Sunday, December 22, 2024
Novel

അഗ്നി : ഭാഗം 15

എഴുത്തുകാരി: വാസുകി വസു


“എന്താ മോളേ നിനക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ”

“ഇല്ല പപ്പ സത്യമായിട്ടും”

ഇതുവരെയുള്ള 14 പാർട്ടുകളുടെ ലിങ്കുകൾ

പപ്പ ചിരിച്ചു കൊണ്ട് തന്നെ നിൽക്കുകയായിരുന്നു..എന്റെ അതെ ഞെട്ടലിൽ തന്നെയാണ് ടെസയും…

“തീർത്ഥവ് മോളോടൊന്നും വിശദമായി പറഞ്ഞില്ലേ”

പപ്പ ചെകുത്താന്റെ നേരെ തിരിഞ്ഞു..

“ഇല്ല സർ..സാറായിട്ട് തന്നെ പറയെട്ടെന്ന് കരുതി”

“ഹാ ഹാ ഹാ സാറോ എന്ന് മുതലാടാ ഞാൻ നിന്റെ സാർ ആയത്.വിളിക്കെടാ അങ്കിളെന്ന്”

“എന്റെ അങ്കിളേ ഞാനൊരു തമാശ പറഞ്ഞതല്ലേ വിട്ടുകളയ്”

ചെകുത്താന്റെ ചിരിക്ക് പതിവില്ലാത്ത സൗന്ദര്യമുണ്ടെന്ന് എനിക്ക് തോന്നി…

“അഗ്നി ഞാൻ പറഞ്ഞില്ലേ തനിക്കൊരു സർപ്രൈസ് ഉണ്ടെന്ന്.. അത് ഇതാണ്‌. നിന്റെ പപ്പക്ക് ദാ യാതൊരു കുഴപ്പവുമില്ലാതെ മുന്നിൽ നിർത്തിയട്ടുണ്ട്”

ആരുമൊന്നും തെളിച്ചു സംസാരിക്കാത്തതിനാൽ എനിക്കും ടെസക്കും ഒന്നും മനസ്സിലായില്ല.ഞങ്ങൾ രണ്ടും കഥയറിയാതെ ആട്ടം കാണുകയായിരുന്നു….

“പ്ലീസ് സത്യാവസ്ഥ എന്താണെന്ന് ആരെങ്കിലുമൊന്ന് പറയൂ”

ഞാൻ പപ്പയോട് ചേർന്നു നിന്നു…

“അതൊക്കെ വീട്ടിൽ ചെന്നിട്ടാവാം.അതിനുമുമ്പ് മറ്റ് ചിലത് കൂടിയുണ്ട്….”

ചെകുത്താനെന്താണു ഉദ്ദേശിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല…

ചെകുത്താൻ ഞങ്ങളെ പൂട്ടിയിട്ട ഒരു മുറിക്ക് മുന്നിൽ കൊണ്ട് പോയി….

“ദാ അടുത്ത സർപ്രൈസ്”

പോക്കറ്റിൽ നിന്ന് ചാവിയെടുത്ത് ചെകുത്താൻ മുറിയുടെ കതക് തുറന്നു. അവിടുത്തെ കാഴ്ച ഞങ്ങളെ വീണ്ടും അമ്പരപ്പിച്ചു…

“ബന്ധിക്കപ്പെട്ട നിലയിൽ ദീപക്കും സംഘവും”

ഞങ്ങൾ കണ്ടതോടെ അവരുടെ ഞെട്ടൽ പൂർണ്ണമായി….

പാന്റ് മാത്രം ധരിച്ചിട്ടുണ്ട്.ഷർട്ട് ഊരിമാറ്റിയ നിലയിലാണ്…

ശരീരം മുഴുവനും അടികൊണ്ട് ചതഞ്ഞ പാടുണ്ട്..ചെകുത്താനും ടീം നന്നായി കൈവെച്ചിട്ടുണ്ടെന്ന് വ്യക്തം.തടിക്കസേരയിൽ കൈകൾ പിന്നിലേക്കാാക്കി കെട്ടിയിട്ടട്ടുണ്ട്…

എന്നെയും ടെസയും കണ്ടതോടെ അവർ നിലവിളി തുടങ്ങി…

“അഗ്നി,ടെസ ഞങ്ങളെ രക്ഷിക്കണം..ചെയ്തത് മുഴുവനും പൊറുക്കാൻ കഴിയാത്ത തെറ്റാണ്. ക്ഷമിക്കണം”

