Sunday, December 22, 2024
Novel

ആകാശഗംഗ : ഭാഗം 20

നോവൽ
എഴുത്തുകാരി: ജാൻസി


കാത്തിരിപ്പിനോടുവിൽ ആകാശ് കണ്ണ് തുറന്നു എന്ന് സിസ്റ്റർ വന്ന് പറഞ്ഞപ്പോൾ മരുഭൂമിയിൽ മഴ പെയ്ത പോലെ ഉള്ള സന്തോഷമായിരുന്നു ഗംഗയുടെ ഉള്ളിൽ..

മാധവൻ ഗംഗയെ ആകാശിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു..
ആകാശിന്റെ അടുത്ത് എത്തും തോറും അവളുടെ കാഴ്ച മങ്ങി തുടങ്ങിരുന്നു…കണ്ണുകളിൽ നിറഞ്ഞു വന്ന തുള്ളികൾ അനുസരണ ഇല്ലാതെ ഒഴുകി..

അവൾ ആകാശിന്റെ ഇടതു കൈയിൽ പിടിച്ചു നെഞ്ചോടു ചേർത്തു പറഞ്ഞു..

“എന്നോട് ക്ഷമിക്ക് നന്ദേട്ടാ… ഞാൻ കാരണം ആണ് ഏട്ടന് ഇന്ന് ഈ അവസ്ഥ വന്നത്.. ” ഗംഗയുടെ കണ്ണീർ ആകാശിന്റെ കൈകളിൽ ഇറ്റ് ഇറ്റ് വീണുകൊണ്ടിരുന്നു.

ആകാശ് പതിയെ കണ്ണുകൾ ചിമ്മി തുറന്നു.. കണ്ണുകൾക്ക് കാഴ്ച അവ്യക്തമായിരുന്നങ്കിലും ആകാശ് ഗംഗയെ നോക്കി പുഞ്ചിരിച്ചു.. ആ ചിരി ഗംഗയുടെ ഹൃദയത്തിൽ സന്തോഷവും ഒപ്പം വേദനയും നൽകി..

ഗംഗയ്ക്കു വാക്കുകൾ കിട്ടാതെ പരതി.. അവൾ സ്നേഹത്തോടെ വിളിച്ചു..

“നന്ദേട്ടാ… ” ആ വിളിയിൽ സ്നേഹവും കരുതലും അവൾ കാരണം ആണ് എന്ന് ഉള്ള കുറ്റബോധവും ക്ഷമാപണവും എല്ലാം കലർന്നിരുന്നു.

അത് മനസിലാക്കിയ ആകാശ് ഗംഗയുടെ കൈയിലെ പിടി മുറുക്കി.. കണ്ണടച്ച് കാണിച്ചു..

അപ്പോഴേക്കും സിസ്റ്റർ വന്നു ടൈം കഴിഞ്ഞു എന്ന് പറഞ്ഞു ഗംഗയെ പുറത്തേക്കു പറഞ്ഞു വിട്ടു.. വാതിൽ അടയുന്നത് വരെ അവളുടെ കണ്ണുകൾ ആകാശിന്റെ നേരെ ആയിരുന്നു… ആകാശും ഗംഗ പോകുന്നതും നോക്കി കിടന്നു..

$$$$$$$$

ഒരാഴ്ചയ്ക്ക് ശേഷം ആകാശിനെ റൂമിലേക്ക് മാറ്റി.. ഗംഗ കൂട്ടായി കാവലായി ആകാശിനൊപ്പം ഉണ്ടായിരുന്നു…

ആകാശിനെ ചെക്ക് ചെയ്യാൻ ഡോക്ടർ വന്നു..

