Sunday, April 28, 2024
Novel

പ്രണയവിഹാർ: ഭാഗം 15

Spread the love

നോവൽ: ആർദ്ര നവനീത്‎


ബൈക്ക് പാർക്കിങ്ങിൽ ഒതുക്കിയശേഷം കീ വിരലിലിട്ട് കറക്കിക്കൊണ്ട് മൗലി മുൻപിൽ നടന്നു.

Thank you for reading this post, don't forget to subscribe!

തെല്ലൊന്ന് സംശയിച്ചു നിന്നിട്ട് ശ്രാവണി പിന്നാലെ നടന്നു.
ഉച്ചയോടടുത്തതിനാൽ നല്ല വെയിലുണ്ടായിരുന്നു.

കടൽ ഇളംപച്ച നിറത്തിലും സ്വർണ്ണനിറത്തിലുമായി കാണപ്പെട്ടു.
ഓരോ തിരകളും കരയോടെന്തോ സ്വകാര്യമോതിയിട്ട് പിൻവലിഞ്ഞു.

വിഹാനുമൊന്നിച്ച് ഒരു വൈകുന്നേരം ഇവിടെ വന്നിട്ടുണ്ടെന്നവൾ ഓർത്തു.
അവന്റെ കൈയിൽ ചുറ്റിപ്പിടിച്ച് ചിരിയോടെ പോകുന്ന അവളുടെ രൂപം മുൻപിൽ തെളിയുന്നതുപോലെ.

രണ്ടുതുള്ളി കണ്ണുനീർ അടർന്നുവീണ് മണ്ണോടലിഞ്ഞു ചേർന്നു.
നിറമിഴികളോടെ തന്നെ ഉറ്റുനോക്കി നിന്ന വിഹാന്റെ മുഖം അവളെ വല്ലാതെ നൊമ്പരപ്പെടുത്തി.

വെയിലിന്റെ കാഠിന്യത്താലും നിറഞ്ഞ കണ്ണുകളാലും മുൻപിലെ പാറ അവൾ ശ്രദ്ധിച്ചില്ല.
കൈമുട്ടിടിച്ചു തന്നെ വീണു.

മൗലി പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ വല്ലാത്ത വാശിയോടവൾ അവന്റെ കൈ തട്ടിക്കളഞ്ഞു.

വാശി മാത്രം കൈമുതലായുള്ളവന്റെ സ്വഭാവത്തിന് മുൻപിൽ അത് നിഷ്ഫലമായിരുന്നു.
വല്ലാത്തൊരു വാശിയോടെ അവനവളെ വലിച്ചെഴുന്നേല്പിച്ചു.

ചുവന്ന കവിൾത്തടങ്ങൾ അവനിൽ പ്രണയം നിറച്ചപ്പോൾ നിറഞ്ഞ മിഴികൾ ആർക്ക് വേണ്ടിയാണെന്ന് മനസ്സിലായതും അവനവളുടെ കൈ ഒന്നുകൂടി മുറുകെ പിടിച്ചു.

നന്നായി വേദനിച്ചുവെങ്കിലും മനസ്സിലെ വേദനയുടെ അത്രയും അവൾക്ക് നോവ് തോന്നിയില്ല.

അവളുടെ കല്ലിച്ച ഭാവം മൗലിയെ കോപാകുലനാക്കി.

നിന്റെ കണ്ണുകൾ നിറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്കറിയാം. അവനെയോർത്ത് മേലിൽ നിന്റെ കണ്ണുകൾ നിറയാൻ പാടില്ല.

നിന്റെ കണ്ണിലും മനസ്സിലും എന്തിന് ഈ മൃദുലമായ ശരീരത്തിന്റെ പോലും ഓരോ അണുവിനും നിറയേണ്ടത് ഈ മൗലി മാത്രമാണ്.

അവൾ വെറുപ്പോടെ മുഖം വെട്ടിച്ചു.

ഹാഹാഹാ.. നീ വെറുത്തിട്ടൊന്നും ഒരു കാര്യവുമില്ല മോളേ.

ഞാൻ പറഞ്ഞില്ലേ ആഗ്രഹിച്ചതെല്ലാം നേടിയെടുത്ത് മാത്രമേ എനിക്ക് ശീലമുള്ളൂ എന്ന്.
അപ്പോൾ നിന്നെ ഞാൻ വിട്ടു കളയുമോ.

