Friday, April 12, 2024
Novel

❣️പ്രാണസഖി❣️: ഭാഗം 3

Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

പിന്നീട് കുറച്ചു ദിവസം കാശിയും കൂട്ടരും പാറുവിനു മുന്നിൽ പ്രത്യക്ഷപ്പെട്ടില്ല…. അതു ദേവിക്കും ഒരു ആശ്വാസം ആയിരുന്നു….. അങ്ങനെ ഇരിക്കെ ദേവി അവധി എടുത്ത ഒരു ദിവസം…… പാർവതി വൈകുന്നേരം ബസ് കാത്തു നിൽക്കുമ്പോൾ ഒരു കുട്ടി വന്നു അവളുടെ അടുത്ത് വന്നു….അവളെ നോക്കി ഒന്ന് ചിരിച്ചു…. അവന്റെ കുസൃതി നിറഞ്ഞ ചിരി കണ്ടു പാർവതി അവന്റെ അടുത്ത് ചെന്നു… മോന്റെ പേര് എന്താ…. കണ്ണൻ…. എത്ര ക്ലാസ്സിൽ ആണ്…. എൽ കെ ജി ൽ ആണ്…..

മോനെ കൊണ്ട് പോകാൻ ആരും വന്നില്ലേ….. ഇല്ല…. വരേണ്ട സമയം കഴിഞ്ഞു….. ആന്റി എന്നെ വീട്ടിൽ ആക്കിത്തരുമോ….. അവൻ അങ്ങനെ ചോദിച്ചപ്പോൾ പാർവതിക്ക് സങ്കടം തോന്നി… അവൾ ബസ് കാത്തു നിൽക്കാതെ ഒരു ഓട്ടോ പിടിച്ചു അവന്റെ വീട്ടിലേക്ക് പുറപ്പെട്ടു…. അവൻ പറയുന്നത് അനുസരിച്ചു അവർ പോയി…. അവസാനം കാട് പിടിച്ചു കിടക്കുന്ന ഒരു കെട്ടിടത്തിന്റെ അടുത്ത് വണ്ടി നിർത്താൻ പറഞ്ഞു…. പാർവതി ചുറ്റും നോക്കി….. അവിടെ അടുത്ത് ഒന്നും ഒരൊറ്റ വീട് പോലും ഇല്ലായിരുന്നു….

ഇവിടെ എവിടെ ആണ് മോന്റെ വീട്….. ഇവിടുന്ന് കുറച്ചു നടക്കാൻ ഉണ്ട്….. അവിടേക്ക് വണ്ടി പോവില്ല…. അവൻ ഇറങ്ങി നടക്കാൻ തുടങ്ങി…. അവനെ ഒറ്റയ്ക്ക് വിടണ്ട കരുതി അവളും അവന്റെ കൂടെ ഇറങ്ങി…. ഓട്ടോ വൈറ്റ് ചെയ്യില്ല പറഞ്ഞപ്പോൾ അവൾ വണ്ടി പറഞ്ഞു വിട്ട് അവന്റെ കൂടെ നടന്നു…. കുറച്ചു ദൂരം കഴിഞ്ഞു ഒഴിഞ്ഞ പ്രദേശം അല്ലാതെ ഒന്നും കാണാത്തതു കൊണ്ട് അവൾ അവനോട് ചോദിക്കാൻ വേണ്ടി നോക്കിയതും അവനെ എവിടെയും കണ്ടില്ല… അവൾ ചുറ്റും ഓടി നടന്നു വിളിച്ചു….

പക്ഷെ ആ അടുത്ത് ഒന്നും ആരും ഉള്ളത് ആയി അവൾക് തോന്നിയില്ല…. എന്തോ പന്തികേട് മനസിലായി അവൾ വേഗം തന്നെ തിരിച്ചു പോകാൻ നടന്നു…. പെട്ടന്ന് അവൾക്ക് മുന്നിൽ ചെകുത്താൻ എന്ന വണ്ടി വന്നു നിന്നു….. അതിൽ ഇരിക്കുന്ന ആളെ കണ്ടു അവൾ ഞെട്ടി…. താൻ അന്ന് കണ്ട അതെ ആൾ…. അവളുടെ ഉള്ളിലൂടെ പല ചോദ്യങ്ങളും കടന്നു പോയി…. കാശി വണ്ടിയിൽ നിന്നും ഇറങ്ങി അതിൽ ചാരി നിന്നു…. പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു വലിച്ചു കൊണ്ട് മുണ്ട് മടക്കി കുത്തി….

