അഷ്ടപദി: ഭാഗം 6
രചന: രഞ്ജു രാജു
“തുമ്പി….നീ ഇന്ന് അമ്പലത്തിൽ പോകുന്നുണ്ടോ ” കാലത്തെ എഴുനേറ്റു വന്നപ്പോൾ അച്ചു കുളിച്ചു റെഡി ആയി നിൽക്കുന്നു. എല്ലാ വെള്ളിയാഴ്ച്ചയും കാവിൽ നാരങ്ങാ വിളക്ക് തെളിയിക്കാൻ പോകുന്നത് ആണ് അച്ചു.. കാർത്തു മിക്കവാറും ശനിയും ഞായറും ഒക്കെ ആവും ഇറങ്ങുന്നത്.. പോയാൽ പിന്നെ വഴിയിൽ കാണുന്ന എല്ലാവരോടും വിശേഷം ഒക്കെ ചോദിച്ചു കൊണ്ട് അവൾ തിരികെ എത്തുന്നത് ഒരു നേരത്താണ്….
വട്ടയിലയിൽ പൊതിഞ്ഞ നെയ് പായസവും കാണും വലം കൈയിൽ.. “കാർത്തുമ്പി…. നീ വരുന്നുണ്ടോ… അതോ ” “നീ ഒരുങ്ങിയോ ഇത്ര വേഗന്ന് ” “മ്മ്… തൊഴുതു വന്നിട്ട് വേണ്ടേ കോളേജിലേക്ക് പോകാൻ…. സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് തുമ്പിയേ…” “നീ എന്നാൽ പോയിട്ട് വേഗം വാ… എനിക്ക് ഇന്ന് ഇത്തിരി മടി ആണ്..” .. “അച്ചൂ… നീ പോയിട്ട് വാ മോളേ… ഇവളെ നോക്കി നിന്നാൽ ഇന്നൊന്നും പോക്ക് ഉണ്ടാവില്ല ”
അവിടേക്ക് ഇറങ്ങി വന്ന വിമല ആണ് അത് പറഞ്ഞത്… “സ്വന്തം മകളെ ഇങ്ങനെ വില കുറച്ചു കാണല്ലേ അമ്മേ “.. അമ്മയെ ഒന്ന് നോക്കി പേടിപ്പിച്ചു കൊണ്ട് കാർത്തു പറഞ്ഞു. അച്ചു അപ്പോളേക്കും പോവാനായി മുറ്റത്തേക്ക് ഇറങ്ങി. .”തുമ്പി..മുറ്റം ഒന്ന് അടിച്ചു വാരണെ… പ്ലീസ്…” “പിന്നെ പിന്നെ…. അത് നടക്കില്ല…. നിന്റെ പണി നീ തന്നെ ചെയ്യണം ” തുളസി ഇല പൊട്ടിച്ചു മുടിയിൽ തിരുകുന്നവളെ നോക്കി തുമ്പി പറഞ്ഞു.
