Friday, January 17, 2025
Novel

ആകാശഗംഗ : ഭാഗം 19

നോവൽ
എഴുത്തുകാരി: ജാൻസി


വിഷ്ണു… ഇവിടെ.. ” ഗംഗ ചിന്തിച്ചു..

“എന്താടി ഇങ്ങനെ നോക്കുന്നേ.. കാണാത്തതുപോലെ.. നീ എവിടെ പോയാലും ഞാൻ കാണും നിന്റെ പുറകേ.. എന്റെ കൈയിൽ നിന്ന് രക്ഷപെട്ടു എന്ന് നീ വിശ്വസിക്കണ്ട.. ” അത്രെയും പറഞ്ഞു വിഷ്ണു ഗംഗയുടെ കൈയിൽ പിടിച്ചു വലിച്ചതും ആകാശ് വിഷ്ണുവിന്റെ കൈയിൽ പിടുത്തം ഇട്ടു..
ഗംഗയുടെ കൈയിൽ നിന്നും വിഷ്ണുവിന്റെ കൈ മോചിപ്പിച്ചു.. ഗംഗയുടെ മുന്നിലേക്ക് വന്നു നിന്നതും ആകാശ് വിഷ്ണുവിന്റെ കരണം പുകച്ചു ഒന്ന് കൊടുത്തു..

“ഡാ ” വിഷ്ണു അലറി..

“എന്താടാ… ” ആകാശ് പുച്ഛത്തോടെ ചോദിച്ചു

“നീ എന്നെ തല്ലി അല്ലെ… ”

“പിന്നെ എന്റെ ഭാര്യയുടെ കയ്യിൽ കേറി പിടിച്ചാൽ ഞാൻ നോക്കി ഇരിക്കാനോ ” ആകാശ് ചോദിച്ചു

വിഷ്ണു ആകാശിന്റെ പുറകിൽ നിൽക്കുന്ന ഗംഗയെ എത്തി നോക്കി.. അവൾ ഒന്നുകൂടെ ഒതുങ്ങി ആകാശിന്റെ പുറകിൽ ചേർന്ന് നിന്നു..

“ഇല്ലടാ.. നിന്റെ ഭാര്യ എന്ന പട്ടം ഞാൻ ഉടനെ ഇല്ലാതാകും… ഇവൾ വിധവായായി ജീവിക്കുന്നത് ഞാൻ കണ്ട് രസിക്കും നോക്കിക്കോ ” വിഷ്ണു വെല്ലു വിളിച്ചു.

“നീ എന്താണ് എന്ന് വച്ചാൽ ചെയ്തു കാണിക്ക്.. ” ആകാശ് പറഞ്ഞു

“നീ കരുതി ഇരുന്നോ.. ” അതും പറഞ്ഞു വിഷ്ണു പോയി..

“നന്ദേട്ടാ എനിക്ക് പേടി ആകുന്നു.. അവൻ.. ” ഗംഗ പേടിയോടെ പറഞ്ഞു

“അവൻ എന്ത് ചെയ്യാൻ ചുമ്മാ പേടിപ്പിക്കാൻ പറയുന്നത് അല്ലേ.. വിട്ടു കള… തനിക്കു വേണ്ടതൊക്കെ എടുത്തോ ” ആകാശ് ചോദിച്ചു.. അവൾ തലയാട്ടി..

ബില്ല് പേ ചെയ്തു അവർ പുറത്തു ഇറങ്ങിയപ്പോഴും ഗംഗയുടെ ഉള്ളിൽ വിഷ്‌ണു പറഞ്ഞ കാര്യം അലതല്ലി കൊണ്ടിരുന്നു.. അന്ന് വന്ന ഫോൺ കാളിലും നന്ദേട്ടന് അപകടം പറ്റുമെന്ന് തന്നെ ആണ് പറഞ്ഞത്.. ആ വിളിച്ചത് അപ്പോൾ വിഷ്ണു തന്നെ… ഗംഗ ഉറപ്പിച്ചു..

“ഡോ…. താൻ ഇതു ഏതു ലോകത്താണ്… ഇതാണ് നമ്മൾ വന്ന കാർ ” ആകാശ് പറഞ്ഞു

അപ്പോഴാണ് ഗംഗ ശ്രദ്ധിക്കുന്നത് കാറും കഴിഞ്ഞു താൻ മുന്നോട്ടു നടന്നു പോയെന്ന്.. അവൾ ഒന്ന് ചിരിച്ചു കാണിച്ചിട്ട് കാറിൽ കയറി..