എന്തിന് വേണ്ടി.?
എന്തിന് വേണ്ടിയാ നിനക്ക് ഞാൻ. കേവലം വാശിക്ക് വേണ്ടി അല്ലേ.
ആരും മനസ്സിലാക്കാത്ത എന്നെ മനസ്സിലാക്കിയവനാണ് അവൻ. ചേർത്തുപിടിച്ചവനാണവൻ.
എന്റെ മരണം വരെ വിഹാൻ മാത്രമായിരിക്കും എന്നിലെ അവകാശി.

അവന് പകരമാകാനോ അവനെപ്പോലെയാകാനോ നിനക്കൊരിക്കലും കഴിയില്ല.
ആർത്തിരമ്പിയെത്തിയ വലിയൊരു തിരമാല പാറകളിൽ തട്ടി ചിന്നിച്ചിതറി.

കൊള്ളാം.. ഇങ്ങനൊക്കെ ഡയലോഗ് അടിക്കും മുൻപ് ശ്രാവണി നാഥ്‌ സ്വന്തം പെറ്റമ്മയെക്കുറിച്ച് ഓർക്കുന്നത് നല്ലതാണ്.

അവന്റെ സ്വരത്തിലെ മൂർച്ച അവളെ ദുർബലയാക്കി.
മിഴികൾ ഇറുകെയടച്ചവൾ ആ ദിവസങ്ങളെ ഓർത്തെടുത്തു.

* * * * * * * * * *

അമ്മയുടെ വിളികേട്ട് ലിവിങ് റൂമിലേക്ക് വരുമ്പോൾ അവിടിരിക്കുന്ന ആളുകളെ കണ്ടവൾ അമ്പരന്നു.

മൗലിയുടെ അമ്മയെയും മൗലിയെയും അവൾ തിരിച്ചറിഞ്ഞു.

കൂടെയുള്ള മധ്യവയസ്‌കൻ അവന്റെ അച്ഛനാകുമെന്നവൾ ഊഹിച്ചു.
മുടി വിടർത്തിയിട്ട മോഡേൺ വസ്ത്രധാരി അനിയത്തിയും.

മൗലിയുടെ നോട്ടം ഓരോ നിമിഷവും അസ്വസ്ഥത മാത്രമാണ് സമ്മാനിച്ചത്.
അനിയത്തി മൊബൈലിൽ നോക്കിയിരിക്കുന്നു.

പിന്നെയും കുറച്ചു സമയമെടുത്തു കാര്യങ്ങൾ മനസ്സിലാകാൻ.
കൃത്യമായി പറഞ്ഞാൽ അവർ യാത്ര പറഞ്ഞിറങ്ങിയ നിമിഷം.

നിന്റെ വിവാഹം ഞങ്ങൾ ഉറപ്പിച്ചു. ഇന്ദ്രമൗലിയുമായി… അമ്മയുടെ വാക്കുകൾ കേട്ട് സ്റ്റെയർ കയറിക്കൊണ്ടിരുന്ന അവളുടെ കാലുകൾ നിശ്ചലമായി.
കേട്ടത് ശരിയാണോയെന്നറിയാൻ അവൾ അവരെ തുറിച്ചു നോക്കി.

നീ തുറിച്ചു നോക്കേണ്ട. ഞങ്ങളുടെ തീരുമാനമാണ് നീ അനുസരിച്ചിരിക്കും.. അമ്മയുടെ സ്വരത്തിന് വല്ലാത്ത ആജ്ഞാശക്തി ഉണ്ടായിരുന്നു.

പറ്റില്ല അമ്മേ..
എനിക്കീ വിവാഹം വേണ്ട.
ഞാൻ.. ഞാൻ പറഞ്ഞതല്ലേ എനിക്ക് വിഹാനെ..
അവളെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതവർ കൈയുയർത്തി തടഞ്ഞു.