“മറ്റ് കുഴപ്പം ഒന്നും ഇല്ലാത്തത് കൊണ്ട് നാളെ നമ്മുക്ക് ഡിസ്ചാർജ് ചെയ്യാം.. പിന്നെ റസ്റ്റ്‌ എടുക്കണം.. കൈയും കാലും നേരെ ആകുന്നത് വരെ സ്‌ട്രെയിൻ കൊടുക്കാതെ നോക്കണം. മെഡിസിൻ കറക്റ്റ് ടൈമിൽ കഴിക്കണം.. ഓക്കേ ” ആകാശ് തലയാട്ടി..

ഡോക്ടർ ഗംഗയെ നോക്കി പറഞ്ഞു..

“ഗംഗയക്ക് ആണ് കംപ്ലീറ്റ് റെസ്പോൺസിബിലിറ്റി…” ഗംഗ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി..

ഡോക്ടർ പോയതിന്റെ പുറകെ മാധവും ഗൗരിയും പുറത്തേക്കു വന്നു..

“മോളെന്തെങ്കിലും കഴിക്ക് ഇനി.. ” ഗൗരി പറഞ്ഞു..

“സാരമില്ല അമ്മേ ഞാൻ പിന്നെ കഴിച്ചോളാം”

“മോനെ പോലീസ് രണ്ടുമൂന്നു തവണ വന്നായിരുന്നു നിന്നെ കാണാൻ.. അപ്പോഴെല്ലാം നീ മയക്കത്തിൽ ആയിരുന്നു” മാധവൻ പറഞ്ഞു

“ഓ കേസ് ഒന്നും വേണ്ട അച്ഛാ..എനിക്ക് പരാതി ഒന്നും ഇല്ല.. ” ആകാശ് പറഞ്ഞു

“എന്നാലും മോനെ.. ” മാധവൻ പറഞ്ഞു തീരും മുന്നേ പോലീസ് റൂമിലേക്ക് കടന്ന് വന്നു.

“ഗുഡ് മോർണിംഗ് mr. ആകാശ് ” SI വിഷ് ചെയ്തു

“ഗുഡ് മോർണിംഗ് സാർ ” ആകാശ് പറഞ്ഞു

“ഇപ്പോൾ എങ്ങനെ ഉണ്ട് ” si ചോദിച്ചു

“ചെറിയ പെയിൻ ഉണ്ട്.. നാളെ ഡിസ്ചാർജ് ആകും ” ആകാശ് പറഞ്ഞു.

“ഓക്കേ.. ആകാശ് വന്ന കാര്യം മനസ്സിൽ ആയി കാണുമല്ലോ.. എന്തായിരിന്നു അന്ന് സംഭവിച്ചത്? ”

“എനിക്ക് കറക്റ്റ് ഓർമയില്ല.. എനിക്ക് ഓപ്പോസിറ് വന്ന ഒരു ടിപ്പർ ഇടിച്ചതാണ്. ”

“തങ്ങൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ.. ”

“ഇല്ല ”

ഗംഗ ആകാശിനെ നോക്കി.. ആകാശ് ആ നോട്ടം കണ്ടില്ല എന്ന് നടിച്ചു

“ഓക്കേ.. ആകാശിനു ശത്രുക്കൾ ആരെങ്കിലും ” si ചോദിച്ചു

“എനിക്ക് അങ്ങനെ ആരോടും അങ്ങനെ ശത്രുത ഇല്ല.. എന്നോട് ഉള്ളതായും അറിവില്ല” ആകാശ് പറഞ്ഞു

“Are you sure? ” വിശ്വാസം വരാതെ si ചോദിച്ചു.

“യാ.. sure ” ആകാശ് പറഞ്ഞു.

“അപ്പോൾ ഈ ആക്സിഡന്റ് പ്ലാനിങ് അല്ല എന്നാണോ ആകാശ് പറയുന്നത് ” si ചോദിച്ചു

“അതേ.. എനിക്ക് കംപ്ലയിന്റ് ഒന്നും ഇല്ല… ” ആകാശ് പറഞ്ഞു

“Then.. ഓക്കേ ആകാശ്.. ഞങ്ങൾ പോകുന്നു. Take rest ” si പറഞ്ഞു കൊണ്ട് മാധവിനെ കണ്ണ് കാണിച്ചു.. അദ്ദേഹം കൂടെ പോയി..

