അഖിലൻ : ഭാഗം 15
നോവൽ
എഴുത്തുകാരി: ഭദ്ര ആലില
സാർ കാർ നിർത്തുമെന്നായിരുന്നു എന്റെ പ്രതീക്ഷ പക്ഷേ എന്നെ മറികടന്നു കാർ മുന്നോട്ടു പോവുകയാണ് ചെയ്തത്. ദുഷ്ടൻ.. വയ്യാത്ത കാലും വച്ചു നടക്കുന്നത് കണ്ടിട്ടും ഒന്ന് നിർത്താൻ തോന്നിയില്ലല്ലോ… ഈശ്വരാ ആ ടയർ പഞ്ചർ ആവണേ..
കാർ പെട്ടന്ന് നിൽക്കുന്നതു കണ്ടപ്പോൾ ഞാൻ കരുതി ഈശ്വരൻ എന്റെ പ്രാർത്ഥന കേട്ടെന്ന്. പക്ഷേ കാർ പിന്നോട്ട് വരുകയാണ് ചെയ്തതു.
വാ… കയറു.
ഭാഗ്യം.. നല്ല ബുദ്ധി തോന്നിയല്ലോ. ഞാൻ കാറിൽ കയറാൻ നേരത്ത് ആണ് പ്രവീൺനെ കാണുന്നത്. ഇതിനായിരുന്നു അല്ലേ എന്നോട് താമസിച്ചു ഇറങ്ങിയാൽ മതി എന്ന് പറഞ്ഞത്. ഞാൻ സന്തോഷത്തോടെ നല്ലൊരു ചിരി പാസ്സാക്കി. ഞാൻ കയറാൻ നേരം എന്നെ നോക്കി കണ്ണു കൊണ്ടു എന്തൊക്കെയോ ഗോഷ്ടി കാണിക്കുന്നുണ്ടായിരുന്നു.
“എന്താലോചിച്ചു നിൽക്കുവാ… കയറുന്നുണ്ടോ? ”
ഞാൻ ഡോറിനു അടുത്തേക്ക് നീങ്ങിയതും പ്രവീൺ അരുതെന്ന് കണ്ണടച്ച് കാണിച്ചു.
എനിക്കാണേൽ കാല് വേദനിക്കുന്നതു കൊണ്ട് കയറണമെന്നും ഉണ്ട്.പക്ഷേ പ്രവീൺ പിന്നേയും വേണ്ടെന്നു തന്നെയാണ് പറയുന്നതു. മനസില്ലാ മനസോടെ ഞാൻ പിന്നിലേക്ക് മാറി.
“വേണ്ട.. ഞാൻ പൊക്കോളാം. ”
സാർ ഒന്ന് കൂടി വിളിച്ചാൽ ചിലപ്പോൾ ഞാൻ കയറി പോകും അതുകൊണ്ട് തിരിഞ്ഞു നോക്കാതെ ഞാൻ മുന്നോട്ടു നടന്നു. എന്നെ കടന്നു ഒരു മുരൾച്ചയോടെ കാർ മുന്നോട്ടു പാഞ്ഞു. ദേഷ്യം വരുമ്പോൾ സാർ അങ്ങനെയാണ്.. കാർ മിന്നൽ പോലെ കണ്മുന്നിൽ നിന്ന് മറഞ്ഞു പോകും.
ഒരുവിധം വലിഞ്ഞു നടന്നു ഞാൻ എത്തിയപോഴേക്കും ക്ലാസ് തുടങ്ങിയിരുന്നു.
സാർ.. ഞാൻ അകത്തേക്കു കയറിക്കോട്ടേ..
വൈകി വന്നത് അല്ലേ… അവിടെ മാറി നിൽക്ക്.
