Thursday, November 28, 2024
Novel

മഴപോൽ : ഭാഗം 13

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

വിട് കിച്ചുവേട്ടാ… എന്നെ വിട്… ഞാനൊന്നെന്റെ മോൾടടുത്ത് പൊക്കോട്ടെ പ്ലീസ്….. പിടിച്ചു വലിച്ചു റൂമിനകത്തായി അവളെക്കൊണ്ട് തള്ളി അവൻ തിരിഞ്ഞുനിന്ന് വാതിലിന്റെ കൊളുത്തിട്ടു….

കിടക്കയിലായി വീണുകിടക്കുന്ന അവളെ ബലമായി പിടിച്ചെഴുന്നേല്പിച്ചു….
ഗൗരി പകപ്പോടെ അവനെത്തന്നെ നോക്കി കൺപോളകൾ കരഞ്ഞ് തിണർത്തിരുന്നു…

ഞാനിന്നലെ നിന്നെ പിടിച്ച് തള്ളിമാറ്റിയതിനാണോടി നീയെന്റെ മോളെ പിടിച്ചു പൂളിലിട്ടത്…. ഇനി അത് കിട്ടാത്തതിന്റെ പേരിൽ നീയെന്റെ കുട്ടിയെ ഒന്നും ചെയ്യണ്ട….
കേട്ടത് വിശ്വസിക്കാനാവാതെ നില്കുമ്പോഴേക്കും അവൻ ബലമായി പിടിച്ചവളുടെ ചുണ്ടുകളിൽ ചുംബിച്ചു…. കണ്ണുനീർ മഴപോലെ പെയ്‌തൊലിക്കുന്നുണ്ട്… ശക്തമായി തള്ളിമാറ്റാൻ ശ്രമിച്ചുനോക്കി…. ഇരുമ്പ് ചുവ ഉമിനീരിൽ കലർന്നപ്പോൾ വേദനകൊണ്ട് കണ്ണുകൾ ഇറുകെ മൂടി… വേദന അസഹ്യമായപ്പോ സർവ ശക്തിയും എടുത്തവളവനെ പിടിച്ചു തള്ളി….
ഡോറിൽ ചെന്ന് വീണ അവൻ പഴയതിലും ആവേശത്തിൽ എഴുന്നേറ്റ് വന്നവളുടെ കൈകളിൽ അമർത്തി പിടിച്ചു…
എന്താണ് അടുത്തതെന്ന് ചിന്തിക്കുന്നതിനുമുന്പ് അവളുടെ സാരി മാറിൽ നിന്നും പറിച്ച് വലിച്ചുമാറ്റി കിച്ചു…..
ഒരു നിമിഷം അനങ്ങാനാവാതെ നിന്നു ഗൗരി……

ഇനിയൊന്നും ബാക്കി വയ്‌ക്കേണ്ട…. എന്റെമോളെ നീ അഭിനയിച്ചു പറ്റിച്ചില്ലേ…. അവൾക്കിനി നീയില്ലാതെ പറ്റുകയും ഇല്ലാ….
എന്റെമോളെ നീയിനി ഞാൻ നിനക്ക് തരേണ്ടത് പലതും നിഷേധിച്ചു എന്നതിന്റെ പേരിൽ ഒന്നും ചെയ്യരുത്… അത്രയും പറഞ്ഞു കിച്ചു അവളുടെ ഇടുപ്പിലൂടെ കൈചുറ്റി വലിച്ച് അവനിലേക്ക് അടുപ്പിച്ചു… അവന്റെ മുഖം അവളിലേക്ക് അടുത്തതും… സ്വബോധം കൈവന്നവളെപോലെ അവളവനെ തള്ളിമാറ്റി ആഞ്ഞ് ഒന്നവന്റെ മുഖത്തു കൊടുത്തു…..

