Friday, January 17, 2025
Novel

അസുരന്റെ മാത്രം: ഭാഗം 24

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


ഉണ്ണി രാവിലെ തന്നേ രാജന്റെ വീട്ടിൽ എത്തിയിരുന്നു

“എന്താ മോനെ രാവിലെ തന്നേ”

“ഒന്നുമില്ല അച്ഛാ അവളെ ഡിസ്ചാർജ് ചെയ്യിതു കൊണ്ട് വന്നിട്ട് ഒന്ന് കാണാൻ വന്നില്ലാലോ അവക്കെങ്ങനൊക്കെ ഉണ്ടെന്നറിയാനായി വന്നതാ അവളെവിടുണ്ട് ”

“അവള് റൂമിൽ ഉണ്ടലോ”

“എങ്കിൽ ഞാൻ ഒന്ന് പോയി കാണട്ടെ”ഉണ്ണി അതും പറഞ്ഞു മുകളിലേക്കു പോയി

“അല്ല രാജേട്ടാ കീരിയും പാമ്പും ആയിരുന്നതുങ്ങള ഇപ്പൊ അടയും ചക്കരയും പോലെ”ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു

“എന്താണ് സാറെ രാവിലെ തന്നേ ഒരു വിസിറ്റ്”അഭിയുടെ ചോദ്യം കേട്ട് അനുവിന്റെ റൂമിലേക്ക് കയറാൻ പോയ ഉണ്ണി അവിടെ തന്നെ തിരിഞ്ഞു നിന്നു

“ഏയ് വെറുതെ അവളുടെ സുഖ വിവരങ്ങൾ അറിയാൻ”

“വെറുതെയോ” അഭി ആക്കി ചോദിച്ചു

“അതേ”

“ഹാ ഞങ്ങൾ കണ്ടാരുന്നു അവനെ അടിച്ചു നിലത്തിട്ട് അവന്റെ നെഞ്ചിൽ ചവിട്ടികൊണ്ട് പറഞ്ഞ ഡയലോഗ് ആഹാ എന്താരുന്നു സിനിമയെ വെല്ലുന്ന ഡയലോഗ് അല്ലാരുന്നോ ഇതൊക്കെ എപ്പോ”

ഉണ്ണി അവരെ നോക്കി ചമ്മിയ ചിരി ചിരിച്ചു

“എന്നാ ഞാൻ”

“മ്മ്…ചെല്ല് ചെല്ല്”

അഭി അതു പറഞ്ഞതും ഉണ്ണി അവരെ നോക്കി ഒരു ചിരി ചിരിച്ചു അനുവിന്റെ റൂമിലേക്ക് കയറി അവിടെ സിദ്ധുവിനെയും അനുവിനെയും ഒരുമിച്ചു കണ്ടപ്പോൾ ഉണ്ണിയുടെ മുഖം ദേഷ്യത്താൽ നിറഞ്ഞു എന്നാൽ അതവൻ പുറത്തു കാട്ടിയില്ല ഒന്ന് ചുമച്ചു അനുവിന്റെ നെറ്റിയിൽ മരുന്ന് വെക്കുക ആയിരുന്ന സിദ്ധു തിരിഞ്ഞു നോക്കി

“ആഹാ ഉണ്ണിയേട്ടൻ വന്നിട്ട് ഒരുപാട് നേരായോ”

“മ്മ്….”ഉണ്ണി ഒന്ന് മൂളുക മാത്രം ചെയ്യ്തു സിദ്ധു അനുവിനെ നോക്കി ഒന്ന് ചിരിച്ച ശേഷം പുറത്തേക്ക്

നടന്നു ഉണ്ണി അനുവിന്റെ അടുത്തായി വന്നിരുന്നു

“എന്ധോ ചീഞ്ഞു നാറുന്നുണ്ടലൊ”അനു ഉണ്ണിയെ നോക്കി പറഞ്ഞു

“എന്തു”ഉണ്ണി അൽപ്പം കലിപ്പോടെ ചോദിച്ചു

“അതെങ്ങനെ എനിക്കറിയാം ഇയാക്കല്ലേ അറിയൂ”

“ഒന്നുമില്ല “അനുവിന്റെ മുഖത്തു നോക്കാതെ ഉണ്ണി പറഞ്ഞു

“പിന്നെന്തിനാണ് പ്രിയ നിന്റെ മുഖത്തെ ഈൗ വാട്ടം”അനു കളിയാക്കിക്കൊണ്ട് ചോദിച്ചു

അവൻ അനുവിന്റെ അടുത്തേക്ക് മുഖം കൊണ്ട് ചെന്നു

“എനിക്കെ ഇഷ്ട്ടല്ല”

“ആരെ എന്നെയോ”

“അതല്ലെടി പോത്തേ നിൻറെ ശരീരത്തിൽ അതെവിടെ ആയാലും അതിനി തല്ലാനാണെലും സ്നേഹിക്കാനാണേലും ഞാൻ മാത്രം തൊട്ടാൽ മതി അതേ എനിക്കിഷ്ട്ടം ഉള്ളു”

