Saturday, December 28, 2024
Novel

അനു : ഭാഗം 31

എഴുത്തുകാരി: അപർണ രാജൻ

“ബാക്കി പറഞ്ഞില്ല …… ” ഒന്ന് രണ്ടു നിമിഷത്തിന് ശേഷമാണ് പിന്നെ വിശ്വ അനുവിനോട്‌ സംസാരിച്ചു തുടങ്ങിയത് . വിശ്വ മിണ്ടാതിരുന്നതും അനു പിന്നെ അവനെ ശല്യപ്പെടുത്താൻ നിന്നില്ല . ആ ചളിപ്പ് ഒന്ന് മാറട്ടെ ….. “ചെറിയ ഒരു അല്ല ,,, ചെറുതല്ല ….. മുടിഞ്ഞ ക്യുരോസിറ്റി കാരണമാണ് അങ്ങനെ ഒരിടത്തേക്ക് പോയത് …… ഞാനും കരണും മാത്രേ ഉണ്ടായോളൂ ….. ബാക്കി ആരോടും പറഞ്ഞില്ല , അറിഞ്ഞാൽ അവര് കൊല്ലും …….. കണ്ടു പിടിക്കാൻ കുറച്ചു പാട് പെട്ടു …… ഒരു ഉള്ളെരിയയായിരുന്നു …….. സിനിമയിൽ ഒക്കെ കാണുന്ന പോലെ മുട്ടിന് മുട്ടിന് നീലയും പച്ചയും ചുവപ്പും നിറത്തിൽ വെളിച്ചം കത്തി നിൽക്കുന്ന വീടുകൾ …… തട്ട് കടകളും , പൂക്കടയും , അങ്ങനെ കുറെ കടകൾ …….

കുറെ ആൾക്കാർ അതിലെയും ഇതിലെയും ഇറങ്ങി നടക്കുന്നു …….. ചിലർ ഒക്കെ ഭയങ്കര ടിപ്പ് ടോപ്പ് വേഷത്തിൽ ,,,, മിന്നുന്ന സാരി ഉടുത്ത കുറെ പെണ്ണുങ്ങൾ …… ചിലർക്ക് ഒക്കെ എന്റെ അതെ പ്രായമായിരുന്നു ……. ചിലർ ചെറിയ കുട്ടികളായിരുന്നു ….. ഒരു പതിനെട്ടു പത്തൊമ്പത് വയസുള്ളവർ ……… ചിലർക്കൊക്കെ കഥകളിൽ വായിക്കുന്ന നായികമാരെ പോലെയായിരുന്നു …. നീളൻ കണ്ണുകളും , ചുവന്നു തുടുത്ത ചുണ്ടുകളും , ആലില വയറും , നീളൻ വിരലുകളും എന്താ പറയാ വശ്യ സുന്ദരി ……. ചിലർ ഒക്കെ പ്രായമായവരായിരുന്നു …. ഒരു മുപ്പതു നാപ്പത് വയസ് ……. നിറയെ ബഹളം ഒക്കെ ആയി …… വലിയ ഒരു തെരുവ് …….. ഞങ്ങളെ കണ്ടപ്പോൾ കുറച്ചു പേരൊക്കെ അടുത്തേക്ക് വന്നു …… ഏത് ആളെയാണ് വേണ്ടത് , എങ്ങനെയുള്ള ആളെയാണ് വേണ്ടത് …….. അവിടെ വച്ചാണ് ഞാൻ ദേവിയെ ആദ്യമായി കാണുന്നത് ……… എന്നേക്കാൾ രണ്ടു വയസിനു അവൾ ഇളയതായിരുന്നു ……. ചെറിയ ഒരു പെണ്ണ് …….. ഏതോ ഒരു വലിയ കുടുംബത്തിൽ ജനിച്ചതായിരുന്നു …….

