Saturday, July 13, 2024
Novel

മൂക്കുത്തി : ഭാഗം 5 – അവസാനിച്ചു

നോവൽ
******
എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

Thank you for reading this post, don't forget to subscribe!

“”എടാ ഗൗരവേ നീ കാര്യം പറ.. എങ്ങോട്ടാ പോകുന്നത്.. ആര്യയ്ക്ക് എന്ത് പറ്റിയെന്നാ..””

“”എടാ അവളോട് കൊലപാതകത്തെ കുറിച്ച് ഞാൻ നടന്നത് ഒക്കെ കുറച്ചു പറഞ്ഞു പക്ഷെ ചെയ്തത് അവളുടെ കൂടെ നടക്കുന്ന നിഖില ആണെന്ന് മാത്രം പറഞ്ഞില്ല.. എനിക്ക് തോന്നുന്നു നിഖില അവൾ ഇന്നലെ ആര്യയെ വിളിച്ചപ്പോൾ ചില സൂചനകൾ അവൾക്ക് കിട്ടി രക്ഷപെടാൻ അവൾ ആര്യയെ ഒരു കരുവാക്കാൻ ശ്രെമിക്കുന്നത് ആണ്..””

“”ഇനി എന്താ ചെയ്യാ..””

“”അവളുടെ ഫോൺ ലാസ്റ്റ് വിളിച്ചപ്പോൾ റിങ് ചെയ്തിട്ടാ സ്വിച്ച് ഓഫ്‌ ആയത്.. നീ സൈബർ സെല്ലിലെ നമ്മുടെ നിയാസിനെ വിളിച്ചു ലൊക്കേഷൻ ട്രെയിസ് ചെയ്യാൻ പറ.. “”

“”മ്മ്…””

ഗൗരവ് ഊഹം വെച്ച് കുറച്ചു ദൂരം പോയി സംശയം കൊണ്ട് അവൻ നിന്നു.. സന്ദീപ് നിയാസിനെ വിളിച്ചു ലൊക്കേഷൻ മനസിലാക്കി അവന് പറഞ്ഞു കൊടുത്തു..

“”ടാ ഈ വഴി വലത്തോട്ട്.. “”

“”ഇതിലെ ആരും ഇല്ലല്ലോ.. “”

കുറച്ചു ദൂരം മുന്നോട്ട് പോയതും ആളോഴിഞ്ഞ കെട്ടിടം കണ്ടതും ഗൗരവ് ബൈക്ക് നിർത്തി ഇറങ്ങി..

“”ടാ ഇവിടെ തന്നെ ആവാനാ ചാൻസ്..””

അവർ കെട്ടിടത്തിന് കുറച്ചു ദൂരെ വണ്ടി നിർത്തി പോലീസിനെ അറിയിച്ചു എന്നിട്ട് മെല്ലെ ശബ്‌ദം ഉണ്ടാക്കാതെ അങ്ങോട്ട് നടന്നു..

സന്ദീപിന്റെ ഉള്ളിൽ നേരിയ ഭയം ഉണ്ടായിരുന്നു.. പക്ഷെ ഭയം പുറത്ത് കാണിക്കാതെ ഗൗരവിന്റെ ചുവടുകൾക്ക് അനുസരിച്ചു അവനും നടന്നു..

“”ഇതിന് അകത്തു കയറാൻ കഴിയില്ലല്ലോ ഗൗരവ്.. വാതിൽ പൂട്ടിയിരിക്കുവാ..””

കുറച്ചു നേരം വീടിന് ചുറ്റും ഒന്ന് നോക്കി അകത്തു കയറാൻ എന്തെങ്കിലും വഴി ഉണ്ടാവും എന്ന്.. പെട്ടന്ന് വാതിൽ തുറന്ന് ആരോ പുറത്ത് വരുന്ന ശബ്‌ദം കേട്ട് അവർ ഇരുവരും ഭിത്തിയിൽ ചേർന്നു നിന്നു..

“”ടാ അതാ അവൾ നിഖില.. “”

ആരെയോ ഫോണിൽ വിളിക്കുന്ന തിരക്കിൽ ആണ് അവൾ.. പിന്നിലൂടെ ചെന്ന് അവളുടെ വായ് മൂടി കയ്യും പിടിച്ചു കൊണ്ട് ഗൗരവും സന്ദീപും അകത്തു കയറി..