“എന്താ മാധവൻ സാർ ഇത്.. സാർ പറയുന്നു ഇത് പ്ലാൻഡ് ആണ് എന്ന്.. മകൻ പറയുന്നു അല്ലെന്നു.. എന്താ സാർ ഇതൊക്കെ.. ഞങ്ങൾ പോലീസ്‌കാർ നിങ്ങളുടെ കളിപ്പാവകൾ അല്ല.. ” si പറഞ്ഞു

“സോറി സാർ.. അവൻ അങ്ങനെ പറയും എന്ന് വിചാരിച്ചില്ല.. നിങ്ങളെ ബുദ്ധിമുട്ടിച്ചതിൽ റിയലി സോറി.. ” മാധവൻ പറഞ്ഞു..

“ഹ്മ്മ്.. എന്തായാലും സാർ പറഞ്ഞ കാര്യങ്ങൾ വച്ചു നോക്കിയാൽ.. ഈ ആക്‌സിഡന്റ് പ്ലാൻ തന്നെയാണ്.. ആകാശിനു പരാതി ഇല്ലാത്ത സ്ഥിതിക്ക് എനിക്ക് നേരിട്ട് അന്വേഷണം നടത്താൻ പറ്റില്ല.. എങ്കിലും ഞാൻ എന്റേതായ രീതിയിൽ ഒന്ന് നോക്കട്ടെ ” si പറഞ്ഞു

“ഓക്കേ സാർ.. താങ്ക്യൂ സോ മച്ച് ” മാധവനും si യും പരസ്പരം കൈ കൊടുത്തു.

〰️〰️〰️〰️〰️〰️

“നന്ദേട്ടൻ എന്തിനാ പോലീസിനോട് അങ്ങനെ പറഞ്ഞേ ” ഗംഗ ചോദിച്ചു

“എങ്ങനെ പറഞ്ഞു എന്ന്? ”

“അത്.. പരാതി ഇല്ല എന്ന്.. വിഷ്‌ണു ആണ് ഇതിനു പിന്നിൽ എന്ന് എന്നെപോലെ നന്ദേട്ടനും അറിയാം.. പിന്നെ എന്താ ”

“ഇനി അതിന്റെ പുറകേ പോയി.. ഒടുവിൽ എല്ലാ കുറ്റവാളികളെ പോലെ അവനും കൂൾ ആയി വിലസി നടക്കും..എന്തിനാ വെറുതെ.. ” ആകാശിന്റെ മറുപടിയിൽ ഗംഗയ്ക്ക് എന്തോ പന്തികേട് തോന്നി..

“അതാണോ കാര്യം? ” ഗംഗ ചോദിച്ചു

“അതേ… അല്ലാതെ വേറെ എന്ത് കാര്യം.. എനിക്ക് കുറച്ചു വെള്ളം വേണം ” ആകാശ് പറഞ്ഞു

ഗംഗ വെള്ളം എടുക്കാൻ തിരിഞ്ഞതും ആകാശ് ഒരു നിഗുഢമായ ചിരി ചിരിച്ചു..

കമ്പനി സ്റ്റാഫ് എല്ലാവരും ആകാശിനെ കാണാൻ ഹോസ്പിറ്റലിൽ എത്തി .. എല്ലാവരെയും കണ്ടപ്പോൾ ഗംഗയ്ക്ക് വളരെ സന്തോഷം ആയി. എല്ലാവരും ആകാശിനോടും ഗംഗയോടും കുറച്ചു നേരം സംസാരിച്ചിരുന്നു.. പോകാൻ നേരം ഗംഗയും അവരോടൊപ്പം ചെന്നു.. ദീപ്തി ഗംഗ കേൾക്കുന്ന രീതിയിൽ പറഞ്ഞു

“ഡാ ആ നമ്പറുകളിൽ ഒരെണ്ണം കിട്ടി.. അത് ഏതോ ഗൗതം എന്ന് പറയുന്ന ആളുടെ നമ്പർ ആണ്.

