Wednesday, January 22, 2025
Novel

അനുരാഗം : ഭാഗം 3

എഴുത്തുകാരി: അഞ്ജലി അഞ്ജു


നിദ്രാദേവി തിരിഞ്ഞു പോലും നോക്കാത്തത് കൊണ്ട് ഞാൻ ഫോൺ എടുത്ത് നേരെ ഫേസ്ബുക്കിൽ കയറി. രണ്ടാം വർഷത്തിൽ പഠിക്കുന്ന ചേട്ടന്മാർക്കും ചേച്ചിമാർക്കും റിക്വസ്റ്റ് അയച്ചു. അപ്പോ നിങ്ങൾ ഓർക്കും ഞാൻ എന്തിനാ അവർക്ക് റിക്വസ്റ്റ് കൊടുക്കുന്നെ നേരിട്ട് ശ്രീയേട്ടന് കൊടുത്താൽ പോരെ എന്ന്.

പക്ഷെ അങ്ങനെ അല്ല ഞാൻ അങ്ങോട്ട് കൊടുത്താൽ പുള്ളി എന്ത് വിചാരിക്കും. ഫ്രണ്ട് ലിസ്റ്റ് ഒക്കെ കാണുമ്പോൾ ഇങ്ങോട്ട് അയക്കുമായിരിക്കും.

എന്താല്ലേ ബുദ്ധി..
മനസ്സിൽ ഓരോന്നും കണക്കു കൂട്ടി എപ്പോ ഉറങ്ങിയോ ആവോ..

രാവിലെ നേരത്തെ എണീറ്റ് ഞാൻ റെഡി ആയി പാറുവിനെയും പാത്തുവിനെയും കൂട്ടി കോളേജിൽ ചെന്നു.

രണ്ടാം നിലയിൽ ആണ് അവരുടെ ക്ലാസ്സ്‌. മൂന്നാം നിലയിൽ സ്റ്റാഫ്‌ റൂം അവരുടെ ഓപ്പോസിറ്റ് ആണ്.

നേരെ ചെന്ന് അവിടെ ഞങ്ങൾ സ്ഥാനം പിടിച്ചു. പിന്നെ ഏട്ടന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞാൻ കണ്ടു താഴെ നിന്നും സ്റ്റെപ്പ് കയറുന്ന ആളെ. എന്റെ ഗിരിയേട്ടൻ അല്ല സോറി ശ്രീയേട്ടൻ!!!

“ദേ പാറു അതാ ഞാൻ പറഞ്ഞ ചേട്ടൻ.”
“ഏത്?”
“സ്റ്റെപ് കയറുന്ന രണ്ടു പേരെ കണ്ടോ? അതിൽ കണ്ണട വെച്ചത്?”

അവൾ എന്തോ പറയാൻ വന്നു.ഞാൻ ഒന്നും ശ്രെദ്ധിചില്ല. മുഴുവൻ കോൺസെൻട്രേഷനും പുള്ളിയിൽ ആയിരുന്നു.

കൂടെ ഉള്ളതാവും കാർത്തി. ആ ഏട്ടൻ എന്തൊക്കെയോ പറയുന്നുണ്ട്.എന്റെ ഏട്ടൻ ഒരു വികാരവും കാണിക്കാതെ നടക്കുന്നു.

മടിയൻ ആണെന്ന് തോന്നുന്നു നടക്കാൻ വരെ മടി ഉള്ളത് പോലെ. വെറുതെ അല്ല ക്ലാസ്സിന് വെളിയിൽ കാണാത്തത് മടി കൊണ്ട് ആവും.

ആളെ കൊണ്ട് ക്ലാസ്സിൽ കയറ്റിയിട്ട് തിരിയുമ്പോൾ എന്നെ സൂക്ഷിച്ചു നോക്കുന്ന HOD യെ ആണ് കാണുന്നത്. ബാക്കി ഉള്ള തെണ്ടികൾ സ്ഥലം കാലിയാക്കിയിരുന്നു.

“അനുരാഗ എന്താണ് ഇവിടെ നിക്കുന്നത്?”
“അത്.. അത് പിന്നെ സ്റ്റോർ തുറന്നോ എന്ന് നോക്കുവായിരുന്നു.”

