Friday, July 19, 2024
Novel

❣️പ്രാണസഖി❣️: ഭാഗം 5

രചന: ആമി

Thank you for reading this post, don't forget to subscribe!

ഇറങ്ങി ഓടിയാലോ എന്ന് വരെ ഓർത്തു പാർവതി…. പക്ഷെ എത്ര ദൂരം….. വിചാരിക്കുന്നത് പോലെ ഒന്നും സംഭവിക്കല്ലേ എന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു…. കാശി വന്നു അവളുടെ കൈ പിടിച്ചു ഇറക്കി…. അവന്റെ പുറകിൽ ഒരു ശില കണക്കെ നടക്കനെ അവൾക്ക് കഴിഞ്ഞുള്ളു….. അമ്പലത്തിൽ പ്രവേശിച്ചപ്പോൾ തന്നെ അവൾ കണ്ടു ഒരു താലം പിടിച്ചു നിൽക്കുന്ന പൂജാരിയെ….. അവൾക്ക് ശ്വാസം നിലച്ചു പോകുമെന്ന് തോന്നി…. കാലുകൾക്ക് ശക്തി കുറഞ്ഞു….

ആ നിമിഷം അവൾ നിശ്ചലം ആയി….. തിരിഞ്ഞു നോക്കിയ കാശി കണ്ടത് പേടിച്ചു വിറച്ചു നിൽക്കുന്ന പാർവതിയെ ആണ്….. വാ…. കാശി അവളെ പിടിച്ചു കൊണ്ട് വിളിച്ചു…. പക്ഷെ അവൾ അനങ്ങിയില്ല…. അവനു ദേഷ്യം വന്നു…. പാർവതി വരാൻ……. അവൾ ഇല്ല എന്ന് തല ആട്ടി പിന്തിരിഞ്ഞു ഓടി….. കാശി അവൾ പോകുന്നതും നോക്കി നിന്നു….. എരിയുന്ന കലിയോടെ…..

ജീപ്പിന്റെ അടുത്ത എത്തിയതും അവൾ ഒരു കിതപ്പോടെ നിന്നു….. എന്ത് ചെയ്യണം എന്ന് മനസ്സിൽ ആലോചിച്ചു കൊണ്ടേ ഇരുന്നു…. പക്ഷെ ഒരു വഴിയും തെളിഞ്ഞില്ല….. പെട്ടന്ന് അവളുടെ കയ്യിൽ വന്നു പിടിച്ചു വലിച്ചു കാശി…. എങ്ങനെയോ കിട്ടിയ ധൈര്യത്തിൽ അവൾ അവന്റെ കൈകളെ തട്ടി തെറിപ്പിച്ചു….. എന്റെ സമ്മതം ഇല്ലാതെ നിങ്ങൾക്ക് എന്റെ കഴുത്തിൽ താലി കെട്ടാൻ പറ്റില്ല ….. അവൾ ദേഷ്യത്തോടെ അവന്റെ മുഖത്തു നോക്കി പറഞ്ഞു …

പക്ഷെ അവന്റെ മുഖത്തു യാതൊരു ബാവ വ്യത്യാസവും ഇല്ലായിരുന്നു….. അവൻ വീണ്ടും അവളുടെ കൈകൾ പിടിക്കാൻ ആഞ്ഞതും അവൾ പുറകിലേക്ക് നീങ്ങി നിന്നു….. കണ്ണിൽ കലി ജ്വലിക്കുമ്പോളും ചുണ്ടിൽ ചിരിയോടെ തന്നെ കാശി അവളെ നോക്കി….. വാ….. നമുക്ക് ഇത് കഴിഞ്ഞു സംസാരിക്കാം……. ശാന്തമായ സ്വരത്തിൽ അവൻ പറഞ്ഞു…. അവന്റെ പെരുമാറ്റം അവളെ അത്ഭുതപ്പെടുത്തി…. ഇല്ല….. എനിക്ക് സമ്മതം അല്ല….. ഈ വിവാഹം നടക്കില്ല….. അത് കേട്ടതും കാശി അടക്കി പിടിച്ച ദേഷ്യം മുഴുവൻ പുറത്തു വന്നു…

കണ്ണിലെ ചുവപ്പ് കൂടി വന്നു…. അവനെ നോക്കാതെ താഴെ നോക്കി നിൽക്കുന്ന പാർവതിയെ രണ്ടു കൈകൾ കൊണ്ടും കോരി എടുത്തു നടന്നു അവൻ….. അവൾ കുതറി കൊണ്ടിരുന്നു….. പക്ഷെ അവന്റെ ബലിഷ്ടമായ കൈകളിൽ അവൾ സുരക്ഷിത ആയിരുന്നു….. അടങ്ങി ഇരുന്നാൽ ഇത് കഴിഞ്ഞു വീട്ടിൽ പോകാം…. അല്ലെങ്കിൽ ഇവിടെ വെച്ചു തന്നെ ഞാൻ എന്തെങ്കിലും ചെയ്യും…. ആളുകൾ ഉണ്ടോ എന്നൊന്നും ഞാൻ നോക്കില്ല….. പേടിച്ചു പോയ പാർവതി പിന്നെ അടങ്ങി ഇരുന്നു….