“താൻ ആ വിഷ്ണു പറഞ്ഞതിൽ പിടിച്ചോണ്ട് ഇരിക്കുവാനോ.. ” ആകാശ് ഡ്രവ് ചെയുന്നതിനിടയിൽ ചോദിച്ചു..

“അത്.. അവൻ.. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും..” ഗംഗ പറഞ്ഞു

“അവൻ എന്താ ചെയുന്നത് എന്ന് നോക്കട്ടെ.. ബാക്കി പിന്നെ നോക്കാം ” ആകാശ് പറഞ്ഞു

💞💞💞💞💞💞

ഗംഗ ജെഗിൽ വെള്ളവും ആയി റൂമിലേക്ക് വന്നപ്പോൾ ആകാശ് ബാല്കണിയിൽ എന്തോ ആലോചിച്ചു നിൽക്കുന്നു

“ഇതാണ് അവതരിപ്പിക്കാൻ പറ്റിയ അവസരം ” ഗംഗ മനസ്സിൽ പറഞ്ഞു

അവൾ ആകാശിന്റെ അടുത്തേക്ക് നടന്നു.. അടുത്തു ചെന്നു നിന്നു..

“താങ്ക്സ്.. എന്നെ വിഷ്ണുവിന്റെ കൈയിൽ നിന്ന് രക്ഷിച്ചതിനു ”

ആകാശ് മറുപടി പറയാതെ പുറത്തേക്കു നോക്കി നിന്നു. ഗംഗയും ആകാശ് ചെയ്യുന്നപോലെ പുറത്തേക്കു നോക്കി നിന്നിട്ട് മുഖത്തു നോക്കാതെ പറഞ്ഞു..

“എനിക്ക് അറിയാം നന്ദേട്ടാ.. നന്ദേട്ടന് മഹിമയോട് ഉള്ള സ്നേഹത്തിന്റെ ആഴം.. നന്ദേട്ടൻ എഴുതിയ വരികളുടെ എനിക്ക് മനസിലായി … “ആകാശ് ഞെട്ടലോടെ ഗംഗയെ നോക്കി..

“നോക്കണ്ട… ഞാൻ കണ്ടായിരുന്നു ഡയറി.. വായിച്ചു.. ”

“അത്.. ഗംഗ.. പിന്നെ.. ” ആകാശ് വാക്കുകൾക്ക് കിടന്നു പരതി.

“വേണ്ട.. ഇനി എന്നെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടണ്ട. ” ഗംഗ പറഞ്ഞു

“സോറി ഗംഗ… ഞാൻ തന്നോട്… എങ്ങനെ പറയണം എന്ന് അറിയില്ല.. അതാ ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞത്… തനിക്കു വിഷമം ആയെങ്കിൽ സോറി.. ” ആകാശ് പറഞ്ഞു

“വിഷമം ആയില്ല എന്ന് പറഞ്ഞാൽ അത് കളവ് ആകും.. ഞാനും നന്ദേട്ടനിൽ നിന്ന് അങ്ങനെ പ്രതീക്ഷിച്ചു തന്നെ ആണ് വന്നത്.. എന്നാലും പെട്ടന്ന് കേട്ടപ്പോൾ…. ” ഗംഗയുടെ വാക്കുകൾ മുറിഞ്ഞു… ശബ്ദം ഇടറി..

“സോറി.. അപ്പോഴത്തെ.. എന്റെ മാനസികാവസ്ഥയിൽ… അങ്ങനെ ഒക്കെ..”

” ഗംഗ.. ” ശാന്തമായിരുന്നു ആകാശിന്റെ ശബ്ദം.. ഗംഗ ആകാശിന്റെ മുഖത്തേക്ക് നോക്കി..

“എനിക്ക് കുറച്ചു ടൈം വേണം.. എന്റെ മൈൻഡ് തന്നെ ഭാര്യ ആയിട്ട് അക്‌സെപ്റ് ചെയ്യാൻ.. ” ആകാശ് പറഞ്ഞു

“എനിക്ക് മനസിലാക്കാൻ പറ്റും നന്ദേട്ടന്റെ അവസ്ഥ.. സാരമില്ല.. ഞാൻ കാത്തിരിക്കാം.. എന്നെ പൂർണ മനസോടെ ഭാര്യ ആയിട്ട് അംഗീകരിക്കുന്നത് വരെ.. അത് വരെ നമുക്ക് നല്ല ഫ്രണ്ട്‌സ് ആയിക്കൂടെ..” ഗംഗയുടെ സംസാരം കേട്ട് ആകാശ് ഗംഗയെ അതിശയത്തോടെ നോക്കി..

