Thursday, December 19, 2024
Novel

കൗസ്തുഭം : ഭാഗം 31

എഴുത്തുകാരി: അഞ്ജു ശബരി

സന വീട്ടിലെത്തിയപ്പോൾ ബെന്നി സീനാമ്മയുടെ ഫോട്ടോയിൽ നോക്കി നിൽക്കുവായിരുന്നു… കുറച്ചകലെ ഒന്നും മിണ്ടാതെ അനിയും ഉണ്ടായിരുന്നു.. സന പതിയെ ബെന്നിയുടെ അടുത്തേക്ക് ചെന്നു… എന്നിട്ട് വിളിച്ചു… “ഡാഡി… ” സന വിളിച്ചപ്പോൾ അയാൾ ഞെട്ടി തിരിഞ്ഞു നോക്കി… “ഡാഡിയോ ആരുടെ… ” “ഡാഡി…” ഇടറുന്ന ശബ്ദത്തിൽ സന വീണ്ടും വിളിച്ചു.. “Nooo…. മേലാൽ നീയെന്നെ ഡാഡിയെന്നു വിളിക്കരുത്… ഏതോ തെരുവിൽ ആർക്കോ ജനിച്ച നീയെങ്ങനെ എന്റെ മോളാകും.. ” ബെന്നിയുടെ സംസാരം കേട്ട് ഒന്നും പറയാനാവാതെ തറച്ചു നിന്ന് പോയി സന “എന്നാലും ഡാഡി… ഡാഡിക്ക് എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ തോന്നി..

അങ്കിളേ ഈ ഡാഡി പറയുന്നതൊക്കെ കേട്ടില്ലേ അങ്കിളെങ്കിലും ഡാഡിയെ പറഞ്ഞു മനസ്സിലാക്ക് ” സന അനിയുടെ ഉടുപ്പിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞപ്പോൾ അനി മുഖം തിരിഞ്ഞു നിന്നു “നീ എന്റെ മകൾ അല്ല എന്ന് അനി പറഞ്ഞപ്പോൾ മുതൽ നിന്നോടുള്ള ദേഷ്യം എന്റെ മനസ്സിൽ തോന്നി തുടങ്ങിയതാണ്… പിന്നെ നീ ശിവദാസന്റെ മകളാണെന്ന് കരുതിയാണ് ഞാൻ ഇത്രയും നാൾ നിന്നെ ചേർത്ത് പിടിച്ചത് ” “ഒന്നുമല്ലെങ്കിലും ശിവദാസന്റെ സ്വത്തിൽ നിനക്കും അവകാശം ഉണ്ടാവുമല്ലോ എന്ന് കരുതി.. ” “ഇതിപ്പം തന്തയാര് തള്ളയാരെന്നോ അറിയത്തില്ല ആർക്കെങ്കിലും പിഴച്ചു ഉണ്ടായതാണോ അല്ലിയോ എന്ന് ആർക്കറിയാം…. ” ബെന്നിയുടെ വാക്കുകൾ ഓരോന്നും കത്തി തറക്കുന്നപോലെ സനയുടെ ഹൃദയത്തിൽ തറഞ്ഞു കേറി “ഇനി മേലാൽ നിന്നെ എന്റെ കൺമുന്നിൽ കണ്ടുപോകരുത് ഇറങ്ങിക്കോണം ഈ നിമിഷം എന്റെ വീട്ടിൽ നിന്നും.. ”