നടക്കാൻ ഒരിക്കലും സാധ്യതയില്ലാത്ത ഒരു കാര്യം സംസാരിക്കാൻ എനിക്ക് താല്പര്യമില്ല.
എന്ത് യോഗ്യതയാണ് അവനുള്ളത്‌.
ഒരു സാധാ ദിവസവേതനക്കാരന്റെ മകൻ .
എത്രയാ അവന്റെ ആസ്തി.
അവരുടെ സ്വരത്തിൽ പുച്ഛം നിഴലിച്ചിരുന്നു.

ആസ്തിയുണ്ടായിട്ട് എന്തിനാണ്.?
സന്തോഷത്തോടെ ജീവിക്കാൻ ആ ദിവസവേതനം അത് തന്നെ ധാരാളമാണ് .
ആ അച്ഛൻ സമ്പന്നൻ തന്നെയാണ്..

നല്ല കുടുംബത്താൽ.. സ്നേഹിക്കാൻ മാത്രമറിയാവുന്ന കുടുംബം. അത് തന്നെയാണ് അവരുടെ സമ്പത്ത്.

മക്കൾക്ക് വേണ്ടി അൽപ്പം സമയം പോലും ചിലവഴിക്കാനില്ലാതെ പ്രൊഫഷനും ഫോറിൻ ട്രിപ്പുകളുമായി നടക്കുന്ന നിങ്ങളെക്കാൾ ഒരുപാട് ഉയരത്തിലാണ് ആ വീട്ടുകാർ.

മതി ശ്രാവണി നീ അതിരു കടക്കുന്നു.
നിനക്കെങ്ങനെ തോന്നി അവരെയും ഞങ്ങളെയുമായി താരതമ്യം ചെയ്യാൻ.
നിനക്കും തുഷാറിനും വേണ്ടിയാണ് ഞങ്ങൾ സമ്പാദിക്കുന്നത്.
ഇന്ദ്രമൗലി ബെസ്റ്റ് ചോയ്സ് ആണ്.

സമ്പത്തിനും പ്രതാപത്തിനും ഉയരത്തിൽ തന്നെയാണ് അവരും.
ഞങ്ങളുടെ മക്കൾ ഞങ്ങളുടെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചായിരിക്കണം ജീവിക്കേണ്ടത്.. അച്ഛന്റെ ശബ്ദമായിരുന്നു ഉയർന്നു കേട്ടത്.

ശബ്ദം കേട്ട് തുഷാർ ഹാളിൽ എത്തിയിരുന്നു.

എന്റെ ജീവിതമാണ് അത് ആരോടൊപ്പം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്.. അവളുടെ വീറും കുറഞ്ഞില്ല.

ശ്രാവണീ…
അമ്മയോടും അച്ഛനോടുമാണോ ശബ്ദം ഉയർത്തുന്നത്.. തുഷാർ ദേഷ്യപ്പെട്ടു.

ഓഹ്.. എന്റെ ഏട്ടൻ അനിയത്തിയുടെ പേര് മറന്നില്ലല്ലോ അല്ലേ.. അവളുടെ ശബ്ദത്തിലെ പരിഹാസധ്വനി അവർ തിരിച്ചറിഞ്ഞു.

നിങ്ങളൊക്കെ പ്രൊഫഷനും കൂട്ടുകാരും ഒക്കെയായി തിരക്കിലായിരുന്നപ്പോൾ എന്റെ അവസ്ഥ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.
ഭ്രാന്തെടുക്കുവാ ഈ വീട്ടിലെനിക്ക് ഓരോ നിമിഷവും.

ഞാൻ സന്തോഷം എന്താണെന്ന് അറിഞ്ഞത് ആ വീട്ടിലാണ്.
ഒരമ്മ എങ്ങനെയാണെന്ന് കണ്ടറിഞ്ഞത് അവന്റെ അമ്മയിൽ നിന്നാണ്.
ഒരച്ഛന്റെ വാത്സല്യം അനുഭവിച്ചത് ആ അച്ഛനിൽ നിന്നാണ്.

ഒരേട്ടന്റെ കരുതൽ അറിഞ്ഞിട്ടുള്ളത് നിഹാറേട്ടനിൽ നിന്നാണ്.
ചേച്ചിയുടെ കുഞ്ഞുവാവയുടെ എല്ലാവരും എന്നെ സ്നേഹിച്ചതേയുള്ളൂ.. കണ്ണിൽ നിന്നും മത്സരിച്ചിറങ്ങിയ കണ്ണുനീർത്തുള്ളികൾ അവൾ ശ്രദ്ധിച്ചില്ല.. കാരണം അവളുടെ മനസ്സിൽ വിഹാന്റെ വീട്ടുകാർ മാത്രമായിരുന്നു.. അവരുടെ കലർപ്പില്ലാത്ത സ്നേഹമായിരുന്നു.

