Friday, November 22, 2024
Novel

തുലാമഴ : ഭാഗം 3

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

മുത്തശ്ശന്റെ സംസാരം ആണ് തമ്മിൽ കോർത്ത കണ്ണുകളെ അകറ്റിയത്….

നിലത്തേക്ക് ദൃഷ്ടി ഊന്നി മുത്തശ്ശിയുടെ പിറകിൽ നിന്നിരുന്ന എന്റെ അരികിലേക്ക് അവിടുത്തെ അമ്മയും ഏടത്തിയും വന്നു….

ഏടത്തി എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു…..

അമൃതയ്ക്ക് ഞങ്ങൾ ആരൊക്കെയാണെന്ന് മനസ്സിലായോ…….

ഞാൻ ഇല്ല എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു..
ഞാൻ ദീപ്തി…
ഇത് ഞങ്ങളുടെ അമ്മയാണ്…

ഇവിടുത്തെ മുത്തച്ഛൻറെ അടുത്ത് ഇരിക്കുന്നതാണ് അച്ഛൻ..

കോർണറിൽ ഇട്ടിരിക്കുന്ന സെറ്റിയിലേക്ക് കൈ ചൂണ്ടി പറഞ്ഞു…

അതാണ് എന്റെ സതീഷേട്ടൻ……

സതീഷേട്ടന് അരികിലിരിക്കുന്നതാണ് ഞങ്ങളുടെ സൂരജ്…

സൂരജിനു വേണ്ടിയാണ് ഞങ്ങൾ അമൃതയെ കാണാൻ വന്നത്….

കുസൃതി നിറച്ച ആ കണ്ണുകളിലേക്കു നോക്കിയപ്പോൾ വീണ്ടും സ്വയം മറന്നതുപോലെ…..

മോളെ….. അവിടുത്തെ അമ്മ വിളിച്ചു…

ഇഷ്ടപ്പെട്ടോ എന്റെമോനെ.. ഒന്നും പറയാതെ മുഖം കുനിച്ചു നിന്നു……..

അമ്മ എന്റെ കരം കവർന്നു…. ഞങ്ങൾക്ക് മോളെ ഇഷ്ടമായി….

കൊണ്ടു പോയ്ക്കോട്ടെഎന്റെ മകന്റെ പെണ്ണായി ഞങ്ങളുടെ വീട്ടിലേക്ക്…… അമ്മ എന്റെ തലയിൽ മെല്ലെതലോടി…. ഒരു നിമിഷം എന്തിനോ അറിയാതെ കണ്ണുകൾ നിറഞ്ഞു…..

കണ്ട് ഓർമ്മയില്ലാത്ത അമ്മയുടെ മുഖം മനസ്സിലേക്ക് ഓടിയെത്തി…

അപ്പോഴാണ് അവിടുത്തെ അച്ഛൻ പറഞ്ഞത് രണ്ടുപേർക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം….

ഒരു നിമിഷം എന്തിനെന്നറിയാതെ ഒരു വിറയൽ
ശരീരം മുഴുവൻ വ്യാപിക്കുന്നത് അറിഞ്ഞു… നിൽക്കുന്നിടത്ത് നിന്ന് ചലിക്കാൻ പറ്റുന്നില്ല…

അച്ഛൻ പറഞ്ഞത് കേൾക്കാത്ത താമസം കയ്യിലിരുന്ന കപ്പ് താഴെ വെച്ച് ആൾ എഴുന്നേറ്റു വെളിയിലേക്ക് ഇറങ്ങി……

ദീപ്തി ഏടത്തി വന്നുകയ്യിൽ പിടിച്ചു…..

ചെല്ല്….. ചെന്ന് സംസാരിക്ക്……

ഞാൻ ചമ്മലോടെ ദീപ്തി ഏടത്തിയെ നോക്കി….
ഏട്ടത്തിയും കൂടി വരാമോ… ഞാൻ ചോദിച്ചു……..

