ആഇശ: ഭാഗം 19- അവസാനിച്ചു
നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez
നജീബിന്റെ മരണം ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നതിനും അപ്പുറമായിരുന്നു .ഞാനും ഫസീലയും ഷാഹിനയും ഹാരിസും സൈനബയും തളർന്നാ വീട്ടിൽ ഒരുമിച്ച് കരഞ്ഞ് കൊണ്ട് .നജീബിന് വേണ്ടി ഞാനും ഫസീലയും വിശ്വാസ പ്രകാരമുള്ള എല്ലാ കർമ്മങ്ങളും പ്രാർത്ഥനകളും നടത്തി ഭംഗിയായി തന്നെ .ഇന്ന് ഞാനും ഫസീലയും മക്കളും മാത്രമായിരിക്കുന്നു ഈ വീട്ടിൽ .
നജീബിന്റെ ചിരികളും തമാശകളും ഒക്കെ ഈ വീട്ടിൽ മുഴങ്ങുന്നുണ്ട് .ഗൾഫിൽ അധിക ജോലിഭാരമെല്ലാം ഏറ്റെടുത്ത് എന്തിനും തുള്ളി ചാടി നിന്ന ആളായിരുന്നു നജീബ് .ഡയബറ്റിക്ക് എങ്കിലും മധുരം കഴിക്കൽ നിർത്തില്ല ആഹാരം ഇഷ്ടമുള്ളത് മൂഡനുസരിച്ച് കഴിക്കും .
ജീവിതം ആസ്വദിക്കാനുള്ളതാന്ന് പ്രസംഗിക്കും നമ്മളങ്ങാണം എന്തേലും പറഞ്ഞാൽ .
നജീബിനൊപ്പം കൂടിയാണ് ഷാഹിനാക്കും മധുരം കഴിപ്പ് ശീലമായത് .എന്നെ പൂനെയിൽ കൊണ്ട് വിട്ട ശേഷം ഫസീലായെ പോയി കണ്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരികെ വീട്ടിൽ കൊണ്ട് വന്ന് ആക്കിയിട്ടാ തിരികെ ഗൾഫിൽ പോയത് .
ഫസീലയും ഷാഹിനയും പറയുന്നത് നജീബ് പഴയ പൊലെ സന്തോഷവാൻ തന്നെ ആയിരുന്നത്രെ. ആയിശ വിളിച്ചോ എങ്ങനുണ്ട് എന്നൊക്കെ ഫസീലായോട് തിരക്കുമായിരുന്നു .
ഷാഹിനാടെ പുയാപ്ലക്ക് ഒറിജിനൽ സ്റ്റതസ്കോപ്പും മറ്റെന്തക്കയോ സാധനങ്ങൾ ആവശ്യമുള്ളത് അവിടുന്ന് കൊടുത്തയച്ചു കൊടുത്തു .ഫിനാൻസിട്ട് പതിനെട്ട് ലക്ഷത്തിന്റെ ഒരു വണ്ടിയും എടുത്ത് കൊടുത്തു ഷാഹിനാക്ക് .അതെന്നോട് പറയണ്ട എന്ന് കർശനമായി പറഞ്ഞാണത്രെ എടുത്ത് കൊടുത്തത് .
പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല എന്ന് നജീബിന് നന്നായറിയാം .പക്ഷെ മോൾക്ക് കല്യാണ സമ്മാനമായി അന്ന് ഒന്നും ചെയ്യാൻ പറ്റിയില്ല എന്നും പറഞ്ഞാ കൊടുത്തത് .ഞാൻ ഇന്നാണ് ഇതൊക്കെ അറിയുന്നത് .
ഉപ്പ വരുമ്പോൾ എല്ലാർക്കും കൂടി ആ വണ്ടിയിൽ പൂനെക്ക് പോകാം എന്നൊക്കെ മോളോട് പറഞ്ഞതാ .പ്രവാസ ജീവിതം എനിക്കറിയാം ഒരു പനി വന്നാൽ നമ്മൾ നാട്ടിൽ എന്താ പതിവ് ഓടി ആശുപത്രിയിൽ പോകും പക്ഷെ പ്രവാസികളോ മെഡിക്കൽ സ്‌റ്റോറിൽ പോയി പനിക്കുള്ള പെനഡോൾ വാങ്ങി വെള്ളം കുടിക്കും .ഒരിക്കലും എന്ത് അസുഖം വന്നാലും ആശുപത്രിയിൽ പോയി ചികിത്സിക്കില്ല .
