ആകാശഗംഗ : ഭാഗം 17
നോവൽ
എഴുത്തുകാരി: ജാൻസി
ഗംഗ ഡയറിയുടെ ഓരോ താളുകളും മറിച്ചു നോക്കി..
“ഇന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.. അതും ആണൊരുത്തന്റെ ചെവികുറ്റി നോക്കി പൊട്ടിക്കുന്ന സീൻ..
ഒരു പെണ്ണ് ആണിനെ കൈ ഉയർത്തി തല്ലുക അത്ര ശരിയാ ഏർപ്പാട് അല്ലല്ലോ.. എന്ന് കരുതി ഞാനും ഹേമന്തും ജെറിനും അങ്ങോട്ടേക്ക് ചെന്നു..
“എന്താ.. എന്താ ഇവിടെ പ്രശ്നം “? ആകാശ് ചോദിച്ചു
“ദാ ഈ നിൽക്കുന്നവനോട് ചോദിച്ചു നോക്ക് എന്താ കാര്യം എന്ന് ” മഹിമ പറഞ്ഞു
എന്നാൽ അടികൊണ്ടവൻ തലതാഴ്ത്തി നിന്നു..
“അവൻ പറയും എന്ന് തോന്നുന്നില്ല.. അതുകൊണ്ട് നിങ്ങൾ തന്നെ പറ.. ” ജെറിൻ പറഞ്ഞു
“ഇവൻ.. ഈ വൃത്തികെട്ടവൻ ഇവളെ പബ്ലിക് ആയിട്ട് കിസ്സ് ചെയ്തു.. അതും ഇവളുടെ സമ്മതം ഇല്ലാതെ ” മഹിമ അടുത്ത് കരഞ്ഞു കൊണ്ട് നിൽക്കുന്ന കൂട്ടുകാരിയെ നോക്കി പറഞ്ഞു..
“അന്നോടാ… ഇവൾ പറഞ്ഞത് സത്യം ആണോ ” ആകാശ് ചോദിച്ചു
“അത്.. ഞാൻ വെറുതെ തമാശയ്ക്ക് “അവൻ പറഞ്ഞതും ആകാശിന്റെ കൈ അവന്റെ പുറത്തു വീണു..
“ഇനി മേലിൽ ഇമ്മാതിരി തമാശ കാണിക്കരുത്.. പോടാ…. ക്ലാസ്സിൽ പോടാ ” ആകാശ് പറഞ്ഞു..
“നിങ്ങൾ ഏതാ സബ്ജെക്ട്? ” ജെറിൻ ചോദിച്ചു.
” ഇംഗ്ലീഷ്.. ”
ആഹാ ഞങ്ങളും സെയിം ഡിപ്പാർട്മെന്റ് ആണല്ലോ.. എന്നിട്ട് നിങ്ങളെ ഇതുവരെ ഇവിടെങ്ങും കണ്ടില്ലല്ലോ. ” ജെറിൻ ചോദിച്ചു
“ഞങ്ങൾ 1st ഇയർ ആണ്.. “മഹിമ പറഞ്ഞു..
അവളെ പറ്റി അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് ഗംഗാധരൻ എന്ന വലിയ കോടീശ്വരന്റെ ഒരേയൊരു സന്തതി.. എന്തായാലും ആ സംഭവത്തിനു ശേഷം ഞാനും മഹിമയും നല്ല ഫ്രണ്ട്‌സ് ആയി..പിന്നെ ഞങ്ങൾ എന്നും കാണാറുള്ളത് പതിവാക്കി.. വീഡിയോ കാളിലൂടെയും അല്ലാതെയും ഞങ്ങൾ പരസ്പരം വളരെ അടുത്തു എന്ന് എനിക്ക് മനസിലായത് അവളുടെ സാന്നിധ്യം ഇല്ലാതെ വന്നപ്പോൾ ആണ്..
അവളും അറിയുകയായിരുന്നു ഞാൻ അവൾക്ക് എത്രമാത്രം പ്രിയപ്പെവൻ ആയിരുന്നു എന്ന്..
ഒടുവിൽ ഞാൻ എന്റെ ഇഷ്ട്ടം അവളോട് പറയാൻ തീരുമാനിച്ചു..ഞാൻ എന്റെ ഇഷ്ട്ടം പറഞ്ഞപ്പോൾ ആദ്യം അവൾ ഒന്ന് ഷോക്ക് ആയി എങ്കിലും അടുത്ത സെക്കൻഡിൽ ഞാൻ ആണ് ഷോക്ക് ആയത്.. അവളുടെ പ്രതികരണം കണ്ടു.. ഒറ്റ കെട്ടിപ്പിടിത്തം ആയിരുന്നു പെണ്ണ്..
