അഷ്ടപദി: ഭാഗം 55 || അവസാനിച്ചു
രചന: രഞ്ജു രാജു
ആ മാസവും പിന്നിട്ടു. പതിവ് പോലെ ആ തവണ യും കാർത്തുവിന് പീരിയഡ്സ് മിസ് ആയി.. ഇതൊക്കെ പതിവ് ഉള്ളത് ആയത് കൊണ്ട് കാർത്തു അതു അത്ര കാര്യമാക്കി എടുത്തില്ല താനും. ദിവസങ്ങൾ ഒന്നൊന്നായി പിന്നിട്ടു കൊണ്ടേ ഇരുന്നു. ഞായറാഴ്ച ആയത് കൊണ്ട് ധരൻ ആണെങ്കിൽ അന്ന് ഓഫീസിലേക്ക് പോയിരുന്നില്ല. രാവിലത്തെ പതിവ് നടത്തം ഒക്കെ കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ കാർത്തു വെളിയിൽ ഇരിപ്പുണ്ട്.. “നിനക്കെന്താ ഒരു ക്ഷീണം പോലെ.. മുഖം ഒക്കെ വാടി ഇരിക്കുന്നു ല്ലോ ” ധരൻ അവളുടെ അടുത്തേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു.
അതു കേട്ട് കൊണ്ട് ആണ് ദേവമ്മ യും ഇറങ്ങി വന്നത്. “മോനെ….. ഞാനും ഈ കാര്യം ഇപ്പൊ പറഞ്ഞെ ഒള്ളു…. കാർത്തു ന്റെ കണ്ണൊക്കെ കുഴിഞ്ഞു, ആകെ വിളറി ഇരിക്കുന്നു…” “റെഡി ആവു കാർത്തു… നമ്മൾക്ക് ഹോസ്പിറ്റലിൽ ഒന്ന് പോകാം…” “ഹേയ്.. അതിന്റെ ആവശ്യം ഒന്നും ഇല്ലന്നേ….. രണ്ട് ദിവസം ആയിട്ട് ഉറക്കം ശരിയായില്ല.. അതാണ് ” അവൾ ഒഴിഞ്ഞു മാറിയെങ്കിലും ധരൻ അവളെ വഴക്ക് പറഞ്ഞു. “ഏട്ടാ… ഇന്ന് ഞായറാഴ്ച അല്ലേ.. അതുകൊണ്ട് ഹോസ്പിറ്റൽ ഒന്നും കാണില്ല….
ക്ഷീണം മാറി ഇല്ലെങ്കിൽ നമ്മൾക്ക് നാളെ പോകാം. ഏട്ടൻ ഇപ്പൊ പോയി കുളിച്ചു ഫ്രഷ് ആയി വാ… നമ്മൾക്ക് എന്തെങ്കിലും കഴിക്കാം…” അതും പറഞ്ഞു കൊണ്ട് അവള് വേഗം മുറിയിലേക്ക് പോയി. “മോളേ കാർത്തു…. നിനക്ക് ഈ മാസം പീരിയഡ് ആയോ കുട്ടി….” ബ്രേക്ക്ഫാസ്റ്റ് എടുത്തു ടേബിളിൽ വെച്ച് കൊണ്ട് നിന്ന കർത്തുവിനോട് ശബ്ദം താഴ്ത്തി ദേവമ്മ ചോദിച്ചു. “ഇല്ല്യാ….. ‘ “ഇനി വല്ലതും ഉണ്ടോ കാർത്തു…. നിന്റെ ക്ഷീണം കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നു ”
“ഹേയ്… അതിന്റെ ഒന്നും അല്ല ദേവമ്മേ…. സമയം ആകുമ്പോൾ ആയിക്കോളും. അതു പതിവ് ഉള്ളത് അല്ലേ ” ചെറിയ ഒരു പുഞ്ചിരിയോട് കൂടി അവൾ അവരെ ഒന്ന് നോക്കിയ ശേഷം ഭക്ഷണം കഴിക്കുവാനായി ധരനെ വിളിക്കട്ടേ എന്ന് പറഞ്ഞു പോയി. ന്റെ മഹാദേവാ… എന്റെ മക്കളുടെ സങ്കടം നീ കാണുന്നില്ലേ… ഒരു കുഞ്ഞിനെ കൊടുക്കാൻ എന്താണ് ഭഗവാനെ ഇത്ര താമസം….. എത്ര നാളായി ഈ ഒരു പ്രാർത്ഥന യോട് കൂടി നിന്നേ ഞാൻ വന്നു കാണുന്നു… എന്നിട്ടും നീ എന്തെ ഇതൊന്നു കാണുകയും കേൾക്കുകയും ചെയ്യാത്തെ….
