Saturday, January 18, 2025
Novel

അറിയാതെ ഒന്നും പറയാതെ – ഭാഗം 20

നോവൽ
എഴുത്തുകാരി: ദീപ ജയദേവൻ

അവൻ ഉണ്ണിലക്ഷ്മിയെ പിടുത്തമിട്ടു.
” പറയെടി….സിദ്ധാർഥിന് എന്താണ് സംഭവിച്ചത്…അവൻ നിന്നോട് എന്ത് തെറ്റാണ് ചെയ്‌ത്…”

“ഹി ഇസ് എ ചീറ്റ്…” ഉണ്ണിലക്ഷ്മി അവന്റെ കയിൽ കിടന്നു പിടച്ചു.

” ആരു പറഞ്ഞു…നിന്റെ ഈ തന്തയോ… അതോ…ആ തള്ളയോ…”

“ഇതു ന്റെ അങ്കിളാണ്.. നിനക്കെന്താ ഭ്രാന്തയോ അരവിന്ദാ…വിടടാ…ന്നെ വിടാൻ…” അവൾ കുതറി.

“ന്നരാണ് നിന്നോട് പറഞ്ഞതു…ഇയാളോ അതോ അവരോ…” പൊതുവാളിനും മൃദുലക്കും അപകടം മണത്തു. രക്ഷപെടാൻ അവർ നാലുപാടും മാർഗം നോക്കി.

ആ സമയം പൂമുഖവാതിൽ തുറക്കപ്പെട്ടു.

വാതിൽ കടന്നു ഇന്ദുമിത്ര അകത്തേക്ക് വന്നു. അവൾക്ക് പിന്നിൽ വീണ്ടും വാതിലടഞ്ഞു.

ഉണ്ണിലക്ഷ്മിയും മൃദുലയും പൊതുവാളും ഇന്ദുവിനെ കണ്ടു ഞടുങ്ങി ശ്വാസമെടുക്കാൻ മറന്നു നിന്നുപോയി.

ഇന്ദു അവരുടെ നേരെ നടന്നടുത്തു. മൂവരും തുറിച്ച കണ്ണുകളോടെ അവളെത്തന്നെ നോക്കിയിരുന്നു.

ഇന്ദു മെല്ലെ നടന്നുനടന്ന് ബ്രിഗേഡ്രയറിന് മുന്പിലെത്തി അയാളുടെ മുഖത്തേക്ക് ശാന്തമായി നോക്കി നിന്നു. അയാളുടെ തലക്കുള്ളിൽ നൂറു ചിത്രങ്ങൾ മിന്നിമറഞ്ഞു…..സിദ്ധാർഥിന്റെ ഫ്യൂണറൽ…. വാർ ക്രൈ….സൈനികരുടെ ഇടയിൽ പൊട്ടിക്കരയുന്ന ഇന്ദുമിത്ര….അവളുടെ ലാസ്റ്റ് സല്യൂട്ട്….ആകാശതേക്കുയരുന്ന വെടിശബ്ദം…അയാൾക് അവളെ നോക്കാൻ പേടി തോന്നി.

” ഒന്ന് ഞെട്ടി..ല്ല്യേ പൊതുവാളെ..”ഹരി ഊറിയൊരു ചിരിയോടെ കസേരയിലേക്ക് കൈമുട്ടൂന്നി കുനിഞ്ഞു നിന്നു ചോദിച്ചു.

പൊതുവാളിന്റെ കണ്ണുകൾ ഇടംവലം വെട്ടി.

” തീരെ പ്രതീക്ഷിച്ചില്ല്യാ.. ബ്രിഗേഡിയർ രാജശേഖര പൊതുവാൾ ഇന്ദുമിത്രയെ ഇവിടെ …ല്ല്യേ.?” അരവിന്ദൻ ഉണ്ണിലേക്ഷ്മിയുടെ കയ്യിൽ നിന്നും പിടുത്തം വിടാതെ അയാളുടെ മുന്നിലേക്ക് നീങ്ങി നിന്നു.

“ഇനി പറ പൊതുവാളെ…നിങ്ങളുടെ മകളാണോ അതോ ന്റെ അച്ഛന്റെ മകളാണോ ഇവൾ…” അവൻ മുരണ്ടു..

അയാൾ മൃദുലയെയും ഉണ്ണിലക്ഷ്മിയെയും മാറിമാറി നോക്കി. ശ്രീകാന്ത് കൈവലിച്ചു അയാളുടെ മറ്റേ കവിളും കൂടി ഒന്നു കൊടുത്തു., ” ഡോ…കിളവാ നേരല്ല്യാ…ഘോഷയാത്ര ഇറങ്ങണെന് മുന്നേ ഒക്കെ പറഞ്ഞോണം…ങ്കിൽ രക്ഷപെടാം…അല്ലാച്ചാൽ പെട്ടു പോകുട്ടോ…” അവൻ പസരിഹാസത്തോടെ പറഞ്ഞു.

മുഖം പൊത്തി അയാൾ മൃദുലയെ നോക്കി. അവരെ വിറക്കാൻ തുടങ്ങിയിരുന്നു.