“എന്താ നന്ദേട്ടാ ഇങ്ങനെ നോക്കുന്നേ.. പറ്റില്ലെങ്കിൽ വേണ്ട.. സാരമില്ല.. ” ഗംഗയുടെ പ്രതീക്ഷ കൈ വിട്ടു പോയി എന്ന് വിചാരിച്ചു അവൾ തിരിച്ചു നടക്കാൻ തുടങ്ങിയതും ആകാശ് പുറകിൽ നിന്നും വിളിച്ചു.

“ഗംഗ… എനിക്ക് സമ്മതം ” ആകാശിന്റെ വാക്കുകൾ ഗംഗയുടെ കാലുകളെ നിശ്ചലമാക്കി..അവൾ പുഞ്ചിരിച്ചു കൊണ്ട് ആകാശിനു നേരെ കൈ നീട്ടി..

“ഫ്രണ്ട്‌സ് ”

ആകാശും ഗംഗയ്ക്ക് കൈ കൊടുത്തു.. പുഞ്ചിരിച്ചു..

✨️✨️✨️✨️✨️

സന്തോഷത്തിന്റെ പുതിയ പുലരി അവരെ വരവേൽക്കാൻ ഉദിച്ചുയർന്നു…

ഗംഗയ്ക്ക് പുതിയ ഒരു ഊർജം കൈ വന്നപോലെ തോന്നി.. അവൾ കുളിച്ചു വന്നപ്പോൾ ആകാശ് ഉറങ്ങുകയായിരുന്നു..
കുസൃതി തോന്നി അവൾ കാൽ വെള്ളയിൽ ഇക്കിളി ഇട്ടു.. ആകാശ് ഒന്ന് മൂളിട്ട് തിരിഞ്ഞു കിടന്നു.. ഗംഗ വാപൊത്തി ചിരിച്ചു കൊണ്ട് നനഞ്ഞ മുടിഴകൾ ആകാശിന്റെ മുഖത്തേക്ക് കുടഞ്ഞു.. ആകാശ് കണ്ണ് തുറന്നതും ഗംഗ ഓടി കതകിനു അടുത്ത് എത്തീട്ടു തിരിഞ്ഞു നോക്കി പറഞ്ഞു

“ഗുഡ് മോർണിംഗ് ജിമ്മൻ ” ഗംഗ ചിരിച്ചു കൊണ്ട് പുറത്തേക്കു ഓടി.. ഗംഗയുടെ ജിമ്മൻ എന്ന വിളി ആകാശിന്റെ മുഖത്തു ചെറു ചിരി സമ്മാനിച്ചു..

@@@@@@

അടുക്കളയിൽ ചെന്നപ്പോൾ ഗൗരി ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കാൻ ഉള്ള പരിപാടി ആയിരുന്നു.. ഗംഗയുടെ മുഖത്തു പതിവില്ലാത്ത സന്തോഷം കണ്ടപ്പോൾ ഗൗരി ചോദിച്ചു..

“എന്താ മോളെ ഇന്ന് വലിയ സന്തോഷത്തിൽ ആണല്ലോ ”

“അങ്ങനെ ഒന്നും ഇല്ല അമ്മ.. ”

“നന്ദു എഴുന്നേറ്റോ ” ഗൗരി ചോദിച്ചു

“ആഹാ… ” ഗൗരി കൊടുത്ത കോഫിയും ആയി ഗംഗ റൂമിലേക്ക് പോയി.. ഗംഗയുടെ മുഖത്തേ സന്തോഷം ഗൗരിയിലും പ്രതീക്ഷ നൽകി..

**********
റൂമിലേക്ക് തലയിട്ട് ഗംഗ എത്തി നോക്കി.. ആകാശ് ഇല്ലാന്ന് ഉറപ്പാക്കി അകത്തേക്ക് കടന്നതും ബാത്‌ടവൽ മാത്രം ഉടുത്തു ഡോർ തുറന്നു ഇറങ്ങി വരുന്ന ആകാശിനെ ആണ്..
ഗംഗ ഒരു നിമിഷംഐസ് പോലെ ഉറഞ്ഞു പോയി.. കാലുകളുടെ ചലനശേഷി നഷ്ട്ടപെട്ടപോലെ നിന്നിടത്തു തന്നെ നിന്ന് പോയി.. ആകാശും ആകെ ഞെട്ടി നിൽക്കുവായിരുന്നു.. പെട്ടന്ന് ആകാശ് ചോദിച്ചു

“എന്താടോ.. ”
ഗംഗ പെട്ടന്ന് പരിസരബോധം വീണ്ടെടുത്തു കോഫി ടേബിളിൽ വച്ചു പുറത്തേക്കു പോയി..