“ഗൗതം !!” ഗംഗ എവിടോ കേട്ട് മറന്ന പേര്..

“ആഹാ.. പക്ഷേ വേറെ ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല.. ഇതു തന്നെ കിട്ടിയത് വളരെ പാടുപെട്ടിട്ടാണ് എന്നാ ഉണ്ണി പറഞ്ഞത്. ” ദീപ്തി പറഞ്ഞു

“താങ്ക്സ് ദീപ്തി. ” ഗംഗ പറഞ്ഞു.

ഗംഗയുടെ ചിന്ത മുഴുവൻ ഗൗതം എന്ന പേരിൽ കുരുങ്ങി കിടന്നു.. അവൾക്ക് എത്ര ആലോചിച്ചിട്ടും ആളെ കിട്ടിയില്ല.. വിഷ്ണുവും ഗൗതംവും ആയി എന്തെങ്കിലും ബദ്ധം ഉണ്ടോ…. എനിക്ക് വന്ന ഫോൺ കാൾ അത് ഒരു ഭീഷണിയുടെ മുന്നറിയിപ്പ് അല്ലായിരുന്നു… അപ്പോൾ ഈ ഗൗതം ശത്രുവോ മിത്രമോ.. ഗംഗയുടെ ഉള്ളിൽ നൂറുകൂട്ടം ചോദ്യങ്ങൾ കടന്ന് പോയി.

✨️✨️✨️✨️✨️✨️

ദിവസങ്ങൾ കടന്ന് പോയി.. ആകാശ് ഗംഗയെ കൂടുതൽ മനസിലാക്കുകയായിരുന്നു ഈ സമയങ്ങളിൽ..

നന്ദേട്ടാ എഴുന്നേറ്റേ ദേ ഈ മരുന്ന് കഴിക്ക്.. ” ഗംഗ പറഞ്ഞു

“പ്ലീസ് ഗംഗ.. എനിക്ക് മരുന്ന് വേണ്ട… എത്ര ദിവസം ആയി ഈ ടാബ്ലറ്റ് കഴിക്കുന്നു.. മതി. “കൊച്ചു കുട്ടികൾ വാശി പിടിക്കുന്ന പോലെ ആകാശ് പറഞ്ഞു

“അങ്ങനെ ഒന്നും പറഞ്ഞാൽ പറ്റില്ല.. ഡോക്ടർ പറഞ്ഞ അത്രയും നാൾ കഴിച്ചേ പറ്റു. ” ഗംഗ വായിലോട്ടു ഗുളിക വക്കാൻ തുടങ്ങി.. ആകാശ് കൊച്ചു കുട്ടികളെ പോലെ തല വെട്ടിച്ചു ചുണ്ടുകൾ മുറുക്കി അടച്ചു..
ആകാശിന്റെ പ്രവർത്തി കണ്ട് ഗംഗയ്ക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.. അവൾ ആകാശിനെ കളിയാക്കി.