എന്റെ കണ്ണുകളിൽ അഗ്നി ചിതറി.ഉളളിലെ ദേഷ്യം മുഴുവനും നുരഞ്ഞു പൊന്തി…

“നിന്നോടൊക്കെ ക്ഷമിക്കണം അല്ലേടാ”

എന്നെക്കാൾ മുമ്പേ ചീറിക്കൊണ്ട് ടെസ ദീപക്കിന്റെ കവിളിൽ ആഞ്ഞടിച്ചു.അവന്റെ മുഖം ഒരുവശത്തേക്ക് കോടിപ്പോയി….

“എന്ത് തെറ്റാടാ നിന്നോടൊക്കെ നിത്യയും ഗംഗയും ചെയ്തത്.ഒരിക്കൽ അവരുടെ ജീവിതം തകർത്തു. അതിനെ അതിജീവിച്ച് അവർ വന്നപ്പോഴും നീയൊക്കെ കൂടി കൊന്നു കളഞ്ഞില്ലേടാ”

കരഞ്ഞു പോയി ഞാൻ അത്രയും പറഞ്ഞപ്പോഴേക്കും….എനിക്ക് കൂടുതൽ കലിപ്പ് ഗംഗയുടെ കാമുകനോടായിരുന്നു…

“സ്നേഹിച്ചവളെ കാര്യസാധ്യത്തിനായി ഉപയോഗിച്ചിട്ട് കൂട്ടുകാർക്കായി കാഴ്ച വെച്ചവൻ”

കലി തീരുവോളം കൈ കഴക്കുന്നതുവരെ ഞാൻ അവനെ തല്ലി…

“നിന്നെയൊന്നും ജീവനോടെ വിട്ടയിക്കില്ല.ഒരുപാട് പെൺകുട്ടികളെ നീയൊക്കെ നശിപ്പിച്ചു. ഇനിയും നീയൊക്കെ അത് തുടർന്നു കൊണ്ടിരിക്കും.അതുകൊണ്ട് നിന്നെയൊക്കെ ജീവനോടെ ദഹിപ്പിക്കും.ചിതാഭസ്മം പോലും വീട്ടുകാർക്ക് കിട്ടില്ല”

വളരെ ക്രൂരമായി ഞാൻ ചിരിച്ചു….

“നിന്നെയൊക്കെ ജീവനോടെ ദഹിപ്പിക്കാനുളള ഇലക്ട്രിക് ശ്മശാനം ഭൂമിക്കടിയിലെ നിലവറയിൽ ഒരുങ്ങിക്കഴിഞ്ഞു”

അവന്മാരുടെ മുഖത്ത് ഭീതിയുടെ ഓളങ്ങൾ വെട്ടുന്നത് കണ്ടു ഞാനും ടെസയും ആത്മസംതൃപ്തിയോടെ നോക്കി നിന്നു…

“പണവും സ്വാധീനവും ഉപേക്ഷിച്ചു നീയൊക്കെ രക്ഷപ്പെട്ടപ്പോൾ ഇങ്ങനെയൊന്ന് തീരെ പ്രതീക്ഷിച്ചില്ലല്ലേ.

നിന്നെയൊക്കെ തീർത്തിട്ട് ജയിലിൽ പോകാനൊന്നും ഞങ്ങൾ തയ്യാറല്ലെടാ ചെറ്റകളേ.യാതൊരു തെളിവും അവശേഷിപ്പിക്കാതെ തീർത്തു കളയും”

ദീപക്കിന്റെയും സംഘത്തിന്റെയും കരച്ചിൽ വീണ്ടും ഉയർന്നു..

