Friday, April 12, 2024
Novel

അഷ്ടപദി: ഭാഗം 5

Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

അപ്പോളാണ് ഒരു പെൺകുട്ടി അവിടേക്ക് കടന്നു വന്നത്. മുട്ടിനു മുകളിൽ നിൽക്കുന്ന വെസ്റ്റേൺ മോഡലിൽ ഉള്ള ഒരു ബ്ലാക്ക് കളർ വേഷം ആണ് ധരിച്ചിരിക്കുന്നത്..സ്മൂത്തനിംഗ് ചെയ്ത മുടി മുഴുവൻ ആയും പോണിടൈൽ കെട്ടി വെച്ചിരിക്കുന്നതിനാൽ അവളുടെ ബാക്ക് നെക്ക് നന്നായി ഇറങ്ങി കിടക്കുന്നത് കാണാം…കടും ചുവപ്പ് നിറം ഉള്ള ലിപ്സ്റ്റിക് അവളുടെ ഭംഗി എടുത്തു കാണിക്കുന്നു… നീളൻ വിരലുകളിൽ അതേ ചുവപ്പ് നിറം ഉള്ള നെയിൽ പോളിഷ് ഇട്ടിട്ടുണ്ട്.. അത്രയൊക്കെ നോക്കി നിന്നപ്പോൾ അവൾ അവരുടെ അടുത്തേക്ക് വന്നു കഴിഞ്ഞു.

അവൾ അടുത്തേക്ക് വന്നപ്പോൾ ഏതോ കോസ്റ്റ്ലി ആയിട്ടുള്ള പെർഫ്യൂം ന്റെ സുഗന്ധം അവിടമാകെ നിറഞ്ഞു. “എസ്ക്യൂസ്‌ മി…….” അവൾ ഗിരിയുടെ അടുത്തേക്ക് വന്നതും ധരൻസാർ വെളിയിലേക്ക് വന്നതും ഒരുമിച്ചു ആയിരുന്നു.. “ഓഹ്… ധരൻ….” ഓടി ചെന്നു അവൾ സാറിനെ വട്ടം പുണർന്നത് നോക്കി വായ പൊളിച്ചു നിൽക്കുക ആണ് ഗിരിയും പവിയും ഒക്കെ… “നിന്നേ എത്ര വട്ടം വിളിച്ചു…എന്താടോ ഫോൺ അറ്റൻഡ് ചെയ്യഞ്ഞത്…” അവന്റെ തോളിൽ കൂടി ഇരു കൈകളും ഇട്ടു കൊണ്ട് അവൾ അവനോട് ചോദിച്ചു. “കുറച്ചു ബിസി ആയിരുന്നു…. താൻ വാ.. ഇവരെ ഒക്കെ പരിചയപ്പെടാം…”

അവനോട് ചേർന്ന് തന്നെ അവൾ സ്റ്റാഫിന്റെ അരികിലേക്ക് വന്നു. . “ഹായ് ഡിയെർസ്….. മീറ്റ് മൈ പേർസണൽ സെക്രട്ടറി…മിസ് അനാമിക വാസുദേവ്….. ആള് യൂണിവേഴ്സിറ്റി ഓഫ് മഞ്ചേസ്റ്ററിൽ എം ബി എ കംപ്ലീറ്റ് ചെയ്ത്… ഇവിടെ ഇപ്പൊൾ പ്രാക്ടീസ് നു കേറിയത് ആണ്….” അവളെ കണ്ടു കിളി പോയി നിൽക്കുക ആണ് കാർത്തിക ഒഴികെ ബാക്കി ഉള്ള എല്ലാവരും.. എല്ലാവരും അനാമികയോട് വളരെ താല്പര്യത്തോടെ സംസാരിച്ചു.. കാർത്തു മാത്രം ജസ്റ്റ്‌ ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് അല്പം വെയിറ്റ് ഇട്ടു നിന്നു.

എല്ലാവരും മെയിൽ ചെക്ക് ചെയ്യണേ….. ധരൻ പറഞ്ഞതും സ്റ്റാഫ്‌ എല്ലാവരും ഓക്കേ പറഞ്ഞു.. ഷാർപ് 10 എ എം നു ആയിരുന്നു വർക്കിംഗ്‌ ടൈം.. കാർത്തു തന്റെ ക്യാബിനീലേക്ക് കയറി പോയി. കുറച്ചു ഏറെ ജോലികൾ ധരൻ അവൾക്കായി മെയിൽ ചെയ്തിട്ടുണ്ട്. . പല്ല് കടിച്ചു പിടിച്ചു അവൾ തന്റെ പ്ലേസ് ഇൽ പോയിരുന്ന്. അവന്റ അമ്മൂമ്മേടെ മെയിൽ… കാർത്തു ഓരോന്നായി നോക്കി. രണ്ട് മൂന്ന് എണ്ണം അവൾക്ക് മനസിലായില്ല… ബാക്കി എല്ലാത്തിനും അവൾ അവനു റിപ്ലൈ കൊടുത്തു.

