Wednesday, January 22, 2025
Novel

അസുരന്റെ മാത്രം: ഭാഗം 17

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


രാത്രിയിൽ എല്ലാരും ഒന്നിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത് ബഹളവും ചിരിയും കളിയും ഓക്കെ ആയി ഒരു ഉത്സവം പോലെ തന്നേ ആയിരുന്നു എല്ലാവരും റൂമുകളിലേക്കു പോയി

അച്ചുവിന്റെ ഒപ്പം ഗായു പോയി കിടന്ന കാരണം അനു ഒറ്റക്കായിരുന്നു അവൾ റൂമിൽ പോയി കിടന്നു അവളുടെ മനസിലേക്ക് ഒരുപാടു ചിന്തകൾ കടന്ന് പോയി അവൾ എന്ധോക്കെയോ ആലോചിച്ചു ഉറക്കത്തിലേക്കു വഴുതി വീണു

അന്ന് പതിവിലും വിപരീതമായി മറ്റൊരു സ്വപ്നം ആണ് അനു കണ്ടത്
!ഒരു പെണ്ണിനെ ആരോ വെള്ളത്തിൽ മുക്കി പിടിച്ചിരിക്കുന്നു അവൾ പ്രാണന് വേണ്ടി കൈ കാലുകൾ ഇട്ടടിച്ചു!

അനു ഞെട്ടി ഉണർന്നു അവളുടെ തൊണ്ടയിലെ വെള്ളം വറ്റി അവൾ വിയർത്തൊഴുകി കാരണം വെള്ളത്തിൽ കിടന്നു പ്രാണന് വേണ്ടി കരഞ്ഞ ആ പെണ്ണിന് മാളുവിന്റെ മുഖം ആയിരുന്നു

“അതേ മാളുവിന്റെ മരണം സ്വഭാവികം അല്ല ആരോ ആ പാവത്തിനെ കൊന്നതാണ്”അനു പതിയെ മന്ത്രിച്ചു അതിനെ ശെരി വെച്ച വണ്ണം ഒരു തണുത്ത കാറ്റു അവളെ തഴുകി പോയി അവളിൽ ഒരു കുളിർ അനുഭവ പെട്ടു അനു എങ്ങിനൊക്കെയോ നേരം വെളുപ്പിച്ചു അവൾ ഫ്രഷ് ആയി താഴെ ചെന്നപ്പോൾ എല്ലാവരും താഴെ ഉണ്ടായിരുന്നു പ്രെഭാതഭക്ഷണം കഴിഞ്ഞു എല്ലാവരും കൂടെ നടക്കാൻ ഇറങ്ങി തൊടിയിലെ മാവിനട്ടും പേരക്കട്ടും ജാതിയിലും കല്ല് എറിഞ്ഞും പാടത്തെ ചേറിൽ ഇറങ്ങി കളിച്ചു തോട്ടിൽ തോർത്തിട്ട് മീനെ പിടിച്ചും അങ്ങിനെ എല്ലാം ആയി അവർ ഓടി നടന്നു അവരെല്ലാരും ആ പഴയ ബാല്യകാലത്തേക്ക് പോയി പക്ഷേ അനുവിന്റെ മനസ് മാത്രം അവരുടെ ഒപ്പം ഇല്ലായിരുന്നു മാളുവിന്റെ മരണം മാത്രമായിരുന്നു അവളുടെ മനസ്സിൽ അവർ എല്ലാരും കുളത്തിലേക്ക് പോയി അച്ചുവും അഭിയും സിദ്ധുവും ഉണ്ണിയും കുളത്തിൽ ഇറങ്ങി നീന്താൻ തുടങ്ങി അനുവും ഗായുവും ഈശ്വരി അമ്മയും കൂടെ അവരുടെ കട്ടായങ്ങൾ എല്ലാം കണ്ടു കരയിൽ ഇരുന്നു അനു വെള്ളത്തിലേക്ക് കാലിട്ടാണ് ഇരുന്നത് ഉണ്ണി നോക്കിയപ്പോൾ അനു ഈ ലോകത്തൊന്നും ഇല്ലാരുന്നു എല്ലാരും കുളി കഴിഞ്ഞു കയറി പോയി