“അയ്യേ.. ഇതു കൊച്ചു പിള്ളേരെക്കാൾ കഷ്ടം ആണല്ലോ.. ബോസ്സ് ആണ് പോലും ബോസ്സ് ” ഗംഗ വീണ്ടും ചിരിച്ചു.. ഗംഗയുടെ ചിരി ആകാശ് കണ്ണെടുക്കാതെ നോക്കി നിന്നു…

“ബ്യൂട്ടിഫുൾ ” ഗംഗയുടെ ചിരി കണ്ട് ആകാശിന്റെ വായിൽ നിന്ന് അറിയാതെ പറഞ്ഞു.. ഗംഗ പെട്ടന്ന് ചിരി ഫുൾ സ്റ്റോപ്പ്‌ ഇട്ടു.. അപ്പോഴാണ് ആകാശ് താൻ എന്താ പറഞ്ഞത് എന്ന് ഓർത്തത്.
ഗംഗയുടെ മുഖത്തു നോക്കാതെ തന്നെ ആകാശ് വേഗം ഗുളിക കഴിച്ചു.. വെള്ളം കുടിച്ചു.. കുടിക്കുന്നത്തിനിടയിൽ ആകാശ് ഗ്ലാസിലൂടെ ഏറു കണ്ണ് ഇട്ട് ഗംഗയെ നോക്കി..
പിന്നെ വെള്ളം മുഴുവൻ കുടിച്ചു ഗ്ലാസ് ഗംഗയെ ഏൽപ്പിച്ചു.. കണ്ണടച്ച് കിടന്നു.

ഗംഗ ചെറിയ പുഞ്ചിരിയാലേ റൂമിൽ നിന്നും ഇറങ്ങി ആകാശിനെ തിരിഞ്ഞു നോക്കി..അപ്പോഴും അവൻ കണ്ണടച്ച് കിടക്കുവായിരുന്നു..

ഗംഗ പോയെന്നു ഉറപ്പായതും ആകാശ് കണ്ണ് തുറന്നു..

“ശേ എനിക്ക് എന്താ പറ്റിയത്.. ഗംഗ… അവളുടെ ചിരിയും കളിയും എല്ലാം ഞാൻ ആസ്വദിച്ചു തുടങ്ങിയോ.. അത് അവളോട്‌ ഉള്ള ഇഷ്ട്ടം ആണോ അതോ….. ” ആകാശിന്റെ ഉള്ളിൽ ചോദ്യങ്ങൾ തലപൊക്കി..

▪️▪️▪️▪️▪️

ഗംഗയ്ക്ക് വീണ്ടും അതേ അൺനോൺ നമ്പറിൽ നിന്നും കാൾ വന്നു..

“ഹലോ..Mr.ഗൗതം… നിങ്ങൾ ആരാണ് എന്ന് ഞാൻ കണ്ടുപിടിച്ചു കഴിഞ്ഞു.. ” ഗംഗ ഫോൺ എടുത്ത ഉടനെ പറഞ്ഞു

മറുവശത്തു നിന്നും ചിരിയാണ് ഉയർന്നു വന്നത്..

“എനിക്ക് അറിയാം… താൻ എന്നെ കണ്ടുപിടിക്കും എന്ന്.. കണ്ടുപിടിച്ചു എന്ന് അറിഞ്ഞത് കൊണ്ടാണ് ഇപ്പോൾ ഈ കാൾ ചെയ്തതും ” വീണ്ടും ചിരി ഉയർന്നു

“നിങ്ങൾക്ക് എങ്ങനെ അറിയാം എന്നെ.. നന്ദേട്ടന് അപകടം പറ്റും എന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞു.. ” ഗംഗയുടെ നിർത്താതെ ഉള്ള ചോദ്യം കേട്ട് ഗൗതം പറഞ്ഞു

“എല്ലാത്തിനും ഉള്ള ഉത്തരം ഇന്ന് വൈകുന്നേരം തരാം.. ഈവെനിംഗ് 5 ‘o’ ക്ലോക്ക് പ്ലാസ ഹോട്ടൽ.. അവിടെ വച്ചു നമുക്ക് മീറ്റ് ചെയാം.. ഓക്കേ ” ഗൗതം ഫോൺ കട്ട്‌ ചെയ്തു.

