Tuesday, December 17, 2024
Novel

ഹരിബാല : ഭാഗം 17

നോവൽ
എഴുത്തുകാരി: അഗ്നി


വണ്ടിയിൽ കയറി ചേട്ടായിയോട് ചോദിച്ചിട്ടും എന്തൊക്കെയോ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്…അതുകൊണ്ട് തന്നെ ട്രീസ ദേഷ്യപ്പെട്ടിരുന്നു…

എന്നെ വീട്ടിലേക്കാക്കിയിട്ട് അവർ പോയി…പിന്നീടൊരിക്കൽ കയറാം എന്നും പറഞ്ഞു..

ഞാൻ ചെന്നപ്പോഴേക്കും വീണമോൾ വന്നെന്നെ കെട്ടിപിടിച്ചു….അവൾക്ക്.ഞാൻ എന്റെ കയ്യിൽ.ഇരുന്ന ഡയറി മിൽക്ക് എടുത്ത് കൊടുത്തു…വന്നിട്ടും.ആൾ എന്റെ കയ്യിൽ തൂങ്ങി മുറിയിലേക്ക് വന്നു…

“ചെമ്മെ…ചെച്ചൻ എന്തെ?”

“ചെച്ചൻ ഒരു സ്ഥലം വരെ പോയെക്കുവാണല്ലോ..കുറച്ച് ദിവസം കഴിഞ്ഞേ വരുള്ളൂ…”

“അപ്പൊ ചെച്ഛൻ വരുമ്പോൾ വീണമോൾക്ക് മിത്തായി കൊണ്ടുവരുവോ…”

“കൊണ്ടുവരുലോ….”

“ഹ..ഹാ…നല്ല ചെച്ഛൻ….”എന്നും പറഞ്ഞുകൊണ്ട് അവൾ കൈകൾ കൊട്ടി ചിരിച്ചു..

അവൾ ഡ്രസിങ് റൂമിൽ നിന്നും ഡ്രസ് മാറി വന്നപ്പോഴേക്കും വീണമോൾ അവിടെ കിടന്ന ഒരു ബുക്കിൽ എന്തൊക്കെയോ കുത്തിവരയ്ക്കുന്നുണ്ടായിരുന്നു…അവൾ പഠിക്കുന്നതൊക്കെ അതിൽ ഉണ്ടായിരുന്നു..1 കഴിഞ്ഞാൽ 5 അത് കഴിഞ്ഞാൽ 3അങ്ങനെയൊക്കെ എന്തൊക്കെയോ അവൾ അതിൽ എഴുതി പഠിക്കുന്നുണ്ടായിരുന്നു….

ഒന്നുകൂടെ അതിലേക്ക് ശ്രദ്ധിച് നോക്കിയപ്പോഴാണ് അത് ഇന്നലെ താൻ വായിക്കാനായി എടുത്ത ഡയറിയാണതെന്ന് മനസ്സിലായത്…

അവൾ വേഗം തന്നെ താഴെ ചെന്ന് ഫ്രിഡ്ജിൽ നിന്നും ഒരു ചോക്കളേറ്റ് എടുത്ത് വീണമോൾക്ക് കൊടുത്ത് ആ ഡയറി കുഞ്ഞിന്റെ കയ്യിൽ നിന്നും വാങ്ങി സൂക്ഷിച്ച് മാറ്റിവച്ചു…

രാത്രി ഭക്ഷണം കഴിഞ്ഞതിനു ശേഷം.ഞാൻ വേഗം തന്നെ മുറിയിലേക്ക് കയറി…അപ്പോഴേക്കും ഹരിയേട്ടന്റെ കോൾ വന്നിരുന്നു..

കുറച്ച് നേരം സംസാരിച്ചശേഷം വച്ചു…ട്രീസയുടേം ജോചേട്ടായിയുടേം കാര്യം ഒക്കെ പറഞ്ഞപ്പോൾ ഏട്ടന് നല്ല സന്തോഷമായി എന്നെനിക്ക് മനസ്സിലായി…

എന്നാലും വേറൊന്നും ഞാൻ ഏട്ടനോട് ചോദിച്ചില്ല…എത്രയും പെട്ടന്ന് ആ ഡയറി വായിച്ച് തീർക്കാനുള്ള ആഗ്രഹമായിരുന്നു എനിക്ക്…

കുറച്ച് നേരത്തിനു ശേഷം ഫോൺ കട്ടായി… ഉടനെ തന്നെ ഒന്ന് ഫ്രഷ് ആയിവന്നിട്ട് ഡയറി വായിക്കാനായി ആരംഭിച്ചു….

അത് തുറന്നപ്പോഴേ എന്റെ നെഞ്ചിടിക്കാൻ തുടങ്ങി…..

ആദ്യത്തെ പേജിൽ വലിയ അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നു…
“എന്റെ മാത്രം സ്വന്തം….”

പക്ഷെ അതിന് താഴെ എഴുതിയ പേര് പേന വച്ച് കുത്തിവരച്ച് കാണാൻ കഴിയാത്തതുപോലെ ആക്കിയിരുന്നു…
അതിനാൽ തന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല….