എന്റെ നെഞ്ചിൽ തല വച്ചുകൊണ്ടാണ് അവൾ എന്നോട് ഇഷ്ട്ടം പറഞ്ഞത്.. ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ അറിഞ്ഞു.. അതിനു മറുപടി ആയി ഞാൻ അവളുടെ നെറ്റിയിൽ ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യ ചുംബനം സമ്മാനിച്ചു..
പിന്നീട് അങ്ങോട്ട് ഞങ്ങളുടെ നാളുകൾ ആയിരുന്നു.. ഇണങ്ങിയും പിണങ്ങിയും പ്രണയിച്ചും ഞങ്ങൾ കോളേജിൽ പാറി നടന്നു.. ഞങ്ങൾക്ക് കട്ട സപ്പോർട്ട് ആയി എന്റെയും അവളുടെയും ചങ്കുകളും..
*—*–
ഇന്ന് എനിക്ക് എന്റെ പെണ്ണിനോട് ബഹുമാനം തോന്നിയ ദിവസം ആണ്.. ഞങ്ങളുടെ ഡിപ്പാർട്മെന്റിന്റെ ഡ്രീം പ്രൊജക്റ്റ് ആയിരുന്നു അമിതവ് ഘോഷ് എന്ന എഴുത്തുകാരനുമായി ഉള്ള ഇന്റർവ്യൂ.. കേരളത്തിൽ നിന്ന് 4 പേർക്ക് പങ്കെടുക്കാം.. അതിൽ രണ്ട് പേർ ഞാനും മഹിമയും ആയിരുന്നു.. എന്നാൽ ഒരു കോളേജ് നിന്ന് ഒരാൾക്ക് മാത്രമേ സെലെക്ഷൻ ഉള്ളു.. എന്ന് അറിഞ്ഞു ഒടുവിൽ മഹിമ എനിക്ക് വേണ്ടി ഒഴിഞ്ഞു തന്നു.. എന്നേക്കാൾ ആഗ്രഹം അവൾക്കായിരുന്നു.. അവസാനം അവൾ അവളുടെ ആഗ്രഹം എനിക്ക് വേണ്ടി മാറ്റി വച്ചു…
“മഹിമ.. നിനക്ക് വിഷമം ഇല്ലേ പോകാത്തതിൽ.. ”
“എന്തിനു വിഷമം.. നീ പോകുന്നുണ്ടല്ലോ.. പിന്നെ എന്താ ”
“എന്നാലും നിന്റെ വലിയ ആഗ്രഹം ആയിരുന്നല്ലോ.. ”
“നീ പോയാൽ ഞാൻ പോകുന്ന പോലെ തന്നെ അല്ലേ.. അവിടെ ചെല്ലുമ്പോൾ എന്നെ കൂടെ ഓർത്താൽ മതി.. ഞാൻ അവിടെ എത്തും.. മനസ് കൊണ്ട്.. ” മഹിമ പറഞ്ഞു
“ഓഹോ.. ആളു വലിയ ഇമോഷണൽ റോമാറ്റിക് ആണല്ലോ ഇന്ന്.. എന്തേ.. ” ആകാശ് ചിരിച്ചു കൊണ്ട് ചോദിച്ചു
“പോടാ.. നിന്നെ കാണാതെ ഇരിക്കണമല്ലോ എന്ന് ഓർത്തപ്പോൾ ഒരു വിഷമം.. അന്ന് രണ്ട് ദിവസം കാണാതിരുന്നപ്പോൾ ഞാൻ അനുഭവിച്ച വേദന എത്രമാത്രം എന്ന് എനിക്കേ അറിയൂ.. “മഹിമ ആകാശിന്റെ തോളിൽ തല ചായ്ച്ചു പറഞ്ഞു.
“ഞാൻ എന്തായാലും നിന്നെ ഓർക്കാൻ പോകുന്നില്ല.. “ആകാശ് പറഞ്ഞു
“അതെന്താ ”
“നിന്നെക്കാളും കൊള്ളാവുന്ന പെൺപിള്ളേർ ഉണ്ടാകും അവിടെ..അതിനെയൊക്കെ നോക്കുന്നതിനിടയിൽ നിന്നെ ഓർക്കാൻ എനിക്ക് എവിടാ സമയം ” ആകാശ് ഏറു കണ്ണ് ഇട്ട് നോക്കി..
