Thursday, December 19, 2024
Novel

അസുരന്റെ മാത്രം: ഭാഗം 27

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


സിദ്ധുവിന്റെ മുഖത്തിനട്ടു ഉണ്ണി ആഞ്ഞടിച്ചു അവൻ എന്തു ചെയ്യണം എന്നറിയാതെ അനു ഉണ്ണിയേയും സിദ്ധുവിനെയും മാറി മാറി നോക്കി ഒന്നും മനസിലാവാതെ സിദ്ധുവും നിന്നു അപ്പോഴേക്കും അടുത്ത അടി അവന്റെ മുഖത്തു വീണിരുന്നു

അവരുടെ ബഹളം കേട്ട് ലക്ഷ്മിയും രാജനും താഴെനിന്നും ഓടിയെത്തി ഉണ്ണിയുടെ പൊക്കിൽ എന്ധോ പന്തികേട് തോന്നിയ രാധ ചന്ദ്രനെയും കൂട്ടി കൃഷ്ണമംഗലത്തു വന്നിരുന്നു അവർ ഓഡി മുകളിൽ എത്തിയപ്പോൾ സിദ്ധുവിനെ തല്ലുന്നാ ഉണ്ണിയെ കണ്ട് അവരും പകച്ചു നിന്നു

“ടാ നിനക്കു പിടിക്കാനും കിടത്താനും ഞങ്ങടെ വീട്ടിലെ പെണ്ണിനെയോ കിട്ടിയുള്ളൂ”അത്രയും പറഞ്ഞു ഉണ്ണി വീണ്ടും ഉണ്ണിയുടെ അടുത്തേക്ക് ചീറി അടുത്തു അവന്റെ ഷർട്ടിൽ കുത്തി പിടിച്ചതും രാജനും ചന്ദ്രനും ഓടി വന്നു ഉണ്ണിയെ പിടിച്ച് മാറ്റി

ഉണ്ണി അവരെ തട്ടി മാറ്റി അനുവിന് നേരെ തിരിഞ്ഞു

“ഡി നീ ഇത്രകാരി ആണോ സ്നേഹിക്കാൻ ഒരുത്തനും ശരീരം പങ്കിടാൻ വേറൊരുത്തനും വേണോ”ഉണ്ണി അതു പറഞ്ഞു തീരുന്നതിനു മുൻപേ ചന്ദ്രന്റെ കൈ ഉണ്ണിയുടെ കവിളിൽ പതിഞ്ഞു

“ഫ്ഹ എന്തു പറഞ്ഞെട അസത്തെ”

രാധയും ലക്ഷ്മിയും രാജനും തരിച്ചു നിന്നു അനു ഉണ്ണിയെ തന്നെ നോക്കി നിന്നു

“നിങ്ങൾക്കെന്താണ് എന്നറിയണം അല്ലേ”ഉണ്ണി തന്റെ കൈയിലെ ഫോട്ടോസ് അനുവിന്റെ നേർക്ക് വലിച്ചെറിഞ്ഞു എല്ലാവരുടെയും കണ്ണു അതിലേക്ക് പതിഞ്ഞു എല്ലാവരും പ്രീതികരണ ശേഷി നഷ്ടപ്പെട്ടവരെ പോലെ നിന്നു അനു അതിലേ ഒരു ഫോട്ടോ കൈയിൽ എടുത്തു അതിലേ ഫോട്ടോസ് കണ്ടു അനുവിന് തന്നെ അറപ്പു തോന്നി അത്രയധികം ആ ഫോട്ടോസ് വൃത്തി കേട്ടതാരുന്നു

“ഇതു…….ഇതു ഞാ…..ഞാൻനല്ല”അനു സർവ്വ നിയന്ത്രണവും വീട്ടു പൊട്ടി കരഞ്ഞു

“അതേ ഇവിടെ വരുന്നത് വരേ ഞാനും ഇതു വിശ്വസിച്ചിരുന്നില്ല നീ അല്ല എന്നു തന്നാണ് ഞാൻ കരുതിയത് പക്ഷെ ഈൗ റൂമിലേക്ക് വരുന്നത് വരേ”