ഇന്ദ്രമൗലി.. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി മാത്രം ശീലിച്ച അവന് ഞാൻ ഒരു വാശി മാത്രമാണ്.
അവൻ കൊതിക്കുന്ന വെറുമൊരു കളിപ്പാട്ടം.
അങ്ങനൊരു കളിപ്പാട്ടമായി എന്നെ എറിഞ്ഞു കൊടുക്കണോ നിങ്ങൾക്ക്..

എന്തൊക്കെ മായാജാലം കാണിച്ചാണ് നിന്നെ അവർ വശത്താക്കിയത്.
ഇക്കണ്ട സ്വത്തുക്കളൊക്കെ കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു കാണും..
എങ്ങോ കിടക്കുന്നവർക്ക് വേണ്ടിയാണോ നീ ഞങ്ങളോട് ശബ്ദമുയർത്തുന്നത്.

നിരഞ്ജൻ തീരുമാനിച്ചാൽ അതിൽ നിന്നൊരു പിൻവാങ്ങലില്ല..
ഇന്ദ്രമൗലി അവൻ തന്നെ നിന്റെ കഴുത്തിൽ താലി ചാർത്തും..അയാളുടെ സ്വരത്തിന് വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു.

നടക്കില്ല.. എന്റെ ജീവൻ പോയാലും അവന്റെ മുൻപിൽ ഞാൻ തലകുനിക്കില്ല.
ഞാൻ എങ്കിൽ ഇറങ്ങിപ്പോകും.. അവൾ വാശിയോടെ പറഞ്ഞു.

എല്ലാം എന്റെ തെറ്റാണ്.
നീ പറഞ്ഞതുപോലെ പണത്തിന് പിറകെ ഓടിയപ്പോൾ നിന്നെ ശ്രദ്ധിക്കാൻ മറന്നു.
അതുകൊണ്ടാണല്ലോ ഇന്ന് അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും വാക്കിന് വില കല്പിക്കാത്തതും.. തരുണിയുടെ സ്വരം ഇടറിയിരുന്നു.

അത് കേൾക്കാത്ത ഭാവത്തിൽ ശ്രാവണി റൂമിലേക്ക് കയറിപ്പോയി.

അൽപ്പനേരം കഴിഞ്ഞ് താഴെ നിന്നും വിളികേട്ടാണ് ശ്രാവണി താഴേക്കോടിയെത്തിയത്.

അമ്മയെ വാരിയെടുത്ത് അച്ഛൻ കാറിനടുത്തേക്ക് ഓടുന്നു .
ഏട്ടൻ പിന്നാലെ ഫോൺ വിളിച്ചുകൊണ്ട് ധൃതിയിൽ ഇറങ്ങുന്നു.
അമ്മേ.. എന്ന് വിളിച്ചുകൊണ്ട് പിന്നാലെ ഓടി.
ഹോസ്പിറ്റലിൽ എത്തിയതും ഐ സി യുവിലോട്ട് കയറ്റിയതും കണ്ണുനീരിനിടയിലും കണ്ടു.
തണ്ടൊടിഞ്ഞ പൂവുപോലെ കണ്ണുകളടച്ചു കിടക്കുന്ന അമ്മയുടെ മുഖം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ .
വിളിക്കാത്ത ദൈവങ്ങളില്ല.
എത്ര സമയം കടന്നു പോയെന്നറിയില്ല..
വാതിൽ തുറന്ന് ഡോക്ടർ ഇറങ്ങിയതും കാറ്റുപോലവൾ അദ്ദേഹത്തിനരികിലെത്തി.

ഡോക്ടർ.. എന്റെ അമ്മ..
വിതുമ്പിക്കരഞ്ഞു അവൾ.