“ഈ മൂന്നെണ്ണം എന്നാ ചെയ്യും…” അവൾ ചിന്തവിഷ്ടയായി ഇരിക്കുക ആണ്….. ഗിരിയെ വിളിച്ചു നോക്കാം. ഫോൺ എടുത്തു അവനെ വിളിച്ചു. “കാർത്തിക .. താൻ സാറിനോട് തന്നെ ചോദിച്ചു നോക്ക്… ഇനി മിസ്റ്റേക്ക് എന്തെങ്കിലും വന്നാൽ പിന്നെ….. സാറിന്റെ ക്യാരക്റ്റർ നമ്മൾക്ക് അത്ര പിടിത്തം ആയില്ലലോ…” അവൻ ഫോൺ കട്ട്‌ ചെയ്തു കഴിഞ്ഞു… കാർത്തു വിഷണ്ണയായി ഇരുന്നു ഒടുവിൽ അവന്റ അടുത്തേക്ക് പോകാൻ തന്നെ അവൾ തീരുമാനിച്ചു. അവൻ എന്ത് പറയും എന്ന് ആലോചിച്ചു കൊണ്ട് റൂമിന്റെ ഡോറിൽ പോലും ഒന്നു തട്ടി അനുവാദം മേടിക്കാതെ കാർത്തു അകത്തേക്ക് കയറി ചെന്നു.

അനാമികയും ആയിട്ട് അവൻ ലാപ്പിൽ നോക്കി എന്തൊക്കെയോ ഡിസ്കഷൻ ആയിരുന്നു. അവൾ ആണെങ്കിൽ കാലിന്മേൽ കാലും കയറ്റി വെച്ചു അവന്റെ അടുത്ത് ഇരിക്കുന്നു. പെട്ടന്ന് കാർത്തു അവിടെ നിന്നു. ധരൻ ചാടി എഴുനേറ്റ്. “മാന്നേഴ്സ് ഇല്ലാത്ത സാധനം… കേറി വരും മുന്നേ നിനക്ക് ഡോറിൽ നോക്ക് ചെയ്യാൻ മേലെടി….” തന്റെ അടുത്തേക്ക് പാഞ്ഞു വന്നു കൊണ്ട് ചോദിക്കുന്നവനെ കണ്ടതും അവൾക്ക് അല്പം പേടി തോന്നി. “സോറി സാർ… ഞാൻ പെട്ടന്ന്…” “നീ പെട്ടന്ന് പൊട്ടി മുളച്ചത് ആണോ….. ആണോന്നു ”

ക്ഷോഭം അടക്കൻ പാട് പെടുന്നവന്റെ അരികിലേക്ക് അനാമിക വന്നു. . “ധരൻ… കൂൾ ഡൌൺ മാൻ….. ഇയാൾ അറിയാതെ സംഭവിച്ചത് അല്ലേ…. കൂൾ ഡൌൺ ” അവന്റെ തോളിൽ കൈ വെച്ചു കൊണ്ട് അവൾ പറഞ്ഞു. “അറിയാത്ത സംഭവിച്ചത് ഒന്നും അല്ല…. അഹങ്കാരം കൊണ്ട് ആണ്…” അവൻ തന്റെ ചെയറിൽ പോയി ഇരുന്നു. “കാർത്തിക… എന്തിനാണ് വന്നത്..” അനാമിക അവളോട് ചോദിച്ചു. “മാഡം ഞാൻ…..” അവൾ കാര്യം വിശദീകരിച്ചു. “ഓക്കേ… ഞാൻ നോക്കിട്ട് റിപ്ലൈ തരാം….” കാർത്തു വെളിയിലേക്ക് ഇറങ്ങി. ശ്വാസം ആഞ്ഞു വലിച്ചു. ലഞ്ച് ബ്രേക്ക്‌ ടൈമിൽ ആണ് പിന്നെ അവൾ ധരനെ കണ്ടത്..