“കഷ്ടം ഉണ്ട് കേട്ടോ….. ചുമ്മാതെ അല്ലാലോ,മിൽക്കി ബാർ മേടിച്ചു തരുന്നത് അല്ലേ…” “ഓഹ്.. വല്യ കാര്യം ആയി പോയി… ഒന്ന് പോ പെണ്ണേ…” അച്ചു പോയതും കാർത്തു വേഗം പിന്നാമ്പുറത്തേക്ക് പോയി. ചൂലെടുത്തു മുറ്റം അടിയ്ക്കൽ തുടങ്ങി.. വിശാലമായ മുറ്റം ആണ്.. കുറച്ചു സമയം എടുക്കും എല്ലാം അടിച്ചു വാരാനായി.. കാർത്തു ഒരറ്റത്ത് നിന്നും തുടങ്ങി.. എല്ലാം അടിച്ചു വാരി വൃത്തി ആകിയിട്ട് അവൾ വേഗം അടുക്കളയിലേക്ക് ചെന്നു. ഇഡലിയും ഉള്ളി സാമ്പാറും പിന്നെ വെള്ള ചമ്മന്തിയും ഉണ്ട്…
ചോറിന് കൂട്ടാനായി ഉരുളകിഴങ്ങ് മെഴുക്കുവരട്ടിയും, മാങ്ങാ ചമ്മന്തിയും, മുട്ട വറുത്തതും ആണ്.. പിന്നെ പുളിശ്ശേരി യും ഉണ്ട്. കുട്ടികൾക്ക് പൊതി കൊണ്ട് പോകാൻ ഉള്ളത് എല്ലാം ആയിരിക്കുന്നു. അച്ഛൻ പെങ്ങൾ ആണ് ഒക്കെയും ചെയ്യുന്നത്. കാർത്തു അവരെ പിന്നിൽ നിന്നും പുണർന്നു. “കാർത്തുട്ടാ… നേരം പോകും.. വേഗം ചെന്നു കുളിച്ചിട്ട് വായോ….” അവർ അവളുടെ കവിളിൽ തഴുകി.
“മ്മ്… ശരി അപ്പേ..ഇപ്പൊ തന്നെ .. സമയം പോയി ” അവൾ തന്റെ മുറിയിലേക്ക് പോയി. കുളി കഴിഞ്ഞു ഓടി വന്നു അവൾ ഒരു വാടാമല്ലി നിറം ഉള്ള ചുരിദാർ എടുത്തു ഇട്ടു. “ആഹ… എന്താ ഭംഗി…. എന്റെ കാർത്തുവേ… നിന്റെ ഏഴയലത്തു പോലും വരില്ല ആ അനാമിക..അവളെ കണ്ടേചാൽ മതി .. മൊത്തം മേക്കപ്പ് അല്ലേ….. ഈ കണ്ണാടിയിലേക്ക് ഒന്ന് നോക്കിയേ… എന്തൊരു ഐശ്വര്യം ആണ് എന്റെ കാർത്തു നെ കാണാൻ….” തന്നോട് മന്ത്രിക്കുന്ന തന്റെ അന്തരത്മാവിന് ഒരു ചുംബനം പറത്തി കൊണ്ട് അവൾ അല്പം ക്രീം എടുത്തു പുരട്ടി.
. ശേഷം കുറച്ചു പൌഡർ പൂശി.. കണ്ണെഴുതി,,,, സൽവാർ ന്റെ നിറം ഉള്ള ഒരു കല്ല് പൊട്ടു കുത്തി. കൃഷ്ണന്റെ അമ്പലത്തിൽ നിന്നും കിട്ടിയ വെള്ളചന്ദനത്തിന്റെ മുകളിൽ ആയി കാവിലെ കുംകുമം കൂടി വരച്ചു. ലിപ്സ്റ്റിക് എടുത്തു ബാഗിലെക്ക് വെച്ചു. ആവശ്യം വന്നാൽ ഇട്ടാൽ മതി എന്ന് അവൾ ഓർത്തു. ഇഡലി യും സാമ്പാറും അച്ഛൻ പെങ്ങൾ വിളമ്പി വെച്ചിട്ടുണ്ട്. ശോ.. ഇത്രയും വേണ്ടായിരുന്നു ദേവമ്മേ……എന്റെ വയറു പൊട്ടും.. അവർ കെറുവിച്ചപ്പോൾ കാർത്തു ഒന്നും പറയാതെ ആഹാരം മുഴുവനും കഴിച്ചു തീർത്തു. അച്ചു നേരത്തെ ഇറങ്ങിയിരുന്നു..