“മോളേ അനു നീ വരുന്നില്ലേ”

“ഞാൻ കുറച്ചു നേരം കൂടെ ഇവിടെ ഇരിക്കട്ടെ എന്നിട്ട് വരാം ഏട്ടത്തി”

“അതൊന്നും വേണ്ട നീ ഇങ്ങു വാ “അച്ചു പറഞ്ഞു

“എന്റെ ഈശ്വരി കുട്ടി ഒന്ന് പറ”

“അങ്ങിനെങ്കിൽ അവൾ കുറച്ചു നേരം കൂടെ ഇവിടെ ഇരിക്കട്ടെ അച്ചു”അച്ഛമ്മ ഒരു കള്ള ചിരിയോടെ പറഞ്ഞു ശേഷം വെള്ളത്തിൽ കിടന്നു മറിയുന്ന ഉണ്ണിയേയും അച്ചു അതു മനസിലായിട്ടെന്ന വണ്ണം ഒന്ന് ചിരിച്ചു

“ആ എങ്കിൽ ശെരി കുറച്ചു കഴിഞ്ഞങ്ങു വന്നേക്കണം”അവർ എല്ലാരും കള്ള ചിരിയോടെ കയറി പോയി പക്ഷേ അനുവിന്റെ മനസ്സിൽ മറ്റു പല ചിന്തകളും ആയിരുന്നു

അവർ പോയി കഴിഞ്ഞതും അനു എണീറ്റു കള്ളപ്പടവുകളുടെ വിടവിലും പുല്ലുകൾക്കിടയിലും ഓക്കെ ആയി എന്ധെകിലും തെളിവ് കിട്ടുമോ എന്നറിയാൻ പരതി ഒന്നും കാണാതെ വന്നപ്പോൾ നിരാശയോടെ ഒരു കല്ലിൽ ഇരുന്നു അപ്പോഴും വെള്ളത്തിൽ അവളെ മാത്രം നോക്കികൊണ്ടൊരുന്ന ഉണ്ണിയെ അവൾ കണ്ടില്ല

അനു വെള്ളത്തിലേക്ക് കാലിട്ടുകൊണ്ട് നിരാശയോടെ എങ്ങോട്ടോ നോക്കി ഇരുന്നു പെട്ടെന്ന് ഉണ്ണിക്കൊരു കുസൃതി തോന്നി അവൻ മുങ്ങാംകുഴി ഇട്ടു അനുവിന്റെ കാലിന്റെ അടുത്ത് ചെന്നു അവളുടെ കാലിലെ വെള്ളികൊലുസു വെള്ളത്തിനടിയിൽ കിടന്നു സൂര്യകിരണങ്ങൾ ഏറ്റു തിളങ്ങി കൊണ്ടിരുന്നു മീനുകൾ അവളുടെ കാലിൽ മുത്തമിട്ടുകൊണ്ടിരുന്നു അവൻ നീന്തി അവളുടെ അടുത്തെത്തിയപ്പോൾ മീനുകൾ എല്ലാം ഓടി പോയി അവൻ പതിയെ അവളുടെ കാലിൽ അവന്റെ ചുണ്ട് ചേർത്തു അവൾ ഞെട്ടി കാലുയർത്താൻ തുടങ്ങിയതും ഉണ്ണി അവളുടെ കാലിൽ പിടിച്ചു വലിച്ചു വെള്ളത്തിൽ ഇട്ടു അനു അമ്മെന്നും വിളിച്ചു കൊണ്ട് വെള്ളത്തിൽ വീണു രണ്ടു പേരും ഒന്ന് മുങ്ങി പൊങ്ങി വെള്ളത്തിനു പൊങ്ങി വന്നപ്പോഴും അനുവിന്റെ കണ്ണുകൾ അടഞ്ഞാണ് ഇരുന്നത്

