Thursday, December 19, 2024
Novel

അസുരന്റെ മാത്രം: ഭാഗം 11

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


അനു കാറിന്റെ അടുത്ത് പോയി അവരെ നോക്കി

“അതേ വരുന്നുണ്ടോ അല്ലേ കാർന്റെ കീ താ ഞാൻ തന്നേ പൊക്കോളാം”അനു ദേഷ്യത്തിൽ പറഞ്ഞു

“ഓ കാറിൽ കേറടി പോത്തേ”
അവൾ അഭിയെ ചിറഞ്ഞൊന്നു നോക്കി കാറിൽ കേറി കാർ മുന്പോട്ടെടുത്തു

ആരൊക്കെയോ കൂടി ചേർന്ന് ഒരു പെണ്കുട്ടിയെ പിടിച്ചു കൊണ്ട് പോകുന്നു അവൾ അവളുടെ സർവ്വ ശക്തിയും എടുത്തു പ്രീതിരോധിക്കുന്നു പക്ഷെ അവർ അവളെ ബന്ദി ആക്കിക്കൊണ്ടിരിക്കുന്നു അവൾ സർവ്വ ശക്തിയും എടുത്തു അവരെ പിടിച്ചു തള്ളി അവർ നിലതെറ്റി വീണ സമയത്തു അവൾ അവിടുന്ന് ഓടി അവൾ നിറയെ പൂക്കൾ ഉള്ള ഒരു താഴ്‌വരയിൽ എത്തി അവിടെ ഒരാൾ നിൽക്കുന്നു അവൾ ഓടി അയാളുടെ അടുത്തെത്തി അയാളെ കണ്ടതും ഒരു ഞെട്ടലും അതോടൊപ്പം ആശ്വാസവും അവളെ വന്നു മൂടി അയാൾക്ക് ഉണ്ണിയുടെ മുഖം ആയിരുന്നു ഉണ്ണി ആ പെണ്കുട്ടിയെ തന്നോട് ചേർത്തു നിർത്തി അവൾ അവന്റെ കൈയിൽ കുഴഞ്ഞു വീണു

“അനു അനു എന്തു ഉറക്കവാ വീടെത്തിതൊന്നും അറിഞ്ഞില്ലേ “അഭി അനുവിനെ തട്ടി വിളിച്ചു അനു ചാടി എണീറ്റു ഒരു ചിരി സമ്മാനിച്ചു

“ആഹാ മക്കള് വന്നെന്ന തോന്നുന്നേ”അതും പറഞ്ഞു ലക്ഷ്മി പുറത്തേക്ക് ഓടി അനു കാറിന്റെ ഡോർ തുറന്നു ഓടി പോയി ലക്ഷ്മിയെ പോയി കെട്ടി പിടിച്ചു ഉമ്മ കൊടുത്തു അച്ചുവിന്റെ കല്യാണം ആയതിനാൽ കുറച്ചു ആളുകൾ അനുവിന്റെ വീട്ടിലും ഉണ്ടായിരുന്നു

“എന്റെ ലക്ഷ്മി കുട്ടി സുന്ദരി ആയലോ”
അനു ലക്ഷ്മിയുടെ കവിളിൽ പിടിച്ചു വലിച്ചു

“ഓ പിന്നെ നിന്റെ പറച്ചില് കേട്ടാൽ തോന്നും നീ ഇവിടുന്നു പോയിട്ട് വർഷങ്ങൾ ആയെന്നു”

“ഓഹോ എവിടെ എന്റെ പപ്പാജി”

“ചന്ദ്രരേട്ടന്റെ വീട്ടിലേക്ക് പോയി ഇന്ന് അല്ലേ റിസപ്‌ഷൻ അല്ല ആരാ ഇതു സിദ്ധുമോനോ”
സിദ്ധു ലക്ഷ്മിയെ നോക്കി ചിരിച്ചു

“നിങ്ങൾ ഷീണിച്ചു വന്നതല്ലേ പോയി ഒന്ന് ഫ്രഷ് അവുട്ടോ മോളേ സിദ്ധുവിനു അഭി മോന്റെ റൂം കാട്ടി കൊടുക്ക്‌”