അതു കേട്ടതും ലക്ഷ്മി എന്ധോ പറയാൻ തുടങ്ങിയതും ഉണ്ണി തന്നെ അതു തടഞ്ഞു

“എന്നെ വിശ്വസിക്കു എനിക്കിതിനെ പറ്റി ഒരറിവും ഇല്ലാ ഇതെല്ലാം കളവാണ് മനഃപൂർവം ഉണ്ടാക്കിയ കള്ളം”അനു കട്ടിലിൽ നിന്നും ഇറങ്ങി ഉണ്ണിയുടെ കാലുപിടിച്ചു കരഞ്ഞു പറഞ്ഞു. പക്ഷേ ഉണ്ണി അവൾ പറയുന്നതൊന്നും കേട്ടില്ല അവൻ അവളെ തട്ടിമാറ്റി തിരിഞ്ഞു നടന്നു അവൾ ഒരു ജീവ ശവം കണക്കേ അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു വാതിലിനടുത്തെത്തിയതും അവൻ തിരിഞ്ഞു നിന്നു

“അച്ഛാ അച്ഛന്റെ ആ കൂട്ടുകാരനും ആയുള്ള വിവാഹത്തിന് എനിക്ക് സമ്മതം ആണു എത്രയും പെട്ടെന്നു തന്നെ അതു നടക്കണം എത്രയും പെട്ടെന്നു”അവന്റെ ആ വാക്കുകൾ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുന്നത് പോലെ അനുവിന്റെ ചെവിയിൽ ചെന്നു തറച്ചു ആ വാക്കുകൾ വീണ്ടും വീണ്ടും അവളുടെ ചെവിയിൽ മുഴങ്ങി കേട്ടു അവൻ അനുവിനെ ഒന്ന് നോക്കി അവിടെനിന്നും പോയി അവൻ പോയ്‌ കഴിഞ്ഞതും ബാക്കിയെല്ലാവരും അനുവിനെയും സിദ്ധുവിനെയും ആ ഫോട്ടോസിലേക്കും മാറി മാറി നോക്കി ചന്ദ്രൻ സിദ്ധുവിനെ പിടിച്ചുയർത്തി അനുവിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും രാജൻ തടഞ്ഞു

“അവൾ കുറച്ചു നേരം ഒറ്റക്കിരിക്കട്ടെ”രാജൻ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു പിന്നെ എല്ലാവരും പുറത്തേക്കു നടന്നു അവക്കും അപ്പോൾ കുറച്ചു ഏകാന്തത ആവിശം ആയിരുന്നു

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

സമയം കടന്നു പോയി അനുവിന്റെ കാലിന്റെ വേദന അവളുടെ മനസിന്റെ വേദനയുടെ മുൻപിൽ ഒന്നും അല്ലാതായി

അവൾ ആ ഫോട്ടോസ് അടുക്കി എടുത്തു ശേഷം വാതിൽ കുറ്റി ഇട്ടു എന്ധോ തീരുമാനിച്ചുറപ്പിച്ച പോലെ ബാത്‌റൂമിലേക്ക് നടന്നു ഒരു ബ്ലേഡ് ഉപയോഗിച്ച് അവളുടെ കൈത്തണ്ടയിൽ ആഞ്ഞു മുറിച്ചു ചുടു രക്തം ഒഴുകി തറയിലൂടെ പടർന്നു അവൾ ബക്കറ്റിനുള്ളിലേക്ക് കൈ മുക്കി വെള്ളം ഉള്ളിൽ ചെന്നപ്പോൾ ഒരു നീറ്റൽ ഉണ്ടായി അവൾ തറയിൽ ഇരുന്നു ഭിത്തിയിലേക്കു തലചായ്ച്ചു ഇരുന്നു പതിയെ അവളുടെ കാഴ്ചകൾ മങ്ങി കണ്ണുകൾ അടഞ്ഞു