ഒപ്പം അവളുടെ അനുജനും.. അവർ പോയ ശേഷം ഒരു അര മണിക്കൂർ കൂടി കഴിഞ്ഞു ആണ് കാർത്തു പുറപ്പെട്ടത്. “അച്ഛൻ ഇത് എവിടെ പോയതാ….” . വരമ്പത്തു കൂടി അല്പം വേഗത്തിൽ നടക്കുമ്പോൾ ആണ് കർത്തൂന്റെ അച്ഛൻ എവിടെയോ പോയിട്ട് വരുന്നത്. “അടുത്ത വീട്ടിലെ താമസക്കാർ വരികയല്ലേ മോളേ…. നമ്മുടെ പണിക്കരെ ഒന്ന് ക്ഷണിക്കാൻ പോയതാ….” രാഘവ പണിക്കർ ആണ് ആ നാട്ടിലെ വാർഡ് മെമ്പർ… അയാളുടെ കാര്യം ആണ് അച്ഛൻ പറഞ്ഞതും.
“അതിന് അവരല്ലേ പോകേണ്ടത്…. അച്ഛൻ എന്തിനാ ഈ വയ്യാവേലി ഒക്കെ പിടിച്ചത് ” “മേനോൻ ചേട്ടനും ഉണ്ടായിരുന്നു… അവർക്ക് കവല വരെ പോകണം എന്ന് പറഞ്ഞു. എന്നാൽ പിന്നെ ഞാൻ ഇതിലെ നടന്നു പോരാം എന്ന് വെച്ചു ” “മ്മ്മ് വലിയ താല്പര്യം ഇല്ലാതെ മൂളി കൊണ്ട് അവൾ നടന്നു നീങ്ങി. ഓഫീസിൽ അന്ന് ഇത്തിരി ലേറ്റ് ആയിട്ട് ആണ് അവൾ എത്തിയത്.. എന്നും വരുന്ന ബസ് ആണെങ്കിൽ പണിക്ക് കേറ്റിയിരിക്കുന്നു എന്നറിഞ്ഞത് സ്റ്റോപ്പിൽ എത്തിയ ശേഷം ആയിരുന്നു..
“ധരൻ സാറും മാഡവും ഇന്ന് ഇത്തിരി ലേറ്റ് ആകും എന്നാണ് അറിയിച്ചത് ” റിസപ്ഷൻ il ഇരിക്കുന്ന പെൺകുട്ടി ആരോടോ ഫോണിൽ വിളിച്ചു പറയുക ആണ്… “ഓഹ്… തമ്പുരാൻ എഴുന്നള്ളാൻ വൈകുമോ… ഞഞ്ഞായി…..” അവൾ തന്റെ റൂമിലേക്ക് കയറി പോയി. മീരയും ജാനകിയും പവിയും ഒക്കെ എന്തൊക്കെയോ തമാശ പറഞ്ഞു ഇരിക്കുന്നു. “ഹായ് ഗയ്സ്……” കാർത്തു ന്റെ ശബ്ദം കേട്ടതും എല്ലാവരും ഒന്ന് തിരിഞ്ഞു. “എന്താണ് ഇവിടെ ചർച്ച… ഞാനും കൂടി കേൾക്കട്ടെ ”
അവൾ അവിടെ കിടന്ന ഒരു ചെയർ വലിച്ചു ഇട്ടു കൊണ്ട് അവൾ വാതിലിനു വിപരീതമായി ഇരുന്ന് കൊണ്ട് അവരെ നോക്കി. “നീ എന്താടി രണ്ട് ദിവസം ആയിട്ട് ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ നടന്നത്… സാറിനെ പേടി ആയിട്ടാ ” പവി ചോദിച്ചു. “ഏത് സാറിനെ ” “ധരൻ സാർ.. അല്ലാതെ പിന്നെ ആരാ ” “അയാളെ പേടിക്കാനോ…അതും ഞാന്…. നിനക്കൊക്കെ എന്താടി പവി….. ഇങ്ങനെ ഒരു നിലവാരം ഇല്ലാത്ത ചോദ്യം എന്നോട് ചോദിക്കുന്നത്… ചെ ചെ… മ്ലേച്ഛം…” ഇരിപ്പിടത്തിൽ നിന്നും ഒന്ന് ഇളകി കൊണ്ട് പറയുക ആണ് കാർത്തു.
