Sunday, December 22, 2024
Novel

അസുരന്റെ മാത്രം: ഭാഗം 16

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


വരുണിനു എന്ധോക്കെയോ സംശയം തോന്നി

“മോനും കഴിപ്പ് നിർത്തിയോ”

“ആ മതി അമ്മേ ഇനിയും നിന്നാൽ ഞാൻ ജോയിൻ ചെയ്യാൻ താമസിക്കും”

“മോനിനി എന്ന ഇങ്ങോട്ടേക്കു ഇറങ്ങുന്നേ”

“ഞാൻ ഇവിടില്ലേ അമ്മേ ഒരുദിവസം ഇറങ്ങാം അമ്മയും പറയുന്നുണ്ട് ഇങ്ങോട്ടൊക്കെ വരണം എന്നു അപ്പൊ ശെരി അമ്മേ പോയി വരാം അച്ഛാ”

“ആ ശെരി മോനെ പോയിവാ”

“അച്ചു പോട്ടെ കാണാടാ”

“അങ്ങാനായിക്കോട്ടെ”അച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു

അവർ എല്ലാവരും വരുണിനെ യാത്ര ആക്കി അവൻ പോകുന്നതിനു മുൻപ് അകത്തോട്ടു ഒന്ന് നോക്കി പ്രേതിക്ഷിച്ച ആളെ കാണാത്തതു കൊണ്ട് അവൻ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു

“അമ്മേ നാളെ അച്ഛമ്മയെ കാണൻ പോവണ്ടതല്ലേ കൃഷ്ണമംഗലം വരേ പോയിട്ട് വരാം ലക്ഷ്മി അമ്മയെ കൊണ്ട് സമ്മതിപ്പിക്കണ്ടേ”

“ആ എന്ന പോയിട്ട് വാ ഗായുനേം അനുനേം കൂട്ടിക്കോ”

“ആ ശെരി അമ്മ”
******************
അവർ കൃഷ്ണമംഗലത്തു ചെന്നു വണ്ടിയുടെ ഒച്ച കേട്ട് ലക്ഷ്മി മുറ്റത്തേക്ക് ചെന്നു

“അല്ല ഇതാരൊക്കെയാ ഇതെന്താ മക്കളെ വന്ന കലിൽ തന്നേ നിന്നത് അകത്തേക്ക് വാ”

“അതേ ഇങ്ങനൊരാള് കൂടെ വന്നിട്ടുണ്ട് കണ്ടോ ആവോ”
അനു കള്ള പരിഭവത്തിൽ പറഞ്ഞു

“ഒന്ന് പോടീ പെണ്ണേ നിന്നെക്കാളും പ്രധാനം എന്റെ ഈൗ മക്കളാ”

“ഓഹോ അപ്പൊ ഞാൻ ഔട്ട്‌ ആയിക്കോട്ടെ”
അവൾ കപടദേഷ്യത്തോടെ ചവിട്ടി തുള്ളി അകത്തേക്ക് പോയി

“വാ മക്കളെ”ലക്ഷ്മി അവരെയും കൊണ്ട് അകത്തേക്ക് പോയി

“അല്ല ആരാ ഇതൊക്കെ ഇങ്ങോട്ടൊക്കെ വന്നിട്ട് എത്ര നാളായി”

“കല്യാണത്തിന്റെ തിരക്കല്ലാരുന്നോ അച്ഛാ”

“ഞാൻ നമ്മുടേ കമ്പനിയിൽ പോവാൻ ഇറങ്ങിതാ പോയിട്ട് വരാട്ടോ”

“എങ്കിൽ അച്ഛൻ പോയിട്ട് വാ”

രാജൻ അവരെ നോക്കി ചിരിച്ച ശേഷം പുറത്തേക്കു പോയി

പിന്നെ അവർ അവിടുത്തെ സംസാരത്തിനൊടുവിൽ അനുവിനെ കൂടെ കൊണ്ട് പൊക്കോളാൻ സമ്മതിച്ചു

********************
പിറ്റേന്ന് ഈശ്വരി അമ്മയുടെ അടുത്ത് പോകാൻ എല്ലാരും റെഡി ആയി അണുവിന്റെയും ഗായുവിന്റെയും അച്ചുവിന്റെയും ഒപ്പം അഭിയും സിദ്ധുവും ഉണ്ണിയും കൂടി എല്ലാവരോടും യാത്ര പറഞ്ഞു അവരുടെ വണ്ടി മുൻപോട്ട് നീങ്ങി

ഇത്തവണ വണ്ടി ഓടിച്ചത് അഭി ആണ് സിദ്ധുവും അഭിക്കൊപ്പം മുൻപിൽ ഇരുന്നു നടുക്ക് അച്ചുവും ഗായുവും ഇരുന്നു ഏറ്റവും പുറകിലാണ് അനുവും ഉണ്ണിയും ഇരുന്നത്