സന്ദീപ് അവിടെ മുഴുവൻ തിരഞ്ഞു നോക്കി കിട്ടിയ പഴയ തുണി എടുത്തു അവളുടെ കൈ കെട്ടി..

“”ഗൗരവ് നീ ആര്യയെ നോക്ക്.. “”

പക്ഷെ ഗൗരവ് അത് കേട്ട് അവനെ നോക്കി ചിരിച്ചു കൊണ്ട് നിഖിലയോട് പറഞ്ഞു

“”എനിക്ക് അറിയാം നിഖില നീ ആര്യയെ ഒന്നും ചെയ്യില്ല എന്ന്.. നിനക്ക് കഴിയില്ല.. പറ എന്തിന് വേണ്ടിയാ നീ പ്രൊഫസറെ ഇല്ലാതാക്കിയത്..

സന്ദീപിന്റെ കയ്യിൽ നിന്ന് കുതറി മാറാൻ ശ്രെമിച്ചു കൊണ്ട് നിക്കുന്ന നിഖില അത് കേട്ടപ്പോൾ അവനെ പുച്ഛത്തോടെ നോക്കി അത് കണ്ടപ്പോൾ നിഖിലയുടെ മുഖത്തു നന്നായൊന്ന് മുഖമടച്ചു കൊടുത്തിട്ട് ഗൗരവ് പറഞ്ഞു..

“”ഇനി പറ… “”

“”നിന്നെ പേടിച്ചിട്ട് ഒന്നും അല്ല.. ഇനിയും പിടിക്കപെടാതെ ഇരിക്കാൻ കഴിയില്ല എന്ന് അറിയാം അതുകൊണ്ട് ഒക്കെ ഞാൻ പറയാം.””

എല്ലാം ഒരു കുമ്പസാരം എന്നോണം അവൾ പറഞ്ഞു തീർത്തു.. എന്നിട്ട് മുമ്പിൽ അടച്ചു കിടക്കുന്ന മുറി ചൂണ്ടി കാണിച്ചു പറഞ്ഞു..

“”ആര്യ അവിടെ ഉണ്ട്.. ചെല്ല്.. “”

ഗൗരവ് അവൾ ചൂണ്ടി കാണിച്ച മുറിയുടെ തുരുമ്പ് പിടിച്ച പഴയ വാതിൽ തള്ളി തുറന്ന് അകത്തു കയറി ആര്യയെ നോക്കി.. കൂമ്പിയ താമര പോൽ വാടി തളർന്നു ഒരു മുറിയിൽ അവൾ ഇരിക്കുന്നുണ്ട്

ഗൗരവ് അവളുടെ അടുത്തേക്ക് ചെന്ന് മെല്ലെ അവളെ വിളിച്ചു..

“”ആര്യ.. ടീ.. മോളെ കണ്ണ് തുറക്ക്..””

അനക്കം ഇല്ലെന്ന് തോന്നിയപ്പോൾ അവളെ മെല്ലെ കൈയിൽ എടുത്തു മുറിയിൽ നിന്നും ഇറങ്ങി നിഖിലയുടെ അടുത്ത് ചെന്നു..

മുഖത്തു തെല്ലു ഭയം ഇല്ലാതെ നിക്കുന്ന അവളെ അവൻ നോക്കി.. കയ്യിൽ കിടക്കുന്ന ആര്യയുടെ ചുണ്ടുകൾ ചലിച്ചു അവൾ മെല്ലെ നിഖിലയുടെ പേര് പറയുന്നുണ്ട്..

സന്ദീപ് സംശയത്തോടെ ആര്യയെ ഒന്ന് നോക്കി.. നിഖില നിറഞ്ഞ ദേഷ്യത്തോടെ പറഞ്ഞു..

“”ചെറിയൊരു ഡോസ് മാത്രമേ കൊടുത്തുള്ളൂ… കുറച്ചു മണിക്കൂർ കഴിഞ്ഞു ശെരിയാവും””

പുറത്ത് പോലീസ് ജീപ്പിന്റെ ശബ്‌ദം കേട്ടതും സന്ദീപ് ബലമായി അവളെ പുറത്തേക്ക് വലിച്ചു കൊണ്ടു വന്നു..
ഗൗരവ് ആര്യയെ മെല്ലെ അവിടെ കണ്ട പൊടി പിടിച്ച പഴയ സെറ്റിയിൽ കിടത്തി..

