Sunday, December 22, 2024
Novel

അനു : ഭാഗം 15

നോവൽ
എഴുത്തുകാരി: അപർണ രാജൻ


വിശ്വയെയും അവന്റെ ഒപ്പം പോകുന്ന പെൺകുട്ടിയെയും ഒന്ന് നോക്കി കൊണ്ട് മുഖം തിരിച്ചപ്പോഴാണ് അനു തന്നെ തന്നെ നോക്കി ഇരിക്കുന്ന ധീരജിനെ കണ്ടത് .

എന്താണെന്ന രീതിയിലുള്ള അനുവിന്റെ നോട്ടം കണ്ടതും ധീരജ് ചിരിച്ചു കൊണ്ട് ഒന്നുമില്ലന്ന് ചുമലനക്കി കാണിച്ചു .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“നിന്നോട് ഞാൻ എപ്പോൾ വരാനാണെടി പറഞ്ഞത് ??? എന്നിട്ട് നീ എപ്പോഴാണെടി വന്നത് ???? ”

“നീ ഇങ്ങനെ ചൂടാവല്ലേ ഏട്ടാ ……. ഒരു മുക്കാ മിനിറ്റ് അല്ലെ ഞാൻ വൈകി പോയോള്ളൂ ……. ”

കഴുത്ത് തടവി കൊണ്ട് വിശ്വനി പറഞ്ഞത് കേട്ട് വിശ്വ അവളെ നോക്കി .

എന്തോ ????

എങ്ങനെ ????

ഒരു മുക്കാ മിനിറ്റോ ????

“അതെ മുക്കാ മിനിറ്റ് തന്നെയാ ,,,, പതിനൊന്നു മണിയെന്ന് പറഞ്ഞിട്ട് , പതിനൊന്നെ മുക്കാല് ……. ”

വിശ്വ പറഞ്ഞത് കേട്ട് വിച്ചു അവനെ നോക്കി ഒന്നിളിച്ചു കാണിച്ചു .

“പിന്നെ അച്ഛനും അമ്മയ്കുമൊക്കെ സുഖാണോ ഏട്ടാ ???? ”

“അഹ് ,,,, സുഖമാണ് ……. ”

എങ്ങും തൊടാത്ത രീതിയിലുള്ള വിശ്വയുടെ മറുപടി കേട്ട് വിച്ചു ചെറുതായിയൊന്നു ചിരിച്ചു .

“എന്നെ പറ്റി അന്വേഷിക്കാറുണ്ടോ ??? ”

വിച്ചുവിന്റെ ചോദ്യം കേട്ടതും വിശ്വ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി .

ആ ചോദ്യത്തിന് മാത്രം ഒരുത്തരം തന്റെ കൈയിലില്ല .

“അമ്മയ്ക്ക് ഇപ്പോഴും എന്നോട് ദേഷ്യമായിരിക്കുo ലെ ??? ”

“നിനക്കറിയാലോ അമ്മയുടെ സ്വഭാവം ……. അതെ സ്വഭാവം തന്നെയാണല്ലോ നിനക്കും …….. ഇല്ലെങ്കിൽ നീ അവന്റ ഒപ്പം പോകുമായിരുന്നോ ??? ”

വിശ്വയുടെ ചോദ്യം കേട്ടതും വിച്ചു ചിരിച്ചു .

“പോയിയെന്ന് വച്ചിപ്പോൾ എന്താ ??? മര്യാദക്ക് പറഞ്ഞതല്ലേ കെട്ടിച്ചു തരാൻ …… എന്നിട്ട് കെട്ടിച്ചു തരില്ലാന്ന് പറഞ്ഞപ്പോഴല്ലേ ഞാൻ ഇറങ്ങി പോയത് ??? അല്ല ആരാ ഈ പറയുന്നത് ??? നീ പൊക്കോടിയെന്നും പറഞ്ഞു എനിക്ക് വാതിൽ തുറന്നു തന്നത് ഏട്ടനല്ലേ ????? ”

വിശ്വയുടെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി കൊണ്ട് വിച്ചു ചോദിച്ചത് കേട്ട് വിശ്വ ചിരിച്ചു കൊണ്ട് തലയാട്ടി .

