Wednesday, January 22, 2025
Novel

ആകാശഗംഗ : ഭാഗം 12

നോവൽ
എഴുത്തുകാരി: ജാൻസി


“സാർ എവിടേക്ക പോകണം എന്ന് പറഞ്ഞേ ”

“എവിടെ പോകാൻ.. ഞാൻ അതിനു സ്ഥലം പറഞ്ഞില്ലല്ലോ.. ”

“പിന്നെ.. അവിടെ വച്ച്.. ”

“ഓ അതോ.. ഞാൻ വന്നപ്പോൾ താൻ അവിടെ നിന്ന് വിമ്മിഷ്ടപ്പെടുന്നത് കണ്ടപ്പോൾ മനസിലായി തനിക്കു താല്പര്യം ഇല്ലാതെയാണ് നിൽക്കുന്നത് എന്ന്.. അതുകൊണ്ട് ഞാൻ വെറുതെ പറഞ്ഞു എന്നേ ഉള്ളു.. ” ആകാശ് ഗംഗയെ നോക്കാതെ പറഞ്ഞു..

“താങ്ക്സ് ” ഗംഗ പറഞ്ഞു.. അവൾ ചെറു പുഞ്ചിരിയോട് കൂടി പുറത്തു നോക്കി ഇരുന്നു..

ഇടക്ക് ഇടക്ക് ആകാശ് ഗംഗയെ നോക്കുന്നുണ്ടായിരുന്നു.. എന്നാൽ മൗനം അവർക്കിടയിൽ വിലങ്ങു തടിയായി നിന്നു.
ഒടുവിൽ ആകാശ് തന്നെ സംസാരിക്കാൻ തുടങ്ങി..

“എങ്ങനെ ഉണ്ടായിരുന്നു തന്റെ ഇന്റർവ്യൂ എക്സ്പീരിയൻസ് ”

“നല്ല ടെൻഷൻ ഉണ്ടായിരുന്നു..നല്ല അനുഭവം”

“അപ്പോൾ എനിക്ക് നെക്സ്റ്റ് ഇന്റർവ്യൂവിനും തന്നെ സെലക്ട്‌ ചെയ്യാം ”
അതിനു മറുപടി ഗംഗ പുഞ്ചിരിച്ചു..

ആകാശിനെ നോക്കി അവൾ ചിന്തിച്ചു

‘ഇതെന്തു സാധനം…ചിലപ്പോൾ ഭയങ്കര സ്നേഹം ചിലസമയത്തു തനി രാക്ഷസൻ.. ഇതിന്റെ ക്യരക്റ്റർ അങ്ങിട്ട് പിടികിട്ടുന്നില്ലല്ലോ..കണ്ണാ.. ‘

കാർ ബ്രേക്ക്‌ ചെയ്തപ്പോഴാണ് ഗംഗ ചുറ്റും നോക്കുന്നത്.. അവർ താമസിക്കുന്ന ഫ്ലാറ്റിന്റെ മുന്നിൽ ആണ് കാർ വന്നു നിന്നത്..

“എന്തേ ഇറങ്ങുന്നില്ലേ ” ആകാശ് ചോദിച്ചു..
സീറ്റ്‌ ബെൽറ്റ്‌ മാറ്റി ഡോർ തുറന്നു ഇറങ്ങാൻ തുടങ്ങിയപ്പോൾ അവൾ തിരിഞ്ഞു ആകാശിനെ നോക്കി.. ഒരിക്കൽ കൂടി പറഞ്ഞു.

“താങ്ക്സ് ”

എന്നാൽ ആകാശ് അത് ശ്രദ്ധിക്കാതെ സ്റ്റിയറിങ്ങിൽ പിടിച്ചു കൊണ്ടിരുന്നു..
ഗംഗ ഇറങ്ങിയതും ആകാശ് കാർ റൈസ് ചെയ്തു പാഞ്ഞു പോയി…

“ഹേ ഇതെന്താ ഇങ്ങനെ.. ഇയാളുടെ മുന്നിൽ ഓന്ത് പോലും തോറ്റു പോകും.., ” ഗംഗ റൂം ലക്ഷ്യമാക്കി നടന്നു..

