Sunday, December 22, 2024
Novel

വേളി: ഭാഗം 37

രചന: നിവേദ്യ ഉല്ലാസ്‌

പ്രിയ അതു കേൾക്കുന്നതിനൊപ്പം ഇരുമ്പ് ചീന ചട്ടിയിലേക്ക് വറക്കുവാനുള്ള നാളികേരം ഇട്ടു കൊടുത്തു.. പ്രിയയുടെ വീട്ടിലെ വിശേഷങ്ങളും അവൾ പറയുന്നുണ്ട് അടുത്ത വീട്ടിലെ ചേച്ചിയോട്… അപ്പോളേക്കും അമ്പലത്തിൽ പോയിട്ട് ദേവനും വന്നു.. “ആഹ്… ചെറിയച്ഛൻ കാലത്തെ അമ്പലത്തിൽ പോയല്ലേ ” “മ്മ്… പതിവ് ശീലങ്ങൾ ഒന്നും ഇതേ വരെ തെറ്റിച്ചിട്ടില്യ കുട്ടി… പറ്റുന്നിടത്തോളം പോകും ഞാൻ…”അയാൾ ഇലച്ചീന്തിൽ നിന്നും അല്പം പ്രസാദം എടുത്തു പ്രിയയുടെ നെറ്റിമേൽ വരച്ചു പ്രിയ അതു കേൾക്കുന്നതിനൊപ്പം ഇരുമ്പ് ചീന ചട്ടിയിലേക്ക് വറക്കുവാനുള്ള നാളികേരം ഇട്ടു കൊടുത്തു..

പ്രിയയുടെ വീട്ടിലെ വിശേഷങ്ങളും അവൾ പറയുന്നുണ്ട് അടുത്ത വീട്ടിലെ ചേച്ചിയോട്… അപ്പോളേക്കും അമ്പലത്തിൽ പോയിട്ട് ദേവനും വന്നു.. “ആഹ്… ചെറിയച്ഛൻ കാലത്തെ അമ്പലത്തിൽ പോയല്ലേ ” “മ്മ്… പതിവ് ശീലങ്ങൾ ഒന്നും ഇതേ വരെ തെറ്റിച്ചിട്ടില്യ കുട്ടി… പറ്റുന്നിടത്തോളം പോകും ഞാൻ…”അയാൾ ഇലച്ചീന്തിൽ നിന്നും അല്പം പ്രസാദം എടുത്തു പ്രിയയുടെ നെറ്റിമേൽ വരച്ചു സുഖം ല്ലേ ന്റെ കുട്ടിയ്ക്ക്…. അതെ ചെറിയച്ച…. ഏട്ടനും അവിടെ ഉള്ള ആളുകളും ഒക്കെ പാവം ആണ്.. എന്നെ എല്ലാവർക്കും വളരെ ഇഷ്ടം ആണ് കേട്ടോ… “മ്മ്…..എന്റെ കുട്ടിയേ ആർക്കാണ് ഇഷ്ടം അല്ലാത്തത്….

നന്മ മാത്രം ഉള്ളവൾ അല്ലേ നീയ്… അപ്പോളേക്കും സഹായിക്കാൻ വന്ന ചേച്ചി ചെറിയമ്മ യ്ക്ക് ഉള്ള ചായയും ആയി വന്നു കൊടുത്തു. അത് മെല്ലെ ഊതി ഊതി കുടിച്ചു. അല്പം കഴിഞ്ഞപ്പോൾ പ്രിയ വീണ്ടും അടുക്കളയിലേക്ക് ചെന്നു. സാമ്പാർ അടുപ്പത്തു വെട്ടി തിളയ്ക്കുന്നുണ്ട്.. അവൾ അല്പം എടുത്തു രുചിച്ചു നോക്കി. എല്ലാം പാകത്തിന് ആയിരുന്നു നിരഞ്ജൻ ഉണർന്നോ എന്ന് അറിയിവനായി പ്രിയ റൂമിലേക്ക് ചെന്നു. അവൻ അപ്പോൾ കുളി ഒക്കെ കഴിഞ്ഞു ബെഡിൽ വെറുതെ ഇരിപ്പുണ്ടായിരുന്നു. “ആഹ്… ഏട്ടൻ ഉണർന്നിരുന്നോ….”അവൾ അവന്റെ അടുത്തേക്ക് വന്നു..