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

പുറത്തു അഭിയുടെ കാർ വന്നു നിന്നു അവൻ അകത്തേക്ക് കയറി

“അമ്മേ അച്ഛാ അനുട്ടാ”അഭി എല്ലാവരെയും മാറി മാറി വിളിച്ചു രാജനും ലക്ഷ്മിയും പുറത്തേക്ക് വന്നു അവരുടെ മുഖം കണ്ടതും അഭിയുടെ മുഖത്തെ ചിരിയും മാഞ്ഞു

“എന്താമ്മേ മുഖം വാടിയിരിക്കുന്നെ”അതിനു അവരുടെ മറുപടി ഒരു പൊട്ടി കരച്ചിലായിരുന്നു അഭിയോട് രാജൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു

“ഞാൻ മോളേ ഒന്ന് കാണട്ടെ എനിക്കറിയാം എന്റെ കുട്ടി ഒരു തെറ്റും ചെയ്യില്ല”അതും പറഞ്ഞു അഭി അവളുടെ റൂമിലേക്ക് നടന്നു പുറകെ രാജനും ലക്ഷ്മിയും

“മോളെ അഭിയേട്ടനാ ഈൗ വാതിൽ തുറക്ക്”അഭി കുറെ തട്ടി പക്ഷേ അനു വാതിൽ തുറന്നില്ല

“മോനെ വാതിൽ ചവിട്ടി തുറക്ക് എന്റെ കുട്ടിയുടെ മനസ് അത്ര കണ്ടു വേദനിച്ചിട്ടുണ്ട് അവൾ വല്ല കടുംകൈ ചെയ്‌തോ എന്റെ ദേവി”ലക്ഷ്മി കരഞ്ഞു കൊണ്ട് പറഞ്ഞു

അഭിക്കും എന്ധോ പന്തി കേടു തോന്നി അവൻ വാതിലിൽ ആഞ്ഞു ചവിട്ടി രണ്ടു മൂന്നു ചവിട്ടിൽ വാതിൽ തുറന്നു അവളെ എല്ലാം നോക്കിയെങ്കിലും കണ്ടില്ല ബാത്‌റൂമിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ട് അഭി ബാത്റൂമിലെ വാതിൽ ചവിട്ടി തുറന്നു അഭിയെ അവിടുത്തെ കാഴ്ച്ച കണ്ടു തരിച്ചു നിന്നു

“അനുമോളെ”അഭി കരഞ്ഞു കൊണ്ട് വിളിച്ചു ചോരയിൽ കുളിച്ചു കിടക്കുന്ന അനുവിനെ വാരിയെടുത്തു അവളുടെ കൈയിൽ നിന്നും ആ ഫോട്ടോസ് താഴേക്ക് വീണു അവയെല്ലാം അവളുടെ ചോരയിൽ മുങ്ങിയിരുന്നു സിദ്ധു ഇതെല്ലാം കണ്ടു കൊണ്ട് പുറത്തു നിന്നും രാജൻ ഓടി പോയി വണ്ടിയെടുത്തു ലക്ഷ്മിയും അഭിയും സിദ്ധുവും കാറിൽ കയറി സിദ്ധുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അറിയാതെ ആണെകിലും അവളുടെ ഈൗ അവസ്ഥക്ക് കരണ കാരൻ തന്നാണലോ എന്നോർത്തു

“രാജേട്ടാ വേഗം പൊ”ലക്ഷ്മി ആർത്തലച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു കാർ അനുവിനെയും കൊണ്ട് ഹോസ്പിറ്റലിൽ ലക്ഷ്യം ആക്കി കുതിച്ചു ഹോസ്പിറ്റലിൽ എത്തിയതും വിളിച്ചു പറഞ്ഞതിനനുസരിച് പുറത്തു സ്‌ട്രെച്ചറും ആയി അറ്റൻഡന്മാർ നിപ്പുണ്ടാരുന്നു അനുവിനെ അഭി അതിലേക്ക് എടുത്തു കടത്തി അനുവിനെ icu വിലേക്കു കൊണ്ട് പോയി