മഹിമ ദേഷ്യത്തോടെ മുഖം വീർപ്പിച്ചു എഴുന്നേറ്റു.. അടുത്ത സെക്കൻഡിൽ ആകാശിന്റെ പുറത്ത് ചെണ്ട മേളം നടത്തി..
അവസാനം ഗതികെട്ട് ആകാശ് അവളുടെ കൈയിൽ പിടിത്തം ഇട്ട് പറഞ്ഞു..
“സോറി.. സോറി.. സോറി.. ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ ”
“പോടാ വായിനോക്കി.. അവന്റെ ഒരു തമാശ.. നീ ഏതെങ്കിലും പെണ്ണിനെ വായിനോക്കി എന്ന് അറിഞ്ഞാൽ ഈ കണ്ണ് രണ്ടും കുത്തിപ്പൊട്ടിക്കും നോക്കിക്കോ ” മഹിമ പറഞ്ഞു..
എന്റെ പെണ്ണിന് ഞാൻ എന്ന് വച്ചാൽ ജീവനാണ്.. എന്റെ ലോകം അവളും അവളുടെ ലോകം ഞാനും ആയിരുന്നു…
❣️❣️❣️
ഓരോ താളുകൾ പിന്നിടുമ്പോഴും ഗംഗയ്ക്ക് അവർ തമ്മിൽ ഉള്ള സ്നേഹത്തിന്റെ ആഴം എത്രമാത്രം ആണ് എന്ന് അറിഞ്ഞു കൊണ്ടിരുന്നു.. അവളുടെ കണ്ണുകളും നിറഞ്ഞു ഒഴുകി.. എന്നാൽ അടുത്ത പേജിൽ അവളുടെ കണ്ണുകൾ ഉടക്കി..
💔💔💔
“ആകാശ് എനിക്ക് എന്തോ പേടി തോന്നുന്നു” മഹിമ പറഞ്ഞു
“ഹമ്മ്.. എന്താ… ”
“അറിയില്ല.. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്ന എന്ന തോന്നൽ ”
“ഹാ ഹാ ഹാ.. തോന്നൽ അല്ലേ.. അത് കുറച്ചു കഴിയുമ്പോൾ അങ്ങ് മാറിക്കോളും ” ആകാശ് ചിരിച്ചു കൊണ്ട് പറഞ്ഞു
“നിനക്ക് എല്ലാം ഒരു തമാശയാണ്.. എന്റെ വിഷമം പറഞ്ഞാൽ നിനക്ക് മനസ്സിൽ ആകില്ല ” മഹിമ കരച്ചിലിന്റെ വക്കോളാം എത്തി…
“അയ്യേ.. ഇത് എന്തൊരു പെണ്ണ്.. ഞാൻ വെറുതെ തമാശ പറഞ്ഞത് അല്ലേ.. എന്റെ ഉശിരുള്ള പെൺകൊടി എന്ന തൊട്ടാവാടി ആയത്.. ” ആകാശ് മഹിമയുടെ തോളിൽ കൈ ഇട്ട് അവളെ തന്നോട് ചേർത്ത് നിർത്തി ചോദിച്ചു..
“അറിയില്ല ആകാശ്.. നിന്റെ കാര്യം വരുമ്പോൾ എന്റെ ധൈര്യം എല്ലാം ചോർന്നു പോകുന്നപോലെ.. നിനക്ക് എന്തെങ്കിലും ആപത്തു പറ്റിയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല ” മഹിമ പറഞ്ഞു
“നീ എന്തൊക്കെയാ മഹിമ പറഞ്ഞു കൂട്ടുന്നേ.. എനിക്ക് എന്ത് അപകടം വരാൻ.. നീ ഇല്ലേ എന്റെ കൂടെ ” ആകാശ് മഹിമയെ നോക്കി.. മഹിമയും ആകാശിനെ നോക്കി പുഞ്ചിരിച്ചു..
“ഒരു പക്ഷേ ഞാൻ നിന്റെ കൂടെ ഇല്ലാതെ വന്നാൽ “?? മഹിമ ചോദിച്ചു
“ഇനി മേലിൽ ഇമ്മാതിരി വർത്തമാനം പറഞ്ഞു എന്റെ അടുത്ത് വന്നാൽ അടിച്ചു ഞാൻ കരണം പൊളിക്കും കേട്ടല്ലോ ” ആകാശ് ദേഷ്യത്തോടെ പറഞ്ഞു
“ഞാൻ ചോദിച്ചതിന് ഉത്തരം പറ ആകാശ്.. ” മഹിമ ആകാശിനെ നിർബന്ധിച്ചു കൊണ്ടിരുന്നു…
“ഇനി ഒരിക്കലും ഇങ്ങനെ ഉള്ള ചോദ്യം ചോദിച്ചു എന്റെ അടുത്ത് വരില്ല എന്ന് ഉറപ്പ് തന്നാൽ ഞാൻ പറയാം” ആകാശ് പറഞ്ഞു.