” ഇല്ല ശ്രീയേട്ടാ…ദേ ഇവർ പറയും… ഇവരാണ് പറയേണ്ടത്..” അരവിന്ദൻ മൃദുലയുടെ നേരെ തിരിഞ്ഞു.

” പറഞ്ഞോ …മൃദുലേ….ന്താ സംഭവിച്ചത്…”
പറയാതെ രക്ഷ ഇല്ലാന്ന് അവർക്ക് മനസിലായി. വിക്കി വിക്കി അവർ പറഞ്ഞു തുടങ്ങി.

“…ഉണ്ണി ശേഖരേട്ടന്റെ മകളാണ്…” ഉണ്ണിലക്ഷ്മിയുടെ ശിരസിൽ വെള്ളിടി വെട്ടിയത് പോലെ അവൾ കണ്ണുതുറിച്ചു മൃദുലയെം പൊതുവാളിനെയും നോക്കി. അരവിന്ദന്റെ കയ്യിലുള്ള അവളുടെ പിടിത്തം അയഞ്ഞു. ‘ മ്മാ..ന്താ പറഞ്ഞേ…’ അടഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു. അവർ അവളെ നേരിടാനാവാതെ മുഖം കുനിച്ചു.

” മ്മ്..നിർത്തണ്ട പറഞ്ഞോ..” അരവിന്ദൻ പിന്നേം പറഞ്ഞു.

” ……അരവിന്ദന്റെ അമ്മേടെ മരണ ശേഷം കുറെ നാൾ കഴിഞ്ഞു ഞാൻ തിരിച്ചു ചന്ദ്രോത്ത് ചെന്നപ്പോഴാ ശേഖരേട്ടന് പട്ടാളത്തിൽ ജോലി കിട്ടിയെന്ന് അറിയുന്നത്…ഒന്നു രണ്ടു വർഷം കഴിഞ്ഞു ഞാൻ അവിടെ ചെന്നൊരു ദിവസം അദ്ദേഹം അവധിക്ക് വന്നിട്ടുണ്ടായിരുന്നു… അദേഹത്തിന് പണ്ടേ എന്നെ ഇഷ്ടമായയിരുന്നെന്നു എനിക്കറിയില്ലായിരുന്നു. എന്നോടത് പറഞ്ഞപ്പോൾ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു…” അവരൊന്നു നിർത്തി..

” ഹ ഹ ഹ ഹ …” അവരെ ഞെട്ടിച്ചുകൊണ്ട ഹരിശങ്കറിന്റെ പൊട്ടിച്ചിരി മുഴങ്ങി. അവർ പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കി.

” പിന്നെ വെടിപ്പായിട്ട് ചെറിയച്ഛനെ അങ്ങ് പറ്റിച്ചു…. ഒരു വെടിക്ക് രണ്ടു പക്ഷി അല്ലെ മൃദുലേ…മ്മ്…കൊള്ളാം… അരവിന്ദന്റെ സ്വത്തും പൊതുവാളിന്റെ കൂടെ പൊറൂതീം… ആരുടെ ബുദ്ധി ആരുന്നു…നിങ്ങടയോ.. അതോ പൊതുവാളിന്റെയോ….” ഹരിശങ്കർ അവരുടെ ചുറ്റിലും നടന്നു. അവർ തലചരിച്ചു പൊതുവാളിന് നോക്കി.

” ന്നിട്ട്..പറഞ്ഞോ മൃദുലേ..”

” ശേഖരേട്ടൻ തിരിച്ചുപോയികഴിഞ്ഞു ഒൻപതു മാസം കഴിഞ്ഞപ്പോ ഞാൻ ഉണ്ണിലക്ഷ്മിക്ക് ജന്മം കൊടുത്തു. പിന്നെ അദ്ദേഹം ഓരോ തവണ വന്നിട്ട് പോകുമ്പോഴും അച്ഛച്ഛനെയും അരവിന്ദന്റെ അച്ഛനെയും വകവരുത്താനുള്ള മാർഗങ്ങൾ പറഞ്ഞു തന്നു…” പറഞ്ഞു നിർത്തിയതും അരവിന്ദൻ ഒന്നുകൂടി പൊട്ടിച്ചു അവരുടെ കവിളിൽ. അവരുടെ കണ്ണിൽകൂടി പൊന്നീച്ച പറന്നു. തലകുടഞ്ഞു അവർ അരവിന്ദനെ നോക്കി.

” മ്മ്..നിർത്തണ്ട ബാക്കി പൊന്നോട്ടെ…”

” എല്ലാം കഴിഞ്ഞു സ്വത് എല്ലാം കയ്യിലാകിക്കഴിഞ്ഞു നാട്ടിൽ നിന്നും ബാംഗ്ലൂർക്ക് പോയി, അവിടെ വെച്ചാണ് ഉണ്ണി സിദ്ധാർത്ഥ് ആയിട്ട് പ്രണയത്തിലാകുന്നത്… വേണ്ടാന്ന് ഒരായിരം തവണ പറഞ്ഞു നോക്കിയതാ ഇവളോട്…” അവർ ഉണ്ണിലക്ഷ്മിയുടെ മുഖത്തേക്ക് പകയുടെ നോക്കി.