“,നീയൊക്കെ എത്ര നിലവിളിച്ചാലും ശബ്ദം പുറത്ത് പോകില്ല..വീട് അതേ ടെക്കനിക്കലിൽ തന്നെ നിർമ്മിച്ചതാണ്”

ചെകുത്താന്റെ ശബ്ദം കേട്ടതോടെ നിലവിളിക്കും ശക്തി കൂടി…

ഞങ്ങൾ മുറിക്ക് പുറത്ത് ഇറങ്ങിയതോടെ ചെകുത്താൻ മുറി പൂട്ടി…

“അങ്കിൾ എന്നത്തേക്കാണു വിചാരണയും ശിക്ഷയും നടപ്പിലാക്കുന്നത്”

“സാത്താനെ കൂടി പിടി കൂടിയട്ട് ഒറ്റയടിക്ക് എല്ലാം തീർക്കണം. ഇത്രയും നാൾ കൂടെ നിന്നിട്ട് ചതിക്കുക ആയിരുന്നു അവൻ.ചതിക്ക് പകരം ചതി തന്നെ”

ചെകുത്താൻ ചോദിച്ചപ്പോൾ പപ്പ പല്ല് ഞെരിച്ചു….

“ഇവിടെ കാവൽ സുരക്ഷിതമാണല്ലോ അല്ലേ തീർത്ഥവ്”

“അതേ അങ്കിൾ”

“ശരി നമുക്ക് മടങ്ങാം..പുലർച്ചക്ക് മുമ്പ് ഹോസ്പിറ്റൽ അഡ്മിറ്റ് ആകണം”

“മം” ചെകുത്താൻ അമർത്തി മൂളി…

ഞങ്ങൾ എല്ലാവരും കൂടി അപ്പോൾ തന്നെ അവിടെ നിന്ന് യാത്ര തിരിച്ചു. യാത്രക്കിടയിൽ പപ്പ സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു. വിശ്വസിക്കാൻ കഴിയാതെ ഞാനും ടെസയും തരിച്ചിരുന്നു….

“വർഷങ്ങൾക്ക് മുമ്പ് ബിസിനസ്സിലെ പാർട്ട്ണറായിരുന്നു സാത്താൻ. വിശ്വാസമായിരുന്നു അവനെ എനിക്ക് എല്ലാത്തിലും.കൂടപ്പിറന്നവനായി ഞാൻ കരുതി….

വിശ്വാസമായിരുന്നതിനാൽ അവൻ പറയുന്നതെല്ലാം ഞാൻ വിശ്വസിച്ചു. ഞാൻ ബിസിനസ്സ് ടൂറുകൾ നടത്തുമ്പോൾ അവൻ ഇവിടെ ലാഭം കിട്ടിയതെല്ലാം സ്വന്തമാക്കി…..

പക്ഷേ ഞാൻ അറിയുമ്പോഴേക്കും എല്ലാം വൈകിപ്പോയി… എന്നിട്ടും അവനെ പിണക്കാതെ ക്ഷമിച്ചു സഹിച്ചു നിന്നത് ഒരു അവസരം ഒത്തു കിട്ടാൻ ആയിരുന്നു….

പക്ഷേ അപ്പോഴും ചതിയെന്നെ പിന്തുടരുന്നുണ്ടെന്ന് അറിയാൻ ഞാൻ വളരെ വൈകിപ്പോയി….

” അതെങ്ങെനെ പപ്പ”

ജിജ്ഞാസയിൽ ഞാൻ ചോദിച്ചു…

“നിന്റെ മമ്മി അവളെന്നെ ചതിക്കുകയായിരുന്നു.സാത്താന്റെ കാമുകി ആയിരുന്നു നിന്റെ മമ്മി…..

” ങേ ഞാൻ ഞെട്ടിപ്പോയി ”

“അതേ മോളേ സത്യമാണ് പപ്പ പറയുന്നത്…

പപ്പയുടെ മുഖത്ത് വികാരഭേദങ്ങൾ മിന്നി മറയുന്നത് ഞാൻ കണ്ടു….

പപ്പ ഒരുപെൺകുട്ടിയെ സ്നേഹിച്ചിരുന്നു.അവൾ എന്നിൽ നിന്ന് പ്രഗ്നന്റുമായി..അവളെ വിവാഹം ചെയ്യണമെന്നൊക്കെ കരുതി ഇരിക്കുമ്പോഴാണു നിന്റെ മമ്മിയും സാത്താനും കൂടി എന്നെ അടുത്ത ട്രാപ്പിൽ പെടുത്തുന്നത്”..