“അത് പിന്നെ നീ അവിടെ കിടന്നു നരകിക്കുന്നത് കാണാൻ വയ്യാത്തോണ്ട് അല്ലെ ??? ”

അവളുടെ മുഖത്തേക്ക് നോക്കാതെ വേറെ എങ്ങോട്ടോ നോക്കി കൊണ്ട് വിശ്വ പറഞ്ഞു .

“ആണോ ??? അപ്പോൾ ഞാൻ ഡേവിസിന്റെ ഒപ്പം പോയതിൽ ഏട്ടന് വിഷമം ഒന്നുല്ല …… ”

വിശ്വയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് അടക്കാൻ വയ്യാതെ ആകാംഷയോടെ വിച്ചു ചോദിച്ചതും വിശ്വ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു .

എന്ത് പറയാനാണ് ???

ഡേവിസിനെയാണ് തന്റെ പെങ്ങൾ ഇത്ര നാളായി സ്നേഹിക്കുന്നതെന്നറിഞ്ഞപ്പോൾ ആദ്യമൊക്കെ ദേഷ്യം വന്നിരുന്നു , ഏതൊരു ആങ്ങളയ്ക്കും തോന്നുന്ന ഒരു വികാരം .

ഇത്രയും നാളായി കൂടെ ഉണ്ടായിട്ടും , അവനെങ്ങനെ ഇങ്ങനെ ചെയ്യാൻ തോന്നിയെന്നൊക്കെ വിചാരിച്ചു .

അതിന്റെ ഒരു ദേഷ്യത്തിലാണ് അവനെ പോയി തല്ലിയത് ….

എന്നാൽ വീട്ടിൽ വിച്ചു അനുഭവിക്കുന്നത് കണ്ടപ്പോഴാണ് അവളെ അവന്റെ ഒപ്പം തന്നെ പറഞ്ഞു വിടാൻ തോന്നിയത് .

അമ്മയ്ക്ക് എപ്പോഴും തന്നെയായിരുന്നു ഇഷ്ടം .

മൂത്ത കുട്ടിയായത് കൊണ്ടാണോ , അതോ ഞാൻ ഒരു ആൺകുട്ടിയായത് കൊണ്ടാണോ എന്തോ ….

വിച്ചുവിനെ അമ്മ പലപ്പോഴും ഗൗനിക്കാറില്ലായിരുന്നു .

വലുതായപ്പോഴും അതങ്ങനെ തന്നെ തുടർന്നു .

പലപ്പോഴും തോന്നിയിട്ടുണ്ട് തന്റെ അമ്മ തന്നെയാണോ അവളുടെയുമെന്ന് .

രണ്ട് മക്കളോടും രണ്ട് സ്വഭാവം …..

അവൾക്ക് പുറത്തു നിന്ന് ഒരു കല്യാണാലോചന വന്നപ്പോഴാണ് അവൾ ആദ്യമായി ഡേവിസിന്റെ കാര്യം വീട്ടിൽ പറഞ്ഞത് .

ഡേവിസ് ചെറിയാൻ …..

തന്റെയും മഹിയുടെയും ശബരിയുടെയും ഒക്കെ കൂട്ടായി നാല് വർഷം ഒപ്പമുണ്ടായിരുന്നവൻ .

കേട്ടതും ഞാനടക്കം എല്ലാവരും എതിർത്തു .

അവൾ പറഞ്ഞത് വച്ചാണോ എന്തോ ഡേവിസ് വന്നു , അവന്റെ മമ്മയെയും കൂട്ടി , വിച്ചുവിനെ തരുമോയെന്ന് ചോദിച്ചു .

അന്ന് അമ്മ ആദ്യമായി അവളെ മറ്റൊരാളുടെ മുന്നിൽ വച്ചു തല്ലി .

അന്ന് ഞാൻ അമ്മയെ എതിർത്തു പറഞ്ഞു .