“സ്റ്റാഫ്‌ റൂമിനു മുന്നിൽ നിന്നാണോ ഇങ്ങനെ ഓരോന്നും കാണിക്കുന്നത്.”
“സോറി സാർ.”

“പോയി ക്ലാസ്സിൽ കയറി ഇരിക്കൂ”
“ശെരി സാർ.”

ഞാൻ വേഗം ക്ലാസ്സിൽ കയറി. പേടിക്കാൻ ഒന്നുമില്ല.സാർ ഒരു പാവമാ.ഞങ്ങൾക്ക് ഒന്നും പേടി ഇല്ലാത്തോണ്ട് പേടിപ്പിക്കാൻ നടക്കുവാ.

എന്നാലും ഇനി വായി നോക്കുമ്പോ കുറച്ചു മാറി നിന്ന് നോക്കാം. ഗുരുക്കന്മാരെ ബഹുമാനിക്കണോല്ലോ.

കയറി ചെന്നപ്പോളേ കണ്ടു ചതിയത്തികൾ രണ്ടും ഇളിച്ചോണ്ട് ഇരിക്കുന്നു. ഞാൻ മുഖം വീർപ്പിച്ചു കൊണ്ട് ചെന്നു.

“മോളേ”
“ഒന്നും പറയണ്ട. എന്നോട് ഒന്നു പറയാരുന്നല്ലോ. പാവം ഞാൻ.”

“ആഹാ കൊള്ളാം.ഞാൻ നിന്നെ വിളിച്ചതല്ലേ.നീ നോക്കിയ പോലും ഇല്ല പിന്നെ സാർ ഞങ്ങളോട് പൊക്കോളാൻ പറഞ്ഞപ്പോ വേറെ വഴി ഇല്ലാതെ ആയി പോയി അതാ..”

“എന്നാലും ഒന്നു പറയാരുന്നു. അഹ് പിന്നെ ഏട്ടനെ കണ്ട സന്തോഷത്തിൽ ആയ കൊണ്ട് ഞാൻ ക്ഷെമിച്ചിരിക്കുന്നു.”

“അതേതായാലും നന്നായി.”
“അല്ല ആളെങ്ങനെ ഉണ്ട് ഇഷ്ടം ആയോ.”

“അനു ആ ഏട്ടനെ നിനക്ക് എങ്ങനെ ഇഷ്ടായി. ആ സാധനത്തിനെ ആണോ നീ ഗിരിയേട്ടൻ എന്ന് പറഞ്ഞത് കഷ്ടം!!

താടിയും ഇല്ല മീശയും ഇല്ല. അതൊക്കെ പോട്ടെ പുള്ളിയെ കണ്ടാലേ ഒരു വൃത്തിയില്ല. ഷർട്ട് ഒന്നും ഇൻസൈഡ് ചെയ്യാതെ. കണ്ടിട്ട് ഡ്രസ്സ്‌ പോലും അലക്കിയിട്ടുണ്ടോ എന്ന് സംശയം ഉണ്ടെനിക്ക്.”

“ഓ അത്രക്ക് ഒന്നും ഇല്ല. പിന്നെ അലക്കലും കുളിക്കലും വിട് പുള്ളിയുടെ നടപ്പിന് തന്നെ ഒരു ഭംഗി ഇല്ലേ.എല്ലാവരെയും പോലെ അല്ലല്ലോ.”

“അതേ എല്ലാ ആണുങ്ങളെയും പോലെ അല്ല. എന്തോ കുഴപ്പം ഉണ്ട്.”
“ഒന്നു പോടീ പിശാശ്ശെ..നീ ഓരോന്ന് പറഞ്ഞു ഉണ്ടാക്കേണ്ട. ഏട്ടൻ ഇപ്പോ എങ്ങനെ ആണോ അത് ഇഷ്ടായിട്ടാണ് ഞാൻ സ്നേഹിച്ചത്.”

“ഓഹോ അവിടെ വരെ ആയോ കാര്യങ്ങൾ അപ്പോ പറഞ്ഞിട്ട് കാര്യം ഇല്ല.”

“എന്റെ പൊന്നു പാത്തു നിനക്ക് അഭിപ്രായം ഒന്നും ഇല്ലേ. ആരെന്തു പറഞ്ഞാലും ചിരിച്ചോണ്ട് ഇരുന്നോണം കേട്ടോ..”