ഞാൻ ക്ലാസിൽ ഒരറ്റതെക്ക് മാറി നിന്നു. ദുഷ്ടൻ… കുറച്ചു നേരം നിന്നപ്പോഴേക്കും എന്റെ കാൽ വേദന കൂടി. എന്നെ വിയർക്കാനും വിറക്കാനും തുടങ്ങി. പെട്ടന്ന് എന്നെ ആരോ താങ്ങി പിടിച്ചത് പോലെ തോന്നി നോക്കിയപ്പോൾ ആണ് ഞാൻ വീണു പോയെന്ന് മനസിലായതു. സാറിന്റെ തോളോട് ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു എന്നെ. അതുവരെ ചെറിയൊരു ഭയം നിറഞ്ഞ ആ മുഖം ഞാൻ നോക്കുന്നതു കണ്ടതും കടന്നൽ കുത്തേറ്റതുപോലെ വീർത്തു വന്നു.
“നോക്കി നിക്കാതെ പിടിച്ചു ഇരുത്തഡോ.. ”
സാറിന്റെ അലർച്ച കേട്ടതും പെട്ടന്ന് ജ്യോതിയും രേഷ്മയും കൂടി വന്നു എന്നെ ബെഞ്ചിൽ കൊണ്ടിരുത്തി. ക്ലാസ് തീരും വരെ ആ മുഖത്തു ദേഷ്യം തന്നെ ആയിരുന്നു അതുകൊണ്ട് തന്നെ എല്ലാവർക്കും കണക്കിന് കിട്ടി. സെക്കന്റവർ ഇംഗ്ലീഷ് ആയിരുന്നു. വേദന കൊണ്ട് ഞാൻ പോകാതെ ക്ലാസിൽ തന്നെ ഇരുന്നു.
“അഹങ്കാരം കാണിചിട്ട് അല്ലേ… അല്ലെങ്കിൽ ഇപ്പോൾ ഈ വേദന സഹിക്കണമായിരുന്നോ. ”
തലയുയർത്തി നോക്കിയപ്പോൾ സാർ ആണ്. എന്റെ തൊട്ട് സൈഡിലെ ബെഞ്ചിൽ എന്റെ നേരെ തിരിഞ്ഞു ഇരിക്കുന്നു.
ഇതെപ്പോൾ വന്നു.. ഒരു ശബ്ദം പോലും കേട്ടില്ലല്ലോ..എനിക്ക് അത്ഭുതം തോന്നി.
ദാ… ഇത് കാലിൽ തേച്ചോ… ഉളുക്കിനും ചതവിനും ഒക്കെ നല്ലതാ.
വാങ്ങാതെ ഇരിക്കാൻ തോന്നിയില്ല.. വേദന അത്രക് ഉണ്ടായിരുന്നെ.. കൈ നീട്ടി വാങ്ങി. മുട്ടികുളങ്ങര എണ്ണ..എന്ത് കുന്തം ആയാലും വേണ്ടില്ല എങ്ങനെയും കുറച്ചു ആശ്വാസം കിട്ടിയാൽ മതി എന്നായിരുന്നു എനിക്ക്. ഞാൻ എണ്ണ അപ്പോൾ തന്നെ കാലിൽ തേച്ചു. എന്റെ മുന്നിൽ ജയിച്ച സന്തോഷത്തോടെയായിരുന്നു സാർ ഇറങ്ങി പോയത്.
ഈ വയ്യാത്ത കാലും വച്ചു ക്ലാസ്സിൽ വരേണ്ടിയിരുന്നില്ല..ഒക്കെ ആ പ്രവീൺ കാരണമാ… മാക്രി… കാണട്ടെ… എന്നിട്ട് വേണം തലമണ്ടക്ക് നോക്കി ഒരെണ്ണം കൊടുക്കാൻ.
എന്താ കാന്താരി പിറു പിറുക്കുന്നത്… എന്നെ ചീത്ത പറയുകയായിരിക്കും അല്ലേ.
പ്രവീൺ.!
ചിരിച്ചു കൊണ്ട് വന്നു നിൽക്കുന്നതു കണ്ടോ..
ദേ..മനുഷ്യ നിങ്ങള് കാരണ ഞാനിപ്പോ ഈ വേദന അനുഭവിക്കുന്നേ.. എന്റെ കാല് നോക്ക്.. നീര് വന്നു.
എവിടെ… ഏട്ടൻ നോക്കട്ടെ..