ഇപ്പോൾ പേടിക്കേണ്ടതില്ല.മാഡം അപകടനില തരണം ചെയ്തിട്ടുണ്ട്.
സൂയിസൈഡ് അറ്റംപ്റ്റ് ആയിരുന്നല്ലേ.
സ്ലീപ്പിങ് പിൽസ് ഒരുപാട് കഴിച്ചിരുന്നു.
ഉടൻ കണ്ടതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു.
സെഡേഷനിലാണ് ഇപ്പോൾ.

തുഷാറും നിരഞ്ജനും അകത്തുനിന്നും ഇറങ്ങിവന്നു.

അച്ഛാ.. ഞാനൊന്ന് അമ്മയെ കണ്ടോട്ടെ..
അവൾ കേണു.

എന്തിന്.. ഉള്ള ജീവനും എടുക്കാനോ.
നിന്നെ പ്രസവിച്ച തെറ്റിന് അവളെ കൊല്ലണോ നിനക്ക്..
മകളുടെ വിവാഹo എല്ലാ അച്ഛനമ്മമാരുടെയും സ്വപ്നമാണ്. അവളെ അർഹമായ കൈകളിൽ ഏൽപ്പിക്കുമ്പോഴാണ് അവർ സന്തോഷിക്കുന്നത്..
ആ സന്തോഷം നിന്നിൽനിന്നും കിട്ടില്ലെന്നറിഞ്ഞ് തകർന്നതാ അവൾ…
അയാളുടെ സ്വരത്തിലെ മൂർച്ചയും വേദനയും അവളെ പാടേ തളർത്തി.

ഉടൻ കണ്ടത് കൊണ്ട് മാത്രമാണ് അമ്മ രക്ഷപ്പെട്ടത്. ഒരൽപ്പം വൈകിയിരുന്നെങ്കിൽ.. തുഷാർ ഒന്ന് നിർത്തി.

അവളവനെ തുറിച്ചു നോക്കി.
അവളുടെ മനസ്സ് അതിശക്തമായി ആടിയുലയുകയായിരുന്നു.

നിന്റെ കാലുപിടിക്കാം ഞാൻ. ഇനിയും അവളെ ഈ അവസ്ഥയിൽ കാണാൻ എനിക്ക് വയ്യ.
പെറ്റമ്മയേക്കാൾ നിനക്ക് വലുത് അവനാണോ ഇപ്പോഴും..
നിരഞ്ജന്റെ യാചന അവളെ ഉലച്ചു.

ഒരു തീരുമാനം എടുക്കാനാകാതെ അവളുടെ മനസ്സ് വടംവലി നടത്തുകയായിരുന്നു.
വിഹാനെപ്പറ്റി ഓർക്കുമ്പോഴെല്ലാം നെഞ്ച് നീറി .
ഹൃദയം കൊടുത്ത് സ്നേഹിച്ചവൻ ഒരുവശത്ത്.. പത്തുമാസം ചുമന്ന് നൊന്ത് പ്രസവിച്ച അമ്മ മറുവശത്ത്.
ജന്മം നൽകിയ മനുഷ്യനാണ് യാചനയോടെ മുൻപിൽ നിൽക്കുന്നത്.
അവൾക്ക് ഉറക്കെ അലറിക്കരയണമെന്ന് തോന്നി.

മണിക്കൂറുകൾ കടന്നുപോയി.
വാതിൽ തുറന്ന് നേഴ്സ് പുറത്തേക്ക് വന്നു.

മാഡം കുട്ടിയെ അന്വേഷിക്കുന്നു.

അവർക്ക് പിന്നാലെ അവർ കൊടുത്ത ഗൗണും മാസ്കും അണിഞ്ഞ് പോകുമ്പോൾ അവൾ കണ്ടു.. വയറുകൾക്കിടയിൽ കിടക്കുന്ന അമ്മയെ.
ഓക്സിജൻ മാസ്ക് ഘടിപ്പിച്ചിട്ടുണ്ട്.
നെഞ്ചിലും വിരലുകളിലുമൊക്കെയായി വയറുകൾ.

മോളേ.. അവളെ കണ്ടവർ മെല്ലെ വിളിച്ചു.

അമ്മേ.. അവളോടി ചെന്ന് ബെഡിന് വശത്തായി മുട്ടുകുത്തി നിന്നു.