“ജിമ്മൻ എന്ന് വിളിച്ചത് വെറുതെ ആയില്ല.. ” ഗംഗ പറഞ്ഞു.

💞💞💞💞💞💞

പിന്നീട് മുന്നോട്ടു ഉള്ള നാളുകൾ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.. ആകാശ് ഗംഗയും ആയി വളരെ വേഗം അടുത്തു.. എന്നാൽ ഭാര്യ എന്ന സ്ഥാനത്തേക്ക് ഗംഗയെ കാണാൻ ആകാശിന്റെ മനസ് അനുവദിച്ചില്ല.. ഗംഗ മാധവനും ഗൗരിയും ആയി നല്ല സൗഹൃദത്തിൽ ആയി.. അവളുടെ അമ്മയുo അച്ഛനും എല്ലാത്തതിന്റെ വിഷമം ഗൗരിയും മാധവനും ഇല്ലാതെയാക്കി.. ഗംഗ ഓഫീസിൽ പോകുന്നിലയെങ്കിലും ഓഫീസ് വർക്കിൽ ആകാശിനെ സഹായിക്കാൻ കൂടെ ഉണ്ടായിരുന്നു.. എന്നാൽ ഈ സന്തോഷത്തിനു ആയുസ് കുറവായിരുന്നു എന്ന് ഗംഗയുടെ ഫോണിൽ വന്ന കാൾ അറിയിച്ചു..

“ആകാശിന്റെ വണ്ടി അക്‌സെൻഡന്റ് ആയി.. ഹോസ്പിറ്റലിൽ ആണ് ” ഇടിത്തീ പോലെ വന്ന വാർത്ത സന്തോഷം നിറഞ്ഞ വീട്ടിൽ നിലവിളിയിലേക്ക് മാറാൻ അധിക സമയം വേണ്ടി വന്നില്ല..

എല്ലാവരും ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. ഐ സി യൂ യിൽ മരണത്തോട് മല്ലടിക്കുന്ന ആകാശിനെ ആണ് ഗംഗ കണ്ണാടിയിലൂടെ കാണുന്നത്.. ആ കാഴ്ച അവളുടെ ശരീരബലം കുറക്കുന്ന പോലെ തോന്നി..

പെട്ടെന്ന് ഉള്ളിൽ നിന്ന് രണ്ട് സിസ്റ്റർമാർ പുറത്തേക്കു ധൃതിയിൽ പോകുന്ന കണ്ട് അവരോട് എന്താ.. എന്ന ചോദ്യത്തിനു മറുപടി നൽകാതെ പോയി..
കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തേക്കു വന്നു.. ഗംഗയും മാധവനും ഡോക്ടറിന്റെ അടുത്തേക്ക് പോയി..

“മോന് എങ്ങനെ ഉണ്ട് ഡോക്ടർ ” മാധവൻ ആധിയോടെ ചോദിച്ചു

“മാധവ്… ആകാശിന്റെ പൾസ് വളരെ വീക്ക്‌ ആണ്.. ഇതുവരെ ഒന്നും പറയാറായിട്ടില്ല.. ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്… be postive.. pray to god.. dont worry… everything will be alright.. ” അത്രെയും പറഞ്ഞു ഡോക്ടർ വീണ്ടും ഉള്ളിലേക്ക് പോയി.

ഗൗരിയുടെ കരച്ചിലിന്റെ ശബ്ദം ഉയർന്നു..

“മാധവേട്ടാ നമ്മുടെ മോൻ.. ” ഗംഗയും മാധവും ഗൗരിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..

“ഇല്ല ഗൗരി.. അവനു ഒന്നും സംഭവിക്കില്ല.. ഈശ്വരൻ അവന്റെ കൂടെ ഉണ്ട്.. നീ കരയാതെ.. ഇത് ഹോസ്പിറ്റൽ ആണ്. “, മാധവൻ പറഞ്ഞു.