“ആദ്യത്തെ ദിവസം തന്നെ..നിന്നേ വരച്ച വരയിൽ നിർത്തും എന്നോ മറ്റൊ പറഞ്ഞു കൊണ്ട് സാറ് അകത്തേക്ക് കയറി പോയെന്ന് ഗിരി പറഞ്ഞു…..” “ആഹ്… ഞാൻ ഒന്നും അറിഞ്ഞില്ല… ” അതു കേട്ടതും കാർത്തു നു ദേഷ്യം ആയി.. “പിന്നെ നീ എന്താ രണ്ട് ദിവസം ആയിട്ട് ഞങ്ങളെ ഒന്നും മൈൻഡ് പോലും ചെയ്യാതെ നടന്നത്.. നിന്റെ സൗണ്ട് പോലും ഇല്ലായിരുന്നല്ലോ ” “അത് എനിക്ക് നല്ല സുഖം ഇല്ലയിരുന്നു… ഞാൻ പറഞ്ഞത് അല്ലേ നിങ്ങളോട് ഒക്കെ…” “നീ എന്നിട്ട് സാറ് വന്ന ദിവസം എന്താ ഗിരി പറഞ്ഞിട്ട് പോലും സാറിന്റെ അടുത്തേക്ക് പോകാഞ്ഞത്..
അതിനു സാറ് നിന്നേ വഴക്ക് പറഞ്ഞത് കൊണ്ടാവും നീ ഒഴിഞ്ഞ മാറി നടന്നത് എന്നാണ് ഞങ്ങൾ കരുതിയെ ” “ശോ… ഈ പിള്ളേര്… എടി ഇതു എന്തൊക്കെ ആടി നിങ്ങൾ ചിന്തിച്ചു കൂട്ടി വെച്ചിരിക്കുന്നെ…ആ കോന്തനെ പേടിയൊ… അതും എനിക്ക്…….” “കോന്തനോ… …. സാറ് ഒരു പാവം അല്ലേടി…കാണാനും എന്തൊരു ലുക്ക് ആണ്….”. ജാനി നെറ്റി ചുളിച്ചു. “പാവം ആണെന്ന് നിന്നോട് ആരാ പറഞ്ഞത്…. അവൻ വെറും തറയാ…തത്തറ….വൃത്തികെട്ടവൻ . നിങ്ങൾക് ഒരു കാര്യം കേൾക്കണോ…”
അവൾ ശബ്ദം താഴ്ത്തി.. എന്റെ ചെറിയമ്മേടെ വീടിന്റെ അടുത്താ ഇവൻ താമസിച്ചത്… അവർക്ക് ഒക്കെ എല്ലാ കാര്യവും അറിയാം… മൂന്ന് പേരിലും ആകാംഷ നിറഞ്ഞു. “എടി അയാൾ ഒരു ചെറ്റ ആണ്… അധികം അടുപ്പത്തിന് ഒന്നും നമ്മള് പോകാതെ ഇരിക്കുന്നതാ നല്ലത്…. ചോരേം തുടിപ്പും ഒക്കെ ഉള്ള പെൺകുട്ടികളെ കാണുമ്പോൾ അവനു ഇളകും… സത്യം പറഞ്ഞാൽ അതുകൊണ്ട് ആണ് ഞാൻ അവിടേക്ക് പോവാഞ്ഞത്…” അവർ മൂന്ന് പേരും ഞെട്ടിയതായി കാത്തു നു തോന്നി.