ഒഴുകി വന്ന മിഴിനീർ തുടച്ചുമാറ്റി കൊണ്ട് ദേവമ്മ അടുക്കള കോണിൽ നിന്നു. “അമ്മേ…….” അല്പം കഴിഞ്ഞതും കാർത്തു വിന്റെ ശബ്ദം. അവർ വേഗം പിന്തിരിഞ്ഞു. “എന്താ കുട്ടി….” “കഴിക്കാൻ വരുന്നേ… ദേവേട്ടൻ വിളിച്ചത് ഒന്നും അമ്മ കേട്ടില്ലേ.” മൂവരും കൂടി ഇരുന്ന് ഭക്ഷണം കഴിച്ചത്. അപ്പവും ഗ്രീൻപീസ് കറിയും ആയിരുന്നു കാലത്തെ കഴിക്കാൻ.. കറി എടുത്തു നാവിലേക്ക് വെയ്ക്കുമ്പോൾ എല്ലാം കാർത്തുനു ചെറിയ മനം പുരട്ടൽ പോലെ തോന്നി.. പീരിയഡ് ആവും മുന്നേ ഇത് പോലെ പല ലക്ഷണവും ഉള്ളത് കൊണ്ട്, കാർത്തു അതു അത്ര മൈൻഡ് ചെയ്തില്ല.
നേരത്തെ ഒക്കെ ഇങ്ങനെ ചെറിയ മാറ്റങ്ങ്ങൾ വരുമ്പോൾ താൻ കാത്തിരിക്കും.. ഇനി വിശേഷം വല്ലതും ആണോ എന്ന് ഓർക്കും. പക്ഷെ മൂന്നാല് ദിവസങ്ങൾക്കു ഉള്ളിൽ ആ പ്രതീക്ഷയൊക്കെ തകിടം മറിയുകയും ചെയ്യും. പല തരo ആലോചനയോട് കൂടി അവൾ അങ്ങനെ ഇരുന്ന് കഴിച്ചു എഴുന്നേറ്റു. പാത്രങ്ങൾ എല്ലാം സിങ്കിലേക്ക് കൊണ്ട് പോയി ഇട്ട ശേഷം ടേബിള് തുടയ്ക്കാൻ വന്നത് ആയിരുന്നു.. അപ്പോളേക്കും അടിവയറ്റിൽ എന്തോ ഉരുണ്ടു കയറും പോലെ തോന്നി..
വേഗം തന്നെ അവൾ വാഷ് ബേസിന്റെ അരികിലേക്ക് ഓടി. കാർത്തു ശർദിക്കുന്ന ശബ്ദം കേട്ടുകൊണ്ട് ധരൻ പാഞ്ഞു വന്നു. “എന്താ.. കാർത്തു, എന്താ പറ്റിയേ ” അവൻ വന്നു അവളെ ചേർത്തു പിടിച്ചു. “ഒന്നുല്ല,, ആ കറി കഴിച്ചു തുടങ്ങിയപ്പോൾ മുതൽക്കേ എന്തോ ഒരു മനം പുരട്ടൽ പോലെ ആയിരുന്നു..” ടവൽ എടുത്തു മുഖം തുടച്ചുകൊണ്ട് കാർത്തു അവനെ നോക്കി. “നീ റെഡി ആവു കാർത്തു.. നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം… കാഷ്വാലിറ്റിയിൽ കയറി ആണെങ്കിലും ഡോക്ടറെ കാണാമല്ലോ ” “രണ്ട് വായു ഗുളിക കഴിച്ചുനോക്കാം… ഗ്യാസ് ന്റെ ആകും ”
“അതൊന്നും വേണ്ട.. നീങ്ങള് രണ്ടാളും കൂടി പോയി ഡോക്ടറേ കണ്ടേ.. എന്നിട്ട് അല്ലേ ബാക്കി ” ദേവമ്മയും ധരനും ഒരുപാട് നിർബന്ധിച്ചു. ഒടുവിൽ കാർത്തു ഹോസ്പിറ്റലിൽ പോകാൻ തയ്യാറായി വന്നു. ഹോസ്പിറ്റലിലേക്ക് പോകുമ്പോഴേക്കും കാർത്തുവിന് ചെറിയ തലകറക്കം പോലെ തോന്നിയിരുന്നു.പക്ഷേ അതൊന്നും അവൾ എത്ര കാര്യമാക്കിയില്ല.. കാരണം തലേ മാസത്തിൽ അവൾ ഒരുപാട് ആഗ്രഹിച്ചതായിരുന്നു. നീയെന്താ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്.. ഒന്നും മിണ്ടാത്തത് കൊണ്ട് തന്റെ എടുത്തിരിക്കുന്ന കാർത്തുവിനെ നോക്കി ധരൻ ചോദിച്ചു..
