Sunday, December 22, 2024
Novel

അനു : ഭാഗം 29

നോവൽ
എഴുത്തുകാരി: അപർണ രാജൻ


മരുന്നിന്റെ എഫക്ട് കാരണം ചെറുതായി ഒന്ന് മയങ്ങി പോയ അനു , കണ്ണ് തുറന്നപ്പോൾ തന്റെ അടുത്ത് വിശ്വയ്ക്കു പകരം ഇരിക്കുന്ന ശങ്കറിനെ കണ്ട് ഞെട്ടി എഴുന്നേറ്റു .

അച്ഛൻ ഇതെങ്ങനെ , ഇവിടെ ????

അപ്പോഴാണ് വീട്ടിലിരിക്കുന്ന തന്റെ ഫോണിനെ പറ്റി അനു ഓർത്തത് .

ആഹ് ……

ഗൗരി ചേച്ചി വല്ലോം പറഞ്ഞിട്ടുണ്ടാവും …..

“കാർന്നോര് എപ്പോ വന്നു ???? ”

അനുവിന്റെ ചോദ്യം കേട്ടതും ശങ്കറിന്റെ രക്തം തിളച്ചു .

ഠപ്പേ !!!!!!!

അനുവിന്റെ കരണ കുറ്റി നോക്കി ശങ്കർ ഒന്ന് കൊടുത്തതും , പുറത്തു നിന്ന് ഇതെല്ലാം കണ്ടു കൊണ്ടു നിന്ന വിശ്വ ഞെട്ടി പോയി .

അടിപൊളി !!!!!!

അച്ഛനും കൊള്ളാം , .മോളും കൊള്ളാം , …….

“ഇവിടെ വണ്ടി ഇടിച്ചു കിടന്ന എന്നെ തല്ലാൻ ആണോ കാർന്നോരെ നിങ്ങള് ഇവിടേം വരെ പെട്രോളും കത്തിച്ചു കൊണ്ടു വന്നത് ?????? ”

അടി കിട്ടിയ കവിളും പൊത്തി പിടിച്ചു കൊണ്ടു അനു ശങ്കറിന് നേരെ ചീറി .

“ഇത് നിന്റെ കൈയിലിരിപ്പിന് ഒന്ന് തന്നതാടി ചെറ്റേ ……… നിന്നോട് ഞാൻ പറഞ്ഞതല്ലേടി ഞാൻ കൊണ്ടാക്കാം , കൊണ്ടാക്കാം ന്ന് …….. എന്നിട്ടിപ്പോ വന്നു കിടക്കുന്ന കിടപ്പ് കണ്ടില്ലേ ????? ”

“അത് പിന്നെ അച്ഛൻ അവളെ കയറി അനുവെന്ന് വിളിച്ചിട്ടല്ലേ ????? എന്ത് ധൈര്യം ഉണ്ടെങ്കിൽ എന്റെ മുന്നിൽ വച്ചു അവളെ അങ്ങനെ വിളിക്കും …….. തന്തയായി പോയി ,,,, ഇല്ലായിരുന്നുവെങ്കിൽ ഞാൻ ടിപ്പറ് കയറ്റി കൊന്നേനെ …….. എനിക്ക് എന്തോരം വിഷമായിയെന്നറിയോ ????? ഇനി എങ്ങാനും അവളെ മോളെയെന്ന് വിളിക്കുന്നത് ഞാൻ കേട്ടാൽ …….. ”

ശങ്കറിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ടു അനു പറഞ്ഞതും ശങ്കർ അനുവിന്റെ മുഖത്തേക്ക് നോക്കി .

ദേഷ്യം കൊണ്ടു മുഖം ചുവന്നു തുടുത്തിട്ടുണ്ടെങ്കിലും , അനുവിന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കണ്ടു ശങ്കർ അനുവിനെ ചുറ്റി പിടിച്ചു .

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“അച്ഛനെ ഭയങ്കര ഇഷ്ടം ആണല്ലേ ????? ”

തിരികെ വീട്ടിലേക്ക് പോകുന്നതിനിടയിൽ വിശ്വയുടെ ചോദ്യം കേട്ട് , അനു തിരിഞ്ഞു നോക്കി .

