Wednesday, December 18, 2024
Novel

ഇന്ദ്രധനുസ്സ് : ഭാഗം 8

നോവൽ
******
എഴുത്തുകാരി: ബിജി

രണ്ടും പേർക്കം ശ്വാസം നിലയ്ക്കുന്ന അവസ്ഥയിൽ ചുണ്ടുകൾ വേർപെട്ടു…..

രണ്ടു ഹൃദയങ്ങളും അനിർവചനീയമായ അവസ്ഥയിലായിരുന്നു’

യദു പെട്ടെന്ന് ഇന്ദ്രനിൽ നിന്നു പിടഞ്ഞുമാറി

ഇന്ദ്രനും ചകിതനായി
മോശം താനിത്രയും അധoപതിച്ചോ

തന്നെ മാത്രം വിശ്വസിച്ചു വന്ന പെണ്ണിനെ
ഇന്ദ്രന് എന്തു ചെയ്യണമെന്നറിയാതെ അവളെ നോക്കി

യദു മുഖം ഉയർത്താതെ ഇരിക്കുന്നു കണ്ണുനീർത്തുള്ളികൾ ഇറ്റിറ്റു വീഴുന്നു.

അതുകൂടി കണ്ടപ്പോൾ അവൻ തകർന്നു
താനെന്തേ ഇങ്ങനെയായി…

അമ്മ കഴിഞ്ഞ് തന്നെ ഇത്രയും സ്നേഹിച്ച ആരും ജീവിതത്തിൽ ഉണ്ടായിട്ടില്ല.

അവൾ ചോറൂട്ടിയപ്പോൾ അടുത്തിരുന്നപ്പോൾ ആരിൽ നിന്നും ലഭിക്കാത്ത സ്നേഹത്തിൽ ഒരു മാത്ര പതറി…

വല്ലാത്തൊരു വിങ്ങൽ
മോളേ….

അവൾ തലയുയർത്തി അവനെ നോക്കി
കണ്ണീരാൽ മൂടിയ അവളുടെ മുഖം

അവന് വേദനയായി…

സോറി….
ഞാൻ വീണ്ടും വീണ്ടും വിഷമിപ്പിക്കുന്നു

അറിഞ്ഞു കൊണ്ട് ചെയ്തതല്ല മോളേ
സംഭവിച്ചു പോയി

അതിന് മറുപടി പറയാതെ അവൾ പറഞ്ഞു
എനിക്ക് വീട്ടിൽ പോകണം
ഞാനിറങ്ങുന്നു.

അവൻ ഒന്നും മിണ്ടിയില്ല പക്ഷേ ആ മുഖം വേദനയാൽ നിറഞ്ഞു

ഒന്നു നോക്കിയിട്ട് അവൾ റൂമിന് പുറത്തിറങ്ങി

ഇന്ദ്രന് സ്വയം ലജ്ജ തോന്നി
താനെന്ന വ്യക്തി പക്വതയില്ലാതെ പെരുമാറി.

വില കെട്ടവൻ
ഡാമിറ്റ്……

ഈ സമയം യദു വീട്ടിലെത്തിയിരുന്നു. എന്തോ അവൾക്ക് ആരെയും ഫേസ് ചെയ്യാൻ തോന്നിയില്ല.

അവളുടെ മുറിയിലെത്തി വല്ലാത്ത തലവേദന ബാത്റൂമിൽ കയറി ഷവർ തുറന്നു

കുറേ നേരം അങ്ങനെ നിന്നു.
കുളിച്ചിറങ്ങിയപ്പോൾ മനസ്സിനൊരാശ്വാസം

അന്ന് ഇന്ദ്രൻ്റെ കോളോ മെസ്സേജോ ഒന്നും ഉണ്ടായില്ല. യദു അങ്ങോട്ടും വിളിച്ചില്ല

അടുത്ത ദിവസവും ഇതുതന്നെ ആവർത്തിച്ചു

കോളേജിൽ വച്ച് അഖിലിനെ കണ്ടിരുന്നു ഇന്ദ്രൻ രണ്ടു ദിവസം കഴിയുമ്പോൾ ഡിസ്ചാർജ്ജ് ആകുമെന്നറിഞ്ഞു