അമ്മ അവളോട് മാത്രമെന്താ ഇങ്ങനെ ????

അവരിറങ്ങി പോയിട്ടും അമ്മയ്ക്ക് ദേഷ്യം മാറിയിരുന്നില്ല .

അവളെ തലങ്ങും വിലങ്ങുമാണ് തല്ലിയത് .

തടുക്കാൻ ചെന്ന എനിക്കും കിട്ടി , ചുട്ടു പഴുത്ത ചട്ടുകം കൊണ്ട് .

അന്ന് ആദ്യമായി എനിക്ക് അമ്മയോട് ദേഷ്യം തോന്നി .

അവളെ എങ്ങനെ എങ്കിലും അവന്റെ ഒപ്പം പറഞ്ഞു വിട്ടാൽ മതിയെന്ന് മാത്രമായി .

എന്തായാലും ഇവിടെ അവൾ അനുഭവിക്കുന്നത് ഒന്നും തന്നെ അവന്റെ ഒപ്പം പോയാൽ അവൾ അനുഭവിക്കില്ല , ആ ഒരു ഉറപ്പിൻ മേലാണ് അവളെ രാത്രിക്ക് രാമാനo അവന്റെ വീടിന് മുന്നിൽ കൊണ്ട് പോയി ഇറക്കി വിട്ടത് .

ഇപ്പോഴും അവിടെ ആർക്കും അറിയില്ല ഞാനാണ് അവളെ കൊണ്ട് പോയി വിട്ടതെന്ന് .

എന്തായാലും അവളുടെ തീരുമാനം തെറ്റിയില്ല .

തെറ്റി കഴിഞ്ഞാൽ കാണാം , അവന്റെ മുട്ട് കാൽ ഞാൻ തല്ലി ഒടിക്കുന്നത് .

“അല്ല ,,,, എങ്ങനെ കുഞ്ഞു വാവക്ക് സുഖാണോ ??? ”

കാര്യം മാറ്റാനെന്ന രീതിയിൽ വിശ്വ അവളുടെ ചെറുതായി വീർത്തുന്തിയ വയറിലേക്ക് നോക്കി കൊണ്ട് ചോദിച്ചു .

“മ്മ്മ് …….. സുഖാണല്ലോ ??? അവന്റെ അപ്പനും അമ്മമ്മയും ആന്റിയും ഒക്കെ അവനെ നല്ലപ്പോലെ നോക്കുന്നുണ്ട് …….. ”

വിശ്വയുടെ ഉദ്ദേശം മനസ്സിലായ രീതിയിൽ വിച്ചു പറഞ്ഞു .

“മ്മ്മ് ഉവ്വ് ……. നന്നായി നോക്കുന്നുണ്ടെന്ന് പറഞ്ഞിട്ടാണോ അവൻ നിന്നെ ഒറ്റയ്ക്ക് പറഞ്ഞു വിട്ടത് ???? ”

“ആര് പറഞ്ഞു ??? ഞാൻ ഒറ്റയ്ക്കു ഒന്നും അല്ല വന്നത് ,,, എന്നെ ദേ ഇച്ചായനാ കൊണ്ട് വിട്ടത് , ഇപ്പൊ ദാ പുറത്തു നിക്കുന്നുണ്ട് ……. ”

പുച്ഛത്തിലുള്ള വിശ്വയുടെ ചോദ്യം കേട്ടതും അതിലും കൂടുതൽ പുച്ഛം നിറച്ചു കൊണ്ട് വിച്ചു പറഞ്ഞു .

“കണ്ടോ ,,, അവനിപ്പോഴും എന്നെ പേടിയാ , അതാ എന്റെ മുന്നിലേക്ക് വരാത്തത് ….. ”

ഷർട്ടിന്റെ കോളർ പൊക്കി കൊണ്ട് വിശ്വ പറഞ്ഞതും വിച്ചു ചിരിച്ചു .