“ഹലോ… ഹലോ ” ഗംഗ പറഞ്ഞു…

“ആരാണ് അയാൾ… ” ഗംഗ സ്വയം ചോദിച്ചു

വൈകുന്നേരം അവൾ ദീപ്തിയെ കാണാൻ പോകുന്നു എന്ന് കള്ളം പറഞ്ഞു ഹോട്ടലിലേക്ക് പോയി.. അവൾ ആകാശിനോട് ഗൗതമിന്റെ കാര്യം പിന്നീട് പറയാം എന്ന് വിചാരിച്ചു..

ഹോട്ടലിൽ എത്തി..അവൾ ഉള്ളിലേക്കു പ്രവേശിച്ചു.. അരണ്ട വെളിച്ചത്തിൽ അവൾ പതിയെ നടന്നു. ചുറ്റും നോക്കി… ആളുകൾ വളരെ കുറവാണ്.. അവൾക്ക് ഫോണിൽ മെസ്സേജ് വന്നു.

ടേൺ ലെഫ്റ്റ്..സെക്കന്റ്‌ വൺ സീറ്റ്‌.. ഐആം വെയിറ്റ് ഹിയർ.. ” മെസ്സേജ് പറഞ്ഞപോലെ അവൾ ചെന്നു..

അവിടെ ഒരാൾ കൂളിംഗ് ഗ്ലാസും വച്ചു ഫോണിൽ സംസാരിക്കുന്നത് കണ്ടു അങ്ങോട്ട്‌ നടന്നു ചെന്നു..

“ഗൗതം ” അവൾ സംശയത്തോടെ ചോദിച്ചു.

ഫോണിൽ സംസാരിച്ചുകൊണ്ട് ഇരിക്കുന്ന ഗൗതം തിരിഞ്ഞു നോക്കി.

“ഐ വിൽ കാൾ യൂ ലേറ്റർ”… ഫോൺ കട്ട്‌ ചെയ്തു ഗംഗയോട് പറഞ്ഞു

“ഹലോ ഗംഗ..ഐ ആം ഗൗതം.. പ്ലീസ് സിറ്റ്. ” ഗംഗ ഗൗതമിന് ഓപ്പോസിറ്റ ഉള്ള ചെയറിൽ ഇരുന്നു.

ഗംഗയുടെ ഉള്ളിൽ നൂറു കൂട്ടo ചോദ്യങ്ങൾ ഉയർന്നു വന്നു.. അത് മനസിലാക്കിയ ഗൗതം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഗംഗയുടെ മനസ്സിൽ ഇപ്പോൾ നൂറു കൂട്ടം ചോദ്യങ്ങൾ തല ഉയർത്തുന്നുണ്ട്.. ഞാൻ ആരാണ്.. ഏതാണ്.. എന്താണ് എന്റെ ഉദ്ദേശം.. ഇങ്ങനെ ധാരാളം ചോദ്യങ്ങൾ.. അല്ലെ ”

“അതേ.. എനിക്ക് നിങ്ങളെ ഇതിനു മുൻപ് കണ്ട യാതൊരു പരിചയവും ഇല്ല.. എന്നെ എങ്ങനെ നിങ്ങൾക്ക് അറിയാം.. ”

“ഹാ ഹാ ഹാ.. ന്യൂസിൽ നിറഞ്ഞു നിന്ന നിങ്ങളെ ആരാണ് അറിയാത്തെ.. കൊച്ചു കുട്ടികൾക്ക് വരെ അറിയാം ആകാശഗംഗയെ ” ഗൗതം ചിരിച്ചു..

“നിങ്ങൾ എപ്പോ നേരിൽ കാണണം എന്ന് പറഞ്ഞതു എന്തിനാണ്.. ” ഗംഗ ചോദിച്ചു

“എന്തായാലും ദൂരുദ്ദേശം ഒന്നും ഇല്ല.. ആകാശിനു ഇപ്പോൾ എങ്ങനെ ഉണ്ട്.. ”

“ഭേദം ആയി വരുന്നു.. ” ഗംഗ പറഞ്ഞു

“ഹ്മ്മ്.. ഞാൻ ആണ് ആകാശിനെ ഹോസ്പിറ്റലിൽ എത്തിച്ചത്.. ” ഗൗതം പറഞ്ഞു

ഗംഗ പെട്ടന്ന് ഹോസ്പിറ്റലിൽ ഡോക്ടറിനോട് ചോദിച്ച കാര്യം ഓർത്തു..