ബെന്നിയുടെ വാക്കുകളെ നിശബ്ദമായി അനിയും അനുകൂലിച്ചു.. സനയുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു… തനിക്ക് സ്വന്തമായത് എല്ലാം ഒരു നിമിഷം കൊണ്ട് അന്യമായി എന്ന് അവൾക്ക് മനസ്സിലായി… അവളുടെ കയ്യിലും കഴുത്തിലും ഉണ്ടായിരുന്ന ആഭരണങ്ങളും മൊബൈൽ ഫോണും വണ്ടിയുടെ താക്കോലും മറ്റുമെല്ലാം അവൾ അവിടെയുണ്ടായിരുന്ന മേശപ്പുറത്തുവച്ചു.. “ഡാഡി എന്ന് വിളിക്കാൻ എനിക്കിനി അവകാശമില്ല എന്നെനിക്ക് അറിയാം എങ്കിലും ഇനി ഒരിക്കലും ഞാൻ നിങ്ങളുടെ മുൻപിലേക്ക് വരില്ല….” “ഇവിടെ നിന്നും പോകാൻ ഇറങ്ങുന്നതിനു മുൻപ് മറ്റൊരു പേര് വിളിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല അതുകൊണ്ട്… ”

“ഡാഡി എനിക്ക് തന്ന എല്ലാം ഞാൻ ഇവിടെ തിരികെ വെച്ചിരിക്കുകയാണ്..” “ഞാൻ ഇറങ്ങുന്നു… വെറും കയ്യോടെ… ആ തെരുവിലേക്ക് തന്നെ.. ” സന പറയുന്നതൊന്നും കേൾക്കാത്ത ഭാവത്തിൽ അവര് രണ്ടുപേരും നിന്നു അവൾ പുറത്തേക്കിറങ്ങിയപ്പോൾ ആ വീടിന് വാതിൽ അവളുടെ പുറകിൽ നിന്നും കൊട്ടിയടച്ചു… ഉള്ളിൽ നിന്നും വന്ന വേദനയുടെ ശീലുകൾ പുറത്തേക്ക് വരാതെ കടിച്ചു പിടിച്ചു കൊണ്ട് അവളാ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി… 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഏട്ടാ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഏട്ടൻ എന്തുകൊണ്ട് സനയെ കൂടെ കൂട്ടിയില്ല “അതിന്റെ ആവശ്യമെന്താ അനൂ…

അഹങ്കാരത്തിന് കയ്യും കാലും വച്ച പെണ്ണാ അവൾ… ഇത്രയൊക്കെ ആയിട്ടും എന്റെ മുഖത്തേക്ക് നോക്കി പുച്ഛത്തോടെ ഇറങ്ങിപ്പോയ അവളെ ഞാൻ പുറകെ ചെന്നു വിളിക്കണമായിരുന്നോ.. ” “അങ്ങനെ അല്ല ഏട്ടാ ഞാൻ പറഞ്ഞത്… ” അനു പറഞ്ഞു “മോനെ അവൾ പറയുന്നതിലും കാര്യമില്ലെ… എന്തൊക്കെ പറഞ്ഞാലും സന നിന്റെ ഭാര്യയല്ലേ…” സുമിത്രാമ്മ ചോദിച്ചു.. “ആറുമാസം ഞാൻ അവളുടെ കൂടെ താമസിച്ചു ഭർത്താവ് ആണെന്നുള്ള ഒരു ബഹുമാനവോ നിലയോ വിലയോ ഒന്നും അവളെനിക്ക് തന്നിട്ടില്ല… എന്നിട്ടും ഞാൻ അവളെ ആത്മാർത്ഥമായി സ്നേഹിച്ചു… ” “അവസാനം ഒരു അവസരം കിട്ടിയപ്പോൾ അവരെല്ലാവരും കൂടെ എന്നെ ചവിട്ടി പുറത്താക്കി.. അങ്ങനെയുള്ള അവളെ ഞാൻ തിരികെ സ്വീകരിക്കണമെന്നാണോ അമ്മയും പറയുന്നത്..”