പ്രണയം തലയ്ക്കു പിടിച്ചു ഒളിച്ചോടിയതാണ് ……. പക്ഷെ അവൻ ആളൊരു %@@@&&& ആയിരുന്നു ……… ” അനു പറഞ്ഞ വാക്ക് കേട്ടതും വിശ്വ ഞെട്ടി തിരിഞ്ഞു അവളെ നോക്കി . പുറത്തേക്ക് നോക്കി ഇരിക്കുന്ന അനുവിനെ കണ്ടതും വിശ്വ വണ്ടി ഓടിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു . “അക്ഷയ്നെ ഞാൻ അവളുടെ കൈയിൽ ആണ് കണ്ടത് …… മൂന്ന് വയസുള്ള ഒരു പൊടി കുപ്പി ……. അവള് മലയാളി ആയതു കൊണ്ടാണോ , അതോ അവളുടെ അവസ്ഥ കണ്ടാണോ എന്തോ എനിക്ക് അവളെ ഇഷ്ടമായി …….. ഞാനാണ് അവനെ അടുത്തുള്ള സ്കൂളിൽ കൊണ്ടു പോയി ചേർത്തത് ……. ഒരു ദിവസം കോളേജിൽ പോകാതെ സിനിമ കാണാൻ പോയപ്പോഴാണ് അവളെ തിയേറ്ററിൽ വച്ചു കണ്ടത് ……… കൂടെ വേറെ ഏതോ ഒരാളും ഉണ്ടായിരുന്നു …… അവളുടെ ജോലി അതായിരുന്നത് കൊണ്ടു ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല …….

പിന്നെ ഒന്ന് രണ്ടു മാസത്തിന് ശേഷം എനിക്കൊരു കാൾ വന്നു ……… അവളുടെ കാൾ ആയിരുന്നു …….. ചോദിച്ചപ്പോൾ പറഞ്ഞു മോനെ ഞാൻ ഒരു അനാഥ മന്ദിരത്തിൽ ചേർത്തുവെന്ന് ……. എന്താ കാര്യമെന്ന് ചോദിച്ചിട്ട് അവൾ ഒന്നും പറഞ്ഞില്ല …… പിന്നെ ഞാൻ വിളിച്ചിട്ട് സ്വിച് ഓഫ് ആയിരുന്നു …….. പിന്നെയും ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് അവൾ മരിച്ചുവെന്ന് അറിഞ്ഞത് …… എയ്ഡ്‌സ് ആയിരുന്നു ……. പോകുന്നതിന് മുന്നേ അവൾ തന്നെ അവളുടെ കെട്ടിയോനെയും കൊന്നു …….. ” “അപ്പോൾ ആ കുട്ടിയോ ???? ” ആകാംഷ നിറഞ്ഞ വിശ്വയുടെ ചോദ്യം കേട്ടതും , അനു കുറച്ചു നേരം ഒന്നും മിണ്ടിയില്ല …..

“മരിക്കുന്നതിന് മുൻപ് അവൾ അവനെ ഒരു ഓർഫനേജിൽ കൊണ്ടു ചേർത്തത് കൊണ്ടു എനിക്ക് അവനെ ഒപ്പം കൂട്ടാൻ പറ്റില്ലായിരുന്നു ……. കല്യാണം കഴിക്കാതെ adopt ചെയ്യാൻ പറ്റില്ലന്ന് …… കോപ്പിലെ നിയമം ……. ” ദേഷ്യത്തിൽ പല്ല് കടിച്ചു കൊണ്ടു അനു പറഞ്ഞതും വിശ്വ അവളെ നോക്കി . ” അവസാനം ഞാൻ അച്ഛന്റെ അടുത്തേക്ക് പോയി …… അച്ഛന്റെ കുറച്ചു കണക്ഷൻസ് ഒക്കെ വച്ചു ഞാൻ അവന്റെ കെയർ ഓഫ് ഞാനായി ….. എങ്കിലും അവർ അവനെ എന്റെ ഒപ്പം വീട്ടില്ല ……. പക്ഷെ എനിക്ക് അവനെ കൊണ്ടു പോകാം …… രാവിലെ പോയാൽ വൈകുന്നേരം തിരിച്ചു കൊണ്ടാക്കണം ….. അങ്ങനെയായിരുന്നു രണ്ടു വർഷം …….. അതിന്റെ ഇടയിൽ ഞാൻ അവനു ഒരു നല്ല അമ്മയെയും അച്ഛനെയും തപ്പി നടക്കാൻ തുടങ്ങി …… അന്നേരം കരണാണ് അവളുടെ ചെറിയമ്മയെ പറ്റി പറഞ്ഞത് …..