“ആഹ് അമ്മേ”അവൾ അലഷ്യമായി ഒന്ന് പറഞ്ഞു സിധുവിനോട് കണ്ണു കൊണ്ട് വരാൻ ആംഗ്യം കാട്ടി അവർ രണ്ടു പേരും അഭിയുടെ റൂമിലേക്ക്‌ പോയി
***************

വൈകുനേരം റിസപ്‌ഷനു പോവാൻ എല്ലാവരും റെഡി ആയി താഴെ എത്തി കാറിൽ കയറി ഓഡിറ്റോറിയത്തിലേക്ക് നീങ്ങി

“അമ്മേ അച്ഛൻ എവിടുണ്ടാകും”

“രാജേട്ടൻ ഓഡിറ്റോറിയത്തിൽ കാണുടാ”

“വന്നിട്ടിത് വരേ കണ്ടില്ലലോ അതോണ്ട് ചോദിച്ചതാ”

ലക്ഷ്മി ഒന്ന് ചിരിച്ചു അപ്പോഴും ഒരു പേടിയായി ഉണ്ണിയുടെ മുഖം അനുവിന്റെ ഉള്ളിൽ തങ്ങി നിന്നു അതോടൊപ്പം ഒരു നോവും അവളുടെ ഉള്ളിൽ പടർന്നു

അങ്ങനെ ഓഡിറ്റോറിയത്തിൽ എത്തി മുൻപിൽ തന്നേ അച്ചുവിന്റെയും ഗായുവിന്റെയും ഫോട്ടോസ് വെച്ചിട്ടുണ്ടായിരുന്നു ലൈറ്റ്കൾ കൊണ്ട് നന്നായി അലങ്കരിച്ചിട്ടുണ്ട് എല്ലാവരും കാറിൽ നിന്നും ഇറങ്ങി അനു ചന്ദ്രനെയും രാജനെയും കണ്ടു അവളെങ്ങോട്ടേക്ക് ഓടി അവളെ കണ്ടതും അവർ രണ്ടു പേരും അവളെ ചേർത്തു നിർത്തി

“ആഹാ കാന്താരി വന്നോ”

“എന്താ ഞാൻ വരേണ്ടാരുന്നോ”അനു തമാശ രൂപേണ ചോദിച്ചു അതിനവർ ഒന്ന് ചിരിച്ചു

“മോളേ യാത്ര ഓക്കെ സുഖമായിരുന്നോ”

“അതേ അച്ഛാ”അപ്പോഴാണ് അവിടേക്കു നടന്നു വരുന്ന ഉണ്ണിയെ ലെച്ചു കണ്ടത് കറുത്ത ഷർട്ട്‌ഉം ജീൻസിന്റെ പാന്റ് ആണ് അവന്റെ വേഷം മുകളിലെ ബട്ടൺ തുറന്നിട്ടിട്ടുണ്ട് കട്ട താടിയും അതിനൊത്ത മീശയും അവനെ കൂടുതൽ ഭംഗി ആക്കിയിട്ടുണ്ട് പെണ്കുട്ടികള് എല്ലാരും അവനെ നോക്കുന്നുണ്ട് അവനെ കണ്ടതും അനുവിന്റെ മുഖം നാണം കൊണ്ടും അതോടൊപ്പം പേടികൊണ്ട് ചുവന്നു അവൾ പതിയെ രാജന്റെ പുറകോട്ടു നീങ്ങി നിന്നു

“ലക്ഷ്മി മോളേ അകത്തേക്ക് കൊണ്ട് പൊക്കോ”അവളുടെ അവസ്ഥ മനസിലാക്കിയ പോലെ രാജൻ പറഞ്ഞു അനുവിന്റെ മുഖത്തു ആശ്വാസത്തിന്റെ പുഞ്ചിരി തെളിഞ്ഞു

“വാ മോളേ അവരുടെ അടുത്തേക്ക് പോവാം ”
അവൾ അനുസരണയോടെ ലക്ഷ്മിയുടെ പുറകെ പോയി അവൾ പതിയെ തിരിഞ്ഞു ഉണ്ണിയെ നോക്കി അവൻ അവളെ കണ്ടിട്ടില്ല എന്നു മനസിലായി

“രാധമ്മ”
“ആഹാ ഇതെപ്പോ എത്തി രാധ അവളെ ചേർത്തു നിർത്തി ചോദിച്ചു

“ഇന്ന് രാവിലെ.അമ്മമ്മ എവിടെ”