രാഴ്ച ഇങ്ങനെ പൊയ്ക്കൊണ്ടിരുന്നു വിരസമായ ദിവസങ്ങൾ

എങ്കിലും അവൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇന്ദ്രൻ സുഖമുള്ള നോവായി ഇടയ്ക്കിടെ എത്തിനോക്കാറുണ്ടായിരുന്നു

ഇന്ദ്രൻ വീട്ടിലാണെന്നറിയാം
അഖിലേട്ടൻ പറഞ്ഞിരുന്നു.

എന്നാലും എന്നെ ഒന്നു വിളിച്ചില്ലല്ലോ
ചന്തുവും മരിയയും വളിപ്പത്തരം അടിക്കുന്ന ദീപുവും അവളെ പഴയ ഉത്സാ ഹവതിയായ യദുവാക്കിയിരുന്നു.

ഇന്ദ്രനെ കാണാഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.ഇയാൾക്ക് എന്നെ കാണാഞ്ഞിട്ട് ഒരു വിഷമവും ഇല്ലായിരിക്കും

നാളെ ശനിയാഴ്ചയാണ്
ഇന്ദ്രനെ ഒന്നു പോയി കണ്ടാലോ

യദുവിലെ കാമുകി ഉണർന്നു
ആരെ കൂട്ടീട്ട് പോകും

ങാ കിട്ടിപ്പോയി….ദീപു
അവനെ വിളിക്കാം

ഉടൻ തന്നെ അവനെ വിളിച്ചു അവൻ വരാമെന്നേറ്റൂ

എവിടെപ്പോകാനാണെന്നു മാത്രം പൊട്ടനോട് പറഞ്ഞില്ല

ഇനി ഗായൂനെ പറഞ്ഞു സമ്മതിപ്പിക്കണം
കള്ളം പറഞ്ഞിട്ട് പോകാൻ കഴിയില്ല.
ഗായൂ… അതേ എനിക്കൊരു കാര്യം പറയാനുണ്ട്.

അത്താഴത്തിനുള്ള കറിയുണ്ടാക്കുന്ന തിരക്കിലായിരുന്നു ഗായത്രി

എന്തെങ്കിലും ഒന്നു ചെയ്യമോ അതുമില്ല വന്നിരിക്കുന്നു മെനക്കെടുത്താൻ

തിന്നുന്ന സമയത്ത്കൃത്വം കാണും ഡൈനിംഗ് ടേബിളിൽ

എന്താടി എനിക്കിവിടെ നൂറുകൂട്ടം പണിയുണ്ട്.

അതേ നാളെ ഭാവി മരുമകനെ ഒന്നു കാണാൻ പൊയ്ക്കോട്ടെ
ദീപൂ ഉണ്ട് കൂട്ടിന്

ഗായത്രിക്ക് മനസ്സിലായി എല്ലാം തീരുമാനിച്ചുള്ള നില്പ്പാണെന്ന്

നീ പറയുന്നതിനെല്ലാം കൂട്ടുനിൽക്കുന്നത് എൻ്റെ മകൾക്ക് തെറ്റൊന്നും സംഭവിക്കില്ലെന്ന് വിശ്വാസമുള്ളതുകൊണ്ടാണ്

ഇതുവരെ നിൻ്റച്ഛനോട് പോലും എനിക്ക് പറയാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിൽ നിന്ന് മറച്ചുവയ്ക്കുന്നതു കാരണം ഞാനനുഭവിക്കുന്ന വേദന നിനക്കു മനസ്സിലാകില്ല.

ഒരു പെൺകുട്ടി ജനിച്ചപ്പോൾ ഏറ്റവും സന്തോഷിച്ചത് നിൻ്റച്ഛനായിരുന്നു.