പീരീഡ്സ് മിസ്സായി എന്ന് അറിഞ്ഞതും പതിവുപോലെ യൂറിൻ ടെസ്റ്റ് ചെയ്യാനായി ഡോക്ടർ കുറിച്ചിരുന്നു. അതു കൊടുത്ത ശേഷം, രണ്ടാളും പുറത്തെ കസേരയിൽ കാത്തിരിക്കുക ആണ്. “കാർത്തു….” ധരൻ അവളുടെ കൈ തണ്ടയിൽ പിടിച്ചു. “ഹ്മ്മ്…..” “ക്ഷീണം ഉണ്ടോടാ ” “ഇല്ല ദേവേട്ടാ.. കുഴപ്പമില്ലന്നേ ” “ഫ്ലൂയിഡ് ഇടം എന്നാണ് ഡോക്ടർ പറഞ്ഞത് കേട്ടോ…” “അതിന്റെ ആവശ്യം ഇല്ലന്നേ. ഞാൻ ഫുഡ് കഴിച്ചോളാം.” കാർത്തിക ധരൻദേവ്. ക്യാഷ്വാലിറ്റിയുടെ വാതിൽക്കൽ നിന്നു നേഴ്സ് ഉറക്കെ വിളിച്ചു. ധരനും കാർത്തുവും കൂടി, അവരുടെ പിന്നാലെ ഡോക്ടറിനെ കാണുവാനായി വീണ്ടും അകത്തേക്ക് കയറി. “ഇരിക്കൂ കാർത്തിക.. ഇപ്പോൾ എങ്ങനെയുണ്ട്, വൊമീറ്റ് ചെയ്യാൻ തോന്നുന്നുണ്ടോ.”
ഡോക്ടർ എലിസബത്ത് കുര്യൻ അവളോട് ചോദിച്ചു. “ഇല്ല ഡോക്ടർ….” “വേറെ എന്തെങ്കിലും ക്ഷീണം ഉണ്ടോ നിലവില് ” “ഇല്ല…” “റിസൾട്ട് പോസിറ്റീവ് ആണ്,എന്തായാലും നാളെ കാലത്തെ ഡോക്ടർ അരുന്ധതി യേ വന്നു കാണു കെട്ടോ.. ക്ഷീണം ഉണ്ടെങ്കിൽ നമ്മൾക്ക് ഒരു ഫ്ലൂയിഡ് ഇട്ടിട്ട് പോകാം ” അപസ്മാരം ബാധിച്ചവളെ പോലെ ഡോക്ടറുടെ മുഖത്തേക്ക് തുറിച്ചു നോക്കിയിരിക്കുകയാണ് കാർത്തു അപ്പോൾ… “ഡോക്ടർ… കാർത്തിക പ്രെഗ്നന്റ് ആണോ ” താൻ കേട്ടത് ഒന്നു കൂടി ഉറപ്പുവരുത്തുവാനായി ധരൻ അവരെ നോക്കി. “ഹ്മ്മ്.. അതേ.. കാർത്തിക പ്രെഗ്നന്റ് ആണ് കെട്ടോ.