✨️✨️✨️✨️✨️✨️

ഇതേ സമയം മറ്റൊരിടത്തു

“ഡാ വിഷ്ണു ഒന്ന് പയ്യെ കുടിക്കടാ.. കരളു കാഞ്ഞു പോകും ”

“ഇല്ലടാ..അങ്ങനെ ഒന്നും കാഞ്ഞു പോകുന്ന കരളല്ല ഈ വിഷ്ണുവിന്റെ.. നിനക്ക് അറിയാമോ.. അവളെ… ആ ഗംഗയെ എനിക്ക് അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നടാ…. പക്ഷേ ഇന്ന് അവൾ വേറെ ഒരുത്തന്റെ കൂടെ കാറിൽ പോകുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല.. ”

“നീ ഇത് എന്തൊക്കെയ പറയുന്നേ.. നിനക്ക് അവളെ ശരിക്കും ഇഷ്ട്ടം ആണോ.. അതോ മറ്റേ ഇഷ്ട്ടം ആണോ.. ” കൂട്ടുകാരൻ ചോദിച്ചു..

“അറിയില്ല.. ഒന്ന് അറിയാം അവൾ എന്റെ ഭ്രാന്ത് ആണ്.. എന്റെ ലഹരി ആണ്.. എന്ത് വില കൊടുത്തും എനിക്ക് അവളെ സ്വന്തം ആക്കണം. ”

“എന്തായാലും നീ ഒന്ന് ക്ഷമിക്ക്.. സതീശൻ അങ്കിൾ പറഞ്ഞില്ലെ… ടൈം ആകുമ്പോൾ നമ്മുക്ക് നോക്കാം.. ”

“പോടാ എന്റെ തന്തപ്പടിയുടെ ഐഡിയ കേട്ടു കൊണ്ടിരുന്നാൽ അവളെ എനിക്ക് കിട്ടില്ല.. ”

“പിന്നെ എന്താ നിന്റെ പ്ലാൻ ”

“അവളെ ഇപ്പോൾ വർക്ക്‌ ചെയുന്ന കമ്പനിയിൽ നിന്ന് പുറത്താക്കണം..വേറെ ഒരു കമ്പനിയിലും ജോലി പോലും കിട്ടാത്ത രീതിയിൽ അവളെ കുരുക്കണം ”

“അതിനു ഇപ്പൊ എന്താ വഴി.. ”

“അതൊക്കെ ഉണ്ട്. ”
വിഷ്ണു അടുത്ത ഒരു ഗ്ലാസ്‌ മദ്യം കൂടെ എടുത്തു മോന്തി… പല്ല് ഞെരിച്ചു നിഗുഢമായി ചിരിച്ചു..

🌟🌟🌟🌟🌟

നാല് മാസങ്ങൾക്ക് ശേഷം

“ഗംഗേ.. ഇന്ന് എന്താടോ ഇത്ര തിരക്ക് പിടിച്ച ജോലി.. ” അഞ്ചു ചോദിച്ചു

“ഒന്നും പറയണ്ട അഞ്ചു നാളെ ബാംഗ്‌ളൂർ ഉള്ള കമ്പനിക്ക് നമ്മൾ ഏറ്റെടുത്ത പ്രൊജക്റ്റ്‌ വർക്കിന്റെ റഫ് കോപ്പി മെയിൽ ചെയ്യാൻ ഉള്ളതാണ്.. അത് നോക്കുവാണ്.. അക്കൗണ്ടിങ്ങും അസിസ്റ്റന്റെ പണിയും ഒരുമിച്ചു പോകുമെന്ന് തോന്നുന്നില്ല…. തലേ പ്രാന്ത് പിടിക്കുവാ… ആ ആകാശ് സാറും വന്നില്ല ഇതുവരെ… അയാൾ വന്നായിരുന്നങ്കിൽ ഇത് ചെക്ക് ചെയ്തിട്ട് അയച്ചു കൊടുക്കാമായിരുന്നു.. ”

“ആഹാ അപ്പോൾ താൻ അറിഞ്ഞില്ലേ ആകാശ് സാർ ഇന്ന് ലീവ് ആണ്…

“അതെന്താ ”

“ആ.. അറിയില്ല.. സാർ അങ്ങനെ ഒന്നും ലീവ് എടുക്കുന്ന ആളല്ല.. എന്തെങ്കിലും എമർജൻസി കേസ് വന്നലേ ലീവ് എടുക്കാറുള്ളൂ..വല്ല അർജന്റ് മീറ്റിങ്ങും വന്നു കാണും.. ” അഞ്ചു പറഞ്ഞു

“അയ്യോ.. ഇനി എന്താ ചെയ്ക.. ഇന്ന് തന്നെ അയച്ചു കൊടുക്കണം എന്ന് അവർ മെയിൽ അയച്ചേക്കുവാ ”

“താൻ ടെൻഷൻ ആകാതെ.. ഞാൻ വിജുവിനോട് പറയാം ” അഞ്ചു പറഞ്ഞു

കുറച്ചു കഴിഞ്ഞു അഞ്ചു വന്നു..

