Wednesday, January 22, 2025
Novel

അഗ്നി : ഭാഗം 13

എഴുത്തുകാരി: വാസുകി വസു


കറന്റ് പോയതോടെ ഞാൻ ടെസയുടെ കൈകളിൽ മുറുക്കി പിടിച്ചിരുന്നു.റൂമിൽ പിന്നെയും ആരൊക്കെയോ ഓടിക്കയറുന്ന ശബ്ദം ഞങ്ങൾ കേട്ടു….

എനിക്ക് വീട് ചിരപരിചിതമായതിനാൽ ഞാൻ ടെസയുടെ കയ്യും പിടിച്ചു പപ്പയുടെ മുറിയിൽ കയറി. കതക് അളക്കാനുള്ള ശ്രമത്തിൽ ആരോ ഞങ്ങളെ പിടിച്ചു വലിച്ചു മുറിയിൽ നിന്ന് വെളിയിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചു. ഞങ്ങൾ ശക്തമായി കുതറിയെങ്കിലും ബലിഷ്ടമായ കരങ്ങളിൽ ഞങ്ങൾ ബന്ധിതരായി കഴിഞ്ഞു…

ഇരുളിൽ ആരുടെയൊക്കയോ അട്ടഹാസങ്ങളും ആർത്തനാദങ്ങളും കേട്ടു.ഞാൻ നിലവിളിക്കാൻ ഒരുങ്ങിയതും എന്റെ കാതിൽ മുരൾച്ച പോലൊരു സ്വരം ഞാൻ കേട്ടു…

“ശബ്ദിച്ചു പോകരുത്”
ഞങ്ങളുടെ കൈവശമുള്ള തോക്കുകൾ പിടിച്ചു വാങ്ങപ്പെട്ടു.ശത്രുക്കളുടെ കയ്യിൽ അകപ്പെട്ടെന്ന് എനിക്ക് ഉറപ്പായി…

“ഇത്രയും ദിവസം രക്ഷകനെപ്പോലെ കൂടെ നിന്ന ചെകുത്താൻ അവന്റെ തനിക്കൊണം കാണിച്ചു”

ഞങ്ങളുടെ വായിൽ പ്ലാസ്റ്റർ ഒട്ടിക്കുന്നതുൻ കൈകൾ പിന്നിലേക്ക് വെച്ചു കെട്ടിവെക്കുന്നതും അറിഞ്ഞട്ടും നിസഹായരായി നിൽക്കേണ്ടി വന്നു…

കുറച്ചു നിമിഷങ്ങൾക്ക് ശേഷം ആരുടെയും അനക്കം കേട്ടില്ല…

“ഉം..രണ്ടും നടക്ക്”

ചെകുത്താന്റെ പരിക്കൻ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു…

ഗത്യന്തരമില്ലാതെ അയാളുടെ പിന്നാലെ ഞങ്ങൾ നീങ്ങി.പുറത്ത് ഏതൊ വാഹനത്തിൽ ഞങ്ങളെ കയറ്റി.ഉടനെ ആ വണ്ടി സ്റ്റാർട്ടാവുകയും ചെയ്തു…

ചെകുത്താന്റെ നീക്കങ്ങൾ ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ല.രക്ഷപ്പെടാനും ഒരു വഴിയുമില്ല.പാതയോരത്തും വഴി വിളക്കുകൾ ഇല്ല.എല്ലാം മുൻ കൂട്ടിയുളള പ്ലാനിംഗ് ആണ്…

വണ്ടി ഓടിക്കൊണ്ടിരുന്നു..പുലർച്ചെ ഏതോ വീടിനു മുമ്പിൽ ആ വാഹനം ചെന്നു നിന്നു….