എന്തിന് ഒന്ന് പരിശോധനക്ക് വേണ്ടി പോലും പോകാറില്ല .
ഗൾഫിലെ കാലാവസ്ഥാ മാറ്റം ഉണ്ടാകുമ്പോൾ അധികം ചൂട് കാലം ആയാലും പല പ്രവാസികൾക്കും മൂക്കിൽ നിന്ന് ബ്ലഡ് വരും നജീബും അതു കൊണ്ടാണന്ന് കരുതി ഹോസ്പിറ്റലിൽ പോയില്ല .ഇനി എന്ത് പറയാനാ പേപ്പറിൽ മുമ്പേ തയ്യാറാക്കിയ കണക്കുകളും ,ജീവിതത്തിന്റെ കണക്കു കൂട്ടലുമായി മുന്നോട്ട് പോകുന്ന പ്രവാസികൾക്ക് എവിടാ അവരവരുടെ കാര്യം നോക്കാൻ സമയം .
പക്ഷെ ആ ചിന്തകൾ മാറ്റണം ..എത്ര പ്രാവശ്യം ഹോസ്പിറ്റലിൽ പോയാലും പ്രശ്നം ഒന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞാലും വീണ്ടും പോകണം ഇല്ലേൽ ഒരു കുടുംബ മുഴുവൻ ഉള്ള സന്തോഷങ്ങളാ കെട്ടു പോകുന്നത് .ഒരു കുടുംബത്തിന് നഷ്ടപ്പെടുന്നത് അവരുടെ നാഥനെയാണ് .
.
………………………….. X…………………..
09 നവംബർ 2019 ശനിയാഴ്ച
07:45 PM
മദീന ,സൗദി അറേബിയ.
(ഇഷാഅ പ്രാർത്ഥനകൾക്കു ശേഷം)
ഞാനും ഫസീലയും ഉംറ തീർത്ഥാടനത്തിന് വന്ന് മദീനയിലാണ് ഇപ്പോൾ. എന്റെ രണ്ടാമത്തെ വരവ് .പണ്ട് ഞാനിരുന്ന അതേ സ്ഥലത്ത് .മദീനയെന്ന വെള്ള കൊട്ടാരത്തിന് വെളിയിൽ .
പണ്ട് വന്ന ആയിശയല്ല .അന്ന് ജീവിതത്തിൽ ശരിക്കും ഒറ്റപ്പെട്ട് പോയ ഞാനും മകളും മാത്രം .ഇന്ന് ഞാനും ഫസീലയും സൈനബയും .സൈനബയുടെ ഭർത്താവ് ജിദ്ദയിൽ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആണ് .
അവൾ വളർന്നു സുന്ദരി ആണ് കേട്ടോ .അവളാണ് പൂനെയിലെ എന്റെ പഴയ ചോക്കലേറ്റ് ഷോപ്പ് നടത്തുന്നെ .പൂനെയിൽ ഇപ്പോൾ അവൾക്ക് 3 ഷോപ്പുകൾ ഉണ്ട് .ഈ 25 ആം വയസ്സിലും എന്നേക്കാൾ മിടുക്കി .
ഞങ്ങടെ ഈ ഉംറ തീർത്ഥാടനത്തിന്റെ സ്പോൺസറും അവളാണ് .ഹാരിസും ഭാര്യയും യൂറോപ്പിലാണ് .2014 ൽ അവന് അവിടെ ജോലി കിട്ടി പോയി .
അവന്റെ ഭാര്യ ഇഞ്ചിനീറാണ് .സൈനബയുടെ കല്യാണം കഴിഞ്ഞ് രണ്ട് വർഷമായി .
ഷാഹിന 2013 ൽ ഒരു ഉമ്മയായി ,ഒരു മോളുെണ്ട് .2016 ൽ ഒരു മോനും .അവളും ഭർത്താവും നാട്ടിൽ സുഖമായി പോകുന്നു .ജോലിക്ക് ശ്രമിച്ചെങ്കിലും അവൾക്ക് ഭാഗ്യം ഉണ്ടായത് വീട്ടമ്മയായിട്ട് ജീവിക്കുവാനാണ്.