“ഡാ സാർ വീട്ടിൽ ഉണ്ട്.. വയ്യാ എന്ന് തോന്നുന്നു.. നീ ഫയലും കൊണ്ട് സാറിന്റെ വീട്ടിലേക്ക് ചെല്ല് ” അഞ്ചു പറഞ്ഞു..

“ഹേ ഞാനോ.. എനിക്ക് അതിനു വീട് എവിടാന്ന് അറിയില്ലല്ലോ ”

“ഓ അതാണോ വലിയ കാര്യം.. കമ്പനി കാർ ഇല്ലേ.. അതിൽ പോയാൽ മതി.. തന്നെ സാറിന്റെ വീടിന്റെ മുന്നിൽ കൊണ്ട് ഇറക്കി തരും.. ” അഞ്ചു പറഞ്ഞു.

ഗംഗ ഫയലും ആയി ഇറങ്ങി.. അവളെ കാത്തു കാർ പുറത്തു ഉണ്ടായിരുന്നു

〰️〰️〰️〰️〰️〰️〰️〰️

വലിയ ഒരു ഗേറ്ററിനു മുന്നിൽ കാർ നിന്നു.. ഗംഗ പുറത്തേക്കു നോക്കി.. ‘മഹനീയം എന്ന് വുഡൻ ബോർഡിൽ ഗോൾഡൻ കളറിൽ എഴുതിയ ഗേറ്റ് തുറന്നു കാർ ഉള്ളിലേക്ക് പ്രവേശിച്ചു..

ആഡംബരം വിളിച്ചോതുന്ന ഒരു കൊട്ടാരവീട്…. അവൾ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി.. ആ അവിടെ ഉള്ള കാഴ്ചകൾ കണ്ട് ഒടുവിൽ അവൾ മെയിൻ ഡോറിനു അടുത്തെത്തി.. കാളിങ് ബെൽ അടിച്ചു.. ഒരു യൂണിഫോം ഇട്ട മനുഷ്യൻ വന്നു കതക് തുറന്നു..

“ആരാ ”

“ഞാൻ ആകാശ് സാറിന്റെ കമ്പനിയിൽ നിന്നാണ്.. ഗംഗ.. സാറിനെ ഒരു ഫയൽ ചെക്ക് ചെയ്യാൻ ഉണ്ടായിരുന്നു.. അത് കാണിക്കാൻ വന്നതാ. ”

ബ്ലാക് ക്യാറ്റ് മറുപടി പറയാതെ അകത്തേക്ക് പോയി.. ഗംഗ പുറത്തു നിന്ന് ഔട്ഡോർ ഭംഗി ആസ്വദിച്ചു കൊണ്ട് നിന്നപ്പോൾ ആ ക്യാറ്റ് പറഞ്ഞു

“അകത്തേക്ക് വരു”

ഗംഗ ഫയലും ആയി ബ്ലാക്ക് മാനേ ഫോളോ ചെയ്തു പോയി.. അയാൾ ഒരു സോഫയിലേക്ക് കൈ കാണിച്ചു ഇരിക്കാൻ പറഞ്ഞു..

ഗംഗയുടെ കണ്ണുകൾ വീടിനുള്ളിൽ ചുറ്റി നടന്നു.. ഒടുവിൽ ആ കണ്ണുകൾ ഒരു ഷെൽഫിൽ ഉടക്കി നിന്നു.. അവൾ ഫയലും അവിടെ വച്ച് ഷെൽഫിനു അടുത്തേക്ക് നടന്നു..

ആകാശിന്റെ ചെറുപ്പം മുതൽ മുതിർന്നപ്പോൾ വരെ ഉള്ള ഫോട്ടോസ് ഉണ്ട്.. അവൾ ഓരോന്നിലും കണ്ണോടിച്ചു…. ക്രിക്കറ്റ്, ഫുട്ബോൾ സൈക്ലിംഗ് അങ്ങനെ എല്ലാ വിധ ഇനങ്ങളും ഉണ്ട്.. എല്ലാത്തിനും അവൾ ഇതുവരെ ആകാശിന്റെ മുഖത്തു കാണാത്ത ഭാവം..