പെട്ടന്ന് വന്ന ദേഷ്യത്തിൽ ആക്രോശിച്ചു…” മതിയായില്ലെടി നിനക്കിപ്പോ…. എല്ലാം ഒരുവിധത്തിൽ കരക്കടുപ്പിച്ചപ്പോ അവളുടെ ഒരു മുടിഞ്ഞ പ്രേമം…” ഹരിയവരുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.

” മതിയായില്ല നിങ്ങൾക്ക് അല്ലെ തള്ളേ…സ്വന്തം മകളാണെന്ന പോലും നിങ്ങൾ ഓർത്തില്ലല്ലോ….നീച ജന്മം…” അവൻ അവരുടെ തല ഒരു സൈഡിലേക്ക് വെട്ടിച്ചു. ശ്രീ ഓടിവന്നു ‘ ചത്തു പോകുമെടാ…വിട്’ ന്നു പറഞ്ഞു ഹരിയെ പിടിച്ചു മാറ്റി.

അവർ ചുമച്ചു കണ്ണുമിഴിച്ചു. ശ്രീകാന്ത് ഒരു കുപ്പി വെള്ളം അവരുടെ മുന്നിലേക്ക് വച്ചു അവരത്തെടുത് മടുമട കുടിച്ചു.

ഇന്ദു ഇതെല്ലാം കണ്ട് ഒരക്ഷരം മിണ്ടാതെ നിന്നു.

” ങാ …ബാക്കി പറഞ്ഞോ…”

“…പറ.. ..ഞ്ഞിട്ട….ട്ടൊന്നും ഇവൾ കേട്ടില്ല. അവസാനം അവനെ ഭീഷണിപ്പെടുത്തി… അവനും അടുത്തില്ല…അവന്റെ വീട്ടിൽ ചെന്നും ഭീഷണിപ്പെടുത്തി…. അവസാനം കൊന്നുകളയുമെന്ന് പറഞ്ഞു..” അവർ നിർത്തി, ഉണ്ണിയെ നോക്കി അവൾ വാ തുറന്നു കണ്ണുമിഴിച്ചു അവരെ തന്നെ നോക്കി നിന്നു.

” ന്നിട്ടി ബാക്കി കൂടിപ്പറഞ്ഞോ…ഈ ഉണ്ണിലക്ഷ്മിയെ പറഞ്ഞു തെറ്റിച്ച കഥ അവളൂടെ കേൾക്കട്ടെ…അറിയട്ടെ അവളൂടെ എല്ലാം..” അരവിന്ദൻ പറഞ്ഞു. മൃദുലക്ക് പറയാതെ നിവർത്തി ഇല്ലായിരുന്ന്. മകളുടെ മുഖത്തു നോക്കാതെ അവർ തുടർന്ന്.

“…ക്യാമ്പിൽ ഇട്ട് ശേഖരേട്ടൻ അവനെ ഉപദ്രവിച്ചു…അവന്റെ അച്ഛനെയും അമ്മയെയും കൊല്ലുമെന്ന് പറഞ്ഞു, അവരെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ അവൻ പിന്മാറാമെന്ന് സമ്മതിച്ചു… അവന്റെ കല്യാണം നിശ്ചയിച്ചെന്നും ഉണ്ണിയെ അവൻ ചതിക്കുവരുന്നെന്നും അവളെ പറഞ്ഞു ബോധിപ്പിച്ചു…അവസാനം അവൾക്ക് അവനോട് പക ആകുന്നതുവരെ കൊണ്ടെത്തിച്ചു…അവന്റെ കല്യാണം കഴിഞ്ഞപ്പോൾ….” അവർ പിന്നെ പറയാനാവാതെ ഇന്ദുവിനെ നോക്കി.

” മ്മ്…പറഞ്ഞോ മൃദുലേ…” അരവിന്ദൻ മേശയുടെ അടിയിൽ നിന്നും, ജനാലാഴിയുടെ ഊരി പോയ ഒരു ഉരുളൻ വടി വലിച്ചെടുത്തു. മൃദുല ഭയന്നു പോയി.

” അവളുടെ പക കൂടി സിദ്ധാർഥിനെ കൊന്നുകളഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു വയലന്റായി. ശേഖരേട്ടൻ വന്നപ്പോ അവൾ തോക്കെടുത് സ്വയം മരിക്കാൻ തുടങ്ങി… നിവർത്തിയില്ലാതെ വന്നപ്പോൾ ശേഖരേട്ടന് സിദ്ധുവിനെ കൊല്ലാൻ പദ്ധതിയൊരുക്കേണ്ടി വന്നു…”

അരവിന്ദന്റെ കൈ കുടഞ്ഞു തെറിപ്പിച്ചുകൊണ്ട ഉണ്ണിലക്ഷ്മി മൃദുലയുടെ നേരെ അലറിപ്പാഞ്ഞു ചെന്ന് അവരുടെ കഴുത്തിൽ പിടുത്തമിട്ടു.