പിന്നീട് മറ്റൊരു കുട്ടിയാകില്ലെന്നറിഞ്ഞിട്ടും
ആണിനും പെണ്ണിനും അവൾ മാത്രം മതി

നാളെ നമ്മളില്ലാണ്ടായാലും അവൾ തളരില്ല ചങ്കൂറ്റത്തോടെ ജീവിക്കുംഎൻ്റെ പുലിക്കുട്ടിയാണവൾ

അയൽവക്കത്തുള്ള പെൺകുട്ടികളെ ഡാൻസ് പഠിക്കാൻ വിട്ടപ്പോൾ നിന്നെ കരാട്ടെ പഠിപ്പിച്ചു.

ഇപ്പോൾ അച്ഛനറിയാതെ വലിയ തീരുമാനങ്ങളെടുക്കാൻ പ്രാപ്തയാക്കിയില്ലേ.

ഇതിൽപ്പരം ഇനി സന്തോഷിക്കാൻ വേറെ കാരണം വേണ്ടല്ലോ

ഗായൂ… ഇങ്ങനൊന്നും പറയാതെ
എൻ്റെ അച്ഛനറിയാതെ ഒരു തീരുമാനവും എടുക്കില്ല.

എങ്കിൽ ഇന്ദ്രനോട് അച്ഛനെ വന്നു കാണാൻ പറയ്

സുഖമില്ലാതിരിക്കുകയല്ലേ
അതു കഴിയട്ട് ഇന്ദ്രൻ വന്ന് കണ്ടോളും
യദുപറഞ്ഞു

ദീപു ഉണ്ടല്ലോ അല്ലേ
അവൻ്റെ വണ്ടീലാ പോകുന്നത്
ങാ പോയിട്ടു വാ

പിന്നെ മറക്കണ്ട അച്ഛനെ വന്നു കാണാൻ പറയ്
ശരി പറയാം
താങ്ക് യൂ ഗായൂ….

യദു കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു
പൊയ്ക്കോണം എൻ്റെ മുൻപിന്ന്
അവളെ ഗായൂചിരിച്ചു കൊണ്ട് ഓടിച്ചു.

കിടക്കാൻ സമയത്തും ഫോണെടുത്ത് നോക്കി എവിടുന്ന് അയാളുടെ മനസ്സ് കല്ലാണ്

നാളെ ഇനി എന്നെകണ്ടാൽ എന്നെയെടുത്ത് നിലത്തടിക്കുമോ
പറയാൻ പറ്റില്ല.

ഇന്ദ്രൻ്റെ അമ്മയ്ക്ക് എന്നെ ഇഷ്ടമാകുമോ

അല്ലെങ്കിൽ തന്നെ അമ്മയ്ക്ക് ഒന്നും അറിയില്ലല്ലോ
ഈശ്വരാ മിന്നിച്ചേക്കണേ
ഓരോന്ന് ആലോചിച്ച് ഉറങ്ങി

അച്ഛൻ പത്രം വായിക്കുന്നതു കണ്ടിട്ടാണ് അടുത്തുവന്നത്

ഇന്നെന്തു പറ്റി ഒരു സീരിയസ്സ് ഗായൂ പഞ്ഞിക്കിട്ട പോലുണ്ടല്ലോ
പോടി അവിടുന്ന്

ഒരു കാര്യം നീ പറഞ്ഞതു ശരിയാ
പണി കിട്ടിയത് പാവക്ക ജ്യൂസിലാ

അച്ഛന് പ്രമേഹം ഉള്ളതുകൊണ്ട് വെറും വയറ്റിൽ പാവത്തിന് പാവക്ക ജ്യൂസ് കുടിക്കാൻ കൊടുക്കും

ഞാൻ കുളിച്ച് വൈറ്റ് കളർ ഷർട്ടും ബ്ലൂ ജീനും ഇട്ടു. അപ്പോഴേക്കും ദീപു എത്തി

ടീ എരണം കെട്ടതെ എന്തോന്നു കോല മാടി ആ അമ്മ എന്തു വിചാരിക്കും തള്ളേ പറയിപ്പിക്കാനായി ഓരോന്നുണ്ടായിക്കോളും