‘ചിരിക്കുമ്പോൾ ആണ് കുറച്ചു കൂടെ കാണാൻ കൊള്ളാവുന്നത് ‘ ഗംഗ ഫോട്ടോയിൽ നോക്കി പറഞ്ഞു..

“ഗംഗ അല്ലേ ”

ഗംഗ പെട്ടന്ന് ശബ്ദം കേട്ട ഭാഗത്തെക്ക് നോക്കി. ആളെ കണ്ടതും ഗംഗ പുരികം ചുളിച്ചു..

‘എവിടെയോ കണ്ട നല്ല മുഖ പരിചയം ‘ ഗംഗ ചിന്തിച്ചു..

“സംശയിക്കണ്ട.. നമ്മൾ ഇതിനു മുൻപ് ഒരിക്കൽ കണ്ടിട്ടുണ്ട്.. ഫ്ലാറ്റിൽ വച്ചു.. ”

“ഗംഗയ്ക്ക് പെട്ടന്ന് ആകാശ് ഒരു മനുഷനെ വഴക്ക് പറഞ്ഞു പറഞ്ഞു വിട്ടത് ഓർമ വന്നു.. അവൾ ഒന്ന് പുഞ്ചിരിച്ചു..

“ഞാൻ ഗോവിന്ദ പണിക്കർ.. ഇവിടെ മാധവൻ സാറിന്റെ കൂടെ പീയേ ആയി വർക്ക്‌ ചെയുന്നു.. നേരത്തെ കമ്പനിയിൽ ആണെങ്കിൽ ഇപ്പോൾ വീട്ടിൽ ആണെന് മാത്രം.. ”

“ആരാ ഗോവിന്ദ.. ഏതാ ഈ കുട്ടി? ” ഒരു സ്ത്രീ അവരുടെ അടുത്തേക്ക് നടന്നു വന്നു..

“നമ്മുടെ നന്ദുന്റെ കമ്പനിയിൽ വർക്ക്‌ ചെയുന്ന കുട്ടിയ… കുഞ്ഞിനെ കാണാൻ വന്നതാ.. ഞാൻ പോയി വിളിച്ചു കൊണ്ട് വരാം ” ഗോവിന്ദൻ പോയി

“എന്താ കുട്ടിയുടെ പേര് ”

“ഗംഗ ലക്ഷ്മി ”

“ഓ മോളാണോ അവന്റെ കാറിന്റെ മുന്നിൽ വന്നു പെട്ടത്…. ഞാൻ നന്ദുവിന്റെ അമ്മയാണ് ഗൗരി ”

ഗംഗ പുഞ്ചിരിച്ചു “നന്ദു? ”

“നിങ്ങളുടെ ബോസ്സ് തന്നെ.. ഞങ്ങൾ അവനെ നന്ദു എന്നണ് വിളിക്കുന്നത്..” ഗൗരി ചിരിച്ചു.

“കുഞ്ഞു കിടക്കുവാ ” ഗോവിന്ദൻ പറഞ്ഞു

“അവനു ഇന്നലെ നല്ല പൊള്ളുന്ന പനിയായിരുന്നു..ഇന്ന് രാവിലെ ഡോക്ടർ മരുന്നു കൊടുത്തിട്ടുണ്ട്.. അതിന്റെ ക്ഷീണം ആയിരിക്കും.. ഒരു കാര്യം ചെയ്യ് മോളു ഫയലും ആയി അങ്ങോട്ട്‌ ചെല്ല്.. സ്റ്റെയർ കയറി ചെല്ലുമ്പോൾ ആദ്യo കാണുന്ന റൂമാണ് അവന്റെ.. ഞാൻ അപ്പോഴേക്കും കുടിക്കാൻ ഉള്ളത് എടുക്കാം ” ഗൗരി പറഞ്ഞു..

ഗംഗ മടിച്ചു മടിച്ചു ഗൗരി പറഞ്ഞ വഴിയേ ചെന്ന്.. ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു..അവൾ പതിയെ ഡോർ തുറന്നു.. ആകാശിന്റെ അടുത്തേക്ക് ചെന്നു..