പാർവതി ഭയന്നു കൊണ്ട് ചുറ്റും നോക്കി…. അവളുടെ കണ്ണിലെ ഭയം അവനിൽ ആവേശം നിറച്ചു…. വഴിയിൽ നിന്ന് മാറു…. പാർവതി സ്വയം ധൈര്യം സംഭരിച്ചു കൊണ്ട് പറഞ്ഞു…. എന്നാൽ കാശി അതെ നിൽപ്പ് തുടർന്നു…. അവളുടെ അടുത്തേക്ക് ഓരോ ചുവടുകൾ വെച്ചു….ഒപ്പം അവൾ പുറകിലേക്കും…. ഏകദേശം അടുത്ത് എത്തിയതും സിഗരറ്റന്റെ പുക അവളുടെ മുഖത്തേക്ക് ഊതി വിട്ടു…. ആ പ്രവർത്തി അവളിൽ ദേഷ്യം ഉണ്ടാക്കി…. അവനെ രൂക്ഷമായി നോക്കി കൊണ്ട് പാർവതി അവനെ മറികടക്കാൻ ശ്രമിച്ചതും അവളുടെ കയ്യിൽ പിടിച്ചു നിർത്തി…. കൈയെടുക്ക്….. പാർവതി ദേഷ്യത്തിൽ പറഞ്ഞു….

കാശി അതു കേൾക്കാത്തത് പോലെ നിന്ന് സിഗരറ്റ് വലിച്ചു കൊണ്ടിരുന്നു….. അവന്റെ കൈ പിടിയിൽ നിന്നും രക്ഷപ്പെടാൻ ഉള്ള എല്ലാ ശ്രമങ്ങളും വിഫലമായി…. അവസാന ശ്രമം എന്നോണം അവന്റെ കയ്യിൽ നഖം കൊണ്ട് മുറിവേൽപ്പിച്ചു… വേദന വന്നപ്പോൾ കാശി പെട്ടന്ന് പിടി വിട്ടു…. ഈ സമയം ഓടാൻ നിന്ന പാർവതിയെ അവൻ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു…. അവൾ പേടിച്ചു പോയി… അവൻ അവളെ തന്നോട് കൂടുതൽ അടുപ്പിച്ചു…. നിന്നെ തൊട്ടാൽ നീ തല്ലും എന്നു കേട്ടു…. എന്ന തല്ലെടി….

അവളുടെ കാതോരം വന്നു അവൻ മൊഴിയുമ്പോൾ അവന്റെ താടി രോമങ്ങൾ അവളുടെ കഴുത്തിൽ ഇക്കിളി കൂട്ടി…. ഒരു നിമിഷം അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു പോയി….. അടങ്ങി നിൽക്കെടി….. നീ ആണുങ്ങളെ ശരിക്കും കണ്ടിട്ടില്ല….നിനക്ക് കാണിച്ചു തരുന്നുണ്ട് ഞാൻ… പാർവതിയുടെ കണ്ണുകൾ നിറഞ്ഞു…. അടുത്ത നിമിഷം തനിക്കു എന്തും സംഭവിക്കും എന്നു അവൾക്ക് മനസിലായി….ഒരു രക്ഷ എന്നോണം ചുറ്റും നോക്കി എങ്കിലും അവിടെ ഒന്നും ആരും ഇല്ല….

സമയം ഇരുട്ട് പറക്കാൻ തുടങ്ങിയിരുന്നു…. അവളുടെ ശരീരം തളരുന്നത് പോലെ തോന്നി അവൾക്….. കാശി അവളെ എടുത്തു തോളിൽ ഇട്ടു….. അവൾ അവളാൽ ആവും വിധം അവനെ ഉപദ്രവിച്ചു…. അവന്റെ തോളിൽ തല്ലി നോക്കി…. പക്ഷെ അവൻ പിടി വിട്ടില്ല…. കാശി തന്നെ കൊണ്ട് പോകുന്നത് ആ കെട്ടിടത്തിലേക്ക് ആണെന്ന് മനസിലായി അവൾക്ക് പേടി തോന്നി…തന്റെ മാനം നഷ്ട്ടപെടും മുന്നേ രക്ഷപ്പെടണം എന്ന ചിന്തയിൽ അവൾ അവന്റെ തോളിൽ കടിച്ചു…..

