോയി പത്തലും പായ്ക്ക് ആക്കി അവനു കൊണ്ട് കൊടുക്കലും .

പൂത്തു നിൽക്കുന്ന കോളേജ് കാമ്പസിലെ ഗുല്മോഹര് മരങ്ങൾക്കിടയിലെ ഒരുപാട് പ്രണയ ജോഡികളില് ഒന്ന് ഞങ്ങടെ പ്രണയവും ആയിരുന്നു .

പക്ഷെ സ്വന്തമാക്കാന് കഴിയുന്ന വിജയിച്ച പ്രണയ ജോഡികളുടെ വളരെ ചുരുങ്ങിയ വിജയ കഥകൾ മാത്രം പറയുന്ന ഒന്നായിരുന്നു ആ മരത്തണലുകൾ അതിലെ വിജയ കഥകൾ പോലെ ഞങ്ങളും .

ആയതിനാല് സ്വാതന്ത്രം കൂടുതല് ഉള്ള അഫ്സല് അവന്റ പ്രണയവും ഉപദേശങ്ങളും സമ്മാനങ്ങളും ദേഷ്യവും ഒക്കെ എനിക്ക് നൽകി ആ പൂത്തുലഞ്ഞ ആ മരങ്ങളുടെ തണലുകളില് വെച്ച് .

പക്ഷെ എനിക്ക് അത് അധിക നാള് ആസ്വദിക്കാന് കഴിഞ്ഞില്ല അവന്റ രാഷ്ട്രീയ പ്രവർത്തതനങ്ങള് കൊണ്ടാകാം പിന്നീട് പലപ്പോഴും ആ മരത്തണലുകളില് ഞാന് തനിച്ചായി ഇരിക്കേണ്ടി വന്നിട്ടുള്ളത് അല്ലേൽ മറ്റ് തിരക്കുകൾ കൊണ്ട് .

അവനു കൊടുക്കുവാൻ വേണ്ടി മാത്രം ഉണ്ടാക്കി കൊണ്ട് പോയ പലഹാരപ്പൊതികള് ഞാന് ആ മരത്തണലില് ഉപേക്ഷിച്ചു കൊണ്ട് നടന്നിട്ടുള്ളത് ഇന്നും ഓർമ്മയിലുണ്ട് .

പാചകം ചെയ്യാനും ഓരോന്ന് പുതിയത് ഉണ്ടാകുവാനും പരീക്ഷണം നടത്തുവാനും എനിക്ക് ഒരുപാടിഷ്ടമാണ് അത് അവനും കൂടി നല്കാന് ആണ് കഷ്ടപ്പെട്ട് പൊതിഞ്ഞു ഞാന് ഈ കോളേജില് എത്തുന്നത് .

അവനു അത് കൊടുത്തു കൊള്ളാം എന്ന് കേൾക്കുവാന് കൊതിച്ചു കൊണ്ടാ ഞാനിതെല്ലാം ഉണ്ടാകുന്നത് .

മുമ്പ് എന്നും എന്നെ ഫോണിൽ വിളിച്ചു മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു അഫ്സല് .

പിന്നെ എനിക്ക് ചുംബനങ്ങളില് തുടങ്ങി പിന്നെ നേരിട്ടല്ലാ എന്നേയുള്ളൂ ആ വിധം എന്റെ ശരീരമാകെ ഫോണിലൂടെ അവന് തഴുകി ഉണർത്തും.

എന്നെ വിവസ്ത്ര പോലും ആക്കുമായിരുന്നു. സംസാരങ്ങളിലൂടെ ഫോണിന്റ മറുതലക്കല് ഇരുന്നു കൊണ്ട് .എന്റെ വിരലുകള് അവന്റ വിരലുകള് ആക്കി മാറ്റുമായിരുന്നു അവൻ.

ഇനി എന്ന് നേരില് ഇതൊക്കെ അനുഭവിക്കാന് കാത്തിരിക്കണം എന്ന പരിഭവങ്ങളില് ഞങ്ങള് ഫോണ് കട്ട്‌ ചെയ്യാറുണ്ടായിരുന്നത്.ആ അവന് ഇന്ന് ഫോണ് വിളികളുടെ എണ്ണവും കുറച്ചിരിക്കുന്നു .

എന്നില് നിന്ന് അഫ്സല് അകലുവാന് തുടങ്ങിയോ എന്നൊരു സംശയം മനസ്സിനു തോന്നുവാന് തുടങ്ങിയിരിക്കുന്നു .

എത്രയോ സുന്ദരന്മാര് അതും അഫ്സലിനേക്കാള് കഴിവുള്ളവരും മുന്നില് വന്നു പോയിട്ടുണ്ട് എന്നിട്ടും അവനെ മാത്രം ആണ് ഞാന് സ്നേഹിച്ചത് .എന്നിട്ടും അവനിത് എന്ത് പറ്റി ?