അത് കണ്ടതും അവൾക്ക് ആവേശം ആയി. ‘എന്നെ പോലെ സുന്ദരി ആയ ഒരു പെൺകുട്ടി യ്ക്ക് ഇതൊക്കെ അറിയുമ്പോൾ പേടി ഇല്ലേ… അത്രയും ഒള്ളു…. അതവന്റെ സ്വഭാവത്തെ ആണ്… ഇനി എന്നെ എങ്ങാനും കേറി പിടിച്ചാൽ…. എന്റെ ചാരിത്ര്യം എങ്ങാനും നഷ്ടപ്പെട്ടാൽ തീർന്നില്ലേ എല്ലാം….” മീര ആണെങ്കിൽ ഉമിനീർ പോലും ഇറക്കാതെ ഇരിക്കുക ആണ്.. കാർത്തു ഉള്ളിൽ പൊട്ടി ചിരിച്ചു. “ഇതു നമ്മൾ അല്ലാതെ പുറത്ത് ഒരാള് പോലും അറിയരുത്… കേട്ടല്ലോ…..
അവനെ കാണുമ്പോൾ ഇതു ഒന്ന് ഓർത്തു കൊണ്ട് പെരുമാറുക… പിന്നെ അവന്റ, മറ്റവൾ ഇല്ലേ… അനാമിക…. പ്രൈവറ്റ് സെക്രട്ടറി… ത്ഭു……. ഒരൊറ്റ ആട്ടാ lയിരുന്നു കാർത്തു.. ചുണ്ടിൽ നിറയെ ചായോം തേച്ചു, കുളിക്കാതെയും നനയ്ക്കാതെയും നിക്കറും ഇട്ടു നടക്കുന്ന സാധനം…. അവളും ആയിട്ടാണ് ഇവന്റെ താമസവും കിടപ്പും എല്ലാം…… എന്നാൽ ശരി മക്കളെ… നടക്കട്ടെ കേട്ടോ… പിന്നെ കാണാം… മേശമേൽ ഒന്ന് തട്ടി യിട്ട് എഴുനേറ്റ് തിരിഞ്ഞ കാർത്തു ഞെട്ടി പോയി. .
കൈകൾ രണ്ടും കെട്ടികൊണ്ട്, ചുവന്ന കണ്ണുകളോടെ, പല്ല് കടിച്ചു പിടിച്ചു തന്നെ നോക്കി നിൽക്കുന്ന ധരൻ സാർ. കാർത്തു തന്റെ തല ഒന്ന് അനക്കി നോക്കി..എന്നിട്ട് ഒന്ന് കണ്ണ് ചിമ്മി ഈശ്വരാ….. ഇതു…. ഇതു അയാൾ തന്നെ ആണോ.. അവൾ ശ്വാസം പിടിച്ചു നിന്നു. “കാർത്തിക എന്റെ റൂമിലേക്ക് ഒന്ന് വരൂ ” ശര വേഗത്തിൽ നടന്നു പോകുക ആണ് ധരൻ.. ജോലി പോയീ……….. പിറുപിറുത്തു കൊണ്ട് പിന്നാലെ കാർത്തുവും..
റിസപ്ഷൻ il ഇരിക്കുന്നവളെ കണ്ടതും കാർത്തു നു അരിശം വന്നു. ഈ വൃത്തികെട്ടവൾ അല്ലേ കുറച്ചു മുന്നേ പറഞ്ഞത് ആ കോന്തൻ ലേറ്റ് ആയിട്ടേ വരൂ എന്ന്…. നാശം… വെച്ചിട്ടുണ്ട് നിനക്കിട്ട്….. “നിന്ന് നൃത്തം ചവിട്ടാതെ കേറി വാടി ഇങ്ങോട്ട്…..” ധരൻ നോക്കിയപ്പോൾ കാർത്തു വാതിൽക്കൽ തന്നെ അനങ്ങാതെ നിൽക്കുക ആയിരുന്നു.. പാഞ്ഞു ചെന്നു കൈക്ക് പിടിച്ചു കൊണ്ട് അവൻ അവളെ റൂമിലേക്ക് കൊണ്ട് വന്നു.. അവന്റ റൂമിലേക്ക് കയറിയതും പിന്നിൽ നിന്നു ഡോർ ലോക്ക് ആകുന്നത് അവൾ അറിഞ്ഞു.……തുടരും……