“ഞാൻ എന്നാ പറയാൻ ആണ്.”
“ഒന്നും പറയണ്ട.”

ഇവളുടെ കുടുംബത്തിൽ ഇവൾ മാത്രേ ഉള്ളൂ ഇങ്ങനെ ആരോടും മിണ്ടാതെ ബാക്കി എല്ലാവരും ജോളി മൂഡ് ആണ്. മിസ്സ്‌ വന്നപ്പോൾ ഞങ്ങൾ ചർച്ചകൾ നിർത്തി.

അന്ന് മുഴുവൻ ഞാൻ പുള്ളിയെ ചുറ്റി പറ്റി നടന്നു. അപ്പോളാണ് ഞാൻ ആ സത്യം അറിഞ്ഞത്.

ചേട്ടൻ വരുന്നതും പോകുന്നതും കോളേജിന് പുറകിൽ ഉള്ള വഴിയിലൂടെ ആണ്. വെറുതെയാണോ കണ്ണിൽ എണ്ണ ഒഴിച്ച് നോക്കി ഇരുന്നിട്ടും ആളെ കാണാഞ്ഞത്. മണ്ടി!!!

ഏട്ടന്റെ പുറകെ ഗേറ്റ് വരെ പോയിട്ട് ഞാനും പാറുവും തിരിച്ചു പോന്നു. പാത്തു ബാക്കി ഉള്ളവരുടെ കൂടെ നേരത്തെ പോയിരുന്നു.

“ദൈവമേ നമ്മുടെ സീനിയർ ചേട്ടന്മാർ ഒക്കെ അവിടെ നിക്കുന്നല്ലോ.നമ്മൾ ഇവിടെ എന്ത് ചെയ്യുവാനെന്നു ഉറപ്പായും ചോദിക്കും.”

പാറു അത് പറഞ്ഞപ്പോൾ ആണ് ഞാനും അത് ശ്രെദ്ധിച്ചത്.സത്യത്തിൽ എന്റെ മനസ് നമ്മുടെ ശ്രീയേട്ടന്റെ കൂടെ വീട്ടിൽ പോയേക്കുവായിരുന്നു.

മൂന്നാം വർഷത്തിൽ പഠിക്കുന്ന ചേട്ടന്മാർ ആണ്. സിവിലും മെക്കും എല്ലാം ഉണ്ട്. എനിക്ക് എല്ലാവരുടെയും പേരൊന്നും അറിയില്ല.

പക്ഷെ അതിൽ ഒരാളെ എല്ലാവർക്കും അറിയാമായിരുന്നു റിഷി.. കോളേജിലെ പെൺകുട്ടികളുടെ ആരാധനാ മൂർത്തിയാണ് പുള്ളി. കലിപ്പൻ ആണ് സൗമ്യനും ആണ്.

യൂണിയൻ ഡേയിൽ പുള്ളിയുടെ ഒരു പ്രസംഗം ഉണ്ടായിരുന്നു കോരിത്തരിച്ചു പോയി.

നമ്മുടെ ശ്രീയേട്ടനെ കാണും മുന്നേ ഞാനും വായി നോക്കിയിരുന്നു. ആ അതൊക്കെ പഴയ കാര്യം ഇപ്പോൾ ഞാൻ പതിവൃത ആണ്.

“നീ പേടിക്കാതെ.. നമുക്ക് മൈൻഡ് ചെയ്യാതെ പോവാം.പേടിച്ചെന്ന് കണ്ടാൽ അവർ നമ്മളെ വിളിക്കും.”

ഞങ്ങൾ പാഞ്ഞു നടന്നു.

“ഡീ പട്ടീ പയ്യെ പോകു.എനിക്ക് നിന്നെ പോലെ കാലിനു നീളം ഇല്ല.”

ഹി ഹി പറഞ്ഞ പോലെ നമ്മുടെ പാറുന് പൊക്കം കുറവാണ്. ഞാൻ സ്നേഹം കൂടുമ്പോൾ “കുളളത്തി” എന്നാണ് വിളിക്കുന്നത്. ചിരിക്കാൻ ഉള്ള ടൈം അല്ലെങ്കിലും അവൾ പറഞ്ഞത് കേട്ടപ്പോൾ ചിരിച്ചു പോയി.