“ആണ് ……….. ”

“അതാണോ കൈയിൽ ശങ്കർ എന്ന് ടാറ്റൂ ചെയ്തിരിക്കുന്നത് ?????? ”

അനുവിന്റെ കൈയിലേക്ക് പാളി നോക്കി കൊണ്ടു വിശ്വ ചോദിച്ചത് കേട്ടപ്പോൾ മാത്രമാണ് , ഇന്ന് താൻ ഫുൾ സ്ലീവല്ല ഇട്ടിരിക്കുന്നതെന്ന് മനസ്സിലായത് .

“ഈ Jimin തന്റെ കാമുകൻ ആണോ ???? ”

വിശ്വയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടതും അനു കണ്ണും മിഴിച്ചു അവനെ നോക്കി .

“അല്ല , ഞാൻ ഹോസ്പിറ്റലിൽ വച്ചു കൈയിൽ ഒരു ചെറുക്കന്റെ പേര് കൈയിൽ കണ്ടു ……… ഇന്നത്തെ കാലത്ത് ,, തനിക്കു അറിയില്ലേ ……. ഭാഷ ഒന്നും ഒരു പ്രശ്നം അല്ലല്ലോ ???? ”

വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു കൊണ്ടു വിശ്വ പറയുന്നത് കേട്ടതും അനു ചിരിക്കണോ , അതോ കരയണോ എന്നറിയാതെ പുറത്തേക്ക് നോക്കി .

“അത് എന്റെ കാമുകൻ ഒന്നും അല്ല …….. ”

അനു പറയുന്നത് കേട്ട് വിശ്വ അനുവിനെ നോക്കി .

കാമുകൻ അല്ലെ ????

അപ്പോൾ പിന്നെ ആരാ ????

കാമുകന്റെ പേര് തന്നെ കുത്താൻ പറഞ്ഞാൽ ഇവിടെ ആരും കുത്തില്ല .

അപ്പോൾ പിന്നെ ….

“ഒരു ബെറ്റിന്റെ പുറത്തു പോയി കുത്തിയതാണ് , ഏതെങ്കിലും ഒരു ചെറുക്കന്റെ പേര് ടാറ്റൂ ചെയ്യണമെന്ന് …….. പതിനായിരം രൂപ തരാമെന്ന് പറഞ്ഞു , ഒപ്പം കുത്തണ കാശും തരാമെന്ന് പറഞ്ഞു …….. പിന്നെ ഒന്നും നോക്കിയില്ല ……. പോയി കുത്തി ഒന്നല്ല , ഏഴു പേരുടെ പേര് പോയി കുത്തി …….. ”

“ഏഴോ ???? ആരൊക്കെ ?? ”

“Kim namjoon kim seokjin min yoongi jung hoseok park jimin kim taehyung jeon jungkook………. എന്റെ kpop ഗ്രൂപ്പ്‌ മെംബേഴ്സ് എന്നോട് ഏതെങ്കിലും ഒരു ആണിന്റെ പേര് കുത്താൻ അല്ലെ പറഞ്ഞത് , ഞാൻ നോക്കിയപ്പോൾ അത് എന്റെ കാമുകന്റെ ആവണമേന്ന് പറഞ്ഞിട്ടില്ല , ഇന്ത്യൻ പേര് ആവണമെന്നും പറഞ്ഞിട്ടില്ല …… എനിക്കാണെങ്കിൽ അവരുടെ പേര് ടാറ്റൂ ചെയ്യണമെന്ന് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ……. നോക്കിയപ്പോൾ ഇതേ ഉള്ളു വഴി …… ഇതാവുമ്പോൾ ബെറ്റ് ജയിക്കുകയും ചെയ്യും , പോരാത്തതിന് ടാറ്റൂ കുത്താനുള്ള പൈസ വേറെ കിട്ടും ……. എങ്ങനെ ഉണ്ട് എന്റെ ബുദ്ധി ????? ”

വിശ്വയുടെ നേരെ പുരികം പൊക്കി കൊണ്ടു അനു ചോദിച്ചതും വിശ്വ സൂപ്പറെന്ന് കൈ കൊണ്ടു കാണിച്ചു .