ദേവിയുടെ നടയിൽ കൊണ്ട് പോയി ആണ് അവൻ താഴെ ഇറക്കിയത്….. നാദസ്വര മേളങ്ങൾക്കൊപ്പം ഉരുവിടുന്ന മന്ത്രങ്ങളെ സാക്ഷി ആക്കി കാശി അവളുടെ കഴുത്തിൽ താലി കെട്ടി….. ഒന്നും ചെയ്യാൻ കഴിയാതെ തല കുനിച്ചു കൊടുക്കാനെ അവൾക്കും കഴിഞ്ഞുള്ളു…. പണ്ട് രണ്ടു പേരും ഒരുമിച്ചു കണ്ട ആ സ്വപ്നം അവിടെ സഫലം ആയി…. പക്ഷെ അവിടെ പ്രണയം കൊണ്ട് അല്ലായിരുന്നു ആ കൂടിച്ചേരൽ എന്ന് മാത്രം…. കാശിയുടെ കൈകളാൽ അവളുടെ സിന്ദൂര രേഖ ചുവന്നപ്പോൾ ഒരു നിമിഷം അവളും കണ്ണടച്ച് നിന്നും….

കൺ മുന്നിൽ രണ്ടു രൂപങ്ങൾ തെളിഞ്ഞു വന്നു…. അമ്മയും അച്ഛനും….. ഒപ്പം കൺ കോണിൽ നിന്നും കണ്ണുനീരും….. എല്ലാം കഴിഞ്ഞു തിരിച്ചു പോകാൻ ആയി അവൾ വണ്ടിയിൽ കയറി….. അപ്പോളും മനസ്സിൽ ഇനി എന്ത് എന്നെ ചിന്ത മാത്രം ആയിരുന്നു…..കാശി സഞ്ജയോടും നിവേദിനോടും എന്തോ പറഞ്ഞു കൊണ്ട് അവളുടെ അടുത്ത് വന്നു നിന്നു…. എങ്ങോട്ട് ആണ് ടീച്ചറെ…… പാർവതി ഒന്നും മനസ്സിലാവാതെ അവനെ നോക്കി…..

കാശി അവളെ പിടിച്ചു വണ്ടിയിൽ നിന്നും ഇറക്കി….. അവന്റെ ഓരോ പെരുമാറ്റവും അവളെ അത്ഭുതപെടുത്തുന്നത് ആയിരുന്നു…. അത് വരെ കണ്ട ശാന്തത എങ്ങോ പോയിരിക്കുന്നു…. പകരം ഒരു വിജയിയുടെ മുഖ ഭാവം ആയിരുന്നു….. ഇവിടുന്ന് കുറച്ചു നടന്നാൽ ബസ് സ്റ്റോപ്പ്‌ ഉണ്ട്….. ടീച്ചർ ചെല്ല്….. അവളെ നോക്കി മീശ പിരിച്ചു കൊണ്ട് കാശി ജീപ്പ് എടുത്തു പോയി….. പാർവതി കാശിയുടെ പെരുമാറ്റം കണ്ടു തരിച്ചു നിന്നു….. താലി കെട്ടി ഉപേക്ഷിച്ചു പോയിരിക്കുന്നു അവൻ…. അവളുടെ കണ്ണുകൾ ഒഴുകി കൊണ്ടിരുന്നു….. അറിയാതെ കൈ കഴുത്തിലേ താലിയിൽ അമർന്നു….

.ആ ആൽത്തറ ചുവട്ടിൽ അവൾ ഇരുന്നു….. മനസ്സിൽ ഒരുപാട് സംഘർഷങ്ങളോടെ…… കാശി അമ്പലത്തിൽ നിന്നും നേരെ വന്നത് ആ പഴയ കെട്ടിടത്തിലേക്ക് ആയിരുന്നു…. അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി….. ഉള്ളിലെ പകയുടെ കനൽ കുറച്ചു കുറഞ്ഞത് പോലെ…..എങ്കിലും തീർന്നിട്ടില്ല എന്നവന് അറിയാം….. ഡാ….. ഇനി എന്താ നിന്റെ പ്ലാൻ…. നിവേദ് ആകാംഷയോടെ ചോദിച്ചു…. കാശിയുടെ മനസ്സിൽ എന്താണ് എന്നറിയാൻ അവർക്ക് ആഗ്രഹം ഉണ്ടായിരുന്നു…. ഞാൻ താലി കെട്ടിയത് അവൾ ആരോടും പറയില്ല…. വേറെ വിവാഹം കഴിച്ചു പോകാനും അവൾക് കഴിയില്ല….