അവൾ ആദ്യത്തെ താള് മറിച്ചു…അതിൽ ഇങ്ങനെ എഴുതിയിരുന്നു…

” പ്രണയം…അതിന്റെ അനുഭൂതി ഇന്ന് ഞാൻ തിരിച്ചറിയുന്നു….ഒരുപക്ഷേ ഇത്രയും വർഷങ്ങൾ ഞാൻ തേടി നടന്നത് എന്നിലെ പാതിയായ നിന്നെയാവാം…
ആദ്യ ദർശനത്തിൽ തന്നെ എന്നിൽ ചേക്കേറിയ മാലാഖയാണ് നീ…ഇനി നിന്നെ ഈ ഹൃത്തിൽ നിന്നും അടർത്തുവാൻ എനിക്കാവതില്ല എൻ സഖീ…

നീയാകുന്ന പ്രണമഴ എന്നിൽ പൊഴിയ്ക്കുന്ന കാലത്തിനായ് ഞാൻ കാത്തിരിപ്പു…

നീ വിടരും വസന്തകാലം …എന്നിൽ പ്രണയമഴ ചൊരിയുമൊരു പ്രണയമഴകാലം…ശിശിരവും ഗ്രീഷ്മവും അനുഗ്രഹം വർഷിക്കുമൊരു കാലം വിദൂരമല്ല എന്ന് ഞാൻ നിനയ്ക്കുന്നു സഖീ..

പേരറിയില്ല…നാടറിയില്ല…വീടറിയില്ല.. നീ ആരാണെന്നും എനിക്കറിയില്ല…
ഒന്നറിയാം..നിന്നോളം വേറെ ആരെയും ഞാൻ ആഗ്രഹിച്ചില്ല…നിനക്കായ് അല്ലാതെ എന്റെ ഹൃദയം ഇതുപോൽ തുടിച്ചിട്ടില്ല….

അത്രെയേറെ ഇഷ്ടപ്പെടുന്നു നിന്നെ…പ്രാണനിൽ അലിഞ്ഞു ചേർന്ന എന്റെ പാതിയാണ് നീ…”

അത് കണ്ടപ്പോഴേക്കും അവളുടെ ഹൃദയം ക്രമാതീതമായി തുടിക്കാൻ തുടങ്ങി…

അവൾ അടുത്ത പേജ് മറിച്ചു.. അതിൽ മാധവിക്കുട്ടിയുടെ വരികൾ ചെറിയ മാറ്റം വരുത്തി എഴുതിയിരുന്നു…

“എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുൻപ്
ഒരുവട്ടം കൂടി കേൾക്കാൻ പാകത്തിൽ
കണ്ണീരോട് കൂടി എന്റെ ചെവിയിൽ
അടക്കം പറയണം….
പ്രിയാ..നീ എന്റെ പ്രാണനായിരുന്നുവെന്ന്..
നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നുവെന്ന്……..”

അവൾ വീണ്ടും ആ താളുകൾ മറിച്ചുകൊണ്ടിരുന്നു….അതിലൂടെ അന്ന് ഹരി പറഞ്ഞ ആ പ്രണയ കഥയിലെ നായിക താൻ ആയിരുന്നുവെന്നവൾ വേദനയോടെ മനസ്സിലാക്കി…

താൻ ഒരിക്കൽ സ്നേഹിച്ചിരുന്ന…അല്ലെങ്കിൽ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന കണ്ണേട്ടനാണ് ഹരിയേട്ടൻ എന്നവൾക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി….

ഇന്ന് തന്റെ ആദ്യ പ്രണയം..താൻ മനസ്സറിഞ്ഞ് സ്നേഹിച്ച തന്റെ കണ്ണേട്ടൻ തന്റെ ഭർത്താവായി ഉണ്ടെങ്കിലും അവൾക്ക് മനസ്സ് തുറന്ന് സന്തോഷിക്കാൻ കഴിയുന്നില്ല…കാരണം അന്ന് കണ്ണേട്ടന് വേണ്ടി ഒഴിച്ചിട്ട ഹൃദയത്തിന്റെ അറയിൽ ഇന്ന് പതിന്മടങ്ങ് ശക്തിയോടെ തന്റെ വിച്ചുവേട്ടൻ നിലകൊള്ളുന്നു…

അങ്ങോട്ടേക്ക് കണ്ണേട്ടനെ ഇനി വീണ്ടും മാറ്റി പ്രതിഷ്ഠിക്കണമെങ്കിൽ തനിക്ക് കുറച്ചൂടെ സമയം വേണം…അതും തനിയെ…കണ്ണേട്ടന്റെ സാമീപ്യമില്ലാതെ തന്നെ…എന്നാലും ഹൃദയത്തിന്റെ ഒരു കോണിൽ തന്റെ വിച്ചുവേട്ടൻ എന്നും ഉണ്ടാകും എന്നവൾക്ക് തോന്നി….

അപ്പോഴും വിച്ചുവിന്റെ വാക്കുകൾ അവളിൽ അലയടിച്ചുകൊണ്ടിരുന്നു…

“നീ ഹരിയെ മനസ്സ് തുറന്ന് സ്നേഹിക്കണം..”

“ഞാൻ ഇപ്പോൾ ഭൂമിയിൽ ഇല്ല…ഭൂമിയിൽ ഇനി നിന്റെ ഇണയും തുണയും ഹരിയാണ്..”

“ഇനിയും നീ അറിയാത്ത ചില സത്യങ്ങളുണ്ട്..”

എല്ലാം കൂടെ അവളുടെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ടിരുന്നു….
കണ്ണേട്ടനെയും വിച്ചുവേട്ടന്റെയും ഓർമ്മകൾ എല്ലാം അവളുടെ മനസ്സിൽ മാറി മാറി തെളിഞ്ഞുകൊണ്ടിരുന്നു…

(തുടരും..)

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8

ഹരിബാല : ഭാഗം 9

ഹരിബാല : ഭാഗം 10

ഹരിബാല : ഭാഗം 11

ഹരിബാല : ഭാഗം 12

ഹരിബാല : ഭാഗം 13

ഹരിബാല : ഭാഗം 14

ഹരിബാല : ഭാഗം 15

ഹരിബാല : ഭാഗം 16