ശ്വാസം എടുക്കാൻ അമ്മ ചെറുതായി ബുദ്ധിമുട്ടുന്നതായി അവൾക്ക് തോന്നി.

അധികം സ്‌ട്രെയിൻ എടുപ്പിക്കരുത്.
കണ്ട് കഴിഞ്ഞാൽ പുറത്തേക്ക് ഇറങ്ങണം.. നഴ്സ് പറഞ്ഞു.

നിശ്ശബ്ദമായ നിമിഷങ്ങൾ.
അമ്മയുടെ ചെന്നിയിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അവൾ നിശബ്ദമായി പിൻവാങ്ങി.

അമ്മയിൽ നിന്നും സ്നേഹം അനുഭവിച്ചിട്ടില്ല..
ഓർമ്മ വച്ചതിനുശേഷം ഒരുമ്മ നൽകുകയോ കെട്ടിപ്പിടിക്കുകയോ ചെയ്തിട്ടില്ല.
പക്ഷേ അമ്മയാണത്.
ജന്മം നല്കിയവൾ.
അവരനുഭവിച്ച പത്തുമാസം സഹനമാണ് താൻ.
മരണസമാനമായ വേദന നൽകിയ വരദാനമാണ്.
അവൾ കണ്ണുകൾ ഇറുകെയടച്ചു.

പുറത്ത് അച്ഛനും ഏട്ടനും അക്ഷമരായി നിൽപ്പുണ്ട്.
തന്റെ മറുപടിക്കായി അമ്മയ്ക്കുവേണ്ടിയുള്ള ആകാംഷയായിരുന്നു ആ മുഖങ്ങളിൽ.

എനിക്ക് സമ്മതമാണ് അച്ഛാ. നിങ്ങൾ തീരുമാനിച്ച വിവാഹത്തിന് ഞാൻ സമ്മതിക്കുന്നു.
ഉള്ളിൽ പൊട്ടിക്കരയുമ്പോഴും ഇടറിക്കൊണ്ടവൾ പറഞ്ഞു നിർത്തി.

അച്ഛനവളെ ചേർത്തു പിടിച്ചു.
ഓർമ്മ വച്ചതിനുശേഷം ആദ്യമായാണ് അച്ഛൻ ചേർത്തു നിർത്തുന്നത്.
അടർന്നു മാറാൻ ആഗ്രഹിക്കാതെ ആ വാത്സല്യം നുകരാൻ ഒരുപാട് ആഗ്രഹിച്ചു.
പൊടുന്നനെ വിഹാൻ മനസ്സിലേക്ക് ഓടിയെത്തി.
നൂറാവർത്തി മനസ്സുകൊണ്ട് അവനോട് മാപ്പ് പറഞ്ഞു.
കേവലം മാപ്പ് കൊണ്ട് തീർക്കാവുന്നതല്ല അതെന്ന ബോധ്യമുണ്ടായിട്ടും..

തേപ്പുകാരിയെന്ന പട്ടം സ്വയം ചാർത്തിയവൾ മനസ്സാൽ കരഞ്ഞുകൊണ്ട്.. പലരോടും ക്ഷമ ചോദിച്ചുകൊണ്ട്..
പലതും മറക്കാൻ ശ്രമിച്ചിട്ടും അതിന് കഴിയാതെ.
കാരണം അകത്തു കിടക്കുന്ന അമ്മയ്ക്കുവേണ്ടി അവൾ ശ്രീക്കുട്ടിയെ
ഇല്ലാതാക്കാൻ ശ്രമിക്കുകയായിരുന്നു.
സ്വപ്നങ്ങളും മോഹങ്ങളും എല്ലാം അഗ്നിയിലേക്ക് സമർപ്പിക്കുകയായിരുന്നു.

* * * * * * *

തിരമാലകൾ വീണ്ടും അലച്ചുയർന്നു.
അവൾ ദീർഘമായൊന്ന് ശ്വസിച്ചു.

എനിക്ക് വീട്ടിൽ പോകണം.ഞാൻ പോകുകയാണ്.. ശ്രാവണി തിരിഞ്ഞു.