“മ്മ്…പ്രിയാ… നമ്മൾക്ക് കാലത്തെ മടങ്ങണം…. “അവൻ ധൃതി കാട്ടി.. അയ്യോ… കാലത്തെയോ… നാളെ പോയാൽ പോരെ ഏട്ടാ. “അത് പറ്റില്ല പ്രിയാ… എനിക്ക് കുറച്ചു പ്രോഗ്രാംസ് ഒക്കെ ഉണ്ടല്ലോ…” “അതെയോ… എന്നാൽ പിന്നെ…. ഞാൻ… ഞാൻ രണ്ടു ദിവസം ഇവിടെ നിന്നോട്ടെ…”മടിച്ചു മടിച്ചു ആണ് അവൾ ചോദിച്ചത്.. നിരഞ്ജൻ അവളെ ഒന്ന് നോക്കി.. “Ok… എന്നാൽ താൻ ഇവിടെ നിന്നോളൂ…”ഉള്ളിലെ നീരസം പുറത്തു കാട്ടാതെ അവൻ പറഞ്ഞു. “അതല്ല ഏട്ടാ…. എനിക്ക് നാണിയമ്മുമ്മയെ ഒന്ന് കാണാം… പിന്നെ ഡാൻസ് ക്ലാസ്സിൽ ഒക്കെ ഒന്ന് പോകണം…. കുട്ടികളെ ഒക്കെ കാണുവാനായി…

അതു കൊണ്ട് ഒക്കെ ആണ്…”അവൾ തന്റെ ഉദ്ദേശം അവനെ വെളിപ്പെടുത്തി.. “മ്മ്… ശരി.. ശരി… താൻ നിന്നോളൂ….” അവന്റെ മുഖത്തെ വാട്ടം അവൾ ശ്രെദ്ധിച്ചു.. “ഏട്ടാ… അല്ലെങ്കിൽ ഒരു കാര്യം ചെയാം… നമ്മൾക്ക് കാലത്തെ നാണിയമ്മുമ്മയെ പോയി കാണാം, പിന്നെ ഡാൻസ് സ്കൂളിലും പോയാലോ. എന്നിട്ട് ഉച്ച ആകുമ്പോൾ ഇവിടെനിന്ന് തിരിക്കാം .” പെട്ടന്ന് അവൾ എന്തോ പോം വഴി കണ്ടുപിടിച്ചത് പോലെ പറഞ്ഞു. നിരഞ്ജന്റെ മുഖം പ്രസാദിച്ചു. അവൻ വാതിൽക്കലേക്ക് നടന്നു. എന്നിട്ട് ഡോർ സാവധാനം ലോക്ക് ചെയ്തു. പ്രിയയുടെ മുഖത്ത് ഒരു അങ്കലാപ്പ് നിറഞ്ഞു. അവൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു വന്നു..

അവൾ പോലും അറിയാതെ അവളിൽ വിയർപ്പ് തുള്ളികൾ മൊട്ടിട്ടുണ്ട് കൊണ്ട് ഇരിക്കുക ആണ്. അവന്റെ ശ്വാസോച്ഛ്വാസം അവളുടെ കവിളിൽ മെല്ലെ തട്ടി.. പ്രിയ നിലത്തേയക്ക് മിഴികൾ ഊന്നി നിൽക്കുക ആണ്.. ഒരു ബലത്തിനെന്നോണം അവൾ അരികിൽ കിടന്ന മേശമേൽ പിടിച്ചു. . നിരഞ്ജൻ ഒരു വേള അവളുടെ കൈകൾ രണ്ടും കവർന്നെടുത്തു.. പ്രിയ ആണെങ്കിൽ ഇപ്പോൾ കുഴഞ്ഞു വീഴുന്ന പരുവത്തിൽ ആയിരുന്നു… ഹൃദയത്തിൽ സമ്മിശ്ര വികാരങ്ങൾ മുള പൊട്ടുന്നത് രണ്ടാളും ഒരുപോലെ അറിഞ്ഞു. കൈകളിലെ പിടിത്തം വിട്ടിട്ട് അവൻ അവളുടെ ഓമനത്തം ഉള്ള മുഖം കൈകുമ്പിളിൽ എടുത്തു.. “പ്രിയാ….”കാതരയായി അവൻ വിളിച്ചതും അവൾ ഒന്ന് പിടഞ്ഞു.