ദീപു ഇളിച്ചോണ്ടു നില്ക്കുന്നു
കാലത്തിവിടെ പതിവാ

ഇതിപ്പോ ഒരു ദിവസം കേട്ടില്ലെങ്കിൽ ….. എന്തോ പോലെയാ

മാത്തനിങ്ങനെയിരിക്കുന്നതാ ഞങ്ങൾക്കിഷ്ടം
നമ്ര ശിരസ്കയായി തള്ളവിരൽ കൊണ്ട് നാല് പടം വരയ്ക്കുന്നവരുടെയൊക്കെ കാലം കടന്നു പോയി

ബെസ്റ്റ് അവൾക്ക് ചേരുന്ന ഫ്രണ്ട്സിനെയേ അവൾ തിരഞ്ഞെടുക്കൂ

പൊന്നു ഗായൂ ഇപ്പോ നേരമില്ല അങ്കത്തിന് പിന്നെ പോയി കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു.

എന്നാൽ ശരി വന്നിട്ട് ബാക്കി

ദീപൂൻ്റെ ബുള്ളറ്റിൽ ടൂ സൈഡായി
ഇരുന്നു

കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ യദു നിർത്താൻ പറഞ്ഞു

എന്നതാ മാത്താ
നമ്മളെവിടെയാ പോകുന്നതെന്ന വല്ല ധാരണയും ഉണ്ടോ യദു ചോദിച്ചു.

മാത്തൻ പറയുന്നു നമ്മൾ ആങ്ങാട്ടു പോകുന്നു അല്ലാതെന്ത് ചോദ്യം

യദു പറഞ്ഞു പോകുന്നത് ഇന്ദ്രൻ്റെ വീട്ടിലോട്ട്

ഏതിന്ദ്രൻ ദീപു ചോദിച്ചു
സോറി ഇന്ദ്രധനുസ്സ് കോളേജിൽ വന്നില്ലേ

അല്ല അതു മനസ്സിലായി നീയെന്തിന് അവിടെ പോകണം

ചുമ്മാ…
നീ വണ്ടി എടുക്ക് പൊട്ടാ…..
അവൻ തല പുകഞ്ഞാലോചിച്ചു ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ഇനി

വരുന്നതു വരട്ടെ
അവൾ വഴി പറഞ്ഞു കൊടുത്തു

സിറ്റിയിൽ നിന്ന് ഉള്ളിലേക്ക് പോകുംതോറും നാട്ടിൻ പുറങ്ങളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു

കുളിർമ്മയുള്ള കാറ്റ് ഇരുവശങ്ങളിലും പാടം
ചെറിയ തോടും ചെറുമീനുകളെ ശാപ്പാടാക്കാൻ നില്ക്കുന്ന കൊക്കുകൾ

പിന്നെയും കുറേ മുന്നോട്ടു പോയപ്പോൾ വാഴത്തോട്ടങ്ങളും കപ്പ, ചേന ചേമ്പ് തുടങ്ങിയവ കൃഷി ചെയ്യുന്ന കൃഷിയിടങ്ങളും

മണ്ണിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുന്ന കർഷകരും

പുൽമേടുകളിൽ
പശുക്കൾ മേയുന്നതും കാണാമായിരുന്നു.

തെളിനീരാൽ സമൃദ്ധമായി ഒഴുകുന്ന പുഴ ഹാ എത്ര സുന്ദരം

പിന്നെയും മുന്നോട്ട് പോയി ഇപ്പോൾ അവരൊരു കവലയിലെത്തി

ചെറിയൊരു ആമ്പലം പടർന്നു പന്തലിച്ച ആൽമരം’ അമ്പലത്തിന് തൊട്ടടുത്ത് കുളവും കുളത്തിൽ നിറയെ ആമ്പൽപ്പൂക്കൾ
ദേവീപ്രതിഷ്ടയാണ്