ഇതിന് ഇത്രേം കുരുട്ടു ബുദ്ധി ഉണ്ടായിരുന്നോ ????

വെറുതെ അല്ല ഒള്ള അടി കേസിൽ നിന്നൊക്കെ ഇത് ഊരി പോന്നത് ……

“അല്ല ,,, അപ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ലേ , ടാറ്റൂ കണ്ടിട്ട് ???? ”

അടുത്ത തല്ല് എങ്ങാനും പൊട്ടിയോ എന്നറിയാനുള്ള ആകാംഷയിൽ വിശ്വ ചോദിച്ചതും , അനു ചിരിച്ചു .

എന്ത്യേ ഞാൻ ചോദിച്ചതിൽ വല്ല കുഴപ്പവും ഉണ്ടോ ????

അനുവിന്റെ ചിരി കണ്ടതും വിശ്വ മനസ്സിലാവാത്ത ഭാവത്തിൽ അനുവിനെ നോക്കി .

“അച്ഛനാണ് ബെറ്റ് വച്ചത് തന്നെ …… ”

നന്നായി …..

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

അനുവിനെ പുറത്തെ ഒരു കസേരയിൽ ഇരുത്തി കൊണ്ടു വിശ്വ കുറച്ചപ്പുറത്തേക്കായി മാറി നിന്നു കൊണ്ടു മഹിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു .

പോകുന്ന വഴിയിൽ ഒരു പെട്ടി കട കണ്ടതും , എനിക്ക് വിശക്കുന്നുവെന്ന് പറഞ്ഞു അനു ബഹളം വയ്ക്കാൻ തുടങ്ങിയപ്പോഴാണ് വിശ്വ റോഡരുകിൽ വണ്ടി നിർത്തിയത് .

“അളിയോ …….. ”

കാൾ എടുത്തതും മറു വശത്ത് നിന്നും വിശ്വയുടെ വക നീട്ടിയുള്ള അളിയോ എന്ന വിളി കേട്ടതും മഹിയുടെ നെറ്റി ചുളിഞ്ഞു .

“അളിയനോ ,,,, ആരാടാ നിന്റെ അളിയൻ …….. ”

“നീ തന്നെ …… ”

കടയിൽ ഇരുന്നു എന്തൊക്കെയോ വാങ്ങി വെട്ടി വിഴുങ്ങുന്ന അനുവിനെ നോക്കി കൊണ്ടു വിശ്വ പറഞ്ഞു .

“അതെനിക്കും മനസ്സിലായി ……… ഇതുവരെ ഇല്ലാത്ത ഒരു വിളി എന്താണ് ഇപ്പോൾ എന്നാണ് ഞാൻ ഉദേശിച്ചത്‌ ???? ”

ഒന്നെങ്കിൽ ഇത് വിശ്വയുടെ നമ്പറിൽ നിന്ന് വേറെ ആരോ വിളിച്ചത് , ഇല്ലെങ്കിൽ അവനു കാര്യമായി എന്തോ പറ്റി ….

ഈ രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒന്നേ ആവൂ ….

“ശബരി എന്ത് കൊണ്ടാ നിന്നെ അളിയാ എന്ന് നീട്ടി പരത്തി വിളിക്കുന്നത് ???? ”

“അത് പിന്നെ ഞാൻ അവന്റെ പെങ്ങളെ …….. ”

പറഞ്ഞു കഴിഞ്ഞപ്പോഴാണ് , മഹിക്കും അത് കത്തിയത് …..

“ഡാാാാാാാ !!!!!!!! ”

(തുടരും …..

നന്നായോ എന്നൊന്നും അറിയില്ല .

ഞാൻ നോക്കിയില്ല ..

Phtsically എനിക്ക് ഇന്ന് വയ്യായിരുന്നു 😔😔😔😔🤕🤕🤕🤒🤒🤒

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

അനു : ഭാഗം 27

അനു : ഭാഗം 28