“കാർത്തിക…. കം ടു മൈ റൂം…” അവൾ പിന്നാലെ ചെന്നു. “എന്താണ് ഇതു എല്ലാം ” അവൻ സിസ്റ്റം ത്തിൽ നോക്കി ഇരിക്കുക ആണ്.. “എന്താണ് സാർ ” . ഇന്നലെ അയച്ച മെയിൽ എല്ലാം റിജിക്ട് ആയില്ലോ… താൻ എന്ത് സ്വപ്നം കണ്ടു ആണ് സെന്റ് ചെയ്തത്..” അലറി പറയുന്നവനെ നോക്കി കാർത്തു തറഞ്ഞു നിന്നു. എന്നിട്ട് അവന്റെ അരികിലേക്ക് ചെന്നു. ശരിയാണ്…… പക്ഷെ എന്താണ് സംഭവിച്ചത്. ഒന്നും മനസിലാകുന്നില്ല.. അവൾ ആലോചിച്ചു നിൽക്കുക ആണ്. “ഇറങ്ങി പോടീ…..”

ദേഷ്യത്തിൽ അവൻ വെളിയിലേക്ക് വിരൽ ചൂണ്ടി. കാർത്തു ഒന്നും പറയാതെ പുറത്തേക്ക് നടന്നതും അവൻ ഒന്നുടെ തിരിച്ചു വിളിച്ചു. “ഇതെല്ലാം കറക്റ്റ് ചെയ്തിട്ട് താൻ ഇവിടെ നിന്നു ഇറങ്ങിയാൽ മതി….. പറഞ്ഞില്ലെന്നു വേണ്ട ” തന്റെ റൂമിൽ എത്തിയിട്ട് കാർത്തു ആണെങ്കിൽ അക്ഷമയോടെ എല്ലാം പരിശോധിച്ച്. തന്റെ അസിസ്റ്റന്റ് ആയിട്ട് വർക്ക്‌ ചെയുന്ന അനുപമയ്ക്ക് എന്തോ മിസ്റ്റേക്ക് പറ്റിയത് ആണ്…. അവൾ വീണ്ടും കറക്റ്റ് ചെയ്തു കൊണ്ട് അവനു ഫോർവേഡ് ചെയ്തു.. എല്ലാം ഓക്കേ ആണെന്ന് അനാമിക അവൾക്ക് മറുപടി യും കൊടുത്തു. ഇയാൾ എന്തിനാണ് ഇത്രയും ദേഷ്യപ്പെടുന്നത്….

അതും തന്നോട് മാത്രം… പാന്റിൽ ചെളി തെറിപ്പിച്ചു എങ്കിൽ, അത് ഞാൻ വാഷ് ചെയ്തു കൊടുത്തത് ആണ്… ആ പെണ്ണുമ്പിള്ളേടെ മുന്നിൽ വെച്ച് എന്തൊക്കെ ആണ് പറഞ്ഞെ…… മനുഷ്യൻ നാണംക്കെട്ടു. ഇനി ഒരിക്കൽ കൂടി എന്റടുത്തു കുതിര കേറാൻ അയാള് വന്നാൽ…. ഈ കാർത്തു ആരാണ് എന്ന് അറിയും.. ഉറപ്പാ… തന്റെ വർക്ക്‌ കൾ എല്ലാം ചെയ്തു തീർത്തു കാർത്തു 4.45ആയപ്പോൾ കാർത്തു എഴുന്നേറ്റു. എല്ലാ ദിവസവും അങ്ങനെ ആണ്.. എന്നിട്ട് അവൾ വെറുതെ അതിലൂടെ ഒക്കെ ചുറ്റി നടക്കും.

സെക്യൂരിറ്റി ആയിട്ട് നിൽക്കുന്ന തോമാചേട്ടന്റെ അരികിലേക്ക് ആണ് അവൾ പോയത്. “ഞാൻ കുഞ്ഞിനെ നോക്കി ഇരിക്കുവാരുന്നു….” “മ്മ്… കുറച്ചു ബിസി ആയിരുന്നു ചേട്ടാ….കൊണ്ട് വന്നിട്ടുണ്ടോ ” “ആഹ്…. ഇപ്പൊ വരാം എന്ന് പറഞ്ഞു കൊണ്ട് അയാൾ ചെന്നു ഒരു കവർ എടുത്തു കൊണ്ട് വന്നു ലോലോലിക്ക ആയിരുന്നു… അയാളുടെ വീട്ടിൽ നിന്ന് കൊണ്ട് വന്നത് ആണ്. അത് മുഴുവനും അയാൾ അവളെ ഏൽപ്പിച്ചു..എന്നിട്ട് പുറത്തേക്ക് പോയി “വൗ… സൂപ്പർ….” ഒരെണ്ണം എടുത്തു അവൾ വായിലേക്ക് ഇട്ടു. കടിച്ചപ്പോൾ പുളിയും ലേശം കറയും ഉണ്ട്….