” നിങ്ങളെന്നെ പറഞ്ഞു പറ്റിച്ചു ന്റെ സിദ്ധുവിനെ എന്നെക്കൊണ്ട് തന്നെ കൊന്നുകളയിച്ചു…ല്ലേ….ദുഷ്ട്ടേ… നിങ്ങൾക്ക് എങ്ങനെ മനസു വന്നു… പാവമായിരുന്നില്ലേ ന്റെ സിദ്ധു… പാവമായിരുന്നില്ലേ…നിങ്ങളിനി ജീവിക്കേണ്ട.. കൊല്ലും നിങ്ങളെ ഞാൻ…” അവൾ ഭ്രാന്തെടുത് അലറിക്കൊണ്ട അവരെ ആക്രമിച്ചു.

അരവിന്ദനും ശ്രീകാന്തും കൂടി പാഞ്ഞു ചെന്ന് അവളെ പിടിച്ചു വലിച്ചു അവരുടെ മേലെനിന്നും മാറ്റി. ‘ ശ്രീയേട്ടാ ആ മുറി തുറക്ക് ‘ അരവിന്ദന് അലറി. ശ്രീകാന്ത് തുറന്ന് മുറിയിലേക്ക് അവളെ വലിച്ചെറിഞ്ഞു വാതിൽ വലിച്ചടച്ചു അരവിന്ദൻ. ഉണ്ണിലക്ഷ്മി വാതിലിൽ തല്ലി അലറിവിളിച്ചു കൊണ്ടിരുന്നു.

ഹരിശങ്കർ മെല്ലെ മൃദുലയുടെ മുൻപിൽ വന്നു കൈകെട്ടി നിന്നു.

സമയം 12 മണിയെന്നടിയുച്ചുകൊണ്ട ചുമരിലെ പഴയ നാഴികമണി പന്ത്രണ്ട് വട്ടം അടിച്ചു നിന്നു.

ഹരിശങ്കർ ഒന്നു പുഞ്ചിരിച്ചു.

” അപ്പൊ…എല്ലാവരെയും വകവരുത്തി… അരവിന്ദന്റെ സ്വത്തും അടിച്ചുമാറ്റി… അവസാനം അവനെയും തീർത്തിട്ട പോകാമെന്ന് ധരിച്ചു…ല്ലേ…?…കൊള്ളാം… പക്ഷേ അതിനിടയിൽ ഇന്ദുമിത്ര വന്നുകേറുമെന്ന പ്രതീക്ഷിച്ചില്ല്യാ രണ്ടാളും ഇല്ല്യേ…..” അവരൊന്നും മിണ്ടിയില്ല. അയാൾ തിരിഞ്ഞു ഇന്ദുവിനെ നോക്കി.

” ..മൃദുലേ…ഞാനിത്രയും നാൾ കാത്തിരുന്നത് ന്തിനാണെന്നു നിനക്കൊരു സംശയം കാണും ഇപ്പൊ ല്ലേ….നിന്റെയൊരു ഭീഷണി ന്റെ ഉള്ളിൽ തറച്ചു പോയിരുന്നു…. പണ്ട്…എപ്പോഴെങ്കിലും എനിക്കൊന്നു പിഴച്ചു പോയാൽ, നീ പണ്ട് പറഞ്ഞതുപോലെ അനാഥനായ ഞാൻ സ്വത്തിനുവേണ്ടി എല്ലാവരെയും വക വരുത്തി ന്നു വരുത്തിത്തീർത് കുറച്ചു നാളെങ്കിലും ന്നെ ജയിലിൽ ആക്കിയാൽ…ആ തക്കത്തിനു നീ എന്റെ അരവിന്ദന്റെ ജീവനെടുക്കുമൊന്നു പേടി….അതാ നിനക്ക് ഇത്രനാളും ജീവൻ നീട്ടിത്തന്നത് ….” അയാളൊന്നു ചിരിച്ചു…

“മോൾക്ക് ന്തെങ്കിലും ഉണ്ടോ ഇവരോട് ചോദിക്കാൻ…” അയാൾ ഇന്ദുവിന് നേരെ തിരിഞ്ഞു. അവൾ പുറത്തൊരുക്കിയിരിക്കുന്ന സന്നാഹങ്ങളറിയാതെ ഹരിയും ശ്രീയും പൊതുവാളും മൃദുലയും അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

അവൾ നിഷേധർത്തിൽ തലയിളക്കി. പിന്നെ അരവിന്ദനെ നോക്കി.

ആ സമയം മുറ്റത്തേക്ക് ഒന്നിലധികം വാഹനങ്ങൾ ഇരച്ചുവന്നു നിന്നു. അരവിന്ദന്റെ പോക്കറ്റിൽ കിടന്ന് ഇന്ദുവിന്റെ ഫോണ് ശബ്ദിച്ചു. അവനതെടുത് നോക്കി.

മേജർ സഹ്യാദ്രി കോളിങ്…!!