ഞാൻ എന്തെങ്കിലും പറയും മുൻപേ പ്രവീൺ എന്റെ കാല് പിടിച്ചു ബെഞ്ചിനു മുകളിലേക്ക് വച്ചു. പദം നീര് വച്ചു വീർത്തിരിപ്പുണ്ടായിരുന്നു.
ആഹാ… എന്തോ തേച്ചിട്ട് ഉണ്ടല്ലോ… എന്താത്.
എണ്ണ…സാർ തന്നത് ആണ്.
ഓഹോ… അപ്പോൾ സ്നേഹം ഒക്കെ ഉണ്ട്. ഹ്മ്മ്..ഞാൻ വന്നതേ നാളെത്തെ പ്രോഗ്രാം പറയാൻ ആണ്.
ഇല്ല.. ഇനി ഒരു പ്രോഗ്രാമും ഇല്ല.. കാല് ശെരിയാവാതെ ഞാനിനി വരില്ല. ഞാൻ തീർത്തു പറഞ്ഞു.
ഇങ്ങനെ വാശി പിടിക്കല്ലേ പെണ്ണെ… ഏട്ടൻ
വന്നു കൊണ്ടു പൊന്നോളാം നിന്നെ.അപ്പോൾ പോരില്ലേ
ഇല്ല… എന്ത് പറഞ്ഞാലും ഞാനില്ല.. ക്ക് വയ്യ വേദന സഹിക്കാൻ.
ഓഹ് .. ന്നാ വേണ്ട. ഇതൊക്കെ പറയാനും ഞാൻ പറഞ്ഞാൽ അനുസരിക്കാനും ഒക്കെ ഞാൻ തന്റെ ആരാ അല്ലേ.. ഏട്ടൻ ആണെന്ന് ഞാൻ മാത്രം പറഞ്ഞാൽ പോരല്ലോ.
പ്രവീൺന്റെ വേദന നിറഞ്ഞ വാക്കുകൾ എന്നെയും നൊമ്പരപെടുത്തി. എനിക്കൊരു ഏട്ടൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ഒരുപാട് ആശിച്ചിട്ടുണ്ട്. ആ പ്രാർത്ഥനകൾ എല്ലാം ഈശ്വരൻ ഇപ്പോഴായിരിക്കും കേട്ടത്.
ഞാൻ വരാം..
ശെരി. ശെരി എന്ന് സമ്മതിക്കുമ്പോഴും ഏട്ടന്റെ മുഖം മങ്ങി തന്നെ ഇരുന്നു.
ഞാൻ വരാന്ന് പറഞ്ഞില്ലേ.. പിന്നെ ന്താ ഈ ബൾബ് ഇങ്ങനെ ഫ്യൂസ് ആയി ഇരിക്കുന്നെ.
ഒന്നുല്ല.. ഞാൻ വൈകിട്ട് വിളിക്കാം.
ഡാ … ഏട്ടാ.. പിണങ്ങി പോവാണോ?
ക്ലാസിനു വെളിയിലേക്ക് ഇറങ്ങിയ പ്രവീൺ പെട്ടന്ന് തിരിഞ്ഞു നിന്നു.
എന്താടി വിളിച്ചത്.. എടാന്നോ.
ഏട്ടാന്ന് കൂടി ഉണ്ടായിരുന്നല്ലോ പിന്നാലെ.. അത് കേട്ടില്ലേ.?
കേട്ടു… ഒന്ന് കൂടി വിളിക്കോ അങ്ങനെ.
അയ്യടാ… എനിക്ക് മനസില്ല..എന്താ ചെയ്യാ..
കൊണ്ട് കേസ് കൊടുക്കും.. ന്തേ..
വേദന മറന്നു ഞാൻ പെട്ടന്ന് ഓടി ചെന്നു. എനിക്ക് നീയാഡാ പറ്റിയ ഏട്ടൻ.
ഹ്മ്മ്..അപ്പോൾ നമ്മൾ രണ്ടാളും ചേർന്നു അഖിയെ നമ്മുടെ വഴിക് കൊണ്ട് വരുന്നു. ഓക്കേ.