“ഇറങ്ങ് പുറത്ത്”

ഞാനും ടെസയും കൂടി പുറത്തിറങ്ങി.. ഏതോ പഴയൊരു ബംഗ്ലാവാണു മുന്നിൽ..ഞങ്ങൾ നടക്കാഞ്ഞപ്പോൾ ചെകുത്താൻ തോക്കു ഞങ്ങളുടെ തലക്ക് നേരെ ചൂണ്ടി…

“മര്യാദക്ക് പറയുന്നത് അനുസരിക്കുക..പറയുന്നതിനെക്കാൾ ശീലം എനിക്ക് പ്രവർത്തിച്ചാണ്”

ഒന്നും മിണ്ടാതെ ഞങ്ങൾ മുമ്പോട്ട് നടന്നു..ചെകുത്താന്റെ അനുയായികളിൽ ഒരാൾ ബംഗ്ലാവ് തുറന്നു. അകത്തെ കാഴ്ച ഞങ്ങളെ വിസ്മയിപ്പിച്ചു….

പുറത്ത് നിന്ന് നോക്കിയാൽ ആൾ താമസമുളള വീടായി തോന്നില്ല.പക്ഷേ അകത്ത് ആഡംബരപ്രൗഡമായിരുന്നു.ആൾ താമസമുളളത് പോലെ..എല്ലായിടത്തും വൃത്തിയായി കിടക്കുന്നു…

താഴത്തെ ഒരു മുറിയിൽ ചെകുത്താൻ ഞങ്ങൾ കൂട്ടിക്കൊണ്ടു വന്നു…

“ഇതാണ് നിങ്ങൾക്ക് റെസ്റ്റ് എടുക്കാനുളള മുറി.കുളിച്ച് ഫ്രഷായിട്ട് വരിക.മുറി തുറന്നു കിടക്കും.എന്നു കരുതി രക്ഷപ്പെടാമെന്ന് കരുതരുത്. ചുറ്റിനും എന്റെ ആളുകളുടെ ലേസർ കണ്ണുകൾ നിങ്ങളെ വാച്ച് ചെയ്യും.കൂടാതെ സി സി ടിവി ക്യാമറയും ഉണ്ട്”

ഒന്നും മിണ്ടാതെ ഞാൻ ടെസയും മുറിയിൽ കയറി. എങ്ങനെ സംസാരിക്കും വായിൽ ടേപ്പ് ഒട്ടിച്ചിരിക്കുവല്ലേ ദുഷ്ടൻ…

“അവിടെ നിന്നേ രണ്ടുപേരും”

ചെകുത്താൻ വന്ന് ഞങ്ങളുടെ വായിൽ നിന്ന് ടേപ്പ് മാറ്റി.കൈകളുടെ കെട്ടും അഴിച്ചു മാറ്റി…..

“യൂ..യൂ..”

ഞാൻ ചീറിക്കൊണ്ട് അയാൾക്ക് നേരെ വിരൽ ചൂണ്ടി ചെന്നു…ചെകുത്താൻ മുന്നോട്ട് നീക്കി മുഖം കാണിക്കാതെ വെച്ച ക്യാപ് പിന്നോട്ട് തെറിച്ചു വീണു….

പിന്നത്തെ എന്റെ ശ്രമം ആൾ ആരാണെന്ന് അറിയാനായിരുന്നു.മുഖത്തെ മാസ്ക്ക് ഞാൻ വലിച്ചൂരിയട്ടും അയാൾ ഒരു എതിർപ്പുമില്ലാതെ നിന്നു…

മാസ്ക്ക് മാറ്റിയതും സുന്ദരനായൊരു ചെറുപ്പക്കാരനെക്കണ്ട് ഞങ്ങൾ അമ്പരന്നു പോയി. ഇതുവരെ ഇയാളെ ഞങ്ങൾ കണ്ടിട്ടില്ല…

“നിങ്ങൾ ആരാണ്.. ഞങ്ങളെ എന്തിനിവിടെ കൊണ്ടുവന്നു..പറയാൻ?”

ഞാൻ അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു ഉലച്ചു….