” സർ…” അവൻ ഫോണ് ചെവിയോട് ചേര്ത്തുകൊണ്ട് ഇന്ദുവിനെ നോക്കി. അവൾ മുഖമൊന്ന് അനക്കി. അരവിന്ദൻ കണ്ണുകൊണ്ട് അവൾക്ക് സംജ്ഞ നൽകി.

അവളുടെ മുഖത്ത് ക്രൂരമായൊരു പുഞ്ചിരി വിടർന്നു , തിരിഞ്ഞു പൊതുവാളിന്റെ മുഖത്ത് നോക്കി. ന്നിട്ട് മെല്ലെ പറഞ്ഞു..,

” മുപ്പത് വർഷം കൊണ്ട് നേടിയെടുത്തതെല്ലാം തീരാൻ സമയമായി ബ്രിഗേഡിയറെ… താൻ ഒരുങ്ങിക്കോളൂ… ഇന്ദുമിത്രയും അരവിന്ദനും തയാറാക്കിയ ചക്രവ്യൂഹത്തിലാണ് താൻ….”

ന്നിട്ട് അരവിന്ദനെ ഒന്നു നോക്കി ശേഷം ചെന്നു വാതിൽ വലിച്ചു തുറന്നു.

വാതിൽ കടന്ന് ഒരു സംഘം സൈനികർ അകത്തേക്ക് ഇരച്ചു കയറി. ശ്രീകാന്തും ഹരിയും ഒന്ന് അന്ധാളിച്ചു പോയി. ഇങ്ങനെയൊരു നീക്കം അവർ പ്രതീക്ഷിച്ചിരുന്നില്ല. ഹരിയുടെ മുഖം കറുത്തു… അയാൾ അരവിന്ദനെ അർത്ഥം വെച്ചു നോക്കി. അരവിന്ദന്റെ മുഖത്തു പക്ഷെ ന്തോ ഒരു നിഗൂഢത ഉള്ളതുപോലെ അയാൾക്ക് തോന്നി.

അകത്തേക്ക് കയറിയ മേജർ സഹ്യാദ്രി, കമാൻഡൻറ് ബ്രിഗേഡിയർ സഞ്ജയ് കിഷോർ, ബാംഗ്ലൂർ സിറ്റി പോലീസ് കമ്മീഷണർ, ഐജി, മിലിട്ടറി പോലീസ് ഹെഡ് ഉൾപ്പടെയുള്ള തന്റെ സഹപ്രവർത്തകരെ കണ്ട് ബ്രിഗേഡിയർ രാജശേഖര പൊതുവലിനി പെട്ടന്ന് ആശ്വാസം തോന്നി.

” പൊതുവാളെ…അശ്വസിക്കണ്ട സൽക്കാരം കൂടാൻ വന്നതല്ല ഇവരൊന്നും.. ഏട്ടാ…ഇതൊന്നുമാത്രം ഇന്ദുവിന് വിട്ടുകൊടുത്തിരുന്നു ഞാൻ.. ന്നോട് ക്ഷെമിക്കണം…” പെട്ടന്ന് അരവിന്ദൻ പറഞ്ഞു ഹരിയെ നോക്കിപ്പറഞ്ഞു.

” സർ…യൂ ആർ അണ്ടർ ഔർ കസ്റ്റഡി…” ടൌൺ എസ് ഐ പൊതുവാളിന്റെ നേരെ ചെന്നുകൊണ്ട പറഞ്ഞു.

” ഡോ..താൻ എന്ത് അസംബന്ധം ആണെടോ പറയുന്നേ…എന്നെ അറസ്റ് ചെയ്യാൻ താനോ… തനിക്കാരാണ് അതിനു അധികാരം തന്നത്…” അയാൾ എസ് ഐ ടെ നേരെ ചീറികൊണ്ട് ചാടിയെഴുന്നേറ്റു.

” നോ സർ എനിക്ക് അധികാരമില്ല പക്ഷെ എന്റെ സ്റ്റേഷൻ പരിധിയിൽ നിന്നും ഒരാളെ അറസ്റ് ചെയ്തുകൊണ്ട് പോകുമ്പോൾ അതിനുള്ള രേഖ എനിക്ക് വേണ്ടേ… അത്രേയുള്ളൂ….സർ ദേ ഇവരെയൊക്കെ അറിയുമാരിക്കുന്നല്ലോ അല്ലെ….സാറിനെ കൊണ്ടു പോകാൻ വന്നവരാ…… ബംഗളൂരു നിന്നും ഡൽഹിയിൽ നിന്നും ഒക്കെ…ദേ അതിനുള്ള വാറന്റ് ആണ് ഇത്…” എസ് ഐ ഒരു പേപ്പർ പൊക്കിപ്പിടിച്ച ചിരിച്ചകൊണ്ട് പറഞ്ഞു.

പൊതുവാളിന്റെ തലയിൽ ഇടിവെട്ടിയതുപോലെയായി.

ബാംഗ്ലൂർ ഐജി യും കമ്മീഷണറും കൂടി പൊതുവാളിന്റെ അടുത്തേക്ക് ചെന്നു.