UPT ടെസ്റ്റ് ന്റെ റിസൾട്ട് പോസിറ്റീവ് ആണ്” അവർ പറഞ്ഞതും കാർത്തു അവിടെ ഇരുന്നു പൊട്ടിക്കരഞ്ഞു “കാർത്തു…” ധരൻ അവളുടെ തോളിൽ പിടിച്ചു. “ഹേയ്.. കാർത്തിക.. ഹാപ്പി ന്യൂസ് കേട്ടപ്പോൾ ഇയാള് കരയുവാണോ ചെയ്യുന്നേ…ഞാൻ എന്തായാലും ഡോക്ടർ അരുന്ധതി യേ വിളിച്ചു പറഞ്ഞിട്ടുണ്ട് കേട്ടോ… ഡോക്ടർ ഇപ്പൊ ഒരു കേസ് നായി ലേബർ റൂമിൽ എത്തിയിട്ടുണ്ട്..അര മണിക്കൂർ വെയിറ്റ് ചെയ്താൽ കണ്ടിട്ട് പോകാം ” ഡോക്ടർ എലിസബത്തു അവളോട് പറഞ്ഞു “മ്മ്… തീർച്ചയായും ഞങ്ങള് കണ്ടിട്ടേ പോകു….” ധരൻ അവളെയും ചേർത്തു പിടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി,
എന്നിട്ട് ലേബർ റൂമിന്റെ വാതിക്കലേക്ക് നടന്നു.. ഏകദേശം 45മിനിറ്റ് കഴിഞ്ഞപ്പോൾ ആയിരുന്നു ഡോക്ടർ അരുന്ധതി ഇറങ്ങി വന്നത്.. അത് വരേയ്ക്കും ധരനും കാർത്തുവും പരസ്പരം കൈ കോർത്തു പിടിച്ചു കൊണ്ട് ഒരേ ഇരുപ്പ് ആയിരുന്നു. ഒന്നും സംസാരിക്കുന്നില്ല…. ആകേ കൂടി ഡോക്ടർ നെ കണ്ട ശേഷം ഉറപ്പ് വരുത്താൻ ആണ് അവരുടെ തീരുമാനം എന്ന് തോന്നി. ഡോക്ടർ നെ കണ്ടതും കാർത്തു അവരെ കെട്ടിപിടിച്ചു പൊട്ടി ക്കരഞ്ഞു. ധരന്റെ മിഴികളും ഏറെ കുറെ നിറഞ്ഞു തൂവി യാണ് ഇരിക്കുന്നത്.. “എന്തിനാണ് ഇനിയും കരയുന്നത്, സന്തോഷിക്കയല്ലേ വേണ്ടത് കാർത്തിക…” അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഡോക്ടർ ചോദിച്ചു
. “ഡോക്ടർ.. സത്യം പറഞ്ഞാൽ, എനിക്ക് ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല.. ഇത്.. ഇത് സത്യമാണോ ഡോക്ടർ… അതോ, ഇനി അവർക്ക് എന്തെങ്കിലും അബദ്ധം ” “ശോ.. ഇല്ല കുട്ടി…. ഒരു അബദ്ധവും അല്ലന്നേ…. ഈ result പോസിറ്റീവ് ആണ്.. ഇയാള് പ്രെഗ്നന്റ് ആണ് താനും… എന്തെ എന്നെയും വിശ്വാസം ഇല്ലേ ” “ഞങ്ങൾക്ക് രണ്ടാൾക്കും ഡോക്ടറേ വിശ്വാസം ആണ്.. ഉള്ളിലെ ഭയം കൊണ്ട് ഇവള് ചോദിച്ചു പോന്നതാ ” ധരനും തന്റെ മിഴികൾ തുടുച്ചു കൊണ്ട് അവരോടായി പറഞ്ഞു. “ഒരു പേടിയും വേണ്ട… നൂറു ശതമാനം വിശ്വസിച്ചോളൂ.. കാർത്തിക താൻ ഒരു അമ്മയാവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്, തന്റെ ഉള്ളിലും ഒരു കുഞ്ഞ് ജീവൻ തുടി കൊട്ടിതുടങ്ങിയെടോ….