ചെകുത്താന്റെ മുഖത്ത് പുഞ്ചിരി യായിരുന്നു.ശരിക്കും ചെകുത്താനെന്ന പേര് അയാളുടെ സുന്ദരമായ മുഖവുമായി ചേരില്ലായിരുന്നു…

“ടെസ പോയി ഫ്രഷായിട്ട് വരൂ”

സൗമ്യമായ മുഖത്തിനു പറ്റാത്ത സൗണ്ട്…..

ടെസ മടിച്ചു നിന്നതും അയാൾ വീണ്ടും അലറി…

“നിന്നോടല്ലേ പറഞ്ഞത്…”

ഭയന്നു പോയ ടെസ വേഗം ബാത്ത് റൂമിൽ കയറി….

“ടെസക്ക് മാറിയുടുക്കാനുളള ഡ്രസ്സ് അലമാരയിൽ ഇരിപ്പുണ്ട്. നീ ചെന്ന് എടുത്തു കൊടുക്ക്.”

“നോ..നിങ്ങൾ ആരാണെന്ന് എനിക്ക് അറിയണം.കൊല്ലാനാണോ വളർത്താനാണോ കൊണ്ട് വന്നതെന്ന് എനിക്ക് അറിയണം?”

ഞാൻ വീണ്ടും ചീറി….

“കൂൾ ബേബി…ഷർട്ടിൽ നിന്ന് കയ്യെടുക്കെടീ”

“ഇല്ല…ആരാണെന്ന് പറയാതെ വിടില്ല.ഇത്രയും നാൾ കൂടെ നിന്നിട്ട് ചതിക്കയായിരുന്നില്ലേ നിങ്ങൾ”

“കയ്യെടുക്കെടീ മര്യാദക്ക്”

“ഇല്ലന്നല്ലേ തന്നോട് ഞാൻ പറഞ്ഞത്’

അയാളുടെ മാറ്റം എന്നെ ഭയപ്പെടുത്തിയില്ല…

ഞാൻ ചീറിക്കൊണ്ട് അയാളുടെ മുഖത്തിനു നേരെ വലതുകൈ വീശി…പക്ഷേ ഞാൻ പ്രതീക്ഷിക്കാത്തതാണു അവിടെ നടന്നത്…

ഞാൻ വീശിയ കൈ അയാൾ ഇടതു കൈ കൊണ്ട് തടുത്തു.അയാളുടെ വലതുകൈ എന്റെ അരക്കെട്ടിലൂടെയിട്ട് എന്നെ ചേർത്തു പിടിച്ചു എന്റെ ചുണ്ടത്ത് ചെകുത്താൻ അമർത്തി ചുംബിച്ചതും ഞാൻ പുളഞ്ഞു പോയി…

അപ്രതീക്ഷിതമായതിനാൽ എനിക്ക് ഒഴിഞ്ഞുമാറാനും കഴിഞ്ഞില്ല.കുതറാൻ ശ്രമിച്ചെങ്കിലും അയാൾ പിടിവിട്ടില്ല.എന്റെ ചുണ്ടുകൾ മുഴുവനും അയാളുടെ നിയന്ത്രണത്തിൽ ആയിരുന്നു….

ആദ്യത്തെ പുരുഷസ്പർശനം അറിയാതെ എന്റെ എതിർപ്പുകൾ നിശ്ചലമായി തുടങ്ങി…

കുറച്ചു സമയം കഴിഞ്ഞാണ് ചെകുത്താൻ എന്നെ സ്വതന്തനാക്കിയത്…അപ്പോഴേക്കും ശരീരത്തിന്റെ ബലമെല്ലാം നഷ്ടപ്പെട്ടതു പോലെ ഞാൻ ബെഡ്ഡിലേക്ക് ഇരുന്നു…

ചെകുത്താന്റെ നോട്ടം നേരിടാനാകാതെ ഞാൻ തല കുനിച്ചു….