“ഓഹോ അപ്പോൾ അങ്ങിനെ വരട്ടെ സിദ്ധു എന്റെ നെറ്റിയിൽ മരുന്ന് വെച്ചു തന്നതാണ് ഇയാളുടെ പ്രശ്നം അല്ലയോ”അനു താടിയിൽ പിടിച്ച് വലിച്ചു കൊണ്ട് ചോദിച്ചു ഉണ്ണി ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച്ചു

“അതേ എനിക്കങ്ങോട്ട് വരാമോ ആവോ”ഒച്ചകേട്ട് ഉണ്ണി പെട്ടെന്നു അനുവിൽ നിന്നും അടർന്നു മാറി തിരിഞ്ഞു നോക്കി വാതിക്കൽ നിക്കുന്ന അച്ചുവിനെ കണ്ടതും രണ്ടിന്റെയും മുഖം ചമ്മൽ കൊണ്ട് നിറഞ്ഞു

“ഏട്ടനെപ്പോ വന്നു”

“ഞാൻ വന്നിട്ട് കുറെ കാലമായി
“അച്ചു അതു പറഞ്ഞതും ഉണ്ണി പിന്നൊന്നും ചോദിക്കാൻ പോയില്ല അച്ചു അനുവിന്റെ അടുത്തു വന്നിരുന്നു

“ഇപ്പൊ എങ്ങിനുണ്ട് വേദന ഓക്കെ പോയോ”അച്ചു അനുവിന്റെ തലയിൽ തലോടി ചോദിച്ചു

“കുറവുണ്ട് ഏട്ടാ”

“വല്ലതും കഴിച്ചോ നിയ്”

“കാലിനു വേദന ഉള്ളോണ്ട് അമ്മ ഇങ്ങോട്ട് കൊണ്ട് വന്നായിരുന്നു”

“മരുന്നൊക്കെ കൃത്യമായി കഴിക്കണം കേട്ടോ “അതിനു അനു ഒന്ന് ചിരിച്ചു

“പിന്നെ വരാട്ടോ”അതും പറഞ്ഞു അച്ചു എണീറ്റു പോയി ഉണ്ണി അനുവിന്റെ അടുത്തു ചെന്നിരുന്നു

“ഉണ്ണി നീ എന്റെ ഒപ്പം പോര് അവള് കിടന്നോട്ടെ”അച്ചു അതും പറഞ്ഞു താഴേക്ക് പോയി ഉണ്ണി അവളുടെ നെറ്റിയിൽ മൃദുവയി ഒന്ന് ചുംബിച്ച ശേഷം താഴേക്ക് പോയി

💗💗💗💗💗💗💗💗💗💗💗💗💗💗💗

ദിവസങ്ങൾ കടന്ന് പോയി അനുവിന് എല്ലാം ബേധമായി വീണ്ടും കോളേജിൽ പോയി തുടങ്ങി അതിനു ശേഷം ജിതിൻ അവളുടെ മുൻപിൽ ചെന്നിട്ടില്ല അവൾക്ക് അതൊരു വലിയ ആശ്വാസം ആയിരുന്നു എങ്കിലും ജിതിൻ രഹസ്യമായി അവൾക്കെതിരെ ഉള്ള കരുക്കൾ നീക്കികൊണ്ടിരുന്നു അനുവും കൂട്ടരും കാന്റീനിൽ ഇരിക്കുക ആയിരുന്നു

“അതേ പ്രിയ എവിടെ”

“അവൾ ഇത്രയും നേരം ഇവിടുണ്ടാരുന്നു പിന്നെവിടെ പോയോ”

“അവക്ക് ഈൗ ഇടയായി എന്ധോക്കെയോ കള്ളത്തരങ്ങൾ ഉണ്ട് അതെന്താണെന്ന് കണ്ടു പിടിക്കണം”

“അതു നേരാ അവളെ നിക്കണ നിൽപ്പില കാണാണ്ട് പോകുന്നെ”അപ്പോഴേക്കും പ്രിയ അവരുടെ അടുത്തേക്ക് നടന്നു വന്നത്

“ആ ദേ വന്നാലോ”

“നീ ഈൗ ഇടയായി എങ്ങോട്ടാ മുങ്ങുന്നത്”ഹരി കലിപ്പ് മൂഡ് ഓൺ ആക്കി ചോദിച്ചു പ്രിയ നിന്നു പരുങ്ങി

“ഞാൻ വെറുതെ ടോയിലറ്റിൽ പോയതാ”പ്രിയ തപ്പി തപ്പി മറുപടി പറഞ്ഞു

“പിന്നെ വെറുതെ ടോയിലറ്റിൽ പോവാൻ ടോയിലറ്റ് താജ്മഹൽ ആണല്ലോ”