“എങ്കിൽ പിന്നെ ഇത്രേം വല്യ ധൈര്യശാലിയായ എന്റെ ഏട്ടന് അങ്ങോട്ട്‌ വന്നൂടെ ??? അതെന്ത്യെ വരാത്തെ ??? മുട്ട് ഇടിക്കോ ???? ”

വിച്ചു ചോദിച്ചത് കേട്ട് വിശ്വാ അവളെ നോക്കി .

കൊള്ളാം …..

കെട്ടി കഴിഞ്ഞപ്പോൾ അവൾക്ക് കെട്ടിയോനെ മതി .

സ്വന്തം ഏട്ടനെ വേണ്ട …..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അനസ്വല ഡൽഹിയിലാ പഠിച്ചതെന്ന് കേട്ടു ??? ”

ധീരജിന്റെ ചോദ്യം കേട്ടതും അനു അതെയെന്ന് തലയാട്ടി .

“കോളേജ് ലൈഫ് എങ്ങനെയായിരുന്നു ?? അടിപൊളിയായിരുന്നോ ???? ”

ധീരജ് ചോദിച്ചത് കേട്ട് അനുവിന് പൊട്ടി ചിരിക്കാനാണ് തോന്നിയത് .

പിന്നെ ഭയങ്കര പൊളിയായിരുന്നു .

ഇരുപത് സസ്പെൻഷൻ …..

എണ്ണിയാൽ തീരാത്ത വോണിംങുകൾ …….

ഭാഗ്യത്തിന് പോലീസ് കേസ് മാത്രമില്ലായിരുന്നു .

“എന്താ താൻ ഒറ്റയ്ക്കിരുന്നു ചിരിക്കൂന്നേ ???? ”

“ഏയ് , കോളേജിലെ നല്ല നല്ല നിമിഷങ്ങൾ ഓർത്ത് ചിരിച്ചതാ …….. ”

അനു പറഞ്ഞത് കേട്ട് ധീരജ് ചിരിച്ചു .

“അല്ലേലും ആ കാലമൊക്കെ ആരാ ഓർക്കാത്തത് ???? ”

ദീർഘമായൊരു ശ്വാസമെടുത്തു കൊണ്ട് ധീരജ് പറഞ്ഞത് കേട്ട് അത്രയും നേരം അവരുടെ മുന്നിൽ കൂടി പോകുന്ന കാമുകി കാമുകന്മാരെയും കുടുംബവുമായി വന്നവരെയൊക്കെയും വാ നോക്കിയിരുന്ന അനു ഞെട്ടി .

മഹാദേവാ ……

ഓർമകൾ അയവിറക്കാൻ പോകുവാണോ എന്തോ ????

“അല്ല , താൻ എന്ത് ചെയ്യുവാ ???? ഐ മീൻ ജോബ് ആണോ ??? ”

പെട്ടെന്നുള്ള അനുവിന്റെ ചോദ്യം കേട്ടതും ധീരജ് തല ചെരിച്ചു അവളെ നോക്കി .

അപ്പോൾ ഇത്ര നേരം എന്നെ പറ്റി ഒന്നും അറിയാതെയാണോ ഞാൻ പറയുന്നത് ഒക്കെ കേട്ടോണ്ട് ഇരുന്നതെന്ന രീതിയിലുള്ള ധീരജിന്റെ നോട്ടം കണ്ടതും അനുവിന് ചിരി വന്നു .

“അപ്പോൾ തനിക്ക് എന്നെ പറ്റി ഒന്നും അറിയില്ലേ ??? ”

ധീരജിന്റെ കണ്ണും മിഴിച്ചുള്ള ചോദ്യം കേട്ട് ഇല്ലയെന്ന രീതിയിൽ അനു തലയനക്കി .

“എന്നെ പറ്റി ഒന്നും അറിയാതെയാണോ വന്നത് ???? പേര് പോലും ……. ”

എന്നെ പറ്റി എന്തെങ്കിലുമൊന്ന് അറിയാമെന്ന് ഇവൾ പറയണേയെന്ന എന്ന ഭാവത്തിൽ ഇരിക്കുന്ന ധീരജിനെ കണ്ട് അനു ഇല്ലയെന്ന് തലയാട്ടി .