“വന്നില്ല മോളേ അമ്മക്കിപ്പോ പഴയപോലെ ഒന്നും വയ്യെടാ അതോണ്ട് വന്നില്ല ”

അതു കേട്ടതും അനുവിന്റെ മുഖം വാടി

“അയ്യേ എന്താ എന്റെ പൊന്നിന്റെ മുഖം വാടിയെ നമുക്കെ അച്ഛമ്മയെ അവിടെ പോയി കണ്ണാട്ടോ”

“അല്ല മോളുനു ഗായുനെ കാണണ്ടേ വാ അവിടെ ഡ്രസ്സിങ് റൂമിൽ ഉണ്ട്”

എല്ലാരും ഗായുവിന്റെ അടുത്തേക്ക് നടന്നു അവിടെ ചെന്നപ്പോൾ ഗായു ഒരുങ്ങുന്നെന്റെ തിരക്കിൽ ആയിരുന്നു അനുവിനെ കണ്ടതും ഗായു ഓടി ചെന്നു കെട്ടിപിടിച്ചു പ്രെവീണയും അടുത്തുണ്ടാരുന്നു

“എന്താ മോളേ ഇതു ഒരുങ്ങുന്നെന്റെ ഇടയിൽ നിന്നാണോ ഓടുന്നെ”സുഭദ്ര ഗായുവിനെ പിടിച്ചു കൊണ്ട് പോയി കണ്ണാടിക്കു മുൻപിൽ ഇരുത്തി

“ഇങ്ങനെ പലരും വരും നീ എന്തിനാ അവരുടെ അടുത്തേക്കൊക്കെ ഇങ്ങനെ ഓടാൻ നിക്കുന്നെ”

സുഭദ്ര അനുവിനെ നോക്കി പറഞ്ഞു ഗായുവിന്റെ മുഖം വാടി അനുവിനെ ഒന്ന് നോക്കി

:പിന്നെ ഗായുവെച്ചീനെ കൊല്ലാതെ കൊന്നോടിരിക്കണ ടിംമാ ഇപ്പൊ എന്നെ കുറിച്ച് പറയുന്നേ:അനു മനസ്സിൽ പറഞ്ഞു എങ്കിലും അനുവിന്റെ നെഞ്ചിൽ വേദന ഉണ്ടായി അവൾ അതു പുറത്തു കാണിക്കാതെ ഗായുനെ നോക്കി ചിരിച്ചു

“അമ്മേ ഞാൻ ഇവിടൊക്കെ ഒന്ന് കണ്ടിട്ട് വരാം”അത്രയും പറഞ്ഞു അവൾ പുറത്തേക്കു നടന്നു

“എന്താ ഭദ്ര ഇതു അ കുട്ടി നിക്കുമ്പോൾ തന്നേ ഇങ്ങനൊക്കെ പറയണം ഇതു അച്ചു എങ്ങാനും കേട്ടിരുന്നെലോ”രാധ ദേഷ്യത്തോടെ ചോദിച്ചു

“ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് ഒരുത്തിയെ കൊന്നവളാ”സുഭദ്ര അത്രെയും പല്ലിറുമ്മി കൊണ്ട് പറഞ്ഞു ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു

“എന്റെ മോളാരെയും കൊന്നിട്ടില്ല”

“സ്വന്ത മോളല്ലേ അങ്ങനെ നിങ്ങൾ പറയു”

“അതേ നാക്കിനു എല്ലില്ലെന്നു കരുതി എന്തു വിളിച്ചു പറയരുത് ഞങളുടെ അനുനെ ഞങ്ങൾക്കറിയാം”
ഗായു ദേഷ്യത്തോടെ പറഞ്ഞു

“ഓ വല്ല്യ ഒരു കുടുംബത്തിന് ഒരു ബന്ധം വന്നപ്പോൾ ഞങൾ ഓക്കെ നിനക്ക് അന്യർ ആയല്ലേ”
അത്രയും പറഞ്ഞു അവർ ഇറങ്ങി പോയി അവൾ ചെറുതായി രാധയെയും ലെക്ഷ്മിയെയും നോക്കി ചിരിച്ചു

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10