” സർ സഹകരിച്ചേ പറ്റുള്ളൂ…വാറന്റ് കാണണമെങ്കിൽ കണ്ടോളു..” കോപ്പി കയിലേക്ക് കൊടുത്തു. അതുവായിച്ച പൊതുവാൾ സെറ്റിയിലേക്ക് വീണുപോയി.

മേജർ സഹ്യാദ്രി ശിവ് റാം ഇന്ദുവിനോട് സംസാരിച്ചുകൊണ്ട് പൊതുവാളിനെ നോക്കി നിന്നു.

മൃദുലയുടെ കണ്ണുകൾ പിടഞ്ഞുയർന്ന്.. അവർ രക്ഷപെടാൻ മാർഗം നോക്കി.

ഈ സമയം എഴുന്നള്ളത് ഇറങ്ങിയെന്നു മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. വഴിയിൽ നിന്നും വണ്ടികളും മറ്റും മാറ്റി തടസങ്ങൾ ഒഴിവാക്കണമെന്ന് തുടരെത്തുടരെ അനൗണ്സ്മെന്റ് മുഴങ്ങിക്കെട്ടു. വെടിക്കെട്ട് കേട്ടുതുടങ്ങി.

പൊതുവാളിനെയും കൊണ്ട് മിലിട്ടറി പോലീസിന്റെ സംഘം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി..അതിനിടയിൽ മൃദുല ചെടിയെഴുന്നേറ്റ് ചാട്ടുളി പോലെ പുറത്തേക്ക് പാഞ്ഞു.

അരവിന്ദനും ഹരിയും അവരെ തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു.

‘ അരവിന്ദാ…അവരെ വിടരുത്…’ ന്നു പറഞ്ഞുകൊണ്ട് ഹരി അകത്തേക്ക് പാഞ്ഞു.

മൃദുല മുറ്റത്തേക്ക് ഓടിയിറങ്ങി. മുറ്റം നിറയെ ആൾക്കാരുടെ ബെഹളമായിരുന്നു. അവരുടെ ഇടയിലൂടെ മുന്നോട്ട് ഓടി. ഗേറ്റ് കടന്നു വഴിയിലേക്കിറങ്ങി… അവരുടെ പിന്നാലെ അരവിന്ദൻ പാഞ്ഞു.. ഓട്ടത്തിനിടയിൽ’ ശ്രീയേട്ടാ ഒറ്റയെണ്ണത്തിനേം വിടരുത് കേട്ടോ ‘ന്നു വിളിച്ചു പറഞ്ഞു.

ശ്രീകാന്ത് ഓടി പൂമുഖത്തു വന്നപ്പോഴേക്കും മൃദുലയും അരവിന്ദനും ജനസാഗരത്തിന്റെ ഇടയിലേക്ക് മറഞ്ഞിരുന്നു. ശ്രീ തിരിഞ്ഞു’ ഹരീ’ ന്നു വിളിച്ച അകത്തേക്ക് ഓടി , എങ്ങും ഹരിയെ കണ്ടില്ല. അടുക്കളയിലേക്ക് ഓടിയെത്തിയ ശ്രീ അടുക്കാലവാതിൽ തുറന്നു കിടക്കുന്നകണ്ട ‘ മഹാദേവാ ചതിച്ചോ ‘ ന്നു പറഞ്ഞത് തിരിച്ച പൂമുഖത്തേക്ക് ഓടി. ഇന്ദു എന്തുചെയ്യണമെന്നറിയതെ വിറങ്ങലിച്ചു നിന്നുപോയി.

പൊതുവാളിനെ വണ്ടിയിലേക്ക് കയറ്റി കൂടെ കയറാൻ തുടങ്ങിയ സഹ്യാദ്രിയോടും എസ് ഐ ഓടും ശ്രീ ഒറ്റശ്വാസത്തിൽ കാര്യം പറഞ്ഞു.

കടുത്ത ബന്ധവസിൽ പൊതുവാളിനെ ഏല്പിച്ചിട്ട് അവന്റെ കൂടെ കുറെ പോലീസുകാരും മിലിട്ടറി ഉദ്യോഗസ്ഥരും മുന്നോട്ട് ഓടി. നാട്ടുകാരിൽ ചിലർ അവരുടെ പിന്നാലെ പാഞ്ഞു. ശ്രീ അതിനിടയിൽ പേരെടുത്ത് ആരെയൊക്കെയോ വിളിക്കുകയോ ന്തൊക്കയോ വിളിച്ചുപറയുകയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

ഘോഷയാത്ര അപ്പോൾ മേലേപ്പാട്ട് വീടിന്റെ നേരെയുള്ള വഴി തിരിഞ്ഞു. ശ്രീകാന്തിനും കൂട്ടർക്കും ഒരടി മുന്നോട്ട് പോകാൻ സാധിച്ചില്ല.

അക്ഷമയോടെ ശ്രീ കാത്തു…അതിനിടയിൽ ആരെയൊക്കെയോ പേരെടുത്തു വിളിച്ചു. പക്ഷെ ചെണ്ടമേളത്തിന്റ് ശബ്ദത്തിൽ അതൊക്കെ ലയിച്ചിപോയി.