ഇനി ആവശ്യമില്ലാത്ത ഒരു ചിന്തയും വേണ്ട… ഹാപ്പി ആയിട്ട് ഇരിക്കണം… കേട്ടോ ” അവളുടെ തോളിൽ തട്ടി കൊണ്ട് ഡോക്ടർ പറഞ്ഞു. ഹോസ്പിറ്റലിൽ നിന്നു ഇറങ്ങി വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോൾ ആണ് അമ്മയെ വിളിച്ചില്ലലോ എന്ന് കാർത്തു ഓർത്തത്.. “ഏട്ടാ അമ്മയെ വിളിച്ചില്ലല്ലോ.പാവം ടെൻഷൻ അടിച്ചു ഇരിക്കുക ആവും ..” പെട്ടെന്ന് അവൾ അവനോട് പറഞ്ഞു.. “ഹ്മ്മ്… ഞാനും ആ കാര്യം വിട്ടു പോയി… ഡോക്ടർ അരുന്ധതിയെ കണ്ട ശേഷം അമ്മയെ വിളിക്കാം എന്ന് കരുതിയായിരുന്നു”ധരൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. “ഹെലോ… മോനെ.. ഡോക്ടറെ കണ്ടോടാ…” “ഉവ്വമേ.. ഇപ്പോൾ കണ്ടിട്ട് ഇറങ്ങിയതെ ഉള്ളൂ”
എന്നിട്ട് എന്തു പറഞ്ഞു മോനെ കാർത്തുവിന് എന്താ പറ്റിയത് “? അവരുടെ ആകുലതയോടെ കൂടിയുള്ള ശബ്ദം അവന്റെ കാതിൽ പതിച്ചു. “കുഴപ്പമൊന്നുമില്ല അമ്മേ… അമ്മ ഒരു അച്ഛമ്മ ആകുവാനുള്ള തയ്യാറെടുപ്പ് നടത്തിക്കോളൂ ട്ടോ ” കാർത്തുവിനെ നോക്കി കണ്ണുറുക്കി കൊണ്ട് ധരൻ അമ്മയോട് പറഞ്ഞു.. “എന്റെ മഹാദേവാ… നീ പ്രാർത്ഥന കേട്ടല്ലോ….” അമ്മയുടെ കരച്ചിൽ ചീളുകൾ കാർത്തുവിന്റെ കാതിലും പതിഞ്ഞു… അതു കേട്ടപ്പോൾ പാവം കാർത്തുവും കരഞ്ഞു പോയിരിന്നു ഇരുവരും വരുന്നത് നോക്കി ദേവമ്മ ഉമ്മറത്തു തന്നെ ഇരുപ്പ് ഉണ്ടായിരുന്നു… വണ്ടി വന്നു നിന്നതും അവർ കാർത്തുവിന്റെ അടുത്തേക്ക് ഓടി ചെന്നു അവളെ കെട്ടിപിടിച്ചു.
ഇരുവരും കരയുന്നത് കണ്ടുകൊണ്ട് ധരൻ അവരെ വഴക്ക് പറഞ്ഞു ആണ് അകത്തേക്ക് കയറ്റിയത്. അകത്തേക്ക് കയറിയ ഉടനെ തന്നെ ദേവമ്മvഫോണെടുത്ത് ലക്ഷ്മി ആന്റിയെ വിളിച്ചു.. ലക്ഷ്മിയും മേനോനും ഇപ്പോൾ അവരുടെ മകളുടെ ഒപ്പം ന്യൂസിലാൻഡിൽ ആണ് താമസം.അനാമിക വിവാഹം ഒക്കെ കഴിഞ്ഞു കുട്ടിയും ഭർത്താവും ആയിട്ട് അവിടെ സെറ്റിൽഡ് ആണ്. വിവരമറിഞ്ഞതും അവർക്കും ഒരുപാട് സന്തോഷമായി. കാർത്തുവിനോട് ലക്ഷ്മി ആന്റി കുറേ ഉപദേശങ്ങൾ ഒക്കെ കൊടുത്തു സംസാരിച്ച ശേഷമാണ് ഫോൺ കട്ട് ചെയ്തത്.. *—
കാർത്തുവിനെ പൊന്ന് പോലെ ആയിരുന്നു ദേവമ്മ നോക്കിയത്. ഓരോ നിമിഷവും അവളുടെ അരികത്തു നിന്നും മാറാതെ അവർ കൂടെ നിന്നു. അവളുടെ ഏതാഗ്രഹവും സാധിപ്പിച്ചു കൊടുക്കാനായി അവർ തിടുക്കം കൂട്ടുക ആയിരുന്നു… എല്ലാ ദിവസവും ഓഫീസിൽ നിന്നും വരുമ്പോൾ ഏറെ പലഹാരങ്ങൾ ഒക്കെ മേടിച്ചു കൊണ്ട് ആണ് ധരൻ വരുന്നത്.. കാർത്തു എത്രപറഞ്ഞാലും അവൻ കേൾക്കില്ല.. ഒക്കെ എന്റെ വാവയ്ക്ക് കൂടി ഉള്ളത് ആണെന്ന് പറഞ്ഞു അവൻ കണ്ണിറുക്കും. ഇടയ്ക്ക് ഒരുതവണ കാർത്തുവിന്റെ അച്ഛനും അമ്മയും കൂടി അവളെ കാണുവാൻ താല്പര്യം പ്രകടിപ്പിച്ചതായി ദേവമ്മ ധരനെ അറിയിച്ചു..പക്ഷേ അവൻ ശക്തമായി എതിർക്കുകയാണ് ചെയ്തത്.
