Saturday, January 18, 2025
Novel

വേളി: ഭാഗം 30

രചന: നിവേദ്യ ഉല്ലാസ്‌

നിരഞ്ജനിൽ പെട്ടെന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ കാരണം പ്രിയക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അവൾ ഒരുവശം ചരിഞ്ഞു കിടക്കുകയാണ്.. മുറിയിലെ അരണ്ട വെളിച്ചത്തിൽ നിരഞ്ജന്റെ മുഖം അവൾക്ക് കാണാം… അവൻ കണ്ണുകൾ അടച്ചു കിടക്കുകയാണ്. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ.. പ്രിയ അവനെ മതിവരുവോളം നോക്കിക്കൊണ്ട് കിടന്നു..ഒരുവേള അവൾ നീലിമയെ പോലും മറന്നു പോയിരുന്നു.. വല്ലാത്ത കുറ്റബോധം തോന്നി പ്രിയയ്ക്… അരുന്ധതി അമ്മയോട് പറഞ്ഞ് എല്ലാ കാര്യങ്ങളും റെഡിയാക്കണം എന്ന് കരുതിയാണ് പ്രിയ ഇങ്ങോട്ട് മടങ്ങിയത്.

നിരഞ്ജന്റെ ഓരോ പ്രവർത്തിയിലും അവൾക്ക് മറ്റേതോ ലോകത്ത് അകപ്പെട്ടതുപോലെയാണ് തോന്നിയത്. എന്തായാലും അമ്മയോട് താമസിയാതെ കാര്യങ്ങൾ അവതരിപ്പിക്കണമെന്ന് അവൾ തീരുമാനിച്ചു കൊണ്ടാണ് അന്ന് കിടന്നുറങ്ങി കാലത്ത് 5 മണിക്ക് അലാറം അടിച്ചപ്പോൾ അവൾ എഴുന്നേറ്റു. നിരഞ്ജൻ അതിനു മുന്നേ എഴുനേറ്റിരുന്നു..പതിവ് പോലെ അവൻ ജോഗിംഗ്നു പോയി. പ്രിയ കുളി കഴിഞ്ഞു താഴേക്ക് ചെന്നപ്പോൾ അരുന്ധതി പൂജാ മുറിയിൽ നിന്ന് ഇറങ്ങി വന്നു.. പ്രിയയും അഞ്ച് മിനിറ്റ് പോയി പ്രാർത്ഥിച്ചു. അതിന് ശേഷം ആണ് അവൾ അടുക്കളയിലേക്ക് വന്നത്. അമ്മയെ ഓരോന്ന് ചെയുവാനായി അവൾ സഹായിച്ചു.

“ഇന്ന് പോകുന്നുണ്ടോ മോളെ നാട്ടിലേക്കു ” “പോകണം അമ്മേ… ഞാൻ പോയിട്ട് വേഗം തിരിച്ചു വന്നോളാം…” “ഹേയ് അതൊന്നും വേണ്ട.. മോൾക്ക് അവിടെ നിൽക്കണച്ചാൽ നിന്നോളൂ… ഇവിടെ àർക്കും അതിന് ഒരു പ്രോബ്ലെവും ഇല്ല ” “ഏട്ടൻ പറഞ്ഞത്, അധിക ദിവസം നിൽക്കേണ്ട എന്നാണ് ” ” മോൾക്ക് വീട്ടിൽ നിൽക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ അവനോട് പറയാം” “ഹേയ് വേണ്ടമ്മേ. പിന്നെ ഞാൻ അവിടെ ചെന്നിട്ട് അവിടുത്തെ സാഹചര്യം എങ്ങനെയാണെന്ന് നോക്കട്ടെ, എന്നിട്ട് തീരുമാനിക്കാം” അമ്മയോട് നീലിമയുടെ കാര്യം സംസാരിക്കാൻ പറ്റിയ ഒരു സിറ്റുവേഷൻ ആണ് ഇപ്പോൾ എന്ന് പ്രിയ ഓർത്തു…

“അമ്മേ… ഞാനൊരു കാര്യം ചോദിച്ചാൽ അമ്മയ്ക്ക് വിഷമം ആകുമോ ” . “എന്താ കുട്ടി ഒരു മുഖവുര… നിനക്ക് അമ്മയോട് എന്ത് വേണേലും ചോദിക്കാല്ലോ… “അരുന്ധതി അവളെ വാത്സല്യത്തോടെ നോക്കി. “അത് അമ്മേ… അമ്മക്ക് അറിയാമോ നീലിമയെ….” നീലിമ എന്ന പേര് കേട്ടതും അരുന്ധതിയുടെ കയ്യിൽ ഇരുന്ന സ്റ്റീൽ ഗ്ലാസ്‌ നിലത്തേക്ക് പതിച്ചു.. പ്രിയപ്പെട്ട തന്നെ അത് എടുത്തു. എന്നിട്ട് അരുന്ധതിയെ നോക്കി… പ്രിയ എല്ലാം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു എന്ന് എനിക്ക് തോന്നി.. എന്താണോ താൻ ഭയന്നത് അതുതന്നെ സംഭവിച്ചിരിക്കുന്നു.. “അമ്മേ….” മെല്ലെ അവരുടെ കൈകളിൽ പിടിച്ചു.. “ഏട്ടൻ എന്നോട് എല്ലാം പറഞ്ഞിരിക്കുന്നു…