അടുത്തടുത്തായി ഇരു സൈഡിലും കുറേ കടകൾ ലോട്ടറി കച്ചവടക്കാർ

ടാ എനിക്കിവിടം വരെയേ അറിയുള്ളു നമ്മുക്കാരോടേലും ചോദിക്കാം

ദീപു കടയിൽ കയറി ചോദിച്ചു
ഇന്ദ്രധനുസ്സിൻ്റെ വീട് എവിടെയാ

അയാൾ വഴി പറഞ്ഞു തന്നു
ടി ആ കാണുന്ന വഴിയേ പോയി ലെഫ്റ്റിൽ മൂന്നാമത്തെ വീട്

ദാ അതാണെന്നു തോന്നുന്നു ദീപു യദു വിനോട് പറഞ്ഞു.തണൽ’ കൊള്ളാം നല്ല പേര്

പഴമയും പുതമയും ചേർന്നുള്ള വീട് നാലുകെട്ട് മോഡൽ കോളിങ് ബെല്ലടിച്ചു.

യദുവിന് വിറയ്ക്കാൻ തുടങ്ങി
ഒടുക്കത്തെ ആവേശം ആയിരുന്നു: എന്താകുമോ എന്തോ

നാലുവശവും വരാന്തകൾ
വാതിൽ തുറന്നു പുറത്തുവന്നത്

ഏകദേശം നാല്പ്പത് വയസ്സുള്ള ആൾ യദു ഓർത്തു ഇതായിരിക്കും അഖിലേട്ടൻ പറഞ്ഞ മണിച്ചേട്ടൻ

ചേട്ടാ ഇന്ദ്രധനുസ്സ് സാറിൻ്റെ വീടല്ലേ
ദീപു ചോദിച്ചു
അതേ നിങ്ങളാരാ
ഓ കോളേജിന്നുള്ള കൊച്ചുങ്ങളാ അല്ലേ ചോദ്യവും ഉത്തരവും അവിടുന്നു തന്നെ കിട്ടി

ഇതേ സമയം അകത്തുനിന്ന് ഒരു പെൺ ശബ്ദം മണിയേ പുറത്ത് ആരാ
തമ്പുരാട്ടിയാ അവരെ നോക്കി മണി പറഞ്ഞു

തമ്പുരാട്ടിയോ…. യദുവിൻ്റെ വായിൽ നിന്ന് അറിയാതെ വീണു.

കുഞ്ഞിൻ്റെ കോളേജിലെ കുട്ടികളാ അകത്തോട്ടു നോക്കി വിളിച്ചു പറഞ്ഞു

അപ്പോഴേക്കും അവർ വെളിയിലേക്ക് വന്നു
നല്ല ഐശ്വര്യമുള്ള മുഖം ഇടതൂർന്ന മുടി കെട്ടിവച്ചിരിക്കുന്നു പച്ചക്കരയുള്ള സെറ്റ് ആണ് വേഷം നെറ്റിയിൽ ചന്ദനം

ഒരു വേള യദുവിന് അത്ഭുതമായി
ആൻ്റീ…… ആ വിളി കേട്ട് ഒന്നുകൂടി അവളെ സൂക്ഷിച്ചു നോക്കി

മോളേന്നു വിളിച്ച് ഓടി വന്ന് കെട്ടിപ്പിടിച്ചു
ഞാൻ എവിടെല്ലാം അന്വോഷിച്ചു എന്നറിയുമോ
ഒന്നു കാണാൻ വേണ്ടി

എന്നും എൻ്റെ പ്രാർത്ഥനയിൽ കുട്ടിയുണ്ടായിരുന്നു.

മരിക്കണതിന് മുൻപ് ഒന്നു കാണമെന്ന് ൻ്റെ ദേവിയോടു നിത്യവും അപേക്ഷിക്കാറുണ്ട്
ഒരു നന്ദി വാക്കു പോലും പറയാൻ കഴിഞ്ഞില്ലല്ലോ ൻ്റെ കുട്ടിയോട്