നിങ്ങളിപ്പെന്താ പറഞ്ഞത് ഞാനെന്റെമോളെ കൊല്ലാൻ ശ്രമിച്ചെന്നോ…… അവളൊരു ഭ്രാന്തിയെപ്പോലെ അലറി…..
ഇനി ഒരിക്കൽ കൂടി അവളെന്റെ മോളല്ലാന്ന് പറഞ്ഞാൽ…. ചൂണ്ടുവിരൽ അവനുനേരെ ഉയർത്തി കണ്ണുകളിൽ തീയുമായി അവൾ അവനടുത്തേക്ക് നീങ്ങി….
അടുത്തെത്തിയതും സർവ ധൈര്യവും നഷ്ടപെട്ടവളെപോലെ അവന്റെ കോളറിൽ ഇറുകെ പിടിച്ചു….

ഒരു 10 മിനിറ്റ് എന്റെമോളെ കാണാതായപ്പോ ഞാൻ അനുഭവിച്ച വേദനയെന്താണെന്ന് അറിയാമോ…..??? ഇപ്പഴും… ഇപ്പഴും മാറിയിട്ടില്ലെനിക്കാ ഭയം…. തൊട്ട് നോക്ക് ഇപ്പഴും കേൾക്കാം… അവള് മാനസികനില കൈവിട്ടവളെപോലെ അവന്റെ കൈകൾ എടുത്ത് അവളുടെ നെഞ്ചിലേക്ക് വച്ചു…..
എന്റെ കുട്ടി ശ്വാസം കിട്ടാതെ വെള്ളത്തിൽ കിടക്കുന്നത് കണ്ടപ്പോൾ മരിച്ചുപോവുന്ന പോലെയാ എനിക്ക് തോന്നിയത്…..
എന്നെ ഈ ലോകത്തിൽ സ്നേഹിക്കുന്ന ഒരേ ഒരാൾ എന്റെ അമ്മൂട്ടിയാ….
അവളെ ഞാൻ കൊന്ന് കളയുവോ…??
പ്രസവിച്ചിട്ടില്ലാന്നല്ലേ ഉള്ളൂ എന്റെ ചൂട് പറ്റി ഉറങ്ങുന്നതല്ലേ എന്റെകുട്ടി, ഞാൻ വാരിക്കൊടുത്താൽ മാത്രം ഭക്ഷണം കഴിക്കുന്ന കുഞ്ഞല്ലേ എന്റെ മോള്… അവളെ ഞാൻ കൊല്ലുവോ കിച്ചുവേട്ടാ…
പറ.. ഞാൻ എന്റെമോളെ കൊന്ന് കളയാൻ നോക്കുവോ…?? ഗൗരി കിച്ചുവിന്റെ ഷോൾഡറിന്റെ പിടിവിട്ട് അവന്റെ ദേഹത്തൂടെ നിലത്തേക്ക് ഊർന്നിരുന്ന് അലറിക്കരഞ്ഞു…..

കിച്ചുനപ്പോഴാണ് താനെന്താണ് ചെയ്തതെന്നും പറഞ്ഞതെന്നുമുള്ള ബോധം വന്നത്…. അവൻ അവന്റെ കാൽ ചുവട്ടിലിരുന്ന് അലറിക്കരയുന്ന ഗൗരിയെ നോക്കി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കിച്ചൂ… കതക് തുറക്കെടാ… നീ ഗൗരിമോളെ ഒന്നും ചെയ്യല്ലെടാ… അവളൊന്നും ചെയ്തിട്ടില്ലെടാ മോനെ…. ഉഷ ഡോറിൽ ശക്തിയിൽ മുട്ടി വിളിച്ചപ്പോൾ അവൻ നടന്ന് ചെന്ന് കതക് തുറന്നു…

കിച്ചൂ ഗൗരിമോളെവിടെ….?? അവളൊന്നും ചെയ്തിട്ടില്ലടാ…. കിച്ചു തിരിഞ്ഞ് റൂമിലേക്ക് നോക്കി.. നിലത്ത് ചെരിഞ്ഞു കിടന്ന് മുഖം കീഴോട്ടാക്കി ഏങ്ങലടിച്ചു കരയുകയായിരുന്നു അവളപ്പോ…
ഉഷ അവളെ കണ്ടെന്നു മനസ്സിലാക്കിയതും കിച്ചു റൂമിൽ നിന്നും ഇറങ്ങി നടന്നു….