ഏട്ടത്തി ചെറുചിരിയോടെ അമ്മയെ നോക്കി…
അമ്മ ചിരിയോടെ കണ്ണുകൾകൊണ്ട് അനുവാദം കൊടുത്തു

പിന്നെ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് വെളിയിലേക്ക് നടന്നു…

ഞങ്ങൾ വെളിയിൽ ചെന്നപ്പോൾ ആൾ മുറ്റത്തെ ചെമ്പകചോട്ടിൽ ഉണ്ടായിരുന്നു…..

ഏട്ടത്തി എന്നെയും പിടിച്ചുകൊണ്ട് ആളിന്റെ അടുത്തേക്ക് ചെന്നു…

സൂരജെ ദാ ആളെ കൊണ്ടുവന്നിട്ടുണ്ട്.. സംസാരിച്ചു കഴിഞ്ഞ് രണ്ടാളും അകത്തേക്ക് പോര്….

അതും പറഞ്ഞ് ഏട്ടത്തി കൈ വിടുവിച്ചു…… ദയനീയതയോടെ ഞാൻ ഏട്ടത്തിയെ നോക്കി…..

ഏട്ടത്തി രണ്ടു കണ്ണും അടച്ചു കാണിച്ചു ചിരിയോടെ അകത്തേക്ക് പോയി…..

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

സൂരജ് കാണുകയായിരുന്നു…………..

ദൈവം തനിക്കായി കാത്തുവെച്ചവളേ……

തന്റെനല്ല പാതിയാകാൻ പോകുന്നവളെ…….

തന്റെ ജീവനോട് ചേരാൻപോകുന്നവളെ…..

ഒരു ജന്മം മുഴുവൻ തന്നോടൊപ്പം കൂടാൻ വരുന്നവളെ…………

ഇന്നലെ പെണ്ണ് കാണാൻ പോകണം എന്ന് പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് സമ്മതിച്ചത്….

അമ്മയും ഏടത്തിയും ഒരുപാട് പറഞ്ഞു ഫോട്ടോ ഒന്നു കാണാൻ……….. കൂട്ടാക്കിയില്ല.

രാത്രിയിൽ ഏട്ടനോട് ഇതേച്ചൊല്ലി സംസാരവും ഉണ്ടായി….

എന്നും എന്തിനും എനിക്ക് സപ്പോർട്ട് ആയി കൂടെ നിന്നിരുന്ന ഏട്ടൻ പോലും നാളെ പെണ്ണുകാണാൻ പോകണം എന്നു പറഞ്ഞപ്പോൾ അതിയായ ദേഷ്യം തോന്നി…

ഇന്ന് ഇറങ്ങുമ്പോഴും ആരോടും ഒന്നും മിണ്ടാതെയാണ് കാറിൽ കയറിയത്…….

അച്ഛനോട് ഒന്നും തിരിച്ചു പറയാൻ കഴിയില്ല….

അതുകൊണ്ട് മാത്രമാണ് ഇറങ്ങിയത്……

ഇങ്ങോട്ടുള്ള യാത്രയിലും ആരോടും ഒന്നും മിണ്ടിയില്ല…. ചോദിച്ചതിനുള്ള മറുപടി മാത്രം പറഞ്ഞു…….

ഒരുപാട് ആഗ്രഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല….
ഒരുപാട് മോഡേൺ ആയിട്ടുള്ള കുട്ടികളോട് ഒന്നും താല്പര്യം ഇല്ലായിരുന്നു……

ബാംഗ്ലൂർ ചെന്നപ്പോൾ കൂടെയുള്ള ഫ്രണ്ട്സ് കളിയാക്കുമായിരുന്നു. നീ ഏതു പട്ടി കാട്ടിൽ നിന്നും വന്നതാണെന്നു പറഞ്ഞ്….

ഇവിടെ വന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ണുടക്കിയത് നിറയെ പൂത്തു നിൽക്കുന്ന ചുവന്ന ചെമ്പക മരത്തിലേക്ക് ആയിരുന്നു……

പ്രിയപ്പെട്ടത് എന്തോ ഇവിടെ ഉള്ള പോലെ…..
ഇടനെഞ്ച് തുടി കൊണ്ടു……..
മനസ്സിൽ തണുപ്പ് വന്നു നിറയുന്ന പോലെ……

സൂരജ് ശ്വാസം വലിച്ചെടുത്തു…..
തന്റെ അരികിൽ നിൽക്കുന്ന അമൃതയുടെ മുഖത്തേക്ക് നോക്കി….