“ഡോക്ടർ ആരാണ് ഏട്ടനെ കൊണ്ട് വന്നത്? ഗംഗ ഡോക്ടർരോട് ചോദിച്ചു

“സോറി ഗംഗ.. ആളെ റിവീൽ ചെയ്യാൻ സാധിക്കില്ല..ആ വ്യക്തി പ്രതേകം പറഞ്ഞിട്ടുണ്ട്.. ആരെയും അറിയിക്കരുത് എന്ന്.. സോറി..എന്തായാലും ആകാശ് സേഫ് ആണല്ലോ… ഡോണ്ട് വറി ” ഡോക്ടർ പറഞ്ഞു

“ഹലോ.. താൻ ഏത് ലോകത്താണ് ” ഗൗതം ചോദിച്ചു

“അപ്പോൾ നിങ്ങൾ ആണ് അല്ലേ നന്ദേട്ടന്റെ ജീവൻ രക്ഷിച്ചത്…. താങ്ക്സ് ”

“ഞാൻ ആദ്യമേ നിങ്ങൾക്ക് സൂചന തന്നിരുന്നു.. ബട്ട്‌ നിങ്ങൾ അത് കാര്യം ആക്കില്ല..ഓക്കേ ലീവ് it… ഇപ്പോൾ ഗംഗയെകാണണം എന്ന് പറഞ്ഞത് ഒരാൾക്ക് തന്നെ നേരിൽ കാണണം എന്ന് ഒരേ വാശി.. അതുകൊണ്ടാണ് ഇന്ന് കാണാം എന്ന് പറഞ്ഞത് ” ഗൗതം പറഞ്ഞു

“ആർക്ക്? ” ഗംഗ ചോദിച്ചു

“വെയിറ്റ്.” അതും പറഞ്ഞു ഗൗതം ഫോണിൽ ആരെയോ വിളിച്ചു

“ഹലോ… where are you.. ഓക്കേ.. ബൈ.. ആളു ദേ ഇപ്പൊ എത്തും ” ഗൗതം തിരിഞ്ഞു ഡോറിന്റെ അടുത്തേക്ക് നോക്കി.. ഗംഗയും ഗൗതം നോക്കിയ സ്ഥലത്തേക്ക് നോക്കി..

ഒരാൾ അവരുടെ അടുത്തേക്ക് നടന്നു വരുന്നു.. ഗംഗ ആ വ്യക്തിയെ സൂക്ഷിച്ചു നോക്കി….ഗംഗയ്ക്ക് ആകാശിന്റെ ഡയറിയിലെ പെൺകുട്ടിയുടെ മുഖം ഓർമ്മ വന്നു..

“മഹിമ “….. ഗംഗ പറഞ്ഞു

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6

ആകാശഗംഗ : ഭാഗം 7

ആകാശഗംഗ : ഭാഗം 8

ആകാശഗംഗ : ഭാഗം 9

ആകാശഗംഗ : ഭാഗം 10

ആകാശഗംഗ : ഭാഗം 11

ആകാശഗംഗ : ഭാഗം 12

ആകാശഗംഗ : ഭാഗം 13

ആകാശഗംഗ : ഭാഗം 14

ആകാശഗംഗ : ഭാഗം 15

ആകാശഗംഗ : ഭാഗം 16

ആകാശഗംഗ : ഭാഗം 17

ആകാശഗംഗ : ഭാഗം 18

ആകാശഗംഗ : ഭാഗം 19