ഗൗരീ… മോളേ…. ഉഷ വിളിച്ചതും ഗൗരി എഴുന്നേറ്റിരുന്നു…..
ഉഷാമ്മേ… എന്റെമോള്…
അവൾക്കൊന്നുല്യാ മോളേ ഞാൻ പറഞ്ഞില്ലേ കുറച്ച് വെള്ളം കുടിച്ചതാ… അവിടെ മിക്കി മൗസിന്റെ കൂടെ കളിക്കുന്നുണ്ട് ആള്… ഉഷ കണ്ണുനീരോടെ ഗൗരിടെ കവിളിലും ചുണ്ടിലും തഴുകികൊണ്ട് പറഞ്ഞു…
ഗൗരിടെ മുഖത്തു തെളിച്ചമില്ലാത്തൊരു ചിരി വന്ന് നിറഞ്ഞു… അഴിഞ്ഞു വീണ് കിടന്ന സാരിത്തലപ്പ് ഉഷ പിടിച്ചിട്ടു കൊടുത്തു… താങ്ങിപിടിച്ചവളെ എഴുന്നേൽപ്പിച്ച് നിർത്തി….

അമ്മേ…. കൊഞ്ചിയുള്ള വിളികേട്ടപ്പോൾ ഗൗരി വാതിൽക്കലേക്ക് നോക്കി കയ്യിൽ മിക്കി മൗസിനെയും പിടിച്ച് ഒരു കുഞ്ഞു ട്രൗസർ മാത്രമിട്ട് കുസൃതി ചിരിയോടെ നിൽക്കുന്നുണ്ട് അമ്മൂട്ടി…..
അത്രയും നേരം ഉണ്ടായിരുന്ന ദുഃഖം മാറി ഗൗരിടെ മുഖത്തു സന്തോഷം വന്ന് നിറഞ്ഞു… കൈ നീട്ടി മാടി വിളിച്ചപ്പോൾ അമ്മൂട്ടി കിണുങ്ങി ചിരിച്ചുകൊണ്ട് ഓടി ചെന്നു… ഗൗരി അവളെ എടുത്തുയർത്തി മുഖം നിറയെ ചുംബിച്ചു….

അമ്മയെയും മോളെയും അവരുടെ ലോകത്ത് വിട്ട് ഉഷ റൂമിനു പുറത്തേക്ക് നടന്നു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കിച്ചൂ നീയൊന്നവിടെ നിന്നേ….
മുഖമടിച്ചൊരു അടി ഉഷ അവന്റെ കവിളിൽ തന്നെ കൊടുത്തു…
അമ്മൂട്ടിയെ കാണാതായപ്പോ തൊട്ട് ആ കുഞ്ഞ് ഇവിടെ കാട്ടിക്കൂട്ടിയ വെപ്രാളം നീ കണ്ടിരുന്നോ….
10 മാസം ചുമന്നു പെറ്റവൾക്ക് പോലും ഉണ്ടാകുമോന്ന് സംശയമാണ് അങ്ങനെയാണ് അതിവിടന്ന് അലറിക്കരഞ്ഞത്….
എന്തിനേറെ പറയണം അമ്മൂട്ടിയെ ആ വെള്ളത്തിൽ കണ്ടിട്ട് നീന്താൻ അറിയാൻ പാടില്ലാത്ത അവൾ അതിലേക്ക് എടുത്ത് ചാടി എങ്ങനെയൊക്കെയോ ആണ് നിന്റെ മോളെ രക്ഷിച്ചത്….
സ്നേഹിച്ചില്ലെങ്കിലും വേണ്ട കിച്ചു ആ പാവത്തിനെ നീ ദ്രോഹിക്കരുത് അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ട് അവൾ ഈ ഒരായുസ്സിൽ തന്നെ….
അത്രയും കിച്ചുവിന്റെ മുഖത്തുനോക്കി പറഞ്ഞു ഉഷ തിരിഞ്ഞ് നടന്നു…..