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

ചന്ദ്രന്റെ ഫോൺ നിർത്താതെ കിടന്നു അടിച്ചു കൊണ്ടിരുന്നു ചന്ദ്രൻ ഫോൺ എടുത്തു അതിലൂടെ ഉള്ള വാർത്ത കേട്ട് ചന്ദ്രൻ ഇടിവെട്ടേറ്റതു പോലെ നിന്നു രാധ ചന്ദ്രന്റെ അടുത്തേക്ക് വന്നു ചന്ദ്രന്റെ തോളിൽ പിടിച്ചു ചന്ദ്രൻ ഞെട്ടി തിരിഞ്ഞു നോക്കി

“എന്താ ചന്ദ്രട്ടാ എന്തു പറ്റി”രാധ ആധിയോടെ ചോദിച്ചു

“രാധേ നമ്മുടേ അനു”ചന്ദ്രൻ രാധയുടെ തോളിൽ പിടിച്ചു

“എന്താ ഏട്ടാ എന്റെ കുട്ടിക്ക് എന്താ പറ്റിയെ ഒന്ന് പറ”രാധ ചന്ദ്രന്റെ ഷർട്ടിൽ പിടിച്ചു ചോദിച്ചു

“അവള് നമ്മളെ എല്ലാവരെയും പറ്റിച്ചു”ചന്ദ്രൻ പറയണ കേട്ട് രാധയുടെ പിടി ചന്ദ്രനിൽ നിന്നും വീട്ടു

“എന്റെ ദേവി ചതിച്ചോ”രാധ അലറി ഉണ്ണി ഓടി അവരുടെ അടുത്തെത്തി

“എന്താ അച്ഛാ അമ്മക്കെന്തു പറ്റി”ഉണ്ണിയുടെ അവസ്ഥ കണ്ടു ചോദിച്ചു ചന്ദ്രൻ ഉണ്ണിക്കട്ട് തന്നെ നോക്കി രാധ ഇരുന്നിടത്തു നിന്നും എഴുനേറ്റു ചെന്ന് ഉണ്ണിയുടെ ഷർട്ടിൽ കുത്തി പിടിച്ചു

“ടാ കൊന്നലോട എന്റെ കുട്ടിയെ നീ”രാധ ദേഷ്യത്തോടെ ചോദിച്ചു

“എന്താ ഈൗ പറയുന്നത് ഞാൻ ആരെ കൊന്നെന്ന”ഉണ്ണി മനസിലാവാധെ ചോദിച്ചു

“നിനക്കു ഞാൻ എന്താ ചോദിച്ചതെന്നു മനസിലായില്ലലെ ടാ ആ സിറ്റി ഹോസ്പിറ്റലിന്റെ ഐസിയുവിൽ ചെന്നു നോക്ക് കണ്ണാം നിനക്കു അങ്ങോട്ടെന്നോ ഇങ്ങോട്ടെന്നോ ഇല്ലാണ്ട് കിടപ്പുണ്ട് അവള്”രാധ അലറി

“ആ………. ആര് അനുവോ”

“ഹും അനു ആ പേരുപോലും നീ ഇനി ഉച്ചരിക്കരുത് അതിനുള്ള യോഗ്യത പോലും നിനക്കില്ല നീ എന്റെ വയറ്റിൽ തന്നെ വന്നു ജനിച്ചല്ലോ”രാധ പറയുന്നത് കേട്ട് ഉണ്ണി തറഞ്ഞു നിന്നു

“വാ ചന്ദ്രേട്ടാ എനിക്കെന്റെ കുട്ടിയെ ഇപ്പൊ കാണണം”അതുപറഞ്ഞതും രാധയും ചന്ദ്രനും ഹോസ്പിറ്റലിൽ പോയി ഉണ്ണി നിന്നെടുത്തു നിന്നു ഒന്നനങ്ങാൻ പോലും ആയില്ല

( തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22

അസുരന്റെ മാത്രം: ഭാഗം 23

അസുരന്റെ മാത്രം: ഭാഗം 24

അസുരന്റെ മാത്രം: ഭാഗം 25

അസുരന്റെ മാത്രം: ഭാഗം 26