എനിക്ക് ഒരുപാട് സന്തോഷം തോന്നി. ശാരിയുടെ ക്ലാസിനു മുന്നിൽ പോയി ഞാൻ അവളെ ഏട്ടന് കാണിച്ചു കൊടുത്തു. അവൾ കൈ വീശി കാണിച്ചു. സാർ കണ്ടാൽ പ്രശ്നമാകും എന്നത് കൊണ്ട് ഏട്ടൻ അവളെ കാണാൻ നിക്കാതെ പെട്ടന്ന് പോയി. വൈകിട്ട് നടന്നു പോകുമ്പോൾ സാർ കാർ കൊണ്ട് നിർത്തി. ഇത്തവണ കയറാൻ പറയും മുൻപേ ഞാൻ ചാടി കയറി. ഡ്രൈവർ സീറ്റിൽ ഏട്ടൻ ആയിരുന്നു. ഒരു കള്ളചിരിയോടെ ഏട്ടൻ വണ്ടിയെടുത്തു.
ഈ വയ്യാത്ത കാലും വച്ചു എന്തിനാ മോളെ നടക്കുന്നത്.. ഞങ്ങൾ എന്തായാലും ആ വഴി അല്ലേ.. ഇനി എന്നും ഞങളുടെ ഒപ്പം പോന്നാൽ മതി കെട്ടോ.
ഏട്ടന്റെ പറച്ചിൽ കേട്ട് സാർ അത്ഭുതത്തോടെ നോക്കി. ഞാൻ ഓക്കെ പറയുകയും ചെയ്തു.
ശാരി സാറിനെ പേടിച്ചു മിണ്ടാപൂച്ചയായി ഇരിക്കുകയായിരുന്നു.
എന്താ നന്ദുന്റെ അച്ഛനു ജോലി.?
ഏട്ടൻ പെട്ടന്ന് ചോദിച്ചപ്പോൾ എന്ത് പറയണംന്ന് എനിക്ക് അറിയില്ലയിരുന്നു.
അച്ഛനു ടൗണിൽ ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്..
മറുപടി പറഞ്ഞത് ശാരി ആണ്.
ആണോ..? അത് കൊള്ളാലോ
ഏട്ടനോട് കള്ളം പറയാൻ എനിക്ക് തോന്നിയില്ല. ഞാൻ എല്ലാം തുറന്നു പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പോൾ ആകെ ഒരു നിശബ്ദത. ഹോസ്റ്റലിനു മുന്നിൽ കാർ നിർത്തിയപ്പോൾ ഏട്ടനൊരു ടാറ്റ കൊടുത്തു
ഞങ്ങൾ ഇറങ്ങി.
ഞാൻ ഒരു അനാഥ കൂടി ആണന്നു അറിയുമ്പോൾ സാറിന് ഒട്ടും ഇഷ്ടം തോന്നില്ല അല്ലേ ശാരിമോളെ..? സ്വന്തം ‘അമ്മയോ അച്ഛനോ ആരാണ്ന്ന് പോലും അറിയില്ലത ഒരുവളെ ആർക്ക ഇഷ്ടാവാ
ഒന്ന് പോടാ…നിനക്ക് ബന്ധുക്കളായ് ഞങ്ങൾ ഇല്ലേ. പിന്നെ ന്താ
അവിടെ പെട്ടന്ന് പടര്ന്ന മൂകത എന്നെ തളർത്തിയിരുന്നു. പിറ്റേന്ന് രാവിലെ സാറിന്റെ കാർ ഗേറ്റിനു മുന്നിൽ വന്നപ്പോൾ ആണ് ഞാൻ റെഡി ആകാൻ തുടങ്ങിയത്.
ഇന്ന് ആ ഡ്രാക്കുള എന്റെ ചോര കുടിച്ചത് തന്നെ.. പക്ഷേ താഴെ ചെന്നു കണ്ടപ്പോൾ സാർ ഒന്ന് പുഞ്ചിരിച്ചു.
ഇനി എനിക്ക് തോന്നിയത് ആണോ.. ഞാൻ ഒന്ന് കൂടി നോക്കി.
രാവിലെ കണ്ണടിച്ചു പോയോ.. കേറു.. സമയം ഇപ്പോ തന്നെ വൈകി.