ആ നിമിഷം അവളെ താഴെ ഇറക്കിയതും അവൾ ഓടി….. എങ്ങോട്ട് എന്നില്ലാതെ അവൾ ഓടി കൊണ്ടേ ഇരുന്നു….ഇരുട്ട് നന്നായി വ്യാപിച്ചിരുന്നു….. ലക്ഷ്യം ഇല്ലാതെ അവൾ ഓടി….. ക്ഷീണം തോന്നി അവൾ ഒരു മരച്ചുവട്ടിൽ ഇരുന്നു…. കിതപ്പ് സഹിക്കാൻ കഴിയാതെ അവൾ ബുദ്ധിമുട്ടി…. വീട്ടിൽ വിളിക്കാൻ വേണ്ടി ബാഗ് നോക്കുമ്പോൾ ആണ് അതു നഷ്ട്ടപ്പെട്ടത് അവൾ അറിഞ്ഞത്…. ചുറ്റും നോക്കി എങ്കിലും വെളിച്ചത്തിന്റെ ഒരു കണിക പോലും ഇല്ലായിരുന്നു…. എങ്കിലും അവൾ ലക്ഷ്യം ഇല്ലാതെ നടന്നു….

വണ്ടികളുടെ ശബ്ദം കേൾക്കുന്നത് കേട്ട് അവൾ അങ്ങോട്ട്‌ നടന്നു…. അങ്ങനെ റോഡിൽ എത്തി…. അവിടെ നിന്നും ഒരു ഓട്ടോ വിളിച്ചു അവൾ വീട്ടിലേക്കു പോയി… കാശി അപ്പോളും അവളുടെ പല്ലുകൾ പതിഞ്ഞ തോളിൽ കൈ വച്ചു നിൽക്കുകയായിരുന്നു…. കണ്ണിലെ രോഷം എങ്ങോ പോയി…. പകരം പ്രണയം വന്നു നിറയുന്നു….. വർഷങ്ങൾക്കിപ്പുറം അവളെ അടുത്ത കണ്ട സന്തോഷവും എല്ലാം അവന്റെ ഉള്ളിൽ നിറഞ്ഞു… എന്നാൽ അതിനു ആയുസ് കുറവായിരുന്നു….

ആ നിമിഷം തന്നെ അവൻ ബൈക്ക് എടുത്തു അവളെ തിരഞ്ഞു പാഞ്ഞു….. വീട്ടിൽ എത്തി പാർവതി സംഭവിച്ചത് എല്ലാം അച്ഛനോടു പറഞ്ഞു…. കണ്ടോ…. ആളുകളെ തല്ലിയാൽ അവർ വെറുതെ ഇരിക്കില്ല…. സുമിത്ര കരഞ്ഞു കൊണ്ട് അവളെ ശാസിച്ചു….. പാർവതി തളർന്നു പോയിരുന്നു…. അവൾ ഒന്നും മിണ്ടാതെ അകത്തു പോയി…. മാധവന്റെ ഉള്ളിൽ എന്തോ ഒരു ഭയം വന്നു നിറഞ്ഞു…. പാർവതിയുടെ ഉള്ളിലും നടന്നതിന്റെ നടുക്കം വിട്ടു പോയിരുന്നില്ല….. അവളുടെ ഉള്ളിൽ പല ചോദ്യങ്ങളും വന്നു….

അയാൾ….. ആരാണ് അതു…. ആ കണ്ണുകളിൽ തന്നോട് എന്തിനാ ഇത്രയും ദേഷ്യം….. പക്ഷെ ആ കണ്ണുകൾ താൻ മുൻപ് എവിടെയോ കണ്ടു മറന്നത് ആണ്… പക്ഷെ എവിടെ….. അങ്ങനെ നൂറായിരം ചോദ്യങ്ങൾ…. ഒന്നിനും ഉത്തരം ഇല്ലായിരുന്നു….. രാത്രി ബാൽക്കണിയിൽ നിന്ന് കൊണ്ട് കാശി കൈകളിൽ പറ്റിയ നഖത്തിന്റെ പാടുകളിൽ വിരൽ ഓടിച്ചു….. ഒപ്പം ചുണ്ടിൽ ഒരു ചെറു മന്ദഹാസവും…. പെട്ടന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ട് കാശി തിരിഞ്ഞു… അതു പാർവതിയുടെ ഫോൺ ആയിരുന്നു….