ഉണ്ണി പതിയെ അനുവിന്റെ അരികിലേക്ക് നീങ്ങി ഇരുന്നു ഉണ്ണി നീങ്ങി വരുന്നതിനു അനുസരിച്ചു അനുവും നീങ്ങി പൊക്കോണ്ടിരുന്നു ഉണ്ണി അനുവുമായി ചേർന്നിരുന്നു

അനുവിന്റെ വേഷം സാരി ആണ് ഉണ്ണി അനുവിന്റെ സാരിയുടെ വിടവിലൂടെ അവളുടെ വയറിൽ പിടിച്ചു അവൾ ഒന്ന് ഇരുന്നിടത്തു നിന്നു ഉയർന്നു പോയി

അവൾ മുൻപിൽ ഇരിക്കുന്നവരെ നോക്കി അവരെല്ലാം അവരുടേതായ ലോകത്താണ് ഉണ്ണിയുടെ കൈകൾ അവളുടെ മൃധുവായ വയറിൽ കൂടി ഒഴുകി നടന്നു അവൾക്ക് ഒന്ന് ഒച്ച വെക്കണം എന്നുണ്ടാരുന്നു പക്ഷേ അവൾ കീഴ്ചുണ്ട് കടിച്ചു പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചിരുന്നു

അവൾ എന്തു ചെയ്യും എന്നു ഒരുനിമിഷം പകച്ചു നിന്നു പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ അവൾ ഒരു പിൻ എടുത്തു അവന്റെ കൈയിൽ കുത്തി

“ശ്……. “അവന്റെ വായിന്നു അറിയാതെ ഒരു ശബ്ദം പുറത്തേക്കു വന്നു എല്ലാവരും തിരിഞ്ഞു ഉണ്ണിയെ നോക്കി

“എന്താടാ എന്തു പറ്റി”

“ഏയ് ഒന്നുല്ല കൈ എന്ധോ പ്രാണി കുത്തിയ പോലെ”

“പിന്നെ കാറിനകത്തല്ലേ നിന്നെ പ്രാണി കുത്താൻ വരുന്നേ”

അവൻ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു ശേഷം അനുവിനെ നോക്കി ഒന്നും നടക്കാത്ത പോലെ അവനെയും നോക്കി അവൾ ഇരുന്നു

“ടാ അഭി ഇവന് തലക്ക് കുഴപ്പ നീ വണ്ടി എടുക്ക്”
അവരുടെ യാത്ര വിണ്ടും തുടങ്ങി ഉണ്ണി അനുവിനെ ദഹിപ്പിച്ചു നോക്കി

“നിന്നെ ഞാൻ എടുത്തോളാടി കുരിപ്പേ”
അവൻ മനസ്സിൽ പറഞ്ഞു അവൾ ആണെകിൽ വാ പൊത്തി ചിരിയാണ്

“എന്നോട് കളിച്ച ഇങ്ങനിരിക്കും എന്റെ അസുര”അവൾ ആരും കേക്കാതെ പറഞ്ഞു
കാർ മുൻപോട്ട് പൊക്കോണ്ടിരുന്നു പുറത്തു നന്നായി മഴ തകർത്തു പെയ്യുന്നുണ്ടാരുന്നു അനു ചെവിയിൽ ഹെഡ്സെറ്റ് തിരുകി പുറത്തേക്കു നോക്കി ഇരുന്നു മഴ അതിന്റെ തളത്തിനനുസരിച്ചു പെയ്യ്തു കൊണ്ടിരുന്നു

“മാളു നിന്റെ മരണത്തിന്റെ സത്യം അറിയാൻ ഞാൻ വരുന്നു”അവൾ മനസ്സിൽ പറഞ്ഞു പതിയെ കണ്ണുകൾ അടച്ചു

ഉണ്ണി അവളുടെ മുഖത്തിനട്ടു തന്നേ നോക്കി ഇരുന്നു അവളുടെ മുഖത്തേക്ക് മുടികൾ വീണു കിടന്നിരുന്നു സാരി വയറിൽ നിന്നും മാറി കിടന്നിരുന്നു അവന്റെ ഉള്ളിൽ എന്ധോക്കെയോ വികാരങ്ങൾ കടന്ന് പോയിക്കൊണ്ടിരുന്നു എങ്കിലും അതവൻ നിയന്ധ്രിച്ചു

“അധികം വയ്യിക്കാതെ നിന്നെ ഈൗ ഉണ്ണിയുടെ പാതിയാക്കും അനു”അവൻ അവളെ നോക്കി പതിയെ മൊഴിഞ്ഞു

വണ്ടി വയലിന്റെയും പുഴയുടെയും നടുവിലൂടെ തറവാടിനു മുൻപിൽ ചെന്നു നിന്നു അപ്പോഴേക്കും മഴ ഒരുവിധം തോർന്നിരുന്നു