എനിക്ക് അത്ഭുതം തോന്നി. ഇയാൾക്കു ഒരുരാത്രി കൊണ്ട് എന്താവോ പറ്റിയത്. ഇങ്ങനെ ഒരു മാറ്റം.. ഞാൻ ഏട്ടനെ നോക്കിയപ്പോൾ ഏട്ടന്റെ മുഖത്തും അത്ഭുതമായിരുന്നു.
ഇറങ്ങാൻ നേരം എനിക്ക് ഡോർ തുറന്നു തന്നത് സാർ ആണ്. അന്ന് മൊത്തം വല്ലാത്തൊരു ഉണർവ് തോന്നി. സാറിനൊപ്പമുള്ള പോക്കും വരവും ഞാൻ നന്നായി ആസ്വദിക്കാൻ തുടങ്ങിയിരുന്നു.ഏട്ടൻ അവരുടെ പഴയ കഥകൾ ഒക്കെ പറഞ്ഞു എപ്പോഴും സംസാരിച്ചു കൊണ്ടേ ഇരുന്നു.
നാളെ മുതൽ ഞാൻ നടന്നു വന്നോളാംട്ടോ ഏട്ടാ… കാല് ഒക്കെ ശെരിയായി.
അതെയോ… അപ്പോൾ നാളെ മുതൽ എന്റെ കുട്ടി ഇല്ലാ.. ന്നാ നാളെ മുതൽ ഞാനും ഈ ഡ്രൈവർ പണി നിർത്തി കെട്ടോ അഖി. കുറച്ചു റസ്റ്റ് എടുക്കണം.
കാലിനു സുഖമായാൽ കയറേണ്ടന്ന് ഞാൻ പറഞ്ഞിട്ടില്ല.
സാർ ആരോടെന്ന് ഇല്ലാതെ പറഞ്ഞു. ഇപ്പോൾ എങ്ങനെ ഉണ്ട് എന്ന ഭാവത്തിൽ ഏട്ടൻ എന്നെ നോക്കി. ഞാൻ ഒന്നും പറയാതെ ഡോർ തുറന്നു പുറത്തിറങ്ങി.
മോളെ… നാളെ സാറ്റർഡേ അല്ലേ… നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ.. ശാരിയെ കൂടി വിളിച്ചോ.
ഏട്ടൻ പറഞ്ഞത് അല്ലേ.. നമുക്ക് പോകാം ഏട്ടാ.
എനിക്കും ഉത്സാഹമായി. പിറ്റേന്ന് രാവിലെ ഞങ്ങൾ റെഡി ആയി ഇറങ്ങി. ഏട്ടൻ കാറുമായി നേരത്തെ തന്നെ വന്നിരുന്നു. കാറിൽ കയറാൻ നേരമാണ് ഞാൻ സാറിനെ കാണുന്നത്. ഒന്ന് ചിരിചേന്ന് വരുത്തി ഞാൻ കാറിൽ കയറി. വഴി നീളെ തമാശകൾ പറഞ്ഞു നല്ല ജോളിയായിട്ട് ആയിരുന്നു ആ യാത്ര.
എങ്ങോട്ടാ നമ്മൾ പോണേ..
ചുമ്മാ… ഒരു ഡ്രൈവ്..എന്റെ നന്ദുന് എവിടെയാ പോകണ്ടേ… പറഞ്ഞോ.
ന്നാ നമുക്ക് ഇല്ലിക്കൽ കല്ല് പോകാം.. ഞാൻ ഇതുവരെ പോയിട്ടില്ല.
പോകാലോ… ഏട്ടന് വഴി അറിയില്ലാതത് കൊണ്ട് സാർ ആണ് ഡ്രൈവ് ചെയ്തതു. പക്ഷേ ശ്രെദ്ധ മുഴുവൻ ഞങളുടെ അടുതു ആയിരുന്നു. സാറിന് എന്തെങ്കിലും പറയാൻ ഉള്ള അവസരം ഞാനും ഏട്ടനും കൊടുത്തില്ലന്നത് ആണ് സത്യം. അവിടെ എത്തുമ്പോഴേക്കും സാറിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു ഇരുന്നു.