“”സന്ദീപ് നീ ആര്യയുടെ കാര്യം അങ്കിളിനോട്‌ പറയണ്ട.. കുറച്ചു നേരം കഴിഞ്ഞാൽ ഒക്കെ ശെരിയാകും.. ചെറിയ ഡോസ് അതിന്റെ മയക്കം ആണ്..””

“”മ്മ് ശെരി.. ഞാൻ എന്നാൽ അങ്കിളിന്റെ കൂടെ പോകാം.. നിങ്ങൾ വാ.. “”

എല്ലാവരും അവിടെ നിന്ന് പോയപ്പോൾ മയങ്ങി കിടക്കുന്ന ആര്യയെ നോക്കി ഗൗരവ് അവളുടെ അരികിൽ ഇരുന്നു..

ബോധം ഇല്ലാതെ കിടക്കുമ്പോഴും അവളുടെ കൈ മെല്ലെ അവന്റെ കൈ വിരലിൽ മെല്ലെ പിടിച്ചു..

അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു കൊണ്ട് അവൻ മെല്ലെ ചിരിച്ചു..

“”പെട്ടന്ന് നിന്നെ കാണാതെ ആയപ്പോൾ ഒന്ന് പേടിച്ചു പോയി.. എങ്കിലും ചെറിയൊരു വിശ്വാസം ഉണ്ടായിരുന്നു അവൾ നിന്നെ ഒന്നും ചെയ്യില്ല എന്ന്.. ഭാഗ്യം..””

അവളുടെ കൈ മെല്ലെ എടുത്തു അവന്റെ കൈക്കുള്ളിൽ വെച്ച് അവളെ നോക്കി ഏറെ നേരം ഇരുന്നു..

നേരിയ ലഹരിയുടെ മയക്കത്തിൽ നിന്ന് മാറി കുറച്ചു ബോധം വന്നതും അവൾ പയ്യെ കണ്ണുകൾ തുറന്നു..

“”നിഖില.. നിഖില..””

“”പേടിക്കണ്ട.. അവളെ പോലീസ് പിടിച്ചു.. “”

അവൾ മെല്ലെ എഴുന്നേറ്റ് അവന്റെ നെഞ്ചിലേക്ക് വീണു.. ബോധം പൂർണമായി വന്നിരുന്നില്ല.. അവളുടെ അരികിൽ ഇരുന്ന അവന്റെ നെഞ്ചിൽ തല ചേർത്ത് അവൾ ഇരുന്നു..

“”എന്താ ഉണ്ടായത്..””

അവൾ വ്യക്തമല്ലാതെ പതിയെ ചോദിച്ചു..

“”ഞാൻ ഇത്രയും നാൾ തേടി നടന്ന ആ ആൾ അത് അവളായിരുന്നു നിഖില.. കോളേജിലെ എല്ലാവർക്കും ഡ്രഗ്സ് എത്തിക്കുന്ന മീടിയെറ്റർ..””

ആര്യ മെല്ലെ മൂളി കേട്ടു..

“”അത് പ്രൊഫസർ ആണ് കണ്ടു പിടിച്ചത്.. അതിന് അദ്ദേഹത്തെ കള്ള കേസ് ചമച്ചു കോളേജിൽ നിന്ന് പുറത്താക്കാൻ ശ്രെമിച്ചു.. കാര്യം അറിയാതെ പെട്ടന്നുള്ള ദേഷ്യത്തിൽ ഞാനും സാറിനെ തല്ലി..””

അവൻ മുഖം മെല്ലെ ഉയർത്തി മേലേക്ക് നോക്കി പറഞ്ഞു..

“”സാറെ.. എന്നോട് വിരോധം ഒന്നും തോന്നല്ലേ.. ഞാൻ വിചാരിച്ചു സാറിന് ഇതിൽ പങ്കുണ്ട് എന്ന്.. “”

വീണ്ടും ആര്യയെ ഒന്നുകൂടി കെട്ടിപിടിച്ചു കൊണ്ട് അവൻ പറഞ്ഞു തുടങ്ങി..