പുളി ഉള്ളത് കാരണം ഒരു കണ്ണടച്ച് പിടിച്ചു കൊണ്ട് അവൾ അതു മുഴുവനും തിന്നു .. “നിനക്ക് പുളി തിന്നാൻ ഇത്രയ്ക്ക് കൊതി ആയോ… എങ്കിൽ വീട്ടുകാരോട് പറയെടി ” പിന്നിൽ നിന്നും ഒരു ശബ്ദം.. ശാലു ആണ്.. “ഓഹ് നീയാരുന്നോ…” കുറച്ചു എടുത്തു അവൾക്ക് കൊടുത്തു കൊണ്ട് നിന്നപ്പോൾ ആണ് അനാമികയും ധരൻ സാറും കൂടി വന്നത്. കാർത്തുവിനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് അയാൾ അവരെ കടന്നു പോയി ** അച്ചുവിന് സ്പെഷ്യൽ ക്ലാസ്സ്‌ ഉള്ളതിനാൽ അന്ന് കാർത്തു നേരത്തെ എത്തി. ചിറ്റയും അമ്മയും കൂടി മുറ്റത്തു നിൽക്കുന്ന ചെടികൾ എല്ലാം പറിച്ചു മാറ്റി നടുക ഒക്കെ ആയിരുന്നു..

കട്ട മുല്ല നിറഞ്ഞു നിൽക്കുന്നത് കാണും തോറും മനസിന് വല്ലാത്ത സന്തോഷം. അപ്പുറത്തായി പല തരത്തിൽ ഉള്ള തെച്ചി ആണ്… പിന്നെ ചുവപ്പും റോസും മഞ്ഞയും നിറം ഉള്ള റോസാപൂക്കൾ… കിഴക്ക് വശത്തായി തുളസി കാട് പോലെ വളർന്ന നിൽക്കുന്നു. അതിന്റ അപ്പുറത്ത് അല്പം മാറി ആണ് തൊഴുത്ത്.. രണ്ട് പശുക്കൾ ഉണ്ട്….. രണ്ട് പേർക്കും ഓരോ കുട്ടിയും. അവയുടെ ഒക്കെ കാര്യം നോക്കാനായി പുറം പണിക്ക് ഒരാളെ നിർത്തിയിട്ടുണ്ട്.. എല്ലാം ആസ്വാധിച്ചു കൊണ്ട് അരഭിതിയിൽ ഇരുന്നു ഏത്തക്ക ബോളിയും ചായയും കുടിക്കുക ആണ് കാർത്തു.

അച്ഛൻ തിടുക്കത്തിൽ ഇറങ്ങി പോകുന്നത് കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു. അച്ഛൻ എവിടേയ്ക്ക… “അപ്പുറത്തെ ജോസ്ചേട്ടന്റെ വീട് കച്ചവടം ആയി മോളേ…. ” “ങ്ങേ… അപ്പോൾ ജോസ് ചേട്ടനും മേരി ആന്റി യും ഇനി നാട്ടിലേക്ക് ഇല്ലേ അച്ഛാ ” .. “മ്മ്… അങ്ങനെ ആണ് പറഞ്ഞത്…” അയാൾ ചെരിപ്പ് എടുത്തു ഇടുക ആണ്.. “ബ്രോക്കർ ശിവൻ കാലത്തെ വന്നിരിന്നു… ചാവി മേടിക്കാൻ ആയി…വീട് എല്ലാം കണ്ടു ആളുകൾക്ക് ഇഷ്ടം ആയെന്ന്” നടക്കും വഴിയിൽ അച്ഛൻ പറഞ്ഞതും കേട്ട് കാർത്തു ഇരുന്നു…