“ഇവിടെ നോക്ക് പ്രിയ…”അവൻ മെല്ലെ അവളുടെ കാതിൽ പറഞ്ഞു. പക്ഷെ അവൾ നോക്കിയില്ല.. “പ്രിയ… പ്ലീസ്… ഒന്ന് നോക്ക്…”അവൻ വീണ്ടും പറഞ്ഞു.. അവൾ നോക്കുന്നില്ല എന്ന് കണ്ടതും അവന്റെ മുഖം അവളിലേക്ക് ചേർന്ന് വന്നു.. പെട്ടന്ന് ഒരു ഉൾപ്രേരണയിൽ അവൾ അവനെ തള്ളി മാറ്റി… എന്നിട്ട് വാതിലക്കലേക്ക് ഓടി പോയി. ഡോർ ലോക്ക് മാറ്റിയിട്ട് അവൾ യന്ത്രം കണക്കെ വെളിയിലേക്ക് പാഞ്ഞു. ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോഴും നിരഞ്ജന്റെ കണ്ണിൽപ്പെടാതെ പ്രിയ ഒഴിഞ്ഞുമാറി പോകുകയാണ് ചെയ്തത്.. നിരഞ്ജനും ദേവനും ഉമ്മറത്ത് വെറുതെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്.

” ചെറിയച്ഛ ഇന്ന് ഉച്ച തിരിയുമ്പോൾ ഞങ്ങൾ ഇവിടുന്ന് തിരിക്കും.. എനിക്കിന്ന് ചെന്നിട്ട് കുറച്ച് പ്രോഗ്രാംസ് ഉണ്ട്.. ” ” അത്യാവശ്യമാണോ മോനേ നാളെ കാലത്ത് തിരിച്ചാൽ പോരെ “? ” അത് പറ്റില്ല ചെറിയ എനിക്ക് അത്യാവശ്യമായി ഒന്ന് രണ്ട് മീറ്റിംഗ് ഉണ്ട്…. പിന്നെ എനിക്ക് ബാംഗ്ലൂർ വരെ ഒന്ന് പോകേണ്ട കാര്യവും ഉണ്ട്. ഇന്നിവിടെ നിന്നും തിരിച്ചാലേ എന്റെ പ്ലാൻസ് എല്ലാം നടക്കുകയുള്ളൂ ” ” എങ്കിൽ മോന്റെ ഇഷ്ടം പോലെ. പ്രിയമുള്ള നാണിയമ്മയെ കാണാൻ പോകുന്ന കാര്യം പറഞ്ഞിരുന്നു. ആ കുട്ടി മറന്നോ അത്… മോളെ പ്രിയേ…. അയാൾ അകത്തേക്ക് നോക്കി വിളിച്ചു” ” ചെറിയച്ഛൻ എന്നെ വിളിച്ചിരുന്നോ… ” പ്രിയ ഇറങ്ങിവന്നു ”

ഉവ്വ്… മോൾ ഇന്നലെ എന്നോട് പറഞ്ഞില്ലേ നാണി അമ്മൂമ്മയെ കാണാൻ പോകണമെന്ന്. നിരഞ്ജൻ മോൻ പറയുന്നത് ഇന്ന് ഉച്ചതിരിഞ്ഞ് നിങ്ങൾക്ക് മടങ്ങണം എന്നാണ്. മോൾ എങ്കിൽ അവിടെ വരെ ഒന്ന് പോയിട്ട് വരൂ… അമ്മൂമ്മയ്ക്ക് തീരെ വയ്യാണ്ടായി’ “ഞാൻ പൊയ്ക്കോളാo ചെറിയച്ഛാ…..”അവൾ പെട്ടെന്ന് മറുപടി പറഞ്ഞു. ” പ്രിയ എങ്കിൽ താൻ വേഗം റെഡിയാകൂ…നമ്മൾക്ക് രണ്ടാൾക്കും കൂടെ പോകാം…” “മ്മ്…” അവൾ അവനെ നോക്കാതെ മെല്ലെ മൂളി.. പ്രിയ റെഡിയാകാനായി അകത്തെ മുറിയിലേക്ക് പോയതും, നിരഞ്ജൻ താൻ കൂടി പ്രിയക്കൊപ്പം പോവാം എന്ന് പറഞ്ഞുകൊണ്ട് ദേവന്റെ അരികിൽ നിന്നും അകത്തേക്ക് പോയി.. അവൻ പക്ഷേ മുറിയിൽ ചെന്നപ്പോൾ പ്രിയ അവിടെ ഇല്ലായിരുന്നു.. അവൾ അടുക്കളയിൽ എന്തോ പണിയിൽ ആയിരുന്നു. അവൻ മുറിയിൽ തന്നെ ഇരുന്നു.. കുറച്ചുകഴിഞ്ഞതും പ്രിയ അവന്റെ അടുത്തേക്ക് വന്നു..……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…