Thursday, May 2, 2024
LATEST NEWS

ഇസ്രായേലിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം സ്വന്തമാക്കി അദാനി

Spread the love

ദില്ലി: ഇസ്രായേലിന്റെ രണ്ടാമത്തെ വലിയ തുറമുഖമായ ഹൈഫ തുറമുഖം വിലയ്‌ക്കെടുക്കാനുള്ള ലേലത്തിൽ ജയിച്ച് അദാനി പോർട്ട്‌സും കെമിക്കൽസ് ആൻഡ് ലോജിസ്റ്റിക്‌സ് ഗ്രൂപ്പായ ഗാഡോട്ടും. 1.18 ബില്യൺ ഡോളറിനാണ് ലേലം നടന്നത്. ഇതിൽ ഒരു ശതമാനം ഓഹരി അദാനി പോർട്ടിനും ബാക്കി ഓഹരികൾ ഗാഡോട്ടിനും സ്വന്തമാകും.

Thank you for reading this post, don't forget to subscribe!

ഇസ്രായേലിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കാനുള്ള ടെൻഡറിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡും (എപിഎസ്ഇസഡ്) ഇസ്രായേലിലെ ഗാഡോട്ട് ഗ്രൂപ്പും ചേർന്നു. 2054 വരെയാണ് ടെൻഡർ കാലാവധി. 2020 ജനുവരി മുതൽ ഇസ്രായേൽ സർക്കാർ ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

ഗാഡോട്ടിനൊപ്പം ഇസ്രായേലിലെ ഹൈഫ തുറമുഖം സ്വകാര്യവത്കരിക്കുന്നതിനുള്ള ടെണ്ടറിൽ വിജയിച്ചതിൽ സന്തോഷമുണ്ടെന്ന് അദാനി ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ ഗൗതം അദാനി ട്വീറ്റ് ചെയ്തു.