“അനു”ഉണ്ണി ആർദ്രമായും പേടിയോടും കൂടെ വിളിച്ചു അവൾ പതിയെ കണ്ണു തുറന്നു ഉണ്ണി അപ്പോഴും അവളെ ഇടുപ്പിലൂടെ ചുറ്റി അവന്റെ മാറോടു ചേർത്തു പിടിച്ചിരുന്നു ഉണ്ണിയെ കണ്ട അവളുടെ മുഖത്തെ പേടി മാറി പകരം ആശ്വാസം നിറഞ്ഞു പെട്ടെന്ന് ആ ഭാവം മാറി കലിപ്പായി

“തനിക്കെന്താടോ വട്ടാണോ ബാക്കി ഉള്ളവനെ കൂടെ വെള്ളത്തിൽ പിടിച്ചിടാൻ”

“അതേടി വട്ടു തന്ന”അതും പറഞ്ഞു അവളെ ഒന്നുടെ അവനിലേക്ക്‌ ചേർത്തു നിർത്തി
അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി

“എന്താവേണ്ടത്”

“എനിക്കിനിം വയ്യെടി നിന്നെ ഇങ്ങനെ അകറ്റി നിർത്താൻ എനിക്ക് വേണം നിന്നെ എന്റെ സന്തോഷങ്ങളിലും ദുഃഖത്തിലും എന്റെ പതിയായി രാത്രിയിൽ എന്റെ ഈൗ മാറോടു ചേർന്നുറങ്ങാൻ എനിക്ക് വേണം നിന്നെ”അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒരു ഉമ്മകൊടുത്തു അവൻ അവളിൽ നിന്നും അടർന്നു മാറി

കുളത്തിൽ നിന്നും കയറി പോയി പകുതി ചെന്നു തിരിഞ്ഞു നിന്നു ഒരു മുണ്ടെറിഞ്ഞു കൊടുത്തു

“അതേ ഇതും ചുറ്റികകൊണ്ട് കേറി പോര്”അത്രയും പറഞ്ഞു അവൻ കേറി പോയി

കേട്ടതൊന്നും വിശ്വസിക്കാതെ ഉള്ള കിളി മൊത്തം പറന്നു പോയി അനു ആ വെള്ളത്തിൽ തന്നേ നിന്നു

ചെറുതായി വിറക്കാൻ തുടങ്ങിയപ്പോഴാണ് അവൾക്കു പോയ കിളികൾ തിരിച്ചു വന്നത് അവൾ വെള്ളത്തിൽ നിന്നും കരക്ക്‌ കയറി

അപ്പോഴാണ് അവളുടെ ശരീരത്തിലേക്ക് അവൾ ശ്രെദ്ധിക്കുന്നതു അതുടെ കണ്ടപ്പോൾ അവളുടെ ഉള്ള ബോധം കൂടെ പൊയി നനഞ്ഞ ധാവണിയിലൂടെ അവളുടെ ശരീര ഭാഗങ്ങൾ മുഴുവനും വെക്തമായി കാണാമായിരുന്നു

അവൾ വേഗം അവൻ എറിഞ്ഞു കൊടുത്ത മുണ്ടെടുത്തു അവളുടെ ധാവണിക്കു മുകളിലൂടെ ചുറ്റി ഒരു ചെറു ചിരി അവളുടെ ചുണ്ടിൽ വിടർന്നു

അങ്ങിനെ ദിവസങ്ങൾ കടന്ന് പോയി ഉണ്ണിയും അനുവും ആ ദിവസങ്ങളിൽ ഒരുപാടടുത്തു അവരുടെ ദേഷ്യവും വാശിയും എല്ലാം എങ്ങോട്ടോ പറന്നു പോയി

********
എല്ലാരും ഒന്നിച്ചു സംസാരിച്ചിരിക്കുക ആയിരുന്നു

“മക്കള് നാളെ പോകും അല്ലെ”

എല്ലാവരും അലഷ്യമായി ഒന്ന് മൂളുക മാത്രം ചെയ്യ്തു

“രണ്ടു ദിവസം കൂടി കഴിഞ്ഞു പോയാൽ പോരേ ”

“പറ്റില്ല അച്ചമ്മേ ആഗ്രഹം ഉണ്ട് ഇവിടെ നിക്കാൻ പക്ഷേ കുറെ ആയില്ലേ കമ്പനിയിൽ ഓക്കെ പോയിട്ട് ദേ ഇവക്കൊക്കെ ക്ലാസും തുടങ്ങാറയി ഇടക്കിറങ്ങാലോ”