മുഖത്ത് എല്ലാം വിയർപ്പ് തുള്ളി പൊടിഞ്ഞിരിക്കുന്നു..

നെറ്റിയിൽ കിടക്കുന്ന ചന്ദനം
വിയർപ്പോടു ചേർന്ന് നനഞ്ഞിരിക്കുന്നു…….. തെല്ലു വിറയലോടെ വിരലുകൾ ദാവണിയിൽ തെരുകി പിടിച്ചിരിക്കുന്നു…..

പിടയ്ക്കുന്ന നീണ്ട മിഴികൾ നിലത്തേക്കൂന്നിയാണ് നിൽക്കുന്നത്….

മുഖത്തേക്ക് വിരൽ ഞൊടിച്ചു… ഒരു പിടച്ചിലോടെ മുഖമുയർത്തി നോക്കി….

കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ പറയാൻ വന്നതെല്ലാം മറന്നപോലെ….. എത്ര നേരം നോക്കി നിന്നു എന്ന് അറിയില്ല……

ഏട്ടത്തിയുടെ വിളിയാണ് ഉണർത്തിയത്…….
സംസാരിച്ചു കഴിഞ്ഞോ രണ്ടാളും…..
അടുത്തേക്ക് വന്നു കൊണ്ട് ഏട്ടത്തി ചോദിച്ചു…..
ഏട്ടത്തിയെ നോക്കി പുഞ്ചിരിയോടെ തലയാട്ടി….

അകത്തേക്ക് വാ രണ്ടാളും…. അവിടെ വിളിക്കുന്നുണ്ട്……

കേൾക്കാൻ കാത്തിരുന്ന പോലെ അമ്മു ഏട്ടത്തിയുടെ കൈ പിടിച്ച് അകത്തേക്ക് പോയി…

ഒന്നുരണ്ടു നിമിഷം നിന്നശേഷം സൂരജും അകത്തേക്ക് കയറി…..

അകത്തേക്ക് കയറിയ സൂരജ് കണ്ടത് പുറത്തേക്ക് ഇറങ്ങി വരുന്ന സതീഷിനെ ആണ്…..

സൂരജിനോട് ഏട്ടൻ ചോദിച്ചു…. എടാ നിനക്ക് ഇഷ്ടപ്പെട്ടോ. സംസാരിച്ചിട്ട് എങ്ങനെ ഉണ്ട്….

നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഞാൻ അച്ഛനോട് പറയാം…..

പെട്ടെന്ന് സതീഷിനോട് എന്തു മറുപടിപറയണമെന്നറിയാതെ സൂരജ് ഒരു നിമിഷം നിന്നു….

കാരണം ഇന്നലെ രാത്രിയിൽ ഏട്ടനോട് ഇതിന്റെ പേരിൽ ഒരുപാട് പരാതി പറഞ്ഞതാണ്……

ഇന്ന് എനിക്ക് ഈ വിവാഹംവേണമെന്ന് പറഞ്ഞാൽ ഏട്ടൻ എല്ലാവരുടെയും മുൻപിൽ ഇട്ട് കളിയാക്കി കൊല്ലും….

വേണ്ടെന്നു പറഞ്ഞാൽ അച്ഛനോട് പറഞ്ഞു
അത് മുടക്കിയും തരും…. ഏട്ടൻ പറഞ്ഞാൽ പിന്നെ അച്ഛൻ മറ്റൊന്നും ആലോചിക്കാറില്ല..

എന്തു വേണം എന്ന് ആലോചിച്ചു നിന്നപ്പോൾ ആണ് ഏട്ടത്തി അകത്തുനിന്ന് വെളിയിലേക്ക് ഇറങ്ങി വന്നത്……

സൂരജെ നിനക്ക് അമൃതയെ ഇഷ്ടമായോ..
സംസാരിച്ചിട്ട് എങ്ങനെ ഉണ്ട്…..