അഖി നീ ഇറങ്ങുന്നില്ലേ..
ഇല്ല. ഈ പാറ കാണാൻ ആണോ ഇത്രയും ദൂരം വന്നത്. തന്നെ അങ്ങ് പോയാൽ മതി
സാർ പിണങ്ങിഎന്ന് എനിക്ക് മനസിലായി.
വാ മോളെ നമുക്ക് പോകാം..ഏട്ടൻ ഡോർ തുറന്നു തന്നു.
ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി. ഒരു പൊടി മഴയുടെ നനുത്ത സ്പർശം ഉണ്ടായിരുന്നു അവിടെ. മുവായിരതി അഞ്ഞൂറ് അടി ഉയരത്തിൽ ആണ് ഇല്ലിക്കൽ മല.കാറിൽ നിന്ന് ഇറങ്ങിയപ്പോഴേ തലക്ക് മീതെ ഉയർന്നു നിൽക്കുന്ന കല്ല് കണ്ടു. അതിനു മുകളിൽ കയറിയാൽ ഈ ലോകം മുഴുവൻ കാണാൻ സാധിക്കുമെന്നു തോന്നും.
ഓരോ പാറകെട്ടും കയറുമ്പോഴും എനിക്ക് ഉത്സാഹം കൂടിയതെ ഉള്ളു.
നന്ദുട്ടാ… പതുക്കെ കയറിയാൽ മതി.
ശാരി വിളിച്ചു പറയുന്നുണ്ടായിരുന്നു.
വേഗം കയറി വാ ശാരി മോളെ.. എനിക്ക് അങ്ങ് എത്താൻ തിടുക്കമായി. ഉത്സാഹത്തോടെ കയറുമ്പോഴാണ് കാലോന്ന് ഇടറിയത് പെട്ടന്ന് വേച്ചു പോയ് എന്നെ സാർ ചാടി പിടിചു.
പതുക്കെ പോയാൽ മതിഎന്ന് പറഞ്ഞില്ലേ നിന്നോട്.?
പിന്നീട് അങ്ങോട്ടുള്ള ഓരോ കയറ്റവും സാറിന്റെ കൈ പിടിച്ചു ആയിരുന്നു.
അപ്പോൾ വരുന്നില്ലെന്ന് പറഞ്ഞിട്ട്..?
വരണംന്ന് തോന്നി..
എന്തിനാ..?
നിനക്ക് വേണ്ടി അല്ല…എന്റെ പ്രവീൺനു വേണ്ടി. അവന്റെ കുഞ്ഞി പെങ്ങളാ നീ ഇപ്പോൾ.. അതുകൊണ്ട് നിന്നെ സംരക്ഷിക്കണ്ടത് എന്റെ കൂടി ഉത്തരവാദിതം ആണ്.
ആണോ… ന്നാ ഞാൻ എന്റെ ഏട്ടന്റെ കൈ പിടിച്ചോളാം. എന്നെ നോക്കാൻ എന്റെ ഏട്ടന് അറിയാം.
ഞാൻ സാറിന്റെ കൈ വിടുവിച്ചു ഏട്ടന്റെ അടുത്തേക്ക് നീങ്ങി നിന്നു.സാർ ദേഷ്യതോടെ തന്നെ മുന്നോട്ടു കയറി.
അവളും അവള്ടെ ഒരു ഏട്ടനും.
സാർ പതുക്കെ ആണ് പറഞ്ഞത് എങ്കിലും ഞാൻ അത് കേട്ടു.
കുശുമ്പ് തോന്നുന്നുണ്ട് അല്ലേ..
എന്റെ ചോദ്യം കേട്ടതും സാർ എന്താടി എന്ന് ചോദിച്ചു തിരിഞ്ഞു നിന്നു.
ഐ ലവ് യൂന്ന്..
ദേഷ്യം കൊണ്ട് ചുവന്ന മുഖതു പെട്ടന്ന് ഒരു പുഞ്ചിരി മിന്നിമാഞ്ഞു.
(തുടരും )