ഈശ്വരി ഒന്ന് ദീർഘമായി ശ്വസിച്ചു

റൂമിലേക്ക്‌ പോവാൻ തുടങ്ങിയ അനുവിന്റെ കൈയിൽ ആരോപിടിച്ചു വലിച്ചു

“അയ്യോ അമ്മേ”അവൾ കാറിയതും ഉണ്ണി അവളുടെ വാ പൊതി പിടിച്ചു

“അയ്യോ എന്താ ഉണ്ണിയേട്ടാ ഇതു ആരേലും കണ്ടാലോ”

“പിന്നെ എന്റെ പെണ്ണിനോട് മാറിയതക്ക് ഒന്ന് സംസാരിക്കാൻ കൂടെ പറ്റാറില്ല ഏതുനേരോം അച്ഛമ്മയുടെ പുറകെ നടപ്പല്ലേ”ഉണ്ണി അതും പറഞ്ഞു അവളെ വീട്ടു തിരിഞ്ഞു നിന്നു

“അയ്യോ എന്റെ ചെക്കൻ പിണങ്ങിയോ ഇങ്ങു നോക്കിയേ ഹ ഇങ്ങു നോക്ക് ചെക്കാ ഓ ഈൗ ചെക്കന്റെ പിണക്കം മാറാൻ ഞാൻ എന്തു ചെയ്യും എന്റെ കൃഷ്ണ”

“അതോ ആ ചുവന്ന പനിനീർ ചുണ്ട് കൊണ്ട് ഈൗ ചുണ്ടിൽ ഒരു മുത്തുഗൗ”ഉണ്ണി കള്ള ചിരിയോടെ പറഞ്ഞു

“അയ്യെടാ അതങ്ങു പള്ളിപറമ്പിൽ ചെന്നു പറ”അതും പറഞ്ഞു ഉണ്ണിയെ തള്ളി മാറ്റി അവൾ ഓടി

“ഡി കാന്താരി ഇന്ന് രാത്രിയിൽ നിന്നെ ഞാൻ എടുത്തോളാടി”അതും പറഞ്ഞു അവൻ മീശ പിരിച്ചു ചിരിച്ചു

രാത്രിയിൽ എല്ലാരും കിടന്നു കഴിഞ്ഞു ഉണ്ണി പതിയെ കിടക്കയിൽ നിന്നും എഴുനേറ്റു പതിയെ അനുവിന്റെ റൂമിലേക്ക്‌ നടന്നു അവൻ ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു അകത്തേക്ക് കയറി ശാന്തമായി കിടന്നുറങ്ങുന്ന അനുവിനെ കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു വാത്സല്യം നിറഞ്ഞു

അവൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ അരുകിൽ വന്നു കിടന്നു അവൾ ഉണ്ണിയുടെ അരികിലേക്ക് നീങ്ങി കിടന്നു അവന്റെ നെഞ്ചിൽ തല വെച്ചു

“അമ്പടി കള്ളി ഉറക്കം നടിക്കായിരുന്നു അല്ലെ”

“എനിക്കറിയാം എന്റെ ചെക്കൻ ഇവിടെ വരും എന്നു അതോണ്ട് ഉറങ്ങിയില്ല”

ഉണ്ണി അനുവിനെ തന്നിലേക്ക് ഒന്നുടെ ചേർത്തു പിടിച്ചു അവൾ പതിയെ കണ്ണു തുറന്നു ഉണ്ണിയെ നോക്കി ഉണ്ണി അനുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു

അവൾ കണ്ണുകൾ അടച്ചു അതു സ്വീകരിച്ചു അവൻ പതിയെ അവളുടെ രണ്ടു കണ്ണിലും അമർത്തി ചുംബിച്ചു പതിയെ അവളുടെ ചുണ്ടിലേക്കു ഉണ്ണിയുടെ ചുണ്ട് ചേർന്നു അവർ രണ്ടു പേരും അതിൽ ലയിച്ചു ഉണ്ണിയുടെ ധാവണിയിൽ അവന്റെ പിടുത്തം വീണു