കല്യാണം കഴിഞ്ഞു പത്തു വർഷമായിട്ടും കുട്ടികൾ ഇല്ലന്ന് ….. ” “എന്നിട്ടിപ്പോ അവൻ അവരുടെ ഒപ്പമാണോ ???? ” “അവൻ ഇപ്പോൾ അവരുടെ ഒപ്പം പഞ്ചാബിലാണ് …… ഇടയ്ക്ക് ഒക്കെ വീഡിയോ കാൾ ചെയ്യും …… അവന്റെ പടങ്ങൾ അയച്ചു തരും , വിളിക്കും , സംസാരിക്കും ………. ” നീലി അപ്പോൾ വിചാരിച്ചപ്പോലെ ഒന്നും അല്ല ….. “വണ്ടി നിർത്ത് ……. നിർത്ത് …….. നിർത്താൻ !!!!!!!! ” പെട്ടെന്നുള്ള അനുവിന്റെ അലർച്ച കേട്ടതും വിശ്വ വേഗം വണ്ടി ഒതുക്കി . “എന്താ എന്തെങ്കിലും പറ്റിയോ ????? തല കറങ്ങുന്നുണ്ടോ ????? ഹോസ്പിറ്റലിൽ പോകണോ ???? / ” വിശ്വയുടെ ആധി നിറഞ്ഞ ചോദ്യം കേട്ടതും അനു പുറത്തേക്ക് കൈ ചൂണ്ടി . “എന്താ ,,, കൈ വല്ലോടത്തും തട്ടിയോ ???? ” അനുവിന്റെ കൈയിൽ പതിയെ പിടിച്ചു കൊണ്ടു വിശ്വ ചോദിച്ചു . “അല്ല തട്ട് കട …… എനിക്ക് വിശക്കണ് ……. ” വിശ്വയെ നോക്കി പല്ലിളിച്ചു കൊണ്ടു അനു പറഞ്ഞതും , വിശ്വ പറയാൻ വന്ന ഏതോ ഒരു നല്ല വാക്ക് അങ്ങനെ തന്നെ വിഴുങ്ങി കൊണ്ടു അനുവിനെ കൂർപ്പിച്ചു നോക്കി .

കൈ പാടില്ലാത്തത് നന്നായി …. ഇല്ലെങ്കിൽ ആ കൈ ഞാൻ തല്ലി ഓടിച്ചെനെ ….. 🎇🎇🎇🎇🎇🎇🎇🎇 “എടൊ ……. താൻ ഫുഡ് കൊണ്ടു ഇങ്ങോട്ട് വരുന്നോ , അതോ എന്നെ അങ്ങോട്ട്‌ കൊണ്ടു പോകോ ???? ” കടയിലേക്ക് ഇറങ്ങി നടക്കാൻ തുനിഞ്ഞ വിശ്വയെ നോക്കി അനു ചോദിച്ചതും അവൻ മനസ്സിലാവാത്തപ്പോലെ അവളെ നോക്കി . “ഞാൻ ചെരിപ്പില്ലാതെ മണ്ണിൽ ചവിട്ടില്ല …….. ” നിഷ്കളങ്കത നിറഞ്ഞ അനുവിന്റെ സംസാരം കേട്ടതും , അവളെ എടുത്തു നേരെ തോട്ടിലേക്ക് എറിയാനാണ് വിശ്വക്ക് തോന്നിയത് . “ഇവിടെ ഇരിക്ക് ….. ഞാൻ പോയി എന്താണെന്നു വച്ചാൽ വാങ്ങിയിട്ട് വരാം ……. ” “അതെ , അങ്ങനെ എന്തെങ്കിലും വാങ്ങിയാൽ പോരാ …… ഞാൻ അങ്ങനെ എല്ലാം ഒന്നും തിന്നത്തില്ല …..