ഗംഗയുടെ ഫോണിൽ കാൾ വന്നു.. അവൾ കാൾ എടുത്തപ്പോൾ മറുവശത്തു നിന്ന് ഒരു അട്ടഹാസം അവളുടെ ചെവിയിൽ മുഴങ്ങി കേട്ടു.. ആ ശബ്ദത്തെ തിരിച്ചറിയാൻ അവൾക്ക് അധികസമയം വേണ്ടി വന്നില്ല..

“എങ്ങനെ ഉണ്ട് ലക്ഷ്മി എന്റെ സമ്മാനം… പാവം ആകാശ്… അവൻ കുറച്ചു സമയം കൂടെ കഴിഞ്ഞാൽ അങ്ങ് പരലോകത്തു എത്തും.. അതോടെ നിനക്ക് വിധവ എന്ന പട്ടം ഈ ലോകം ചാർത്തി തരും.. ഞാൻ പറഞ്ഞാൽ പറഞ്ഞ പോലെ ചെയുന്നവനാണ്.. ” പിന്നെയും വിഷ്ണു പൊട്ടിച്ചിരിച്ചു..

വിഷ്‌ണു പറഞ്ഞത് കേട്ട് ഗംഗയുടെ ഉള്ളിലൂടെ തീകുണ്ഡം പോകുന്ന പോലെ തോന്നി..ഫോൺ അവളുടെ കൈയിൽ നിന്ന് ഊർന്ന് താഴേക്ക് വീണു.. തറയിൽ മുട്ട് കുത്തി ഇരുന്നു മുഖം പൊത്തി കരഞ്ഞു..

“കണ്ണാ… എനിക്ക് സന്തോഷം നീ വിധിച്ചിട്ടില്ലേ.. ഞാൻ കാരണം ഒരു കുടുംബത്തിന്റെ സന്തോഷവും സമാധാനവും കളഞ്ഞല്ലോ… കണ്ണാ… എന്റെ ജീവൻ എടുത്തിട്ട് നന്ദേട്ടന്റെ ജീവൻ തിരിച്ചു കൊടുക്കണേ…. നന്ദേട്ടന്റെ ജീവന് അപകടം ഒന്നും സംഭവിക്കല്ലേ കൃഷ്ണാ ” ഗംഗ അവിടെ ഇരുന്നു പൊട്ടി കരഞ്ഞു…

〰️〰️〰️〰️〰️〰️〰️〰️〰️

മണിക്കൂറുകളുടെ കാത്തിരുപ്പിന് ഒടുവിൽ ഡോക്ടർ പുറത്തേക്കു വന്നു.. എല്ലാവരും വേവലാതിയോടെ ഡോക്ടന്റെ വാക്കുകൾ കേൾക്കാൻ കാത്തിരുന്നു..

“ഡോക്ടർ ” മാധവൻ വിളിച്ചു

ഡോക്ടർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“ഡോണ്ട് വറി.. he is alright… പിന്നെ തലയ്ക്കു ചെറിയ മുറിവ് ഉണ്ട്.. വലതു കൈയുടെ എല്ലിന് ചെറിയ ഫ്രക്ചർ ഉണ്ട്.. അതുകൊണ്ട് ആൾക്ക് ഫുൾ റസ്റ്റ്‌ വേണം.. ഇപ്പോൾ മയക്കത്തിൽ ആണ്.. കുറച്ചു കഴിഞ്ഞു നിങ്ങൾക്ക് ആകാശിനെ കാണാം.. ok… relax.. ” മാധവന്റെ തോളിൽ തട്ടി പറഞ്ഞു കൊണ്ട് ഡോക്ടർ പോയി.
എല്ലാവരുടെയും മുഖത്തു ആശ്വാസത്തിന്റെ അലകൾ അടിച്ചു..

എന്നാൽ ഇതെല്ലാം കേട്ട് ഗംഗയെ വീക്ഷിക്കുന്ന കണ്ണുകൾ ആരും കാണാതെ പോയി..

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6

ആകാശഗംഗ : ഭാഗം 7

ആകാശഗംഗ : ഭാഗം 8

ആകാശഗംഗ : ഭാഗം 9

ആകാശഗംഗ : ഭാഗം 10

ആകാശഗംഗ : ഭാഗം 11

ആകാശഗംഗ : ഭാഗം 12

ആകാശഗംഗ : ഭാഗം 13

ആകാശഗംഗ : ഭാഗം 14

ആകാശഗംഗ : ഭാഗം 15

ആകാശഗംഗ : ഭാഗം 16

ആകാശഗംഗ : ഭാഗം 17

ആകാശഗംഗ : ഭാഗം 18