“മോനേ അന്നൊക്കെ അവളും ഒരു തെറ്റിദ്ധാരണയിൽ ആയിരുന്നല്ലോ… അതൊക്കെ നീ മറക്കണം ക്ഷമിക്കണം… ” “എനിക്ക് അതിന് കഴിയില്ല… ഇനി ആരും എന്നോട് ഇതിനെക്കുറിച്ച് സംസാരിക്കേണ്ട… ” അത് പറഞ്ഞിട്ട് അവൻ ദേഷ്യത്തോടെ മുകളിലേക്ക് കയറിപ്പോയി… അനുവും അമ്മയും മുഖത്തോടുമുഖം നോക്കി നിന്നു.. 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 നിള ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിലെ തന്നെ ഡാൻസ് ടീച്ചർ ആയി ആമിയെ നിയമിച്ചു… ജീവിതത്തിന് പുതിയ അർഥം വരുന്നത് പോലെ അവൾക്ക് തോന്നി… കൈവിട്ടു പോയ ജീവിതം പതിയെ തിരിച്ചുപിടിക്കാനുള്ള ശ്രമവുമായി ആമി ജോലിക്ക് പോയി തുടങ്ങി.. സുഭദ്രയും അച്ചമ്മയും ഇടയ്ക്കിടയ്ക്ക് വന്ന് മോളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നതിനാൽ നച്ചു മോൾക്ക് അമ്മ അടുത്തില്ലാത്തതിന്റെ വിഷമം ഒന്നും തോന്നിയിരുന്നില്ല..

രണ്ടു വീടുകളിലും ആയി അവൾ പാറി പറന്നു നടന്നു… ഭാര്യയും അമ്മയും കൂടി തന്നെ ഒറ്റപ്പെടുത്തിയപ്പോൾ ചന്ദ്രബാബുവിന് ആകെ ഒറ്റപ്പെടുന്നത് പോലെ തോന്നി…. സുഭദ്ര നച്ചു മോളെ വെച്ച് കളിപ്പിക്കുന്നത് കണ്ടപ്പോൾ ആ കുഞ്ഞിനെ ചേർത്ത് പിടിക്കാൻ അയാൾക്ക് ആശ തോന്നി… എങ്കിലും അവരുടെ അടുത്തേക്ക് ചെല്ലാനോ ആ കുഞ്ഞിനെ വിളിക്കാനോ അയാളുടെ ദുരഭിമാനം അയാളെ അനുവദിച്ചില്ല… 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 വൈകിട്ടത്തെ ഭക്ഷണം ഹോട്ടലിൽ നിന്നും കഴിച്ചിട്ട് തിരികെ റൂമിലേക്ക് പോവുകയായിരുന്നു നവിയും ശ്രീനിയും അപ്പോഴാണ് റോഡരികിൽ ഒരു പെൺകുട്ടിയെ ചുറ്റി കുറച്ച് പയ്യന്മാർ ബൈക്കിൽ വട്ടം കറങ്ങുന്നത് കണ്ടത് അവർ രണ്ടും കൂടി ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു.. ഭയംകൊണ്ട് ആലില പോലെ വിറക്കുന്നുണ്ടായിരുന്നു അവൾ…

നവിയും സ്ത്രീയും അടുത്തേക്ക് ചെന്നപ്പോൾ ആ ബൈക്ക് അവരെ വിട്ട് ദൂരേക്ക് പോയി… ശ്രീ ഇറങ്ങി അവളുടെ അടുത്തേക്ക് ചെന്നു… “എന്താ എന്തു പറ്റി.. ആരാ അവരൊക്കെ..” “അറിയില്ല കുറച്ചു നേരമായി എന്റെ പിന്നാലെ കൂടിയിട്ട്…” “ഈ അസമയത്ത് ഇയാൾ തനിച്ച് പോകുന്നത് നല്ലതല്ല തനിക്ക് എവിടെയാ പോകേണ്ടത് ഞങ്ങൾ കൊണ്ടു വിടാം..” ശ്രീനി പറഞ്ഞു “അത്… അത് വേണ്ട. ഞാൻ പൊയ്ക്കോളാം…” അവൾ പറഞ്ഞു.. അപ്പോഴേക്കും നവി ജീപ്പിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു ആ പെൺകുട്ടിയെ കണ്ട് നവി ഒന്നു ഞെട്ടി… “സന… നീ എന്താ ഇവിടെ ഈ സമയത്ത് അതും തനിച്ച്…” “നവനീത്… ” സന പറഞ്ഞു ശ്രീനി ഒന്നും മനസ്സിലാവാതെ രണ്ടുപേരെയും നോക്കി “നിങ്ങൾക്ക് പരസ്പരം അറിയാമോ…”