അമ്പത്തി മൂന്നു വയസ്സുള്ള ഞാനും നാൽപത്താറു വയസ്സുള്ള ഫസീലയും സ്വസ്ഥം .പറയാൻ വിട്ടു ഹാരിസിന്റെ കുട്ടി ഒരു മകനാണ് .അവന്റെ ഫോട്ടോയെ കണ്ടിട്ടുള്ളു ഞങ്ങൾ .തനി നജീബിന്റെ രൂപം .
ഇപ്പോൾ എല്ലാം സ്വസ്ഥം .അന്ന് നജീബ് മരിച്ച് അഞ്ച് മാസം കഴിഞ്ഞ് ഒരു ദിവസം ഈ ഫസീല എല്ലാവർക്കൊപ്പം ചോറു കഴിക്കുമ്പോൾ ഒറ്റ പൊട്ടി കരച്ചിലാർന്നു .
” ഇത്താത്താ ഇനി നമുക്ക് ആരുണ്ട് ”
“ഫസീലാ നഷ്ടം എനിക്കും കൂടല്ലേ ”
“എനിക്ക് പൊറുത്തു തരണം ഇത്താത്താ ”
“നീയല്ലേ മോളേ എനിക്ക് വേണ്ടി ത്യാഗം സഹിച്ചവൾ എല്ലാവരും എതിർത്തിട്ടും എനിക്കും നജീബിനെ തന്നില്ലേ ” –
” ഇത്താത്തയെ ഒരുപാടിഷ്ടാർന്നു നജീബിക്കാക്ക്, എന്നെയും ഇഷ്ടാർന്നു .ഞാൻ മിണ്ടാതിരുന്നപ്പോൾ എന്നെ കൂട്ടി കൊണ്ട് വന്ന് പഴയ ഫസീലയാകണം എന്നാ പറഞ്ഞത് ,എങ്കിലും വിളിക്കുമ്പോൾ ചോദിക്കും ആയിശു വന്നോ ..വിളിച്ചോ .. സുഖമായിരിക്കുന്നോ എന്നൊക്കെ….
ആ മനസ്സ് എനിക്കറിയാന്നു ആയിശാ പക്ഷെ എന്റെ നജീബിക്കാനെ എന്റെ മനസ്സിന് പകുത്ത് തരാനാകില്ലായിരുന്നു ആയിശാ ”
“അത് ആരായാലും ഇഷ്ടപ്പെടില്ല ഫസീലാ ”
അന്ന് ഞാൻ ഫസീലായെ ചേർത്ത് പിടിച്ചു .
കാരണം………
ഞാൻ കൂടെയില്ലേൽ അവൾക്ക് ഒറ്റക്ക് എന്ത് ചെയ്യാനാകും ?
ഒന്നും അറിയാത്ത അവൾ എങ്ങിനെ ഇനി ജീവിതത്തെ നേരിടും ?
മക്കളെ എങ്ങനെ പഠിപ്പിക്കും ?
സൈനബയുടെ ഭാവി ?
അവിടെയാണ് എന്റെ കഴുത്തിൽ നജീബ് താലി കെട്ടിയ ആ ദൈവ വിധിയെ തിരിച്ചറിയുന്നത് ….
ഞാൻ ഹാരിസിനെയും സൈനബയെയും പഠിപ്പിച്ചു ,വണ്ടിയുടെ അടവുകൾ അടച്ചു തീർത്തു ,സമയമെടുത്തു എങ്കിലും പക്ഷെ എനിക്ക് നിരാശ തീരെ ഇല്ലായിരുന്നു .നജീബ് പകുതി വരച്ച ജീവിത ചിത്രങ്ങൾക്ക് ഞാൻ ചായം പകർന്നു .സൈനബയെ കല്യാണം കഴിപ്പിച്ചു വിട്ടു .