“എനിക്കീ വക പരുപാടി ഒന്നും ഇഷ്ടമല്ല ……. പിന്നെ അച്ഛനെ വിഷമിപ്പിക്കണ്ടല്ലോയെന്നോർത്താണ് ഞാൻ വന്നത് തന്നെ …….. അതിന്റെ ഇടയിൽ തന്നെ പറ്റി ഒന്നും ഞാൻ അച്ഛനോട് ചോദിച്ചില്ല ……… ഇവിടെ വന്നപ്പോഴാണ് തന്റെ പേര് പോലും ഞാൻ അറിയുന്നത് ….. … ”

ഞാൻ കള്ളങ്ങൾ ഒന്നും തന്നെ പറയാറില്ല സോദരാ ….

ഞാൻ ഭയങ്കര സത്യസന്ധതയുള്ള കൂട്ടത്തിലാണ് .

അനു പറയുന്നത് കേട്ട് ധീരജ് ചെറുതായിയൊന്ന് ചിരിച്ചു .

ഭാഗ്യം !!!!!

തന്നെ പറ്റി ഒന്നും തന്നെ അറിയില്ല …

ഇത്രയും നേരം എന്ത് പറയണമെന്നറിയാതെ പുല്ലിനെയും പൂവിനെയും നോക്കി ഇരിക്കുകയായിരുന്നു .

ഇനിയിപ്പോ എന്തെങ്കിലും ഒക്കെ പറഞ്ഞു ഇരിക്കാലോ ……

“മ്മ്മ് ……. കൊള്ളാം …….. എന്നെ പറ്റി ഒന്നും തന്നെ അറിയില്ലന്ന് പറഞ്ഞ സ്ഥിതിക്ക് ഞാൻ ആദ്യം എന്നെ തന്നെ പരിചയപ്പെടുത്താം ……. ”

അത്രയും നേരം വേറെ എങ്ങോട്ടേക്കൊക്കെയോ നോക്കിയിരുന്ന ധീരജ് വേഗം തന്നെ അവളുടെ നേരെ തിരിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു .

“മ്മ്മ് പറ ……. ”

ധീരജിന്റെ മുഖത്തെ തെളിച്ചo കണ്ടതും അനുവിന് മനസ്സിലായി , ഇത്രയും നേരം ഒന്നും മിണ്ടാൻ കിട്ടാത്തത് കൊണ്ടാണ് ഭവാൻ മാനത്തേക്കും നോക്കിയിരുന്നതെന്ന് .

“ആദ്യം പറഞ്ഞപ്പോലെ തന്നെ എന്റെ പേര് , ധീരജ് മനോഹർ ……. ഞാൻ ഇപ്പൊ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ലെക്ച്ചറായി ജോലി ചെയ്യുന്നു ……. ”

“ആഹാ ,,,,, ചുള്ളൻ സാറിന്റെ പുറകെ കുറെ പിള്ളേർ ഉണ്ടാവുല്ലോ ????? ”

ധീരജിനെ നോക്കി കണ്ണിറുക്കി കൊണ്ട് അനു ചോദിച്ചതും അവൻ ചിരിച്ചു .

“അത്ര ഒന്നും ഇല്ല ……. എന്നാലും ,,,, അഹ് കുറച്ചു പേരൊക്കെ ……… പക്ഷേ , എനിക്കതിൽ ഒന്നും താല്പര്യമില്ല ……. എന്റെ സ്റ്റുഡന്റസ് , എനിക്ക് മക്കളെ പോലെയാണ് …….. അവരെ വേറെ ഒരു കണ്ണിൽ കൂടി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല ……… ”

പാവം പിള്ളേര് !!!!!