പിന്നെ നല്ലതുപോലെ അറിയാം അല്ലേ സന ബെന്നി ആ പേര് കേട്ടതും അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു… “എന്താ മോളെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കിയോ” അതിനും അവൾക്കു മറുപടി ഒന്നും ഇല്ലായിരുന്നു… ഒന്നുമല്ലേലും ചെറുപ്പത്തിൽ ഒരുമിച്ച് കളിച്ചു വളർന്നതല്ലേ അതുകൊണ്ട് നിന്നെ ഈ പാതിരാത്രി തനിച്ചു വിട്ടുപോകാൻ മനസ്സ് വരുന്നില്ല ഒന്നുമല്ലേലും നീയൊരു പെണ്ണല്ലേ… ഞങ്ങളിവിടെ നിന്നെ വിട്ടു പോയാൽ കുറച്ചു മുമ്പ് നടന്നത് പോലെ പല സംഭവങ്ങളും ഉണ്ടായി എന്നു വരും…” “നിനക്ക് എവിടേക്കാ പോകേണ്ടത് ഞങ്ങൾ കൊണ്ടു വിടാം…” നവി പറഞ്ഞു.. “നവി പൊയ്ക്കോ എനിക്ക് പോകാൻ സ്ഥലം ഒന്നുമില്ല…” സന പറഞ്ഞു.. “അപ്പോ ഞാൻ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നിന്റെ തന്തപ്പടി നിന്നെ അടിച്ചു പുറത്താക്കി അല്ലേ…” അവൾ ഒന്നും മിണ്ടാതെ തലയാട്ടി…

“ഒരു മിനിറ്റ് നിക്ക് ഞാൻ ഇപ്പൊ വരാം…” “ശ്രീനി നീ ഇവിടെ ഇവൾടെ കൂടെ നിൽക്കണം…” അത് പറഞ്ഞിട്ട് നവി ജീപ്പിനു അടുത്തേക്ക് മാറി നിന്നും ഫോൺ വിളിച്ച ആരോടോ സംസാരിച്ചു… കുറച്ചുകഴിഞ്ഞ് നവി അവരുടെ അടുത്തേക്ക് വന്നു.. “വാ കേറ്…” “എങ്ങോട്ടാ നവി… ” സന ചോദിച്ചു “എങ്ങോട്ടാണെന്ന് അറിഞ്ഞാൽ മാത്രമേ നീ വരുന്നുള്ളോ… എന്തായാലും നവനീത് ഒരു ചെറ്റയല്ല എന്ന് നിനക്ക് അറിയാമല്ലോ… ” “നിന്നെ ഈ രാത്രി ഇവിടെ തനിച്ച് വിട്ടു പോകാൻ എനിക്ക് പറ്റില്ല എവിടെയെങ്കിലും സേഫ് ആയ ഒരു സ്ഥലത്തേക്ക് നിന്നെ മാറ്റാനാണ് വിളിക്കുന്നത് വന്നു മര്യാദക്ക് വണ്ടിയിൽ കയറ് …” അവസാനം മനസ്സില്ലാമനസ്സോടെ സന വന്നു നവിയുടെ ജീപ്പിൽ കയറി.. ആ ജീപ്പ് ചെന്ന് നിന്നത് അക്ഷയയുടെ വീടിന്റെ മുന്നിലായിരുന്നു… അവിടെ പുറത്ത് അവരെ കാത്ത് വീട്ടിൽ ഉള്ളവർ എല്ലാവരും ഉണ്ടായിരുന്നു….