അവന്റെ മുൻപിൽ വച്ച് നിന്നെ എന്റെകൂടെ കൊണ്ടുപോകണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു.
എനിക്ക് കിട്ടിയ തല്ലിന് പകരമായി എനിക്കവനെ അടിചൊതുക്കാമായിരുന്നു പക്ഷേ അവനപ്പോഴും ശരീരം മാത്രമേ വേദനിക്കുള്ളൂ.
അവന്റെ മനസ്സ് വേദനിക്കണം നിന്നെയോർത്തവൻ ഓരോ നിമിഷവും വേദനിക്കണം. അതാണ് എന്റെ പ്രതികാരം..
കുടിലതയോടെ അവൻ പറഞ്ഞു.

അവളവനെ തുറിച്ചു നോക്കി.

വേദനിപ്പിക്ക്..
നീ എന്തൊക്കെ ചെയ്താലും എന്റെ മനസ്സിൽ അവൻ മാത്രമേയുള്ളൂ.
ശ്രാവണിയുടെ ശ്വാസം നിലയ്ക്കുംവരെ വിഹാന് മാത്രമേ ഈ ഹൃദയത്തിൽ സ്ഥാനമുള്ളൂ.

മൗലിയുടെ ഞരമ്പുകൾ പിടഞ്ഞു.
പല്ലുകൾ ഞെരിച്ചവൻ കോപമടക്കാൻ ബദ്ധപ്പെട്ടു.

ടീ.. ഒരുപാടങ്ങ് നെഗളിക്കല്ലേ.
എന്റെ കൈയിൽ കിട്ടിയാൽ തീരാവുന്നതേയുള്ളൂ നിന്റെയീ നെഗളിപ്പ്.
മൗലി നിന്നിൽ നിറയുമ്പോൾ നിന്റെ ഓരോ രോമകൂപങ്ങളിലും ഞാൻ അലിഞ്ഞു ചേരുമ്പോൾ മാറും നിന്റെയീ മനസ്സ്.
വെറുമൊരു പ്രണയമായിരുന്നു നിന്നോട്. അതിന് വീര്യം കൂട്ടിയത് നീയാ.
ഇപ്പോൾ വാശിയാ. വെറും വാശി.
അവനോടുള്ള വാശി.
നിന്നെ കെട്ടി ഞാൻ കൂടെ പൊറുപ്പിക്കുന്നത് അവൻ കണ്ട് വേദനിക്കണം.
എന്റെ കൂടെ കിടക്കുമ്പോൾ നിന്നിൽ ഞാൻ നിറയുമ്പോൾ നീ അനുഭവിക്കുന്ന മനസ്സിന്റെ വേദനയുണ്ടല്ലോ.. അതിലും ഇരട്ടിയാണ് അന്ന് എല്ലാവരുടെയും മുൻപിൽ വച്ച് എന്നെ തള്ളിക്കളഞ്ഞിട്ട് അവനോട് ചേർന്നു നിന്നപ്പോൾ ഞാൻ അനുഭവിച്ചതെന്ന് നീ മനസ്സിലാക്കണം..

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

ഓട്ടോയ്ക്ക് കൈ കാണിച്ച് അതിൽ കയറി അവൾ കണ്ണുകൾ ഇറുകെയടച്ചു.
മൗലിയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങുമ്പോഴും മനസ്സിൽ വിഹാൻ മാത്രമായിരുന്നു.

(തുടരും )

..

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5

പ്രണയവിഹാർ: ഭാഗം 6

പ്രണയവിഹാർ: ഭാഗം 7

പ്രണയവിഹാർ: ഭാഗം 8

പ്രണയവിഹാർ: ഭാഗം 9

പ്രണയവിഹാർ: ഭാഗം 10

പ്രണയവിഹാർ: ഭാഗം 11

പ്രണയവിഹാർ: ഭാഗം 12

പ്രണയവിഹാർ: ഭാഗം 13

പ്രണയവിഹാർ: ഭാഗം 14

You may also

In addition, make sure that

The more you understand about how

In your paper because you will not be rushing to write

This is because the procedure https://www.affordable-papers.net/ can be boring.

anymore and it will also help you make sure your project is a success.

to compose an article, the more you will realize how important it is to achieve this.

the agency has an easy to use writing tool and great customer service too.

want to get a set of index cards to compose, to give yourself something to set your notes inside.