ഏറു കണ്ണിട്ടു ഏട്ടനെ ഒന്ന് നോക്കി……

എന്നിട്ട് ഏട്ടത്തിയോട് പറഞ്ഞു. എല്ലാവർക്കും ഇഷ്ടപ്പെട്ടു എങ്കിൽ എനിക്ക് താല്പര്യ കുറവൊന്നുമില്ല…..

സതീഷ് സൂരജിനെ ചിറഞ്ഞൊന്നു നോക്കി…

എന്തോ….. എങ്ങനെ……. എനിക്ക് മനസ്സിലായില്ല പറഞ്ഞത്……

ആർക്ക്… ആരെ….. ഇഷ്ടപ്പെട്ടു..
എങ്കിൽ ആണ്….

ഞങ്ങൾക്കുവേണ്ടി ആരും ബുദ്ധിമുട്ടി വിവാഹം കഴിക്കണമെന്നില്ല…..

പൊട്ടി വന്ന ചിരി ദീപ്തി അടക്കിപ്പിടിച്ചു….

ഞാൻ അകത്ത് ചെന്ന് അമ്മയോട് പറയട്ടെ…. അമ്മയ്ക്ക് അമൃതയെ ഒരുപാട് ഇഷ്ടമായി….. ഇവന്റെ അഭിപ്രായം അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും…

ദീപ്തി അകത്തേക്ക് പോയ ഉടനെ സതീഷ് മുഷ്ടിചുരുട്ടി സൂരജിന്റെ വയറിൽ ഇടിച്ചു…

കൊച്ചു കള്ളൻ…

എന്തൊക്കെയായിരുന്നു…… ഇപ്പോൾ മൂക്കും കുത്തി ദേ കിടക്കുന്നു…….

സൂരജിന്റെ തോളിൽ കൈ ഇട്ടു കൊണ്ട് സതീഷ് അകത്തേക്ക് കയറി…. സെറ്റിയിൽ ഇരുന്ന സൂരജിന്റെ കണ്ണുകൾ ആരെയോ തിരഞ്ഞു….

എന്തോന്നാടെ ഇത്….

ഇങ്ങനെ കഴുത്തു നീട്ടുന്ന കണ്ടാൽ ഇവിടെ ഉള്ളവർ വിചാരിക്കും നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന്..

സതീഷ് സൂരജിന്റെ ചെവിയിൽ പറഞ്ഞു….
സൂരജ് ഏട്ടനെ നോക്കി ഒരു ചമ്മിയ ചിരി പാസാക്കി….

ചേട്ടാ ഏട്ടത്തിയോട് പറഞ്ഞ് അമൃതയുടെ നമ്പർ കൂടി ഒന്ന് വാങ്ങണെ…

സതീഷ് സൂരജിനെ അടിമുടി ഒന്ന് നോക്കി….

എങ്കിൽ നമുക്ക് ഇറങ്ങാം സൂരജിന്റെ അച്ഛൻ പറഞ്ഞു…

ഞായറാഴ്ച എല്ലാവരും കൂടി അങ്ങോട്ട് വന്നതിനുശേഷം നിശ്ചയത്തിന് ഡേറ്റ് എടുക്കാം…..
സൂരജ് സതീഷിനെ കണ്ണു കാണിച്ചു….

സതീഷ് ഒരു ചിരിയോടെ ദീപ്തിയെ അരികിലേക്ക് വിളിച്ചു.. ചെവിയിൽ എന്തോ പറഞ്ഞു…

ദീപ്തി ഒരു ചിരിയോടെ അകത്തേക്ക് പോയി….. അൽപസമയത്തിനകം എല്ലാവരും പോകാനിറങ്ങി… സൂരജിന്റെ കണ്ണുകൾ അകത്തേക്ക് നീണ്ടു…

മുത്തശ്ശിയുടെ പിറകിൽ നിൽക്കുന്ന ആ മുഖം കണ്ടപ്പോൾ മനസ് നിറഞ്ഞു……

കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് കാറിലേക്ക് കയറി..

(തുടരും )

തുലാമഴ : ഭാഗം 1

തുലാമഴ : ഭാഗം 2