അതുകൊണ്ട് താൻ ആദ്യം അവിടെ എന്താ ഉള്ളതെന്ന് പോയി ചോദിച്ചിട്ട് വാ ……. എന്നിട്ട് അത് കേട്ടിട്ട് ഞാൻ പറയാം എനിക്ക് ഏത് വേണമെന്ന് ….. അത് വാങ്ങി കൊണ്ടു വന്നാൽ മതി ……. കേട്ടോ ……. ” പുറകിൽ നിന്ന് വിളിച്ചു കൂവി കൊണ്ടു അനു പറഞ്ഞതും കടയിലേക്ക് നടക്കാൻ ഒരുങ്ങിയ വിശ്വ തിരികെ കാറിന്റെ അടുത്തേക്ക് നടന്നു . ങേ ….. പോലീസ് എന്താ കടയിലേക്ക് പോകുന്നില്ലേ ???? “കൈ രണ്ടും നീട്ട് …….. ” അനു ഇരിക്കുന്നിടത്തെ ഡോർ തുറന്നു കൊണ്ടു വിശ്വ പറഞ്ഞു . 🎇🎇🎇🎇🎇🎇🎇🎇🎇 ഫോണിന്റെ നിർത്താതെയുള്ള ചിലപ്പ് കേട്ടു കൊണ്ടാണ് മഹി റൂമിലേക്ക് വന്നത് . ആരാണാവോ ???? ഇവനെന്താ ഈ നേരത്ത് ??? വിശ്വയുടെയാണ് കാളെന്ന് കണ്ടതും , മഹി സ്വയം ചോദിച്ചു കൊണ്ടു കാൾ അറ്റൻഡ് ചെയ്തു . “അളിയോ ……. ” അളിയനാ ….. ഏതളിയൻ ???? ഇത് വിശ്വ തന്നെ അല്ലെ ?????

🎇🎇🎇🎇🎇🎇🎇🎇 “അല്ല മോനെ ,,,, നിന്റെ ഉദ്ദേശം ഇപ്പോൾ എന്താണ് …… എന്റെ പെങ്ങൾക്കിട്ട് പണി കൊടുക്കാൻ ആണോ അതോ നീ സ്വയം ഇരന്നു വാങ്ങാൻ ആണോ ??? ” മഹിയുടെ ചോദ്യം കേട്ടതും വിശ്വക്ക് ദേഷ്യം ഇരച്ചു കയറി . “ദേ ഒരുമാതിരി മറ്റോടത്തെ വർത്തമാനം പറഞ്ഞാൽ ഉണ്ടല്ലോ ???? ഞാൻ എന്നാടാ നാറി പെണ്ണുങ്ങളെ കരയിപ്പിച്ചിട്ടുള്ളത് ???? ” “അഹ് ,,,, അതില്ല …… എന്നാലും .. ” മുഴുവനും പറയാൻ നിൽക്കാതെ മഹി നിർത്തിയതും ബാക്കി എന്താണ് അവൻ ഉദേശിച്ചതെന്ന് വിശ്വക്ക് ഏകദേശം അറിയാമായിരുന്നു . “നിന്റെ പെങ്ങൾ ആയതു കൊണ്ടാണോ ,, അതോ നിന്റെ കൂട്ടുക്കാരൻ ആയതു കൊണ്ടോ ???? ” വിശ്വയുടെ ശബ്ദം കേട്ടതും മഹിക്ക് ആകെ എന്തോ പോലെയായി .