“പിന്നെ , എന്റെ വീട് ഇവിടെ തൃശ്ശൂരാണ് …… എറണാകുളത്തേക്ക് ട്രാൻസ്ഫർ കിട്ടി വന്നത് കൊണ്ട് ഞാൻ ഇവിടെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു …….. സ്വന്തം വീട്ടിൽ അച്ഛനും അമ്മയും ചേട്ടനും ഏട്ടത്തിയും അവരുടെ ഒരു പൊട്ടാസ് പോലത്തെ ചോട്ടാ സാധനവും ഉണ്ട് ……. ”

“ആഹാ ……. കൊള്ളാലോ ,,,, നല്ല ഫാമിലി …… പിന്നെ …….. ”

ധീരജിന്റെ സംസാരം കേട്ട് ഇഷ്ടപ്പെട്ടിട്ടൊ എന്തോ , അനു അവന്റെ നേരെ ആകാംഷയോടെ നോക്കി ഇരിക്കാൻ തുടങ്ങി .

അനുവിന്റെ മുഖത്തെ ആകാംഷ കണ്ടതും ധീരജിന്റെ ആദ്യത്തെ ചളിപ്പൊക്കെ മാറി തുടങ്ങി .

“അച്ഛന് നേരത്തെ ടൗണിൽ രണ്ട് മൂന്ന് ബേക്കറി ഒക്കെ ഉണ്ടായിരുന്നു ……. ഏട്ടൻ വലുതായപ്പോൾ പിന്നെ അച്ഛൻ അതെല്ലാം ഏട്ടന് കൊടുത്തു , വീട്ടിലെ കൃഷിയും മറ്റും നോക്കി നടക്കുന്നു ……. എനിക്ക് ഈ ബിസിനസ് ഒന്നും ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ ആ പരിസരത്തേക്ക് അങ്ങനെ പോകാറില്ല ……… പിന്നെ അമ്മ ഗ്രഹ ഭരണമാണ് , ഏട്ടത്തിയാണെങ്കിൽ ഇപ്പൊ പൊട്ടാസ് വന്നതിൽ പിന്നെ കമ്പനിയിൽ പോകാറില്ല ….. പകരം വീട്ടിൽ തന്നെയാണ് ……. ഏട്ടനെയും അമ്മയെയും സഹായിച്ചു അവിടെ ഇരിക്കുന്നു …… ”

“എങ്കിൽ ഞാൻ ഇനി എന്നെ പറ്റി പറയാം …….. ”

ധീരജ് പറഞ്ഞു കഴിഞ്ഞുവെന്ന് തോന്നിയതും അനു തൊണ്ട നേരെയാക്കി കൊണ്ട് പറഞ്ഞു .

“എനിക്ക് തന്നെ പറ്റി അറിയാം …….. ”

ധീരജ് പറഞ്ഞത് കേട്ട് അനു തിരിഞ്ഞവനെ നോക്കി .

പറഞ്ഞത് മനസ്സിലായില്ലയെന്ന രീതിയിലുള്ള അനുവിന്റെ നോട്ടം കണ്ടതും ധീരജ് അവളെ നോക്കി കണ്ണിറുക്കി .

“അനുവിന് ഐസ് ക്രീം വേണോ ????? ”

അനുവിന്റെ ചോദ്യം കേട്ടിട്ടും അത് കാര്യമാക്കാതെ , തങ്ങളുടെ മുന്നിൽ കൂടി ഒരു ചോക്കോ ബാറും പിടിച്ചു കൊണ്ട് പോകുന്ന ഒരു കുട്ടിയെ കണ്ട് ധീരജ് അനുവിനോട്‌ ചോദിച്ചു .

“ഏയ് വേണ്ട …. ”

“അതെന്നാഡോ …… ഞാൻ ഉത്തരം പറയാത്തത് കൊണ്ടാണോ ???? ”

ധീരജിന്റെ ചോദ്യം കേട്ടതും അനു ചിരിച്ചു .

“ഏയ് അതല്ല …….. ഞാൻ പുറത്ത് നിന്നും ഒന്നും തന്നെ അങ്ങനെ കഴിക്കാറില്ല …… ”

“ഓ അങ്ങനെ ……. എങ്കിൽ ശരി വേണ്ട ………. ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പുറത്തു ആരോ കാളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് കരൺ വന്നു വാതിൽ തുറന്നത് ..