അങ്ങനെ എപ്പോളും എന്റെ കണ്മുന്നിൽ അവൾ ഉണ്ടാവണം….. എന്റെ അരികിൽ നിന്നും ഒരിക്കലും ദൂരത്തേക്ക് അവൾ പോകാൻ പാടില്ല…… സിഗരറ്റ് വലിച്ചു കൊണ്ട് കാശി പറഞ്ഞു…. പക്ഷെ അപ്പോളും അവളോട് ഉള്ള ദേഷ്യത്തിന്റെ കാരണം അവർക്ക് അറിയില്ലയിരുന്നു….. പക്ഷെ…. ഡാ…. അവൾ നിനക്ക് നേരെ തിരിഞ്ഞാലോ……. താലി കെട്ടി എന്ന അവകാശം സ്ഥാപിക്കാൻ വന്നാൽ…… അതിന്റെ മറുപടി ഒരു ചിരി ആയിരുന്നു….. കാശി എഴുനേറ്റു നിന്നു…..

അവരെ രണ്ടു പേരെയും മാറി മാറി നോക്കി….. ഡാ….. ഞാൻ അവളോട് ഇപ്പൊ ഇങ്ങനെ ചെയ്യാൻ കാരണം എന്താ എന്ന് അറിയുമോ….. അവൻ ഒന്ന് നിർത്തി….. നിവേദും സഞ്ജയും അവന്റെ മനസ്സ തുറക്കുന്നത് കേൾക്കാൻ കാതോർത്തു ഇരുന്നു….. അവളെ എനിക്ക് വേണം….. എന്റെ പെണ്ണ് ആണ് അവൾ….. അവളുടെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് എന്റെ ആവണം….. വേറെ ആരെങ്കിലും അവളെ നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല…..

ഈ കാശിയുടെ പെണ്ണ് ആണ് അവൾ….. അവന്റെ കണ്ണുകളിലെ പ്രണയം കണ്ടു അവർ അമ്പരന്നു….. ഇങ്ങനെ ഒരു രൂപം അവനിൽ ഇത് വരെ അവർ കണ്ടിട്ടില്ല…..എങ്കിലും ചില ചോദ്യങ്ങൾ കൂടി ഉണ്ടായിരുന്നു അവരുടെ മനസ്സിൽ….. പക്ഷെ……അവൾ എന്നോട് ചെയ്ത ചതിക്ക് ഉള്ള ശിക്ഷ കൂടി ആണ് ഇത്…. അവൾ ഒറ്റപ്പെട്ടു അവസാനം എന്റെ കാൽ ചുവട്ടിൽ വരണം…..ഞാൻ അവൾക്ക് ആരും അല്ല എന്നാൽ എനിക്ക് അവളിൽ എല്ലാ അവകാശവും ഉണ്ട്….. എങ്ങനെ ഉണ്ട്…..

വിജയി ഭാവത്തിൽ കാശി കൂട്ടുകാരെ നോക്കി…. അവർക്ക് എന്തോ സന്തോഷം തോന്നിയില്ല….. സഞ്ജയ്‌ കാശിയുടെ അടുത്ത് ചെന്നു…. നിന്റെ മനസ്സിൽ ഇപ്പോളും പാർവതി ഉണ്ട്……. അവളെ നഷ്ടപ്പെടരുത് എന്ന വാശി അതാണ് നിന്റെ സ്നേഹം….. പക്ഷെ എന്തോ കാരണം കൊണ്ട് നിങ്ങൾ പിരിഞ്ഞു…. അത് എന്തായാലും ഒരിക്കൽ സത്യം തെളിയും…..നീ താലി കെട്ടി അവളെ വഴിയിൽ ഉപേക്ഷിച്ചു പോന്നത് ശരിയായില്ല….. സഞ്ജയും നിവേദും അപ്പൊ തന്നെ അവിടുന്ന് പോയി….. അവരുടെ പെരുമാറ്റം കാശിയെ എന്തോ നൊമ്പരപ്പെടുത്തി……