അടുത്ത വീട്ടിലെ ജോസ് ചേട്ടനും ഫാമിലി യും കാനഡയിൽ ആണ്.. മകളുടെ കൂടെ.. പുള്ളിക്കാരൻ പണിത പുതിയ വീട് ആയിരുന്നു.. പാല്കാച്ചു പോലും കഴിഞ്ഞിരുന്നില്ല.. അടുത്ത അവധിക്ക് നടത്തം എന്ന് പറഞ്ഞു ഇരിക്കുക ആയിരുന്നു അവര്. വീടിന്റെ ചാവി അച്ഛനെ ആണ് ഏൽപ്പിച്ചത്… എന്തെങ്കിലും ആവശ്യം വന്നാൽ തുറക്കാൻ ആയിട്ട് ഒക്കെ. “കാർത്തു…പോയി കുളിച്ചിട്ട് വായോ…നേരം വൈകി ” അച്ഛൻ പെങ്ങള് ആണ്. മാറാൻ ഉള്ള ഡ്രെസ്സും എടുത്തു കൊണ്ട് കുളത്തിലേക്ക് നടന്നു.

കാർത്തു എല്ലാ ദിവസവും കുളത്തിൽ ആണ് നീരാട്ട്… വേറെ ആരും അത്രയ്ക്ക് അങ്ങട് പോകില്ല.. പക്ഷെ ചെറുപ്പം മുതലേ കാർത്തു നു കുളത്തിൽ നീന്തി തുടിച്ചാൽ മാത്രം സമാധാനം ആകു.. നല്ല വെയിൽ ആയത് കൊണ്ട് വെള്ളം ചെറു ചൂടിൽ ആണ് കിടക്കുന്നത്. അവൾ പതിയെ വെള്ളത്തിലേക്ക് ഇറങ്ങി. ഒന്ന് മുങ്ങി നിവർന്നു അകലെ രണ്ട് കണ്ണുകൾ അവളെ നിരീക്ഷിച്ചു കൊണ്ട് നിൽക്കുന്നത് പാവം കാർത്തു അറിഞ്ഞതും ഇല്ല… കുളിയും തേവാരവും ഒക്കെ കഴിഞ്ഞു അവൾ കുളപ്പുരയിലേക്ക് കയറി..

വേഗം ഡ്രസ്സ്‌ മാറിയിട്ട് വീട്ടിലേക്ക് ഓടി.. വിളക്ക് വെച്ചു കഴിഞ്ഞിരിക്കുന്നു.. ഉമ്മറ കൊലായിൽ ഇരുന്ന് മുത്തശ്ശിയോടും അമ്മയോടും ഒപ്പം നാമം ചൊല്ലി എഴുന്നേറ്റപ്പോൾ അച്ഛൻ പടിപ്പുര കടന്ന് വരുന്നുണ്ട്യിരുന്നു.. “നാളെ പുതിയ ആൾക്കാർ വരും ന്നെ….. പാല് കാച്ചായിട്ട് വലിയ ഫങ്ക്ഷൻ ഒന്നും വെയ്ക്കുന്നില്ല…. എന്നാലും നമ്മളോട് ചെല്ലാൻ പറഞ്ഞു വിളിച്ചു…” ചാരു കസേരയിൽ ഇരിക്കുന്ന മുത്തശ്ശനെ നോക്കി അച്ഛൻ പറഞ്ഞു. “നമ്മുടെ കൂട്ടരാണോ നാരായണാ….” .

മുത്തശ്ശി ആദ്യം ചോദിച്ചത് അതാണ്.. “അതൊന്നും നിക്ക് അറിയില്ല അമ്മേ….”… “ജാതി അറിഞ്ഞിട്ട് മുത്തശ്ശിക്ക് എന്താണ്… ഇവിടെ ആരെ എങ്കിലും കല്യാണം അങ്ങോട്ട്‌ കഴിച്ചു വിടാൻ പ്ലാൻ ഉണ്ടോ ” . അച്ചു പതിയെ കർത്തുനോട് പറഞ്ഞു.. “ആ പയ്യന് ഇവിടെ ഏതോ കമ്പനി യിൽ ജോലി ഉണ്ടത്രേ… പുതിയതായി ഇന്നലെ ആണ് ചാർജ് എടുത്തത്…രണ്ട് മക്കൾ ആണ്, ഇളയ ആൾ ഒരു പെൺകുട്ടി ആണ്… അതു വന്നിട്ടില്ല… അച്ഛനും അമ്മയും ഈ മകനും മാത്രം ഒള്ളു ഇപ്പോളു…” അച്ഛൻ അത് പറയുമ്പോൾ കാർത്തു അമ്മയോടൊപ്പം അടുക്കളയിൽ ആയിരുന്നു...…തുടരും……

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…