“ഇല്ല… വരില്ല.. ഉറപ്പ് ” മഹിമ പറഞ്ഞു
“നീ ഇല്ലെങ്കിൽ ഞാൻ ഇല്ല.. എന്റെ ലോകം ആണ്.. എന്റെ എല്ലാം ആണ് നീ.. നിന്നെ എനിക്ക് നഷ്ടപ്പെട്ടാൽ അത് എന്നെ നഷ്ടപ്പെട്ടതിനു തുല്യം ആയിരിക്കും.. പിന്നീട് എന്റെ ജീവിതത്തിൽ വേറെ ഒരു പെണ്ണിനും സ്ഥാനം ഉണ്ടാകില്ല.. ഞാൻ സ്നേഹിച്ച ആദ്യത്തെയും അവസാനത്തെയും പെണ്ണ് നീ മാത്രം ആയിരിക്കും.. എന്റെ മരണം വരെ അത് അങ്ങനെ തന്നെ ആയിരിക്കും.. ” അത്രയും പറഞ്ഞപ്പോൾ ആകാശിന്റെ ശബ്ദം ഇടറി.. അത് മനസിലാക്കിയ മഹിമ ആകാശിന്റെ തോളിലേക്ക് തല ചായ്ച്ചു..അവളുടെ കൈയിൽ അവന്റെ കൈകൾ മുറുകി..
💫💫💫💫💫
ഇന്നാണ് ആ നശിച്ച ദിനം.. ഞാൻ എന്നെ തന്നെ വെറുത്ത ദിനം.. ഞാൻ ജീവന് തുല്യം സ്നേഹിച്ചവൾ ഒറ്റവാക്കിൽ എല്ലാം അവസാനിപ്പിച്ച ദിവസം..
“ഹലോ ആകാശ്..ഞാൻ മഹിമയാണ്.. ”
“എന്താ മോളു ഈ നട്ട പാതിരാത്രി.. ” ആകാശ് ചോദിച്ചു
“ആകാശ് ഞാൻ പറയാൻ പോകുന്ന കാര്യം നിനക്ക് വിഷമം ഉള്ളതാണ് എന്ന് എനിക്ക് അറിയാം.. പക്ഷേ ഇതാണ് ശരി.. നമുക്ക് പിരിയാം..”
“വാട്ട് !!!! നീ എന്താ പറയുന്നത്.. അതിനു ഇവിടെ എന്ത് ഉണ്ടായി.. പ്രശ്നം വല്ലതും ഉണ്ടങ്കിൽ പറ നമുക്ക് പരിഹരിക്കാം.. ” ആകാശ് പറഞ്ഞു.
“വേണ്ട… അതിന്റെ ആവിശ്യം ഒന്നും ഇല്ല.. ഇനി നീ എന്നെ കാണണോ വിളിക്കനോ ശ്രമിക്കരുത്.. ഞാൻ അത് ആഗ്രഹിക്കുന്നില്ല.. ഇതാകും നമ്മൾ അവസാനം ആയി സംസാരിക്കുന്നതു.. ” മഹിമ പറഞ്ഞു
“നമ്മുടെ സ്നേഹം ഒറ്റവാക്കിൽ പറഞ്ഞു തീർക്കാൻ പറ്റുന്നതാണോ മഹിമ ” ആകാശ് ചോദിച്ചു
“എനിക്ക് ഒന്നും കേൾക്കണ്ട.. എന്നോട് ഉള്ള നിന്റെ സ്നേഹം സത്യം ആണെങ്കിൽ നീ ഇനി എന്നെ കാണാൻ ശ്രമിക്കരുത്.. പ്ലീസ്.. ഓക്കേ ബൈ..” മഹിമ ഫോൺ കട്ട് ചെയ്തു..
ആകാശ് എന്താ വേണ്ടത് എന്ന് അറിയാതെ നിന്നു.. തൊണ്ടയൊക്കെ വറ്റിവരളുന്നതായി തോന്നി.. ആകാശ് ബെഡിലേക്ക് ഇരുന്നു..