എന്റെടാ പൊന്നെ ….. . ഇവൻ ഇത്ര പെട്ടെന്ന് ഡൌണായോ ????? “ടാ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത് …… നിങ്ങൾ തമ്മിൽ ചെറിയ രീതിയിൽ ഒരു കൊമ്പ് കോർക്കൽ ഉണ്ടായിരുന്നല്ലോ ??? ഞാൻ അതാണ് ഉദേശിച്ചത്‌ ??? ” മഹിയുടെ സംസാരം കേട്ടു കൊണ്ടാണ് ശബരി അകത്തേക്ക് വന്നത് . വളരെ പതിയെ , സാവധാനം ഓരോന്നും പറയുന്ന മഹിയെ കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു . ശെടാ ….. പ്രണയിക്കാൻ ഞാൻ ലൈസൻസ് കൊടുത്തുവെന്ന് പറഞ്ഞു ഇങ്ങനെ ഉണ്ടോ ഒരു സംസാരം .. “എടാ …. ഞാൻ പിന്നെ വിളിക്കാം …… അവളെന്നെ വിളിക്കുന്നുണ്ട് ……. ഞാൻ വയ്ക്കുവാട്ടോ ……. ” കസേരയിൽ ഇരുന്നു കൊണ്ടു തന്റെ പേര് വിളിച്ചു കൂവുന്ന അനുവിനെ കണ്ടു വിശ്വ വേഗം തന്നെ ഫോൺ കട്ടാക്കി . “ങേ …… അവള് നിന്റെ ഒപ്പം ഉണ്ടോ ???? അല്ല അവളെന്താ നിന്റെ ഒപ്പം ഈ രാത്രിയിൽ ???? ഹലോ …… ഹലോ ……. ഹലോ ” ആ….. കട്ടാക്കി …. പന്ന പന്നി … !!!!!

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ “ടി എഴുന്നേൽക്ക് ……. വീടെത്തി …….. ” വിശ്വയുടെ വിളി കേട്ടു കൊണ്ടാണ് അനു ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് . കണ്ണ് തിരുമി നോക്കിയപ്പോൾ വണ്ടി കാർ പോർച്ചിലാണ് . ഇത്ര വേഗം എത്തിയോ ???? ഫാസ്റ്റ് ….. ഇറങ്ങാൻ വേണ്ടി വാതിൽ തുറന്നതും മുന്നിൽ ദിൽവാലെ ദുൽഹാനിയാ ലെ ജായെഗെയിലെ ഷാരൂഖാനെ പോലെ കൈയും നീട്ടി നിൽക്കുന്ന വിശ്വയെ കണ്ടു അനു മനസ്സിലാവാത്ത രീതിയിൽ വിശ്വയെ നോക്കി . “എന്തോന്നാ ഈ വായും പൊളിച്ചു നോക്കി നിൽക്കുന്നത് ?? റൂമിലേക്ക് പോകണ്ടേ ????? ” ഓ അങ്ങനെ …….. “എങ്കിൽ പിന്നെ അങ്ങനെ അങ്ങ് നിന്നാൽ പോരെ ……. ഇതൊരു വക കെട്ടിപ്പിടിക്കാനെന്ന പോലെ നിന്നാൽ ഞാൻ എന്തോ വിചാരിക്കാനാ ….. ” ചുണ്ട് കോട്ടി കൊണ്ടു അനു പറഞ്ഞതും , വിശ്വ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അനുവിനെ ഇടുപ്പിൽ പിടിച്ചു പൊക്കി കൊണ്ടു , കാറിന്റെ ഡോറടിച്ചു . പുറത്തു ഏതോ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് മാധവി ഹാളിലേക്ക് വന്നത് . അനുവിനെയും എടുത്തു കൊണ്ടു അകത്തേക്ക് കയറുന്ന വിശ്വയെ കണ്ടു മാധവിയുടെ കണ്ണ് രണ്ടും തള്ളി . എന്റെ ഗുരുവായൂരപ്പാ …. ഇവളാ കൊച്ചനെയും കറക്കി എടുത്തോ ????

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

അനു : ഭാഗം 27

അനു : ഭാഗം 28

അനു : ഭാഗം 29

അനു : ഭാഗം 30