“ഡീ…”
പുറകിൽ നിന്നുള്ള വിളി കേട്ടപ്പോളെ മനസിലായി ഞങ്ങളെ ആണെന്ന്. എങ്കിലും കേൾക്കാത്ത പോലെ പോകാൻ പോയപ്പോൾ അവർ പിന്നെയും വിളിച്ചു.

“ഡീ രണ്ടെണ്ണവും ഇങ്ങോട്ട് വന്നേ.”

ഞങ്ങൾ പതിയെ അങ്ങോട്ടേക്ക് നടന്നു.

അവർ കുറച്ചു പേരുണ്ടായിരുന്നു. പേടിച്ചിട്ടാണെന്ന് തോന്നുന്നു പട്ടി പാറു എന്റെ കൈ പിടിച്ചു തിരിക്കുന്നുണ്ടായിരുന്നു.

എനിക്ക് അത്രക്ക് പേടി ഒന്നും തോന്നിയില്ല എന്തിനാ പേടിക്കുന്നത് കൊല്ലത്തൊന്നും ഇല്ലല്ലോ.

ഞങ്ങളെ വിളിച്ചത് മെക്കിലെ ചേട്ടൻ ആണ്. റിഷി ചേട്ടന്റെ ബെസ്റ്റി ആണ് പേരൊന്നും അറിയില്ല രണ്ടു പേരും എപ്പോളും ചക്കരയും പീരയും പോലെ നടക്കുന്നത് കാണാം.

“എന്താടി നിന്റെ പേര്?”
പാറുവിനോടാണ്.എന്തിനാണാവോ ഇങ്ങനെ അലറുന്നത്? ഞാൻ അതും മനസ്സിൽ ഓർത്തു പെറുവിനെ നോക്കി.

“പാർവ്വതി.”

പാറു പേടിച്ചാണ് പറഞ്ഞത്.ഇവൾ എന്നെ കൂടെ നാണം കെടുത്തും. എന്തിനാ ഇത്രക്ക് പേടിക്കുന്നത്.

“എന്താ നിന്റെ പേര്?”
“അനുരാഗ.”
“നിങ്ങൾ എന്താ ഇവിടെ കിടന്നു കറങ്ങുന്നത്? പോകുന്നില്ലേ?”
“പോകാൻ പോകുവായിരുന്നു.”ഞാൻ പറഞ്ഞു.
“എന്നിട്ട് എന്ത് പറ്റി?”

“അത്…” ശോ എന്നാ പറയും.
“എന്താടി മിണ്ടാത്തത്?”

ഞാൻ ഒന്നും മിണ്ടിയില്ല ദേഷ്യം വന്നത് കൊണ്ട് തല കുനിച്ചു നിന്നു. വല്ലതും പറഞ്ഞു പോയാലോ എന്ന് ഓർത്തിട്ടാണ് ദേഷ്യം വന്നാൽ ഞാൻ എന്ത് പറയും എന്ന് എനിക്ക് പോലും അറിയില്ല.

പിന്നെയും അവർ എന്തോ പറയാൻ വന്നപ്പോ റിഷി ചേട്ടൻ ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു. ഒന്നും നോക്കാതെ ഞങ്ങൾ ഹോസ്റ്റലിലേക്ക് നടന്നു.

പാറു റിഷി ചേട്ടന് വാ തോരാതെ നന്ദി പറയുന്നുണ്ടായിരുന്നു.
പക്ഷെ ഞങ്ങളെ വിളിച്ചപ്പോൾ റിഷി ചേട്ടന്റെ മുഖത്തുണ്ടായ പുഞ്ചിരി എന്ത് കൊണ്ടാണെന്നുള്ള ചിന്തയിൽ ആയിരുന്നു ഞാൻ.

ഇനി പാറുവിനോട് എങ്ങാനും ആ ചേട്ടന് വല്ല ഇഷ്ടവും ഉണ്ടോ? ചിലപ്പോ എനിക്ക് തോന്നിയതാവും.

ഏതായാലും കാര്യം അറിഞ്ഞിട്ട് ഇവളോട് പറഞ്ഞാൽ മതി അല്ലെങ്കിൽ ഈ പൊട്ടി കുളമാക്കും. ഓരോന്നും ആലോചിച്ചു ഞാൻ ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2