അറ്റു പോയ ബന്ധങ്ങളുടെ പേരും പറഞ്ഞു ആരും ഇവിടേക്ക് കയറി വരേണ്ട എന്ന് അവൻ അമ്മയ്ക്ക് മറുപടി കൊടുത്തു. അവരും ആയിട്ട് ഒരടുപ്പവും ഇല്ലാഞ്ഞത് കൊണ്ട് ദേവമ്മയും മകന്റെ വാക്കുകൾ ആണ് കേട്ടത്. നിനക്ക് നിന്റെ അച്ഛനെയും അമ്മയും കാണുവാൻ താല്പര്യമുണ്ടോ കാർത്തു എന്ന് ധരൻ ചോദിച്ചപ്പോൾ,വേണ്ട ദേവേട്ടാ എന്നായിരുന്നു അവൾ അവനോട് പറഞ്ഞത്… കാരണം അവളുടെ അമ്മയിൽ നിന്നും അത്രമാത്രം, ദുഃഖങ്ങൾ കാർത്തു അനുഭവിച്ചു കഴിഞ്ഞതായിരുന്നു. താൻ ഒരിക്കലും ഒരു കുഞ്ഞിനെ പ്രസവിക്കുകയില്ലെന്നു, പോലെ ഉള്ള അമ്മയുടെ ശാപവാക്കുകൾ ഓർക്കുമ്പോൾ,
അവരെ ഇനി കാണുവാൻ ഇടപോലും ഉണ്ടാവരുത് എന്നാണ് അവൾ ആഗ്രഹിച്ചത്. അതിലും എത്രയോ സ്നേഹം ഉള്ളവർ ആണ് അടുത്ത വീട്ടിലെ ഗീത ചേച്ചിയും കുടുംബവും എന്നാണ് കാർത്തു ചിന്തിച്ചത്. *** സ്കാനിങ്ങിന് ചെന്നപ്പോഴാണ് കാർത്തുവും ധരനും അറിഞ്ഞത് തങ്ങൾക്ക് ലഭിച്ചത് ഇരട്ടിമധുരം ആണെന്ന്…. അതേ… അവളുടെ വയറ്റിൽ വളരുന്നത്,രണ്ട് കുട്ടികൾ ആയിരുന്നു.. വീണ്ടും ഒരു പൂക്കാലം കടന്നു വരുന്നതായി അവർക്ക് തോന്നി.. ഓരോ മാസവും ചെല്ലും തോറും കാർത്തു വിന്റെ വയറു വലുതായി തുടങ്ങി.. ചെറിയ ചെറിയ ക്ഷീണം അവൾക്ക് ഉണ്ടെങ്കിൽ പോലും കുഞ്ഞുങ്ങൾ രണ്ടാളും സുരക്ഷിതർ ആവണേ എന്നായിരുന്നു കാർത്തു പ്രാർത്ഥിച്ചത്…
പെറ്റമ്മ യേക്കാൾ കരുതലോടെ ദേവമ്മ അവളുടെ ഒപ്പം ഉണ്ടെന്നുള്ളത് ആയിരുന്നു കാർത്തുവിന്റെ ഏക സന്തോഷവും ആശ്വാസവും..അവൾക്ക് വേണ്ടതായിട്ട് ഉള്ള ശുശ്രൂക്ഷകൾ എല്ലാം ചെയ്ത് കൊണ്ട് അവർ അവളെ നോക്കിയത്. .ഓഫീസിൽ നിന്നു വന്നു കഴിഞ്ഞാൽ ധരൻ അവളുടെ ഒപ്പം കൂടും… അവളെ ചേർത്തുപിടിച്ചു കൊണ്ട് പുൽ ത്തകിടിയിൽ കൂടി അവൻ അങ്ങനെ നടക്കും.. ഇതെല്ലാം കണ്ടു കൊണ്ട് നിറമിഴികളോട് ദേവമ്മയും ഉമ്മറത്ത് കാണും ഡേറ്റ് അടുത്തതും ഡോക്ടർ അവളെ പരിശോധിച്ച ശേഷം,സിസേറിയൻ ചെയ്യാം എന്ന് നിർദ്ദേശിച്ചു.അനുയോജ്യമായ ഒരു തീയതി യും കൊടുത്തു.