ദാവണി വലിച്ചൂരി അവൾ അവളുടെ കൈകൊണ്ടു മാറു മറച്ചു ഉണ്ണി കൈ പിടിച്ചു മാറ്റി രണ്ടു സൈഡിലും ആയി പിടുത്തമിട്ടു

“ഉണ്ണി എ.. ഏട്ടാ വേ… വേണ്ട”അനു വിക്കി വിക്കി പറഞ്ഞു ഉണ്ണി അതു കേൾക്കാതെ തോളയിൽ നിന്നും ബ്ലൗസ് താഴേക്കു താഴ്ത്തി പല്ലുകൾ അവിടെ ആഴ്ത്തി അനു വേദന കൊണ്ട് ഒന്ന് പുളഞ്ഞു പതിയെ കഴുത്തിൽ ഉള്ള മറുകിൽ ഉണ്ണിയുടെ ചുണ്ട് ചേർത്തു

ശേഷം ഉണ്ണി അവളിൽ നിന്നും അടർന്നു മാറി അവൾ ഉണ്ണിയെ നോക്കി

“എന്റെ കൈകൊണ്ടു ഒരു മഞ്ഞ ചരട് ആ കഴുത്തിൽ വീഴുന്ന വരേ നിന്നെ പൂർണ്ണമായും ഞാൻ സ്വന്തമാക്കില്ല പെണ്ണേ”അത്രയും പറഞ്ഞു ഉണ്ണി അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു അനു ഉണ്ണിയിലേക്ക് ചേർന്ന് കിടന്നു

ഉണ്ണി അവളുടെ നഗ്നമായ വയറിലൂടെ ചേർത്തു പിടിച്ചു അവർ രണ്ടു പേരും ഉറക്കത്തിലേക്കു വഴുതി വീണു.

രാവിലെ അനു ഉണരുമ്പോൾ ഉണ്ണി അടുത്തില്ലാരുന്നു രാത്രിയിലെ കാര്യം ഓർത്തപ്പോൾ അനു നാണം കൊണ്ട് പൂത്തുലഞ്ഞു അവൾ താഴെ കിടന്നിരുന്ന ദാവണി എടുത്തു ബാത്റൂമിലേക്ക് ഓടി ഫ്രഷ് ആയി താഴെ എത്തിയപ്പോൾ എല്ലാരും പോവാൻ റെഡി ആയിരുന്നു

“എന്താടി നീ വരണില്ലേ ഇവിടെ തന്നങ്ങു കൂടാൻ തീരുമാനിച്ചോ”

“ഞാൻ എന്റെ അച്ഛമ്മക്ക് ഒപ്പം നിക്കാൻ പോവാ എന്താ എന്ധെലും കുഴപ്പം ഉണ്ടോ”

“ഒരു കുഴപ്പോമില്ല വീട്ടിൽ ഒരാൾക്കുള്ള അരി കുറിച്ചിട്ട പോരേ”

“അതേ രണ്ടും കൂടെ ഇവിടെ നിന്നു അടി കൂടിയ എന്റെ കയ്യിന്നു വാങ്ങുവെ”അച്ചു അതു പറഞ്ഞതും പെട്ടെന്ന് രണ്ടു പേരും നിശബ്ദമായി അല്ലേലും അങ്ങനാ അച്ചൂന് ദേഷ്യം വന്ന ഉണ്ണിയെ കടത്തി വെട്ടും

അനു ആരും കാണാതെ കുളക്കടവിലേക്കു പോയി മാളു മരിച്ചു കിടന്നിടത്തു കൈകൊണ്ടു തലോടി

“ഒരു തെളിവും കിട്ടിയില്ല എന്നും പറഞ്ഞു ഞാൻ ഈൗ ശ്രെമം ഉപേക്ഷിക്കില്ലട്ടോ കണ്ടുപിടിക്കും നിനക്ക് എന്താ പറ്റിയെന്നു”അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ അനുവിന്റെ ഷാളിൽ പിടിച്ചാരോ വലിച്ചപോലെ അവൾ പുറകോട്ടു വീഴാൻ തുടങ്ങി

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16