“അവൾക്ക് എന്നോട് ഉള്ളത് വെറും ടൈം പാസ്സ് ആയിരുന്നോ? അവൾ പെട്ടന്ന് ഇങ്ങനെ ഒരു ഡിസിഷൻ എടുക്കാൻ എന്ത് ഉണ്ടായി..? “:ആകാശ് മഹിമയെ കാൾ ചെയ്തു.. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
രണ്ടു ദിവസങ്ങൾക്ക് ശേഷം അവളുടെ ഫ്രണ്ട്‌സ് വഴി ഞാൻ അറിഞ്ഞു അവളുടെ വിവാഹം കഴിഞ്ഞു.. ബോംബെയിൽ ഉള്ള അവളുടെ അച്ഛന്റെ സുഹൃത്തിന്റെ മകൻ ആണ് വരൻ..
പിന്നീട് ഉള്ള എന്റെ സമയവും എനിക്ക് എന്നെ തന്നെ നഷ്പ്പെടും എന്ന് തോന്നി..ഭ്രാന്ത് പിടിച്ച നാളുകൾ.. അവളുടെ ഓർമ്മകൾ എന്നെ അലട്ടി കൊണ്ടിരുന്നു.. എന്റെ മനസിനെ എനിക്ക് നിയന്തിക്കാൻ കഴിയാത്ത അവസ്ഥ.. കാരണം ഞാൻ അവളെ അത്രമേൽ സ്നേഹിച്ചു.. എന്നേക്കാൾ ഏറെ.. പക്ഷേ അവൾ….
——–
പിന്നീടുള്ള പേജുകളിൽ മുഴുവൻ പേനകൾ കൊണ്ട് ഉള്ള കുത്തി വരപ്പായിരുന്നു.. കുറേ പേജുകൾ കുത്തി വരച്ചതിൽ കീറി പോയിരുന്നു.. ആകാശിന്റെ ഉള്ളിലെ നോവ് എത്രമാത്രം എന്ന് ആ കുത്തി വരയിലൂടെ ഗംഗയ്ക്ക് അറിയാൻ സാധിച്ചു… ഗംഗ ഡയറി അടച്ചു കണ്ണുകൾ തുടച്ചു..
“ആണുങ്ങൾക്ക് ഇങ്ങനെ ഭ്രാന്തമായി സ്നേഹിക്കാൻ അറിയുമോ.. എന്നാലും മഹിമ.. അവൾ എന്തിനാണ് ഈ പാവം മനുഷനെ ചതിച്ചത്.. ദീപ്തി പറഞ്ഞത് ശരിയാണ്.. പെണ്ണുങ്ങളും ചതിക്കും… ഇത്രമേൽ സ്നേഹിച്ച ആ ഹൃദയത്തിൽ എനിക്ക് എവിടെയാണ് സ്ഥാനം.. ഇല്ല.. ഞാൻ ഒരിക്കലും നന്ദേട്ടന്റെ പാതി ആകില്ല..” ഗംഗയുടെ കണ്ണുകൾ പുഴപോലെ ഒഴുകി..
അവൾ കണ്ണുകൾ തുടച്ചു..ഉറച്ച തീരുമാനത്തോടെ എഴുന്നേറ്റു..
“പക്ഷേ ഇനി ഞാൻ ഒരിക്കലും എന്റെ പാതിയെ ആർക്കും വിട്ടു തരില്ല.. എന്നെ സ്നേഹിക്കണ്ട… എനിക്ക് സ്നേഹിക്കാമല്ലോ.. ഈ താലി എനിക്ക് മാത്രം സ്വന്തം ആണ്.. അത് ഞാൻ ആർക്കും വിട്ടു കൊടുക്കില്ല.. ” ഗംഗ ഉറച്ച തീരുമാനത്തോടെ പറഞ്ഞു..
പെട്ടന്ന് ഗംഗയുടെ ഫോൺ റിങ് ചെയ്തു.. അവൾ ഫോൺ എടുത്ത് നോക്കിയപ്പോൾ നേരത്തെ വിളിച്ച അതേ അൺനോൺ നമ്പർ.. അവൾ ഫോൺ എടുത്തു..
“ഹലോ.. ഇതു ആരാ ” അൽപ്പം നീരസത്തോടെ ചോദിച്ചു
“ഹലോ ഗംഗ അല്ലേ ” മറു വശത്തു നിന്ന് ഒരു പുരുഷ ശബ്ദം ഗംഗയുടെ കാതിൽ പതിഞ്ഞു..
(തുടരും )