യദുവിനും പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായി

ഒട്ടും പ്രതീക്ഷിച്ചതല്ല ഇങ്ങനെയൊരു കണ്ടുമുട്ടൽ

അപ്പോഴാണവൾ ഇന്ദ്രനെ ഓർത്തത്
ഇന്ദ്രധനുസ്സ് ആൻ്റിയുടെ…..
മകനാണ്

പൂർത്തിയായി…

കഥയറിയാതെ ആട്ടം കാണുകയായിരുന്നു ദീപുവും മണിച്ചേട്ടനും

വരൂ അകത്തോട്ട് പോകാം രണ്ടു പേരോടായി മൈഥിലി പറഞ്ഞു

അകത്തളത്തിൽ കയറിയപ്പോഴേക്കും
ചന്ദനത്തിൻ മണം

വിശാലമായ ഹാൾ ആയിരുന്നു. അവിടെ ഏറ്റവും അധികം ആകർഷിച്ചത് സംഗീത ഉപകരണങ്ങൾ ആയിരുന്നു.

ഇതൊക്കെ ആരാ ഉപയോഗിക്കുന്നെ
എൻ്റെയാ മോളേ….

നിങ്ങളിരിക്ക് ഞാനിപ്പോൾ വരാം
ഇയാളിതെവിടെപ്പോയി

ഒന്നു കാണാനായി വന്നപ്പോൾ ജാഡ വേണേൽ മുങ്ങിക്കാണും
യദു പിറുപിറുത്തു
അല്ല ആൻ്റി ഇന്ദ്രൻ സാർ

മണിയേ കണ്ണനെ ഒന്നു വിളിച്ചേ
ശരി തമ്പുരാട്ടി

കണ്ണൻ മുകളിലെ നിലയിലാ അവിടാ അവൻ്റെ എഴുത്തും വായനയും എല്ലാം

‘യദു സ്റ്റെയർകേസിലോട്ട് നോക്കി
ഹൃദയം തുടികൊള്ളുന്നു.

ഇന്ദ്രൻ താഴേക്ക് സ്റ്റെപ്പ് ഇറങ്ങി
യദു വിനെ കണ്ടതും അന്ധാളിപ്പായി
അവിടെത്തന്നെ നിന്നു.

ആ കണ്ണുകളിൽ പ്രണയം
ഒരു സെക്കൻഡ് മാത്രം പിന്നെ മുഖം കലിപ്പായി
കൂടെ ദീപുവിനെ കണ്ടതും ഇതേത് പിശാശ് എന്നുള്ള നോട്ടവും
യദു അവനെ കണ്ണെടുക്കാതെ നോക്കി നിന്നു.

ബ്ലാക് ഷർട്ടും കറുത്ത കരയുള്ള മുണ്ടും
ഇപ്പോൾ നല്ല പ്രസരിപ്പായി
എന്നാ കിടു ലൂക്കാ
ഇങ്ങോട്ടെന്തിനാടി കെട്ടിയെടുത്തത്
ഇന്ദ്രൻ അവളുടെ അടുത്ത് നിന്ന് ചോദിച്ചു
യദ്യപിന്നെ ഈ ലോകത്തൊന്നും അല്ലായിരുന്നു
ടീ…..
എന്താ
എന്തിനാ വന്നതെന്ന്
കാണാൻ
ഇത്രയും ദിവസമായില്ലേ എന്നെ ഒന്നു വിളിച്ചു കൂടീ ഇല്ലല്ലോ
എന്തിന് വിളിക്കണം
അപ്പോഴേക്കും ജ്യൂസുമായി മൈഥിലി എത്തി

കണ്ണാ ഇതാരണെന്നു മനസ്സിലായോ
അന്ന് ഹോസ്പിറ്റലിൽ ആ കുട്ടിയാണ്
പൊന്നുമോളേ കണ്ടല്ലോ കാണാനുള്ള ഭാഗ്യം ഈ ജന്മം ഉണ്ടാകുമെന്ന് വിചാരിച്ചില്ല.