” ഞാൻ ശത്രുവല്ല മിത്രമാണ്..നീയെന്റെ പെണ്ണാണ് വർഷങ്ങൾക്ക് മുമ്പേ എനിക്കായി പറഞ്ഞു ഉറപ്പിച്ചവൾ..ഇത്രയും ഇപ്പോൾ അറിഞ്ഞാൽ മതി ബാക്കി വഴിയേ മനസ്സിലാകും”

അവശ്വസനീയതോടെ ഞാൻ ചെകുത്താൻ പറയുന്നത് കേട്ടിരുന്നു….

“അഗ്നി ടീ ഇങ്ങോട്ടൊന്ന് വന്നേ”

ടെസയുടെ വിളി ഞാനും കേട്ടിരുന്നു…

“ചങ്കത്തി വിളിക്കുന്നു ചെല്ല്…”

ചുണ്ടിലൂറിയ ചിരിയോടെ അയാൾ മുറിവിട്ടിറങ്ങി.ടെസയുടെ ശബ്ദം വീണ്ടും കേട്ടതും ഞാൻ ചെന്ന് അലമാര തുറന്നു..

“ഞാൻ ഞെട്ടിപ്പോയി.. ഞങ്ങൾക്ക് അനുയോജ്യമായ വസ്ത്രങ്ങൾ അലമാരയിൽ മടക്കി വെച്ചിരിക്കുന്നു. ടി ബനിയനും ജീൻസും ഗൗണുമെല്ലാം ഉണ്ട്. പല വർണ്ണങ്ങളിലുളളത്….

അതിൽ നിന്നൊരു നൈസ് ബ്ലൂകളർ ഗൗൺ എടുത്തു ഞാൻ ടെസക്ക് കൊടുത്തു….

വേഷം മാറി അവൾ പുറത്ത് വന്നതോടെ ഞാൻ ബാത്ത് റൂമിൽ കയറാനൊരുങ്ങി….

“എന്താ അഗ്നി അയാളുടെ ലക്ഷ്യം.. വല്ലതും മനസിലായോടീ”

ടെസയുടെ സ്വരത്തിലെ ആശങ്ക ഞാൻ തിരിച്ചറിഞ്ഞു….

“ചെകുത്താൻ ശത്രുവല്ല..മിത്രമാണ്”

ടെസക്ക് മുഖം കൊടുക്കാതെ പറഞ്ഞിട്ട് ഞാൻ അകത്ത് കയറി. എന്റെ മാറ്റങ്ങൾ പെട്ടെന്ന് ടെസക്ക് മനസിലാകും അതുകൊണ്ടാണു ഞാൻ വഴുതിമാറിയത്….

ഞാൻ ഡ്രസ് അഴിച്ചു മാറ്റി ഷവറിൻ കീഴിൽ കുറച്ചു നേരം നിന്നു.

തണുത്ത വെള്ളം ചുണ്ടിലേക്ക് ഊർന്നിറങ്ങിയതോടെ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു….

അവിടുത്തെ കണ്ണാടിയിൽ ശ്രദ്ധിച്ചപ്പോൾ മനസിലായി പാടുകൾ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയിലാണ് അയാൾ ഉമ്മ വെച്ചതെന്ന്…

കുറെ നേരത്തെ നീരാട്ടിനുശേഷം ഞാൻ ടർക്കിയുടുത്ത് മുറിയിലേക്ക് വന്ന് അലമാരയിൽ നിന്നൊരു ചന്ദനക്കളർ ഗൗൺ എടുത്തു അണിഞ്ഞു….

ഒരുങ്ങി വന്നിട്ട് ഞാൻ ടെസയോടെല്ലാം പറഞ്ഞു. ചെകുത്താൻ ചുംബിച്ചത് ഒഴികെ….