“സാർ.. സാർ ” ഗംഗ വിളിച്ചു നോക്കി.. ആകാശ് എഴുന്നേറ്റില്ല..അവൾ കൈകൾ ഉയർത്തി പെട്ടന്ന് താഴ്ത്തി.. ഒന്നുകൂടെ വിളിച്ചു നോക്കി..

“ആകാശ് സാർ.. സാർ ” അവിടെ നിന്നും പ്രതേകിച്ചു റെസ്പോണ്ട് ഒന്നും വന്നില്ല.. അവൾ രണ്ടും കല്പ്പിച്ചു നെഞ്ചിനു മുകളിൽ വച്ചിരിക്കുന്നകൈയിൽ കുലുക്കി വിളിച്ചു..

“സാർ ”

പെട്ടന്ന് ആകാശിന്റെ മറുകൈ ഗംഗയുടെ കൈയിൽ മുറുകി.. ഗംഗ കൈ മാറ്റാൻ നോക്കിട്ടും ഒരു രക്ഷയും ഇല്ല.. ആകാശ് പിടി മുറുക്കി..

“മഹിമ.. എവിടായിരുന്നു.. ”

ഗംഗ ഒന്ന് ഞെട്ടി… അവൾ സർവ്വ ശക്തിയും എടുത്തു ആകാശിന്റെ കൈകളിൽ നിന്ന് അവളെ മോചിപ്പിച്ചു.. പക്ഷേ ആകാശ് പിന്നെയും അവളുടെ കൈയിൽ പിടുത്തം ഇട്ടു അവനോടു ചേർത്ത് പിടിച്ചു… ഗംഗ ആയം മറിഞ്ഞു ആകാശിന്റെ മുകളിലേക്ക് വീണു വീണില്ല എന്ന മട്ടിൽ നിന്നു.. ഗംഗ കണ്ണ് തുറന്ന് നോക്കിയപ്പോൾ തന്റെ ഒരു കൈ കട്ടിലിന്റെ അറ്റത്ത് പിടുത്തം ഇട്ടിരിക്കുന്നതാണ്.. അവൾ തലയുർത്തി നോക്കിയപ്പോൾ ആകാശിന്റെ മുഖത്തിനോട് തൊട്ട് തൊട്ടില്ല എന്ന അവസ്ഥയിൽ..അവന്റെ ചുടു നിശ്വാസം അവളുടെ മുഖത്തു വന്നു പതിച്ചു..

“ഇല്ല.. നിനക്ക് ഒരിക്കലും എന്നെ മറക്കാൻ പറ്റില്ല.. എനിക്കറിയാം നീ എന്റെ അടുത്തു തന്നെ വരും.. still i love you. . ” ആകാശ് പറഞ്ഞു..

ഗംഗയ്ക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു..

“സാർ ഞാൻ ഗംഗയാ.. ” എഴുന്നേക്കാൻ ശ്രമിക്കുന്നതിനിടയിൽ പറഞ്ഞു.. ഒടുവിൽ തപ്പി പിടിച്ചു എങ്ങനെയോക്കൊയോ എഴുന്നേറ്റു ആകാശിൽ നിന്നു അകന്ന് മാറി.. അപ്പോഴും ആകാശ് എന്തൊക്കെയോ ചുണ്ടുകൾ അനക്കി പറയുന്നുണ്ടായിരുന്നു..

അവൾ ആകാശിന്റെ നെറ്റിയിൽ കൈ വച്ചു നോക്കി..ചൂട് പൂർണമായും വിട്ടു മാറീട്ടില്ല..ഗംഗയ്ക്ക് അവന് കുളിരുന്ന പോലെ തോന്നി..അവൾ വേഗം ടേബിളിന്റെ പുറത്തു ഇരുന്ന റിമോട്ട് എടുത്തു എസിയുടെ തണുപ്പ് കുറച്ചു.. കഴുത്തു വരെ കമ്പളി കൊണ്ട് പുതപ്പിച്ചു.. പതിയെ ഫയലും ആയി പുറത്തേക്കു ഇറങ്ങി.. വാതിലിന്റെ അടുത്ത് എത്തിയപ്പോൾ അവൾ തിരിഞ്ഞു നോക്കി..

“മഹിമ .. ” ഗംഗ മന്ത്രിച്ചു..

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6

ആകാശഗംഗ : ഭാഗം 7

ആകാശഗംഗ : ഭാഗം 8

ആകാശഗംഗ : ഭാഗം 9

ആകാശഗംഗ : ഭാഗം 10

ആകാശഗംഗ : ഭാഗം 11