കൈയിൽ അഞ്ചാറു കവറും പിടിച്ചു കൊണ്ട് ചത്തെ ചതഞ്ഞെ എന്ന ഭാവത്തിൽ നിൽക്കുന്ന അനുവിനെ കണ്ട് കരൺ അകത്തേക്ക് നോക്കി .

ആരാണ് വന്നതെന്നറിയാനായി പുറത്തേക്ക് വന്ന ഷാനയും സരൂവും അനുവിന്റെ കൈയിലെ കവറുകളുടെ എണ്ണം കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയപ്പോലെ നില്ക്കുന്നത് കണ്ടപ്പോഴാണ് കരണിന് സമാധാനമായത് .

അപ്പോൾ ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വന്നതിന്റെ കുഴപ്പം അല്ല …

താങ്ക് ഗോഡ് ,,,,

ഞാൻ വിചാരിച്ചു ഞാൻ ഇപ്പോഴും കിടന്നു ഉറങ്ങുകയാണെന്ന് .

“എന്താണ് കൈയിൽ ???? ”

അകത്തേക്ക് കയറിയ അനുവിന്റെ കൈയിൽ നിന്നും കവറുകൾ വാങ്ങി കൊണ്ട് കരൺ ചോദിച്ചു .

“മൂന്ന് ബിരിയാണി ഉണ്ട് , പിന്നെ സരൂന് മസാല ദോശയും ……. പിന്നെ നിനക്ക് ഇഷ്ടപ്പെട്ട ചോക്ലേറ്റ് ഐസ് ക്രീമും ഉണ്ട് പിന്നെ സരൂവിന് വാനിലയും ഉണ്ട് ഷാനയ്ക്ക് സ്ട്രോ ബെറിയും ഉണ്ട് …….. എന്താന്ന് വച്ചാൽ എടുത്തു തിന്നോ …….. ”

സോഫയിലേക്ക് മലർന്നു കിടന്നു കൊണ്ട് അനു പറഞ്ഞതും സരൂവും ഷാനയും കരണും പകച്ചു പണ്ടാരമടങ്ങി പോയി .

നമ്മളെ പറ്റിക്കാൻ വേണ്ടി പറയുന്നത് അല്ലല്ലോ ???

കവറിൽ ഐസ് ക്രീം ഒക്കെ തന്നെയല്ലേ എന്ന ഭാവത്തിലുള്ള സരൂവിന്റെ നോട്ടം കണ്ടതും കരൺ കവർ തുറന്നു നോക്കി .

കവറിലുള്ള സാധനങ്ങൾ കണ്ടതും കരൺ ഞെട്ടി അനുവിനെ നോക്കി .

അത് മാത്രം മതിയായിരുന്നു അനു പറഞ്ഞ സാധനങ്ങൾ മുഴുവനും അതിൽ ഉണ്ടെന്ന് ഷാനയ്ക്ക് മനസ്സിലാവാൻ .

എന്തോ കാര്യമായി നടന്നിട്ടുണ്ട് .

ഇല്ലെങ്കിൽ ഇപ്പൊ ഇങ്ങനെ ഒന്ന് നടക്കില്ല …..

ഇനി ആ ചെക്കൻ വാങ്ങി കൊടുത്തതാണോ ????

“അല്ല അനു ഇത് നീ തന്നെ വാങ്ങിതാണോ ??? ”

മടിച്ചു മടിച്ചു കൊണ്ട് ഷാന ചോദിച്ചതും അനു സോഫയിൽ നിന്നും ചാടി എഴുന്നേറ്റു .

“അല്ലടി ,,, പോണ വഴിക്ക് അന്റെ ഉപ്പൂപ്പ ഹക്കിമ് വാങ്ങി തന്നതാ ……. ആവിശ്യമില്ലങ്കിൽ അവിടെ വച്ചിട്ട് പോടീ !!!!! ”

അഹ് ,,,,

അപ്പോൾ അവള് തന്നെ വാങ്ങിയതാ ….