എന്താണേലും അവനു എന്നോട് തുറന്നു പറയാന് തടസ്സങ്ങള് ഒന്നും മുമ്പില് ഇല്ലല്ലോ ,കാര്യം തിരക്കുവാന് അവന്റ സുഹൃത്തും എന്റെ മൂത്ത അമ്മാവന്റ മകനും ആയ റസ്സാക്കിനെ ഞാന് വിട്ടു .കാര്യം അറിഞ്ഞു ഞാന് ഞെട്ടി .

അവനിപ്പോള് എന്റെ മേല് സംശയം ആണ് .പലപ്പോളും എന്റെ ഫോണ് ബിസി ആണത്രേ.

കൂടാതെ എന്റെ പിറകെ കോളേജില് നടക്കുന്നോരെല്ലാം ഇപ്പോള് അഫ്സലിന് എന്റെ കാമുകന്മാരായി .

നേരിൽ ചോദിക്കാന് ഞാന് തീരുമാനിച്ചു അഫ്സലിന് ആ പാട്ടു തന്നെ ആയിരുന്നു ഏറ്റു പാടാന് ഉണ്ടായിരുന്നത് .

ഞങ്ങള്ക്കിടയില് മൗനം അകൽച്ച വളർത്തിയെടുത്ത് തുടങ്ങിയ പോലെ .അതിനിടയില് ആണ് ദുബായിലെ ഒരു വ്യവസായിയുടെ മകന് നാട്ടില് ഒരു കല്യാണ വീട്ടില് വെച്ചു എന്നെ കാണുന്നത് .

പേര് യൂസുഫ് … പിതാവിനയും കൂട്ടി പിറ്റേന്ന് തന്നെ വീട്ടില് എത്തി .ഉപ്പാക്ക് എതിർപ്പായിരുന്നു കാരണം വാക്കാണ്‌ വലുത്, അഫ്സലിന്റ പിതാവിനുകൊടുത്ത വാക്ക്..അഭിപ്രായത്തില് മാറ്റം ഉണ്ടായാല് അറിയിക്കണം എന്നറിയിച്ചു അവര് ചായയും കുടിച്ചു പോയി .

അഫ്സല് ഫോണ് വിളിച്ചിട്ടെടുക്കുന്നില്ല അവസാനം ഒരു മെസ്സേജ് എഴുതി വിട്ടു ചെക്കന് അപ്പോള് തന്നെ തിരികെ വിളിച്ചു .

ക്ഷേമയോക്കെ പറഞ്ഞു വ ർത്തമാനം പറഞ്ഞു തുടങ്ങിയതും അവനോടു സംസാരിച്ചമാതിരി ഞാന് എന്റെ മറ്റു കമുകന്മാരോട് സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ അരോചകം ആയ അറപ്പുളവാക്കുന്ന സംശയങ്ങള് .

ഇങ്ങനെ ആണെങ്കില് ഇനി എന്നെ വിളിക്കണ്ട എന്ന സ്വരത്തോടെ ആണ് ഞാന് അന്ന് ഫോണ് കട്ട്‌ ആക്കിയത് .എന്റെ മനസ്സ്‌ ആടിയുലഞ്ഞു.

വിവാഹത്തിന് മുമ്പേ അഫ്സല് ഇങ്ങനെ എങ്കില് വിവാഹ ശേഷം എന്തായിരിക്കും എന്ന ചോദ്യങ്ങള് എന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു .

അതിനിടയില് ആണ് ദുബായിക്ക് തിരികെ പോകുവാണെന്ന് പറഞ്ഞു യൂസുഫ് വീണ്ടും എന്റെ വീട്ടിലേക്ക് വന്നത് .

ആഡംബര ബെൻസ് കാറില് ഉള്ള ആ വരവ് .ഞാന് എന്തിനു എന്റെ സൗഭാഗ്യങ്ങള് വേണ്ട എന്ന് വെക്കണം സാധാരണ കുടുംബത്തിലെ അഫ്സലിനേക്കാള് ,എന്ത് കൊണ്ടും സുന്ദരി ആയ എനിക്ക് സൗന്ദര്യവും പണവും എല്ലാമുള്ള ഒരാളെ എന്തിന് ഞാൻ തള്ളി കളയണം .

ഞാന് ഉപ്പക്കും യൂസുഫിനും ചായ കൊണ്ട് വിളമ്പി കൊണ്ട് ഞാന് എന്റെ മാറ്റിയ നിലപാട് പറഞ്ഞു എനിക്കീ നിക്കാഹിന് സമ്മതമാണ്‌ എന്ന് …

തുടരും