സന ജീപ്പിൽ നിന്നും ഇറങ്ങാൻ മടിച്ചു നിന്നു… അനു ജീപ്പിന്റെ അടുത്തേക്ക് വന്നു സനയെ വിളിച്ചു… “ഇറങ്ങി വാ ഏട്ടത്തി…” അനു അങ്ങനെ പറഞ്ഞപ്പോൾ സന അമ്പരപ്പോടെ അനുവിനെ നോക്കി… “എന്തൊക്കെ പറഞ്ഞാലും എന്റെ ഏട്ടൻ കെട്ടിയ താലി ഇപ്പോഴും ആ കഴുത്തിൽ ഇല്ലേ… അതുകൊണ്ടുതന്നെ ഈ വീട്ടിൽ മറ്റാരെക്കാളും സ്ഥാനം ഏട്ടത്തിക്ക് ഈ വീട്ടിലുണ്ട് ധൈര്യമായിട്ട് കയറി വാ മടിക്കേണ്ട…” അനു ബലമായി സനയെ പിടിച്ചിറക്കി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു… അവിടെ ഏഴു തിരിയിട്ട് കത്തിച്ച നിലവിളക്കുമായി സുമിത്രാമ്മ നിൽപ്പുണ്ടായിരുന്നു… അവരത് സനയുടെ കയ്യിലേക്ക് കൊടുത്തു… ” വലത് കാൽ വെച്ച് കയറു മോളെ…” നിറകണ്ണുകളോടെ മനസ്സിൽ നിറഞ്ഞ സന്തോഷത്തോടെ സന ആ വീട്ടിലേക്ക് മരുമകളായി വലതുകാൽ വച്ച് കയറി…

ഈ കാഴ്ച കണ്ടു കൊണ്ട് കുറച്ചകലെ അക്ഷയ് നിൽക്കുന്നുണ്ടായിരുന്നു… അനു നവിയുടെ അടുത്തേക്ക് വന്നു എന്നിട്ടു പറഞ്ഞു… “താങ്ക്സ് നവി…” “ആഹാ ഞാൻ ചെയ്യുന്നതിന് ഒക്കെ താങ്ക്സ് പറയാൻ നിന്നാൽ നിനക്ക് അതിനെ സമയം ഉണ്ടാവുള്ളൂ പെണ്ണേ… സമയം ഒത്തിരി ആയി പോയി കിടന്നു ഉറങ്ങാൻ നോക്ക്… ഞാനും പോട്ടെ നാളെ വരാം…” അതും പറഞ്ഞിട്ട് നവിയും ശ്രീനിയും ജീപ്പിൽ കയറി.. അവർ ജീപ്പിൽ കയറി പോകുന്നത് നോക്കി ചിരിച്ചുകൊണ്ട് അനുരാധ മുറ്റത്തു തന്നെ നിന്നു… 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 അടുത്ത ദിവസം… ആമി ജോലി കഴിഞ്ഞ് സ്കൂളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അവിടെ ആമിയെയും കാത്ത് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു… പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാതെ അയാളെ അവിടെ കണ്ടപ്പോൾ അവൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു…

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

കൗസ്തുഭം : ഭാഗം 21

കൗസ്തുഭം : ഭാഗം 22

കൗസ്തുഭം : ഭാഗം 23

കൗസ്തുഭം : ഭാഗം 24

കൗസ്തുഭം : ഭാഗം 25

കൗസ്തുഭം : ഭാഗം 26

കൗസ്തുഭം : ഭാഗം 27

കൗസ്തുഭം : ഭാഗം 28

കൗസ്തുഭം : ഭാഗം 29

കൗസ്തുഭം : ഭാഗം 30