അവരെയും കാത്തു രാജേശ്വരി ഉമ്മറത്തു തന്നേ ഉണ്ടാരുന്നു വണ്ടി കണ്ടതും രാജേശ്വരി ഓടി ഇറങ്ങി വന്നു

“ആഹാ എന്റെ കുട്ടികൾ വന്നല്ലോ നിങ്ങളെ കാത്തിരിക്കുക ആയിരുന്നു

എല്ലാരും അച്ഛമ്മയെ നോക്കി ചിരിച്ചു അകത്തേക്ക് നടന്നു പക്ഷെ അനു മാത്രം അകത്തേക്ക് കയറാൻ മടിച്ചു മാളുവിന്റെ മരണത്തിനു ശേഷം ഒരിക്കൽ പോലും അനു അവിടേക്കു വന്നിട്ടില്ല എല്ലാവരും അനുവിനെ നോക്കി അവളുടെ കാലുകൾ പതിയെ പുറകോട്ട് ചലിച്ചു ഉണ്ണിയുടെ ദേഹത്ത് തട്ടി അവൾ നിന്നു അവൾ തിരിഞ്ഞു ഉണ്ണിയെ നോക്കി അവൻ എന്താ എന്ന രീതിയിൽ പുരികം ഉയർത്തി ചോദിച്ചു

“എന്തു പറ്റി മോളേ അവിടെ തന്നേ നിന്നെ”അച്ചു അതു ചോദിച്ചപ്പോൾ ആണ് ഈശ്വരി അനുവിനെ കാണുന്നത് ഈശ്വരിക്ക് എന്ധെന്നില്ലാത്ത സന്തോഷം തോന്നി അവർ ഓടി വന്നു അവളുടെ കൈയിൽ പിടിച്ചു

“എന്റെ കിലുക്കാം പെട്ടിയും ഉണ്ടാരുന്നോ”അവർ അതു ചോദിച്ചതും അവൾ ഈശ്വരിഅമ്മയെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു

“വേണ്ട നീ എന്നോട് മിണ്ടേണ്ട ഈൗ കിഴവിയെ ഒന്ന് കാണാൻ പോലും നിനക്ക് തോന്നി ഇല്ലാലോ”ഈശ്വരി ദേഷ്യത്തോടെ നിന്നു

“വരാൻ ആഗ്രഹം ഉണ്ട് എന്റെ ഈശ്വരി കുട്ടി കോളേജിൽ ചേർന്നതിൽ പിന്നെ നിന്നു തിരിയാൻ പറ്റിയിട്ടില്ല “അവൾ ഉള്ളിലെ പേടിയും ലക്ഷ്യവും എല്ലാം മറച്ചു പിടിച്ചു പറഞ്ഞു

“ഇനി എന്റെ കുട്ടികളെ കുറെ ദിവസം കഴിഞ്ഞേ വിടു”അതും പറഞ്ഞു അനുവിനെയും കൊണ്ട് അവർ അകത്തേക്ക് കയറി കൂടെ ഉണ്ണിയും

**********************
“എന്താടോ ഇവിടെ നിക്കുന്നെ ”

“ഒന്നുല്ല സിദ്ധു”

“എന്താടാ മുഖം ഓക്കെ വളണ്ടിരിക്കുന്നെ”

“ഇവടായ സിദ്ധു മാളുവിന്റെ ജീവനറ്റ ശരീരം കിടന്നിരുന്നത് എങ്കിലും എങ്ങനെ ആകും അവക്കിങ്ങനെ സംഭവിച്ചിരിക്ക”അനുവിന്റെ കണ്ണുകൾ നിറഞ്ഞു

“ഡോ അതിന്റെ കൂടെ സത്യം അറിയാൻ കൂടി അല്ലെ നമ്മൾ ഇവിടെ വന്നത് അന്വേഷിക്കാം താൻ കണ്ണു തുടക്ക്”

“രാത്രിയിൽ ഒറ്റയ്ക്ക് മുറ്റത്തിറങ്ങാൻ പോലും പേടിയാ അവൾക്ക് പിന്നെങ്ങനാ അത്രയും രാത്രിയിൽ അവൾ ഒറ്റയ്ക്ക് ഇവിടം വരേ വരുന്നത് അന്ന് രാത്രിയിൽ സംഭവിച്ചതിനു എന്ധോക്കെയോ ദുരൂഹതകൾ ഉണ്ട് അതു കണ്ടു പിടിച്ചേ തീരു”

അനു അതും പറഞ്ഞു അവിടന്ന് എണീറ്റു നടന്നു കുറച്ചു നേരം കൂടെ അവിടെ നിന്നിട്ട് സിദ്ധുവും അനുവിന്റെ പിന്നാലെ പോയി

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15