ഉറപ്പിച്ചോ ?????

ഷാന തലയാട്ടി കൊണ്ട് കരണിനെ നോക്കി .

കിട്ടിയതൊക്കെ കേട്ട് മതിയായോ അതോ ഇനിയും ഉണ്ടോ എന്ന രീതിയിലുള്ള കരണിന്റെ നോട്ടം കണ്ടതും ഷാന അവരെ ഒക്കെ നോക്കി ഒന്നിളിച്ചു കാട്ടി .

ഇതുവരെ അങ്ങനെ നടക്കാത്ത കാര്യങ്ങൾ നടന്നു കാണുമ്പോൾ ആർക്കായാലും ഒരു ആകാംഷ ഉണ്ടാവുലോ ???

അത്രേ ഉള്ളു …..

എന്ന ഭാവത്തിൽ നിൽക്കുന്ന ഷാനയെ കണ്ട് സരൂവിന് ചിരി വന്നു .

“നീ അവളോട് ചൂടാവുന്നത് എന്തിനാ ??? നീ ഇങ്ങനെ ഒന്നും വാങ്ങി വരാത്തോണ്ട് അല്ലെ അവൾ അങ്ങനെ ചോദിച്ചത് ???? ”

കൈയിലുള്ള കവറുകൾ മേശ പുറത്തു വച്ചു കൊണ്ട് കരൺ ചോദിച്ചതും അനു ചിരിച്ചു .

“അതെ ,,,, അയാളെ കാണാൻ പോയപ്പോൾ അയാൾ ഒരു ചോദ്യം ……. ഐസ് ക്രീം വേണോയെന്ന് ……. നിങ്ങൾക്കറിയാലോ ഞാൻ അങ്ങനെ ഇങ്ങനെ ഒന്നും ആരുടെയും കൈയിൽ നിന്നും ഒന്നും വാങ്ങാറില്ലന്ന് …… ”

“ഓ അപ്പോൾ അവന്റെ മുന്നിൽ നീ ഫ്രീ ഐസ് ക്രീം വേണ്ടന്ന് പറഞ്ഞിട്ട് ,,, കൊതി കാരണം വരുന്ന വഴി ഇതൊക്കെ വാങ്ങി കൊണ്ട് വന്നു ലെ ??? ”

ഷാനയുടെ ചോദ്യം കേട്ടതും അനു അവളെ നോക്കി ഒന്നിളിച്ചു കാട്ടി .

“അതായത് പെണ്ണ് കാണൽ ഫ്ലോപ്പ് …… ”

സരൂവിന്റെ ചോദ്യത്തിന് മറുപടി പറയാതെ അനു വേഗം ഫോൺ എടുത്തു .

“നീ ആരെയാ വിളിക്കുന്നത് ???? ”

“ഈ ഒരു പണി എടുത്തെന്റെ പെടലിക്ക് വച്ച ഒരു മഹാൻ ഉണ്ടല്ലോ ???? ശങ്കർ ……. എന്റെ അച്ഛൻ ……. ”

അനു പറഞ്ഞത് കേട്ട് ഷാന സരൂവിനെ നോക്കി .

സംഭവം എന്തോ സീരിയസ് ആണ് ….

“എന്താ കാര്യം ???? ”

സരൂ അനുവിനെ നോക്കി കൊണ്ട് ചോദിച്ചു .

“മിക്കവാറും ഞാൻ ആ മാവ് വെട്ടിക്കും …… ”

അനു പറഞ്ഞത് കേട്ട് ഷാന ഒന്നും മനസ്സിലാവാത്ത രീതിയിൽ സരൂവിനെ നോക്കി .

ഇനി ഇവൾക്ക് ചെക്കനെ ഇഷ്ടമായില്ലേ ആവോ ???

“എന്നാടി ,,, ചെക്കനെ ഇഷ്ടം ആവാത്തോണ്ടാണോ ???? ”

“അയിന് ചെക്കനെ ഇഷ്ടമായില്ലയെന്ന് ആര് പറഞ്ഞു ???? ”

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14