ഞങ്ങൾ രണ്ടാളും ആ കുട്ടിയെ പോയി കണ്ടു.. അവൾ പ്രഗ്നന്റ് ആണ് അമ്മ ഇപ്പോൾ.. ഒരുപാട് കഷ്ടം തോന്നി. ആ കുട്ടിയുടെ മനസ്സിൽ ഏട്ടൻ മാത്രമേ ഉള്ളൂ, അവളെ സ്വീകരിച്ചു കൂടെ അമ്മേ…” അതു ചോദിച്ചതും പ്രിയയുടെ ശബ്ദം ഇടറി.. Fനീലിമയെ സ്വീകരിക്കുവാൻ പ്രിയ തങ്ങളോട് പറഞ്ഞിരിക്കുന്നു. ഒരിക്കലും അറിയരുത് എന്ന് തങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം തന്നെ അവൾ അറിഞ്ഞിരിക്കുന്നു. അതും തന്റെ മകനിൽ നിന്ന്.. പ്രിയയെ തങ്ങൾക്ക് നഷ്ടം ആകുമോ എന്ന് അരുന്ധതി വല്ലാണ്ട് ഭയന്ന് പോയി … “അമ്മേ….”പ്രിയ മെല്ലെ വിളിച്ചു “എന്താണ് എന്റെ കുട്ടി നീയ് ഈ പറയുന്നത് എല്ലാം.. അവനു ആ കുട്ടീടെ കാര്യത്തിൽ യാതൊരു പങ്കും ഇല്ല്യ… അവന്റെ നല്ല ഒരു സുഹൃത്തു മാത്ര ആയിരുന്നു അവൾ. അവൾക്ക് അങ്ങനെ ഒക്കെ സംഭവിച്ചതിൽ ഞങ്ങൾക്ക് എല്ലാവർക്കും വിഷമം ഉണ്ട്…

എന്ന് കരുതി എന്റെ സച്ചുനെ ബലിയാടക്കാൻ ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല…”അവരെ കിതച്ചു.. “അമ്മേ… അവൾ ഒരു പാവം ആണ്.. ആ ഡോക്ടർ പറയുന്നത് അവൾ റിക്കവർ ആകും എന്ന്….”പ്രിയക്ക് തന്റെ വാചകങ്ങൾ, പൂർത്തിയാക്കുവാൻ സാധിച്ചില്ല, അതിനു മുമ്പേ അരുന്ധതി കൈയെടുത്ത അവളെ വിലക്കി. ” മതി നിർത്ത്…. എവിടെയോ ജീവിച്ചിരുന്ന, ഏതോ ഒരു പെൺകുട്ടി, എന്റെ മകന്റെ ഫ്രണ്ട് ആണ് അതിൽ കൂടുതൽ ആയിട്ട് സച്ചു മോനോട് ഒരു ബന്ധവും ഇല്ല….അവള് ഏതോ ഒരുത്തനെ പ്രണയിക്കുന്നു, കല്യാണം ഉറപ്പിക്കുന്നു.. സ്വബോധത്തിൽ പോലും അല്ലാത്ത അവളെ, എന്റെ മകനെ കൊണ്ട് സ്വീകരിപ്പിക്കാനോ, ആ കുഞ്ഞിന്റെ എന്റെ സച്ചു മകനായി വളർത്താനോ, എന്താണ് പ്രിയ നീ പറഞ്ഞു വരുന്നത്….

ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇതിന് സമ്മതിക്കത്തില്ല, ഞങ്ങൾ സമ്മതിച്ചാലും സച്ചു അവളെ ഒരിക്കലും സ്വീകരിക്കുകയില്ല,,” അരുന്ധതി പറഞ്ഞു നിർത്തി ” ഒരു കാര്യം പ്രിയ ഓർത്തോളൂ, അവന്റെ മനം കവർന്ന ഒരേ ഒരു പെൺകുട്ടിയെ ഉള്ളൂ, അത് മോളാണ്, ആ കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല, മോള് പറഞ്ഞതുപോലെ, നീലിമ എത്രയും പെട്ടെന്ന് റിക്കവർ ആയി വരട്ടെ, അത് കഴിഞ്ഞ് അവളെ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിക്കാം, അതുവരെ എന്റെ മകനു നീ സമയം കൊടുക്കണം, അതോ എല്ലാം മറന്ന് നീ അവനെ ഉപേക്ഷിച്ചു പോകുമോ പ്രിയ…നിനക്ക് കഴിയുമോ അതിനു… പറയു മോളെ…ഈ കോവിലകവും, ഇവിടുത്തെ ഓരോരോ ആളുകളും നിന്നേ ജീവന്റെ ജീവൻ ആയിട്ടാ കാണുന്നത്…