ആ സമയം മൃദുല വേഗത്തിൽ മുന്നോട്ട് ഓടുകയായിരുന്നു. ആൾക്കാരെ വകഞ്ഞുമാറ്റി അരവിന്ദൻ അവരുടെ പുറകെ കുതിച്ചു.

ഇരുട്ടിൽ മൃദുലക്ക് ദിശയറിയതെ പോയി. തെക്കേപ്പാട്ട് കുളത്തിന്റെ മധ്യത്തിൽ നിന്നുമൊരു പിശറൻ കാറ്റ് വട്ടമടിച്ചുയർന്നു മരച്ചില്ലകളിലൂടെ അതു പാടത്തിന്റെ വറമ്പിലേക്ക് കയറി നേരെ അമ്പല വഴിയിലെത്തി, ആനേരം മൃദുല ഓടിക്കിതച്ചു അവിടേക്കെത്തി വീശിയടിച്ച കാറ്റിൽ അവർക്ക് വഴിതിരിഞ്ഞു…കാറ്റിനൊപ്പം അവർ ഓടി… അല്ല കാറ്റവരെ അവിടേക്ക് നയിച്ചു…തെക്കെപ്പാട്ട് കുളക്കരയിലേക്ക്.

ഇരുട്ടിനെ തള്ളിനീക്കി അവരോടിയെത്തി നിന്നത് ആ കുളക്കരയിൽ ആയിരുന്നു. അവർ ഭയന്നു പോയി. പേടിച്ചുവിറച്ചു ചുറ്റും നോക്കി. വീശിയടിക്കുന്ന ചൂളം കുത്തുന്ന കാറ്റിൽ രാത്രിയുടെ ഇരുളിൽ അവർ പേടിച്ചു വിറച്ചു. കാറ്റിന്റെ ഹുങ്കാരം മാത്രം മുഴ്‌ങ്ങുന്നുണ്ടായിരുന്നു.

ഓടിയെത്തിയ അരവിന്ദൻ ഇരുട്ടിൽ അവരുടെ പിന്നിൽ നിന്ന് ഒന്നു പുഞ്ചിരിച്ചു. അവൻ ചുറ്റിലും നോക്കി.

ഈ സമയം പിൻവാതിലൂടെ പുറത്തേക്ക് ഓടിയ ഹരി തൊടിയിലൂടെ മിന്നൽ പോലെ പാഞ്ഞു. വായനശാല ചുറ്റി പുരയിടത്തിൽ എതിർ ദിശയിലൂടെ തെക്കെപ്പാട്ടേക്ക് ഓടിയെത്തിയിരുന്നു. മേൽശാന്തി തമസിക്കുന്ന വീടിന്റെ പിന്നിലൂടെ അയാൾ മെല്ലെ കുളക്കരയിലേക്ക് എത്തി.

പേടിച്ചു വിറച്ചു മൃദുല കുളക്കരയിൽ നിൽക്കുന്നത് അയാൾക്ക് അരണ്ട വെട്ടത്തിൽ കാണാമായിരുന്നു. നിലാവിന്റെ നേർത്ത വെളിച്ചത്തിൽ ഇരുട്ട് പൈശാചിക രൂപമെടുക്കുന്നതുപോലെ അയാൾ മെല്ലെ മൃദുലയുടെ നേരെ അടുത്തു.

” മൃദുലേ…” പുലി മുരളുന്നപോലെ അയാളുടെ ശബ്ദം പിന്നിലെ ഇരുട്ടിൽ നിന്നും പൊന്തി വന്നു. ഞെട്ടിത്തരിച്ചു മൃദുല പിന്നിലേക്ക് നോക്കി. പല്ലിളിച്ചുകൊണ്ട് അയാൾ അവർക്ക് നേരെയടുത്തു.

” ഏട്ടാ…” പെട്ടന്ന് അവരുടെ എതിർ ദിശയിൽ നിന്നും അരവിന്ദന്റെ ശബ്ദം അയാൾ കേട്ടു.

” അരവിന്ദാ…ശ്രീ ആൾക്കാരെ കൂട്ടിയെത്തുന്നതിനു മുൻപ് തീർക്കണം ഇവരെ ..” അയാൾ വിളിച്ചു പറഞ്ഞു.

ഇരു സൈഡിൽ നിന്നും അവരിരുവരും മൃദുലയുടെ നേരെ അടുത്തു. കാറ്റുവീശിയടിച്ചു. മൃദുലക്ക് ഒരടി ഓടാൻ വയ്യാത്ത പോലെയായി . ഇനി ഇറങ്ങാൻ കുളത്തിന്റെ പടവുകളെ ഉള്ളുവെന്ന അവർക്ക് ബോധ്യമായി.

” മൃദുലേ…ന്റെ അച്ഛനെയും അമ്മയെയും അച്ഛച്ഛനെയും പാവം സിദ്ധുവിനെയും ചതിച്ചു കൊന്ന ന്റെ സ്വത്തുക്കളും തട്ടിയെടുത്ത് നീ സുഖയിട്ട് വാഴാമെന്നു ധരിച്ചല്ലേ…” അരവിന്ദൻ അലറിവിളിച്ചു… കാറ്റിലവന്റെ ശബ്ദം ഭയനകമായി തോന്നിയവർക്ക്.