“”അവർക്ക് എതിരെ തെളിവുകൾ തരാം എന്ന് പറഞ്ഞു സാറിനെ വിളിച്ചു വരുത്തിയതാ സാറിനെ കോളേജിലേക്ക്.. അവിടുന്ന് അവൾ സാറിനെ കുത്തി.. നിലത്ത് വീണു പിടയുന്ന സാറിന്റെ മുഖത്തു ആസിഡ് ഒഴിച്ചു… പിന്നെ അവൾക്ക് കൂട്ട് നിന്ന ആ പ്രതി പ്രിൻസിപ്പാളിന്റെ മകൻ ആയിരുന്നു.. പ്രിൻസിപ്പാൾ തന്റെ മകനെ രക്ഷിക്കാൻ ഒരുപാട് ശ്രെമിച്ചു പക്ഷെ പാവം നടന്നില്ല..””

അത് പറഞ്ഞു കഴിഞ്ഞു ഗൗരവ് കുറച്ചു നേരം മൗനമായി..

“”ആര്യ നിനക്ക് അറിയോ.. കോളേജിൽ രാത്രിയാണ് ഡ്രഗ്സ് ഒളിപ്പിച്ചു വെക്കുന്നത് എന്നിട്ട് സ്ഥലം ആവശ്യം ഉള്ള ആൾക്കാരെ അറിയിക്കും അതാണ് അവരുടെ രീതി.. സെക്യൂരിറ്റി അടിച്ചു കിണ്ടിയായി മൂലയിൽ കിടക്കും..
അതുകൊണ്ട് അവർക്ക് സുഖമായി ഒക്കെ നടത്താൻ കഴിഞ്ഞു.. പാവം കഞ്ചാവ് രാജപ്പനെ ഒക്കെ സംശയിച്ചു..””

അവൻ മെല്ലെ അവളുടെ മുടിയിൽ തലോടി.. മുഖം മെല്ലെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി അവളെ നോക്കി..

“”എടി പെണ്ണെ ഈ മൂക്കുത്തി കാണിച്ചു കൊതിപ്പിക്കല്ലേ നീ.. നിന്നെക്കാൾ ചേലുണ്ട്.. കണ്ണുകൾ മെല്ലെ തുറന്ന് അവൾ അവന്റെ കഴുത്തിലൂടെ കൈകൾ ഇട്ടു..””

“”ഞാൻ.. എനിക്ക്.. “”

“”നീ ഒരു പാവം മൂക്കുത്തി പെണ്ണ്.. എനിക്ക് അറിയാം നിനക്ക് ഒന്നും അറിയില്ല എന്ന്.. “”

“”അതല്ല.. “”

“”പിന്നെ.. “”

“”ഒരു ഉമ്മ താ.. “”

ഗൗരവ് അത് കേട്ട് കണ്ണു മിഴിച്ചു അവളെ നോക്കി..

“”അല്ലെടി പെണ്ണെ.. ഇത്രയും നേരം പറഞ്ഞത് കേട്ടിട്ട് നിനക്ക് ഇതാണോ തോന്നിയത്.. നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല.. അവളാ നിനക്ക് ചെറിയ ഡോസ് എന്നും പറഞ്ഞു ഡ്രഗ്സ് തന്നത് അതിന്റെ എഫക്ട് ആവും.. ഇനി ഞാൻ അനുഭവിക്കണല്ലോ..

ബോധം ഇല്ലാണ്ട് നിന്നെയും കൊണ്ട് പോയാൽ നിന്റെ അച്ഛനും അമ്മയും പേടിക്കും വിചാരിച്ച ഞാൻ.. കുറച്ചു നേരം കൂടി കഴിഞ്ഞ ശെരിയാവും അത് വരെ നീ കണ്ണ് അടച്ചു കിടന്നോ..””

അവൾ അവന്റെ കഴുത്തിൽ പിടിച്ചു മുഖം അവളിലേക്ക് ചേർത്തു..

“”വിട് പെണ്ണെ.. ചുമ്മാ മനുഷ്യന്റെ കണ്ട്രോൾ കളയാൻ.. എടി നിന്നോടാ പറഞ്ഞത്..””

“”താ “”

അവൾ ചിണുങ്ങി കൊണ്ട് അവനിലേക്ക് അടുത്തു

“”ടീ… വേണ്ടാ ട്ടൊ.. ഏത് നേരത്താണോ നിന്നെ..എടി….””

അവസാനിച്ചു… 😁😁😁😊

മൂക്കുത്തി : ഭാഗം 1

മൂക്കുത്തി : ഭാഗം 2

മൂക്കുത്തി : ഭാഗം 3

മൂക്കുത്തി : ഭാഗം 4