വെറുതെയല്ല നല്ലവണ്ണം അന്വേഷിച്ച് നല്ല തറവാട്ടിലെ സമ്പത്തുള്ള വീട്ടിൽ ആഡംഭരമായി തന്നെ .ജോലിയൊന്നും ശരിയായതുമില്ല സൈനബക്ക് അവൾക്ക് എന്റെ ഷോപ്പിലായിരുന്നു താൽപര്യം .അവൾക്ക് വിട്ടു കൊടുത്തു.അവൾ അത് ഭംഗിയായി എന്നേക്കാൾ ഉഷാറായി നടത്തുന്നു .
ഞാനും ഫസീലയും ആ കൊച്ചിയിലെ പഴയ വീട്ടിൽ തന്നെ ,ഹാരിസ് വലിയ വീട് പണിതിട്ടിട്ടുണ്ട് .
ഞങ്ങൾ താമസത്തിന് അവിടേക്ക് പോയിട്ടില്ല .ഷാഹിനയും കുടുംബവും വരും ഇടക്കിടക്ക് .നജീബിന്റെ മരണശേഷം പലരും എന്നെ പലതും പറഞ്ഞിട്ടും ഞാൻ ഗൗനിക്കാതെ നജീബിന്റെ എല്ലാ ആഗ്രഹങ്ങൾ പോലെ തന്നെ നേടിയെടുത്തു .
നജീബിന്റെ കുറവു ഒരു രീതിയിലും എന്റെ മക്കളെ അറിയിക്കാതെ ‘ ആണ് ഞാൻ വളർത്തിയതും .
ഇന്നീ മദീനയിൽ ഇരിക്കുമ്പോൾ ഞാൻ ഓർക്കുന്നത് .പണ്ട് ഇവിടെ ഇരുന്ന് ഷാഹിനയുമായി കൊണ്ട് പ്രാർത്ഥിച്ചതാണ് .
അന്ന് ഉംറക്ക് വരാനുള്ള യാത്ര വിളിച്ചു പറയാൻ പോലും ഒരാളില്ലായിരുന്നു .അന്ന് ഞാൻ ഒറ്റക്കാണല്ലോ എല്ലാം നേരിട്ടതും .പക്ഷെ വർഷങ്ങൾക്കിപ്പുറം എനിക്ക് എല്ലാവരുമുണ്ട് .മക്കൾ കൊച്ചു മക്കൾ …ഫസീല അങ്ങിനെ എല്ലാവരും .
റബ്ബേ നീ വലിയവനാണ് .
ഇന്ന് പ്രാർത്ഥനയിൽ എന്റെ നജീബ് ഇതെല്ലാം കണ്ട് സന്തോഷിക്കണേ എന്നാണ് .ആയിശാക്ക് നജീബ് തന്ന പ്രണയത്തിന് പകരം ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ട് ചെയ്യുന്നുമുണ്ട്.
എനിക്കറിയാം എന്റെ നജീബ് സന്തോഷിക്കുകയാണന്ന് .
ഞങ്ങൾ സൈനബയുടെ പുയാപ്ലക്കൊപ്പം വണ്ടിയിൽ കയറി .അവന്റെ വക
ഒരു സൗദി സ്പെഷൽ ഫുഡ് വാങ്ങി തരാന്ന് .
2019 ലെ സൗദിയിൽ മാത്രം കിട്ടുന്ന സ്പെഷൽ ഫുഡ് എന്താണാവോ ?
റബ്ബേ അതേ അൽബെയ്ക്ക് .
ഞാനാദ്യം നജീബിന്റെ പ്രണയം തിരിച്ചറിഞ്ഞ സ്ഥലം .
ഞങ്ങടെ സുഹൃത്ത് സലീമിന്റെ മൊബൈലിൽ കണ്ട എന്നെ നജീബ് വരച്ച ആദ്യ ചിത്രം ഞാൻ കണ്ട സ്ഥലം .
അവന് ഞാനെന്നാൽ ഭ്രാന്താണന്ന് സലീം എന്നോട് പറഞ്ഞ സ്ഥലം …..
നജീബേ നീ നിന്റെ പ്രണയത്തെ വീണ്ടും എന്നെ ഓർമിപ്പിക്കുകയാണോ ……
അതോ നിന്റെ തൃപ്തിയിൽ നീ എന്നെ ഊട്ടുകയാണോ ?
ആയിശയും ഫസീലയും ഒരുമിച്ച് സുഖമായി ജീവിക്കുന്നു ഇന്നും നജീബിന്റെ ഓർമ്മകളുമായി .