ദേവി ആയിരുന്നു വിളിച്ചത്…. അവൻ അതു കട്ട് ചെയ്തു ഓഫ് ആക്കി വെച്ചു….. പിന്നെ രണ്ടു ദിവസം പാർവതി സ്കൂളിൽ പോയില്ല…..ശരീരം ഒക്കെ നല്ല വേദന ഉണ്ടായിരുന്നു… പിന്നെ ആ സംഭവം അവളിലും ഒരു ഭയം ഉണ്ടാക്കി… മാധവനും അവളെ പുറത്തു വിടാൻ ഒരു പേടി തോന്നി…. അയാളുടെ ഉള്ളിൽ എന്തോക്കെയോ കടന്നു പോയി…… അടുത്ത ദിവസം സ്കൂളിൽ പോകാൻ റെഡി ആവുന്ന പാർവതിയെ കണ്ടു സുമിത്ര തടഞ്ഞെങ്കിലും അവൾ പോകാൻ തന്നെ തീരുമാനിച്ചു…. യാത്ര പറഞ്ഞു ഇറങ്ങി അവൾ നടന്നു…. പെട്ടന്ന് തന്നെ ദേവിയെ കണ്ടു നടന്നതു ഒക്കെ പറയാൻ തോന്നി….

വഴിയിൽ തന്നെ കാത്തു നിൽക്കുന്ന ദേവിയോട് അവൾ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു…. എടി…. ഞാൻ പറഞ്ഞില്ലേ…. അവർ വെറുതെ ഇരിക്കില്ല…. നീ എന്തിനാ വെറുതെ…. പക്ഷെ ഇത് അയാൾ അല്ലേടി…. വേറെ ആരോ…. ചിലപ്പോൾ അവർ പറഞ്ഞു വിട്ടവരെ തന്നെ ആണെങ്കിലോ….. നീ എല്ലാത്തിനും ചെന്ന് തല വെച്ചു കൊടുക്കും… ദേവിക്ക് നല്ല ഭയം തോന്നി…. പക്ഷെ പാർവതി അയാളെ തന്നെ തിരയുകയായിരുന്നു….. കവലയിൽ നിൽക്കുമ്പോൾ അവർ ചുറ്റും നോക്കി..

പക്ഷെ ആരും ഇല്ലായിരുന്നു…. പാർവതി ചുറ്റും നോക്കി തന്നെ സ്കൂളിലേക്ക് നടന്നു…. ഏതെങ്കിലും ബൈക്ക് പാഞ്ഞു പോയാൽ പോലും അവളുടെ ഹൃദയമിടിപ്പ് കൂടി വന്നു…. അന്ന് അവൾക്ക് ശരിക്കും പഠിപ്പിക്കാൻ കഴിഞ്ഞില്ല…. വൈകുന്നേരം വരെ എങ്ങനെ ഒക്കെയോ ഒപ്പിച്ചു…. വൈകിട്ട് ബസ് കാത്തു നിൽക്കുമ്പോൾ ആണ് ദേവിയുടെ ഫോൺ അടിച്ചത്… അതിലെ നമ്പർ കണ്ടു അവർ രണ്ടു പേരും ഒന്ന് ഭയന്നു…. അതു പാർവതിയുടെ ഫോണിൽ നിന്നും ആയിരുന്നു….

ഫോൺ എടുക്കാൻ ആയി നിന്ന പാർവതിയെ ദേവി തടഞ്ഞു… ഫോൺ കട്ടായി…. വീണ്ടും ബെൽ അടിച്ചതും പാർവതി ദേവിയിൽ നിന്നും ഫോൺ തട്ടി പറിച്ചു… കാതോരം വച്ചു….. ഹലോ……….. അവളുടെ ശ്വാസം അതിലൂടെ ഒഴുകി എത്തി….. കാശി…… കാശി നാഥൻ……. നിന്റെ ആ പഴയ ശത്രു……. കേട്ടത് വിശ്വാസം വരാതെ അവൾ തളർന്നു…. അപ്പോൾ ആണ് അവളുടെ കണ്ണിൽ ആ കാഴ്ച കണ്ടത്….. റോഡിന്റെ മറുസൈഡിൽ നിന്ന് തന്നെ നോക്കി ഫോണിൽ സംസാരിക്കുന്ന കാശിയെ…..…. (തുടരും )

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…