“അപ്പോൾ ചെകുത്താൻ വില്ലൻ അല്ല..എന്തായാലും ആശ്വാസമായി”

ടെസ നെടുവീർപ്പെട്ടു…

“അല്ല അഗ്നി നിനക്ക് എന്തുപറ്റി”

“എന്തുപറ്റാൻ”

“വെളളത്തിൽ വീണ കോഴിയെപ്പോലെ ഉണ്ടല്ലൊ”

“അത് നിനക്ക് തോന്നുന്നതാ”

ഓരോന്നും പറഞ്ഞു ഞങ്ങൾ അങ്ങനെ ഇരുന്നു.കതകിൽ തട്ടുന്ന ശബ്ദം കേട്ടു ഞാൻ വാതിൽ തുറന്നു…

“ചെകുത്താൻ പുഞ്ചിരിച്ചു നിൽക്കുന്നു”

“വാ ചായ കുടിക്കാം”

അയാൾക്ക് പിറകെ ഞാൻ ഞാനും ടെസയും ചെന്നു…അതിവിശാലമായ ഹാളിൽ ചെയറുകളിൽ ഞങ്ങൾ ഇരുന്നു.ടെസയുടെ കണ്ണുകൾ ചെകുത്താനിൽ തന്നെയാണ്. ഞാനാണെങ്കിൽ മുഖം കുനിച്ച് ഇരിക്കുകയാണ്…..

“സോറി ടെസ ഇങ്ങനെയൊക്കെ പ്രവർത്തിക്കേണ്ടി വന്നതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു…

ചെകുത്താൻ ക്ഷമാപണം നടത്തി…

” its ok .no problem”

“നിങ്ങൾ കരുതുന്നത് പോലെയല്ല കാര്യങ്ങൾ.. ശത്രുക്കൾ പ്രബലരാണ്..അതുകൊണ്ടാണ് ഞാൻ പറഞ്ഞത് എന്നോട് ചോദിക്കാതെ നിങ്ങൾ എങ്ങും പോകരുതെന്ന് പറഞ്ഞത്”

“Sorry”

“സോറിയൊക്കെ അവിടെ നിൽക്കട്ടെ.നിങ്ങൾ ചിന്തിക്കുന്നൊരു കാര്യം ഞാൻ പറയട്ടെ”

ആകാംഷയിൽ ഞങ്ങൾ മുഖമുയർത്തി ചെകുത്താൻ പറയുന്നത് കേട്ടിരുന്നു….

“നിങ്ങളെ കാണാഞ്ഞിട്ട് ഞാൻ വല്ലാതെ വിഷമിച്ചു.

മൊബൈലിൽ ട്രൈ ചെയ്തെങ്കിലും സ്വിച്ച് ഓഫ്.. നിങ്ങളെ കൊല്ലാനായി ശത്രുക്കൾ തയ്യാറെടുക്കുന്ന ഇൻഫർമേഷൻ എനിക്ക് വൈകിയാണ് കിട്ടിയത്.

എങ്കിൽ നിങ്ങളെയൊന്ന് വിരട്ടി കളയാമെന്നു ഞാനും തീരുമാനിച്ചു. അതാണ് ഇങ്ങനെയൊരു നാടകം നടത്തിയത്”

“അപ്പോൾ നിങ്ങൾ വന്ന് കഴിയും പിന്നാലെ വന്നവർ ആരാണ്”

“നിങ്ങളുടെ കൊട്ടേഷൻ ഏറ്റെടുത്തവർ…പപ്പയെ ഇല്ലാതാക്കാൻ ശ്രമിച്ചവർ”

ചെകുത്താൻ പല്ലിറുമ്മി…

“ആരാണു ശത്രുക്കൾ…മമ്മിയാണോ?”