താൻ ഒറ്റയ്ക്ക് ആയതു പോലെ തോന്നി….. അവളോട്‌ ചെയ്തത് തെറ്റായി പോയോ എന്ന് വരെ ഓർത്തു പോയി…… ആ ചിന്തകളിൽ നിന്നും ഒരു മോചനം നേടാൻ അവൻ മദ്യപാനം തുടങ്ങി…… ഓരോ ഗ്ലാസ്‌ ഒഴിക്കുമ്പോളും പാർവതിയുടെ കരയുന്ന മുഖം മനസ്സിൽ തെളിഞ്ഞു വരുന്നത് അവൻ അറിഞ്ഞു….. ആ ദേഷ്യത്തിൽ കൈ ചുരുട്ടി മേശയിൽ ആഞ്ഞു അടിച്ചു…… രാത്രി ഏറെ വൈകിയിട്ടും കാശി അവിടെ തന്നെ ആയിരുന്നു….. എന്തോ അവനു വീട്ടിൽ പോകാൻ തോന്നിയില്ല….. ഫോൺ അടിക്കുന്നത് കേട്ട് നോക്കുമ്പോൾ സഞ്ജയ്‌ ആയിരുന്നു…..

ഡാ നീ എവിടെ…… നിങ്ങൾ പോകുമ്പോൾ ഉള്ള സ്ഥലത്തു തന്നെ ഉണ്ട്…… മദ്യത്തിന്റെ ആലസ്യത്തിൽ അവൻ പറഞ്ഞു….. അവൻ കാലുകൾ നിലത്തു ഉറയ്ക്കുന്നില്ലായിരുന്നു…… മതി…. നിർത്തി വീട്ടിൽ പോകാൻ നോക്ക്…… ഒന്നും മിണ്ടാതെ കാശി ഫോൺ ഓഫ് ചെയ്തു….കുറച്ചു നേരം കൂടി അവൻ അവിടെ ഇരുന്നു…… പിന്നെ ബൈക്കിൽ കയറി വീട്ടിലേക്കു പോയി…… പോകുന്ന വഴിയിൽ ചെറിയ മഴ ചാറൽ ഉണ്ടായിരുന്നു…… വീട്ടിൽ എത്തുമ്പോൾ അവനെ കാത്തു നിൽക്കാറുള്ള ആളെ ഉമ്മറത്തു കാണാത്തത് കൊണ്ട് അവൻ ചുറ്റും തിരഞ്ഞു…..

എന്തോ എന്നും അവഗണന ആയിരുന്നു എങ്കിൽ കൂടി അവന്റെ മനസ്സ് അത് കൊതിച്ചിരുന്നു…… വണ്ടിയിൽ നിന്ന് ഇറങ്ങി അവൻ വാതിലിൽ മുട്ടാൻ വേണ്ടി കൈ പൊക്കിയതും വാതിൽ തുറന്നതും ഒരുമിച്ചു ആയിരുന്നു….. മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൻ അമ്പരന്നു……. കണ്ണുകൾ തിരുമ്മി ഒന്ന് കൂടി നോക്കി…… നോക്കണ്ട…. ഞാൻ തന്നെ ആണ്….. നിങ്ങളുടെ ഭാര്യ….. വിശ്വാസം വരാതെ കാശി വീണ്ടും മിഴിച്ചു നോക്കി….. അവന്റെ നോട്ടം കണ്ടു പാർവതിക്ക് ചിരി വന്നു…..

മിഴിച്ചു നിൽക്കാതെ അകത്തു കയറ് മനുഷ്യ…… എനിക്ക് ഉറങ്ങണം…… ഡി…… നീ…. കാശി ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് പാഞ്ഞു…… അവൾ കൈ കൊണ്ട് തടഞ്ഞു….. അവളുടെ പെരുമാറ്റം കണ്ടു കാശിക്ക് അത്ഭുതം തോന്നി….. രാവിലെ കരഞ്ഞു കൊണ്ട് നിന്ന ആൾ ഇപ്പൊ ഇത്രയും ധൈര്യത്തിൽ തന്റെ മുന്നിൽ വന്നു നിൽക്കുന്നു…… എനിക്ക് നിങ്ങളോട് സംസാരിച്ചു സമയം കളയാൻ ഇല്ല….. രാവിലെ നേരെത്തെ പോകാൻ ഉള്ളതാ….. പാർവതി അവനെ നോക്കാതെ മുകളിലെ മുറിയിലേക്ക് കയറി പോയി…..

പോകുന്ന വഴി അകത്തെ മുറിയിലേക്ക് നോക്കി ചിരിക്കാനും മറന്നില്ല…… അത് കണ്ടു ആ മനസ്സും ഒരുപാട് സന്തോഷിച്ചു….. തനിക് ഉള്ള എന്തോ പണിയും കൊണ്ട് ആണ് അവളുടെ വരവു എന്നവന് മനസിലായി…… അവളെ ഇപ്പൊ തന്നെ പറഞ്ഞു വിടണം എന്ന് മനസ്സിൽ ഉറപ്പിച്ചു അവൻ പടികൾ കയറി……………. (തുടരും )

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…