” അതെങ്ങനെ…. ”

“പപ്പയെ രാഷ്ട്രീയത്തിൽ ഇറക്കിയത് സാത്താന്റെ ബുദ്ധിയായിരുന്നു..ബിസിനസ് നടത്തുമ്പോൾ എപ്പോഴുമൊരു പിടിവളളി വേണമെന്ന് അവൻ പറയുമായിരുന്നു.അങ്ങനെയാണ് പപ്പ രാഷ്ട്രീയത്തിൽ ഇറങ്ങിയത്…”

“മം” ഞാൻ മൂളി…

“ഒരുദിവസം എന്നെ മീറ്റ് ചെയ്യണമെന്ന് പപ്പ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ ഹോട്ടലിലേക്ക് വരാൻ ഞാൻ പറഞ്ഞു. സാത്താനും കൂടെ ഉണ്ടായിരുന്നു. അവനാണു അവളെ തട്ടിയെടുത്ത് മാറ്റി പകരം മമ്മിയെ ഹോട്ടൽ മുറിയിലാക്കി.

ഇതൊന്നും അറിയാതെ ഞാൻ അവിടെ ചെന്നു.സത്യം തിരിച്ചറിഞ്ഞതും നിന്റെ മമ്മിയെന്നെ ഭീക്ഷണിപ്പെടുത്തി….

എന്റെ കണ്ണുകൾ പപ്പയിൽ തന്നെ ആയിരുന്നു. ഓരോ വെളിപ്പെടുത്തൽ കേൾക്കുമ്പോഴും ഞാനും ടെസയും ഞെട്ടിക്കൊണ്ടിരുന്നു….

“മമ്മിയെ ഞാൻ റേപ്പ് ചെയ്യാൻ ശ്രമിച്ചൂന്നൊക്കെ മീഡിയകൾക്ക് മുമ്പിൽ വെളിപ്പെടുത്തുമെന്നും നാറ്റിക്കുമെന്നൊക്കെ ഭീഷണി മുഴക്കി.

ഞാൻ അതിലൊന്നും വീഴാതെ പിടിച്ചു നിന്നപ്പോഴാണു പോലീസ് ഹോട്ടൽ റെയ്ഡ് നടത്തിയത്. തന്നെ നശിപ്പിക്കാൻ ശ്രമിച്ചൂന്നൊക്കെ അവൾ പോലീസിനോട് പറഞ്ഞു.

രാഷ്ട്രീയപരമായും എല്ലാം നാറുമെന്ന അവസ്ഥ ആയപ്പോഴേക്കും അവളെ വിവാഹം കഴിക്കേണ്ടി വന്നു….”

ചതിയുടെ ചുരുളുകൾ ഓരോന്നും അഴിഞ്ഞു തുടങ്ങി. ഞാൻ ഒരു ധൈര്യത്തിനെന്നവണ്ണം ഞാൻ ടെസയുടെ കൈകളിൽ അമർത്തിപ്പിടിച്ചു ….

“പപ്പ പിന്നെന്തിനാ എന്നെ തളളിപ്പറഞ്ഞത്..മമ്മിയുടെ ഭീക്ഷണിക്ക് മുമ്പിൽ വഴങ്ങിയതൊക്കെ”…

ഞാൻ അതറിയാനുളള ആകാംഷയിൽ ആയിരുന്നു…

” എനിക്ക് നഷ്ടപ്പെട്ട എന്റെ മകളെ കണ്ടെത്താൻ ”

അതിശക്തമായൊരു നടുക്കത്തിലേക്ക് ഞാൻ വീണു…

“ങേ…”

“അതേ…പപ്പ വിവാഹം കഴിക്കാൻ ഇരുന്ന പെൺകുട്ടി പ്രസവിച്ചു.ഇരട്ടകളായിരുന്നു.ഒന്നിനെ എന്റെ കൂടെ നിർത്തിയട്ട് മറ്റൊരു കുഞ്ഞിനെ വലിയൊരു പണക്കാരനു സാത്താനും നിന്റെ മമ്മിയും കൂടി വിറ്റു…”

“അപ്പോൾ ഞാൻ ഞാൻ….”

എനിക്ക് ശ്വാസം വിലങ്ങിത്തുടങ്ങി…

“നീ പപ്പയുടെ പൊന്നുമകൾ തന്നെയാണ്.. ഒരിക്കലും ഈ രഹസ്യം നീ അറിയരുതെന്നും തെരുവിൽ നിന്നും കിട്ടിയതാണെന്നും പറയണമെന്ന് നിർബന്ധം പിടിച്ചത് മമ്മി ഒരുത്തിയാണ്”

“പപ്പാ… അലറി കരഞ്ഞു കൊണ്ട് ഞാൻ പപ്പയെ കെട്ടി പ്പിടുച്ചു….