നജീബിന്റെയും ആയിശയുടെയും ഫസീലയുടെയും പ്രണയം അവസാനിക്കുന്നില്ല .
നജീബ് ആകാശങ്ങളിലിരുന്നു പറയുന്നുണ്ടാകും ….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
“നമ്മൾക്ക് തമ്മിൽ നേരിൽ കാണാൻ കഴിയില്ലേലും …
നിങ്ങളുടെ ശബ്ദം കേട്ടില്ലെങ്കിലും …..
ഫസീലാ നീയെന്റെ ❤️റൂഹായിരുന്നു……
ആയിശാ നീയെന്റെ 👆നിഴലായിരുന്നു……….”
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
______________________________________________
സൗന്ദര്യമല്ല ഒരു ആണിനയും പെണ്ണിനെയും സുന്ദരനും സുന്ദരിയും ആക്കുന്നത് .അവരുടെ ജീവിതം ആണ് അവരെ സുന്ദരനും സുന്ദരിയുമാക്കുന്നത് .
എന്നും…. മരണശേഷവും അവശേഷിക്കുന്നതാണ് പ്രണയം .അത് കൂടെയുള്ള ഒരാൾ നമ്മെ വിട്ട് പോയാലും അത് മരണപ്പെട്ടിട്ടാണേലും അവർക്കായി മാത്രം ഹൃദയം പകുത്ത് നൽകുന്നിടത്താണ് പ്രണയം പൂർത്തീകരിക്കപ്പെടുന്നത് .
നമ്മെ വിട്ടു പോയാലും …. നമ്മെ ഉപേക്ഷിച്ചു പോയാലും നമ്മൾ പ്രണയിക്കുന്നുവെങ്കിൽ നമുക്ക് ഇനി സ്വന്തമാക്കാൻ കഴിയില്ലേലും അവരെ തന്നെ പ്രണയിക്കാം നമ്മുടെ അവസാന ശ്വാസം വരെ .
ഓർക്കുക നമ്മൾ അറിയാതെ നമ്മെ പ്രണയിച്ച നജീബുമാരും ആയിശമാരും വരുവാനുണ്ട് ….. ജീവിതത്തിൽ തളരുമ്പോഴും ….ഒറ്റപ്പെടുമ്പോഴും ഓർക്കുക .. നാമറിയാതെ നമ്മൾ തിരിച്ചറിയാതെ പോയ നമ്മെ പ്രണയിച്ച ആരോ ഒരാൾ വരുവാനുണ്ടെന്ന് …
അവർക്കായി കാത്തിരിക്കുക.
__________________________________________
ആയിശയുടെ 38 വർഷങ്ങൾ വെറും 19 പാർട്ടുകളായിട്ടാണ് നമ്മൾ വായിച്ച് തീർത്തത് .
ഒരു പാട് പാർട്ടുകളായി മുമ്പും ഇനിയും വലിച്ചു നീട്ടാമായിരുന്നു …അത് ചെയ്തിട്ടില്ല ….
പക്ഷെ ….
“ആയിശ ” വീണ്ടും വരും കൂടുതൽ പേജുള്ള പുസ്തക രൂപത്തിൽ .കാത്തിരിക്കുക ആ ദിവസം വരെ ……..
നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും എഴുതുക
കമന്റ് ബോക്സിൽ രേഖപ്പെടുത്തുക…….
ഒരുപാട് തുടർകഥകൾ വായിക്കുന്നവരും വായിച്ചിട്ടുള്ളവരുമാണ് നിങ്ങൾ … 5000 ലൈക്കുകൾ ഉള്ള മറ്റു മികച്ച കഥകൾ വരെ ….. എങ്കിലും ഈ തുടർകഥയെ കുറിച്ചും ……
ആയിശയോട് പറയാനുള്ളതെല്ലാം …..
സംശയങ്ങളും ….
എന്തും ………
എന്റെ എഴുത്തിനെ കുറിച്ചുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും എല്ലാം എഴുതുക …..
ഞാൻ വരും എന്റെ അടുത്ത കഥയുമായി …….
ഒന്ന് പറഞ്ഞവസാനിപ്പിക്കാം
”Q 40: 60 ”
✍️Anush.A.Azeez
തുടരും