പറഞ്ഞുപോയതിന്റെയും ചെയ്തുപോയതിന്റെയും കുറ്റബോധം അവനിൽ വന്ന് നിറഞ്ഞിരുന്നു….
എഴുന്നേറ്റ് റൂമിലേക്ക് നടന്നു…..

എന്തിനാ അമ്മേടെമോൾ വെള്ളത്തിന്റെ അവിടേക്ക് പോയെ….??
ഗൗരിടെ ചോദ്യം കേട്ടതും റൂമിനകത്തോട്ട് കയറാതെ അവൻ വാതിൽക്കൽ തന്നെ നിന്നു….

അമ്മ എത്രനേരം കരഞ്ഞൂന്നറിയുവോ…?? പേടിച്ച് പോയല്ലോ… പറ എന്തിനാ അമ്മൂട്ടി അങ്ങോട്ട് പോയെ…
ചോപ്പ് മീനിനെ അതിലിടാൻ…
ഏത് ചോപ്പ് മീനിനെ??
നമ്മടെ ഹാളിലില്ലേ അമ്മേ… കുടുക്കേൽ…
ഏത് ബൗളിലെ ഗോൾഡ് ഫിഷോ….???
മ്മ്ഹ്ഹ്… അമ്മൂട്ടി രണ്ടുകയ്യും ചുണ്ടിൽ അമർത്തിപ്പിടിച്ച് ചിരിച്ചു…..
ഏഹ്… മോളെന്തിനാ അതിനെ എടുത്ത് പൂളിലിട്ടെ….???
അമ്മൂട്ടിനെ കാണാൻ വരുമ്പോ ചോപ്പ് മീനിന്റെ മൂക്ക് കുടുക്കേലിടിക്കും…. പാവല്ലേ അമ്മേ…
അത് കേട്ടപ്പോ ഗൗരിക്ക് ചിരിയാണ് വന്നത്…. എന്നിട്ട് നീയതിനെ പൂളിൽ കൊണ്ടിട്ടോ എന്റെ അമ്മൂട്ടി..???
മ്മ്ഹ്… അമ്മൂട്ടി കിണുങ്ങി ചിരിച്ചു….
ഹാ ബെസ്റ്റ് നിന്റെ ആ കടുവാച്ചൻ കാണണ്ട അതിനെ പൂളിൽ… ഒരടികൂടി കൊല്ലാനുള്ള ആമ്പിയർ നിന്റമ്മയ്ക്ക് ഇല്ലടി അമ്മൂട്ടിയേ………
എന്റെ മോള് വാ നമുക്കെ നിന്റെ ചോപ്പ് മീനിനെ പോയി ചൂണ്ടയിട്ടു പിടിക്കാം…..

അവര് രണ്ടുപേരും ഇറങ്ങാൻ തുടങ്ങുവാണെന്ന് മനസിലായപ്പോ കിച്ചു വേഗം നടന്ന് കാറിൽ കയറി പുറത്തേക്ക് പോയി…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മോളും… ഗൗരിയും…..
മടിച്ചുമടിച്ചാണ് കിച്ചുവത് ചോദിച്ചത്…
അവളും മോളും വൈകീട്ട് കുറച്ച് കഞ്ഞികുടിച്ചു… നീ ചവച്ച് തിന്നാൻ പറ്റാത്ത കോലത്തിലാക്കിയില്ലേ എന്റെ കുഞ്ഞിനെ….
കിച്ചുവിന്റെ തലതാഴ്ന്നു… നീ കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക് അവർക്ക് ഇനി വിശപ്പുണ്ടാവില്ലായിരിക്കും….

എന്തൊക്കെയോ കഴിച്ചെന്നുവരുത്തി റൂമിൽ ചെന്ന് നോക്കുമ്പോൾ പതിവില്ലാതെ മോളെയും ചേർത്തുപിടിച്ച് കട്ടിലിൽ കിടക്കുകയായിരുന്നു ഗൗരി….
അടുത്ത് ചെന്ന് നോക്കിയപ്പോൾ മനസിലായി അമ്മയും മോളും നല്ല ഉറക്കത്തിലാണ്….. ബെഡിനു സൈഡിലായി മുട്ടുകുത്തിയിരുന്ന് രണ്ടുപേരെയും നോക്കി…. അടികൊണ്ട് തിണർത്തുകിടക്കുന്ന കവിളിലൊന്ന് സ്പർശിച്ചു… പെട്ടന്ന് കൈ വലിച്ചു അമ്മൂട്ടിയെയും തൊട്ട് നോക്കി…..