“ദിവാകരേട്ടോ ഉപ്പിട്ട് ഒരു തണുത്ത സോഡാ നാരങ്ങാ വെള്ളം പോരട്ടെ ഇവിടെ ഒരാൾ കിടന്നു വല്ലാണ്ട് വിയർക്കണുണ്ട്”അനു അതു പറഞ്ഞതും അവിടെ ഒരു കൂട്ട ചിരി മുഴങ്ങി

“ഡി നോട്ട് കംപ്ലീറ്റ് ചെയ്‌തോ അടുത്ത അവർ ആ കാലന്റെയാ”

“ഡി നമ്മളെ പഠിപ്പിക്കുന്ന സർ അല്ലേ അതു ഇങ്ങനൊക്കെ ആണോ പറയേണ്ടത്”പ്രിയ ദേഷ്യത്തോടെ പറഞ്ഞു

“എന്ധോ എങ്ങനെ കേട്ടില്ല”

“അനുട്ടിയെ ഇവടെ എന്ധോക്കയോ തകരാറുണ്ട്”

“മ്മ് അതേ അതേ”

“അതേ സമയം അവറായി ക്ലാസ്സിൽ പോവണ്ടേ”

“ദിവാകരേട്ടാ പിന്നെ കാണാട്ടോ”

എല്ലാരും ക്ലാസ്സിൽ പോവാനായി എണീറ്റു അനു എണീക്കാൻ തുടങ്ങിതും സിദ്ധു അവളുടെ കൈയിൽ പിടിച്ചു എണീപ്പിച്ചു അവരുടെ ഈൗ പ്രേവർത്തി എല്ലാം കണ്ടുകൊണ്ടിരുന്ന ആള് കൈ ചുരുട്ടി മേശക്കറട്ടിടിച്ചു ജിതിൻ ഇതെല്ലാം കാണുന്നുണ്ടാരുന്നു ജിതിൻ എണീറ്റ് അയൽക്കരികിലേക്കു ചെന്നു

💗💗💗💗💗💗💗💗💗💗💗💗💗💗💗

അവർ ക്ലാസ്സിൽ ചെന്നതും അധികം താമസിക്കാതെ കിഷോർ ക്ലാസ്സിലേക്ക് വന്നു ലാസ്റ്റ് അവർ ആയതു കൊണ്ട് എല്ലാരും നന്നേ ഷീണിച്ചിരുന്നു ആർക്കും അധികം ക്ലാസ്സിൽ ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല കിഷോർ അതു മനസിലാക്കി

“ബാക്കി ലെസ്സൺ നാളെ എടുക്കാം”കിഷോർ അതു പറഞ്ഞതും എല്ലാരും ഒന്ന് ഉഷാറായി പിന്നെ ക്ലാസ്സിൽ ഇരുന്ന് ഭയങ്കര കളിയും ചിരിയും ആയിരുന്നു അപ്പോഴും എല്ലാരും കിഷോറിന്റെ പ്രേവർത്തിയിൽ അന്ധംവിട്ടിരിക്കുക ആയിരുന്നു ക്ലാസ്സിലെ കളിചിരി എല്ലാം കിഷോറും ആസ്വദിക്കുന്നുണ്ടാരുന്നു ക്ലാസ്സ്‌ കഴിഞ്ഞ ബെൽ മുഴങ്ങിയതും എല്ലാരും ബാഗും എടുത്തു പുറത്തേക്കിറങ്ങി അനുവിന്റെ കാലിലെ പ്രേയാസം പൂർണ്ണമായും മാറിയിട്ടില്ലാരുന്നു സിദ്ധുവിന്റെ കൈയിൽ പിടിച്ചാണ് അവൾ നടന്നതും

“അനുശ്രീ”അവൾ ക്ലാസിനു വെളിയിൽ ഇറങ്ങാൻതുടങ്ങിയതും പുറകിൽ നിന്നും ഉള്ള വിളി കേട്ട് തിരിഞ്ഞു നോക്കി പുറകിൽ നിക്കുന്ന ആളെ കണ്ട് അനുവും സിദ്ധുവും ഞെട്ടി മുഖത്തോടു മുഖം നോക്കി

“ഇയാൾക്കിപ്പോ എങ്ങിനുണ്ട്”കിഷോർ അതു ചോദിച്ചതും അനു ഒന്നുടെ നോക്കി

“കുറവുണ്ട് സർ”അവൾ വിക്കി പറഞ്ഞു

“ഞാൻ എങ്ങിനെ അറിഞ്ഞു എന്നാകും അല്ലേ ആലോജിക്കുന്നെ”

“മ്മ്”

“അതൊക്കെ അറിഞ്ഞു കേട്ടോ അപ്പൊ ശെരി നാളെ കാണാം”അതും പറഞ്ഞു കിഷോർ ചിരിച്ചു കൊണ്ട് മുൻപോട്ട് നടന്നു അനുവിന്റെ കിളി മൊത്തം പറന്നു പോയിരുന്നു

( തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22

അസുരന്റെ മാത്രം: ഭാഗം 23