അങ്ങനെ പതിനൊന്നു വർഷങ്ങൾക്ക് ശേഷം,ഒരായിരം സ്വപ്നങ്ങൾക്ക് നിറപ്പകിട്ടു ചാർത്താനായി രണ്ട് വാവകളും അവർക്ക് കൂട്ടായി വന്നു.. കണ്ണനും കല്യാണിയും എല്ലാ വേദനയും മറന്നു കൊണ്ട് കാർത്തു തന്റെ മക്കളെ ഇരുവരെയും മാറോട് ചേർത്തണച്ചു.. അവളുടെ ഈറൻ മിഴികൾ ഒപ്പി കൊണ്ട് ധരനും കൂടെ നിന്നു..അവളുടെ നെറുകയിൽ അവൻ തന്റെ അധരം ചേർത്തു. കുഞ്ഞ്മക്കളെ കണ്ടപ്പോൾ ദേവമ്മ യും കരഞ്ഞു പോയിരിന്നു. അപ്പോളും ഒരേ ഒരു പ്രാർത്ഥന മാത്രം… ന്റെ മഹാദേവാ നീ തന്നെ തുണ…
ഡോക്ടർ അരുന്ധതി യോട് നന്ദി പറഞ്ഞു കൊണ്ട് ആ ഹോസ്പിറ്റലിൽ നിന്നും പടി ഇറങ്ങുമ്പോൾ തങ്ങളുടെ അവസ്ഥ യിൽ കഴിഞ്ഞു പോകുന്ന എല്ലാ ദമ്പതിമാരെയും പരീക്ഷിക്കാതെ ഒരു കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കണേ എന്നൊരു പ്രാർത്ഥന മാത്രം ഇരുവർക്കും ഉണ്ടായിരുന്നുള്ളൂ… വീട്ടിൽ എത്തിയപ്പോൾ കാർത്തു,കണ്ടു തങ്ങളുടെ മുറിയിൽ രണ്ട് കുഞ്ഞി തൊട്ടിലുകൾ ഒക്കെ ക്രമീകരിച്ചിരിക്കുന്നത്. അതു കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരുന്നു വന്നു എത്ര നാളത്തെ ആഗ്രഹം ആയിരുന്നു എന്ന് അവൾ ഓർത്തു. കുഞ്ഞ്മക്കളുടെ കരച്ചിലും ചിരിയും കൊഞ്ചലും ഒക്കെ ചേർന്ന് കൊണ്ട് അവിടെ ഒരു പുതു യുഗം വിടരുക ആയിരുന്നു…. ആ കുടുംബത്തിലെ ഓരോ പുലരിയും പുതുമ നിറഞ്ഞത് ആവുക ആയിരുന്നു.. അച്ഛമ്മ യും അച്ഛനും അമ്മയും ഒക്കെ ചേർന്ന് കണ്ണനെയും കല്യാണിയെയും കൊഞ്ചിച്ചു കൊണ്ട് ഇരുന്നു. അവസാനിച്ചു.