” ഞാൻ ജീവനോടെ ഇരിക്കുമ്പോ ന്റെ അരവിന്ദന്റെ മേലേ ഒരുന്നുള്ളു പൊടി പോലും വീഴാൻ ഞാൻ സമ്മതിക്കില്ലെടി…” ഹരി ആക്രോശിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.

പിന്തിരിഞ്ഞു അവർ പടവുകളിറങ്ങി… അവരുടെ കണ്ണുകളിൽ പക കത്തി. ഇരുട്ടിലും അവരുടെ കണ്ണുകൾ ഒരു പഴുത് തേടുന്നുണ്ടായിരുന്നു. മരച്ചില്ലകൾ ഭ്രാന്തമായ ആവേശത്തോടെ ചുറ്റിയടിച്ചു…

” ന്റെ ചെറിയമ്മേ നീ ഈ കുളത്തിലല്ലേ താഴ്ത്തിയത്‌ നീയും ഇവിടെ തീര്…അരവിന്ദാ ചവിട്ടി താഴ്ത്തട്ടെടാ ഇവരെ…” പറഞ്ഞതും ‘ ന്റെ മഹാദേവാ’ന്ന് അലറിവിളിച്ച അയാൾ അവരുടെ നേരെ കാലുയർത്തി ചവിട്ടി… മുട്ടിനുമേലക്ക് ചവിട്ടുകൊണ്ട അവർ ഒന്നു മുന്നോട്ടാഞ്ഞു പിന്നെ പിന്നോട്ട് മറിഞ്ഞു വെള്ളത്തിലേക്ക് വീണു..

പക്ഷെ…

അരവിന്ദനെ പിന്നിലേക്ക് തള്ളിമാറ്റിക്കൊണ്ടായിരുന്നു ഹരി അവരെ ആഞ്ഞു ചവിട്ടിയത്…മുന്നോട്ട് ആഞ്ഞ മൃദുല ഹരിയുടെ കാലിൽ പിടുത്തമിട്ടിരുന്നു അപ്പോഴേക്കും.

ഹരിക്ക് നിലതെറ്റി പോയി അലറിവിളിച് അരവിന്ദന്റെ കയ്യിൽ നിന്നും പിടിവിട്ട് പടിക്കെട്ടിൽ നിന്നും അയാൾ വെള്ളത്തിലേക്ക് മറിഞ്ഞു. മൃദുല അയാളെയും കൊണ്ട് വെള്ളത്തിലേക്ക് താണുപോയി.

വീണിടത്ത് നിന്നും അരവിന്ദൻ ചാടിയെഴുന്നേറ്റു…

” ഹരിയെട്ടാ….!!!” അവൻ അലറിക്കരഞ്ഞു…

അവന്റെ ശബ്ദം കുളത്തിലെ ജലപ്പരപ്പിൽ മാറ്റൊലികൊണ്ടു. വീശിയടിച്ച കാറ്റ് അതേറ്റു വിളിച്ചു. വലിയ ഓളങ്ങളുയർത്തി കുളത്തിലെ ജലം ഇളകിമറിഞ്ഞു.

” ഹരിയെട്ടാ….” അരവിന്ദൻ അലറിവിളിച്ചു വെള്ളത്തിലേക്ക് എടുത്ത ചാടി….!!!

(തുടരും…)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

അറിയാതെ ഒന്നും പറയാതെ – ഭാഗം 1

അറിയാതെ ഒന്നും പറയാതെ – ഭാഗം 2

അറിയാതെ ഒന്നും പറയാതെ – ഭാഗം 3

അറിയാതെ ഒന്നും പറയാതെ – ഭാഗം 4

അറിയാതെ ഒന്നും പറയാതെ – ഭാഗം 5

അറിയാതെ ഒന്നും പറയാതെ – ഭാഗം 6

അറിയാതെ ഒന്നും പറയാതെ – ഭാഗം 7

അറിയാതെ ഒന്നും പറയാതെ – ഭാഗം 8

അറിയാതെ ഒന്നും പറയാതെ – ഭാഗം 9

അറിയാതെ ഒന്നും പറയാതെ – ഭാഗം 10

അറിയാതെ ഒന്നും പറയാതെ – ഭാഗം 11

അറിയാതെ ഒന്നും പറയാതെ – ഭാഗം 12

അറിയാതെ ഒന്നും പറയാതെ – ഭാഗം 13

അറിയാതെ ഒന്നും പറയാതെ – ഭാഗം 14

അറിയാതെ ഒന്നും പറയാതെ – ഭാഗം 15

അറിയാതെ ഒന്നും പറയാതെ – ഭാഗം 16

അറിയാതെ ഒന്നും പറയാതെ – ഭാഗം 17

അറിയാതെ ഒന്നും പറയാതെ – ഭാഗം 18

അറിയാതെ ഒന്നും പറയാതെ – ഭാഗം 19