“നിന്റെ മമ്മിയൊക്കെ താഴെ തട്ടിലുളളവർ…സാത്താന്റെ നിയന്ത്രണത്തിലാണു നിന്റെ മമ്മിയും അങ്കിളും ശരണുമൊക്കെ”

“സാത്താനോ…”

അങ്ങനെയൊരു കഥാപാത്രത്തെ അറിഞ്ഞപ്പോൾ ഞാനും ടെസയും ഞെട്ടി…

‘അന്ന് കോളേജ് ഹോസ്റ്റലിൽ ദീപക്കും ടീമും എത്തിയത് സാത്താന്റെ നിർദ്ദേശപ്രകാരം ആയിരുന്നു .അവർ ലക്ഷ്യമിട്ടത് നിങ്ങളെയാണ്.കിട്ടാതെ വന്നപ്പോൾ കലിപ്പ് മുഴുവനും അവർ നിത്യയിലും ഗംഗയിലും തീർത്തു.ഒരിക്കൽ അവരെ റേപ്പ് ചെയ്തവർ തന്നെ വീണ്ടും ഗംഗയെയും നിത്യയെയും കൊന്നു”

ഗംഗയുടെയും നിത്യയുടെയും ഓർമ്മയിൽ നെഞ്ഞൊന്നു പിടിച്ചു ..ഹൃദയം പൊട്ടിക്കീറാൻ തുടങ്ങി…

സാധുക്കളായിരുന്നു രണ്ടാളും…വിടാരാൻ കൊതിക്കും മുമ്പേ അടർത്തിമാറ്റപ്പെട്ട പനിനീർമൊട്ടുകൾ….

‘സർ..ചായ”

കുറച്ചു പ്രായമുള്ളൊരാൾ മൂന്നു കപ്പിൽ ചായയുമായി വന്നു…

“കുടിക്ക്”

ഞാനും ടെസയും ചെകുത്താനും ചായ വാങ്ങിക്കുടിച്ചു….

“ആരാണ് സാത്താൻ”

ടെസ തിരക്കി…

“എനിക്കും അറിയില്ല ആരെന്ന്..ടീം തിരക്കി കൊണ്ടിരിക്കുകയാണ്.താമസിയാതെ അവന്റെ ഫുൾ ഡീറ്റെയിൽ കിട്ടും.പിന്നെയാണു ഗെയിം”

ചെകുത്താൻ ഉറക്കെ പൊട്ടിച്ചിരിച്ചു…

“എന്താ നിങ്ങളുടെ യഥാർത്ഥ നെയിം”

“പേരിലൊന്നും കാര്യമില്ല അഗ്നി..തൽക്കാലം നിങ്ങൾ ചെകുത്താൻ എന്നു തന്നെ വിളിച്ചാൽ മതി”

നിരാശയോടെ ഞങ്ങൾ ചായ കുടിച്ചു തീർത്തു…..

“രണ്ടു പേർക്കും ഉറക്കക്ഷീണം കാണുമല്ലോ.നന്നായിട്ടൊന്ന് ഉറങ്ങിയട്ട് വാ..അപ്പോഴേക്കും തീരെ പ്രതീക്ഷിക്കാത്തൊരു സർപ്രൈസ് നിങ്ങൾക്ക് ഞാൻ തരാം”

“എന്താണ് സർപ്രൈസ്”

ആകാംഷയുടെ അത്യുന്നതങ്ങളിലായി ഞങ്ങൾ…

“ചോദിക്കേണ്ട പറയില്ല..കണ്ടറിഞ്ഞാൽ മതി..ഞാനും ഒന്നുറങ്ങട്ടെ.നല്ല ക്ഷീണമുണ്ട്….

ചെകുത്താൻ മുറിയിലേക്ക് പോയതോടെ ഞാനും ടെസയും കൂടി ഞങ്ങൾക്ക് അനുവദിച്ച റൂമിലെത്തി….

” എന്തായിരിക്കും ടെസ സർപ്രൈസ്”

“നോ ഐഡിയ”

ടെസ കൈമലർത്തി….

(തുടരും)

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4

അഗ്നി : ഭാഗം 5

അഗ്നി : ഭാഗം 6

അഗ്നി : ഭാഗം 7

അഗ്നി : ഭാഗം 8

അഗ്നി : ഭാഗം 9

അഗ്നി : ഭാഗം 10

അഗ്നി : ഭാഗം 11

അഗ്നി : ഭാഗം 12