“അതിനേക്കാൾ ഉപരി എന്റെ സച്ചു…….. മോളെ, നിനക്ക് എല്ലാവരെയും പിരിഞ്ഞു പോകാൻ കഴിയുമോ….കരഞ്ഞു കൊണ്ടാണ് അരുന്ധതി അത് അവളോട് ചോദിച്ചത്. “അമ്മേ…. സത്യം പറഞ്ഞാൽ,എനിക്ക്… എനിക്കെന്താണ് പറയേണ്ടത് എന്നറിയില്ല.. ആ പെൺകുട്ടിയുടെ കരച്ചിൽ എന്റെ ഹൃദയത്തിൽ മുള്ള് പോലെ തറച്ചിരിക്കുകയാണ്, അവളുടെ ഊണിലും… ഉറക്കത്തിലും സച്ചുവേട്ടൻ മാത്രമേയുള്ളൂ.. ആ പെൺകുട്ടിക്ക് സ്വന്തം എന്ന് പറയാൻ ആരുമില്ല…. പാവം അവളുടെ അവസ്ഥ .. വളരെ കഷ്ടം ആണ് അമ്മേ… അതൊക്കെ നേരിട്ട് കണ്ടാൽ മാത്രം നമ്മൾക്ക് മനസിലാവു…അമ്മ സമ്മതിയ്ക്കുക ആണെങ്കിൽ ഞാൻ സച്ചുവേട്ടനോട് കാര്യങ്ങൾ ഒക്കെ പറയാം….” അരുന്ധതി ഒരു നിമിഷം ആലോചിച്ചു…. “ശരി മോളെ… ഞാൻ സമ്മതിക്കാം..

പക്ഷെ ഒക്കെയും,നീ പോയി വന്നിട്ട് അവനോട് പറഞ്ഞാൽ മതി… ന്തേ…” “ഉവ്വ് അമ്മേ…അങ്ങനെ മതി .” “മ്മ്… ഭാമ ഇപ്പോൾ വരും… മോള് ഈ ചായ കുടിക്ക്…”അവര് ഒരു കപ്പ് ചായ അവൾക്ക് കൊടുത്തു.. അപ്പോളേക്കും ഭാമ അടുക്കളയിലേക്ക് വന്നു.. “ഇന്നലെ എത്ര ദൂരം യാത്ര ചെയ്തു വന്നത് ആണ് കുട്ടി നീയ്.. കുറച്ചു സമയം കൂടി കിടക്കാൻ വയ്യാരുന്നോ…” “ഞാൻ എന്നും ഈ സമയത്ത് ഉണരും ഭാമമ്മേ, ശീലം ആയി പോയി അതാണ്…” “മ്മ്… ഇന്ന് എന്റെ കുട്ടി പോകുന്നുണ്ടോ നാട്ടിലേക്ക് ” “ഉവ്വ്… ചെറിയമ്മയെ പോയി കാണണം.. ഞാൻ ഇത്രയും കാലം കഴിഞ്ഞത് അവിടെ അല്ലെ…ചെന്നില്ലെങ്കിൽ എനിക്ക് ഒരു കുറ്റബോധം thomnum👍” “ആഹ് മോള് പോയിട്ട് വാ കെട്ടോ .”

ഭാമ വാത്സല്യത്തോടെ അവളെ നോക്കി.. പതിയെ പതിയെ ഓരോരുത്തർ ആയിട്ട് എഴുന്നേറ്റു വന്നു. അപ്പോളേക്കും കാലത്തേക്ക് ഉള്ള ബ്രേക്ഫാസ്റ് ആയിരുന്നു. നിരഞ്ജൻ കുളി ഒക്കെ കഴിഞ്ഞു ഒരു കടും മെറൂൺ നിറം ഉള്ള കുർത്തയും അതിനോട് മാച്ച് ചെയ്യുന്ന കര ഉള്ള ഒരു മുണ്ടും ഒക്കെ അണിഞ്ഞു കൊണ്ട് ഇറങ്ങി വന്നു.. “പ്രിയാ….”അവൻ ഉറക്കെ വിളിക്കുന്നത് കേട്ട് കൊണ്ട് പ്രിയ വേഗം കിച്ചണിൽ നിന്ന് ഇറങ്ങി പോയി. അതു കണ്ട അരുന്ധതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…