അമ്മേ….
അമ്മേ……….
എന്താടാ…. ??? എന്തിനാ വിളിച്ചാർക്കണേ…???
ഗൗരിക്കും മോൾക്കും നല്ല പനിയാ….
അമ്മയിവിടെ അവർടൊപ്പം ഒന്ന് ഇരിക്ക് ഞാൻ പോയി ഡോക്ടറെ വിളിച്ച് വരാം….
നീയെങ്ങോട്ടാ കിച്ചു ഈ നേരത്ത്….???
വെള്ളത്തിൽ വീണതോണ്ട ഈ പനി…. തുണി നനച്ച് നെറ്റിയിൽ ഇട്ടാമതിയെടാ രാവിലെയ്ക്ക് അതങ്ങ് വിട്ടുമാറും… നീ ഇവിടെ ഇരിക്ക് ഞാൻ പോയി എടുത്തോണ്ട് വരാം….

കിച്ചു അരികിൽ ചെന്നിരുന്ന് രണ്ടുപേരുടെയും നെറ്റിയിൽ തലോടി……
സോറി ഗൗരീ…. നിശ്വാസം അവളുടെ നെറ്റിയിൽ അടിക്കുന്ന അത്രയും താഴ്ന്നു അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…..

ദാ മോനെ ഇതങ്ങു നനച്ചിട്ടാൽ മതി… നനച്ച തുണി രണ്ടുപേരുടെയും നെറ്റിയിലായി ഇട്ടുകൊണ്ട് ഉഷ പറഞ്ഞു… വേണേൽ നീ എന്റെ മുറിയിൽ കിടന്നോ അല്ലെങ്കിൽ വേറെ വല്ല മുറിയും വൃത്തിയാക്കി തരാം…
വേണ്ട അമ്മ പോയി കിടന്നോ ഞാൻ നനച്ചിട്ടു കൊടുത്തോളാം….
ഗൗരിയേയും അമ്മൂട്ടിയെയും ഒന്ന് തലോടി ഉഷ കിടക്കാനായി പോയി….

കിച്ചു അമ്മൂട്ടിയെ നടുക്ക് കിടത്തി അരികിലായി കിടന്നു…. ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ രണ്ടുപേരെയും നോക്കി…… ചെരിഞ്ഞു അമ്മൂട്ടിടെ നെറ്റിയിൽ ഒന്ന് ചുണ്ടുചേർത്തു….. നോട്ടം ചെന്നത് പൊട്ടിമുറിഞ്ഞ് ചോര കല്ലിച്ചുകിടക്കുന്ന ഗൗരിയുടെ കീഴ്ചുണ്ടിൽ ആയിരുന്നു ശേഷം തിണർത്ത് ചുവന്നുകിടക്കുന്ന ഗൗരിടെ കവിളിൽ ഒന്നുകൂടെ തലോടി… നെറ്റിയിൽ മുറിഞ്ഞിടത്തൊന്ന് ചുംബിച്ചു….
തണുപ്പേറ്റോ….. നീറ്റൽ കൊണ്ടോ ഗൗരി ചെറുതായി കണ്ണ് തുറന്നു….
കിച്ചു ഒന്ന് പതറി….
കിച്ചുവേട്ടാ… അവൾ നേർത്ത ശബ്ദത്തിൽ വിളിച്ചു മുഖത്തു ചെറുചിരി ഉണ്ടായിരിന്നു… അവള് മോളോടും കിച്ചുവിനോടും ചേർന്നുകിടന്നു…. കണ്ണുകൾ താനേ അടഞ്ഞു…. കിച്ചു രണ്ടുപേരെയും പുതപ്പിച്ച് അവരെ ചേർത്ത് പിടിച്ചു…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12