“എന്റെ മോൾ പപ്പയോട് ക്ഷമിക്കണം. നിവർത്തി കേടിനാൽ എനിക്ക് നിന്നെ തളളിപ്പറയേണ്ടി വന്നു”

“സാരമില്ല പപ്പ…ഞാൻ പപ്പയുടെ മകളാണെന്ന് അറിയുന്നത് തന്നെയാണ് എനിക്കേറ്റവും സന്തോഷം…

ഞാൻ പപ്പയോട് കൂടുതൽ ചേർന്നിരുന്നു…

” എന്നെ കൊല്ലാൻ സാത്താനും മമ്മിയും കൂടി പ്ലാൻ ചെയ്തു. പക്ഷേ ചതി മനസ്സിലാക്കി കാർ ഇടക്ക് മാറിക്കയറി ഞാനും തീർത്ഥവും കൂടിയൊരു നാടകം കളിച്ചു…

“അതെന്താണു പപ്പ”

“ഒരുപഴയ കാർ ആക്സിഡന്റ് പോലെയാക്കി എനിക്ക് അപകടം പറ്റിയ രീതിയിലാക്കി ഞാൻ ഹോസ്പിറ്റൽ അഡ്മിറ്റ് ആയി…

തീർത്ഥവിന്റെ ഉടമസ്ഥതയിലുള്ള ഹോസ്പിറ്റൽ ആയതിനാൽ എല്ലാം ഞങ്ങൾ ഉദ്ദേശിച്ചത് പോലെ നടന്നു…”

“മം”..

ഞാൻ നന്ദിയോട് ഡ്രൈവ് ചെയ്യുന്ന ചെകുത്താനെ നോക്കി.. ഡിസയറിന്റെ അകത്തെ മുകളിലുള്ള കണ്ണാടിയിലൂടെ എന്റെയും ചെകുത്താന്റെയും കണ്ണുകൾ പരസ്പരം ഒരുനിമിഷം കോർത്തു…

” എന്റെ ഇരട്ട സഹോദരി എവിടെ ”

“അവളാണു നീ തേടിപ്പോയ ചന്ദന..”

ചെകുത്താനാണു എന്റെ ചോദ്യത്തിന് ഉത്തരം നൽകിയത്… എന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു…

“ചുമ്മാതല്ല ചന്ദനയെ കണ്ടയുടെനെ ഒരു ആത്മബന്ധം എന്നിൽ ഉടലെടുത്തത്…

” സാത്താൻ ആരാണെന്ന് നിനക്ക് അറിയണ്ടേയിനി….”

“ആരാണു പറയ് തീർത്ഥവ്”

ആകാംഷയിൽ ഞാൻ വീർപ്പുമുട്ടി…

“ആളെ നീ അറിയും.. രവി ഉണ്ണിത്താൻ.. ഇപ്പോൾ ആൾ ഒളുവിലാണു…”

അതിശക്തമായൊരു സ്ഫോടനം തലക്കുളളിൽ ..വല്ലാത്ത പെരിപ്പ് ശരീരത്തിൽ പടർന്നു…

“അതെ അയാൾ തന്നെയാണ് സാത്താൻ… നിന്റെ അമ്മയെ കൊന്നത്….

കണ്ണുകളുടെ കാഴ്ച മങ്ങി അഗാധമായ ഗർത്തത്തിലേക്ക് എന്നെയാരൊ വലിച്ചെറിഞ്ഞതുപോലെ എനിക്ക് തോന്നി….

” തുടരും”

കൂടുതൽ വിവരങ്ങൾ അറിയാൻ അടുത്ത പാർട്ടുവരെ കാത്തിരിക്കുക. ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായവും രേഖപ്പെടുത്തുക…

(തുടരും)

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4

അഗ്നി : ഭാഗം 5

അഗ്നി : ഭാഗം 6

അഗ്നി : ഭാഗം 7

അഗ്നി : ഭാഗം 8

അഗ്നി : ഭാഗം 9

അഗ്നി : ഭാഗം 10

അഗ്നി : ഭാഗം 11

അഗ്നി : ഭാഗം 12

അഗ്നി : ഭാഗം 13

അഗ്നി : ഭാഗം 14