ഇന്ദ്രന് വലിയ ആകാംഷയൊന്നും തോന്നിയില്ല
അമ്മയ്ക്ക് അവളോടുള്ള സ്നേഹം മനസ്സിലായി

നീയിങ്ങോട്ടു വന്നേ
അവളെയും കൊണ്ട് മുകളിലേക്ക് സ്റ്റെയർകേറി

ദീപു നോക്കിയപ്പോൾ നീ അവിടിരിക്ക് എന്ന് പറഞ്ഞു

അമ്മേ ഇവൾക്ക് കവിതയുടെ നല്ല അസ്കിതയുണ്ട്

ബുക്സ് കാട്ടീട്ടും വരാം

കൊല്ലാനാണോ വളർത്താനാണോന്നറിയാതെ ഞാനും പിന്നാലെ പോയി

അവൻ്റെ മുറിയിലേക്കാണ് പോയത്
മടിച്ചു നിന്നവളെ കൈയ്യിൽ പിടിച്ച് വലിച്ചകത്തിട്ടു

രണ്ടു കൈയ്യും പുറകോട്ട് പിടിച്ചു അവനോട് ചേർത്തു നിർത്തി

അവൾക്ക് കൈ വല്ലാതെ വേദനിച്ചു
വിട് ഇന്ദ്രാ എനിക്ക് വേദനിക്കുന്നു

അവൻ ഒന്നുകൂടി മുറുക്കി
വേദനിക്കാൻ തന്നെയാ പിടിച്ചത്

എന്താ നിൻ്റെ ഉദ്ദേശം
ആരാടി അവൻ….

ഓ ദീപുവിനെ കണ്ട കലിപ്പാണ്
അതെൻ്റെ ചങ്കാ

ഇനി മേലാൽ അവൻ്റെ കൂടെ കണ്ടു പോയേക്കരുത്
കൈവിട് അവളുടെ കണ്ണു നിറഞ്ഞു
കണ്ണു നിറയുന്നതു കണ്ടപ്പോൾ വിട്ടു.

അവൾ മുറിക്ക് പുറത്തിറങ്ങി നാലു കെട്ടാണെങ്കിലും ആധുനികതും മിക്സ് ചെയ്ത വീട്’

താഴോട്ട് നോക്കിയപ്പോൾ കുളവും നടുക്കായി തുളസ്സിത്തറയും

വൗ….
എന്താ തണുപ്പായിക്കും അല്ലേ അതിൽ കുളിക്കാൻ

അവനെ നോക്കിയപ്പോൾ അവൻ്റെ കണ്ണുകൾ അവളുടെ മുഖത്തായിരുന്നു
എന്താ ഇത്ര നോക്കാൻ

നിന്നെ സമ്മതിച്ചിരിക്കുന്നു നീയെന്തി നാടിവന്നത്

കുറച്ചു ദിവസം ആയില്ലേ’…
എന്തോ വല്ലാത്ത വേദന

നെഞ്ചു വിങ്ങിപ്പൊട്ടുന്ന പോലെ
ശബ്ദമെങ്കിലും കേട്ടിരുന്നെങ്കിൽ

അവളെ നെഞ്ചോട് ചേർക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായെങ്കിലും

ഇന്ദ്രൻ അതിന് മുതിർന്നില്ല.
ഇയാളെന്നെ ഓർക്കാറില്ലേ

എന്നെയൊന്നു വിളിക്കാല്ലോ
അല്ലെങ്കിലും നാണമില്ലാതെ ഞാനല്ലേ വലിഞ്ഞുകയറി വരുന്നത്

അവൾ വിങ്ങിപ്പൊട്ടി
ഒന്നും ആലോചിക്കാതെ അവളെ നെഞ്ചോട് ചേർത്തു

അവൾ അവനെ തള്ളി മാറ്റി ഇതിനു മാത്രം ഉള്ള സ്നേഹം അല്ലെങ്കിൽ
കാണുമ്പോൾ മാത്രമുള്ള സ്നേഹം

അത്രയും കേട്ടതേയുള്ളു ഇന്ദ്രന് ദേഷ്യത്താൽ വിറഞ്ഞു കയറി ഇപ്പോൾ പൊയ്ക്കോണം എൻ്റെ മുൻപിൽ നിന്ന്
ഇറങ്ങെടി അവളെ മുന്നോട്ട് തള്ളി…

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7